ശരീരം സംരക്ഷിക്കാനുള്ള മനുഷ്യന്റെ തത്രപ്പാട് ശ്രദ്ധേയമാണ്. സൗന്ദര്യവും ആരോഗ്യവും ശരീരത്തിന്റെ ഉപാധികളാകുമ്പോള്‍ ശ്രമങ്ങളേറെ അവയുടെ കാര്യത്തില്‍ നടക്കുന്നു. ആധുനിക വ്യാവസായിക രംഗത്തിന്റെ നല്ലൊരു ശ്രദ്ധ ഇപ്പോള്‍ ഇവിടങ്ങളില്‍ ചുറ്റിയാണല്ലോ. മുസ്‌ലിമിന്റെ ദിനേനെയുള്ള പ്രാര്‍ത്ഥനകളില്‍ അവന്റെയും ലോകരുടെയും ആരോഗ്യസംരക്ഷണം കടന്നുവരാറുണ്ട്. അതൊരു കടമയായി അവന്‍ കരുതിപ്പോരുന്നു. തിരുനബി(സ)യും അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ആരോഗ്യവും അനാരോഗ്യവും പ്രധാനം ചെയ്യല്‍ ഏതൊന്നിനെയും പോലെ അല്ലാഹുവിന്റെ ഔദാര്യമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കല്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗവുമാണ്. രോഗം വന്നാല്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു. അതില്‍ അല്ലാഹുവും അവന്റെ തിരുദൂതരും പഠിപ്പിച്ചുതന്ന മാര്‍ഗ്ഗങ്ങളാണ് മുസ്‌ലിം സ്വീകരിക്കേണ്ടത്. ആത്മീയവും ഇന്ന് ഏറെ പ്രചാരം കിട്ടിയ ചികിത്സാരീതികളും(ആധുനിക മെഡിസിനെന്ന് വിളിക്കാം) ഇവിടെയുണ്ട്.
കാര്യ കാരണബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗത്തിലുള്ള ചികിത്സയാണ് ആത്മീയ ചികിത്സ കൊണ്ട് ഉദ്ധേശിക്കുന്നത്. ഹോമിയോപതി, ആയുര്‍വ്വേദം, അലോപ്പതി പോലോത്തവ ആധുനിക മെഡിസിന്റെ താവഴിയായി കരുതിപ്പോരുന്നു. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗ്രീക്ക് ഫിസിഷ്യന്‍ ഹിപ്പോക്രാറ്റിസ് (ബി.സി. 640-377) ആണ് യുക്തിസഹമായ ഒരടിസ്ഥാനം ആധുനിക ചികിത്സാശാസ്‌ത്രത്തിന് നല്‍കിയത്. ഇന്ത്യയിലെ പാരമ്പര്യ വൈദ്യശാസ്‌ത്രമാണ് ആയുര്‍വേദം. പുരാണത്തിലെ ദേവന്‍മാരുടെ ഭിഷ്വഗ്വരനായ'ധന്വന്തരി'യാണ് ഇതിന്റെ ഉപജ്ഞാതാവ്. 'ഉഷ്‌ണം-ഉഷ്‌ണേനശാന്തി' എന്ന തത്വത്തെ അടിസ്ഥാനമാക്കി 1796-ല്‍ സാമുവല്‍ ഹനിമന്‍ രൂപപ്പെടുത്തിയെടുത്ത ചികിത്സാ സമ്പ്രദായമാണ് ഹോമിയോപതി. പാരമ്പര്യേതര വൈദ്യശാസ്‌ത്രത്തിന്റെ ഉയര്‍ച്ചയോടെ ഹോമിയോപതിക്ക് ജീവന്‍ ലഭിച്ചിട്ടുണ്ട്.
മനുഷ്യ ശരീരം അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ ഒന്നാണ്. അതിനെ ശാസ്‌ത്രീയമായി സംവിധാനിച്ച സ്രഷ്‌ടാവ് എത്ര പരിശുദ്ധന്‍! സങ്കീര്‍ണ്ണമായ രോഗങ്ങള്‍ക്ക് നിസാരമായ ചികിത്സയാണ് ആത്മീയ ചികിത്സ. വാതരോഗങ്ങള്‍, ദന്തരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ആസ്‌ത്മ, ക്ഷയം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കേന്‍സര്‍, സാംക്രമിക രോഗങ്ങള്‍ എന്നിങ്ങനെ രോഗങ്ങള്‍ ഒട്ടനവധിയാണ്. അതിസങ്കീര്‍ണ്ണമായ രോഗങ്ങളും മാറാവ്യാധികളും നിമിഷങ്ങള്‍ക്കകം ഭേദമാകുന്ന ആത്മീയ ചികിത്സയെ നിഷേധിക്കുവാന്‍ മതവിശ്വാസമുള്ളവര്‍ക്ക് സാധ്യമല്ലല്ലോ. രോഗ ശമനം രോഗിയുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്. "അറിയുക! ദൈവസ്‌മരണകൊണ്ടല്ലാതെ ഹൃദയശാന്തി ലഭ്യമല്ല(അല്‍ റഅദ്:28). ന്യൂയോര്‍ക്കിലെ റോക്കര്‍സ്റ്റര്‍ സര്‍വ്വകലാശാല മനശ്ശാസ്‌ത്ര വിഭാഗം മേധാവി പ്രൊ. റോബര്‍ട്ട് ആര്‍ഡറുടെ ഗവേഷണഫലം, അതേ യൂണിവേഴ്‌സിറ്റിയിലെ തന്നെ പ്രതിരോധശാസ്‌ത്ര മേധാവി ടെറിസ്‌കാര്‍ അതിന് അടിവരയിട്ട് പറഞ്ഞു: "രോഗിയുടെ മനസ്സ് മാറ്റിയെടുത്താല്‍ ഒരു ഗ്ലാസ് വെള്ളം കൊണ്ട് എത്ര മാരകമായ അസുഖവും സുഖം പ്രാപിക്കുന്നതാണ്."
വായിച്ചു പോയ ഒരു സൂഫിക്കഥ ഇങ്ങനെയാണ്. കവി ഡോക്‌ടറുടെ അടുത്ത് ചെന്ന് തന്റെ രോഗം വിവരിച്ചു. "എന്റെ ശരീരമാസകലം വേദനിക്കുന്നു" കവി ഡോക്‌ടറോട് പറഞ്ഞു. ഡോക്‌ടര്‍ അയാളെ മുഴുവന്‍ പരിശോധിച്ചു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. "താങ്കള്‍ പുതിയ വല്ലതും എഴുതിയിട്ടുണ്ടോ?" ഡോക്‌ടര്‍ ചോദിച്ചു. "അതെ" കവി മറുപടി പറഞ്ഞു. "ദയവായി അവ എനിക്കൊന്ന് ചൊല്ലിത്തന്നാലും" ഡോക്‌ടര്‍ ആവശ്യപ്പെട്ടു. അയാള്‍ തന്റെ പുതിയ കവിതകള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് മുഴുവന്‍ ചൊല്ലി. "ഇപ്പോള്‍ താങ്കളുടെ അസുഖം മാറിയിരിക്കുന്നു. സമ്പൂര്‍ണ്ണ ആരോഗ്യവാനാണ്". ഡോക്‌ടര്‍ പറഞ്ഞു. കവി സന്തോഷത്തോടെ തിരിച്ച് പോയി.
ആത്മീയ ചികിത്സ
ഭൗതിക ചികിത്സയിലെന്ന പോലെ ആത്മീയ ചികിത്സയിലും അനുവദനീയമായതും അല്ലാത്തവയുമുണ്ട്. അമുസ്‌ലിം മന്ത്രവാദികളെയും ജോത്സ്യന്‍മാരെയും മാരണക്കാരെയും സമീപ്പിക്കുക, അമ്പലങ്ങളിലെ പൂജകളിലും ക്രിസ്‌ത്യന്‍ ധ്യാനങ്ങളിലും പങ്കെടുക്കുക, അവിടങ്ങളിലേക്ക് നേര്‍ച്ചകളും വഴിപാടുകളും നേരുക തുടങ്ങിയവ ഇസ്‌ലാം കര്‍ശനമായി നിരോധിച്ചതാണ്. ചൂഷണങ്ങള്‍ കടന്ന് വരാന്‍ പറ്റുന്ന എളുപ്പമാര്‍ഗ്ഗമാണ് ആത്മീയ മേഖല. കപടപ്രവര്‍ത്തനങ്ങളിലൂടെയും ജിന്ന്-കുട്ടിച്ചാത്തന്‍ സേവയിലൂടെയും ആത്മീയത ചമയുന്നവരെ സൂക്ഷിച്ചേ പറ്റൂ. ഖുര്‍ആനും നബി(സ) പഠിപ്പിച്ച ദിക്‌റുകളും ദുആകളും മന്ത്രിച്ച് ചികിത്സിക്കുന്നതിനാണ് ചുരുങ്ങിയ വാക്കില്‍ ആത്മീയ ചികിത്സ എന്ന് പറയുന്നത്. "അല്ലാഹു എന്നെ സൃഷ്‌ടിക്കുകയും നേര്‍വഴിയിലേക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്‌തിരിക്കുന്നു. അവന്‍ ആഹാരപാനീയങ്ങള്‍ നല്‍കുകയും രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുകയും മരണം കൊണ്ടനുഗ്രഹിക്കുകയും പിന്നീട് എന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു"(അശ്ശുഅറാഅ്:78-81). ഇബ്രാഹീം നബി(അ)ക്ക് രോഗം ബാധിക്കുകയും അല്ലാഹു അത് ഭേദമാക്കുകയും ചെയ്‌തിട്ടുണ്ട്. മഹാനായ ഇബ്‌നു കസീര്‍(റ) പറയുന്നു: ''അതായത് ഞാന്‍(ഇബ്രാഹീം നബി(അ)) രോഗിയാകുമ്പോഴൊക്കെ അല്ലാഹു ചികിത്സായോഗ്യമായത് കൊണ്ട് എന്നെ ചികിത്സിക്കുന്നു''(ഇബ്‌നു കസീര്‍:3/447).
മൂസാ നബി(അ)യുടെ ഒരു സംഭവം ഇമാം റാസി(റ) ഉദ്ധരിക്കുന്നുണ്ട്. ''മൂസാ നബി(അ)ക്ക് ഒരിക്കല്‍ ശക്തമായ വയറുവേദന അനുഭവപ്പെട്ടു. അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ മരുഭൂമിയിലെ ഒരു തരം ചെടി മരുന്നായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശം കിട്ടി. മൂസാ നബി(അ) അത് കഴിക്കുകയും വേദന ശമിക്കുകയും ചെയ്‌തു. പിന്നീടൊരിക്കല്‍ ഇതേ രോഗം വന്നപ്പോള്‍ പഴയ അനുഭവം വെച്ച് മൂസാ നബി(അ) അതേ മരുന്ന് തന്നെ കഴിച്ചു. പക്ഷേ, രോഗം ശക്തമാവുകയാണ് ചെയ്‌തത്! മൂസാ നബി(അ) അല്ലാഹുവിനോട് പരാതിപ്പെട്ടു. ''രക്ഷിതാവേ, ആദ്യം ഞാനത് കഴിച്ചപ്പോള്‍ രോഗം ഭേദമായിരുന്നു. രണ്ടാമത് കഴിച്ചപ്പോള്‍ രോഗം ശക്തമാവുകയാണ് ചെയ്‌തത്.'' അല്ലാഹു പറഞ്ഞു: ''എന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ആദ്യം കഴിച്ചത്. അതു കാരണം രോഗം ഭേദമായി. എന്നാല്‍ രണ്ടാം പ്രാവശ്യം എന്റെ നിര്‍ദ്ദേശം കാത്തുനില്‍ക്കാതെ താങ്കള്‍ സ്വയം അത് കഴിച്ചു. അത് കൊണ്ടാണ് രോഗം വര്‍ദ്ധിച്ചത്. നീ അറിയുക. ഭൂമിയിലുള്ളത് മുഴുവനും വിനാശകാരിയായ വിഷമാണ്. അതിനെ നിര്‍വ്വീര്യമാക്കുന്നത് എന്റെ നാമവും''(റാസി:1/152).
