ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 13 October 2017

കൈ കെട്ടൽ- ഇജ്മാഉഠ ശൗക്കാനിയും ഒറ്റപ്പെട്ട വഹാബിയും

ഇസ്ലാം പടിപ്പികാത്ത രീതിയില്‍ ,അതായത്‌  വഹാബി ആചാര്യന്‍ ഷൌകാനി റസൂലുല്ലാഹി (സ) ക്ക് ശേഷം 1200 വര്‍ഷങ്ങള്‍ക്കു ശേഷം കൊണ്ട് വന്ന ബിദ്അത്‌ ആയ നെഞ്ചത്ത്‌ കൈ കെട്ടല്‍ എന്ന അനാചാരം കൊണ്ട് നടക്കുന്ന മുജാഹിദ്‌ മൌലവിമാര്‍ - എന്ത് തന്നെ ആയാലും ഹറാം കയ്യോഴിയാന്‍ ഞങ്ങള്‍ തയ്യാറല്ല  എന്ന സന്ദേശം നല്‍കി കൊണ്ട് അവര്‍ ,ബിദ്'അത് പ്രചരിപ്പിച്ച് ഊരു ചുറ്റുന്നു!.


മുസ്ലിം ലോകത്തിന്റെ ഇജ്മാ'ഇന് എതിര് പ്രവര്തിക്കള്‍ ഹറാം ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉള്ള കാര്യം അല്ലല്ലോ. നെഞ്ചത്ത്‌ കൈ കെട്ടല്‍ ലോക മുസ്ലിംകളുടെ ഇജ്മാ'ഇന് എതിരാണ്. അങ്ങനെ അല്ല എങ്കില്‍ ഷൌകാനി എന്നാ വഹാബി ആചാര്യന് മുംബ് നെഞ്ചത്ത് കൈ കെട്ടണം എന്ന് പറഞ്ഞ ഒരു ഇമാമിനെ, അല്ലെങ്കില്‍ അങ്ങനെ എഴുതിയ ഒരു കിതാബ് വഹാബികള്‍ കൊണ്ട് വരട്ടെ. അത് പറഞ്ഞാൽ ,. പണ്ട് വഹാബികള്‍ കൊണ്ട് വരാറുള്ള മൌലവിമാരാല്‍ ദുര്‍ വ്യാഖ്യാനം ചെയ്യപ്പെട്ട ഒരു ഹദീസ്‌ മലയാളത്തില്‍ (ചിലര്‍ അത് ഇംഗ്ലീഷിലും ടൈപ്പ് ചെയ്തിട്ടുണ്ട്) വീണ്ടും പേസ്റ്റ് ചെയ്യുകയാണ് മുജാഹിദ്‌ മൌലവിമാര്‍ ചെയ്യുന്നത്!
ഇബ്നു ഖുസൈമ (റ) റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട  ഹദീസ്‌ ആണ് പരക്കെ മൌലവിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്.  ഈ  ഹദീസ്‌ ആദ്യമായി കാണുന്നത് റസൂലിനു  1200 വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ഷൌഖാനി ആണെന്ന് ബുദ്ധിയുള്ള ഒരു മുസ്ലിമിന് അംഗീകരിക്കാന്‍ കഴിയുമോ? ഈ ഹദീസും ഇന്ന് നമുക്ക്‌ ലഭ്യമല്ലാത്ത ലക്ഷ കണക്കിന് ഹദീസുകളും കണ്ട ഇമാമുകള്‍ ആരും നെഞ്ചത്ത്‌ കൈ കെട്ടി നിസ്കരിച്ചിട്ടില്ല. ഈ ഹദീസിനു നെഞ്ചത്ത്‌ കൈ കെട്ടണം എന്ന് ഒരു ഇമാമും അര്‍ഥം നല്‍കിയിട്ടും ഇല്ല."അലാ" എന്നാ വാക്കിന് "മുകളില്‍" എന്ന് മാത്രം അല്ല അര്‍ഥം ഉള്ളത് . ഈ ഹദീസിനു ഒരു ഇമാമും നെഞ്ചിന്റെ മേലെ എന്ന് അര്‍ഥം നല്‍കിയിട്ടില്ല. മാത്രം അല്ല നെന്ചിനു താഴെ എന്ന് അര്‍ഥം നല്‍കിയിട്ടും ഉണ്ട്. ഒരു ഉദാഹരണം കാണുക. "കൈകള്‍ രണ്ടും നെഞ്ചിന്റെ താഴെ വെക്കുന്നതാണ് സുന്നത്ത്‌. ഇബ്നു ഖുസൈമ (റ) വിന്റെ ഹദീസില്‍ ഇത് പറയുന്നുണ്ട്. തീര്‍ച്ചയായും നബി(സ) കൈ രണ്ടും നെഞ്ചിന്റെ താഴെ ആയിരുന്നു വെച്ചിരുന്നത്(ഖസ്തല്ലാനി 2/434)"
ഈ വിഷയത്തില്‍  ഇസ്ലാമില്‍ മൂന്നു അഭിപ്രായം ആണ് ഉള്ളത്. ആ മൂന്നിലും നെഞ്ചത്ത്‌ കൈ കെട്ടണം എന്നാ ഒരു അപിപ്രായം ഇല്ല . നെന്ചിന്നും പോക്കിളിനും ഇടയില്‍ കൈ കെട്ടുക, പൊക്കിളിനു താഴെ കൈ കെട്ടുക, കൈ താഴ്ത്തി ഇടുക എന്നിവ ആണ് ആ മൂന്നു അഭിപ്രായങ്ങൾ. 

