നബി (സ) യോ, സഹാബത്തോ, മദ്ഹബിന്‍റെ ഇമാമുകളോ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകാരോ മൌലിദ് ആചരിച്ചിട്ടില്ല എന്നാണ് മൌലിദ് വിമര്‍ശകരുടെ പ്രധാന പ്രധാന ന്യായം. അത് കൊണ്ട് അത് ബിദ്'അത്ത് ആണെന്നും. അപ്പോള്‍ നബി (സ) യോ ശേഷം ഇവിടെ പറയപ്പെട്ടവരോ ചെയ്യാത്ത ഒരു കാര്യവും അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മ്മം എന്ന നിലയില്‍ നാം ചെയ്യരുത് എന്ന ഒരു തത്വമാണ് വിമര്‍ശകര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് മൌലിദ് ആഘോഷത്തിന്‍റെ കാര്യത്തില്‍ മാത്രമാണോ അതോ എല്ലാവിഷയത്തിലും ബാധകമാണോ എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്.നബിദിന യോഗങ്ങളും, മൗലീദ് പാരായണങ്ങളും ശിര്‍ക്കും ബിദ്അത്തുമായി പെരുമ്പറയടിച്ചു നടക്കുന്നു. മുസ്‌ലിം ലോകത്ത് ഈ ‘പീറ’ ശബ്ദം ആരും ഗൗനിക്കാനില്ലെങ്കിലും ഇബ്‌ലീസിനെ തൃപ്തിപ്പെടുത്താന്‍ കിടമത്സരം നടത്തുകയാണവര്‍.
ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം.
ഉമര്‍ മൗലവി എഴുതുന്നു:
1- ”പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദര്‍ മൗലീദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരില്‍ നിര്‍മ്മിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥന കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാല്‍ പോലും അത് ശിര്‍ക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കര്‍മ്മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്.”
(ഓര്‍മ്മകളുടെ തീരത്ത്, പേജ് 29,30).
2- ”മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കില്‍, മാല അറബിമലയാളത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിര്‍ക്കു തന്നെ.”(സല്‍സബീല്‍, 1985 ഫെബ്രുവരി).
3- ”ബിദ്അത്തുകള്‍ ദുര്‍മാര്‍ഗ്ഗങ്ങളാണെന്നും, ദുര്‍മാര്‍ഗ്ഗങ്ങള്‍ നരകത്തിലാണെന്നുമെന്നത് സര്‍വ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തില്‍ പെടുന്നു.”(മൗലിദുന്നബി- പേ:14).
4- ” സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീര്‍ച്ച.”(അല്‍ ഇസ്‌ലാഹ്, 1998 ഒക്‌ടോബര്‍)
5- ”കാഫിറായ അബൂലഹബിന് പോലും നബിയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച തോറും നരക ശിക്ഷയില്‍ നിന്നിളവു ലഭിക്കുന്നുണ്ടെങ്കില്‍ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരില്‍ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കന്‍മാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. ഖുര്‍ആനില്‍ അല്ലാഹു പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയില്‍ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാര്‍ത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ…” എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കന്‍മാര്‍ പ്രസംഗിക്കുന്നത്.” (മൗലിദുന്നബി, പേജ് 29,30).
6- ”അത് ചില ശാപ്പാട്ടുവീരന്‍മാരുടെ താല്‍പര്യമനുസരിച്ച് ചില ദോഷന്‍മാര്‍ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.” (ഐ.എസ്.എം. ലഘുലേഖ).
7- ”ഇത്തരം പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് നബിദിനാഘോഷം. യഥാര്‍ത്ഥത്തില്‍ നബി(സ)യോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരില്‍പ്പെട്ട ഒരാള്‍ക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതന്‍മാരോ ആരും ഇത് ആചരിച്ചിട്ടില്ല.
മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാന്‍ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങള്‍ക്കോ മൊല്ലമാര്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.” (ഇസ്‌ലാഹ്, 2007 മാര്‍ച്ച്).
ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങള്‍ സംഗ്രഹിക്കാം.
1- സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.
2- പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോശകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിര്‍ക്കിന്റെ നടപടിയാണ്.
3- സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകര്‍മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകള്‍ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).
4- മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് മൗലിദ്.
5- മൗലിദും മാലകളും ഭാഷകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിര്‍ക്കു തന്നെയാണ്.
6- ദുര്‍മാര്‍ഗം നരകത്തിലാണെന്നത് സര്‍വ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവര്‍ നരകത്തിലാണ്.
7- മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണം.
8- ബുഖാരിയില്‍ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.