മേല്‍ ചരിത്രത്തില്‍ നിന്നും മൂസാ നബി(അ) ഭൗതിക ചികിത്സ നടത്തിയതായി നമുക്ക് മനസ്സിലാക്കാം. ആത്മീയവും ഭൗതികവുമായ രണ്ട് രോഗശമനികളെ റസൂല്‍(സ) പരിചയപ്പെടുത്തുണ്ട്. ''രണ്ട് രോഗശമനികള്‍ നിങ്ങള്‍ ഉപയോഗിക്കുക. തേനും ഖുര്‍ആനുമാണത്''(ഹാകിം). മഹാനായ അയ്യൂബ് നബി(അ)ക്ക് ഗുരുതരമായ രോഗം പിടിപെട്ടപ്പോള്‍ ഭൗതിക ചികിത്സയില്‍ അഭയം തേടാതെ വെറും ആത്മീയ ചികിത്സ നടത്തിയതായി ചരിത്രത്തില്‍ കാണാവുന്നതാണ്.
വാദങ്ങള്‍ യുക്തിയാകുമ്പോള്‍
ഇംഗ്ലീഷ് മരുന്ന് കഴിച്ചാല്‍ രോഗം ഭേദമാകും. ഖുര്‍ആന്‍ കലക്കി കുടിച്ചാല്‍ ഭേദമാകില്ല, കുറ്റം വരെ കിട്ടും. പരിഷ്‌കരണ വാദങ്ങളുടെ പുരോഗമന ആലോചന എങ്ങനെയുണ്ട്? പരിശുദ്ധ ഖുര്‍ആനും തിരുഹദീസും അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് വരെ അതിനുവേണ്ടിയാണ്. പ്രമാണങ്ങള്‍ വളച്ചൊടിച്ച് അതിന് വേണ്ടി ഉപയോഗിക്കുന്നു. ഈജിപ്‌ഷ്യന്‍ യുക്തിവാദം ഇസ്‌ലാമിക ലോകത്തിന് നല്‍കിയ ദുരന്തമാണിത്. പണ്ട് യൂറോപ്പില്‍ ക്രൈസ്‌തവ പൗരോഹിത്യം നിലനിന്നിരുന്നത് പോലെ നമുക്കിടയിലിപ്പോള്‍ ശാസ്‌ത്ര പൗരോഹിത്യമാണ് മികച്ച് നില്‍ക്കുന്നത്. ശാസ്‌ത്രം എന്ത് പറഞ്ഞാലും ശരി. ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റിപ്പറഞ്ഞാലും നമുക്ക് സ്വീകാര്യമാണ്. ഖുര്‍ആനും തിരുനബിയും പറഞ്ഞതും കല്‍പിച്ചതും പലപ്പോഴും യുക്തിയുടെ അളവുകോലില്‍ തള്ളിപ്പോകുന്നു. പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ കരങ്ങളാണ് ഇവിടെ കറുത്ത് നില്‍ക്കുന്നത്. ഖുര്‍ആന്റെയും സുന്നത്തിന്റെയും ഉള്ളടക്കങ്ങളില്‍ സകല ആശ്വാസവും കണ്ടെത്തിയിരുന്ന ഒരു ജനതയുടെ വിശ്വാസം സംശയങ്ങളുടെ നിഴലില്‍ നിര്‍ത്തി.
പ്രസവ വേദന തുടങ്ങിയാല്‍ മന്ത്രിച്ചൂതിയ വെള്ളവും നഫീസത്ത് മാലയും മരുന്നായി കണ്ടിരുന്ന തലമുറ ഇന്നലെകളിലെ സുഗന്ധമായിരുന്നു. പാമ്പ് കടിയേറ്റാല്‍ ഓടിച്ചെന്നിരുന്നത് തങ്ങളുപ്പാപ്പാന്റെ അടുത്തേക്കായിരുന്നു. പുതിയ വള്ളവും വലയും ഇറക്കുന്ന മുക്കുവന്റെ ആശ്വാസം ഉസ്‌താദിന്റെ മന്ത്രിച്ചൂത്തിലായിരുന്നു. നൂറ്റാണ്ടുകള്‍ തുടര്‍ന്ന് പോന്ന ഒരു പൈതൃകത്തിന് 'യുക്തി' മുറിവേല്‍പിച്ചപ്പോള്‍ സംഭവിച്ചത്, ആധുനികതയുടെയും ഉപഭോഗ സംസ്‌കാരത്തിന്റെയും കടന്ന് കയറ്റമായിരുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലുകളില്‍ പ്രസവം നടത്തിയാലേ സുഖപ്രസവമാകൂ എന്നതല്ലേ സമുദായത്തിന്റെ ഇപ്പോഴത്തെ ചിന്ത. ആള്‍ദൈവങ്ങക്കും വ്യാജ കൂടാരങ്ങള്‍ക്കും ആളെ കിട്ടിയത് മതത്തിന്റെ യഥാര്‍ത്ഥ ആത്മീയത നശിപ്പിക്കാനുള്ള ശ്രമം നടന്നപ്പോഴായിരുന്നു. ആത്മീയതക്കെതിരെ കലാപം നടത്തുന്നവര്‍ക്ക് ആത്മീയ ചികിത്സയും അന്യമായിരിക്കും.
ആത്മീയ ചികിത്സയുടെ പ്രത്യയശാസ്‌ത്രം
" സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ച് കൊണ്ടിരിക്കുന്നു". (അല്‍ ഇസ്‌റാഅ്:82) ഈ ആയത്തിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: "അറിയുക! തീര്‍ച്ചയായും ഖുര്‍ആന്‍ ആത്മീയ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. ഒപ്പം ശാരീരിക രോഗങ്ങള്‍ക്കും. ഖുര്‍ആന്‍ പാരായണം കൊണ്ട് തബര്‍റുക് എടുക്കല്‍ നിരവധി ശാരീരിക രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്"(തഫ്‌സീറുല്‍ കബീര്‍:21/34). ഇമാം ഖുര്‍ത്വുബി(റ) തന്റെ ജാമിഉലി അഹ്‌കാമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. " അറിവില്ലായ്‌മ, സന്ദേഹം തുടങ്ങിയവ ഹൃദയ രോഗങ്ങളെ വിപാടനം ചെയ്യുക വഴി ഖുര്‍ആന്‍ മനസുകള്‍ക്ക് ശമനമാകുന്നു. ഖുര്‍ആന്‍ ആയത്തുകള്‍ കൊണ്ടുള്ള മന്ത്രം, ഉറുക്ക് എന്നിവ മൂലം ഭൗതിക രോഗങ്ങള്‍ക്കും ശമനമാകുന്നു"(ഖുര്‍ത്വുബി:10/315). " ഇസ്‌റാഅ് സൂറത്തിലെ 82-ാം സൂക്തം വൃത്തിയുള്ള പാത്രത്തിലെഴുതി തെളിഞ്ഞ വെള്ളം കൊണ്ട് മായ്‌ച്ച് കുടിക്കപ്പെടാറുണ്ട്"(ഖുര്‍ത്വുബി:10/317).
ഒരു വസ്‌തുവിനും സ്വന്തമായി ഒരു കഴിവും ഇല്ലെന്നാണ് മുസ്‌ലിമിന്റെ വിശ്വാസം. മരുന്ന് കഴിക്കുമ്പോള്‍ രോഗശമനമുണ്ടാകുന്നത് ആ മരുന്ന് മാത്രം കാരണമായല്ല, മറിച്ച് അല്ലാഹു അതിനെ ഒരു കാരണമായി നിശ്ചയിച്ചുവെന്ന് മാത്രം. ഏത് മരുന്ന് കഴിച്ചാലും അല്ലാഹുവിന്റെ'ഖളാഅ്' ഉണ്ടെങ്കില്‍ മാത്രമേ രോഗശമനം ലഭിക്കൂ എന്നതാണ് മുസ്‌ലിം ലോകത്തിന്റെ വിശ്വാസം. അല്ലാഹുവിന്റെ 'ഖളാഇ'ല്ലാതെ രോഗശമനമുണ്ടാകില്ല എന്നതിന് മൂസാ നബി(അ)യുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് വ്യക്തമായി. ഈ വിഷയത്തില്‍ ഭൗതികവും ആത്മീയവുമായ ചികിത്സകള്‍ സമമാണ്. രണ്ട് നിലക്കും ഭേദമാകാന്‍ അല്ലാഹുവിന്റെ 'ഖളാഅ്' വേണം. നബി(സ) പറഞ്ഞു: " എല്ലാ രോഗത്തിനും ശമനമുണ്ട്. രോഗമുണ്ടായാല്‍ മരുന്ന് കഴിക്കുക, അല്ലാഹുവിന്റെ അനുമതിയോടെ ശമനമുണ്ടാകും"(മുസ്‌ലിം). "മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും അവനോട് ദുആ ചെയ്യുകയും വേണം. രോഗികള്‍ ശ്രദ്ധിക്കേണ്ട മര്യാദകളുടെ കൂട്ടത്തില്‍ ഇക്കാര്യം പണ്ഡിതന്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്" (ഇഹ്‌യ:2/209).
മന്ത്രം
നബി(സ)യുടെ കാലത്തും ശേഷമുള്ള നൂറ്റാണ്ടുകളിലും പ്രചുര പ്രചാരം ലഭിച്ച ചികിത്സാ രീതിയാണ് മന്ത്രം. നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരില്‍ കാലക്രമത്തില്‍ മന്ത്രം ഫലിക്കാതെ വന്നതാണ് ജനങ്ങള്‍ ഭൗതിക ചികിത്സയില്‍ അഭയം തേടാന്‍ കാരണമെന്ന് ഇബ്‌നു തീന്‍(റ)ഉം (ഫൈളുല്‍ ഖദീര്‍:1/491), ഇബനു ഹജര്‍(റ)ഉം (ഫത്‌ഹുല്‍ ബാരി:10/60)പറയുന്നുണ്ട്. മന്ത്രം അനുവദനീയമാണെന്നതില്‍ മുസ്‌ലിം ലോകത്തിന്റെ ഇജ്‌മാഉണ്ടെന്നും ഇബ്‌നു ഹജര്‍(റ) ഫത്‌ഹുല്‍ ബാരി(10/140)യില്‍ വ്യക്തമാക്കുന്നു. മന്ത്രം നിബന്ധനകള്‍ക്ക് വിധേയം
ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി രേഖപ്പെടുത്തുന്നു: "മൂന്ന് നിബന്ധനകള്‍ പാലിക്കപ്പെട്ടാല്‍ മന്ത്രം അനുവദനീയമാണെന്നതില്‍ പണ്ഡിതന്മാരുടെ ഇജ്‌മാഉണ്ട്. അല്ലാഹുവിന്റെ കലാം, നാമം, വിശേഷണം എന്നിവ കൊണ്ടാവുക, മന്ത്രത്തിന് സ്വയം ഉപകാരം ചെയ്യാന്‍ കഴിയില്ലെന്നും അല്ലാഹുവാണ് ഉപകാര-ഉപദ്രവങ്ങള്‍ക്ക് നിദാനമെന്നും വിശ്വസിക്കുക"(ഫത്‌ഹുല്‍ ബാരി:10/240). അല്ലാമാ അബൂ അബ്‌ദില്ലാഹില്‍ ഖുര്‍ത്വുബി(റ) പറയുന്നു: " മന്ത്രം മൂന്ന് വിധമാണ്. ഒന്ന് ജാഹിലിയ്യാ മന്ത്രം. അത് അര്‍ത്ഥമറിയാത്തവയാണ്. അവ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. അവ ശിര്‍ക്കോ ശിര്‍ക്കിലേക്കെത്തിക്കുവാന്‍ കാരണമാകുന്നതോ ആണ്. അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടുള്ള മന്ത്രമാണ് രണ്ടാമത്തേത്. ഇത് അനുവദനീയമാണ്. ഇത് റസൂല്‍(സ) ചെയ്‌തതായി സ്ഥിരപ്പെട്ടിട്ടുണ്ടെങ്കില്‍ സുന്നത്തുമാണ്. മൂന്നാമത്തെ ഇനം മലക്കുകള്‍, സദ്‌വൃത്തര്‍, ബഹുമാനിക്കപ്പെടേണ്ട മറ്റു സൃഷ്‌ടികള്‍(ഉദാ:-അര്‍ശ്) തുടങ്ങി അല്ലാഹു അല്ലാത്തവരുടെ നാമം കൊണ്ടുള്ളത്. ഇവ വര്‍ജ്ജിക്കല്‍ നിര്‍ബന്ധമായതാണെങ്കില്‍ അല്ലാഹുവിലേക്ക് അഭയം തേടുക, അവന്റെ നാമം കൊണ്ട് തബര്‍റുക് എടുക്കുക എന്നിവയിലുള്‍പെടുന്ന മശ്‌റൂഇലോ പെട്ടതല്ല. ഉപേക്ഷിക്കലാണ് ഉത്തമം"(ഫത്‌ഹുല്‍ ബാരി:10/242). "ഏത് രോഗത്തിനും റസൂല്‍(സ) മന്ത്രിക്കാറുണ്ടായിരുന്നു"(ഫത്‌ഹുല്‍ ബാരി:10/170).
