ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 15 March 2018

ബർക്കത്തെടുക്കൽ ശിർക്കിലേക്കെത്തിക്കുന്ന മാർഗമെന്ന് വഹാബികൾ

ഒരു വഹാബി മൌലവി എഴുതിയത് കാണുക.

“എന്നാൽ ഏതെങ്കിലു വ്യക്തികളെയോ, ഏതെങ്കിലും സ്ഥലങ്ങളെയോ, ഏതെങ്കിലും അവശിഷ്ടങ്ങളെയോ തടവുകയോ ,തൊടുകയോ (ചുംബിക്കുകയോ) ,അല്ലെങ്കിൽ സന്ദർശിക്കുകയോ ചെയ്യുന്നത് അല്ലാഹുവിൽ നിന്ന് ബർക്കത്ത് (അനുഗ്രഹം) ലഭിക്കുവാനുള്ള കാരണം ആകുമെന്ന് വിശ്വസിക്കുകയാണെങ്കിൽ അത് ശിർക്കിലേക്ക് എത്തിക്കുന്ന ഒരു മാർഗവും (ബിദ്‌അത്തും, നിഷിദ്ധവും) ആകുന്നു.“ (ഇസ്‌ലാമിക ഏകദൈവാരാധന വിശ്വാസവും ,അതിനെതിരെയുള്ള ദുരാചാരവിശ്വാസങ്ങളും : സയ്യിദ്
സ‌അ്ഫർ സ്വാദിഖ് (മദീനി) പേജ് 388)