ശരീരം കൊണ്ട് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഇബാദത്താണ് നിസ്കാരം. നിസ്കാരത്തിന്റെ ഫര്‍ളുകളും ശര്തുകളും സുന്നത്തുകളും വിശദമായി നമുക്ക് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. നിസ്കാരത്തില്‍ എല്ലാ കാര്യങ്ങളും ചെയ്തും പറഞ്ഞും കാണിച്ചുകൊടുത്തുകൊണ്ട് നബി(സ) പറഞ്ഞു: സ്വല്ലൂ കമാ റഅയ്തുമൂനീ ഉസ്വൂല്ലീ (ഞാന്‍ നിസ്കരിക്കും പോലെ നിങ്ങളും നിസ്കരിക്കുക.) ഇത്തരം ഹദീസുകളെല്ലാം സംഗ്രഹിച്ച് മദ്ഹബിന്റെ ഇമാമുകള്‍ നിസ്കാരത്തിന്റെ വിശദമായ രൂപങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അവയുടെ ആയിരക്കണക്കിന് മസ്അലകളില്‍ ഒന്നാണ് നില്ക്കല് എന്ന ഫര്‍ളില്‍ കൈ രണ്ടും എവിടെ വെയ്ക്കണം എന്ന മസ്അലമദ്ഹബിലെ ഇമാമുകള്‍ക്ക് ഇവ്വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കാരണം, അതിന് അവലംബമായി അവര്‍ക്ക് ലഭിച്ച ഹദീസുകളിലെ ബലാബലത്തിലെ അഭിപ്രായ വ്യത്യാസം തന്നെ. മൂന്ന് അഭിപ്രായമാണ് ആകെ ഉള്ളത്.
1) വലതു കൈ കൊണ്ട് ഇടത് കയ്യിന്റെ മണിബന്ധം പിടിച്ച് അവ രണ്ടും നെഞ്ചിന്റെയും പൊക്ക്ളിന്റെയും ഇടയില്‍ വയ്ക്കുക. ഇതാണ് ശാഫിഈ മദ്ഹബ്.
2) രണ്ടു കൈകളും പൊക്ക്ളിന്റെ താഴെ വെക്കുക. ഇതാണ് ഹനഫീ മദ്ഹബിന്റെ വീക്ഷണം. ഇവയില്‍ ഏതെങ്കിലും ഒന്നു പ്രകാരം പ്രവര്‍ത്തിക്കണമെന്നാണ് ഹമ്പലീ വീക്ഷണം.
3) കൈ സാധാരണ പോലെ താഴ്ത്തിയിടുക. ഇതാണ് മാലികീ മദ്ഹബ്. ഇങ്ങനെ മൂന്നു രീതികളാണ് ഇതില്‍ അഭിപ്രായപ്പെട്ടത്. ഇതില്‍ ഏതെങ്കിലും ഒരു മദ്ഹബ് തഖ്ലീദ് ചെയ്ത് അമല്‍ ചെയ്യേണ്ടതാണ്.
കേരളീയര്‍ പൊതുവെ ശാഫിഈ മദ്ഹബ്കാരാണല്ലോ. അതിനാല്‍ ശാഫിഈ മദ്ഹബിന്റെ വീക്ഷണം തെളിവ് സഹിതം ഒരല്പം വിശദീകരിക്കുന്നത് ഉചിതമായിരിക്കുമെന്നതിനാല്‍ അതല്പം വിവരിക്കാം.
