*നബിദിനം-1991ലെ വഹാബീ സ്വർഗം 2020 ലെ വഹാബീ നരകം...❗*
👇👇👇👁️👁️👁️
✍️ 1991 സെപ്റ്റംബർ 21 ശനിയാഴ്ച വൈകിട്ട് 4 മണിക്ക്, കോഴിക്കോട് ടൗൺ ഹാളിൽ നടന്ന നബിദിനാഘോഷത്തിന്റെ നോട്ടീസാണിത്. മുജാഹിദ് മടവൂർ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പ്രൊഫ. മങ്കട അബ്ദുൽ അസീസ് മൗലവി, ജമാഅത്തേ ഇസ്ലാമി അസി.അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് അടക്കം നോട്ടീസിൽ ചിരിച്ചിരിക്കുന്നത് മൊത്തം ജമാഅത്ത് - മുജാഹിദ് നേതാക്കളുടെയും ഉൽപതിഷ്ണുക്കളുടെയും പേരുകൾ...❗ തൊട്ടുകൂട്ടാൻ പോലുമൊരു സുന്നിയെ കാണാനില്ല...❗
പിന്നെ എന്ന് മുതലാണ് ഇവർക്ക് നബിദിനാഘോഷം ബിദ്അത്തും അനിസ്ലാമികവുമൊക്കെ ആയത്...❓...ജിബ്രീൽ[അ] വഹിയുമായി ഏത് വഹാബീ ആപ്പീസിലാണാവോ ഇറങ്ങിയത്...❓...❗
''നബിയുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് ബിദ്അത്താണ് ... നരകത്തിലാണ്... വഫാത്തിന്റെ പേരിൽ സങ്കടപ്പെടണം'' ... തുടങ്ങിയ വഹാബീ മാനിഫെസ്റ്റോയൊന്നും ,1991 ലെ നിങ്ങളുടെ നേതാക്കൾക്ക് പോലും മനസിലായില്ലേ മൗലവിമാരേ... അതോ, ബിദ്അത്ത് ചെയ്താൽ നരകത്തിൽ പോകുമെന്നത് മുസ്ലിംകൾക്ക് മാത്രം ബാധകമായതാണോ- വഹാബികൾക്കിത് ബാധകമല്ലേ...❓...ആകെപ്പനിച്ച വഹാബികൾക്കിനി എന്ത് കുളിര് എന്നത് മാനിക്കുന്നു...എന്നാലും നരക- സ്വർഗ-അഭൗതിക വിഷയത്തിൽ ,സ്വർഗത്തെ നരകമാക്കുന്ന അഭൗതികമായ തീരുമാനങ്ങളെടുത്തപ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാൻ മാത്രം കുളിരുണ്ടോ വഹാബികളേ...❓
*ഖുദ്സി*