മന്ത്രം ഖുര്‍ആന്‍ കൊണ്ട്
നബി(സ) പറയുന്നു: "രണ്ട് രോഗശമനികള്‍ നിങ്ങളുപയോഗിക്കുക, തേനും ഖുര്‍ആനുമാണത്"(ഹാകിം). ഇബ്‌നു ഖയ്യിം പറയുന്നു: "വിശുദ്ധ ഖുര്‍ആന്‍ ശാരീരികവും മാനസികവും ഐഹികവും പാരത്രികവുമായ എല്ലാ രോഗങ്ങള്‍ക്കും പൂര്‍ണ്ണ ശാന്തിയാണ്." ഒരു സ്വഹാബിക്ക് തേളിന്റെ വിഷമേറ്റപ്പോള്‍ ഫാതിഹഃ സൂറത്ത് ഓതി മന്ത്രിച്ചൂതിയ സംഭവം ബുഖാരി(2/854)യും മുസ്‌ലി(2/223)മും ഉദ്ധരിക്കുന്നുണ്ട്. ഖുര്‍ആന്റെ ഫലസിദ്ധിയെ കുറിച്ച് രണ്ട് സ്‌പാനിഷ് ഡോക്‌ടര്‍മാരുടെ അനുഭവം ശ്രദ്ധേയമാണ്. " സങ്കീര്‍ണ്ണമായ മനോരോഗ ചികിത്സക്ക് ഖുര്‍ആന്‍ ഫലപ്രദമായ ഉപാധിയാണെന്ന് സ്‌പാനിഷ് ഡോക്‌ടര്‍മാരായ മന്‍സൂര്‍ അബ്‌ദുസ്സലാം, ഉമര്‍ അബൂതാരിഖ് എന്നിവര്‍ പറയുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം ചെയ്‌ത് കേള്‍പിക്കുന്നതിലൂടെ പലതരം അസുഖങ്ങള്‍ ഭേദമാകുന്നു. നാലായിരം രോഗികളെ തങ്ങള്‍ ഇവ്വിധം ചികിത്സിച്ചു ഭേദമാക്കിയതായി അവര്‍ വെളിപ്പെടുത്തി. ഖുര്‍ആനെ കുറിച്ചും നബി വാക്യങ്ങളെ കുറിച്ചും വിശദമായി നടത്തിയ പഠനത്തിന് ശേഷം ഇസ്‌ലാമാശ്ലേഷിച്ചവരാണ് ഇരുവരും. ഖുര്‍ആനും ശാസ്‌ത്രവും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് കണ്ടെത്തിയപ്പോള്‍ ഇസ്‌ലാമിനോടുള്ള ആകര്‍ഷണം വര്‍ദ്ധിച്ചു. അങ്ങനെയാണ് ഇസ്‌ലാമാശ്ലേഷണമുണ്ടായത്. ഇപ്പോള്‍ ഡോ.മന്‍സൂറും ഡോ.ഉമറും ഗ്രാനഡക്കടുത്ത് ഒരു സൗജന്യ ചികിത്സാലയം നടത്തുകയാണ്. ആധുനിക വൈദ്യശാസ്‌ത്ര ചികിത്സാ രീതികളോടൊപ്പം ഖുര്‍ആനും അവിടെ ചികിത്സാ രീതിയാണ്. വിദഗ്‌ധ ഡോക്‌ടര്‍മാര്‍ വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും ഭേദമാകാത്ത എത്രയോ രോഗികളെ തങ്ങള്‍ ഖുര്‍ആനിക ചികിത്സയിലൂടെ സുഖപ്പെടുത്തിയെന്ന് അവര്‍ പറയുന്നു. ചികിത്സക്കെത്തുന്നതില്‍ അധികവും മാനസിക കുഴപ്പങ്ങളുള്ളവരാണ്. ഖുര്‍ആനിക ചികിത്സ അവര്‍ക്ക് ഏറെ ഫലപ്രദമാകുന്നു"(ചന്ദ്രിക:1988-മാര്‍ച്ച് 18 വെള്ളി).
നബി(സ) പറഞ്ഞു: "ആരെങ്കിലും ഖുര്‍ആന്‍(നിസാരവും ഫലശൂന്യവുമായി ധരിച്ച്) കൊണ്ട് സൗഖ്യം തേടാതിരുന്നാല്‍ അല്ലാഹു അവന് സുഖം നല്‍കുന്നതല്ല"(ഹദീസ്). റബീഅ്(റ) പറയുന്നു: "ഞാന്‍ ശാഫിഈ(റ)യോട് മന്ത്രത്തെ കുറിച്ച് ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു: അല്ലാഹുവിന്റെ കിതാബ്, അറിയപ്പെട്ട ദിക്‌റ് എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് യാതൊരു വിരോധവുമില്ല"(ഫത്‌ഹുല്‍ ബാരി:10/242). നബി(സ) പറഞ്ഞു: "രോഗികള്‍ ഫാതിഹയും മുഅവ്വിദതൈനിയും ഓതല്‍ അനിവാര്യമാണ്. ഫാതിഹ എല്ലാ രോഗത്തിനും ശാന്തിയാണ്"(ബൈഹഖി, ഹാകിം). ജാബിര്‍ (റ)ല്‍ നിന്ന്: "ഫാത്തിഹ മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമാണ്"(അബ്‌വാബുല്‍ ഫറജ്).
പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും രോഗശാന്തിയാണെങ്കിലും ചില സൂറത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും മറ്റു ചിലതിനേക്കാള്‍ പ്രത്യേകതകളുണ്ടെന്നതാണ് പണ്ഡിത മതം. " ആയാത്തുശ്ശിഫാഅ്, ആയത്തുല്‍ കുര്‍സിയ്യ്, മുഅവ്വിദതൈനി, ഇഖ്‌ലാസ്, യാസീന്‍, ഫാത്തിഹഃ എന്നിവ സ്വയം ഓതുകയോ മറ്റുള്ളവര്‍ ഓതുന്നത് രോഗികള്‍ കേള്‍ക്കാന്‍ ശ്രദ്ധിക്കുകയോ ചെയ്യേണ്ടതാണ്"(ബിഗ്‌യ:92). ഇബ്‌നു തീമിയ്യയുടെ ശിഷ്യന്‍ ഇബ്‌നു ഖയ്യിം തന്റെ അനുഭവം വിവരിക്കുന്നു: "മക്കയില്‍ താമസിച്ച് കൊണ്ടിരിക്കെ ഒരാള്‍ക്കും ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത പല രോഗങ്ങളും എനിക്കുണ്ടായപ്പോള്‍ ഞാന്‍ ഫാത്തിഹഃ ഓതി മന്ത്രിച്ചു. അത്ഭുതാവഹമായ ഫലം എനിക്ക് കാണാന്‍ കഴിഞ്ഞു. മാരകമായ രോഗങ്ങളുമായി എന്നെ സമീപിക്കുന്നവര്‍ക്ക് ഞാനിത് വിവരിച്ച് കൊടുക്കുമായിരുന്നു. ഫാത്തിഹയുടെ 'ബറകത്ത്' കൊണ്ട് അവരില്‍ ഭൂരിഭാഗത്തിന്റെയും രോഗം പെട്ടെന്ന് ശമിക്കുകയുണ്ടായി"(അബ്‌വാബുല്‍ ഫറജ്:107).
നബി(സ)യെ ലബീദ് ബ്‌നു അഅ്‌സമുല്‍ യഹൂദീ സിഹ്‌റ് ചെയ്‌തതിനെ തുടര്‍ന്നാണല്ലോ മുഅവ്വിദതൈനി അവതീര്‍ണ്ണമാകുന്നത്. മുഅവ്വിദതൈനി അവതരിപ്പിക്കപ്പെട്ടതിന് ശേഷം നബി (സ)യുടെ മന്ത്രം അത് കൊണ്ടായിരുന്നു. ഈ സൂറത്ത് ഒതിയാണ് സിഹ്‌റ് ഒഴിവാക്കിയത് എന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നു(ഇബ്‌നു കസീര്‍).
ആയത്തുശ്ശിഫാഅ്(രോഗശമന സൂക്തങ്ങള്‍)
പരിപൂര്‍ണ്ണ വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ച് കൊണ്ടുമായിരിക്കണം ഏതു സല്‍കര്‍മ്മവും. പൂര്‍ണ്ണ വിശ്വാസമില്ലാതെ ചാഞ്ചാട്ട ഹൃദയവുമായി എന്ത് സല്‍കര്‍മ്മം ചെയ്‌താലും ഫലം ഉണ്ടാവുകയില്ല എന്നത് ഖുര്‍ആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ട സംഗതിയാണ്. രോഗശാന്തിക്ക് ഏറ്റവും ഫലപ്രദമായ ആയത്തുകളാണ് ആയാത്തുശ്ശിഫാഅ്(രോഗശമന സൂക്തങ്ങള്‍). ഇമാം ഖുശൈരി(റ) തന്റെ അനുഭവം വിവരിക്കുന്നു: "ഒരിക്കല്‍ എന്റെ മകന് മാരകമായ രോഗം പിടിപെട്ടു. എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചപ്പോള്‍ ഞാന്‍ വളരെ വിഷമത്തിലായി. അങ്ങനെയിരിക്കെ ഒരു ദിവസം നബി(സ) തങ്ങളെ സ്വപ്‌നം കണ്ടു. നബി(സ)യോട് എന്റെ കുട്ടിയുടെ രോഗവിവരം പറഞ്ഞു. അപ്പോള്‍ നബി(സ) എന്നോട് ചോദിച്ചു: ആയാത്തുശ്ശിഫാഅ് നിനക്കറിയില്ലേ? ഇത്രയുമായപ്പോഴേക്കും ഞാന്‍ ഉണര്‍ന്നു. തുടര്‍ന്ന് ആയാത്തുശ്ശിഫാഇനെ കുറിച്ച് ഞാനന്വേഷിച്ചു. തൗബ സൂറത്തിലെ 14-ാം സൂക്തം, യൂനുസിലെ 57-ാം സൂക്തം, നഹ്‌ലിലെ 69-ാം സൂക്തം, ഇസ്‌റാഇലെ 82-ാം സൂക്തം, ശുഅറാഇലെ 80-ാം സൂക്തം, ഫുസ്സിലത്തിലെ 44-ാം സൂക്തം എന്നിവയാണ് ആയാത്തുശ്ശിഫാഅ് എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അവ ഒരു പാത്രത്തിലെഴുതുകയും അത് കഴുകിയ വെള്ളം എന്റെ കുട്ടിയെ കുടിപ്പിക്കുകയും ചെയ്‌തു. ഒരു ബന്ധനത്തില്‍ നിന്നും മുക്തനാകുന്നത് പോലെ അവന്റെ രോഗം ഭേദമായി"(റൂഹുല്‍ മആനി:15/145, അല്‍ മവാഹിബുല്ലദുന്നിയ്യഃ:3/420, റൂഹുല്‍ ബയാന്‍:5/194). ആയാത്തുശ്ശിഫാഅ് നിരവധി ശൈഖുമാര്‍ പാത്രത്തിലെഴുതി വെള്ളം കൊണ്ട് മായ്‌ച്ച് രോഗികള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഇമാം താജുദ്ദീനുസ്സുബ്‌കി(റ) തന്റെ ത്വബഖാത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് റൂഹുല്‍ ബയാനി(5/194)ല്‍ വ്യക്തമാക്കുന്നു.
