‘ആട് സലഫിസത്തിലേക്ക് ആളെക്കൂട്ടുന്ന തിരക്കിലാണ് ചിലര്‍. അതിനായി നവോഥാനത്തിന്റെ ചുക്കും ചുണ്ണാമ്പുമറിയാതെ ചരിത്രവക്രീകരണം എമ്പാടും നടത്തുകയും ചെയ്യുന്നു.നവോഥാനവും തൗഹീദും തിരിച്ചറിയാതെ ഉഴറുന്നവര്‍ ആളെ കിട്ടാതെ പൊട്ടിപ്പൊളിയുമ്പോള്‍ പ്രചാരണത്തിന് പതിനെട്ടടവും പയറ്റുക സ്വാഭാവികം.
അടിസ്ഥാനപരമായി ആധുനികതയുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണല്ലോ നവോഥാനം. യൂറോപ്പിലെ പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിലുണ്ടായ ജ്ഞാനോദയമാണ് നവോഥാനത്തിന്റെ ആശയ സ്രോതസ്സ്. മത സ്വത്വവും സാമുദായിക സ്വത്വവും ആധുനികമായ മതേതരയുക്തിക്കനുസരിച്ച് പുനക്രമീകരിക്കുകയും സൈദ്ധാന്തികമായും പ്രയോഗ തലത്തിലും സാമൂഹിക മാറ്റത്തിനൊപ്പം അരു ചേര്‍ന്ന് ഇടപെടലുകള്‍ നടത്തുന്നതുമാണ് നവോഥാനത്തിന്റെ ഉള്ളടക്കം.
ഇസ്‌ലാമേതര മതങ്ങളുടെ സാമൂഹിക മാറ്റത്തെ അഭിമുഖീകരിക്കാനുള്ള ആന്തരികമായ കഴിവില്ലായ്മയാണ് ലോകത്ത് നവോഥാനം അനിവാര്യമാക്കിയത്.അത് കൊണ്ടാണ് യൂറോപ്പില്‍ ക്രൈസ്തവതയ്ക്കും ഇന്ത്യയില്‍ ഹൈന്ദവതയ്ക്കും നവോഥാന പ്രസ്ഥാനങ്ങള്‍ അകത്ത് നിന്ന് തന്നെ പരിഹാരക്രിയ നടത്തിയത്. ഇസ്‌ലാമിന് അതിന്റെ ആവശ്യമില്ലായിരുന്നു. കാരണം ദൈവപ്രോക്ത നിയമങ്ങള്‍ കാലത്തെയും ദേശത്തെയും അതിജീവിച്ച്, സാമൂഹിക നീതി ഉറപ്പ് വരുത്തി മനുഷ്യന്റെയും അവന്റെ സാമൂഹികതയുടെ വികാസ പരിണാമങ്ങളുടെയും കൂടെ ഇസ്‌ലാം എന്നുമുണ്ടായിരുന്നു.
അതായത് രാജാറാം മോഹന്‍ റോയിയെ സതി സമ്പ്രദായവും അയ്യങ്കാളിയെ അന്ന് നിലനിന്ന ദലിത് പീഡനവും വി.ടി ഭട്ടതിരിപ്പാടിനെ ജാതീയതയും വേറെ ചിലരെ ക്ഷേത്ര പ്രവേശനവും മുലക്കരവും പുലപ്പേടിയുമൊക്കെ നവോഥാന പ്രസ്ഥാനത്തിന്റെ ഉച്ചിയില്‍ പ്രതിഷ്ഠിച്ചപ്പോള്‍ കെ.എം മൗലവിയ്ക്ക് ആ സ്ഥാനത്തേക്ക് വച്ച് കയറാന്‍ ഇസ്‌ലാം ഒരിക്കലും ഇടം നല്‍കിയില്ല എന്നര്‍ഥം. അത് തന്നെയായിരുന്നു പാരമ്പര്യ ഇസ്‌ലാമിന്റെ സൗന്ദര്യവും. അപ്പോള്‍ പിന്നെ ഏത് നവോഥാനത്തെ പറ്റിയായിരിക്കും ഇവര്‍ അലമുറയിടുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല.അല്ലെങ്കിലും കൈ നെഞ്ചില്‍ കെട്ടണോ കെട്ടാതിരിക്കണോ, മരിച്ചാല്‍ യാസീന്‍ ഓതണോ വേണ്ടയോ എന്നതൊന്നും നവോഥാനത്തിന്റെ ചര്‍ച്ചയുമല്ലല്ലോ.