നമ്മുടെ മദ്ഹബ് തീര്‍ച്ചയായും (നിര്‍ത്തത്തില്‍ കൈവെക്കുന്നതില്) സുന്നത്തായത് രണ്ട് കൈകള്‍ നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മുകളിലും വെയ്ക്കലാണ്. (ശര്‍ഹുല്‍ മുഹദ്ദബ് 3/259)
ഇതുതന്നെയാണ് ഫത്ഹുല്‍ മുഈന്‍ മുതല്‍ ശാഫിഈ ഫിഖ്ഹ് വിവരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളിലും കാണുന്നത്. ശാഫിഈ മദ്ഹബ് വിവരിക്കേണ്ടത് ശാഫിഈ ഉലമാക്കളാണല്ലോ. അവര്‍ ഇതല്ലാതെ മറ്റൊന്ന് പറഞ്ഞിട്ടില്ല. ഇതിന്റെ തെളിവ് ഇമാം നവവി(റ) വിവരിക്കുന്നു: ”നമ്മുടെ അസ്ഹാബ് ഇതിന് തെളിവ് പിടിച്ചത് വാഇലുബ്നു ഹജര്‍ നിവേദനം ചെയ്ത ഹദീസ് കൊണ്ടാണ്. അവര്‍ പറഞ്ഞു: ഞാന്‍ നബി(സ)യോടൊപ്പം നിസ്കരിച്ചു. അപ്പോള്‍ നബി(സ) അവിടത്തെ വലതു കൈ ഇടതു കൈയിന്റെ മേല്‍ നെഞ്ചിനു താഴെ വെച്ചു.
ഈ ഹദീസ് അബൂബക്റുബ്നു ഖുസൈമ തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്. (ശര്‍ഹുല്‍ മുഹദ്ദബ് 3/259,260)
ഇവിടെ ഹദീസിന്റെ വാചകം : ‘ഫ വളഅ യദുഹുല് യുംനാ അലാ യദിഹില് യുസ്റാ അലാ സ്വദ്രിഹി’ എന്നാണ്. ഇവിടെ ‘അലാ സദ്രിഹീ’ എന്നതിന് നെഞ്ചിനു താഴെ എന്നാണു അര്‍ത്ഥം. എങ്കിലല്ലേ നെഞ്ചിനു താഴെ കൈ വെക്കണം എന്ന ശാഫിഈ വീക്ഷണത്തിന് മേല്‍ ഹദീസ് തെളിവാകുകയുള്ളൂ. അതാണു ശാഫിഇകളുടെ തെളിവെന്നാണ് ഇമാം നവവി(റ) മുകളില്‍ വിവരിച്ചതില്‍ നാം കണ്ടത്.
രണ്ടാമത്തെ അലാ എന്നതിന് മേല്‍ എന്ന് അര്‍ത്ഥം കല്പിക്കുന്നതില് ഭാഷാപരമായി വലിയൊരു തെറ്റുണ്ട്.
അറബ് വ്യാകരണം വിവരിക്കുന്ന പ്രസിദ്ധ ഗ്രന്ഥമായ ഹാശിയത്തുല്‍ ഖുള്രിയില് പറയുന്നു: ഒന്നിലധികം ജര്റിന്റെ ഹര്‍ഫുകള്‍ (ഇകാരവ്യയങ്ങള്) ഒരേ ആമില്‍ (ക്രിയ) നോട് ഒരേ ആശയത്തില്‍ ബന്ധിക്കല്‍ വിലയ്ക്കപ്പെട്ടതാണ്. (ഖുള്രി)
അപ്പോള്‍ ഇവിടെ രണ്ട് അലാ വന്നതിനാല്‍ രണ്ടിനും മേലെ എന്ന അര്‍ത്ഥം നല്‍കാതെ രണ്ടാമത്തേതിന് അലാ എന്നതിന്റെ മറ്റൊരു അര്‍ത്ഥമായ വിട്ട് അഥവാ താഴെ എന്നു അര്‍ത്ഥം വെയ്ക്കേണ്ടതാണ്.
