ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 8 March 2018

എരുമാട് സംവാദവും ഇബാറത്ത് കട്ട മൗലവിയും!


*എരുമാട് സംവാദം‌ - മുജാഹിദ് മൗലവി ഇത്തവണയും ഇബാറത്ത് കട്ടു*_______________

*ഈ മുജാഹിദ് മൗലവിമാർക്ക് കിതാബിൽ കട്ട് വെക്കാതെ സംവാദം നടത്താൻ കഴിയൂലേ??*

*ഇക്കഴിഞ്ഞ ദിവസം നീലഗിരി ജില്ലയിലെ എരുമാട് എന്ന് പറയുന്ന സ്ഥലത്ത് സുന്നികളും മുജാഹിദുകളും ഒരു അടച്ചിട്ട മുറിയിൽ സംവാദ രൂപത്തിൽ ഒരു ചർച്ച നടക്കുകയുണ്ടായി. കേവലം മഹല്ല് നിവാസികൾക്ക് വേണ്ടി മാത്രമായുള്ള സംശയ നിവാരണത്തിന്ന് വേണ്ടിയാണ് ഇരു വിഭാഗത്തിലേയും പണ്ടിതരെയും ക്ഷണിച്ചത്. ഇത് സുന്നി പണ്ഡിതൻ കൃത്യമായി പാലിച്ചപ്പോൾ , ഇരട്ടത്താപ്പിന്റെ അടവുമായി നിഘൂഡ തന്ത്രത്തോടെ വീഡിയോ സെറ്റപ്പും, കിതാബുകളും, കൂട്ടിന്ന് മുജാഹിദ് വിസ്ഡം പ്രവർത്തകരോടൊപ്പം , മംഗലാപുരത്ത് ജോലി ചെയ്യുന്ന മൗലവിയെയും കൂട്ടി ഈ ചർച്ചക്ക് മുജാഹിദുകൾ എത്തിയത് ഉദ്ദേശ ശുദ്ധി ശരിയല്ലാതിരുന്നത് കൊണ്ടും , സമൂഹത്തിനിടയിൽ ക്ലിപ്പുണ്ടാകി ഫിത്നയുണ്ടാക്കാനുമായിരുന്നു എന്ന വാസ്തവം പൊതു സമൂഹം തിരിച്ചറിയുക.!!!!*

*എന്താണ് മൗലവി സൽമാൻ കട്ട് വെച്ച ഭാഗം ഏറ്റവും താഴെയായി അത് കൊടുക്കാം അതിന്ന് മുമ്പ്*

സുന്നി പക്ഷം ചോദിച്ച ചോദ്യമായിരുന്നു ഷിർക്കിന്റെ നിർവ്വചനം ? ഇതിന്ന് മറുപടിയായി മൗലവി കൊണ്ട് വന്നത് ശാഫിഈ പണ്ഡിതനായ മഖ് രീസിയുടെ "തജ് രീദുത്തൗഹീദിലെ" താഴെ കൊടുത്ത ഇബാറത്തായിരുന്നു


اعلم أن حقيقة الشرك: تشبيه الخالق بالمخلوق، وتشبيه المخلوق بالخالق.


"സൃഷ്ടാവിനെ സൃഷ്ടികളോടും സൃഷ്ടികളെ സൃഷ്ടാവിനോടും സാദൃശ്യപ്പെടുത്തുന്നതിന്നാണ്  ഷിർക്ക് എന്ന് പറയുക."
(തജ് രീദ് തൗഹീദ് - 1/27)


*എന്തായാലും നാളിത് വരെ മുജാഹിദുകൾ ഷിർക്കിന്ന് നിർവ്വചനമായി പറയുകയും എഴുതി പഠിപ്പിക്കുകയും ചെയ്ത കാര്യ കാരണ ബന്ധവും , അഭൗതികവും , മനുഷ്യ കഴിവും , അദൃശ്യ മാർഗ്ഗവും , എല്ലാം ഇപ്പോൾ ഡിലീറ്റ് ചെയ്ത് തൗഹീദ് അപ്ഡേറ്റ് ന്യൂ വെർഷനാക്കിയതിൽ വളരെയധികം സന്തോഷവും  ഇബ്ലീസിന്ന് ഖേദകരവും !!!!!*

പ്രസ്തുത ഉദ്ധരണി പറഞ്ഞ് കൊണ്ടാണ് സുന്നികൾ ഇസ്തിഗാസ ചെയ്യുമ്പോൾ വിദൂരത്ത് നിന്നുള്ളത് കേൾക്കുന്നു അത് അല്ലാഹുവിന്റെ സ്വിഫത്തിനോട് സാദൃശ്യപ്പെടുത്തലാണെന്ന് മൗലവി തട്ടി വിട്ടത്.  എന്നാൽ സുന്നികളുടെ വിശ്വാസം ഇങ്ങനെയാണോ ഒരിക്കലുമല്ല മൗലവിയുടെ കല്ല് വെച്ച നുണയാണീ പറഞ്ഞത്. ഈ വിഷയം സുന്നി പക്ഷം ചോദ്യ രൂപത്തിൽ തന്നെ ചോദിക്കുകയുണ്ടായി !!! ഷിർക്കാവണമെങ്കിൽ അല്ലാഹുവിന്റെ സ്വിഫത്തിനോട് സാദൃശ്യപ്പെടുത്തണം


⏺അതായത് ഇവിടെ ഇരുന്ന് കൊണ്ട് നബി (സ്വ) കേൾക്കുമെന്ന വിശ്വാസത്തിൽ ഞാൻ വിളിച്ചാൽ അല്ലാഹുവിന്റെ ഏത് സ്വിഫത്തിനേയാണ് ഞാൻ  സാദൃശ്യപ്പെടുത്തുന്നത് ?? ആവർത്തിച്ച് ആവർത്തിച്ച് ഈ  ചോദ്യം സുന്നി പക്ഷം ചോദിച്ചതല്ലാതെ മൗലവിക്ക് ക മ പ്രതികരിക്കാൻ സാധിച്ചിരുന്നില്ല !! മാത്രവുമല്ല അല്ലാഹുവിന്റെ ഇത്തരം വിശേഷണങ്ങൾ ഏത് രൂപത്തിൽ വെച്ച് കൊടുക്കുമ്പോഴാണ് ഷിർക്ക് ആവുന്നതെന്ന് സംവാദത്തിൽ തന്നെ മുജാഹിദുകളുടെ പ്രസിദ്ധീകരണമായ ശബാബിൽ നിന്ന് പഠിപ്പിച്ചതുമാണ്‌.