പിന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞ മാപ്പിളമാരോട് തിരിഞ്ഞ് നടക്കാനും വെള്ളക്കാരന്റെ ചെരുപ്പ് നക്കാനും പറഞ്ഞതാണ് നവോഥാന ശ്രമമെങ്കില്‍ രാജഭരണം നിലനിന്ന തിരുവിതാംകൂറിലേക്ക് പേടിച്ചോടിയ കെ.എം മൗലവി, ഇ.കെ മൗലവിമാരോട് ആ തിട്ടൂരം അങ്ങ് അടുപ്പില്‍ വച്ചാല്‍ മതിയെന്ന് പറഞ്ഞ പച്ച മാപ്പിളമാര്‍ തന്നെയല്ലേ യഥാര്‍ഥ നവോഥാന നായകര്‍? കാരണം അവരുടെ എതിര്‍പ്പ് ഭാഷയോടോ വിദ്യാഭ്യാസത്തോടോ ആയിരുന്നില്ലല്ലോ. പകരം കൊളോണിയല്‍ വരേണ്യതയോടായിരുന്നല്ലോ.
മാര്‍ക്‌സ് പറഞ്ഞത് പോലെ ഓരോ കാലഘട്ടത്തിന്റെയും ചെറുത്ത് നില്‍പ്പുകളെ അന്നത്തെ സാഹചര്യം കൊണ്ടാണ് അളന്ന് നോക്കേണ്ടത്. ആ അര്‍ഥത്തില്‍ അവര്‍ ശരിയുമായിരുന്നു.ഇത് കേരളത്തിന്റെ മാത്രം പ്രതിഭാസവുമായിരുന്നില്ല. കോളനിവാഴ്ചയ്ക്ക് വിധേയമായ എല്ലാ ദേശ രാഷ്ട്രങ്ങളുടെയും അതിജീവന സമരത്തില്‍ അത് തെളിഞ്ഞ് കാണാനും കഴിയും. ലോക പ്രശസ്ത ആഫ്രിക്കന്‍ എഴുത്തുകാരന്‍ ഗൂഗി വാ തിംഗ് ഗോ (Ngugi Wa Thingo) കോളനി വിരുദ്ധ പോരാട്ടത്തിന്റെ അനിവാര്യ ഭാഗമാണ് കെനിയന്‍ ഭാഷയായ ഗിക്കുയു (Gikuyu)വിലുള്ള തന്റെ രചനകള്‍ എന്ന് വിശ്വസിക്കുകയും സ്വത്വബോധം സംരക്ഷിക്കാന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നിരോധിക്കണമെന്ന് വരെ നിലപാട് എടുക്കുകയും ചെയ്തിരുന്നു.
യൂറോ സെന്‍ട്രിക് നവോഥാനത്തിന്റെ ഉപോല്‍പന്നമല്ല ഇസ്‌ലാമിക നവോഥാനം എന്ന് ആട് മേയ്ക്കാന്‍ വിളിക്കുന്ന ഇടയന്മാര്‍ ഇനിയെങ്കിലും മനസ്സിലാക്കുക. അത് സൂഫികളിലൂടെ, മുജദ്ദിദുകളിലൂടെ കടന്ന് വന്നതാണ്.അതായത് ഖാജാ ശൈഖ്,കാക്കത്തറയ്ക്കല്‍ ഉമര്‍ഖാദി, മഖ്ദൂമുമാര്‍ ,മമ്പുറം തങ്ങള്‍ തുടങ്ങിയ അനേകായിരങ്ങള്‍ കാതോട് കാതോരം പകര്‍ന്നെടുത്ത വിശ്വാസ ധാരയാണ്. ഒളിച്ചോടിയ കെ.എം മൗലവിക്കോ തന്റെ നൂറ്റി എട്ടാമത്തെ വയസില്‍ ചേകനൂരിന്റെ ബലിക്കാക്കകള്‍ക്ക് സത്യാഗ്രഹമിരുന്ന ഇ. മൊയ്തു മൗലവിക്കോ അതിലൊന്നും ഒരു പങ്കുമില്ല.