മന്ത്രം പ്രവാചക അദ്ധ്യാപനങ്ങളില്‍
ആഇശ (റ)യില്‍ നിന്ന്: മഹതി പറയുന്നു: നബി(സ)ക്ക് രോഗമായാല്‍ ജിബ്‌രീല്‍ (അ) മന്ത്രിക്കാറുണ്ടായിരുന്നു. അവര്‍ പറയും ȇӣ ǡᥠ툑ퟠ棤 ߡ? 픝ퟠ棤 ԑ?ϠŐǠ͓Ϡ栔Ѹ ߡ?ڭ䠠(മുസ്‌ലിം: 13/169) നിരോധിക്കപ്പെട്ടുവെന്ന് തോന്നുന്ന ഹദീസും( ᇠ튘���椠桇 퓊ў椩 മുകളിലുദ്ധരിച്ച ഹദീസും തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത മന്ത്രമാണ് നിരോധിക്കപ്പെട്ടത്(ശറഹ് മുസ്‌ലിം:13/169). മന്ത്രത്തില്‍ ഉമിനീരിന്റെ ശ്രേഷ്‌ഠത റസൂല്‍(സ)യുടെ പ്രവര്‍ത്തിയിലൂടെ വ്യക്തമാണ്. ആഇശഃ(റ)യില്‍ നിന്ന്: ä?ȭ ա젇ᡥ ڡ���擡㠟Ǥ ᠡᣑ햠ȓ㠇ᡥ ʑȉ Ñ֤Ǡȑ힉 Ț֤Ǡ픝젓ޭ㤇 ȇФ ш?ബുഖാരി). 'ȑ힉 Ț֤ǧ എന്നതില്‍ നിന്ന് ഉമിനീരോടു കൂടെ മന്ത്രിക്കുമ്പോള്‍ പ്രത്യേക ഫലം ലഭിക്കുമെന്ന് തെളിവ് പിടിക്കപ്പെട്ടു. ഇമാം നവവി(റ) പറയുന്നു: "നബി(സ) മന്ത്രിക്കുമ്പോള്‍ തന്റെ ചൂണ്ടുവിരലില്‍ അല്‌പം ഉമിനീര് പുരട്ടി മണ്ണ് കലര്‍ത്തി രോഗിയുടെ വേദനയുള്ള സ്ഥലത്ത് തടവുമായിരുന്നു" (ഉംദത്തുല്‍ ഖാരിഅ്:21/269).
നബി(സ) സ്വന്തം വീട്ടുകാരെ മന്ത്രിച്ചിരുന്നു. ആഇശഃ(റ)യില്‍ നിന്ന്: "നബി(സ) തന്റെ വീട്ടുകാരില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ മുഅവ്വിദതൈനി ഓതി അവരെ മന്ത്രിച്ചൂതാറുണ്ടായിരുന്നു. അവിടുത്തെ മരണ ശയ്യയില്‍ വെച്ച് ഞാന്‍ ആ സൂറത്തുകള്‍ ഓതി മന്ത്രിച്ചൂതുകയും അവിടുത്തെ കരങ്ങള്‍ കൊണ്ട് തന്നെ തടവിക്കൊടുക്കുകയും ചെയ്‌തു. കാരണം ആ കരങ്ങള്‍ എന്റെ കരങ്ങളേക്കാള്‍ അനുഗ്രഹീതമാണല്ലോ"(മുസ്‌ലിം:2/222). മന്ത്രത്തില്‍ ഊത്തും ഫലം ചെയ്യുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ഇമാം നവവി(റ) പറയുന്നു: "ഖാളീ ഹുസൈന്‍ പറഞ്ഞു. ഊത്തിന്റെ ഉദ്ദേശ്യം മന്ത്രത്തോട് ബന്ധപ്പെട്ട ശ്വാസം, വായു, നനവ് എന്നിവ കൊണ്ട് ബറകത്ത് എടുക്കലാണ്. ദിക്‌റുകളും അസ്‌മാഉല്‍ ഹുസ്‌നയും എഴുതി മായ്‌ച്ച വെള്ളം കൊണ്ട് 'ബറകത്ത്' എടുക്കുന്നത് പോലെ. ഇമാം മാലിക്(റ) മന്ത്രിച്ചാല്‍ ഊതാറുണ്ടായിരുന്നു"(ശറഹ് മുസ്‌ലിം:2/222) ഇമാം ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: " ആഇശാ(റ) മുഅവ്വിദതൈനി ഓതി വെള്ളത്തില്‍ മന്ത്രിച്ച് കൊടുക്കുകയും അത് രോഗിയുടെ മേലില്‍ കുടയാന്‍ കല്‍പിക്കാറുമുണ്ടായിരുന്നു" (ഖുര്‍ഥുബി:10/318).
അനിഷേധ്യമായ പ്രാമാണിക വസ്‌തുതകള്‍ ഇങ്ങനെ തെളിഞ്ഞ് കിടക്കുമ്പോഴും ജാഹിലിയ്യാ മന്ത്രത്തെ നിരോധിച്ച ഹദീസുകള്‍ എടുത്ത് കാട്ടി അല്‍പത്തരങ്ങള്‍ സൃഷ്‌ടിക്കുന്ന മതപരിഷ്‌കരണവാദികളുടെ ശ്രമങ്ങള്‍ ചില നിഗൂഢ പദ്ധതികളുടെ ഭാഗമാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ വക്രീകരിക്കുന്ന ജൂത-ക്രൈസ്‌തവരുടെ പണിയാണ് ഇക്കൂട്ടര്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്.
ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌ത ഹദീസിനെ വേണ്ടവിധം മനസ്സിലാക്കാന്‍ അത്തരക്കാര്‍ക്ക് സാധിക്കുന്നില്ല. ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍ (സ) പറഞ്ഞു: " എന്റെ സമൂഹത്തില്‍ നിന്ന് എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവര്‍ മന്ത്രിക്കുകയോ പക്ഷിശാസ്‌ത്രം നോക്കുകയോ ചെയ്യില്ല. സകലവും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതാണ്" (മിശ്‌കാത്ത്). "മന്ത്രിക്കുകയില്ലായെന്നത് കൊണ്ടുദ്ദേശിക്കുന്നത് ഖുര്‍ആനല്ലാത്തത് കൊണ്ടും അല്ലാഹുവിന്റെ നാമം കൊണ്ടും നിരുപാധികം മന്ത്രത്തെ സമീപിക്കാതെ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതിലാണ്"(ഖുര്‍ഥുബി:5/54). ആഇശാ (റ)യില്‍നിന്ന്: "നബി(സ)യുടെ മരണാസന്ന രോഗത്തില്‍ മുഅവ്വിദതൈനി ഓതി ശരീരത്തില്‍ ഊതുമായിരുന്നു. റസൂലിന് രോഗം കഠിനമായപ്പോള്‍ ഞാന്‍ അവ ഓതി ഊതി ബറകത്തിന് വേണ്ടി നബി(സ)യുടെ കരങ്ങള്‍ കൊണ്ടുതന്നെ ശരീരത്തില്‍ തടവുമായിരുന്നു" (ബുഖാരി, ഫത്‌ഹുല്‍ബാരി:10/240).
കണ്ണില്‍ കാണാത്തതിനെ നിഷേധിക്കല്‍ യുക്തിവാദമാണെന്നതില്‍ സംശയമില്ല. ദുര്‍വ്യാഖ്യാനത്തിനിരയായ മറ്റൊരു ഹദീസ്. ഉത്‌ബത് ബ്‌നു ആമിറില്‍ നിന്നുദ്ധരണി: ആരെങ്കിലും ശരീരത്തില്‍ രുദ്രാക്ഷം കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ. "ആരെങ്കിലും രക്ഷാകവടി കെട്ടിയാല്‍ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരിക്കട്ടെ" (അഹ്‌മദ്, ഹാകിം). " ഇവിടെയും ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ച ഏലസ്സും രക്ഷാകവടിയും ഒഴിവാക്കുന്നില്ല."(തൗഹീദ് സമഗ്രപഠനം: സലാം സുല്ലമി 398). ഇബ്‌നു മസ്‌ഊദി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: " 'മന്ത്രവും' 'തമാഇമും' 'തിവലത്തും' ശിര്‍ക്കാണ്." ഇബ്‌നു ഹജര്‍(റ) തങ്ങള്‍ ഈ ഹദീസിനെ വ്യാഖ്യാനിച്ച് പറയുന്നു. " 'തമാഇമ്' 'തമീമത്തി'ന്റെ ബഹുവചനമാണ്. അപകടങ്ങളെ തടുക്കാന്‍ ഇതിന്ന് ശക്തിയുണ്ടെന്ന് വിശ്വസിച്ച് ജാഹിലിയ്യാ കാലത്ത് തലയില്‍ ബന്ധിച്ചിരുന്ന മാലയാണിത്. 'തിവലത്' സിഹ്‌റില്‍നിന്നുള്ള ഒരിനമാണ്. ഭര്‍ത്താവിന്റെ മുഴുവന്‍ സംതൃപ്‌തിയും തന്നിലേക്കാവാഹിക്കുവാന്‍ ജാഹിലിയ്യാ സ്‌ത്രീകള്‍ ചെയ്‌തിരുന്ന പ്രവൃത്തിയായിരുന്നു ഇത്. ഇവ ശിര്‍ക്കാണെന്നതില്‍ തര്‍ക്കമില്ല. ഉപകാരവും ഉപദ്രവവും അല്ലാഹുവില്‍ നിന്നല്ല എന്നും ഇവക്ക് സ്വന്തമായി ദുരിതം തടയുവാനും ഉപകാരം ഉണ്ടാക്കുവാനും സാധിക്കുമെന്നവര്‍ വിശ്വസിക്കുന്നു. ഈ പറഞ്ഞതില്‍ അല്ലാഹുവിന്റെ നാമങ്ങളോ കലാമോ ഉള്‍പെടുകയില്ല" (ഫത്‌ഹുല്‍ ബാരി:10/241). ഇബ്‌നുത്തീന്‍ (റ) പറയുന്നു." 'മുഅവ്വിദതൈനി' കൊണ്ടും മറ്റു അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടുമുള്ള മന്ത്രം ആത്മീയ ചികിത്സയാണ്. അല്ലാഹുവിന്റെ മഹാത്മാക്കളുടെ നാവിലൂടെയാവുമ്പോള്‍ അവന്റെ സമ്മതത്തോടെ ശമനം ലഭിക്കുന്നതാണ്"(ഫത്‌ഹുല്‍ ബാരി:10/241).
