ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 18 March 2018

ഐ എസിൽ കേരളത്തിൽ നിന്ന് വഹാബികൾ മാത്രം!- മൗലവിമാർ വിയർക്കുന്നു

*ഐ എസിൽ കേരളത്തിൽ നിന്ന് വഹാബികൾ മാത്രം*!- *മൗലവിമാർ വിയർക്കുന്നു*
*CLOSE ENCOUNTER ൽ*
*അക്ബറിന്റെ ഉരുണ്ടു കളി..!*

*എന്ത് കൊണ്ടാണ് ഐ എസിൽ കേരളത്തിൽ നിന്ന് പോയവരിൽ ഒറ്റ സുന്നികളും ഇല്ലാത്തത്..?*
     
എല്ലാം സലഫികൾ ആണല്ലോ..?     

*നിങ്ങൾക്ക് മാത്രമായി അവിടെ സംവരണം ഉണ്ടോ..?*

അക്‌ബറിന്റെ മറുപടിയാണ് ബഹു കേമം..!

അത് സലഫി നേതാക്കളോട് ചോദിക്കൂ ഞാൻ ഒരു *സാധാരണ*
പ്രവർത്തകൻ മാത്രമാണ്...!!
മൗലവിമാർ മറുപടി പറയാനാകാതെ ഉരുണ്ടു കളിക്കുന്നു.
            😂😂😂
https://m.facebook.com/story.php?story_fbid=351969295294774&id=100014451184173          


എം.എം അക്ബറിന്റെ അറസ്റ്റ് ഏതുതരത്തിലാണ് സമുദായം മനസ്സിലാക്കിയത്, അല്ലെങ്കിൽ സമുദായത്തിനിടയിൽ കൃത്യമായ താല്പര്യങ്ങളോടെ, ആസൂത്രിതമായി  ഇത്രനാൾ അവതരിപ്പിക്കപ്പെട്ടത്? ഒരു മതപ്രബോധകനെയാണ് അറസ്റ്റ് ചെയ്തതെന്നും അതിനാൽ അത് ഇസ്‌ലാമിനെതിരെയുള്ള നിലവിൽ ഭരണം നടത്തുന്ന  ഇടതുപക്ഷ സർക്കാരിന്റെ ആസൂത്രിത ഇടപെടലിന്റെ ഭാഗവുമാണ് എന്നായിരുന്നു മുസ്‌ലിം ലീഗിന്റെ ഭാഷ്യം.

സലഫികൾക്ക് അത് നവോഥാനത്തിനെതിരെയുള്ള നീക്കവും സാക്കിർ നായിക്കിനെതിരെയുള്ള ഭരണകൂട നീക്കങ്ങളുടെ തുടർച്ചയുമായിരുന്നു.
ജമാഅത്തുകാർക്കും പോപ്പുലർ ഫ്രണ്ടിനും മറ്റു സ്വത്വവാദികൾക്കും ആ അറസ്റ്റ് ഇസ്‌ലാമോഫോബിയയുടെ ഭാഗമായിരുന്നു.
ഇത്തരം വ്യാഖ്യാനങ്ങളെ വ്യത്യസ്‍ത മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സുന്നി വിശ്വാസികളിലേക്ക് പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും , ആരാണ് എം.എം അക്ബർ എന്നും സലഫിസവുമായ അദ്ദേഹത്തിനുള്ള ബന്ധം എന്താണ് എന്നും കൃത്യമായി അറിയുന്ന കേരളത്തിലെ സുന്നി വിഭാഗങ്ങൾ ജാഗ്രതയോടെ ഇരുന്നത് കാരണം അനവധാനമായ സിമ്പതി അക്ബർ വിഷയത്തിൽ സുന്നികളിൽ നിന്നുണ്ടായില്ല. വേറൊരു തരത്തിൽ എങ്ങനെയാണ് അക്ബർമാർ രൂപപ്പെടുന്നത് എന്നും ബഹുസ്വരമായ ഒരു സമൂഹത്തിനിടയിൽ അവരുടെ പ്രഭാഷണങ്ങളും മതവ്യാഖ്യാനങ്ങളും എത്തരത്തിലാണ്  അപകടം ഉണ്ടാക്കുന്നത് എന്നും സുന്നി പ്രസിദ്ധീകരണങ്ങൾ സമൂഹത്തെ ബോധിപ്പിച്ചു. അക്ബറിന്റെ ഇടപെടലുകൾ സംശയമുനയിൽ ആയത് , പിന്നീട് അന്വേഷണ ഏജൻസികൾ ഇടപെടുന്നത് ഒരു സുപ്രഭാതത്തിൽ അല്ലായിരുന്നു. ഐ.എസിലേക്കുള്ള ഒരു സംഘം ആളുകളുടെ തിരോധാനാവുമായി കൃത്യമായ ബന്ധം ഉണ്ടായിരുന്നു അതിന്. ആ യഥാര്ഥത്ഥ്യത്തെ മനഃപൂർവ്വം മറച്ചുപിടിച്ചാണ് കെ.എം ഷാജിയുടെ ഒക്കെ നിയമസഭയിലെ അട്ടഹാസങ്ങൾ ഉണ്ടായത്.