അല്ലെങ്കിലും ഒരു പരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ എന്ത് ക്വാളിറ്റിയാണ് ഈ ദമ്മാജുകളില്‍ ഉള്ളത്? താടി നീളുന്നതിനനുസരിച്ച് പാന്റ് ചെറുതാകുന്നു (അബൂബക്കര്‍ കാരക്കുന്നിന്റെ പ്രയോഗം) എന്നതിനൊപ്പം തലച്ചോര്‍ കൂടി ചുരുങ്ങിപ്പോകുന്നു എന്നല്ലേ പാലത്ത് മൗലവിയുടെ പ്രസംഗം നമ്മെ ബോധിപ്പിച്ചത്. കോന്തു നായരെ കെട്ടിപ്പിടിച്ച മമ്പുറം തങ്ങളെയും മങ്ങാട്ടച്ചനെ ചേര്‍ത്ത് നിര്‍ത്തിയ കുഞ്ഞായിന്‍ മുസ്‌ലിയാരെയും കേട്ട് കോരിത്തരിച്ച കേരളീയ പൊതു മണ്ഡലത്തില്‍ അവരോട് ചിരിക്കരുതെന്ന ആജ്ഞയുണ്ടാക്കിയ അപമാനത്തിന്റെ പരുക്ക് എത്ര ആഴമുള്ളതായിരുന്നു!
അബ്ദുല്‍ വഹാബ് മുതല്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി വരെയുള്ള കാപാലികര്‍! വിശുദ്ധപൈതൃക നഗരങ്ങളിലെ മഖ്ബറ മുതല്‍ നാട് കാണി ചുരത്തിലെ സയ്യിദ് മുഹമ്മദ് സ്വാലിഹ് തങ്ങളുടെ മഖ്ബറ വരെ അടിച്ച് തകര്‍ത്ത അസഹിഷ്ണുത! ഇമാം നവവി തങ്ങളുടെ മഖ്ബറ ഐ.എസ് നാമാവശേഷമാക്കിയപ്പോള്‍ എവിടെ നിങ്ങളുടെ ശൈഖിന്റെ കഴിവ് എന്ന് വിളിച്ച് കൂവി അര്‍മാദിച്ചവര്‍ ! (ബാബരി പൊളിച്ചപ്പോള്‍ എവിടെ നിങ്ങളുടെ അല്ലാഹു ആരും ചോദിക്കാതിരിക്കട്ടെ), മുത്വലാഖ് വിഷയത്തില്‍ മോദിയുടേത് ധീരമായ നിലപാടെന്ന് മുക്രയിട്ട പൊട്ടക്കിണറ്റിലെ തവളകള്‍ ! ഇടയന്മാര്‍ക്ക് വിജ്രംഭിക്കാന്‍ ഇനിയുമുണ്ട്… പക്ഷേ ലിസ്റ്റ് നീണ്ട് പോകും
തൗഹീദുമായി ബന്ധപ്പെട്ടതാണല്ലോ മറ്റൊന്ന്. തൗഹീദിന്റെ യഥാര്‍ഥ വക്താക്കളാണത്രെ സലഫികള്‍! ഏത് കാലത്തെ, ആരുടെ തൗഹീദ് എന്ന് കൂടി ഇടയന്‍ പറയണമായിരുന്നു. കാരണം രണ്ടായിരമാണ്ട് വരെ അവര്‍ക്ക് രണ്ടിനം കൂട്ടിക്കെട്ടിയ തൗഹീദായിരുന്നു. ഉലൂഹിയ്യ, റുബൂബിയ്യ. പുളിക്കല്‍ സമ്മേളനത്തോടെ അത് മൂന്നായി അസ്മാഉ വസ്വിഫാത്ത്. അങ്ങനെയെങ്കില്‍ അത് മുപ്പത്താറുമാകുമല്ലോ എന്ന് അന്ന് തന്നെ സലാം സുല്ലമി കളിയാക്കിയിരുന്നു. ഓരോ സമയത്തും വ്യാഖ്യാനങ്ങളുടെ പെരുമഴയായിരുന്നു. ഒരോ വ്യാഖ്യാനങ്ങളിലും തൗഹീദ് കോശവിഭജനം നടത്തിക്കൊണ്ടേയിരുന്നു.