അപ്പോള്‍ ആശയം നെഞ്ചിനു താഴെ എന്നായി. അതു മാത്രമല്ല. ഇതേ ഹദീസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ‘തഹ്ത സ്വദ്രിഹീ’ എന്നു വന്നിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഇര്ശാദുസ്സാരിയില് കാണാം: ‘രണ്ട് കൈകളും നെഞ്ചിന് താഴെ വെക്കലാണ് സുന്നത്ത്. നബി(സ) രണ്ട് കൈകളും നെഞ്ചിന് താഴെ വെച്ചു ‘ എന്ന ഇബ്നു ഖുസൈമയുടെ ഹദീസുള്ളതിന് വേണ്ടിയാണിത്. (ഇര്‍ശാദുസ്സാരി 2/74)
ഇതിലെ ‘തഹ്ത’ എന്ന പ്രയോഗം ‘അലാ’ എന്നതിന്റെ അര്‍ത്ഥം താഴെ എന്നു തന്നെയാണെന്ന് വ്യക്തമാക്കുന്നു. സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയില്‍ ഇന്ദ സ്വദ്രിഹീ എന്ന ഒരു റിപ്പോര്‍ട്ടുമുണ്ട്. അതും ഇപ്പറഞ്ഞതിനെതിരല്ല. കാരണം നെഞ്ചിനു താഴെ നെഞ്ചിന്റെ അരികിലായി വെയ്ക്കണം എന്ന് രണ്ടും സംയോജിപ്പിക്കാവുന്നതാണല്ലോ. അലാ സ്വദ്രിഹീ എന്നതും തഹ്ത സ്വദ്രിഹീ എന്നതും ഇന്‍ സ്വദ്രിഹീ എന്നതുമെല്ലാം വാഇലുബ്നു ഹജര്‍ എന്ന സ്വഹാബിയെ തൊട്ട് ഇബ്നു ഖുസൈമ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിന്റെ വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ്. ഈ ഹദീസ് സ്വഹീഹ് ആണെന്ന് ഇബ്നു ഖുസൈമ തന്റെ സ്വഹീഹില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ഹദീസാണ് നെഞ്ചിന്റെ താഴെ പൊക്കിളിന്റെ മുകളില്‍ കൈ കെട്ടണം എന്ന വീക്ഷണത്തിനു ഇമാം നവവി അടക്കമുള്ള പ്രഗത്ഭരായ ഉലമാഅ് രേഖയാക്കിയത്. കേരളീയര്‍ പൊതുവെ ശാഫിഈകളായതിനാല്‍ നെഞ്ചിന്റെ താഴെ പൊക്കിളിന്റെ മുകളിലാണ് കൈകെട്ടാറുള്ളതും.
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് മനസ്സിലാകുന്ന കാര്യങ്ങള്‍ താഴെ കുറിക്കുന്നു.
1) നിസ്കാരത്തില്‍ കൈകെട്ടുന്നതിനെ പറ്റി മദ്ഹബിന്റെ ഉലമാക്കള്‍ മൂന്നു അഭിപ്രായത്തിലാണ് എത്തിപ്പെട്ടത്. അവ മദ്ഹബീ വീക്ഷണങ്ങളാകയാല് അവയിലേതും പിന്‍പറ്റാം.
2) അവയിലൊന്ന് കേരളീയര്‍ പൊതുവെ പിന്‍പറ്റുന്ന ശാഫിഈ മദ്ഹബിന്റെ വീക്ഷണമാണ്. അഥവാ നെഞ്ചിനു താഴെ പൊക്കിളിന്റെ മുകളില്‍. മറ്റൊന്ന്, ഹനഫീ വീക്ഷണം. നെഞ്ചിന്റെയും പൊക്കിളിന്റെയും താഴെ. ഇവയില്‍ ഏതും ചെയ്യാമെന്നാണ് ഹമ്പലീ വീക്ഷണം. മറ്റൊന്ന് കൈ കെട്ടാതെ താഴ്ത്തിയിടല്. ഇത് മാലികീ വീക്ഷണവും.
3) നെഞ്ചിനു മുകളിലല്ല താഴെയാണ് കൈ വെയ്ക്കേണ്ടത് എന്ന കാര്യത്തില്‍ കഴിഞ്ഞുപോയ ഉലമാക്കളെല്ലാം യോജിക്കുന്നു.
