ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 28 February 2018

എം എം അക്ബറും തങ്ങൻമാരും!

എം എം അക്ബറും തങ്ങൻമാരുടെ പേരിൽ കൊമ്പ് കോർക്കുന്ന മൗലവിമാരും ❗😀
തങ്ങൻമാർക്ക് ഇസ് ലാമിൽ ഒരു സ്ഥാനവും ഇല്ല- MM അക്ബർ! സ്ഥാനമുണ്ടെന്ന് മറ്റൊരു മുജാഹിദ് നേതാവ് ഫൈസൽ മൗലവി! ---വൈരുദ്യമേ നിന്റെ പേരോ വഹാബിസം❗🙆‍♀🙆‍♀🙆‍♀
https://youtu.be/2GtsTj2edPg

എം എം അക്ബറും സാധാരണ അറബി പയ്യനും -പേരോടുസ്താദ്

സലാം പറയലും മടക്കലും

മുസ്‌ലിം‌കള്‍ പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദനം സലാം പറയലാണ് .

അതിന്റെ ഉത്തമ വാക്യം :

اَلسَّلاٰمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكٰاتُهُ (അസ്സലാമു അലൈക്കും വറ‌ഹ്‌മത്തുല്ലാഹി വബറകാതുഹൂ ) എന്നാണ്.

പ്രത്യഭിവാദനത്തിന്റെ ഉത്തമ രൂപം :

وَعَلَيْكُمُ السَّلاٰمُ وَرَحْمَةُ اللهِ وَبَرَكٰاتُهُ(വ‌അലൈക്കുമുസ്സലാം വ‌റഹ്‌മത്തുല്ലാഹി വബറകാതുഹൂ )എന്നാണ്.

സലാം പറയുന്നതാണ് മടക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. വ്യക്തികളെ അഭിമുഖീകരിക്കുമ്പോള്‍ എല്ലാ സം‌സാരത്തിനു മുമ്പായി സലാം പറയലാണ് സുന്നത്ത്. തൊട്ട് മുമ്പ് കണ്ട്‌മുട്ടിയ ആളാണെങ്കിലും ഇത് സുന്നത്താണ്.

വ്യക്തികള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ വ്യക്തിഗത സുന്നത്തും സം‌ഘങ്ങള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ സാമൂഹ്യ സുന്നതുമാണ്.

സലാം കേട്ടാല്‍ മടക്കല്‍ നിര്‍‌ബന്ധമാണ്. രണ്ട് പേര്‍ ഒപ്പം സലാം ചൊല്ലിയാല്‍ രണ്ട് പേരും മടക്കണം. സലാം ചൊല്ലിയത് വകതിരിവുള്ള കുട്ടിയാണെങ്കിലും മടക്കണം. സലാം ചൊല്ലപ്പെടാത്ത മറ്റൊരാളുടെ മടക്കല്‍ കൊണ്ട് മറ്റുള്ളവര്‍ ബാധ്യതയില്‍ നിന്നൊഴിവാകുകയില്ല. സം‌ഘത്തിലെ ഒരാള്‍ മടക്കിയാല്‍ അയാള്‍ക്കും എല്ലാവരും മടക്കിയാല്‍ എല്ലാവര്‍ക്കും പ്രതിഫലം ലഭിക്കും.

സ്തീക്ക്, സ്ത്രീയോടും വിവാഹ ബന്ധം നിഷിദ്ധമായവരോടും ഭര്‍ത്താവിനോടും ആകര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും സലാം പറയല്‍ സുന്നത്താണ്. അവള്‍ക്ക് പുരുഷ സം‌ഘത്തോട് ചൊല്ലുന്നതും അനുവദനീയമാണ്. മുകളില്‍ പറയപ്പെട്ടവരില്‍ നിന്ന് അവള്‍ സലാം കേട്ടാല്‍ മടക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാണ്. അതേ സമയം ആകര്‍ഷിക്കപ്പെടുന്ന പ്രായത്തിലുള്ള സ്ത്രി ഒറ്റക്ക് അന്യപുരുഷനോട് സലാം ചൊല്ലലും മടക്കലും ഹറാമാണ്. അന്യപുരുഷന്‍ അവളോട് സലാം ചൊല്ലലും മടക്കലും കറാഹത്താണ്.

