ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 13 October 2017

സിഹ്‌റിന് ചികിത്സ - കെഎം മൗലവിക്കും അമാനി മൗലവിക്കും തൗഹീദ് ?


മാരണം ഫലിച്ചാലുള്ള ചികിത്സ കെ.എം മൗലവി പഠിപ്പിക്കുന്നു.

"ഖുർആനിലെ ആയത്തുകൾ,അല്ലാഹുവിന്റെ നാമങ്ങൾ,ഗുണങ്ങൾ,നബി (സ)യിൽ നിന്ന് ലഭിച്ചിട്ടുള്ള പ്രാർത്ഥനകൾ എന്നിവയെകൊണ്ട് മേൽ പറഞ്ഞ അവസരങ്ങളിൽ മാരണമോ പിശാച് ബാധയോ ഏറ്റിട്ടുണ്ടെന്ന് വിചാരിക്കപ്പെടുന്ന അവസരങ്ങളിൽ ചികിത്സ നടതുന്നത് കൊണ്ട് ദോഷമില്ല."
     (കെ.എം മൗലവിയുടെ
     ഫത് വകൾ പേ:18)

അമാനി മൗലവി
പഠിപ്പിക്കുന്നു:

"സിഹ്ർ മനുഷ്യരിൽ ചില മാറ്റങ്ങളുണ്ടാക്കുകയും സിഹ്‌റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങൾ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളിൽ അവൻ ഉളവാക്കുകയും ചെയ്യുന്നു.അല്ലാഹുവിനോട് ശരണം തേടേണ്ടുന്ന കെടുതൽ തന്നെയാണിത്."
     ( വിശുദ്ധ ഖുർആൻ
      വിവരണം.
      അമ്മ ജുസു'ഉ
      പേജ്:339)