"""""അല്ലാഹുവിന്ന് നാം പറയുന്ന കാണുക അറിയുക കേൾക്കുക തുടങ്ങിയ വിശേഷണങ്ങൾ അല്ലാഹുവിന്ന് പറയുമ്പോൾ ഏതൊരു പൂർണ്ണതയിലും പാരമ്യതയിലുമാണോ പറയുന്നത് അതേ അർത്ഥത്തിൽ മറ്റുള്ളവർക്ക് അഥവാ സൃഷ്ടികൾക്ക് പ്രയോഗിക്കുമ്പോഴാണ് ഷിർക്ക് വരുന്നത്""""""""" (ശബാബ്)


*അപ്പോൾ കാര്യം വ്യക്തം !!!!*


⏺അല്ലാഹുവിന്ന് കേൾവി ഉണ്ട് നമുക്കും കേൾവി ഉണ്ട് , അല്ലാഹു റഊഫാണ് , റഹീമുമാണ് എന്നാൽ ഇതേ വിശേഷണം നബി (സ്വ) മുഹ്മിനീങ്ങൾക്ക് റഊഫും, റഹീമുമാണെന്ന് ഖുർ ആനിലൂടെ അല്ലാഹു വക വെച്ച് കൊടുക്കുന്നുണ്ട് അപ്പൊൾ എന്താണ് വ്യത്യാസം ! ഇത്തരം വിശേഷണങ്ങൾ അല്ലാഹുവിന്റെ സ്വിഫത്തിൽ സാദൃശ്യപ്പെടുത്തലായോ ? ഒരിക്കലുമല്ല !!! കാരണം അല്ലാഹുവിന്റെ വിശേഷണങ്ങൾ സ്വയം ഉണ്ടായതും സൃഷ്ടികൾക്ക് അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് നൽകിയതുമാകുന്നു. വിദൂരത്ത് നിന്ന് ഹബീബ് (സ്വ) ക്ക് അല്ലാഹു കേൾപ്പിച്ച് കൊടുക്കുന്നുവെങ്കിൽ ഇത് പോലെ വിശ്വസിക്കുന്നുവെങ്കിൽ ഇതിലെവിടെയാണ് ഷിർക് വരുന്നത് ??? എങ്ങനെ അല്ലാഹുവിന്റെ സ്വിഫത്തിൽ സാദൃശ്യപ്പെടുത്തൽ വരുന്നു ?? സ്വന്തമായി ഉണ്ടാകുന്ന കഴിവും കൊടുക്കപ്പെടുന്ന കഴിവും എങ്ങനെ തുല്യമാകുന്നു ??

*ഈ വിഷയം ഇതേ ഭാഗത്ത് മഖ് രീസി ഇമാം തന്നെ പറയുന്നുണ്ട് പ്രസ്തുത ഭാഗം വിഴുങ്ങിയിട്ടാണ് മൗലവി ഷിർക്കിന്റെ നിർവ്വചനം വായിച്ചത് തന്നെ മൗലവി കട്ട ഭാഗം താഴെ കൊടുക്കുന്നു*


أمّا الخالق فإن المشرك شبّه المخلوق بالخالق في خصائص الإلهيّة،


*"""മുശ്രിഖ്  മഖ്ലൂഖാകുന്ന സൃഷ്ടിയെ ഖാലിഖിനോട് സാദൃശ്യപ്പെടുത്തി !! ഏത് കാര്യത്തിൽ ഇലാഹിയ്യായ വിശേഷണത്തിൽ !!"""*


*ശേഷം വളരെ കൃത്യമായ അഹ്ലുസ്സുന്നയുടെ വാദം മഖ് രീസി ഇമാം  പറയുന്നു ഈ ഭാഗം മൗലവി വിഴുങ്ങി !!!!*

*وهي التفرّد بملك الضّر والنفع، والعطاء والمنع،*

تجريد التوحيد (١/٢٨)


*""""അത് (ഇലാഹിയ്യായ വിശേഷണമെന്നാൽ) സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാൻ കഴിയുക എന്നതും , സ്വന്തമായി കൊടുക്കാനും തടയാനും കഴിയുക എന്നതുമാണ്.""*
(തജ് രീദ് തുഹീദ് - 1/27)


⏺കണ്ടൊ !!! എത്ര കൃത്യം സുന്നികളുടെ  വാദം !! ഈ വിഷയത്തിൽ സുന്നികൾക്ക് തർക്കമുണ്ടൊ  മൗലവീ ???? ഇവിടെ സുന്നികളായ ഞങ്ങൾ അന്നും ഇന്നും  പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വാദം തന്നെയല്ലേ‌ വള്ളി പുള്ളി തെറ്റാതെ മഖ് രീസി ഇമാമും പറഞ്ഞ് തരുന്നത് എന്നിട്ട് ഈ പ്രസ്തുത ഭാഗം മൂടി വെച്ച് ഷിർക്കൻ വാദങ്ങൾ സുന്നികളുടെ തലയിൽ കെട്ടി വെക്കാൻ മൗലവി നടത്തിയ ഇത്തരം തട്ടിപ്പുകൾക്ക് ഒരിക്കലും മാപ്പർഹിക്കുന്നില്ല !!!!


*⏺✔സുന്നികൾ മഹാന്മാരോട് ഇസ്തിഗാസ നടത്തുമ്പോൾ അവർ സ്വന്തമായി സൃഷ്ടിച്ച് സ്വയം കഴിവോട് കൂടി നമ്മെ സഹായിക്കുന്നു എന്നല്ല മറിച്ച് അല്ലാഹു അവർക്ക് നൽകിയ കഴിവ് കൊണ്ട് അല്ലാഹുവിന്റെ ഇദ്നോട് കൂടി നമ്മെ സഹായിക്കും എന്ന വിശ്വാസമാണ് ഈ വിശ്വാസം ഒരിക്കലും ഷിർക്കല്ല ലോകത്ത് ഇന്നേ വരെ ഒരൊറ്റ പണ്ഡിതനും ഈ വിശ്വാസം ഷിർക്കാണെന്ന് പഠിപ്പിച്ചിട്ടില്ല !!! ആകെ ഈ ഇത്തിക്കണ്ണി ചോട്ടാ മൗലവിമാരുടെ വിവരം കെട്ട കണ്ട് പിടിത്തമല്ലാതെ !!!! ആയതിനാൽ സഹോദരങ്ങൾ സത്യം മനസ്സിലാക്കുക മുജാഹിദിസം എന്നത് തന്നെ തിറ്റിദ്ധരിപ്പിക്കലും , സംഘടനക്ക് വേണ്ടി പ്രമാണങ്ങൾ മാറ്റി മറിക്കപ്പെടുന്നവരാണ് . യഥാർത്ഥ പൂർവ്വ സൂരികളുടെ മാർഗ്ഗം സ്വീകരിക്കുക നമ്മേക്കാളൊക്കെ ഖുർ ആനും ഹദീസും മനസ്സിലാക്കിയവർ അവരാകുന്നു . അവരുടെ മാർഗ്ഗത്തിലായി ജീവിച്ച് മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.*______

____________________
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

എരുമാട് സംവാദം - ഒരവലോകനം




✒________

*""തൗഹീദും ഷിർക്കും തിരിയാത്ത മൗലവിയും" ഇത് പഠിപ്പിച്ച് കൊടുത്ത സഖാഫിയും""*

*എരുമാട് സുന്നി മുജാഹിദ് (ജിന്ന് വിസ്ഡം വിഭാഗം) സംവാദം ഒരവലോകനം*

*
*എന്തായാലും അൽഹംദുലില്ലാഹ്!! സംവാദം ഒരാവർത്തി കേട്ടാൽ സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ ഷിർക്കല്ല എന്ന് മൗലവിക്കും സമ്മതിക്കേണ്ടി വന്നു കാരണം മൗലവി ഷിർക്കിന്ന് തന്ന നിർവ്വചനം തന്നെയാകുന്നു ""സൃഷ്ടി സൃഷ്ടാവിനോട് സാമ്യപ്പെടുത്തണം"""" , എന്നാലേ ഷിർക്കാവുകയുള്ളൂ !! ഇത് പോലെ സുന്നികൾ ചെയ്യുന്നില്ലെന്നും ഉണ്ടെങ്കിൽ അത് തെളിയിക്കാനുമാവശ്യപ്പെട്ടതും മുജാഹിദ് മൗലവിക്ക് അതിന്ന് കഴിയാതെ വന്നതും സുന്നി വിശ്വാസത്തിന്ന് ഒന്ന് കൂടി ആക്കം കൂടി അൽഹംദുലില്ലാഹ് !!!!! സുമ്മ അൽഹംദുലില്ലാഹ് !!*