ഫോണിലൂടെ (ഫിത്‌ന ഇല്ലെങ്കിൽ ) അന്യ സ്ത്രീ പുരുഷന്മാർ സലാം പറയുന്നതും മടക്കുന്നതും അനുവദനീയമാണ്.

പ്രതിഫലം ലഭിക്കണമെങ്കിൽ, സലാം ചൊല്ലുന്നതും മടക്കുന്നതും അപരൻ കേൾക്കുമാറ്‌ ഉച്ചത്തിലായിരിക്കണം. എന്നാൽ ഉറങ്ങുന്നവർക്കോ മറ്റോ ശല്യമാകുന്ന വിധത്തിലാവരുത്. വാഹനത്തിൽ പോകുന്ന ആൾ സലാം ചൊല്ലിയാൽ ഉറക്കെ സലാം മടക്കിയാൽ മതി. സലാം പറഞ്ഞ ഉടനെ മടക്കലാണ് നിർബന്ധം. അല്ലെങ്കിൽ കുറ്റക്കാരനാകും. ഖളാ‌അ് വീട്ടേണ്ടതില്ല. സല്യൂട്ട് പോലോത്ത വാചകേതര അഭിവാദനങ്ങൾ കറാഹത്താണ്.

ബധിരനു സലാം പറയുന്നതിനും മടക്കുന്നതിനും വാചകത്തോടൊപ്പം ആംഗ്യം കൂടി നിർബന്ധമാണ്. മൂകന്റെ സലാം ചൊല്ലൽ ആംഗ്യം കൊണ്ടായിരിക്കണം. അവന്റെ ഈ ആംഗ്യത്തിന് സലാം മടക്കൽ നിർബന്ധമാണ്. കുട്ടികളോട് സലാം പറയൽ സുന്നത്താണ്. കുട്ടികളോട് സലാം പറഞ്ഞാൽ അവർക്ക് മടക്കൽ സുന്നത്തേയുള്ളൂ. അവർ വലിയവരോട് സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്. വലിയവരുടെ സംഘത്തിന് പറഞ്ഞ സലാം അവരിലെ കുട്ടി മടക്കിയാൽ ബാധ്യത തീരില്ല.

ഖുതുബ ശ്രവിക്കുന്നയാളോട് സലാം പറയൽ സുന്നത്തില്ല. പക്ഷെ അപരൻ സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്. ഖുർ‌ആൻ ഓതുന്നവനു സലാം മടക്കൽ നിർബന്ധമാണ്. ഭക്ഷിക്കുന്നവന് സലാം മടക്കൽ സുന്നത്താണ്. നിസ്കരിക്കുന്നവന് സലാം മടക്കൽ ഹറാമുമാണ്. നിസ്കാരത്തിനു ശേഷം മടക്കാം. ബാങ്ക് കൊടുക്കുന്ന സമയത്ത് സലാം മടക്കുന്നതിനു വിരോധമില്ല. വുളൂഅ് ചെയ്യുന്ന ആളോട് സലാം ചൊല്ലൽ സുന്നത്തും മടക്കൽ അയാൾക്ക് നിർബന്ധവുമാണ്.

അമുസ്‌ലിമിനു സലാം ചൊല്ലൽ ഹറാമാണ്. അറിയാതെ ചൊല്ലിയാൽ അവനിൽ നിന്ന് തിരിച്ചെടുക്കാം. അമുസ്‌ലിംകളും മുസ്‌ലിംകളുമുള്ള സദസ്സിന് മുസ്‌ലിംകളെ ഉദ്ദേശിച്ച് സലാം ചൊല്ലാം. അമുസ്‌ലിം സലാം പറഞ്ഞാൽ മടക്കേണ്ടതില്ല. സലാം മടക്കില്ലെന്നു പൂർണ്ണധാരണയുണ്ടെങ്കിലും സലാം പറയൽ സുന്നത്താണ്.

