ഇസ്ലാം സ്ത്രീകളെ പർദ്ദക്കകത്ത് പൊതിഞ്ഞു വെക്കുന്നു. മറ്റു മതങ്ങൾ സ്ത്രീകൾക്ക് അവർക്കിഷ്ട്ടപ്പെട്ട വസ്ത്രം ധരിക്കാൻ അനുവാദം നൽകുന്നുണ്ടോ?
എന്തു കൊണ്ടാണു തല പോലും മറക്കാൻ ഇസ്ലാം സ്ത്രീകളോട് കൽപ്പിക്കുന്നത് എന്ന് ചില യുക്തിവാദികളും മതേതരൻമാരും ഇസ്ലാമിക-ക്രിസ്തീയ വിമർശകരും ചോദിക്കാറുണ്ട്. വസ്ത്ര ധാരണം മറ്റു മതങ്ങളിൽ എങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ക്രിസ്തുമതത്തിൽ
" സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കിൽ മുടി മുറിച്ചു കളയട്ടെ , മുടി മുറിച്ച് കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും അവൾക്ക് ലജ്ജയാണെങ്കിൽ അവൾ ശിരോവസ്ത്രം ധരിക്കട്ടെ. " (1കൊറിന്ത്യൻസ് 11:6)
" സ്ത്രീ പുരുഷൻെറയൊ പുരുഷൻ സ്ത്രീയുടെയൊ വസ്ത്രം ധരിക്കരുത്. അപ്രകാരം ചെയ്യുന്നവൻ നിൻെറ ദൈവമായ കർത്താവിനു നിന്ദ്യരാണു. " (ആവർത്തന പുസ്തകം 22:5)
"സ്ത്രീകൾ വിനയത്തോടും വിവേകത്തോടും ഉചിതമായ വിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു , പിന്നിയ മുടിയൊ ,സ്വർണ്ണമൊ രത്നങ്ങളൊ വിലയേറിയ ഉടയാടകളൊ അണിഞ്ഞ് തങ്ങളെ തന്നെ അലങ്കരിക്കരുത്. "
(1 തിമോത്തയസ് 2:9 )
ഹൈന്ദവ ഗ്രന്ഥങ്ങളിൽ
" ദൈവം നിന്നെ സ്ത്രീയായി സൃഷ്ട്ടിച്ചിരിക്കുന്നു. നീ നിൻെറ ദൃഷ്ടി താഴ്ത്തുകയും മനുഷ്യരുടെ നേർക്ക് നോക്കാതിരിക്കുകയും കാലുകൾ അടുപ്പിച്ച് വെക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക " ( ഋഗ്വേദ 8:33:19-20)
രാമൻ പരശുരാമനെ കണ്ടപ്പോൾ സീതയോടായി പറയുന്നു " സീതാ നീ മൂടുപടം ഉപയോഗിക്കുകയും നീ നിൻെറ ദൃഷ്ട്ടി താഴ്ത്തുകയും ചെയ്യുക." (മഹാവീർ ചരിത ആക്റ്റ് 2 പേജ് 71)
"പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രം ധരിക്കരുത്." ( ഋഗ്വേദ 10:85:30)
എന്താണു നമുക്കിതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്? ഹൈന്ദവവേദം മൂടുപടം ധരിക്കാൻ പഠിപ്പിക്കുന്നു. എന്നിട്ട് എത്ര പേർ മൂടുപടം ധരിക്കുന്നുണ്ട് . അന്യപുരുഷനായ പരശുരാമനെ കണ്ടപ്പോൾ സീതയോട് മൂടുപടം ധരിക്കാൻ പറഞ്ഞ ഭഗവാൻ ശ്രീരാമനിൽ നല്ല ഭർത്താവിനെ കാണാൻ സാധിക്കും.
എന്നാൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ പോയാൽ തല മറക്കുന്ന ഹൈന്ദവ സ്ത്രീകളെ കാണാൻ സാധിക്കും ഞാൻ ജോലി ചെയ്ത സമയത്ത് ഗുജറാത്തിൽ ചിലയിടങ്ങളിൽ അന്യ പുരുഷന്മാരെ കാണുമ്പോൾ ഹൈന്ദവ സ്ത്രീകൾ മുഖം വരെ മറക്കാറുണ്ട്.
എന്തായാലും ഇസ്ലാമിക വിമർശകരും യുക്തിവാദികളും മതേതരൻമാരും ആധുനിക സദാചാര പോലീസുമാരും ഇതൊന്നും കാണാതെ പോകുന്നു . സ്വന്തം മത ഗ്രന്ഥത്തിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി എന്ത് പറയുന്നു എന്ന് മനസ്സിലാക്കാതെ ആധുനിക വസ്ത്രധാരണത്തെ കുറിച്ച് വാചാലമാകുന്നു.
" നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു " ഖുർആൻ(33:59)