പതിനാല് കൊല്ലത്തെ കിടപ്പറ പിരിഞ്ഞ ശേഷം ഒടുവിലവര്‍ ഒന്നായപ്പോഴും ‘ശിര്‍ക്ക് ഏത് തൗഹീദ് ഏത്’ എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. സിഹ്‌റ് ഫലിക്കുമെന്ന് കെ.എന്‍.എം ഇപ്പോഴും പറയുന്നു. അത് ഫലിക്കില്ലെന്നും ഫലിക്കുമെന്ന വിശ്വാസം ശിര്‍ക്കാണെന്നും മടവൂരികളും പറയുന്നു. അത് പോരാഞ്ഞാണ് പിന്നെ ഒരു ജിന്ന് കൂട്ടര്‍. അവരിലുമുണ്ട് രണ്ട് വിഭാഗം. ഒന്ന് ഫൈസല്‍ മൗലവി, ഹുസൈന്‍ സലഫി, ബാലുശ്ശേരി അടങ്ങുന്ന വിസ്ഡം ഗ്രൂപ്പ്. മറ്റൊന്ന് സക്കരിയ്യ സ്വലാഹിയുടെ ദമ്മാജ്. ഇനിയുമൊന്ന് അബ്ദുറഹ്മാന്‍ ഇരിവേറ്റിയുടെ ഗ്രൂപ്പ്. വേറൊന്ന് ആട് സലഫിസം വിട്ട സുബൈര്‍ മങ്കട വിഭാഗം. അതും കഴിഞ്ഞ് ഒരു ഗ്രൂപ്പിലുമില്ലെന്ന് പറയുന്ന മറ്റൊരു ഗ്രൂപ്പ്. ഓരോരുത്തരും സ്വതന്ത്ര ഗവേഷകരാണ്. മുത്വലഖ് മുജ്തഹിദ്!
ഒരോ ദിവസവും ശിര്‍ക്ക് തൗഹീദ് കള്ളികളില്‍ പുതിയത് വരും പഴയത് പോകും.ഇതില്‍ ഏത്, ആരുടെ തൗഹീദാണ് ആധുനിക അമ്പാസഡര്‍മാര്‍ ഉദ്ദേശിച്ചത് എന്നറിയാന്‍ നമുക്ക് കാത്തിരിക്കാം.
നവോത്ഥാനത്തിന്റെ കളി വണ്ടി സ്വന്തം ആപ്പീസിലേക്കിടിച്ച് കയറ്റി - ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളുമായി തൗഹീദീ പാളയത്തിന് പുറത്ത് വെടിക്കെട്ടുനടത്തി ,ആദർശപരമായി എരിഞ്ഞടങ്ങുന്ന കുഞ്ഞാടുകളെ എങ്കിലും ഉദ്ധീപിപ്പിക്കാനായാൽ-വരുംകാല സെൽഫികൾ - ആനപ്പുറത്തിരുന്ന തഴമ്പി നായി അന്വേഷിച്ച് നടക്കുന്നതെങ്കിലും മാലോകർക്ക് കാണാം! തൗഹീദിൽ തീരുമാനമാകാത്തവർ എന്ത് നവോത്ഥാനത്തിനാണിറങ്ങിയതെന്ന ചോദ്യത്തിന് ആരാണാവോ മറുപടി പറയുക?