സലാം അയക്കൽ കത്ത് മുഖേനയോ ദൂതൻ വഴിയോ അഭാവത്തിലുള്ളവർക്ക് സലാം അയച്ച് കൊടുക്കൽ സുന്നത്താണ്. ഏറ്റെടുത്താൽ സലാം എത്തിച്ച് കൊടുക്കൽ ദൂതനു നിർബന്ധമാണ്. സലാം എത്തിയ ഉടനെ വാചകമോ എഴുത്തോ മുഖേന മടക്കൽ അഭിവാദ്യം ചെയ്യപ്പെട്ടയാൾക്കും നിർബന്ധമാണ്. എന്റെ സലാം നീ പറയണം എന്ന് പറഞ്ഞാലും ദൂതൻ അതിന്റെ പരിഗണനീയ വാചകം തന്നെ എത്തിക്കണം. മടക്കുന്നവൻ ‘അലൈക, വ അലൈഹിസ്സലാം’ (عليك وعليه السلام ) എന്ന് പറയലാണ് സുന്നത്ത്.  അറബിയിൽ സലാം പറയാൻ കഴിയുന്നവർ ഇതര ഭാഷകളിൽ സലാം പറഞ്ഞാൽ അഭിസംബോധന ചെയ്യപ്പെടുന്നവർക്ക് മനസ്സിലാവുന്നുണ്ടെങ്കിൽ അനുവദനീയമാണ്. ഉദാ: ‘അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാവട്ടെ’

സലാം പറയൽ സുന്നത്തില്ലാത്തവർ:

1) ദുർനടപ്പുകാരൻ

2)പുതിയ ആശയക്കാരൻ

3) വിസർജ്ജിക്കുന്നവൻ

4)സംയോഗം ചെയ്യുന്നവൻ

5)ഖുതുബ ഓതുന്നവനും അത് ശ്രവിക്കുന്നവനും

6) ഹജ്ജിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നവൻ

7) ഭക്ഷ്യവസതു വായിൽ വെച്ചവനും പാനീയം കുടിക്കുന്നവനും

8)കുളിപ്പുരയിൽ പ്രവേശിക്കുന്നവൻ

9) ബാങ്കും ഇഖാമത്തും വിളിക്കുന്നവൻ , ഈ പറയപ്പെട്ടവർക്കൊന്നും സലാം പറയൽ സുന്നത്തില്ല

വീ‍ട്ടിലേക് പ്രവേശിക്കുകയാണെങ്കിൽ ആരുമില്ലെങ്കിലും ‘അസ്സലാമു അലയ്നാ വ അലാ ഇബാദില്ലാഹിസ്സാലിഹീൻ’(السلام علينا وعلى عباد الله الصالحين)എന്ന് പറയൽ സുന്നത്താണ്.

അന്യ സ്ത്രീകളോട് സലാം പറയലും മടക്കലും

അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സലാം പറയുന്നതും മടക്കുന്നതും നിഷിദ്ധമാണെന്നതാണ് പ്രബലാഭിപ്രായം. വൃദ്ധകളായ സ്ത്രീകളോട് സലാം പറയാമെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാവുന്നു. സഹല്‍ബിന്‍സഅ്ദ് (റ) ഇങ്ങനെ പറയുന്നതായി കാണാം, ഞങ്ങള്‍ വെള്ളിയാഴ്ച ദിവസം ഏറെ സന്തോഷിച്ചിരുന്നു. കാരണം, ഞങ്ങള്‍ക്ക് വൃദ്ധയായ ഒരു സ്ത്രീയുണ്ടായിരുന്നു. ജുമുഅ കഴിഞ്ഞാല്‍ ഞങ്ങള്‍ അവരുടെ അടുത്ത് പോയി സലാം പറയും, അപ്പോള്‍ അവര്‍ ഞങ്ങള്‍ക്കായി (അവര്‍ പ്രത്യേകം തയ്യാറാക്കിയ) ഒരു വിഭവം തരാറുണ്ടായിരുന്നു.

വൃദ്ധകളല്ലാത്ത അന്യസ്ത്രീകളോട് സലാം പറയല്‍ ഹറാം ആണെന്നും സലാം പറഞ്ഞാല്‍ മടക്കലും ഹറാമാണെന്നുമാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. എന്നാല്‍ സ്ത്രീകളോ പുരുഷന്മാരോ കൂട്ടമായിട്ടാണെങ്കില്‍ സലാം പറയാവുന്നതാണെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.