9- ശാപ്പാട്ട് വീരന്‍മാരായ ചില ദോഷന്‍മാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.
10- നബിദിനാഘോഷങ്ങള്‍ക്ക് പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനമാണുള്ളത്.
11- ഉത്തമ നൂറ്റാണ്ടുകാര്‍ക്കാര്‍ക്കും ഇത് പരിചയമില്ല.
12- മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.
ഇനി നമുക്ക് മുജാഹിദുകളായ മുൻഗാമികളുടെ അഭിപ്രായങ്ങൾ പരിശോധിക്കാം ...
1 ”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)
2- ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.
അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..
മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).
3- ”ഇങ്ങനെ നബിയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹി(സ)യുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).
4- ”ഇവിടെ ഒരു സംഗതി പ്രത്യേകം പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?
ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?…..”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.”
(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).
5- ”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).
6 ”ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.
റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)
റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)
ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്. നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്.
1- റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.
2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.
15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.
20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
34- ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.
45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.
2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.
15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.
20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
34- ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.
45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.
ഇനി പറയൂ, ആരാണ് ബിദ്അത്ത് ചെയ്തവര്‍?
തെളിവുകൾ
ഖൈസ് ബ്‌നു സഅ്‌ദ്(റ) നെ തൊട്ട് നിവേദനം: ``ഇബ്‌നു അബ്ബാസ്(റ) വന്ന് ഉബൈദ് ബ്‌നു ഉമൈര്‍ (റ) ന്റെ അരികില്‍ ഇരുന്നു. അദ്ദേഹം ചരിത്രം പറഞ്ഞു കൊണ്ടിരിക്കുകയാണ്. വിശുദ്ധ ഖുര്‍ ആനിലൂടെ ഇബ്‌റാഹീം നബി(അ)യെ നിങ്ങള്‍ പ്രകീര്‍ത്തിക്കുന്നു..... അങ്ങനെ പറഞ്ഞ് പറഞ്ഞ് അവര്‍ അല്ലാഹു അനുഗ്രഹം ചെയ്‌ത പ്രവാചക ശ്രേഷ്‌ഠരാണ് എന്ന് അര്‍ത്ഥം വരുന്ന ആയത്ത് എത്തിയപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദിവസങ്ങളെ കൊണ്ട് താങ്കള്‍ അവര്‍ക്ക് വിവരിച്ചു കൊടുക്കുക. അല്ലാഹു പുകഴ്‌ത്തിയവരെ താങ്കള്‍ സ്‌തുതി കീര്‍ത്തനങ്ങള്‍ പറയുകയും ചെയ്യുക. (അദ്ദുര്‍റുല്‍ മന്‍സൂര്‍-മര്‍യം).
ഇബ്‌നു ഉമര്‍(റ)വില്‍ നിന്നും നിവേദനം: നബി (സ്വ) തങ്ങള്‍ പറഞ്ഞു; ``നിങ്ങളില്‍ മരണപ്പെട്ടവരുടെ ഗുണങ്ങള്‍ നിങ്ങള്‍ പറയുക''. ബൈഹഖി, തുര്‍മുദി, അബൂദാ വൂദ് തുടങ്ങി ധാരാളം ഹദീസ് പണ്‌ഡിതന്മാര്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
അവ്വാമ് ബ്‌നു ഹൗശബ് (റ) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഈ സമുദായത്തിലെ ഉത്തമ വിഭാഗവുമായി (സ്വഹാ ബത്ത്) ഞാന്‍ ഇടപഴകയിട്ടുണ്ട്. അവര്‍ പരസ്‌പരം പറയാറുണ്ടായിരുന്നു. നബി(സ്വ) യുടെ അസ്‌ഹാ ബുകളുടെ ഗുണഗണങ്ങള്‍ നിങ്ങള്‍ പറഞ്ഞ് പ്രകീര്‍ ത്തിക്കുവീന്‍. നിങ്ങളുടെ ഹൃദയം ഇണങ്ങിച്ചേരാന്‍ വേണ്ടി. (അല്‍ ജാമിഉ ലി അഖ്‌ലാഖി റാവീ 1/77).
ഇബ്‌നു ഉമര്‍ (റ) ല്‍ നിന്നും നിവേദനം; നബി (സ്വ) തങ്ങള്‍ പറഞ്ഞു : ``എന്റെ അനുചരന്മാരുടെ ഗുണങ്ങള്‍ നിങ്ങള്‍ പറയുക. നിങ്ങളുടെ ഹൃദയ ങ്ങള്‍ അവരോട് ഇണങ്ങുന്നതിന് വേണ്ടി. അവരുടെ പോരായ്‌മകള്‍ നിങ്ങള്‍ പറയരുത്. കാരണം അവ രുടെ പേരില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ ഛിന്നഭിന്ന മായേക്കും''.