ആകെ മുജാഹിദ് മൗലവിമാർ ഇസ്തിഗാസ ഷിർക്കാക്കാൻ കൊണ്ട് വന്ന കിതാബുകൾ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച മഖ് രീസിയുടെ തജ് രീദുത്തൗഹീദും പിന്നെ 1304 ൽ മരണപ്പെട്ട ഇന്ത്യക്കാരനായ ഒരു പണ്ഡിതന്റേതും ! മൗലിദ് വരുമ്പോൾ ഉത്തമ നൂറ്റാണ്ട് വേണമെന്ന് വാശി പിടിക്കുന്നവരാണിവരെന്ന് പ്രത്യേകം ഓർക്കുക.

*ആദ്യമായി സംവാദത്തിൽ മൗലവി സുന്നി കൈരളിയോട് നടത്തിയ ഏറ്റവും വലിയ വഞ്ചന നോക്കാം*______✒


മൗലവി ആരോപണം അല്ലാഹുവിൽ സമന്മാരെ വെക്കലാണ് ഷിർക്കെന്ന് ഷിർക്കിന്റെ നിർവ്വചനം പറയുകയും മഹാനായ സി എം വലിയ്യുള്ളാഹിയെ പറ്റി അല്ലാനെ പോലെ സി എം വലിയുള്ളാഹി കാണുന്നു എന്നും കേൾക്കുന്നു എന്നും എഴുതി വെച്ചിട്ടുണ്ട് എന്നും , ഇത് പോലെ സുന്നികൾ വിശ്വസിക്കുന്നുവെന്നും ഒരു വലിയ കളവ് നടത്തുകയുണ്ടായി . എന്താണ് യാഥാർത്ത്യം താഴെ നൽകുന്നു.

ഇങ്ങനെ അല്ലാഹു കാണും പോലെ സി എം വലിയ്യുള്ളാഹി കാണുകയോ കേൾക്കുകയോ ഉണ്ടെന്നത് പെരും നുണയാണ് . സംവാദത്തിൽ സമയക്കുറവും ,  വിഷയം മാറുമെന്ന കാരണം കൊണ്ടും കൂടുതൽ പറയാൻ സാധ്യമല്ല

എന്താണ് സിം സ്മരണികയിൽ ഉള്ളത് അത് ഇതാണ്


ആദ്യം ഹദീസ് ബുഖാരിയിൽ നിന്നും


قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِنَّ اللَّهَ قَالَ: مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالحَرْبِ، وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ، وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ: كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَإِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنِ اسْتَعَاذَنِي لَأُعِيذَنَّهُ، وَمَا تَرَدَّدْتُ عَنْ شَيْءٍ أَنَا فَاعِلُهُ تَرَدُّدِي عَنْ نَفْسِ

المُؤْمِنِ، يَكْرَهُ المَوْتَ وَأَنَا أَكْرَهُ مَسَاءَتَهُ "


,എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം ഖ്യാപിച്ചിരിക്കുന്നു"
ഫറള് ആയ കാര്യങ്ങള്‍ക്ക് പുറമേ സുന്നത്തായ ആരാധനകളെ കൊണ്ട് എന്‍റെ അടിമ എന്നിലേക്ക്‌ അടുത്താല്‍ അവനെ ഞാന്‍ സ്നേഹിക്കും അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും അവന്‍ കാണുന്ന കണ്ണ് ഞാനാകും അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും അവന്‍ നടക്കുന്ന കാല്‍ ഞാനാകും, അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനു ഞാനത് നല്‍കും അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും....." (ബുഖാരി)


മുകളിൽ കൊടുത്തത് അല്ലാഹുവിന്റെ വലിയ്യിന്റെ പ്രത്യേകത , അവരുടെ കേൾവി , കാഴ്ച എങ്ങനെയാകുമെന്ന് അല്ലാഹു പഠിപ്പിക്കുന്ന വിഷയം ഈ ഹദീസിൽ അല്ലാഹുവിന്റെ കാഴ്ച പോലെയുള്ള കാഴ്ചയോ , അല്ലാന്റെ കേൾവി പോലെയുള്ള കേൾവിയോ അല്ല !!! ഈ ഹദീസിന്റെ വിശദീകരണമാണ് സി എം സ്മരണികയിൽ കൊടുത്തിട്ടുള്ളത് സി എം അല്ലാഹുവിന്റെ വലിയ്യാണെന്നതിൽ കേരള മുസ്ലിമീങ്ങൾക്ക് യാതൊരു സംശയവും ഇല്ല ! ഇനി എന്താണ് വിശദീകരണം തഫ്സീറ് റാസിയിൽ നിന്നുള്ള ഉദ്ധരണി നോക്കാം.


الكتب » التفسير الكبير أو مفاتيح الغيب » سورة الكهف » قوله تعالى أم حسبت أن أصحاب الكهف والرقيم كانوا من آياتنا عجبا.........

كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد وإذا صار ذلك النور بصرا له رأى القريب والبعيد وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب .


അടിമയുടെ കാഴ്ചയും , കേൾവിയും ഞാനാകുമെന്ന് അല്ലാഹു പറഞ്ഞതിന്റെ അർത്ഥം അടിമയുടെ കാഴ്ചയിലും കേൾവിയിലും അല്ലാഹുവിന്റെ നൂറ് ജലാലിയ്യത്ത് ലഭിക്കും അപ്രകാരം അവൻ അടുത്തുള്ളതും വിദൂരത്തുള്ളതും കാണാനും കേൾക്കാനും കഴിയുന്നു എന്നാണ് .

ഈ കഴിവ് അല്ലാഹു അടിമക്ക് കൊടുക്കുമെന്ന് പഠിപ്പിക്കുകയാണ്.

പ്രസ്തുത വിശദീകരണമാണ് പണ്ഡിതന്മാരിൽ നിന്നുള്ള ഉദ്ധരണിയായി സി എം സ്മരണികയിൽ കൊടുത്തിട്ടുള്ളത് . ഇതാണ് യാഥാർത്ത്യം എന്നിരിക്കെ പച്ചയായി ദുർ വ്യാഖ്യാനം നടത്തി അല്ലാഹു കാണും പോലെ സി എം വലിയുള്ളാഹി കാണുമെന്നും കേൾക്കുമെന്നും സുന്നികൾ എഴുതിയെന്നും വിശ്വസിച്ചുക്കുന്നുവെന്നും സംവാദത്തിൽ പറഞ്ഞ മുജാഹിദ് മൗലവിയുടെ ഇത്തരം തട്ടിപ്പുകൾ സമൂഹം തിരിച്ചറിയുക.
______________