പി എം കെ ഫൈസി



ആയിരത്തിലധികം പേര്‍ക്ക് പരിശുദ്ധ കലിമ ചൊല്ലിക്കൊടുത്ത്‌ ഇസ്ലാമിലേക്‌ ആനയിച്ച ഒരു മലയാളി പണ്ഡിതൻ ഈ അടുത്തകാലം വരെ നമ്മുടെ കൂടെ ജീവിച്ചിരുന്നു. മറ്റുള്ളവരെ സംവാദം നടത്തി തോൽപ്പിച്ച് തന്റെ വിജയം ആഘോഷിക്കാനുള്ള വേദിയായി പ്രബോധനത്തെ അദ്ദേഹം കാണാത്തതിനാല്‍ ''സർവ്വലോക പ്രബോധകനായി" ആ മഹാ മനീഷി അറിയപ്പെട്ടില്ല. അദ്ദേഹത്തെ ബ്രാന്റ്‌ അംബാസഡറാകി സംഘടനയെ മാർക്കറ്റ്‌ ചെയ്യുന്നത്‌ തന്റെ ലക്ഷ്യത്തെയും അതിന്റെ ഫലത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ആൾകൂട്ടത്തിൽ നിന്നും വേറിട്ട്‌ നിന്ന്  ക്യാമറകൾ തന്നിലേക്‌ ഫോക്കസ്‌ ചെയ്യിക്കാൻ അദ്ദേഹം അനുവദിച്ചതുമില്ല. അതുകൊണ്ട്‌ തന്നെ, തന്റെ കുറഞ്ഞ കാല ജീവിതത്തിനിടയിൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച്‌ ശാന്തമായി സ്നേഹത്തോടെ പ്രവര്‍ത്തിച്ചതിനാല്‍ ആയിരത്തിലധികം പേരെ  ഇസ്ലാമിന്റെ പൊൻപ്രഭയിലേക്‌ ആനയിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. ഇസ്ലാം ശാന്ത സുന്ദരമാണ് ഇവിടെ ബല പ്രയോഗമോ തീവ്രവാദമോ ആവശ്യമില്ലന്ന് ഉസ്താദ് ജീവിച്ച് കാണിക്കുകയായിരുന്നു
പി എം കെ ഫൈസി ഉസ്താദിന്റെ ദറജ ഉയർത്തണേ നാഥാ.. ആമീൻ

എം എം അക്ബറും മുസ്ലിം വേട്ടയും !




നാലു സുന്നി വിഭാഗങ്ങളിലായി പതിനായിരക്കണക്കിനു പ്രഭാഷകരുണ്ട് കേരളത്തില്‍; ഒരാളെപ്പോലും ഇന്നോളം ഒരു പൊലീസ് കാരനും അന്വേഷിച്ചു വന്നിട്ടില്ല; സുന്നി വിഭാഗങ്ങള്‍ക്ക് പതിനായിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ഇവിടെ; ഒരു സ്ഥാപനത്തിനു നേരെയും ഒരു കേസും ഇന്നോളം ഉത്ഭവിച്ചിട്ടില്ല: മുസ്ലിം വേട്ട കേരളത്തില്‍ നടക്കുന്നുണ്ടോ?