നിഷിദ്ധമാക്കപ്പെട്ട മന്ത്രങ്ങള്‍
ഭൗതിക ചികിത്സയില്‍ ഉള്ളത് പോലെതന്നെ ആത്മീയ ചികിത്സയിലും നിഷിദ്ധമാക്കപ്പെട്ടവയും അനുവദനീയമായതുമുണ്ട്. അബ്‌ദുല്ലാഹി ബ്‌നു മസ്‌ഊദി(റ)ല്‍ നിന്ന്: "മന്ത്രങ്ങളും തമാഇമും(രുദ്രാക്ഷം) തിവലത്തും (ആഭിചാരം) ശിര്‍ക്കിന്റെ ഇനമാണെന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടു" (അബൂദാവൂദ്). "പ്രവാചകന്‍ (സ) മന്ത്രം ശിര്‍ക്കാണെന്ന് പറഞ്ഞത് കൊണ്ടുള്ള ഉദ്ദേശ്യം പിശാചുക്കളുടെയും ബിംബങ്ങളുടെയും നാമങ്ങള്‍ ജപിച്ചുള്ള മന്ത്രങ്ങളാണ്. മറിച്ച് പരിശുദ്ധ ഖുര്‍ആന്‍, ദുആകള്‍ എന്നിവ കൊണ്ടുള്ള മന്ത്രങ്ങളല്ല"(ബദലുല്‍മജ്‌ഹൂദ്:16/213). "മന്ത്രം, തമാഇം, തിവലത്ത് എന്നിവ നിരോധിച്ച് കൊണ്ട് വന്ന സര്‍വ്വ ഹദീസുകളുടെയും ഉദ്ദേശ്യം ശിര്‍ക്ക് ഉള്‍ക്കൊള്ളുന്ന മന്ത്രങ്ങളാണ് " എന്ന് ശാഹ് വലിയുല്ലാഹി ദ്ദഹ്‌ലവി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു (ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ:2/194). "അല്ലാഹുവില്‍ ശിര്‍ക്ക് വരാത്ത എന്ത് കൊണ്ടും നീ മന്ത്രിക്കുക"(ഹാകിം) "നിങ്ങളുടെ മന്ത്രങ്ങള്‍ എനിക്ക് വെളിവാക്കിത്തരുക, ശിര്‍ക്കില്ലാത്ത മന്ത്രങ്ങള്‍ തെറ്റില്ല"(മുസ്‌ലിം,അബൂദാവൂദ്).
കെട്ടുകളില്‍ ഊതല്‍
"കെട്ടുകളില്‍ മന്ത്രിച്ചൂതുന്ന മാരണക്കാരുടെ ശര്‍റില്‍ നിന്ന് സംരക്ഷണം തേടുക"(അന്നാസ്). ഈ ആയത്തിനെ വ്യാഖ്യാനിച്ച് ഇമാം റാസി(റ) പറയുന്നു: " കെട്ടുകളില്‍ മന്ത്രിച്ചൂതുന്നതിനെ ഖുര്‍ആന്‍ വിലക്കുന്നത് അത് ജനങ്ങളെ ഉപദ്രവിക്കുന്ന മാരണമായാലാണ്. ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാനായി കെട്ടുകളില്‍ മന്ത്രിച്ചൂതുന്നതിനെ ഒരിക്കലും ഖുര്‍ആന്‍ വിലക്കിയിട്ടില്ല"(റാസി:32/190). ഇമാം ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: "കെട്ടുകളില്‍ ഊതുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് ആത്മാവുകള്‍ക്ക് ദോഷകരമായി ബാധിക്കുന്ന സിഹ്‌റിനെയാണ്. എന്നാല്‍ ഈ ഇനം ഊതല്‍(അനുവദനീയമായത്) ശരീരങ്ങള്‍ക്ക് നന്മ ഉദ്ദേശിച്ചുള്ളതാണ്. ഉപകാരപ്രദമായതിനെ ഉപദ്രവകരമായതിനോട് താരതമ്യം ചെയ്യപ്പെടാവതല്ല" (ജാമിഉല്‍ ബയാന്‍:20/258).
ഏലസ്സ്, പിഞ്ഞാണമെഴുത്ത്
അംറ് ബ്‌നു ശുഐബ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: "നിങ്ങളില്‍ ആരെങ്കിലും ഉറക്കില്‍ പേടിച്ചാല്‍ Ú搠ȟᣇʠǡᥠǡʇ㸇ʠ㤠ۖȥ എന്ന് ചൊല്ലുവീന്‍" എന്ന് റസൂല്‍ (സ) പറഞ്ഞു. " അബ്‌ദുല്ലാഹി ബ്‌നു അംറ് (റ) തന്റെ പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് ഈ ദുആ പഠിപ്പിച്ച് കൊടുക്കുകയും ഒരു ഏടില്‍ എഴുതി കുട്ടികളുടെ കഴുത്തില്‍ കെട്ടുകയും ചെയ്‌തിരുന്നു" (അബൂദാവൂദ്, തുര്‍മുദി, മിശ്‌കാത്ത്:217). " ഖുര്‍ആന്‍ അല്ലാഹുവിന്റെ ദിക്‌റ് എന്നിവ അനുവദനീയമായ മഷികൊണ്ട് എഴുതികെട്ടിയോ വെള്ളം മായ്‌ച് കുടിപ്പിച്ചോ രോഗിയെ ചികിത്സിക്കാം"(റൂഹുല്‍ ബയാന്‍:1/195)." ഇബ്‌നു ഉമര്‍ (റ) വിന്റെ മകന്‍ ഉബൈദുല്ലാഹി (റ)ന്റെ കയ്യില്‍ മന്ത്രിച്ച നൂല്‍ കെട്ടിയിരുന്നു"(ഇബ്‌നു അബീശൈബഃ:8/40). "താബിആയ സഈദ് ബ്‌നുല്‍ മുസയ്യിബിനോട് ഏലസ്സ് കെട്ടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരുവിരോധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു" (മുസന്നഫ്:8/38, അല്‍ മജ്‌മൂഅ്:9/6).
ഇമാം റാസി(റ)യുടെ റിപ്പോര്‍ട്ട് പ്രകാരം " അബ്‌ദുല്ലാഹിബ്‌നു അംറ്(റ) തന്റെ അടിമകളില്‍ നിന്ന് പ്രായപൂര്‍ത്തിയായവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും അല്ലാത്തവരുടെ കഴുത്തില്‍ എഴുതിതൂക്കുകയും ചെയ്യുമായിരുന്നു"(റാസി:1/75). "ഇബ്‌നു അബ്ബാസ് (റ) ന്റെ ശിഷ്യനും പ്രമുഖ താബിഉം ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മുജാഹിദ് (റ) ജനങ്ങള്‍ക്ക് ഉറുക്ക് എഴുതി കൊടുക്കാറുണ്ടായിരുന്നു" (മുസന്നഫ്:8/39).ഖുര്‍ആനില്‍ നിന്ന് എന്തെങ്കിലും എഴുതി കുട്ടികള്‍ക്കോ മറ്റോ ഏലസ്സാക്കുന്നതില്‍ ഒരുവിരോധവുമില്ലെന്ന് അബൂ ജഅഫര്‍ (റ) പറഞ്ഞു (മുസന്നഫ്:8/39). " ഖുര്‍ആന്‍ ആയത്തുകള്‍, ദിക്‌റുകള്‍ എന്നിവ കൊണ്ട് ഏലസ്സുകള്‍ എഴുതികെട്ടുന്നത് കൊണ്ട് ഒരു വിരോധവുമില്ല"(ശറഹുല്‍ മുഹദ്ദബ്:9/66). അല്ലാമാ ആലൂസി(റ) പറയുന്നു: "ഖുര്‍ആന്‍ എഴുതി കൂട്ടിലോ മറ്റോ ആക്കി കെട്ടുന്നത് ഇബ്‌നുല്‍ മുസയ്യബ് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. ലോകമുസ്‌ലിംകള്‍ അന്നും ഇന്നും ചെയ്‌ത് പോരുന്ന ഒന്നാണത്"(റൂഹുല്‍ മആനി:5/146). ഇബ്‌നു അബ്ബാസ്(റ) ല്‍ നിന്ന് : "പ്രസവം പ്രയാസമായ സ്‌ത്രീകള്‍ക്ക് വിശുദ്ധഖുര്‍ആനിലെ രണ്ട് ആയത്തുകള്‍ എഴുതുവാനും അത് കുടിപ്പിക്കുവാനും കല്‍പിച്ചിരുന്നു". അയ്യൂബ് (റ) പറയുന്നു: "അബൂ ഖിലാബഃ ഖുര്‍ആന്‍ എഴുതി വെള്ളം കൊണ്ട് മായ്‌ച് രോഗിയെ കുടിപ്പിക്കുന്നത് ഞാന്‍ കണ്ടു".(അത്തിബ്ബുന്നബവി:176) ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: "ബിസ്‌മി, അഹ്‌കാഫിലെ 35-ാം സൂക്തം എന്നീ രണ്ടായത്തുകള്‍ ഒരു പ്ലൈറ്റിലെഴുതി മായ്‌ച്ച് പ്രസവവേദനയുള്ള സ്‌ത്രീക്ക് നല്‍കിയാല്‍ അവളുടെ പ്രസവം എളുപ്പമാകും" ( തഫ്‌സീര്‍ ജമല്‍:4/140, തഫ്‌സീര്‍ സ്വാവി:4/80).
സ്‌ത്രീകളെ മന്ത്രിക്കാന്‍ സ്‌ത്രീകള്‍ തന്നെയാണ് നല്ലത്. ഫാത്വിമ(റ)യുടെ പ്രസവം അടുത്തപ്പോള്‍ അവരെ മന്ത്രിക്കാന്‍ ഉമ്മു സുലൈം(റ), സൈനബ(റ) എന്നിവരെ അയക്കുകയാണ് നബി(സ) ചെയ്‌തത്. ഹഫ്‌സ(റ)ക്ക് ശരീരത്തില്‍ ചെറിയ കുരുകള്‍ ഉണ്ടായപ്പോള്‍ മന്ത്രം പഠിപ്പിച്ചു കൊടുക്കാന്‍ നബി(സ) എന്നോട് പറഞ്ഞുവെന്ന് ശിഫാഅ് ബിന്‍ത് അബ്‌ദില്ലാഹ്(റ) പറഞ്ഞതായി അബൂദാവൂദി(റ)ന്റെയും അഹ്‌മദി(റ)ന്റെ യും ഹദീസിലുണ്ട്.
ആത്മീയ ചികിത്സയുടെ മൂല സ്രോതസ്സ് പരിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളുമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അല്ലാമാ സുലൈമാനുല്‍ ജമല്‍(റ) പറയുന്നു: "തീര്‍ച്ചയായും ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശാന്തിയാണ്. പക്ഷേ, നിഷ്‌കളങ്കതയോടും തികഞ്ഞ ഏകാഗ്രതയോടും പൂര്‍ണ്ണമായും അല്ലാഹുവിലര്‍പിച്ച് നിഷിദ്ധമായത് ഭക്ഷിക്കാതെയും പാപക്കറ പുരളാതെയും ഹൃദയം അശുദ്ധമാകാതെയുമായിരിക്കണം ചികിത്സിക്കേണ്ടത്. ഖുര്‍ആന്‍ കൊണ്ട് ചികിത്സിച്ച് ശമനം വൈകുന്നുവെങ്കില്‍ മന്ത്രിച്ചവന്റെയോ മന്ത്രിക്കപ്പെട്ടവന്റെയോ കുഴപ്പം കാരണമാണതെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞത് ഇത് കൊണ്ടാണ്. ഭൗതിക മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടല്ലോ" (ഹാശിയത്തുല്‍ ഹംസിയ്യഃ:63).