അനസ് ബനു മാലിക് (റ) നിവേദനം ചെയ്യുന്നു; ``അലി (റ) യുടെ മാതാവ് ഫാത്വിമ ബിന്‍ത് അസദ് (റ) വഫാത്തായപ്പോള്‍ റസൂലു ല്ലാഹി (സ്വ) മഹതിയുടെ അരികിലേക്ക് ചെന്ന് തലയുടെ ചാരത്ത് ഇരുന്നു. എന്നിട്ട് അവിടുന്ന് പറഞ്ഞു. ``എന്റെ ഉമ്മാ, അങ്ങേക്ക് അല്ലാഹു കരുണ ചെയ്യട്ടെ! അവിടുന്ന് എന്റെ ഉമ്മക്ക് ശേഷമുള്ള ഉമ്മയായിരുന്നു. നിങ്ങള്‍ വിശന്ന് വലയുമ്പോഴും എന്റെ വയറ് നിറച്ചു. നിങ്ങള്‍ ഉടയാടയില്ലാഞ്ഞിട്ടും എനിക്ക് വസ്‌ത്രം നല്‍കി. മുന്തിയ തരം ഭക്ഷണം സ്വയം വെടിഞ്ഞ് എനിക്ക് നല്‍കി. അവ കൊണ്ട് അല്ലാഹുവിന്റെ പ്രതിഫല വും പാരത്രിക മോക്ഷവും മാത്രമാണ് അവിടുന്ന് പ്രതീക്ഷിച്ചത്''. എന്നിങ്ങനെ പ്രകീര്‍ത്തിച്ചതിന് ശേഷം മുമ്മൂന്ന് പ്രാവശ്യമായി കുളിപ്പിക്കാന്‍ ആജ്ഞാപിച്ചു. കര്‍പ്പൂരമിട്ട വെള്ളം എത്തിയപ്പോള്‍ തിരുനബി (സ്വ) തങ്ങളുടെ പരിശുദ്ധ കരങ്ങള്‍ അതില്‍ മുക്കി. പിന്നെ അവിടുന്ന് ധരിച്ച ഖമീസ് അഴിച്ച് മഹതിയെ ധരിപ്പിച്ചു. അതിന് മേലെ കഫന്‍ പുടവ ധരിപ്പിച്ചു. പിന്നെ ഉസാമത്ത് ബ്‌നു സൈദ് (റ) അബൂ അയ്യൂബില്‍ അന്‍സ്വാരി (റ), ഉമര്‍ ബ്‌നു ഖത്താബ് (റ), ഒരു കറുത്ത അടിമ എന്നിവരെ വിളിച്ചു. ഖബ്‌ര്‍ കുഴിക്കാന്‍ ആവശ്യപ്പെട്ടു. ലഹ്‌ദി (അടിഖബ്‌റി)നോട് അടുത്തപ്പോള്‍ നബി (സ്വ) തങ്ങള്‍ നേരിട്ട് കുഴിക്കുകയും അവിടുത്തെ തിരുകരങ്ങള്‍ കൊണ്ട് തന്നെ മണ്ണ് നീക്കുകയും ചെയ്‌തു. വിരമി ച്ചപ്പോള്‍ ആ ഖബറില്‍ നബി (സ്വ) കിടന്നു കൊണ്ട് ദുആ ചെയ്‌തു. ``ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന, മരണമില്ലാതെ എന്നെന്നും ജീവിച്ചിരി ക്കുന്ന അല്ലാഹുവേ! നിന്റെ നബിയുടെയും എനിക്ക് മുമ്പ് കഴിഞ്ഞുപോയ മുഴുവന്‍ അമ്പിയാക്കളു ടെയും ഹഖ് കൊണ്ട് എന്റെ ഉമ്മ ഫാത്വിമ ബിന്‍ത് അസദിന് നീ പൊറുത്തു കൊടുക്കണേ! അവര്‍ക്ക് പ്രത്യുത്തരം നീ ചൊല്ലിക്കൊടുക്കേണമേ! മഹതി കടന്നുവന്നിരിക്കുന്നയിടം നീ വിശാലമാക്കി കൊടു ക്കണമേ! നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരു ണ ചൊരിയുന്നവനാണല്ലോ?'' പിന്നെ നാല് തക്‌ബീ റുകള്‍ ചൊല്ലി (നിസ്‌കരിച്ചു). നബി(സ്വ) തങ്ങളും അബ്ബാസ് (റ), സിദ്ദീഖ് (റ) എന്നിവര്‍ ചേര്‍ന്ന് മഹതി യെ ഖബറില്‍ വെച്ചു.(ത്വബ്‌റാനി, അബൂനുഐം).
