ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 17 October 2017

സബബ് നുസൂലും വഹാബികളും

ആയത്തുകള്‍ പശ്ചാത്തലമനുസരിച്ചാണ് വിധിക്കേണ്ടതെന്നത് വഹാബികളുടെ ഒളിയജണ്ഢയാണ്.
അങ്ങനെയെങ്കില്‍ ആഇശാ ബീവിയെ വ്യഭിജാരാരോപണം നടത്തിയവര്‍ക്ക് മാത്രമാണ് ഖുര്‍ആനില്‍ പറഞ്ഞ ശിക്ഷ എന്ന് വരില്ലേ...?
മിക്ക ആയത്തുകള്‍ക്കും ഓരോ പശ്ചാത്തലമില്ലേ... അതനുസരിച്ചാണോ വിധിക്കേണ്ടത്..?
ഇമാം റാസീ [റ] തഫ്സീറുല്‍ കബീറില്‍ മുപ്പതിലേറെ തവണ പറയുന്നത് കാണാം..
إنَّ الْعِبْرَةَ بِعُمُومِ اللَّفْظِ لَا بِخُصُوصِ السَّبَبِ
ആയത്തുകള്‍ ഇറങ്ങിയ പശ്ചാത്തലമനുസരിച്ചല്ല. മറിച്ച് അതിന്‍റെ അര്‍ത്ഥവ്യാപ്തിക്കനുസരിച്ചാണ് പരിഗണിക്കുക.