അപ്പോള്‍ മുജാഹിദുകള്‍ ഈ ഹദീസിനു നല്‍കുന്ന അര്‍ഥം മുസ്ലിം ലോകത്തിന്നു പരിജയം ഇല്ല എന്ന് മനസ്സിലായല്ലോ. ഈ ഹദീസ്‌ അനുസരിച്ച് നെഞ്ചത്ത്‌ കൈ കെട്ടണം എന്നാ വാദം ആദ്യമായി ലോകത് കൊണ്ട് വരുന്നത് ഷൌകാനി ആണ്. അതിന്നു മുംബ് ഒരു ഇമാമും ,വഹാബികളുടെ ഈ അഭിപ്രായം പറഞ്ഞിട്ടില്ല. അതായത്‌ നെഞ്ചത്ത്‌ കൈ കെട്ടണം എന്നാ വാദം മുസ്ലിം ലോകത്തിന്റെ ഇജ്മ'ഇന് എതിരാണ്. അതൊരു പുത്തന്‍ വാദം ആണ്. മുസ്ലിം ലോകത്തിന്റെ ഇജ്മാ'ഇന് എതിര് പ്രവര്തിക്കള്‍ ഹറാം ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉള്ള കാര്യം അല്ലല്ലോ. നെഞ്ചത്ത്‌ കൈ കെട്ടല്‍ ലോക മുസ്ലിംകളുടെ ഇജ്മാ'ഇന് എതിരാണ്. ഇജ്മാ'ഇന് എതിര് പ്രവര്തിക്കള്‍ ഹറാം ആണ്. അതായത്‌ നെഞ്ചത്ത്‌ കൈ കേട്ടാല്‍ ഹറാം ആണ്.

ഇനി അല്പം കിതാബുകളുടെ ഉദ്ടരണി കൂടെ ചേര്‍ക്കാം.

"നെഞ്ചിനു താഴെയും പൊക്കിളിനു മീതെയും ആയി ഇടതു കയ്യിന്റെ മനികന്ടത്തെ വലതു കൈ കൊണ്ട് പിടിക്കല്‍ സുന്നത്താണ്" (ശരഹുല്‍ മന്ഹജ് 1/401)

"കൈകള്‍ നെഞ്ചിനു താഴെ വെക്കലും സുന്നത്താണ്" (മഹല്ലി 1/173)

നിര്തതിലും അതിന്റെ പകരം വരുന്ന ഘട്ടങ്ങളിലും പൊക്കിളിനു മീതെയും നെന്ചിനു താഴെയും ആയി കൈകള്‍ വെക്കല്‍ സുന്നത്താണ്. നബി (സ) അങ്ങനെ ചെയ്തതായി സ്വഹീഹായി വന്നിട്ടുണ്ട്. (നിഹായ വാ.1. പേജ് 548)
നിസ്കാരത്തില്‍ വലതു കൈ ഇടതു കയിന്മേല്‍ നെഞ്ചിന്റെ അടുത്തായി വെക്കേണ്ടതാണ് (സുനനുല്‍ കുബ്ര 2/313)

കൈകള്‍ രണ്ടും നെഞ്ചിന്റെ താഴെ വെക്കുന്നതാണ് സുന്നത്ത്‌. ഇബ്നു ഖുസൈമ (റ) വിന്റെ ഹദീസില്‍ ഇത് പറയുന്നുണ്ട്. തീര്‍ച്ചയായും നബി(സ) കൈ രണ്ടും നെഞ്ചിന്റെ താഴെ ആയിരുന്നു വെച്ചിരുന്നത്(ഖസ്തല്ലാനി 2/434)

നിസ്കാരത്തില്‍ കൈകള്‍ നെഞ്ചിന്റെ മുകളില്‍ വെക്കുക എന്നത് മുസ്ലിംകളുടെ എല്ലാ മദ്ഹബുകളില്‍ നിന്നും പുറത്താണ്. അവരുടെ ഇജ്മാ'ഇനെ പൊളിച്ചു കളയുന്ന അപിപ്രായവും ആണിത്.(ബട്ലുല്‍ മജ്‌'ഹൂദ്‌ ബി ശര്‍ഹി അബു ദാവൂദ്‌ 4/485)

അപ്പോള്‍ നെഞ്ചത്ത് കൈ കെട്ടല്‍ ഇസ്ലാമികമല്ല എന്നും അത് പന്ത്രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം വഹാബി ആചാര്യന്‍ നിര്‍മിച്ച പുത്തന്‍ വാദം ആണെന്നും മുസ്ലിംകളുടെ ഇജ്മാ'ഇന് അത് എതിരാണെന്നും ഇജ്മാ'ഇന് എതിര് പ്രവര്തിക്കള്‍ ഹറാം ആണെന്നും അത് കൊണ്ട് തന്നെ ആ രീതിയില്‍ നെഞ്ചത്ത് കൈ കെട്ടല്‍ ഹറാം ആണെന്നും മനസ്സിലായല്ലോ.