റിപ്പോർട്ടറിൽ വന്ന അഭിമുഖത്തിന്റെ പ്രധാന പ്ലസ് പോയിന്റ് എന്താണ് അക്ബറിനെതിരെയുള്ള പ്രശ്‌നം എന്നും ,പോലീസിന്റെ  അറസ്റ്റും നടപടികളും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു കേസിൽ അനിവാര്യമായിരുന്നു എന്നും എല്ലാവരെയും ബോധ്യപ്പെടുത്തിയിരിക്കുന്നു.അഥവാ അക്ബറിന്റെ സ്ഥാപനങ്ങളിൽ വിവിധ തസ്‌തികകളിൽ ജോലി ചെയ്‌തിരുന്ന അഞ്ചു പേര് ഐ.എസിലേക്ക് പോയി എന്നും -അല്ലങ്കിൽ അപ്രത്യക്ഷമായവരിൽ ഉൾപ്പെട്ടു എന്നും- അത് സംബന്ധമായ വന്ന കേസുകളിലാണ് അക്ബർ ഉൾപ്പെട്ടത് എന്നും അദ്ദേഹം തന്നെ സമ്മതിക്കുകയുണ്ടായി.  ഇസ്ലാമോഫോബിയ വ്യാഖ്യാനങ്ങൾ നിർമിച്ചു സംരക്ഷിക്കാൻ പറ്റുന്ന വിധം ലളിതമല്ല കാര്യങ്ങൾ.

സലഫി ആശയം പിന്തുടരുന്നവർ പലതരത്തിലുള്ള സങ്കുചിതവും സങ്കീർണ്ണവും അപായകരവുമായ ആശയങ്ങളിലെത്തി കേരളത്തിലെ മുസ്‌ലിം ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് ഏറെയായി. ഐ.എസിലേക്ക് നീങ്ങിയ സലഫി പ്രചാരകർ, അമുസ്ലിംകളോട് ചിരിക്കരുത് എന്ന് പ്രചരിപ്പിക്കുന്ന സലഫി പ്രഭാഷകർ, മഖ്ബറകൾ തകർക്കണം എന്ന് പഠിപ്പിക്കുന്ന സലഫി പുസ്തകങ്ങൾ ആസൂത്രിതമായി യൂണിവേഴ്‌സിറ്റി സിലബസുകളിൽ എത്തിക്കുന്ന സലഫി അക്കാദമീഷ്യൻസ്, സുന്നികൾ ആദരിക്കുന്ന പുണ്യാത്മാക്കളുടെ ജാറങ്ങൾ പാതിരാത്രി തല്ലിത്തകർക്കുന്ന സലഫി പ്രവർത്തകർ എല്ലാം പലപ്പോഴായി നാം വാർത്തകളിൽ കാണുകയുണ്ടായി.

എന്നാൽ ഉപരിപ്ലവവും യാഥാർഥ്യങ്ങളെ മറച്ചുപിടിക്കുന്നതുമായ ചർച്ചകൾക്കും എഴുത്തുകൾക്കും അപ്പുറം സൂക്ഷ്മതലത്തിൽ എങ്ങനെയാണ് സലഫിസം ഭീഷണമായ സംഭവങ്ങൾക്ക് നിരന്തരം നിമിത്തമാകുന്നത് എന്നത് സംബന്ധിച്ച് ചർച്ചകൾ വന്നില്ല. പലപ്പോഴും, ഉപരിപ്ലവമായ വാക്കുകളുടെ സൗകുമാര്യതയിൽ ലയിച്ചിരുന്നു പോയി, മുസ്‌ലിം സമൂഹത്തെ പഠിക്കുന്നവരൊക്കെ. തീവ്ര സലഫിസം, മൃദു സലഫിസം, പുരോഗമന സലഫിസം, വക്കം മൗലവി സലഫിസം, ആട് സലഫിസം, ജിന്ന് സലഫിസം  തുടങ്ങി വ്യത്യസ്‍ത കാറ്റഗറികളിലേക്കു  ഇനം തിരിച്ചു ഓരോ വിഭാഗവും മറ്റുള്ളവരെ പഴിചാരലായി സലഫിലക്കുള്ളിലെ ആഭ്യന്തര ചർച്ചകൾ. പുറത്താകട്ടെ, ചാനലിലും മറ്റും വളരെ ആസൂത്രിതമായി വിഷയത്തെ അട്ടിമറിക്കുന്ന തരത്തിൽ  സലഫി ഐഡിയോളജി അല്ല പ്രശ്‌നം, മറിച്ചു ചില വ്യക്തികളോ സങ്കൽപ്പങ്ങളോ ഒക്കെയാണ് കുഴപ്പക്കാർ എന്ന് വാഖ്യാനിച്ചു. ആത്മീയ സന്യാസം എന്നൊക്കെ വ്യാഖ്യാനിച്ചു സുന്നികൾക്ക് മേലെ പഴിചാരാനും ശ്രമിച്ചു പലരും. അതിനാൽ, മൗലികമായി ഈ പ്രശ്‌നത്തെ മാനസ്സിലാക്കാൻ പറ്റാത്ത സാഹചര്യം പൊതുസമൂഹത്തിൽ സലഫികളും, സലഫി സിമ്പതൈസേഴ്‌സും ചേർന്ന് രൂപപ്പെടുത്തി. ദീർഘകാലമായി നിർമിക്കപ്പെട്ട സലഫി സംരക്ഷണ ഉപായങ്ങളെയും സൂത്രവാക്യങ്ങളെയും മുഴുവൻ അട്ടിമറിക്കുന്ന, സലഫിസമാണ് ആത്യന്തിക പ്രശ്‌നം എന്ന് ദ്യോതിപ്പിക്കുന്ന  ചോദ്യമായിരുന്നു എം.എം അക്ബറിനോട് അഭിലാഷ് ചോദിച്ചത്: ഐ.എസിൽ സലഫികൾക്ക് സംവരണമുണ്ടോ?.