*നിരൂപണം : 02 - ഇമാം മഖ് രീസിയുടെ തജ്രീദിൽ എന്താണുള്ളത്*______


ഖബർ സന്ദർശന വേളയിൽ അവരോട് ദുആ ചെയ്യരുത് ചെയ്താൽ ഷിർക്കാകും !!!!! ഒകെ വളരെ ഷരിയാണല്ലോ ഇബാദത്തിന്റെ പരിധിയിൽ വരുന്ന ദുആഹ് ഖബറാളിയോട് നടത്താൻ പാടില്ലെന്നാർക്കാണറിയാത്തത് ! എന്നാൽ മൗലവിയടക്കമുള്ള എല്ലാ മുജാഹിദുകളും മനസ്സിലാക്കുക മഖ് രീസി ഇമാമിന്റെ തന്നെ മറ്റൊരു ഗ്രന്ഥമായ "അൽ ഇംതാഹ് വൽ അസ്മാഹ്" എന്ന കൃതിയിലും "റസാഇലുൽ മഖ് രീസി" എന്ന മഖ് രീസിയുടെ മറ്റൊരു കിതാബിലും ധാരാളം ഇസ്തിഗാസ ഉദ്ധരിച്ച് ഇസ്തിഗാസ സ്ഥിരപ്പെടുത്തുന്നു അതിൽ ഒന്ന് രണ്ട് ഉദ്ധരണി മാത്രം താഴെ കൊടുക്കുന്നു


*മഖ് രീസി ഇമാമിന്റെ ഇംതാഇ് എന്ന കിതാബിലെ ഇസ്തിഗാസയുടെ മാലപ്പടക്കം* 


ـ[إمتاع الأسماع بما للنبي من الأحوال والأموال والحفدة والمتاع]ـ
المؤلف: أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: ٨٤٥هـ)


ذكر ما جاء في زيارة قبر النبي صلى اللَّه عليه وسلم وما ظهر من قبره، مما هو من أعلام نبوته [وفضيلة من زاره، وسلم عليه، وكيف يسلم ويدعو]
____________________________

മദീനയിൽ വരൾചയുണ്ടായപ്പോൾ ആയിഷാ ബീവി (റ) നബി സ്വ യുടെ ഖബറിങ്കലിലേക്ക് ചെല്ലാൻ പഠിപ്പിക്കുന്ന സംഭവം കൊണ്ട് വരുന്നു ⤵

وخرج أبو محمد الروائي من طريق ابن زيد بن سعد حدثنا عمرو بن مالك البكري حدثنا أبو الحور بن عبد اللَّه قال: قحط أهل المدينة قحطا شديدا فشكوا إلى عائشة- رضي اللَّه تبارك وتعالى عنها-، فقالت: انظروا قبر النبي صلى اللَّه عليه وسلم فاجعلوا منه كوة إلى السماء حتى لا يكون بينه وبين السماء سقف قال:
ففعلوا فمطرنا مطرا حتى نبت العشب، وسمنت الإبل، حتى تفتقت من الشحم، فسمي عام الفتق

.

 നബി സ്വ യുടെ ഖബറിങ്കൽ വന്ന് പാപ മോചനത്തിന്ന് തേടുന്ന തെളിവ് 


وقد روي من طريق، محمد بن حرب الهلالي قال: دخلت المدينة فأتيت قبر رسول اللَّه صلى اللَّه عليه وسلم [فزرته، وجلست بحذائه] [ (١) ] فجاء أعرابي فزاره ثم قال:
يا خير المرسلين إن اللَّه عز وجلّ أنزل عليك كتابا صادقا، قال فيه: وَلَوْ أَنَّهُمْ إِذْ ظَلَمُواأَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [ (٢) ] .
وإني جئتك مستغفرا إلى ربي من ذنوبي مستشفعا بك، ثم بكى وأنشأ يقول:
يا خير من دفنت بالقاع أعظمه [ (٣) ] * فطاب من طيبهنّ القاع والأكم نفسي الفداء لقبر أنت ساكنه* فيه العفاف وفيه الجود والكرم ثم استغفر وانصرف. قال: فرقدت فرأيت النبي صلى اللَّه عليه وسلم وهو يقول: إن اللَّه عز وجل قد غفر له لشفاعتي.


പ്രസ്തുത  ഉദ്ധരണി പോലെ ധാരാളം ഈ കിതാബിൽ ഉണ്ട് സത്യാൻവേഷികൾക്ക് ഇത് ധാരാളം മതി അപ്പോൾ കാര്യം വ്യക്തം ഖബറാളികളെ ആരാധനാലയമാക്കിയിരുന്ന ജൂത നസ്വാറാക്കളുടെ പണിയെടുക്കരുത് അത് ഷിർക്കാണെന്നും സുന്നികൾ ഇന്ന് ചെയ്യുന്ന ഇസ്തിഗാസ അത് യഥാർത്ഥ തൗഹീദുമാണെന്ന് മഖ് രീസി ഇമാമിന്റെ ഇത്തരം ഉദ്ധരണികളിൽ നിന്ന് തന്നെ മനസ്സിലാക്കാം .______________


*നിരൂപണം : 03- അബ്ദുൽ ഹയ്യ് ല്ലഖ്നവി*_____


عبد الحي اللكنوي: علامة الهند (1264 - 1304 هـ)
ഇന്തയിലെ ലഖ്നൗവിലെ പണ്ഡിതൻ
അബ്ദുൽ ഹയ്യ് ലഖ്നവീ കാന്തലവി (മരണം

1304)______


അടുത്തുള്ളതും വിദൂരത്തുള്ളതും മരണപ്പെട്ടവർ കേൾക്കും എന്ന വിശ്വാസം കുഫ്റാണ് എന്ന ഉദ്ധരണി അബ്ദുൽ ഹയ്യ് ലഖ്നവിയുടെ മജ്മൂഹുൽ ഫതാവയിലേതെന്ന് പറഞ്ഞ് വായിച്ചു. അത് പോലെ ഔലിയാക്കൾ ഹാളിറാകും എന്ന വിശ്വാസത്തോടെയുള്ള സഹായവും !!!! എന്നാൽ ഈ പറഞ്ഞത് സ്വയം കഴിവോടെയും അല്ലാഹുവിന്റെ ഇദ്നോടെയല്ലാതെയാണെന്ന വിശ്വാസം വരുമ്പോൾ മാത്രമാണ് , സുന്നികളുടെ വിശ്വാസം അല്ലാഹുവിന്റെ ഇദ്നോട് കൂടി ഹാളിറാകുമെന്നും കേൾക്കുകയും , കാണുകയും ചെയ്യുമെന്ന വിശ്വാസമാണ് ഈ വിശ്വാസം ഒരിക്കലും ഷിർക്കല്ല . എന്ത് തന്നെയായാലും സലഫിയെന്ന ഡ്യൂപ്ലിക്കേറ്റുകാർക്ക് ഉത്തമ നൂറ്റാണ്ട് ഇല്ല 500 കൊല്ലം ഇല്ല 1300 കൊല്ലങ്ങൾ വേണ്ടി വന്നു ഒരു തുരുപ്പടി കിട്ടാൻ ,,,,, പക്ഷേ എന്തായാലും കേരള മുജായിദുകളുടെ അഖീദക്ക് കൂട്ട് പിടിക്കാൻ ഈ ലഖ്നവിയെ സാധ്യമല്ല കാരണം ഇദ്ദേഹത്തിൻറ്റെ മുവത്വയുടെ ഷറഹിൽ ഹദീസ് വ്യാഖ്യാനം എഴുതാൻ തുടങ്ങുമ്പോൾ തന്നെ ഇസ്തിഗാസ ചെയ്യുന്നുണ്ട് , മാത്രവുമല്ല ഇബ്നു തയ്മിയ്യയുടെ വികല വാദങ്ങൾക്ക് സുബുഖി ഇമാം ഖണ്ടനമെഴുതിയതിന്ന് ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഇബ്നു അബ്ദുൽ ഹാദി സുബുഖി ഇമാമിന്നൊരു ഖണ്ഡനം എഴുതിയിട്ടുണ്ട് ഈ ഇബ്നു അബ്ദുൽ ഹാദിക്ക് ഖണ്ഡനമെഴുതി സുന്നി ആശയം സ്ഥിരപ്പെടുത്തിയ പണ്ടിതനാണ് അബ്ദുൽ ഹയ്യ് ല്ലഖ്നവി