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു; ``അല്ലാഹുവി ന്റെ ദിവസങ്ങളെ കൊണ്ട് അവര്‍ക്ക് താങ്കള്‍ ഓര്‍ മ്മിപ്പിക്കുക. കാരണം ക്ഷമാശീലര്‍ക്കും നന്ദിയുള്ള വരായ ഏതൊരാള്‍ക്കും അതില്‍ ദൃഷ്‌ടാന്തങ്ങ ളുണ്ട്''(ഇബ്‌റാഹിം 5). ഈ ആയത്തിന്റെ വിശദീക രണത്തില്‍ ഇബ്‌നു അബ്ബാസ് (റ) അടക്കമുള്ള പ്രഗത്ഭരയ മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നു; ``അല്ലാഹുവിന്റെ ദിവസങ്ങള്‍'' എന്നതിന്റെ വിവക്ഷ അല്ലാഹു അനുഗ്രഹം ചെയ്‌ത ദിവസങ്ങള്‍ എന്നാണ്. തിരുനബി (സ്വ) തങ്ങള്‍ ജനിച്ച ദിവസം അല്ലാഹു ഓര്‍മ്മപ്പെടുത്താന്‍ പറഞ്ഞ ഈ ദിവസങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം``സര്‍വ്വലോകത്തിനും അനുഗ്രഹ മായിട്ടാണ് അങ്ങയെ നാം നിയോഗിച്ചത്''എന്നാണ് നബി(സ്വ) തങ്ങളെ കുറിച്ച് അല്ലാഹു പറഞ്ഞത്.
``പറയുക, അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും അനുഗ്രഹം കൊണ്ടും അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സംഭരിക്കുന്ന ഭൗതിക നേട്ടത്തേക്കാള്‍ ഉത്തമം'' (യൂനുസ് 58) എന്ന ആയത്തിന്റെ വ്യാഖ്യാ നത്തില്‍ മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നു: ``ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ``ഈ ആയത്തിലെ ഔദാര്യം കൊണ്ട് വിവക്ഷിക്കുന്നത് അറിവും അനുഗ്രഹം കൊണ്ട് വിവക്ഷിക്കുന്നത് മുഹമ്മദ് നബി(സ്വ) തങ്ങളുമാണ്. `സര്‍വ്വലോകത്തിനും അനുഗ്രഹമായി ട്ടാണ് അങ്ങയെ നാം അയച്ചത്' എന്ന് അല്ലാഹു പറഞ്ഞിട്ടുമുണ്ട്. (ദുര്‍റുല്‍ മന്‍സൂര്‍, ബഹ്‌റുല്‍ മുഹീത്, റൂഹുല്‍ മആനി).
തിരുനബി(സ്വ) തങ്ങളുടെ ജന്മദിനത്തില്‍ സന്തോഷിച്ച്, സുവൈബത്തുല്‍ അസ്‌ലമിയ്യ എന്ന അടിമസ്‌ത്രീയെ മോചിപ്പിച്ച അബൂലഹബിന് എല്ലാ തിങ്കളാഴ്‌ചയും നരകശിക്ഷിയില്‍ ഇളവ് ലഭിക്കുന്നുവെന്ന് ഇമാം ബുഖാരി(റ)യടക്കം റിപ്പോര്‍ട്ട് ചെയ്‌ത ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇമാം അല്‍ഹാഫിള് ശംസുദ്ദീന്‍ അബുല്‍ഖൈര്‍ മുഹമ്മദുല്‍ ജസരി(റ)യും അല്‍ ഹാഫിള് ശംസുദ്ദീന്‍ ദിമശ്‌ഖി(റ) യുമെല്ലാം അബൂലഹബിന്റെ ഈ സംഭവം ഉദ്ധരി ച്ചു കൊണ്ട് പറയുകയാണ് : ``വിശുദ്ധ ഖുര്‍ആന്‍ കഠിനമായി ആക്ഷേപിക്കുകയും നരകത്തില്‍ കാലാ കാലം താമസിക്കുന്നവനുമായ അബൂലഹബ് എന്ന കാഫിറിന്റെ അവസ്ഥ ഇതാണെങ്കില്‍ ആയുഷ് ക്കാലം മുഴുവന്‍ നബി(സ്വ) യുടെ ജന്മദിനം കൊണ്ട് സന്തോഷിക്കുകയും അവിടുത്തെ അതിരറ്റ് സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു സത്യവിശ്വാ സിയുടെ അവസ്ഥയെ കുറിച്ച് നീ എന്താണ് മനസ്സിലാക്കുന്നത്? ഇമാം സുയൂഥി(റ)തന്റെ അല്‍ ഹാവീ ലില്‍ഫതാവയിലും ഇമാം സുര്‍ഖാനി(റ) തന്റെ ശറഹുല്‍ മവാഹിബിലും മറ്റു പല പണ്‌ഡിതരും ഇത് ഉദ്ധരിച്ചതായി കാണാം.
