ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 15 March 2018

ഇബ്നുതൈമിയ്യയെ മൗലവിമാർ പരിചയപ്പെടുത്തുന്നതിങ്ങിനെ!

ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം എന്ന ഗ്രന്ഥത്തിന്റെ 9, 10 പേജുകളിൽ ഇങ്ങിനെ വായിക്കാം! പ്രസിദ്ധീകരിച്ചത് -കേരള നദ്വത്തുൽ മുജാഹിദീൻ-മുജാഹിദ് സെന്റർ - കോഴിക്കോട് 2.


ഇതിന് [ഇസ്ലാഹി പ്രസ്ഥാനത്തിന് ] തുടക്കം കുറിച്ചത് ഹി: 661 ൽ ഭൂജാതനായ പ്രശസ്ത പണ്ഡിതനും ചിന്താമണ്ഡലത്തിൽ വമ്പിച്ച കോലിളക്കം സൃഷ്ടിച്ച വിപ്ലവനായകനുമായ ഇബ്നുതൈമിയ്യ ആണ്.ഇമാം ശാഫിഇയേയും അബൂഹനീഫയേയും കവച്ചുവക്കുന്ന സ്ഥാനമാണ് ഇബ്നു തൈമിയ്യക്ക് പൂർവികരായ പണ്ഡിതൻമാർ കൽപ്പിക്കുന്നത് .പ്രഗത്ഭനായ ചിന്തകൻ ,നിപുണനായ ഗ്രന്ഥകാരൻ, ഉജ്വലനായ വാഗ്മി, അഗാതതയിലേക്കിറങ്ങിയ ഗവേഷകൻ, പൂർവീകരുടെ വിജ്ഞാനങ്ങൾ മുഴുവൻ സമാഹരിച്ച സർവവിജ്ഞാന കോശം എന്നീ നിലകളിലെല്ലാം പ്രസിദ്ധി നേടിയ ഇബ്നുതൈമിയ്യ പേന കൊണ്ടെന്ന പോലെ വാൾകൊണ്ടും ശത്രുക്കളുമായി പടപൊരുതിയ ധീര യോദ്ധാവായിരുന്നു. 17 വയസ് പൂർണമായപ്പോഴേക്കും മുഫ്തി ആയി അംഗീകരിക്കപ്പെടുകയും 30 ആം വയസിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനാഭി ഥാനത്തിന് അർഹനാകുകയും ചെയ്തു.





 








മുജാഹിദ് പ്രസിദ്ധീകരണമായ വിചിന്തനത്തിലിങ്ങിനെ വായിക്കാം!

ഇബ്നു തൈമിയ്യയുടെയും ഇബ്നു അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണെന്ന് പറയുന്നതും ഖുർആൻ വിഷലിപ്തമാണെന്നു പറയുന്നതും തുല്യമാണ്.[വിചിന്തനം 2005 ഫെബ്രുവരി 25]👇