*മഹാനവർകളുടെ ഇസ്തിഗാസ നോകാം*


الكتاب: التعليق الممجد على موطأ محمد (شرح لموطأ مالك برواية محمد بن الحسن)
المؤلف: محمد عبد الحي بن محمد عبد الحليم الأنصاري اللكنوي الهندي، أبو الحسنات (المتوفى: ١٣٠٤هـ)

وكثيراً ما كان يختلج في قلبي أن أشرح كتاباً في الحديث وأكشف أسراره بالكشف الحثيث، باعثاً لرضا نبينا شفيع المذنبين، ورضاه رضا رب العالمين، عسى الله أن يجعلني ببركته من الصالحين،


"നബി സ്വ യുടെ പൊരുത്തവും ശുപാർഷയും തേടിക്കൊണ്ടും അതിൻ റ്റെ ബർക്കത്ത് കൊണ്ട് എന്നെ സജ്ജനങ്ങളിൽ പെടുത്തട്ടെ. എന്നാഗ്രഹിച്ച് കൊണ്ടുമാണ് ഞാൻ ഏറെക്കാലമായി കൊതിച്ച ഹദീസ് വ്യാഖ്യാന ഗ്രന്ഥം രചിക്കാൻ മുതിരുന്നത്"
(അത്തഹ്ലീഖുൽ മുമജ്ജദ് അലൽ മുവത്വ)


ഇത് മുജായിദുകൾ അങ്ങീകരിക്കുന്നുണ്ടോ ???___________


*നിരൂപണം : 04 - ഇബ്നു തയ്മിയ്യയെപ്പറ്റി പണ്ഡിതർ എന്ത് പറഞ്ഞു !*________


അതായത് ഇബ്നു തയ്മിയ്യയുടെ പാണ്ടിത്യത്തെ പറ്റി അഹ്ലുസ്സുന്നയുടെ ഇമാമീങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ടല്ലോ എന്ന് ? എന്നാൽ മൗലവീ ഇബ്നു തയ്മിയ്യയുടെ പാണ്ഡിത്യത്തെ പറഞ്ഞ ഇമാമീങ്ങൾ തയ്മിയ്യൻ ആശയങ്ങളെ നഖ ശിഖാന്തം എതിർത്തവരും ഖണ്ഡനം നടത്തിയവരുമാണ് ഈ വിഷയത്തിൽ ഒരുപാട് പരാമർശം ഉണ്ടെങ്കിലും ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ദഹബി തന്നെ തന്റെ ഗുരുനാഥനെപ്പറ്റി പറയട്ടെ !! മറ്റാര് പറയുന്നതിനേക്കാളും സ്വന്തം ശിഷ്യന്റെ പരാമർശത്തേക്കാൾ അധികമാവില്ലല്ലോ മറ്റേത് പരാമർശവും !!!


ശംശുദ്ദീൻ ഹാഫിള് അൽ ദഹബി. (മരണം: 748 ഹി.) തന്റെ زغل العلم എന്നാ കിതാബിൽ പേജ് 17 ൽ പറയുന്നു:


ولا تنازع في مسالة لا تعتقدها ، واحذر التكبر والعجب بعملك ، فيا سعادتك إن نجوت منه كفافا لا عليك ولا لك ، فوالله ما رمقت عيني أوسع علما ولا أقوى ذكاء من رجل يقال له : ابن تيمية ، مع الزهد في المأكل والملبس والنساء ، ومع القيام في الحق والجهاد بكل ممكن ، وقد تعبت في وزنه وفتشته حتى مللت في سنين متطاولة ، فما وجدت قد أخره بين أهل مصر والشام ومقتته نفوسهم وازدروا به وكذبوه وكفروه إلا الكبر والعجب ، وفرط الغرام في رياسة المشيخة والازدراء بالكبار ، فانظر كيف وبال الدعاوي ومحبة الظهور ، نسأل الله تعالى المسامحة.


""ചുരുക്ക സാരം: "ജ്ഞാനം കൊണ്ട് അഹങ്കരിക്കുന്നതും അഹന്ത നടിക്കുന്നതും നീ ഒഴിവാക്കുക. അല്ലാഹുവാണ് സത്യം ഇബ്നു തൈമിയ്യയെപ്പോലെ പാണ്ഡിത്യവും ബുദ്ധിയും ഉള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ കിബ്റും പോരും നന്ദികേടും പൂർവ്വികരായ ഇമാമുകളെ നിസ്സാരമാക്കി തള്ളിയതുമാണ്‌ ഈജിപ്തിലെയും ശാമിലെയും മുസ്ലിംകൾ അദ്ദേഹത്തെ അവഗണിച്ചതും കാഫിറാണെന്നുവരേക്കും പറയാനിടയായതും.""


""""കൂടെക്കിടന്നവന്നേ രാപ്പനിയറിയുമെന്ന"""" ചൊല്ല് ഇത് പറയുമ്പോൾ ഓർമ്മ വന്ന് പോയി



പിന്നെ മൗലവി ഉണർത്തിയത് ഇബ്നു ഹജർ (റ) വിന്റെ ശിഷ്യനായ മുല്ലാ അലിയ്യുൽ ഖാരി ഇബ്നു തയ്മിയ്യയെ പറ്റി പുകഴ്ത്തിപ്പറഞ്ഞുവത്രേ !! എന്നാൽ മൗലവീ മുല്ലാ അലിയ്യുൽ ഖാരിയുടെ ഉസ്താദ് എന്നല്ലേ ഇബ്നു ഹജർ (റ) വിനെപ്പറ്റി പറഞ്ഞത് എന്നാൽ പിടിച്ചോളൂ ഇബ്നു ഹജർ തങ്ങൾ തന്നെ പറയട്ടെ !!!


