ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 5 March 2018

നിക്കാഹിന്റെ ഖുതുബയിലും തമ്മിലടിച്ച് മൗലവിമാർ!

🔵🔵🔵🔵🔵🔵🔴🔵
അവസാനിപ്പിച്ചു കൂടേ
ഈ മലയാള പ്രസംഗം
➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ നടപ്പിൽ വരുത്തിയ കാര്യങ്ങളിൽ
ആറാമത്തേത് നികാഹിന്റെ ഖുതുബ മലയാള ഭാഷയിലാക്കി എന്നതാണ്.(ഇസ്‌ലാഹി പ്രസ്ഥാനം പേജ്163 )

സത്യത്തിൽ നികാഹിന്റെ ഖുതുബ എന്നത് ഹംദും ശഹാദത്തും പിന്നെ 3 ആയത്തും ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തീരേണ്ട ഒന്നാണ്.
അത് വലിയ ഒരു പ്രസംഗമാക്കി ജനങ്ങളെ നന്നാക്കാനിറങ്ങിയ വഹാബി മൗലവിമാർ തന്നെ ഇപ്പോൾ പറയുന്നു അങ്ങനെ പ്രസംഗിക്കുന്നതിന് തെളിവില്ല.നബി(സ)യോ സ്വഹാബത്തോ ചെയ്തിട്ടില്ല.സുന്നികൾ ചെയ്തു വരുന്ന ചെറിയ ഖുതുബ(ഖുതുബത്തുൽ ഹാജ)ക്ക് മാത്രമേ തെളിവുള്ളൂവെന്ന്.

ഖുതുബ മലയാളത്തിളാക്കാൻ അവർ കണ്ടുപിടിച്ചിരുന്ന ന്യായങ്ങൾക്കെല്ലാം ഇപ്പോൾ മൗലവിമാർ തന്നെ മറുപടിയും പറയുന്നുണ്ട്.

ഒരു മൗലവി എഴുതുന്നു:
"ഹദീസ് പണ്ഡിതരും വ്യാഖ്യാതാക്കളും ഫഖീഹുകളും മനസ്സിലാക്കിയത് നികാഹിന്റെ ഖുതുബയെന്നാൽ 'ഖുതു ബത്തുൽ ഹാജ' എന്നാണ്.മറിച്ച്,സന്ദർഭത്തിന് യോജിച്ച ഒരു പ്രസംഗം നടത്തലുണ്ടെന്നത് ചില താൽപര്യക്കാരുടെ കണ്ടെത്തൽ മാത്രമാണ്. ഇതിന് സലഫുകളുടെ മാതൃകയില്ലെന്ന് വ്യക്തം...

മൗലവി തുടരുന്നു:വിവാഹ ഖുതുബ ദഅവത്തിന് പറ്റിയ ഏറ്റവും നല്ല അവസരമാണ്.നാനാ ജാതി മതസ്ഥരും മതമില്ലാത്തവരും സർവ്വ ഗ്രൂപ്പുകാരും സമ്മേളിക്കും,ഇസ്ലാമിന്റെ തൗഹീദിന്റെ ശബ്ദം എത്തിക്കാനുള്ള അവസരം നാം ഉപയോഗപ്പെടുത്തണം.ഇതാണ് മറ്റൊരു ന്യായീകരണം.ഇത്തരമൊരു ദഅവത്തിന്റെ ആവശ്യകതയും സാഹചര്യവും ഏറ്റവും നന്നായി ഉണ്ടായിരുന്നത് നബി(സ)യുടെ കാലത്താണ്.ജൂതന്മാർ,കൃസ്ത്യാനികൾ,കപടന്മാർ,മജൂസികൾ അങ്ങിനെ പലരും.ഇവരോടൊക്കെ ദഅവത് നടത്താവുന്ന ഏറ്റവും അനുകൂല സാഹചര്യമായികണ്ട് നബി(സ)യോ സ്വഹാബത്തോ മാതൃക കാണിച്ചുവോ?ഒരിക്കലെങ്കിലും നബി(സ) ഈയവസരം ഉപയോഗപ്പെടുത്തിയോ?ഇല്ല.
ശരിയായ സലഫിയ്യത്തും സുന്നതിലേക്കുള്ള തിരിച്ചുപോക്കും ആഗ്രഹിക്കുന്നവർ സുന്നതിൽ സ്ഥിരപ്പെടാത്ത വിവാഹ ഖുതുബ ഒഴിവാക്കി മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.വിമർശനം ഭയന്നോ, മറുപടി പറയേണ്ടി വരുമെന്ന് പേടിച്ചോ,സംഘടനക്കുണ്ടാകുന്ന നഷ്ടങ്ങൾ ഭയന്നോ,ലാഭങ്ങൾ പ്രതീക്ഷിച്ചോ,യഥാർത്ഥ വശം ജനങ്ങളെ പഠിപ്പിക്കാതിരിക്കുകയോ മൗനം പാർട്ടി നയമാക്കുകയോ അല്ലല്ലോ വേണ്ടത്."

    അൽ ഇസ്‌ലാഹ്
   2016 ജനുവരി പേജ്:41.

ചുരുക്കത്തിൽ- വഹാബികൾ കൊണ്ടുവന്ന ആറാമത്തെതും ആനത്തലയോളം വലിപ്പവുമുള്ള നവോത്ഥാനവും കട്ടപ്പുറത്ത് കയറി!!! 1920 കളിൽ തൗഹീദായിരുന്നത് 2016 ജനുവരി ആയപ്പോൾ നരകത്തിലുമായി ! പോരേ പൂരം!ങ്ങള് എന്തൂട്ട് നവോത്ഥാനമാണ് മൗലവിമാരേ കേരളത്തിൽ നടത്തിയത്.ഇത് സുന്നത്താണെന്ന് വിശ്വസിച്ച് മരിച്ചു പോയ വഹാബികളുടെ അവസ്ഥ എന്താണ് ? ശെരിക്കും പറഞ്ഞാൽ- നിങ്ങൾ ആളുകളെ വഴിതെറ്റിച്ച് നരകത്തിലെത്തിക്കാൻ ഇറങ്ങിയവരാണല്ലേ ?ആളുകളെ പിഴപ്പിക്കാൻ ഇബ്ലീസ്, പണ്ടെടുത്ത പ്രതിജ്ഞ - ഖുർആനും സുന്നത്തും മേമ്പൊടി ചേർത്ത് മൗലവിമാരിലൂടെ പൂവണിയുന്നു....... ങ്ങടെ നവോത്ഥാനത്തിനിത്രമാത്രം കൊണമുണ്ടെന്ന് ഇപ്പോഴാണറിയുന്നത്...😀😀😀

ഇനി മുതൽ
വഹാബി കല്യാണ വീടിന് സമീപം ഇങ്ങനെ കണ്ടേക്കാം..

"സ്ത്രീധനം അനിസ്ലാമികം. മുജായിദ് നവോത്ഥാനത്തിന്റെ ആറാം ഇനമായ
നികാഹ് ഖുതുബ  2016 ജനുവരി മുതൽ അനിസ്ലാമികം"

🔘🔘🔘🔘🔘🔘🔘🔘

🔸🔸🔸🔸🔸🔸🔸🔸