മുസ്ലിം സ്ഥാപനങ്ങളെയും മതപ്രഭാഷകരെയും വേട്ടയാടുന്നു ഈ ആവശ്യം ഉന്നയിച്ച്‌ ഒരു സംഘം മുഖ്യമന്ത്രിയെ കണ്ടതായും വാര്‍ത്തയുണ്ട്. സത്യത്തില്‍ പറയുന്നതു പോലെ വ്യാപകമായ ഒരു മുസ്ലിം വേട്ട കേരളത്തില്‍ നടക്കുന്നുണ്ടോ? നാലു സുന്നി വിഭാഗങ്ങളിലായി പതിനായിരക്കണക്കിനു പ്രഭാഷകരുണ്ട്. ഇതില്‍ ഒരാളെപ്പോലും ഇന്നോളം ഒരു പൊലീസ് കാരനും അന്യേഷിച്ചു വന്നിട്ടില്ല. സുന്നി വിഭാഗങ്ങള്‍ക്ക് പതിനായിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഒരു സ്ഥാപനത്തിനു നേരെയും ഒരു കേസും ഇന്നോളം ഉത്ഭവിച്ചിട്ടില്ല. കേരളത്തിലാണെങ്കില്‍ 95 ശതമാനത്തോളം സുന്നികളാണു താനും.
സുന്നി സംഘടനകള്‍ക്കു പുറമേ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ സമുദായത്തില്‍ വേറെയുമുണ്ട് -MES ,MSS , PDP, 1NL തുടങ്ങിയവ. ഇവര്‍ക്കാര്‍ക്കും തങ്ങള്‍ക്കെതിരെ ഒരു പൊലീസ് വേട്ട നടക്കുന്നതായി ആക്ഷേപമില്ല. തങ്ങളുടെ പ്രഭാഷകരെയും സ്ഥാപനങ്ങളെയും ഭരണകൂടം ഉന്നം വയ്ക്കുന്നു എന്ന പരാതി ജമാഅത്തെ ഇസ്ലാമിക്കും ഇല്ല. എവിടെ ആര്‍ക്കെതിരെ എന്തു കാരണത്താലാണ് പൊലീസ് നടപടി എന്നു തുറന്നു പറയണം, എന്നിട്ടു കാമ്ബയിന്‍ നടത്തണം, മുഖ്യമന്ത്രിയെ മാത്രല്ല; ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയേയും കാണണം. സമുദായം വേട്ടയാടപ്പെടുമ്ബോള്‍ അതിനെതിരെ ശബ്ദിക്കേണ്ട ചുമതലണ്ട്. അത് പക്ഷേ, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാകരുത്.
സത്യം എല്ലാവര്‍ക്കും അറിയാം; രാജ്യത്ത് സലഫികള്‍ക്ക് എതിരെയാണ് പൊലിസ് നടപടി. ഈ നടപടികള്‍ കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ പരിമിതവുമല്ല, ആഗോളതലത്തില്‍ തന്നെ സലഫിസം കുറ്റവിചാരണയെ നേരിടുകയാണ്. അറബ് -ഇസ് ലാമിക രാജ്യങ്ങളില്‍ ഇപ്പോള്‍ സലഫികള്‍ നിരീക്ഷണത്തിലോ അഴിക്കകത്തോ ആണ്. സലഫിസം അതിന്റെ പോറ്റില്ലത്തില്‍ നിന്നും ഈറ്റില്ലത്തില്‍ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു.
ഇതിന്റെ കാരണവും പകല്‍ പോലെ വ്യക്തമാണ്. കൊന്നും ചത്തും പിടിച്ചടക്കിയ റാഡിക്കല്‍ സലഫിസത്തിന്റെ സംഹാരാത്മക തൗഹീദില്‍ നിന്നാണ് ഇന്നു ലോകം കണ്ടു കൊണ്ടിരിക്കുന്ന വിനാശകരമായ Isls,അല്‍ ഖാഇദ, താലിബാനിസം തുടങ്ങിയ ഭീകര സംഘങ്ങള്‍ ഉണ്ടായിരിക്കന്നത്. കേരളത്തിലെ സലഫി സംഘടനകളും ആഗോള നിരീക്ഷണത്തിന്റെയും നടപടികളുടെയും ഭാഗമാകൂന്നത് തീര്‍ത്തും സ്വാഭാവികം മാത്രം. ഒരു രാജ്യം അതിന്റെ ആഭ്യന്തര സുരക്ഷയെക്കുറിച്ചു ആശങ്കപ്പെട്ടന്നതില്‍ അര്‍ത്ഥമുണ്ട്.
കേരളത്തിലെ സലഫികള്‍ക്ക് സ്വന്തമായി സംഘടനയുണ്ട്, മേല്‍വിലാസമുണ്ട്, നേതൃത്വമുണ്ട്. അധികാരതലങ്ങളില്‍ സ്വാധീനമുണ്ട്, വേണ്ടത്ര വിഭവശേഷിയുണ്ട്, അര്‍ഹിക്കുന്നതിലും ഏറെ മീഡിയാ സപ്പോര്‍ട്ടുണ്ട്. തങ്ങളകപ്പെട്ട ആ പത്തില്‍ നിന്നു തലയൂരാനുള്ള പ്രാപ്തി അവര്‍ക്ക് തന്നെയുണ്ട്. എന്നാല്‍ സലഫി പ്രശ്നം സമുദായത്തിന്റെ മൊത്തം പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്തിന്? അതു സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ കയറ്റുന്ന ഏര്‍പ്പാടാണ്. ഇസില്‍ ഭീകരത സമുദായത്തിന്റെ പൊതു ആശയമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള സലഫികളുടെ ശ്രമം ചെറുക്കുക തന്നെ വേണം.