ഈളാഹിന്റെ ഹാശിയയിൽ മഹാനവർകൾ ഇബ്നു തയ്മിയ്യയെ പറ്റി എഴുതുന്നു:


ولا يغتر بانكار ابن تيمية لسن زيارته صلى الله عليه وسلم فإنه عبد أضله الله كما قاله العز بن جماعة.....ولقد كفره كثير من العلماء ، عامله الله بعدله وخذل متبعيه الذين نصروا ما افتراه على الشريعة الغراء (حاشية الإيضاء: ٤٨١)


നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കൊണ്ട് ആരും വഞ്ചിതരാകരുത്. കാരണം ഇബ്നു ഇസ്സുബ്നു ജമാഅ (റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ചവനാണയാൾ..... ധാരാളം പണ്ഡിതന്മാർ അയാള് കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും വ്യക്തമായ ശരീഹത്തിൽ അയാള് നിർമിച്ചുണ്ടാക്കിയ ആശയത്തെ സഹായിക്കുന്ന അയാളുടെ അനുയായികളെ അല്ലാഹു പരാജയപ്പെടുത്തുകയും ചെയ്യട്ടെ. (ഹാഷിയാത്തുൽ ഈളാഹ്: 481)



ഇനിയും ധാരാളമുള്ളതിനാൽ സത്യം മനസ്സിലാക്കേണ്ടവർക്ക് ഇത്ര മതിയെന്ന് മനസ്സിലാക്കുന്നു _________


*നിരൂപണം : 05 - ഇസ്തിഗാസ ഷിർക്കാണെന്ന ഇബ്നു തയ്മിയ്യയുടെ ഇജ്മാഹ്*_


മൗലവിയുടെ മറ്റൊരാരോപണമായിരുന്നു ഇസ്തിഗാസ ഷിർക്കാണെന്നതിന്ന് ഇജ്മാഉണ്ടെന്ന് ഇബ്നു തയ്മിയ്യ പറഞ്ഞിട്ടുണ്ടെന്ന് !!! എന്നാൽ ഇയാളുടെ പ്രസ്തുത ഇസ്തിഗാസ മാത്രമല്ല ഒരു ഡസൻ കണക്കിന്ന് ഇജ്മാഹ് തന്നെയുണ്ട് പറയാൻ . ഒരു കാര്യം ഇജ്മാഹ് ആവണമെങ്കിൽ നാല് മദ് ഹബിലേയും പണ്ഡിതർക്കിടയിൽ ഖിലഫില്ലാതിരിക്കണം എന്നാൽ ഇബ്നു തയ്മിയ്യയുടെ ഇജ്മാഹിന്ന് ഇയാളുടെ സ്വന്തം അംഗീകാരം മതി !!! ഹ ഹ !!!


‍♂
ഇയാളുടെ മറ്റൊരു നീചമായ ഇജ്മാഹ് നോക്കാം


إن حديث فاطمة أحصنت فرجها فحرم الله ذريتها على النار هو كذب باتفاق أهل المعرفة بالحديث. (منهاج جزء: ٦٢/٤)

"ഫാത്വിമ ബീവി തൻറ്റെ ഗുഹ്യസ്ഥാനം ഹറാമുകളെത്തൊട്ട് കാത്തതുകൊണ്ട് മഹതിയുടെ സന്താന പരമ്പരയെ അല്ലാഹു നരകത്തെത്തൊട്ട് ഹറാമാക്കിയിരിക്കുന്നു." എന്ന ഹദീസ് കളവാണെന്നത് ഹദീസ് പണ്ഡിതന്മാരുടെ ഇജ്മാആണ്"


ഇങ്ങനെ ഇജ്മാഉകളുടെ തിരമാലകൾ തന്നെ ഇയാളുടെ പുസ്തകങ്ങളിൽ കാണാം. എല്ലാം സ്വന്തം കണ്ടു പിടിത്തങ്ങളാണ്. അവയെ ഇജ്മാആയി പരിചയപ്പെടുത്തുന്നു. ആടിനെ പട്ടിയാക്കുന്ന പരിപാടി.

ഇതേ രീതി തന്നെയാണ് ഇദ്ദേഹത്തിൻറ്റെ ഇന്നത്തെ അനുയായികളും പിന്തുടരുന്നത്..........

ഇയാൾ തൻറ്റെ ഫതാവയിലെ 27/416 ൽ പറഞ്ഞത് വിശ്വാസികളെ വളരെ വേദനിപ്പിക്കുന്ന വാക്കാണ്‌.

فلم يبق في إتيان القبر فائدة لهم ولا له بخلاف إتيان مسجد قباء فإنهم كانوا يأتونه كل سبت فيصلون فيه اتباعا له صلى الله عليه وسلم فيه كعمرة...(فتاوى جزء: ٤١٦/٢٧)

അതിനാൽ നബിയുടെ ഖബ്റിനടുക്കൽ പോകുന്നതിൽ നബിക്കോ പോകുന്നവർക്കോ പ്രത്യേകമായി ഒരു ഗുണവും അവശേഷിക്കുന്നില്ല. അതെ സമയം ഖുബാ പള്ളിയിൽ പോയാൽ പുണ്യമുണ്ട് താനും..."

ഇതിനൊക്കെ എതിരിൽ إنا لله وإنا إليه راجعون وحسبنا الله ونعمل الوكيل എന്ന് പറയുകയല്ലാതെ എന്താണ് പറയുക. ഇത്രെയും നബി(സ) യോട് വെറുപ്പുള്ള ഒരാൾ എഴുതിയ പുസ്തകങ്ങളിലെ വിധിവിലക്കുകൾ എങ്ങിനെ നബി(സ) യുടെ ദീനാകും!!!_


ഇങ്ങനെ നീണ്ട് പോകും ഈ നീചനായ വ്യക്തിയുടെ വികല വാദങ്ങൾ പറയുകയാണെങ്കിൽ സംവാദത്തിൽ ഇതൊക്കെ പറയുകയാണെങ്കിൽ വിഷയം മാറും !! എന്നിരുന്നാലും ജനങ്ങൾ സത്യം മനസ്സിലാക്കട്ടെ !!!________


*നിരൂപണം : 06 - ഇമാം നവവിയുടെ ഇസ്തിഗാസ ഉദ്ധരണിയും നഹ് വ് തിരിയാത്ത മൗലവിയും*__

മഹാനായ ഇമാം നവവി (റ) നബി (സ്വ) യുടെ ഖബറ് സിയാറത്ത് ചെയ്യുമ്പോൾ പറയേണ്ട സ്ഥലത്ത് ﻭﻳﺘﺸﻔﻊ ﺑﻪ ﺇﻟﻰ ﺭﺑﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ എന്ന് പറയണമെന്ന ഭാഗം ഷറഹ് മുഹദ്ദബിലും , ഈളാഹിലൊക്കെ കാണാം . അതായത് എനിക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർഷ പറയണമെന്ന് നബി (സ്വ) യോട് ആവശ്യപ്പെടണം എന്നാണ് യഥാർത്ഥ അർത്ഥം ഇത് സുന്നി പക്ഷം കൃത്യമായി അർത്ഥം വെച്ച് കൊടുത്തപ്പോൾ നമ്മുടെ മൗലവി ഇതിനെയൊന്ന് മാറ്റിയിട്ട് നബി (സ്വ) യെ കൊണ്ട് എന്ന് ദുർവ്യാഖ്യാനം നടത്തിയപ്പോൾ ബഹുമാനപ്പെട്ട ഇബ്രാഹീം സഖാഫി ഉസ്താദ് അത് കയ്യോടെ പിടികൂടി മൗലവിക്ക് നന്നായി നഹ് വിന്റെ ക്ലാസ്സ് എടുത്ത് കൊടുക്കുന്നുണ്ട് ആ രംഗം എല്ലാവരും കാണുക മൗലവിമാരുടെ ഇത്തരം തട്ടിപ്പുകൾ ഇനിയങ്ങോട്ട് ആവർത്തിക്കാതിരിക്കാൻ ആവശ്യമായി വരും.