സിഹ്‌റിനുള്ള ചികിത്സ
നബി(സ)യെ ജൂതനായ ലബീദ് ആഭിചാരം ചെയ്‌തപ്പോഴാണ് മുഅവ്വിദതൈനി അവതീര്‍ണ്ണമായത്. സിഹ്‌റ് ചെയ്‌ത സാധനങ്ങള്‍ പുറത്തെടുത്ത് നശിപ്പിച്ചാണ് നബി(സ)യുടെ രോഗം ചികിത്സിച്ചുമാറ്റിയത്. സിഹ്‌റ് ചെയ്‌ത വസ്‌തുക്കള്‍ പുറത്തെടുത്ത് നശിപ്പിക്കുകയാണ് സിഹ്‌റിനുള്ള ഏറ്റവും നല്ല പ്രതിവിധി (ഫത്‌ഹുല്‍ ബാരി:13/147). ഇബ്‌നു ഖയ്യിം പറയുന്നു: "സിഹ്‌റ് ചെയ്‌ത വസ്‌തുക്കള്‍ പുറത്തെടുത്ത് നശിപ്പിക്കുകയാണ് സിഹ്‌റിനുള്ള ഏറ്റവും നല്ല ചികിത്സ. നബി(സ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ആല്ലാഹു ദിവ്യബോധനം നല്‍കിയതനുസരിച്ച് കിണറില്‍നിന്ന് അതിലുണ്ടായിരുന്നത് പുറത്തെടുക്കുകയും ചെയ്‌ത സംഭവം ബുഖാരിയിലുണ്ട്. അത് ഇരുമ്പിന്റെ ചീര്‍പ്പ്, മുടി, ഈന്തപ്പനയുടെ ഉണങ്ങിയ ആണ്‍കുല എന്നിവയിലായിരുന്നു. അത് പുറത്തെടുത്തപ്പോള്‍ കെട്ടുകള്‍ അഴിയുന്നത് പോലെ നബി (സ)യുടെ വിഷമങ്ങളെല്ലാം നീങ്ങുകയായായിരുന്നു. സിഹ്‌റ് ബാധിച്ചവനെ ചികിത്സിക്കാന്‍ വളരെ നല്ല മാര്‍ഗ്ഗമാണിത്. ചര്‍ദ്ദിച്ച് കൊണ്ടും മറ്റും ശരീരത്തില്‍നിന്ന് ചീത്തയായ നീര്, പദാര്‍ത്ഥങ്ങള്‍ എന്നിവ നീക്കുന്നതിന് തുല്യമാണ്"(തിബ്ബുന്നബവി:125). ഇബ്‌നു ഖയ്യിം തുടരുന്നു: "സിഹ്‌റിനുള്ള ഫലപ്രദമായ ചികിത്സയില്‍ ദൈവിക മരുന്നുകളും(മന്ത്രം) പെടുന്നു. എന്നല്ല, അതാണ് ഫലിക്കുന്ന മരുന്ന്" (തിബ്ബുന്നബവി:126). ഇബ്‌നു ഹജര്‍(റ) പറയുന്നു: "മന്ത്രം, ദുആ, കാവല്‍ ചോദിച്ചുകൊണ്ടുള്ള ദുആകള്‍ എന്നിവ കൊണ്ടെല്ലാം സിഹ്‌റ് ഒഴിവാകും" (ഫത്‌ഹുല്‍ ബാരി:13/161).
നുശ്‌റത്(ഉഴിഞ്ഞ് വാങ്ങല്‍)
സിഹ്‌റ്, പിശാച്‌ബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ഉഴിഞ്ഞ് വാങ്ങള്‍(䔑ʩപ്രധാനമാണ്. മഹാനായ ഇബ്‌നു ഹജര്‍(റ) തങ്ങള്‍ ഈ ചികിത്സാ രീതിയെ വിശദീകരിച്ച് പറയുന്നു: "നുശ്‌റത്(ഉഴിഞ്ഞ് വാങ്ങല്‍) സിഹ്‌റിനുള്ള ചികിത്സയില്‍ പെട്ടതാണ്. സിഹ്‌റ് ചെയ്യപ്പെട്ട ആളില്‍ നിന്ന് അത് നീക്കം ചെയ്യലാണത്. സിഹ്‌റിനെ കുറിച്ച് അറിയുന്നവര്‍ക്കേ അത് കഴിയൂ. ഇമാം അഹ്‌മദ്(റ) നോട് സിഹ്‌റ് അഴിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തെറ്റല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് അവലംബാര്‍ഹമായ അഭിപ്രായം. മുസ്‌നിയും അബൂജഅ്‌ഫറും ത്വബ്‌രിയുമെല്ലാം നുശ്‌റത് അനുവദനീയമാണെന്ന് അഭിപ്രായമുള്ളവരാണ്" (ഫത്‌ഹുല്‍ ബാരി:13/161). "നുശ്‌റത് രണ്ടിനമുണ്ട്. അതില്‍ ഒരിനമാണ് തീ പുകച്ച് സിഹ്‌റ് ഇല്ലാതാക്കല്‍. രണ്ടു ഭാഗങ്ങളുള്ള കോടാലി ഒരു കെട്ട് വിറകിനടിയില്‍ വെച്ച് അതിന് തീ കൊളുത്തുകയും കോടാലി നന്നായി ചൂടായാല്‍ തീയില്‍ നിന്ന് ചൂടാറുന്നതിന് മുമ്പ് ഇതിന്മേല്‍ മൂത്രമൊഴിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്‌താല്‍ അല്ലാഹുവിന്റെ ഖളാഅ് അനുസരിച്ച് സിഹ്‌റ് ഒഴിവാകും"(ഫത്‌ഹുല്‍ബാരി:13/162). ഉഴിഞ്ഞ്‌വാങ്ങല്‍(നുശ്‌റത്) രണ്ടിനമുണ്ടെന്ന് പറഞ്ഞുവല്ലോ. മേല്‍ പറഞ്ഞത് ഹലാലായതാണ്. അതേസമയം നുശ്‌റതിനെ കുറിച്ച് അത് പിശാചില്‍ നിന്നുള്ളതാണ് എന്ന് നബി(സ) പറഞ്ഞത് നിഷിദ്ധമായതിനെ കുറിച്ചാണ്. അത് പിശാച് സേവയിലൂടെ ലഭിക്കുന്നതാണ്. ചില ഉല്‍പതിഷ്‌ണുക്കള്‍ ജാബിര്‍(റ)വില്‍ നിന്ന് ഉദ്ധരിച്ച ഈ ഹദീസ് ഉപയോഗിച്ച് ഈ ചികിത്സ ഹറാമാണ്, ശിര്‍ക്കാണ് എന്നെല്ലാം പറയുന്നത് കേള്‍ക്കാം. ഈ വാദത്തിന് അടിസ്ഥാനമില്ല.
സൗദി അറേബ്യന്‍ ഫത്‌വാ കമ്മിറ്റി പ്രസിദ്ധീകരിച്ച അല്‍ ഈളാഹുല്‍ മുബീന്‍ ലി കശ്‌ഫി ഹിയലുസ്സഹറതി വല്‍ മശ്‌ഊദീന്‍ എന്ന ഗ്രന്ഥത്തില്‍ സ്വാദിഖ് ബ്‌നു ഹാജ് പറയുന്നു: "നുശ്‌റത് രണ്ടിനമുണ്ട്. ഒന്നാമത്തേത് സിഹ്‌റിനെ സിഹ്‌റ് കൊണ്ട് ഇല്ലാതാക്കലാണ്. ഇത് പൈശാചികവും നിഷിദ്ധവുമാണ്. രണ്ടാമത്തേത് ഉറുക്കു കൊണ്ടും മന്ത്രം കൊണ്ടുമുള്ള ഉഴിഞ്ഞ്‌വാങ്ങലാണ്. നിഷിദ്ധമല്ലാത്ത മരുന്നുകളും ഇതില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് അനുവദനീയമാണ്"(ഫത്‌ഹുല്‍ മജീദ് ശറഹു കിതാബിത്തൗഹീദ്:291, അല്‍ ഈളാഹുല്‍ മുബീന്‍ ലി കശ്‌ഫി ഹിയലുസ്സഹറാതി വല്‍ മശ്‌ഊദീന്‍:41,42)
പിശാച് ബാധക്കെതിരെയുള്ള ചികിത്സ
ജിന്ന് മനുഷ്യരെ പോലെ തന്നെ ഒരു വര്‍ഗ്ഗമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരു ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട വിഷയമാണ്. "മനുഷ്യ-ജിന്ന് വര്‍ഗ്ഗങ്ങളെ എനിക്ക് ആരാധിക്കാന്‍ വേണ്ടിമാത്രണ് ഞാന്‍ സൃഷ്‌ടിച്ചത് "(അദ്ദാരിയാത്:56). "തീ കൊണ്ടാണ് ജിന്നുകള്‍ സൃഷ്‌ടിക്കപ്പെട്ടത് "(അര്‍റഹ്‌മാന്‍:15). അത് കൊണ്ട് തന്നെ മനുഷ്യരെ പോലെ സ്ഥൂലശരീരം അവര്‍ക്കില്ല. " ജിന്നിനെ കുറിച്ച് തന്നെയാണ് ചെകുത്താന്‍, പിശാച് എന്നൊക്കെ പറയുന്നത്. അവിശ്വാസിയായ ജിന്നിനെ പിശാച് എന്ന് വിളിക്കുന്നു. അല്ലാത്തവരെ ജിന്ന് എന്ന് മാത്രം പറയുന്നു" (ഫത്‌ഹുല്‍ ബാരി:6/265).
ദൃഷ്‌ടിയില്‍ പെടാത്തതിനെ നിഷേധിക്കുക എന്നത് ദൈവനിഷേധത്തിലേക്ക് നയിക്കും. അങ്ങനെയാണെങ്കില്‍ വായു, വൈദ്യുതി ഇവയൊക്കെ നിഷേധിക്കേണ്ടി വരും. "മനുഷ്യ ശരീരത്തില്‍ രക്തചംക്രമണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാചിന്ന് സഞ്ചാര സ്വാതന്ത്ര്യമുണ്ട്" (ബുഖാരി). പൈശാചിക ഉപദ്രവങ്ങളില്‍നിന്ന് രക്ഷ നേടാന്‍ നബി(സ) ധാരാളം ആയത്തുകളും ഹദീസുകളും പഠിപ്പിച്ചുണ്ട്. നബി(സ)യുടെ കാലത്ത് ഇടക്കിടെ ബോധരഹിതയായി വീഴുന്ന ഉമ്മുസഫര്‍ എന്ന സ്വര്‍ഗ്ഗീയ സ്‌ത്രീയുടെ വിവരം റസൂല്‍(സ) മനസ്സിലാക്കി ശമനം നല്‍കുന്ന സംഭവം ബുഖാരിയിലുണ്ട്. ഈ ഹദീസ് വ്യാഖ്യാനിച്ച് മഹാനായ ഇബ്‌നു ഹജര്‍(റ) തങ്ങള്‍ പറയുന്നു: "ജിന്ന് ബാധ മുഖേനെയും ചിലപ്പോള്‍ ബോധക്ഷയം ഉണ്ടാകും. ദുരാത്മാക്കളില്‍ നിന്നേ ഇതുണ്ടാവുകയുള്ളൂ. ചില മനുഷ്യരില്‍ ആകൃഷ്‌ടരായതിനാലോ അല്ലെങ്കില്‍ ആ മനുഷ്യനെ ബുദ്ധിമുട്ടാക്കണമെന്ന ഉദ്ദേശ്യത്താലോ ആണ് അവരിത് ചെയ്യുന്നത്. ആദ്യത്തേത്(ഭൗതിക കാരണമുള്ളവ) എല്ലാ ഡോക്‌ടര്‍മാരും അംഗീകരിക്കുകയും അതിനുള്ള ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. രണ്ടാമത്തേത് (ജിന്ന്‌ബാധ മൂലമുണ്ടാകുന്നത്) കൂടുതല്‍ ഡോക്‌ടര്‍മാരും നിഷേധിക്കുന്നു വെങ്കിലും അംഗീകരിക്കുന്നവരും ഉണ്ട്. ഉന്നതരായ ശുദ്ധാത്മാക്കളെ മുന്‍ നിര്‍ത്തി ദുഷിച്ച ആത്മാക്കളുടെ സ്വാധീനം ചെറുക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുകയല്ലാതെ മറ്റൊരു ചികിത്സയും ഇതിന് അറിയപ്പെട്ടിട്ടില്ല. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവായ ഹിപ്പോ ക്രാറ്റിസ് ഇത് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.
ശരീരത്തിലെ ഘടകങ്ങള്‍ വ്യത്യാസപ്പെടുന്നത് മൂലം ബോധക്ഷയം പോലോത്തതിലാണ് പിശാച് ബാധയുടെ കലാശം സംഭവിക്കുക. ആത്മാക്കള്‍ മുഖേനയുള്ളതാണെങ്കില്‍ ഇത് ഫലിക്കുകയില്ല. ഇതില്‍നിന്ന് ഉമ്മു സഫര്‍(റ)നുണ്ടായിരുന്ന ബോധക്ഷയം ജിന്ന് ബാധമൂലമായിരുന്നുവെന്ന് മനസ്സിലാക്കാം"(ഫത്‌ഹുല്‍ബാരി:10/141-143).