തിരുനബി(സ്വ) തന്നെ അവിടുത്തെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും അതിന് പ്രേരണ നല്‍കുകയും ചെയ്‌തിട്ടുണ്ട്. അബൂഖതാദത്തില്‍ അന്‍സാരി(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം തിങ്കളാഴ്‌ച ദിവസം നോമ്പ് പിടിക്കുന്നതിനെ കുറിച്ച് റസൂലുല്ലാഹി(സ്വ) തങ്ങളോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: അന്നാണ് എന്നെ പ്രസവിക്ക പ്പെട്ടത്. എനിക്ക് വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടതും അന്ന് തന്നെയായിരുന്നു. (മുസ്‌ലിം). ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം മുല്ലാ അലിയ്യുല്‍ ഖാരി (റ) തന്റെ മിര്‍ഖാത്തില്‍ വിവരിക്കുന്നു. ``ഭൗതികവും പാരത്രികവുമായ അനുഗ്രഹങ്ങളുടെ ഉത്ഭവ സമയം പ്രത്യക്ഷവും പരോക്ഷവുമായ സല്‍കര്‍ മ്മങ്ങളെ കൊണ്ട് ധന്യമാക്കാന്‍ ഏറ്റവും അര്‍ഹത പ്പെട്ടത് തന്നെയാണ്. അതില്‍ നന്ദി പ്രകടിപ്പിക്കല്‍ നിര്‍ബന്ധവും നോമ്പ് നിര്‍വ്വഹിക്കാന്‍ ബാധ്യതപ്പെ ട്ടതുമാണ്. കാരണം പൂര്‍ണ്ണ അനുഗ്രഹം അല്ലാഹു എനിക്ക് നല്‍കിയതിന് വേണ്ടി'' എന്നാണ് ഈ പറഞ്ഞതിന്റെ വിവക്ഷ. ഇമാം ത്വീബി (റ) പറഞ്ഞത് ``ആ ദിവസത്തിലാണ് നിങ്ങളുടെ നബിയുടെ ഉത്ഭവവും, നിങ്ങളുടെ വിശുദ്ധ ഗ്രന്ഥം ഇറക്കിയതും. പ്രവാചകത്വം സ്ഥിരപ്പെട്ടതും അന്നാണ്. എന്നിരിക്കെ നോമ്പെടുക്കാന്‍ ഇതിനേക്കാള്‍ ബന്ധപ്പെട്ട ദിവസം മറ്റേതുണ്ട്. ആ ദിവസത്തിന്റെ പുണ്യം പറയേണ്ടതില്ലെന്നര്‍ത്ഥം.'' നബി(സ്വ) തങ്ങള്‍ക്ക് നുബുവ്വത്ത് നല്‍കി ആദിരിക്കാന്‍ അല്ലാഹു തെരെഞ്ഞെടുത്തതും നബി (സ്വ) യുടെ ജന്മദിനമായിരുന്നുവെന്നതും വളരെ ശ്രദ്ധേയമാണ്.
നബി (സ്വ) തങ്ങള്‍ വെള്ളിയാഴ്‌ചയെ കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നതായി കാണാം. അബൂഹു റൈറ(റ) യില്‍ നിന്ന് നിവേദനം: റസൂലുല്ലാഹി (സ്വ) പറഞ്ഞു:``സൂര്യന്‍ ഉദിച്ച ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായത് വെള്ളിയാഴ്‌ച ദിവസമാണ്. ആ ദിനത്തിലാണ് ആദം(അ) യെ പടക്കപ്പെട്ടത്. അന്ന് തന്നെയാണ് ആദം നബി(അ)ന് സ്വര്‍ഗ്ഗപ്രവേശം നല്‍കപ്പെട്ടതും. അവിടുന്ന് ഭൂമിയിലേക്ക് ഇറക്ക പ്പെട്ടതും അന്ന് തന്നെ. ഖിയാമത്ത് നാള്‍ സംഭവിക്കു ന്നതും വെള്ളിയാഴ്‌ച തന്നെയായിരിക്കും.''
മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം; നിശ്ചയം നിങ്ങളുടെ ഉത്‌ക്കൃഷ്‌ട ദിവസങ്ങളില്‍ പെട്ടതാണ് വെള്ളിയാഴ്‌ച. അതിലാണ് ആദം നബി (അ) യെ സൃഷ്‌ടിക്കപ്പെട്ടത്. ആദം നബി (അ) യുടെ ആത്മാവ് പിടിക്കപ്പെട്ടതും അന്ന് തന്നെ. അതിനാല്‍ അന്നേ ദിവസം നിങ്ങള്‍ എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പി ക്കുക. കാരണം നിങ്ങളുടെ സ്വലാത്തുകള്‍ എനിക്ക് പ്രദര്‍ശിക്കപ്പെടും. അവര്‍ ചോദിച്ചു:അല്ലാഹുവിന്റെ റസൂലേ! അങ്ങ് നുരമ്പിയിട്ടുണ്ടാ വില്ലേ? പിന്നെ എങ്ങനെ ഞങ്ങളുടെ സ്വലാത്തുകള്‍ അങ്ങേക്ക് പ്രദര്‍ശിപ്പിക്കപ്പെടുക?'' ഉടന്‍ നബി (സ്വ) തങ്ങള്‍ പറഞ്ഞു: അമ്പിയാക്കളുടെ ഭൗതിക ശരീരം തിന്നുന്നത് ഭൂമിക്ക് അല്ലാഹു ഹറാമാക്കിയി രിക്കുന്നു''. ഇമാം അഹ്‌മദ്(റ), അബൂദാവൂദ്, നസാഈ(റ) തുടങ്ങി ധാരാളം മുഹദ്ദിസുകള്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
ത്വാരിഖ് ബ്‌നു സിയാദ്(റ)നെ തൊട്ട് നിവേദനം; ``ഒരു ജൂതന്‍ ഉമര്‍ (റ) ന്റെ അരികില്‍ വന്ന് പറഞ്ഞു. ഓ അമീറുല്‍ മുഅ്‌മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരു സൂക്തം അത് ജൂത സമൂഹത്തിന്റെ മേലിലാണ് അവതരിച്ചി രുന്നതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോഷദിവസ മാക്കുമായിരുന്നേനെ. ഉമര്‍ (റ) പറഞ്ഞു; ഏത് ആയത്താണ്‌ത്? ജൂതന്‍: ``ഇന്ന് നിങ്ങളുടെ മതം നിങ്ങള്‍ക്ക് ഞാന്‍ സമ്പൂര്‍ണ്ണമാക്കിത്തന്നിരിക്കുന്നു'' എന്ന ആയത്താണ്. ഉമര്‍(റ) : അത് അവതരിച്ച ദിവസവും സ്ഥലവും എനിക്കറിയാം. നബി (സ്വ) തങ്ങള്‍ക്ക അറഫയില്‍ വെച്ച് വെള്ളിയാഴ്‌ചയാണത് അവതരിച്ചത്. അതവാ മുസ്‌ലിംകള്‍ ആ ദിവസങ്ങള്‍ ആഘോഷ ദിവസമായി കൊണ്ടാടുന്നുണ്ട് എന്നര്‍ത്ഥം. (തഫ്‌സീര്‍ ഖാസിന്‍).
ഇമാം ഖസ്ഥല്ലാനി (റ) പറയുന്നു; നബി (സ്വ) യുടെ ജനനം റബീഉല്‍ അവ്വല്‍ 12നാണ്. അതുകൊണ്ടാണ് ഈ സമയം നബി (സ്വ) യുടെ ജന്മസ്ഥലം സന്ദര്‍ശിച്ച് മക്കക്കാര്‍ ജന്മദിനം ആചരിച്ച് വരുന്നത് (അല്‍ മവാഹിബുല്ലദുന്നിയ്യ 1/142.
ചുരുക്കത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച മഹത്തായ ദിനങ്ങള്‍ക്കും സമയങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും പുണ്യമുള്ള താണെന്നും അവ ആഘോഷിക്ക പ്പെടേണ്ടതാണെന്നും മേല്‍വിവരിച്ച ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമായി.
ഇമാമുകള്‍ പറഞ്ഞതെന്ത്
ഇമാം ഹസന്‍ ബസ്വരി (റ) : ``ഉഹ്‌ദ് പര്‍വ്വതത്തോളം സ്വര്‍ണ്ണം എനിക്കുണ്ടായിരുന്നെ ങ്കില്‍ അത് മുഴുവന്‍ ഞാന്‍ റസൂല്‍ (സ്വ) തങ്ങളുടെ മൗലിദ് പാരായണത്തിന് ചെലവഴിക്കുമായിരുന്നു.'' (ഇആനത്ത്).