എന്നാൽ മൗലവീ & അനുയായികളായ മുജാഹിദുകളേ കണ്ണ് തുറക്കൂ ഇമാം നവവി (റ) തന്നെ ബുഖാരിക്ക് ഷറഹ് എഴുതുമ്പോൾ നബി (സ്വ) യോട് ശുപാർഷ തേടിക്കൊണ്ടാണ് കിതാബ് തുടങ്ങിയത് തന്നെ !! ഇത് നിഷേധിക്കാൻ ധയ്ര്യമുണ്ടോ ????? ഇവർക്കൊന്നും തൗഹീദും ഷിർക്കൊന്നും തിരിഞ്ഞിട്ടില്ല !!! ആകെ ഇപ്പൊ തൗഹീദ് തിരിഞ്ഞത് ഈ നാല് മൗലവിമാർക്കാണല്ലോ !!!!! അല്ലാഹു കാക്കട്ടെ ആമീൻ 
__________

*സംവാദം മുഴുവനും ശ്രവിക്കുക സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ ഒരിക്കലും ഷിർക്കല്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ് അൽഹംദുലില്ലാഹ് !!! ബഹുമാനപ്പെട്ട കോട്ടൂർ ഇബ്രാഹീം സഖാഫി ഉസ്താദിന്ന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ.*


🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

✒______________       
*മഖ്രീസിയും - യാഥാർത്ത്യവും* 👇👇👇

*ശാഫിഈ മദ് ഹബിലെ ചരിത്ര പണ്ടിതനാണ് ഇമാം മഖ് രീസി, മഹാനവർകളുടെ അഖീദ ഗ്രന്ഥമാണ്* 👇👇

*الكتاب: تجريد التوحيد المفيد*

المؤلف: أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: ٨٤٥هـ)
المحقق: طه محمد الزيني
الناشر: الجامعة الإسلامية، المدينة المنورة
الطبعة: ١٤٠٩هـ/١٩٨٩م
عدد الأجزاء: ١
[ترقيم الكتاب موافق للمطبوع]

👆👇പ്ർസ്തുത കിതാബിൽ ഖബർ സിയാറത്ത് പറയുന്നടുത്ത് ഒരുദ്ധരണി വായിച്ച് ഇസ്തിഗാസ ഷിർക്കാണെന്ന് സ്ഥാപിക്കാൻ നമ്മുടെ മൗലവിമാർ നടത്തിയ തട്ടിപ്പ് ആദ്യം ശ്രദ്ധിക്കുക

👇 ഇബാറത്ത് ഇതാണ്

زيارة القبور - على ثلاثة أقسام:
قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.
وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.
وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.

*👆👆👆👆👆ഈ ഇബാറത്തിൽ എന്താണാവോ സുന്നികൾക്കെതിരായിട്ടുള്ളത് ????  ഖബർ സന്ദർശന വേളയിൽ അവരോട് ദുആ ചെയ്യരുത് ചെയ്താൽ ഷിർക്കാകും !!!!! ഒകെ വളരെ ഷരിയാണല്ലോ ഇബാദത്തിന്റെ പരിധിയിൽ വരുന്ന ദുആഹ് ഖബറാളിയോട് നടത്താൻ പാടില്ലെന്നാർക്കാണറിയാത്തത് ! അല്ലാതെ അല്ലാഹുവിന്റെ മഹാന്മാരാണെന്ന വിശ്വാസത്തോടെ നടത്തുന്ന ശുപാർഷയോ , ഇസ്തിഗാസയോ , തവസ്സുലോ ഷിർക്കാണെന്ന് ഈ ഇബാറത്തിലെവിടെ മൗലവീ !????!!????*❓

*👇ഇനി ഇതേ കിതാബിൽ തന്നെ മഖ് രീസി ഇമാം ഷിർക്കാകണമെങ്കിൽ ഉണ്ടാവേണ്ട മാനദണ്ഡം പറയുന്നുണ്ട് അതും നോക്കാം* 👇👇

اعلم أن حقيقة الشرك: تشبيه الخالق بالمخلوق، وتشبيه المخلوق بالخالق.

"സൃഷ്ടാവിനെ സൃഷ്ടികളോടും സൃഷ്ടികളെ സൃഷ്ടാവിനോടും സാദൃശ്യപ്പെടുത്തുന്നതിന്നാണ്  ഷിർക്ക് എന്ന് പറയുക."
(തജ് രീദ് തൗഹീദ് - 1/27)👆👆

👇👇 ശേഷം പറയുന്നു

أمّا الخالق فإن المشرك شبّه المخلوق بالخالق في خصائص الإلهيّة،

*"""മുശ്രിഖ്  മഖ്ലൂഖാകുന്ന സൃഷ്ടിയെ ഖാലിഖിനോട് സാദൃശ്യപ്പെടുത്തി !! ഏത് കാര്യത്തിൽ ഇലാഹിയ്യായ വിശേഷണത്തിൽ !!"""*

*ശേഷം വളരെ കൃത്യമായ അഹ്ലുസ്സുന്നയുടെ വാദം മഖ് രീസി ഇമാം  പറയുന്നു ഈ ഭാഗം മൗലവി വിഴുങ്ങി !!!!*

*وهي التفرّد بملك الضّر والنفع، والعطاء والمنع،*
تجريد التوحيد (١/٢٨)

*""""അത് (ഇലാഹിയ്യായ വിശേഷണമെന്നാൽ) സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാൻ കഴിയുക എന്നതും , സ്വന്തമായി കൊടുക്കാനും തടയാനും കഴിയുക എന്നതുമാണ്.""*
(തജ് രീദ് തുഹീദ് - 1/27)

⏺കണ്ടൊ !!! എത്ര കൃത്യം സുന്നികളുടെ  വാദം !! ഈ വിഷയത്തിൽ സുന്നികൾക്ക് തർക്കമുണ്ടൊ  മൗലവീ ???? ഇവിടെ സുന്നികളായ ഞങ്ങൾ അന്നും ഇന്നും  പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വാദം തന്നെയല്ലേ‌ വള്ളി പുള്ളി തെറ്റാതെ മഖ് രീസി ഇമാമും പറഞ്ഞ് തരുന്നത് എന്നിട്ട് ഈ പ്രസ്തുത ഭാഗം മൂടി വെച്ച് ഷിർക്കൻ വാദങ്ങൾ സുന്നികളുടെ തലയിൽ കെട്ടി വെക്കാൻ മൗലവി നടത്തിയ ഇത്തരം തട്ടിപ്പുകൾക്ക് ഒരിക്കലും മാപ്പർഹിക്കുന്നില്ല !!!!👆👆👆👆👆👆👆👆👆👆
♦♦♦
*പാവം വഹാബികൾ ഇസ്തിഗാസ ഷിർക്കാണെന്ന് വാദിക്കാൻ മഖ് രീസിയുടെ തജ് രീദിലെ തട്ടി കൂട്ടൽ വരികൾ*

⤵⤵⤵⤵⤵

*ഈ പാവങ്ങൾക്കുണ്ടൊ മഖ് രീസി ഇമാമിന്റെ ഇസ്തിഗാസയറിയുന്നു* 😃😃

*എല്ലാ വഹാബിക്കുട്ടികൾക്കും സമർപ്പിക്കുന്നു* 👇👇

*മഖ് രീസി ഇമാമിന്റെ ഇംതാഇ് എന്ന കിതാബിലെ ഇസ്തിഗാസയുടെ മാലപ്പടക്കം* ⤵👇👇

ـ[إمتاع الأسماع بما للنبي من الأحوال والأموال والحفدة والمتاع]ـ
المؤلف: أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: ٨٤٥هـ)
👆📚