4) നെഞ്ചിനു താഴെ പൊക്കിളിന് മുകളിലാണ് വെയ്ക്കേണ്ടത് എന്നതിന് ശാഫിഈ ഉലമാഅ് തെളിവായെടുക്കുന്നത് വാഇലുബ്നു ഹജര്‍(റ)നെതൊട്ട് ഇബ്നു ഖുസൈമ നിവേദനം ചെയ്യുന്ന ‘സ്വല്ലയ്ത്തു മഅന്നബിയ്യി(സ) ഫ വളഅ യദഹുല് യുംനാ അലല്‍ യുസ്റാ’ എന്ന ഹദീസാണ്.
രണ്ടാമത്തെ അലാ എന്നതിനു താഴെ എന്നാണര്‍ത്ഥം.
എന്നാല്‍, കേരളത്തില്‍ ഈയടുത്തായി രംഗപ്രവേശനം ചെയ്ത വഹാബികള്‍ മുന്‍ഗാമികള്‍ ചെയ്തതെല്ലാം തള്ളിപ്പറഞ്ഞ് പുത്തന്‍ ദീന് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉന്നയിച്ച വാദങ്ങളില്‍ ഒന്നാണ് നെഞ്ചിന്റെ മുകളില്‍ കൈ വെയ്ക്കണമെന്നത്. വഹ്ഹാബികള്‍ അത് അനുയായികളെ പഠിപ്പിക്കുകയും ഓരോ നാട്ടിലെയും വഹാബികള്‍ അവരെ തിരിച്ചറിയാനുള്ള ഒരു അടയാളമെന്ന പോലെ നെഞ്ചിനു മുകളില്‍ കൈ കെട്ടുകയും ചെയ്യുന്നു. തങ്ങളുടേത് ഹദീസിന്റെ പിന്ബലത്തോടെയാണെന്ന് വാദിക്കുകയും ചെയ്യുന്നു. വല്ലാത്ത സങ്കടം. അതിലേറെ വിഷമം മറ്റൊന്നാണ്. അഥവാ ഇതുവരെ അവര്‍ ഹദീസ് മാത്രമേ ഉദ്ധരിച്ചിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ ഒരുപടി കൂടി മുന്നോട്ട് വന്ന് ശാഫിഈ ഫിഖ്ഹ് കൂടി തങ്ങള്‍ക്കനുകൂലമാണെന്ന് അവകാശപ്പെടുകയും ഗ്രന്ഥങ്ങളും ലഘുലേഖകളും ഇറക്കുകയും ചെയ്യുന്നു. അതിന് ശാഫിഈ ഫിഖ്ഹിലെ കുറെ ഉദ്ധരണികളും ഉദ്ധരിക്കുന്നു. വിവരം കുറഞ്ഞ സാധാരണക്കാരെ വലക്കാന് അത് മതിയല്ലോ. അതിനാല്‍ അതിന്റെ നിജസ്ഥിതി അല്പം വിവരിക്കാം.
ഒന്നാമതായി നെഞ്ചിനു മുകളില്‍ കൈകെട്ടുക എന്നത് ഉത്തമ നൂറ്റാണ്ടിലുള്ളവരും ശേഷം വന്നവരുമായ മുസ്ലിം ലോകത്തിന് തീരെ പരിചയമില്ലാത്ത വാദമാണ്. പ്രസ്തുത വാദക്കാര്‍ വഹാബികളും അവരുടെ വഴികാട്ടി, പിഴച്ച പണ്ഡിതനായ ശൗകാനിയുമാണ്. അതിനാല്‍ തന്നെ ഈ വാദം ഇജ്മാഇനെതിരാണ്.
രണ്ടാമതായി, അവര്‍ ഇതിനുദ്ധരിക്കുന്ന രേഖ നെഞ്ചിനു താഴെ കെട്ടണമെന്നതിന് ശാഫിഈ ഉലമാക്കള്‍ ഉദ്ധരിക്കുന്ന വാഇലുബ്നു ഹജറിനെ തൊട്ട് ഇബ്നു ഖുസൈമ ഉദ്ധരിച്ച ഹദീസാണ്.
