ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 13 October 2017

ബർകത്തെടുക്കലും ശിർക്കും തൗഹീദുമാക്കി തമ്മിലടിക്കുന്ന വഹാബിയും!

ഒരു വിഷയത്തിൽ ശിർക്ക് ആരോപിക്കാനും ,അതേ വിഷയം തന്നെ തൗഹീദാണെന്നു സ്ഥിരപ്പെടുത്താനും ഒരേ പ്രസിദ്ധീകരണമാണ് വഹാബികൾ ഉപയോഗപ്പെടുത്തുന്നത്![ലോകാത്ഭുതങ്ങളിലേറ്റവും പുതിയത്!]


ഒരുദാഹരണം നോക്കൂ..


തബറുക്(ബർകത്തെടുക്കൽ).


നബി (സ)യുടെ വിയർപ്പ്,മുടി തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ ശിർക്കാണെന്നു

(ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണെന്ന്) സലാം സുല്ലമി  പഠിപ്പിക്കുന്നു."അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബറകത്തെടുക്കൽ ഈ വകുപ്പിൽ(ശിർക്ക്,കുഫ്ർ)

പെടുന്നു..."(ശബാബ് വാരിക,2011ഏപ്രിൽ 1.പേജ്:22.)


ശബാബിൽ തന്നെ മറ്റൊരു സുല്ലമി ഇങ്ങനെ കൂടി എഴുതി:"നബി (സ) യുടെ തിരു ശേഷിപ്പുകളായ വിയർപ്പ്,മുടി,വസ്ത്രം തുടങ്ങിയ വസ്തുക്കൾക്ക് മറ്റുള്ളവർക്ക് ബർകത് നല്കുകയെന്നത് സാധാരണ നിലയിൽ സാധ്യമല്ല.മറിച്ചു, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത് ഒരു വസ്തുതയാണ്."(ശബാബ് 2011 ഒക്ടോ:21പേജ്28.)


എന്നാൽ അതേ ഗ്രൂപ്പിൽ പെട്ട മറ്റൊരു മൗലവി യാണ് സി.പി ഉമർ സുല്ലമി അദ്ദേഹത്തിന്റെ വാദം നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്നാണ്. സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു

:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."

(ശബാബ്.2010 നവംബർ 12.പേജ് 31).


ഇത് രണ്ടും ഈ മൗലവിമാർ എഴുതിയത് ശബാബ് വാരികയിൽ!.

ഇത്  മുജാഹിദ് പ്രവർത്തകർ തന്നെ വായിക്കുന്നു.

എന്നിട്ടും ഈ വിശ്വാസ വൈരുദ്ധ്യം എല്ലാ പ്രവർത്തകർക്കും മനസ്സിലാകുന്നില്ല എന്ന് വരുമ്പോൾ......ഇവർ മത പ്രചാരകരല്ല;നാശിനികളാണ്- എന്നാണ് പൊതു ജനം വീക്ഷിക്കുന്നത് .മനസ്സിലായവരാകട്ടെ, താത്കാലിക ആശ്വാസം എന്ന നിലക്ക് - തൗഹീദിന്റെ പേരിൽ തല്ലിപ്പിരിഞ്ഞ [?] മറ്റേതെങ്കിലും ഗ്രൂപ്പിലേക്ക്‌ കൂടുമാറ്റും. പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്നതാണവിടത്തെ അവസ്ത.കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ!.


സുന്നികളുടെ വിശ്വാസമാണ് ശെരി- എന്ന് പറയുന്ന [ മൗലവിമാർക്കിത് വരെ ശിർക്കും തൗഹീദും തിരിഞ്ഞിട്ടില്ല!] അണികളുടെ എണ്ണം കൂടി വരുന്നു എന്നത് ,മൗലവിമാർ എത്ര കാലം മൂടി വക്കും! മാറ്റുവിൻ ചട്ടങ്ങളെ..... അല്ലെങ്കിലത് അണികളെത്തന്നെ മാറ്റിടും!കയ്യും കാലുമുള്ള ,കയറുകയും ഇറങ്ങുകയും ചെയ്യുന്ന അല്ലാഹുവിനെ ,മേലാൽ പൊതുസമൂഹത്തിൽ അവതരിപ്പിക്കരുതെന്ന് മൗലവിമാരോട് അണികൾ ആവശ്യപ്പെടുന്ന കാലവും വിദൂരമല്ല. ക്ഷമിക്കുന്നതിനുമില്ലേ ഒരതിര് !
കേരളത്തിലെ മുസ്ലിംകളുടെ തൗഹീദ് ശെരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ വഹാബികൾ, ശിർക്ക് പോലും തിരിയാതെ- തമ്മിലടിക്കുമ്പോൾ - പൊതു ജനം മൂക്കത്ത് വിരൽ വക്കുന്നത് സ്വാഭാവികം മാത്രം.ശിർക്കാരോപകർ ശിർക്ക് തിരിയാതെ- തമ്മിലടിച്ച് ,ശിർക്കിന്റെ ഡിമാന്റ് കുറക്കുമ്പോൾ [?] പൊതുജനം ഗ്യാലറിയിലേ ഇരിക്കൂ... ഇവരോടൊപ്പം കളത്തിലിറങ്ങാൻ ,അവരാരും മണ്ടൻമാരല്ല. വാളെടുത്തവൻ വാളാലെ എന്ന ചൊല്ല് വെറുതെയല്ല. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമെന്ന് കേട്ടിട്ടുണ്ട്.ശിർക്ക് തിരിയാത്ത വഹാബിയെ ..............?