ذكر ما جاء في زيارة قبر النبي صلى اللَّه عليه وسلم وما ظهر من قبره، مما هو من أعلام نبوته [وفضيلة من زاره، وسلم عليه، وكيف يسلم ويدعو]
____________________________👆

മദീനയിൽ വരൾചയുണ്ടായപ്പോൾ ആയിഷാ ബീവി (റ) നബി സ്വ യുടെ ഖബറിങ്കലിലേക്ക് ചെല്ലാൻ പഠിപ്പിക്കുന്ന സംഭവം കൊണ്ട് വരുന്നു ⤵

وخرج أبو محمد الروائي من طريق ابن زيد بن سعد حدثنا عمرو بن مالك البكري حدثنا أبو الحور بن عبد اللَّه قال: قحط أهل المدينة قحطا شديدا فشكوا إلى عائشة- رضي اللَّه تبارك وتعالى عنها-، فقالت: انظروا قبر النبي صلى اللَّه عليه وسلم فاجعلوا منه كوة إلى السماء حتى لا يكون بينه وبين السماء سقف قال:
ففعلوا فمطرنا مطرا حتى نبت العشب، وسمنت الإبل، حتى تفتقت من الشحم، فسمي عام الفتق.

⤵ നബി സ്വ യുടെ ഖബറിങ്കൽ വന്ന് പാപ മോചനത്തിന്ന് തേടുന്ന തെളിവ് 👇
وقد روي من طريق، محمد بن حرب الهلالي قال: دخلت المدينة فأتيت قبر رسول اللَّه صلى اللَّه عليه وسلم [فزرته، وجلست بحذائه] [ (١) ] فجاء أعرابي فزاره ثم قال:
يا خير المرسلين إن اللَّه عز وجلّ أنزل عليك كتابا صادقا، قال فيه: وَلَوْ أَنَّهُمْ إِذْ ظَلَمُواأَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [ (٢) ] .
وإني جئتك مستغفرا إلى ربي من ذنوبي مستشفعا بك، ثم بكى وأنشأ يقول:
يا خير من دفنت بالقاع أعظمه [ (٣) ] * فطاب من طيبهنّ القاع والأكم نفسي الفداء لقبر أنت ساكنه* فيه العفاف وفيه الجود والكرم ثم استغفر وانصرف. قال: فرقدت فرأيت النبي صلى اللَّه عليه وسلم وهو يقول: إن اللَّه عز وجل قد غفر له لشفاعتي.

⤵ നാമെന്തിന്ന് നബി (സ്വ) യുടെ റൗളയിൽ നിന്ന് മുഖം തിരിക്കണം അവിടന്ന് നമ്മുടെ മദ്ധ്യവർത്തിയാകുന്നു

فاستكان له أبو جعفر وقال: يا أبا عبد اللَّه! أستقبل القبلة وأدعو أم أستقبل رسول اللَّه صلى اللَّه عليه وسلم؟ فقال: ولم تصرف وجهك عنه وهو وسيلتك ووسيلة أبيك آدم عليه السلام إلى اللَّه تعالى يوم القيامة؟ بل استقبله، واستشفع به، فيشفع لك عند اللَّه تعالى.
قال اللَّه تبارك وتعالى: وَلَوْ أَنَّهُمْ إِذْ ظَلَمُواأَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [ (١) ] .

ആരെങ്കിലും എന്റെ ഖബർ സിയാറത്ത് ചെയ്താൽ അവന്ന് എന്റെ ശഫാ അത്ത് നിർബന്ധമായി (തിരുവചനം) 👇

وقال القاضي عياض: [ (٢) ] وزيادة قبره صلى اللَّه عليه وسلم سنة من سنن المسلمين مجمع عليها، وفضيلة مرغب فيها، حدثنا القاضي أبو علي، حدثنا أبو الفضل بن خيرون قال: حدثنا الحسن ابن جعفر قال: حدثنا أبو الحسن علي بن عمر الدارقطنيّ قال حدثنا القاضي المحاملي قال: حدثنا محمد بن عبد الرزاق قال: حدثنا موسي بن هلال عن عبيد اللَّه بن عمر عن نافع عن ابن عمر- رضي اللَّه تبارك وتعالى عنهما- قال:
قال النبي صلى اللَّه عليه وسلم: من زار قبري وجبت له شفاعتي.

سلم، وأنه لو قال: زرنا النبي صلى اللَّه عليه وسلم لم يكرهه لقوله صلى اللَّه عليه وسلم: اللَّهمّ لا تجعل قبري وثنا يعبد بعدي، اشتد غضب اللَّه على قوم اتخذوا قبور أنبيائهم مساجد فنفي إضافة هذا اللفظ إلي القبر والتشبه بفعل أولئك قطعا للذريعة وحسما للباب واللَّه أعلم.

قال إسحاق بن إبراهيم الفقيه ومما لم يزل من شأن من حج المرور بالمدينة والقصد الى الصلاة في مسجد رسول اللَّه صلى اللَّه عليه وسلم، والتبرك برؤية روضته، ومنبره، وقبره، ومجلسه، وملامس يديه، ومواطئ قدميه، والعمود الّذي كان يستند، إليه وينزل جبريل بالوحي فيه عليه وبمن عمره، وقصده، من الصحابة وأئمة المسلمين، الاعتبار بذلك كله.
وقال ابن أبي فديك: سمعت بعض من أدركت يقول بلغني أنه من وقف عند قبر النبي صلى اللَّه عليه وسلم فتلا هذه الآية: إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ثم قال: صلى اللَّه عليك يا محمد، من يقولها سبعين مرة ناداه ملك: صلى اللَّه عليك يا فلان، ولم تسقط له حاجة.

وعن يزيد بن أبي سعيد المقبري قدمت على عمر بن عبد العزيز فلما ودعته قال: لي إليك حاجة: إذا أتيت المدينة سترى قبر النبي صلى اللَّه عليه وسلم فأقرئه مني السلام. قال غيره: وكان يبرد إليه البريد من الشام، قال بعضهم: رأيت أنس بن مالك أتى قبر النبي صلى اللَّه عليه وسلم فوقف فرفع يديه حتى ظننت أنه افتتح الصلاة فسلم علي النبي صلى اللَّه عليه وسلم ثم انصرف، وقال مالك في رواية ابن وهب: إذا سلم على النبي صلى اللَّه عليه وسلم ودعا يقف ووجهه إلى القبر لا إلى القبلة، ويدنو، ويسلم، ولا يمس القبر بيده.

*👆👆👆👆👆മഖ് രീസിയുടെ ഇം താഇലെ ഇസ്തിഗാസയുടെ മാലപ്പടക്കം ഒരു തുടക്കം മാത്രം ഈ മഖ് രീസിയാണോ വഹാബികളേ നിങ്ങളുടെ ആശയം അംഗീകരിക്കുന്നയാൾ*

😃😃👆❓❓❓❓❓

*റസാഇലുൽ മഖ് രീസിയെന്ന മഹാനവർകളുടെ രിസാലയും നോക്കുക കൂടുതൽ ഇസ്തിഗാസ അവിടെയും കാണാം*👆👆👆______




സിദ്ധീഖുൽ മിസ്ബാഹ് - ______