എന്നിട്ടതിനെ നെഞ്ചിനു മുകളില്‍ എന്ന് അര്ത്ഥകല്പന നടത്തുന്നു. പക്ഷെ അതു ശരിയല്ല. കാരണം നെഞ്ചിന് താഴെ എന്നര്‍ത്ഥത്തില്‍ നെഞ്ചിന് താഴെ കൈകെട്ടുന്നതിന് തെളിവായിട്ടാണ് ഇമാം നവവി(റ) നെ പോലുള്ള പണ്ഡിതന്മാര് ഉദ്ധരിച്ചിട്ടുള്ളത്.
മറ്റൊന്ന് അലാ എന്ന അവ്യയം രണ്ടു സ്ഥലത്ത് വന്നതിനാല്‍ അറബ് ഗ്രാമര്‍ പ്രകാരം രണ്ടാമത്തെ അലായ്ക്ക് നെഞ്ചിനെയും വിട്ട് അഥവാ നെഞ്ചിനു താഴെ എന്നു വ്യാഖ്യാനിക്കല്‍ നിര്‍ബന്ധമാക്കി.
മറ്റൊന്നു ഹദീസിന്റെ മറ്റൊരു രിവായത്തിലുള്ളത് തഹ്ത സ്വദ്രിഹീ (നെഞ്ചിനു താഴെ) എന്നാണ്.
ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ നെഞ്ചിന് മുകളില്‍ കൈ കെട്ടാന്‍ പഠിപ്പിക്കുന്നു എന്ന വഹാബി വാദം പൂര്‍ണമായും ബാലിശവും കള്ളവുമാണ്. മുജാഹിദ് നേതാവ് എം. അബ്ദുസ്സലാം സുല്ലമി എഴുതുന്നു: ഹൃദയത്തിനുമേല്‍ കൈ കെട്ടണമെന്ന് ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. (ശാഫിഈ മദ്ഹബ് 63) തുടര്‍ന്ന് ഗ്രന്ഥങ്ങളുടെ കുറെ ഇബാറത്തുകള്‍ അടര്‍ത്തി എടുത്ത് സന്ദര്‍ഭം മാറ്റി കൊടുത്തിരിക്കുന്നു. സലാം സുല്ലമി മടവൂര്‍ ഗ്രൂപ്പില്‍ പെട്ടയാളാണെങ്കിലും മുജാഹിദുകള്‍ പിളരുന്നതിനു മുമ്പുതന്നെയുള്ള പുസ്തകമായതിനാല്‍ രണ്ട് ഗ്രൂപ്പും പുസ്തകത്തിന്റെ വക്താക്കളാണ്. യഥാര്‍ത്ഥത്തില്‍ ശാഫിഈ മദ്ഹബിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് നെഞ്ചിനു താഴെ കെട്ടണമെന്നാണ്. ഇമാം നവവിയുടെ പ്രസ്താവന നാം കണ്ടു.
”രണ്ടു കൈകളും നെഞ്ചിനു താഴെ പൊക്കിൡു മുകളിലായി വെക്കല്‍ സുന്നത്താണ്. നബിയോടുള്ള ഇത്തിബാഇനു വേണ്ടി.” (ഫത്ഹുല്‍ മുഈന്‍ 53)
ഇതുതന്നെയാണ് ശാഫിഈ മദ്ഹബിലെ എല്ലാ ഗ്രന്ഥങ്ങളിലുമുള്ളത്. അതിനാല്‍ നെഞ്ചിന് മുകളില്‍ കൈ കെട്ടണമെന്ന വഹാബി വാദം നിരര്‍ത്ഥകവും ശാഫിഈ മദ്ഹബിന്റെ എന്നല്ല ഒരു രേഖയുടെയും പിന്ബലവുമില്ലാത്തതുമാണ്. നാല് മദ്ഹബിനും വിരുദ്ധമാകയാല്‍ തള്ളപ്പെടേണ്ട ബിദ്അത്തുമാണ്.