"അല്ലാഹുവിനോട് കാവല്‍ തേടുക, ഖുര്‍ആന്‍ പാരായണം നടത്തുക എന്നതാണ് ജിന്നുകളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നല്ല മാര്‍ഗ്ഗം. തങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആയത്തുല്‍കുര്‍സി ഓതാന്‍ പിശാച് അബൂ ഹുറൈറഃ(റ)യോട് പറഞ്ഞത് നബി(സ) അംഗീകരിക്കുന്നുണ്ട്"(അത്തര്‍ഹീബു വത്തര്‍ഗീബ്:2/374, ഫത്‌ഹുല്‍ബാരി:9/45). "ആയത്തുല്‍ കുര്‍സിയ്യ് ഓതുന്ന വീട്ടില്‍ നിന്ന് പിശാച് മുപ്പത് ദിവസം വിട്ട് നില്‍ക്കും"(റാസി: 7/5).
അടിച്ചും പീഡിപ്പിച്ചും ജിന്നുകളെ ഓടിപ്പിക്കുന്നത് നാം കാണാറുണ്ട്. മഹാത്മാക്കളുടെ സാന്നിദ്ധ്യം പിശാചുക്കള്‍ക്ക് ഭയമാണ്. സജ്ജനങ്ങള്‍ ഒഴിഞ്ഞ് പോകാന്‍ പറയുമ്പോള്‍ അവര്‍ ഒഴിഞ്ഞ് പോകാറുണ്ട്. "ജിന്ന് കൂടിയ ഒരു കുട്ടിയുമായി ഒരു സ്‌ത്രീ നബി(സ)യെ സമീപിച്ചപ്പോള്‍ നബി(സ) ആ കുട്ടിയുടെ മൂക്ക് പിടിച്ച് പറഞ്ഞു: പുറത്ത് പോവുക, ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദാണ്"(മിര്‍ഖാത്:5/474). "പിശാച് കൂടിയവരെ കൊണ്ട് വന്നാല്‍ നബി(സ) ചിലപ്പോള്‍ അവരുടെ നെഞ്ചിന് അടിക്കുകയും ജിന്ന്(പിശാച്) ഒഴിഞ്ഞ് പോവുകയും ചെയ്യാറുണ്ട് "(ഫത്‌ഹുല്‍ ബാരി:10/94).
ഇബ്‌നുഖയ്യിം പറയുന്നു: "ഞങ്ങളുടെ ഗുരു(ഇബ്‌നു തീമിയ്യഃ) മനുഷ്യരില്‍ കുടിയേറിയ റൂഹാനി ധിക്കാരിയാണെങ്കില്‍ അവയെ അടിച്ചിറക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ ആ മനുഷ്യന്റെ ബോധം തെളിയും. എന്നാല്‍ അവന്ന് യാതൊരു വേദനയും അനുഭവപ്പെടാറില്ല" (ത്വിബ്ബുന്നബവി:53). "പിശാച് ബാധിതരെ പീഢിപ്പിക്കുമ്പോള്‍ പീഢനം ഏല്‍ക്കുന്നത് പിശാചിനാണ്. ബാധയേറ്റവന് വേദന അനുഭവപ്പെടില്ല. ഈ ചികിത്സയില്‍ ആത്മീയതയും പൈശാചികതയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. പിശാച് ബാധയേറ്റവന്റെ അടുക്കല്‍ ചെന്ന് Ý͓Ȋ㠮.............(സൂറത്തുല്‍ മുഅ്‌മിനൂന്‍115-ാംസൂക്തം)ഓതി ഉഖ്‌റുജ്, അദുവ്വല്ലാ...( Îь ڏ渇ᡥ )എന്ന് മന്ത്രിച്ചൂതുക"(തിബ്ബുന്നബവി:70).
പ്രശസ്‌ത സ്വഹാബി വര്യന്‍ ഇബ്‌നു മസ്‌ഊദ്(റ) മോഹാലസ്യപ്പെട്ട് കിടക്കുന്ന ഒരാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചൂതി ഉടനെ അയാളുടെ ബോധം തെളിഞ്ഞു. നീ എന്താണ് അയാളുടെ ചെവിയില്‍ ഓതിയത് നബി(സ) ചോദിച്ചു. ഇബ്‌നു മസ്‌ഊദ് (റ) പറഞ്ഞു: "സൂറത്തുല്‍ മുഅ്‌മിനൂനിലെ അഫഹസിബ്‌തും എന്ന് തുടങ്ങുന്ന ആയത്തുമുതല്‍ ആ സൂറത്തിന്റെ അവസാനം വരെ ഞാന്‍ ഓതിമന്ത്രിച്ചു. നബി(സ) അപ്പോള്‍ പ്രസ്‌താവിച്ചു. ദൃഢവിശ്വാസിയായ ഒരാള്‍ ഈ മല നീങ്ങണമെന്ന് കരുതി ഈ ആയത്തുകള്‍ ഓതിയാല്‍ അത് നീങ്ങും"(ബൈഹഖി). ചൂഷണം ചെയ്യപ്പെടുന്നു
മതത്തിന്റെ ആത്മീയത ക്ഷണിക ജീവിതത്തിന്നും പണസമ്പാദനത്തിനും മാത്രമുപയോഗിക്കുന്ന ഒരു കാലത്താണ് നാമുള്ളത്. സാമ്രാജ്യത്വ-കോര്‍പറേറ്റ് ഭീമന്‍മാര്‍ മുതല്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണക്കാരന്‍ വരെ അതിന്റെ സാധ്യത തിരിച്ചറിഞ്ഞിട്ടുണ്ട്. സായിബാബയും മാതാ അമൃതാനന്ദമയിയും ശ്രീ. ശ്രീ രവിശങ്കറും നമ്മുടെ മുന്നിലെ അതിന്റെ കാഴ്‌ചകളാണ്. വ്യാജ സിദ്ധന്മാരും ജിന്നുമ്മമാരും കള്ളശൈഖന്മാരും നാടുകളില്‍ പാവപ്പെട്ട വിശ്വാസിയുടെ നിഷ്‌കളങ്കതയില്‍ നോട്ടമിടുന്നു. അത്ഭുത സിദ്ധികളും പ്രവചനങ്ങളുമാണ് പലപ്പോഴും വിശ്വാസ അപചയത്തിലേക്കും സത്യനിഷേധത്തിലേക്കുമായിരിക്കും സമൂഹത്തെ കൊണ്ടെത്തിക്കുക.
ആഇശ(റ) യില്‍ നിന്ന്: "ചില ആളുകള്‍ വന്ന് ജോത്സ്യന്മാരെ കുറിച്ച് റസൂല്‍(സ)യോട് അഭിപ്രായം ആരാഞ്ഞു. അവര്‍ പരിഗണനാര്‍ഹരായ ഒരു വിഭാഗമേ അല്ലെന്ന് നബി(സ) മറുപടി പറഞ്ഞു. അവര്‍ പ്രവചിക്കുന്ന ചില കാര്യങ്ങള്‍ സത്യമായി വരുന്നുണ്ടല്ലോ എന്നും ആഗതര്‍ പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: സത്യസന്ധമായ ആ കാര്യം അവര്‍ സേവിക്കുന്ന പിശാച് റാഞ്ചികൊണ്ട് വന്ന് കൊടുക്കുന്ന വിവരമാണത്. തന്നെ സേവിക്കുന്ന ജ്യോത്സ്യന്റെ ചെവിയില്‍ കുറു കുറു ശബ്‌ദത്തോടൊപ്പം അത് നല്‍കും. പിന്നീട് നൂറു കണക്കിന് കളവുകള്‍ അതില്‍ ജ്യോത്സ്യന്‍ കൂട്ടിച്ചേര്‍ക്കും"(ബുഖാരി, മുസ്‌ലിം).
പിശാച് സേവകര്‍ക്കും ജിന്ന് പൂജകര്‍ക്കും ചില അത്ഭുദങ്ങള്‍ പ്രകടിപ്പിക്കുവാനും മനുഷ്യന് മറഞ്ഞതായി തോന്നുന്ന കാര്യങ്ങള്‍ അറിയിക്കാനും കഴിഞ്ഞേക്കുമെന്നും മതം സ്ഥിതീകരിക്കുന്നുണ്ട്. പതിവിന് വിരുദ്ധമായ സംഭവങ്ങള്‍ ഏഴിനമുണ്ട്. ഒന്നാമത്തേത് അമ്പിയാക്കളില്‍ നിന്നുള്ള മുഅ്‌ജിസത്താ(㚌҉)ണ്. ഔലിയാക്കളില്‍ നിന്നുള്ള കറാമത്താ(ߑǣʩണ് രണ്ടാമത്തേത്. വലിയ്യോ ഫാസിഖോ അല്ലാത്ത സാധാരണ വിശ്വാസികള്‍ക്കുണ്ടാകുന്ന മഊനത്ത്(㚦䊩 ആണ് മൂന്നാമത്തേത്. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് പ്രവാചകന്മാര്‍ക്കുണ്ടാകുന്ന ഇര്‍ഹാസ്(Ǒ凕 ) ആണ് നാലാമത്തെ ഇനം. അഞ്ചാമത്തേത് പരസ്യമായി അവിശ്വാസം പ്രകടിപ്പിക്കുന്ന കാഫിറിനും അവന്റെ ഉദ്ദേശ്യത്തിന് അനുയോജ്യമായുണ്ടാകുന്ന ഇസ്‌തിദ്‌റാജ്(Ǔʏч̩ ആണ്. അവന്റെ ഈ പ്രവര്‍ത്തനം ഘട്ടംഘട്ടമായി അവനെ നരകത്തിലേക്ക് കൊണ്ടെത്തിക്കുന്നു. അത് കൊണ്ടാണ് ഇതിന് ഇസ്‌തിദ്‌റാജ്(ചൂണ്ടല്‍ പ്രയോഗം) എന്ന് പറയുന്നത്. കാഫിറിനും ഫാസിഖിനും അവരുടെ ഉദ്ദേശ്യത്തിന് വിരുദ്ധമായി ഉണ്ടാകുന്ന ഇഹാനത്ത്(ǥǤʩ ആണ് ആറാമത്തേത്. ഏഴാമത്തേത് പിശാചിന്റെ സഹായത്തോടെ ചില ദുഷ്‌ചെയ്‌തികള്‍ നഫ്‌സിന് വരുത്തിവെക്കുന്ന ആഭിചാരം(Ӎѩആണ് (നിബറാസ്-ശറഹുല്‍ അഖാഇദ്:272).