ബഹുമാനപ്പെട്ട മഅ്‌റൂഫുല്‍ കര്‍ഖി (റ) പറഞ്ഞു; ``മൗലിദുര്‍റസൂല്‍' പാരയണം ചെയ്യുന്നതിന് വേണ്ടി വല്ലവനും ഭക്ഷണം തയ്യാര്‍ ചെയ്യുകയും വിളക്ക് കത്തിച്ച് ആളുകളെ വിളിച്ചു കൂട്ടുകയും ജന്മദിനത്തില്‍ പുതുവസ്‌ത്രം ധരിച്ചും സുഗന്ധദ്രവ്യ ങ്ങള്‍ ഉപയോഗിച്ചും ഭംഗിയാവുകയും ചെയ്‌താല്‍ അമ്പിയാക്കന്മാരോട് കൂടി അല്ലാഹു അവനെ ഒരുമിച്ചു കൂട്ടുകയും (``നീ സ്‌നേഹിച്ചവരോടൊപ്പ മാണ് നീ'' എന്ന തിരുവചനം ഓര്‍മ്മിക്കുക) `ഇല്ലിയ്യീന്‍' എന്ന ഉന്നതസ്ഥാനം കൈവരിക്കുകയും ചെയ്യും. ഒരുത്തന്‍ നാണയത്തുട്ടുകളെടുത്ത് വെച്ച് അതില്‍ മൗലിദ് പാരായണം ചെയ്യുകയും ആ പണം തന്റെ പണത്തോട് കൂടെ കൂട്ടി കലര്‍ത്തുകയും ചെയ്‌താല്‍ അതില്‍ ബറക്കത്ത് ഉണ്ടാവുന്നതാണ്. അതിന്റെ ഉടമസ്ഥന്‍ ദരിദ്രനാവുകയോ അവന്റെ കരം കാലിയാവുകയോ ഇല്ല. റസൂലുല്ലാഹി (സ്വ) യുടെ ബറക്കത്ത് കൊണ്ട്.'' (ഇആനത്ത്).
ഇമാം ഖസ്‌ത്വല്ലാനി (റ): ``മുസ്‌ലിംകള്‍ തിരുന ബി (സ്വ) തങ്ങളുടെ ജന്മദിനം ആഘോഷിക്കുകയും അതിന്റെ രാത്രികളില്‍ സദ്യകള്‍ സംഘടിപ്പിക്കു കയും പലതരം ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും ചെയ്യുന്ന പതിവ് മുസ്‌ലികളില്‍ നടന്നുവരുന്ന സദാചാരമാണ്. അതിന്റെ ബറക്കത്തിനാല്‍ സര്‍വ്വവിധ മഹത്വങ്ങ ളും അവരില്‍ വെളിവാകുന്നുമുണ്ട് (അല്‍ മവാ ഹിബുല്ലദുന്നിയ്യ).
പുത്തനാശയക്കാര്‍ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്‌നുതൈമിയ്യ:``ജന്മദിനത്തെ ചിലയാളുകള്‍ ബഹുമാനിക്കുകയും അതിനെ ഒരു വലിയ ഉത്സവമാക്കുകയും ചെയ്‌തുവരുന്നു. അവരുടെ സദുദ്ദേശവും നബി (സ്വ) തങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കലും കാരണമായി അവര്‍ക്കതിന് മഹത്തായ പ്രതിഫലം ലഭിക്കുകയും ചെയ്യും'' (ഇഖ്‌തിളാഉ സ്വിറാത്തില്‍ മുസ്‌തഖീം).
