ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 14 October 2017

ഖബര്‍ കെട്ടിപ്പൊക്കലും കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളും


وَقَالَ خَارِجَةُ بْنُ زَيْدٍ رَأَيْتُنِي وَنَحْنُ شُبَّانٌ فِي زَمَنِ عُثْمَانَ ، رَضِيَ اللَّهُ عَنْهُ ، وَإِنَّ أَشَدَّنَا وَثْبَةً الَّذِي يَثِبُ قَبْرَ عُثْمَانَ بْنِ مَظْعُونٍ حَتَّى يُجَاوِزَهُ (البخاري)
ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)ന്റെ കാലത്ത് ഉസ്മാനുബ്‌നു മള്ഊനിന്റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഏറ്റവും വലിയ ചാട്ടക്കാരന്‍. (ബുഖാരി) ഈ ഹദീസ് വ്യാഖ്യാനിച്ച ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തുന്നു.
. وفيه جواز تعلية القبر ورفعه عن وجه الأرض (فتح )
ഭൂമുഖത്തെ തൊട്ട് ഖബറിനെ ഉയര്‍ത്താമെന്നും കെട്ടി ഉയര്‍ത്താമെന്നും ഈ ഹദീസിലുണ്ട്. (ഫത്ഹുല്‍ ബാരി: 3/466) കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നീണ്ട ചര്‍ച്ചകള്‍ ഈ വിഷയകമായി കാണാന്‍ കഴിയും. അതിന്റെ ചുരുക്കം ഇങ്ങനെ മനസ്സിലാക്കാം: സാധാരണക്കാരുടെ ഖബര്‍ കെട്ടിപ്പൊക്കല്‍ അത് സ്വകാര്യ സ്ഥലത്താണെങ്കിലും കറാഹത്തും പൊതു സ്ഥലത്താണെങ്കില്‍ ഹറാമുമാണ്. കാരണം, മറ്റു മുസ്‌ലിംകള്‍ക്ക് അതില്‍ ബുദ്ധിമുട്ടുണ്ട്. അഥവാ, ഈ മയ്യത്ത് നുരുമ്പിയാല്‍ അവിടെ മറ്റുള്ളവരെ മറവ് ചെയ്യുന്നതിനെ ഈ കെട്ടിപ്പൊക്കല്‍ തടയുന്നതാണ്. മഹാന്മാരുടെ ഖബറുകള്‍ ഇത് എവിടെയാണെങ്കിലും കെട്ടിപ്പൊക്കല്‍ അനുവദനീയമാണ്. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. എന്നാല്‍, വളരെ ചുരുങ്ങിയ പണ്ഡിതന്മാര്‍ അതും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. അത് അവരുടെ വാക്കുകള്‍ക്ക് തന്നെ വിരുദ്ധമാണ്. കാരണം, അതിനെ നിരുത്സാഹപ്പെടുത്താന്‍ അവര്‍ കാരണം പറയുന്നത് മേല്‍ പറഞ്ഞത് തന്നെയാണ് അഥവാ, മയ്യത്ത് നുരുമ്പിയാല്‍ അവിടെ മറ്റുമുള്ളവരെ മറമാടാന്‍ കഴിയുകയില്ല. എന്നാല്‍, മഹാന്മാരായ അമ്പിയാക്കളുടെയും ശുഹദാക്കളുടെയും മറ്റു ഔലിയാക്കളുടെയും മയ്യത്ത് നുരുമ്പുകയില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. മുല്ല അലിയുല്‍ ഖാരി(റ) പറയുന്നത് കാണുക:
( قال : " إن الله حرم على الأرض " ) ، أي منعها منعا كليا ( " أن تأكل أجساد الأنبياء " ) ، أي : جميع أجزائهم ، فلا فرق لهم في الحالين ، ولذا قيل : أولياء الله لا يموتون ولكن ينتقلون من دار إلى دار (المرقاة)
നബിമാരുടെ ശരീരം ഭക്ഷിക്കല്‍ ഭൂമിക്ക് അല്ലാഹു ഹറാമാക്കിയിരിക്കുന്നു. അഥവാ, അവരുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും. അതുകൊണ്ട് അവരുടെ രണ്ട് അവസ്ഥയിലും വ്യത്യാസമില്ല. ഈ കാരണത്താലാണ്. അല്ലാഹുവിന്റെ ഔലിയാക്കള്‍ മരിക്കുന്നില്ല. (നശിക്കുന്നില്ല) അവര്‍ ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് നീങ്ങുകയാണ് എന്ന് പറയപ്പെടുന്നത്. (മിര്‍ഖാത്: 2/212) ചുരുക്കത്തില്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ ഉദ്ധരണികള്‍ ചിലകുബുദ്ധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യാറാണ്. അല്ലാതെ അവരാരും മഹാന്മാരുടെ ഖബറുകള്‍ കെട്ടിപ്പൊക്കുന്നത് തടഞ്ഞിട്ടില്ല.