ആരെങ്കിലും അത്ഭുതം പ്രകടിപ്പിക്കുമ്പോഴേക്ക് സത്യവും അസത്യവും തിരിച്ചറിയാതെ അപകടത്തില്‍ ചാടുന്നത് വിശ്വാസ ദൗര്‍ബല്യമണ്. ഇബ്‌നു മസ്‌ഊദ്(റ) ല്‍ നിന്ന്: നബി(സ) പറഞ്ഞു: "ആരെങ്കിലും ജോത്സ്യന്റെയോ മാരണം ചെയ്യുന്നവന്റെയോ അടുക്കല്‍ ചെല്ലുകയും എന്നിട്ട് അവന്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്‌താല്‍ നിശ്ചയം അവന്‍ മുഹമ്മദ് നബി(സ)ക്ക് ഇറക്കിയതില്‍(ഖുര്‍ആന്‍) അവിശ്വസിച്ചു" (ബസാര്‍). വിശ്വാസ ദാര്‍ഢ്യത പരീക്ഷിക്കുവാനുള്ള അല്ലാഹുവിന്റെ തീരുമാനം വിവേചിച്ചറിയുവാനുള്ള അടിമയുടെ വിവേകശക്തി നഷ്‌ടപ്പെടുമ്പോഴാണ് അവന്‍ പിശാചിന്റെ വലയില്‍ പെടുന്നത്. ഇസ്‌ലാം വിരോധിച്ചത് പ്രവര്‍ത്തിക്കുമ്പോള്‍ അവന്റെ ജീവിത കാലയളവില്‍ ചെയ്‌തുവെച്ച മുഴുവന്‍ സുകൃതങ്ങളും ഒറ്റയടിക്ക് പാഴായിപ്പോകാനുള്ള സാധ്യതയുണ്ട്. സ്വഫിയ്യഃ(റ) യില്‍ നിന്ന് : നബി(സ) അരുളി: "ആരെങ്കിലും ഒരു ഗണിതക്കാരനെ സമീപിച്ച് എന്തെങ്കിലും ചോദിച്ചാല്‍ (അവന്‍ പറഞ്ഞതില്‍ വിശ്വസിക്കുകയും ചെയ്‌താല്‍) അവന്റെ നാല്പത് ദിവസത്തെ നിസ്‌കാരം സ്വീകരിക്കപ്പെടുകയില്ല"(മുസ്‌ലിം). രോഗങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാത്ത ജീവിതം മുസ്‌ലിമിന് അചിന്തനീയമാണ്. "ഐഹിക ലോകം വിശ്വാസിയുടെ ജയിലും അവിശ്വാസിയുടെ പൂന്തോപ്പുമാണ്"(ഹദീസ്). രോഗം നല്‍കിയ തമ്പുരാന് അത് സുഖപ്പെടുത്താനും അറിയാം. വിശ്വാസിയുടെ ക്ഷമ പരീക്ഷിക്കുകയെന്നത് അല്ലാഹുവിന്റെ പരിധിയില്‍ പെട്ടതാണ്. നബി(സ) പറഞ്ഞു: "അല്ലാഹു ഒരു രോഗവും അതിന് ശമനം കണ്ടെത്തിയിട്ടല്ലാതെ ഇറക്കിയിട്ടില്ല"(ബുഖാരി). സംശയവും കലര്‍പ്പുമില്ലാത്ത ഹൃദയത്തോടെ അല്ലാഹുവും അവന്റെ ദൂതരും നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിലൂടെ ചികിത്സ നടത്തുക. ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും ജോത്സ്യനെയും മാരണക്കാരനെയും സമീപിക്കുന്നവര്‍ അവരുടെ പാരത്രിക മോക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. വാസിലഃ (റ)യില്‍നിന്ന്: "ആരെങ്കിലും ജോത്സ്യനെ സമീപിക്കുകയും ശേഷം എന്തെങ്കിലും ചോദിക്കുകയും ചെയ്‌താല്‍ അവന്റെ നാല്പത് ദിവസത്തെ തൗബഃ തടയപ്പെടുന്നതാണ്. ജോത്സ്യന്‍ പറഞ്ഞത് വിശ്വസിച്ചാല്‍ അവന്‍ അവിശ്വാസിയായി"(ത്വബ്‌റാനി).
*********************************** ****** ************************************
ആത്മീയ ചികിത്സ
മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേണ്ടിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൌതികം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. ചികിത്സയെക്കുറിച്ച് ഖുര്‍ആനിലും ഹദീസിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. ഖുര്‍ആന്‍ തന്നെ ഒരു ചികിത്സയാണല്ലോ.
അല്ലാഹുവിന്റെ നാമങ്ങള്‍, അവന്റെ വചനങ്ങളായ ഖുര്‍ആന്‍ തുടങ്ങിയവ കൊണ്ട് മന്ത്രിക്കല്‍, എഴുതി ദേഹത്ത് കെട്ടല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അസ്മാഅ ചികിത്സ. ഈ ചികിത്സ അനുവദനീയമാണെന്ന് മുന്‍ഗാമികളായ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ബുഖാരി 5735:ആം ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഫത്ഹുല്‍ ബാരി പറയുന്നു: “മൂന്ന് നിബന്ധനകള്‍ ഒരുമിച്ചുകൂടുമ്പോള്‍ മന്ത്രം (രോഗശമനം, നാശത്തില്‍ നിന്നുള്ള മുക്തി തുടങ്ങിയവ സാധ്യമാക്കുന്ന പ്രത്യേക വചനങ്ങള്‍ ഉരുവിടല്‍) അനുവദനീയമാണെന്നതില്‍ പണ്ഢിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.
(1) മന്ത്രങ്ങള്‍ അല്ലാഹുവിന്റെ നാമങ്ങള്‍, വചനങ്ങള്‍, ഗുണങ്ങള്‍ എന്നിവ കൊണ്ടായിരിക്കുക. (2) അറബി ഭാഷയിലാവുകയോ അല്ലാത്തവയുടെ അര്‍ഥം അറിയുകയോ ചെയ്യുക.
(3) മന്ത്രത്തിന് സ്വയം കഴിവില്ലെന്നും അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ ഫലം ചെയ്യുകയുള്ളൂ എന്നും വിശ്വസിക്കുക.
ഇമാം മുസ്ലിം(റ) റിപ്പോര്‍ട്ടു ചെയ്യുന്നു.“ഔഫ്(റ) പറയുന്നു: ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് മന്ത്രിക്കാറുണ്ടായിരുന്നു. അതിനെകുറിച്ച് നബി(സ്വ)യോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു. നിങ്ങള്‍ അത് അവതരിപ്പിക്കുക. ശിര്‍ക്കില്ലെങ്കില്‍ തെറ്റില്ല.”
ഇമാം മുസ്ലിം(റ) ജാബിര്‍(റ)ല്‍ നിന്ന് റിപ്പോട്ടു ചെയ്യുന്നു. നബി(സ്വ) തങ്ങള്‍ മന്ത്രം നിരോധിച്ചതറിഞ്ഞപ്പോള്‍ അംറുബ്ന്‍ ഹസ്മിന്റെ ഗോത്രം നബി(സ്വ)യെ സമീപിച്ചു പറഞ്ഞു. നബിയേ, തേള്‍ കുത്തിയാല്‍ മന്ത്രിക്കുന്ന മന്ത്രം ഞങ്ങളുടെ പക്കലുണ്ട്. നബി (സ്വ) പറഞ്ഞു: നിങ്ങള്‍ അവതരിപ്പിക്കുക. അവര്‍ ആ മന്ത്രം നബിക്ക് കേള്‍പ്പിച്ചപ്പോള്‍ ആ മന്ത്രത്തില്‍ തെറ്റില്ലെന്ന് നബി(സ്വ) പറഞ്ഞു. തന്റെ സഹോദരന് ഗുണം ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അവനത് ചെയ്തു കൊള്ളട്ടെ (ഫത്ഹുല്‍ബാരി 12/304).
ഈ വിവരണത്തില്‍ നിന്ന് ശാരീരിക രോഗങ്ങള്‍ക്കും മന്ത്ര ചികിത്സ നടത്താവുന്നതാണെന്ന് ഗ്രഹിക്കാം. സ്വയം കഴിവില്‍ വിശ്വസിക്കാതെ രോഗി ഖുര്‍ആന്‍ എഴുതി കഴുത്തില്‍ കെട്ടുന്നതില്‍ യാതൊരു വിലക്കും ഇല്ല(ഖുര്‍തുബി 10/317, ഇസ്റാഅ: 82). ഏലസ് കെട്ടല്‍ അനുവദനീയമാണെങ്കിലും മെഴുക്, തോല് പോലെ കട്ടിയുള്ള വല്ലതും കൊണ്ട് പൊതിഞ്ഞിരിക്കണം. മുന്‍ഗാമികള്‍ പിഞ്ഞാണത്തില്‍ ഖുര്‍ആന്‍ എഴുതി മായിച്ച് വെ ള്ളം രോഗശമനത്തിനുപയോഗിക്കാറുണ്ടായിരുന്നു (ഖുര്‍ത്വുബി 1/42). ഖുര്‍ആന്‍, ദിക്റ് എന്നിവ എഴുതി മായിച്ച വെള്ളം രോഗശമനത്തിന് കുടിക്കാവുന്നതാണെന്ന് ഇബ്നുതൈമിയ്യ പോലും അംഗീകരിച്ചിരിക്കുന്നു (ഫതാവാ ഇബ്നുതൈമിയ്യ, 19/64).
നക്ഷത്ര, ഗ്രഹങ്ങളുമായി ബന്ധമുണ്ടെന്ന് അതിന്റെ വക്താക്കള്‍ പറയുന്ന നാമങ്ങള്‍ ലോഹത്തിലോ മറ്റോ എഴുതുന്നതാണ് ത്വല്‍സമാത് (സവാജിര്‍ 394). നക്ഷത്രങ്ങള്‍ക്ക് ദിവ്യത്വം കല്‍പ്പിച്ച് സഹായം തേടുക പോലുള്ള കുഫ്റിന് കാരണമാകുന്നത് കുഫ്റും, ഹറാം ചെയ്യേണ്ടിവരുന്നവ ഹറാമും അല്ലാത്തവ നിഷിദ്ധമല്ലാത്തതുമാണ് (സവാജിര്‍). അസ്മാഅ ത്വല്‍സമാത് എന്ന പേരില്‍ ജനങ്ങളില്‍ പ്രചരിച്ചവയില്‍ ചിലത് സിഹ്റിന്റെ ഭാഗമാണ്.
പിശാചിന്റെ സാമീപ്യവും സഹായവും മുഖേനയുള്ള പ്രവര്‍ത്തനമാണ് സിഹ്ര്‍ (ഇത്ഹാഫ് 1/46). സിഹ്ര്‍ യാഥാര്‍ഥ്യമാണ്. അത് ചെയ്യല്‍ വന്‍ദോഷമാണെന്നതില്‍ പണ്ഢിതര്‍ ഒറ്റക്കെട്ടാണ്. നബി(സ്വ) ഏഴ് വന്‍ദോഷങ്ങളില്‍ സിഹ്റിനെയും എണ്ണിയിട്ടുണ്ട്. കുഫ്റിന്റെ വചനങ്ങളോ പ്രവര്‍ത്തനങ്ങളോ ഉള്ളവ കുഫ്റും അല്ലാത്തവ കുഫ്റല്ലാത്തതുമാണ്. ഇത് പഠിക്കലും പഠിപ്പിക്കലും ഹറാമാണെന്നാണ് പണ്ഢിതാഭിപ്രായം.
സിഹ്ര്‍ ബാധിച്ചവനെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കുഫ്റില്ലാത്ത സിഹ്ര്‍ അനുവദനീയമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും സിഹ്ര്‍ അല്ലാത്തതുകൊണ്ട് സിഹ്റില്‍ നിന്ന് മോചിപ്പിക്കാവുന്നതിനാല്‍ ഒരിക്കലും ഇതനുവദനീയമല്ല എന്നതാണ് പ്രബലം (തുഹ്ഫ 9/62).
ജിന്നുകളുടെ സഹായത്താലോ അല്ലാതെയോ അദൃശ്യങ്ങള്‍ അറിയുമെന്നോ, മോഷ്ടാക്കളെയും, നഷ്ടപ്പെട്ട വസ്തുക്കളുടെ സ്ഥാനത്തെയും അറിയുമെന്നോ വാദിക്കുന്നവരെയും നക്ഷത്രഫലം (നക്ഷത്ര ഉദയാസ്തമയ സഞ്ചാരങ്ങള്‍ മൂലം ഭാവി കാര്യങ്ങള്‍ അറിയുക) പ്രവചിക്കുന്നവരെയും സമീപിക്കലോ, അംഗീകരിക്കലോ, ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെടലോ, അവര്‍ക്ക് പണം കൊടുക്കലോ പാടില്ല. അത് നിഷിദ്ധമാണെന്നാണ് പണ്ഢിതാഭിപ്രായം (മുര്‍ശിദുത്ത്വുല്ലാബ് 3/204 സൈനുദ്ദീന്‍ മഖ്ദൂം).
ഈ വിവരണത്തില്‍ നിന്നും ശറഇന് വിരുദ്ധമല്ലാത്ത അസ്മാഉ ചികിത്സ പോലുള്ളവ അനുവദനീയമാണെന്നും അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്നും വ്യക്തമാണല്ലോ.