ചില മൗലിദ് സദസ്സുകളില്‍ നടക്കുന്ന അനാചാരങ്ങളുടെ പേരില്‍ മൗലിദാഘോഷത്തെ എതിര്‍ത്ത ശൈഖ് താജുദ്ദീന്‍ അല്‍ ഫാകിഹാനിയെ ഖണ്ഡിച്ച് കൊണ്ട് അല്ലാമാ ഇമാം സുയൂഥി(റ) പറഞ്ഞത് ചുരുക്കി ഇവിടെ വിവരിക്കാം:``റമളാനിലെ തറാവീഹ് നിസ്‌കാരത്തിന് സമ്മേളിക്കുന്ന സന്ദര്‍ഭത്തിലും ഇത്തരം അനാചാരങ്ങള്‍ ചിലയാളുകള്‍ ചെയ്യുന്നത് നമുക്ക് കാണാം. എന്ന് കരുതി തറാവീഹിനെ ആക്ഷേപിക്കാനും അത് തെറ്റാണെന്ന് പറയാനും സാധിക്കുമോ?ഒരിക്കലും പറ്റില്ല. മറിച്ച് തറാവീഹ് നിസ്‌കാരത്തിന് ഒരുമിച്ചു കൂടുന്നതിന്റെ അടിസ്ഥാനം സുന്നത്തും സല്‍കര്‍മ്മവുമാണ്. അതിലേക്ക് കൂടിയ അനാചാരങ്ങള്‍ വൃത്തികെട്ടതുമാണ്. അതേപ്രകാരം ജന്മദിനത്തില്‍ ബഹുമാനവും സന്തോഷവും പ്രകടിപ്പിക്കുന്നതിന് വേണ്ടി ഒരുമിച്ചു കൂടുന്നത് സുന്നത്തും സല്‍കര്‍മ്മവുമാണ്. എന്നാല്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന അനാചാരങ്ങള്‍ ആക്ഷേപാര്‍ഹവും എതിര്‍ക്കപ്പെടേണ്ടതുമാണ്. (അല്‍ ഹാവീ ലില്‍ഫതാവാ)
ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).
ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).
ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള്‍, പ്രവാചകകീര്‍ത്തനങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).
ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വിേ ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).
ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ്” (ഹദാഇഖുല്‍ അന്‍വാര്‍, വാ: 1,പേജ്: 19).
നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമുായ മാസം കൂടിയാണല്ലോ റബീഉല്‍ അവ്വല്‍ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു. “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 256).
ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى
എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ് ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.
ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ? അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?
അല്ലാഹു പറയുന്നത് കാണുക.
وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً
സ്വന്തം ശരീരത്തോട് അക്രമം കാണിച്ച - പാപ ചെയ്ത ആളുകള്‍ നബി (സ) തങ്ങളുടെ അടുത്ത് ചെല്ലുകയും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതോടൊപ്പം നബി (സ) തങ്ങള്‍ കൂടി അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്‌താല്‍ അവര്‍ക്ക് പാപ മോചനം ലഭിക്കും എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. അതെ സമയം കപട വിശ്വാസികളെ പറ്റി അല്ലാഹു പറഞ്ഞ ഒരു കാര്യം കൂടി നാം സഗൌരവം ഓര്‍ക്കേണ്ടതുണ്ട്.
وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
വരൂ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ റസൂല്‍ പൊറുക്കലിനെ തേടും എന്ന് കപട വിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരതോടെ മുഖം തിരിച്ചു കളയും എന്നാണ് കപട വിശ്വാസികളെപറ്റി അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.
وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ നിങ്ങള്‍ അമല്‍ ചെയ്യുക, അല്ലാഹുവും അവന്‍റെ റസൂലും മുഅമിനുകളും നിങ്ങളുടെ അമലുകള്‍ കാണും എന്ന ഖുര്‍ആന്‍ വചനവും
عن عبدالله بن مسعود ، عن النبي (ص) قال : إن لله ملائكة سياحين يبلغون ، عن أمتي السلام
وقال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.
മൌലിദിനെ പറ്റി എന്നത് പോലെ മൌലിടിനോടോപ്പവും അല്ലാതെയും ചൊല്ലുന്ന ഇമാം ബൂസൂരി (റ) യുടെപ്രവാചക കീര്‍ത്തന കാവ്യമായ ബുര്‍ദയെ പറ്റിയും പല ആരോപണങ്ങളും ഉണ്ട്. ബുര്‍ദയില്‍ ഉള്ള
فإنَّ من جُودِكَ الدنيا وَ ضَرَّتها * ومن علومكَ علمَ اللوحِ والقلمِ
എന്ന വരിയില്‍ നബി (സ) തങ്ങളെക്കുറിച്ച് അമിതമായി പുകഴ്ത്തുന്നുണ്ട് എന്ന തെറ്റിധാരണ ചിലരെയൊക്കെ ബാധിച്ചിട്ടുണ്ട്. വസ്തുതാ പരമായി കാര്യങ്ങള്‍ മനസിലാക്കാത്തത് കൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത്.
മേല്‍വിവരിച്ചതിനപ്പുറം ധാരാളം തെളിവുകളും പ്രമാണങ്ങളും മഹത്തുക്കളായ പണ്ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൃദയങ്ങളില്‍ ഈമാനുള്ളവര്‍ക്ക് ഇത് തന്നെ ധാരാളമാണ്.