Tuesday, 27 Feb, 12.03 pm
അബു ഫിദാ ബാഖവി
ഡെയ്ലി ഹണ്ട് ന്യൂസ്
http://dhunt.in/3COQ4?s=a&ss=wsp

Tuesday, 27 February 2018

എം എം അക്ബറും വഹാബികളുടെ മുസ്‌ലിം ഐക്യവും

◼◼◼◻◻◻
🔹🔹🔹🔹🔹🔹🔹🔹
എം.എം അക്ബർ
വിവാദവുമായി ബന്ധപ്പെട്ട്
സുന്നികൾ
മുജാഹിദുകളുമായി
ഐക്യപ്പെടാത്തതിൽ സങ്കടപ്പെടുന്നവർ
ഇതൊന്നാവർത്തിച്ചു
വായിക്കട്ടെ.

സുഹൈർ മൗലവി
ചുങ്കത്തറ എഴുതുന്നു:

"സുന്നികളും മുജാഹിദുകളുമിവിടെ ഭിന്നിച്ചത് അല്ലാഹുവെ മാത്രം ആരാധിച്ചു മുസ്ലിമാകണോ അവനോടുകൂടെ അമ്പിയാക്കളോടും ഔലിയാക്കളോടും ദുആ
ഇരന്നു കാഫിറാകണമോ
എന്ന മൗലിക പ്രശ്നത്തിനാണ്.
ഒന്ന് സ്വർഗ്ഗത്തിലേക്കും മറ്റൊന്ന് നരകത്തിലേക്കും പോകാൻ കാരണമാകുന്ന പണിയാണ്....
അന്നത്തെ(മക്കയിലെ)    മുസ്‌ലിംകളും മുശ് രിക്കുകളും തമ്മിലുള്ള അതേ തർക്കമാണ് ഇന്നും സുന്നികൾക്കും മുജാഹിദുകൾക്കുമിടയിൽ.അതു അടിസ്ഥാനപരം തന്നെയാണ്....
ഇസ്‌ലാമിക ഐക്യം ഉണ്ടാവണമെങ്കിൽ ആദർശവും ലക്ഷ്യവും വഴിയും ഒന്നാവണം.ശിർക്കും തൗഹീദും ഒന്നല്ല.ഇസ്‌ലാമും കുഫ്‌റും രണ്ടാണ്.....
ഇസ്ലാമികമായിഅവർ(സുന്നി,മുജാഹിദ് )ഒന്നിക്കണമെങ്കിൽ വിശ്വാസപരമായി അടിസ്ഥാന വ്യത്യാസം5 തീരണം അഥവാ മുശ്രിക്കുകളുടെ വിശ്വാസവും കർമ്മവും സുന്നികൾ ഒഴിവാക്കണം."

             സൽസബീൽ
                1984 ജൂൺ
                 പേജ്:  8,11

സുന്നി-മുജാഹിദ്
ഐക്യത്തെ സംബന്ധിച്ച്
മുജാഹിദ് നിലപാട് മനസിലായല്ലോ...ആലോചിക്കുക ആരാണ് മുസ്ലിം സമൂഹത്തിൽ വിള്ളൽ സൃഷ്ടിച്ചതെന്ന്.


✍🏻aboohabeeb payyoli.
➖➖➖➖➖➖➖➖

ചുരുക്കത്തിൽ- കേരളത്തിൽ മുസ്ലിം ഐക്യം സാധ്യമാകണമെങ്കിൽ വെറും2% വരുന്ന വഹാബികളുടെ- ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന തൗഹീദിലേക്ക് ഭൂരിപക്ഷം വരുന്ന മുസ്ലിംകളുടെയും തൗഹീദ് മാറ്റണമത്രെ! ഇല്ലെങ്കിലോ....? കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ല മോനേ..... മ്മള് പിടിച്ച വഹാബിക്ക് മൂന്ന് കൊമ്പ്!😀........ മൗലവീ...... RSS ഉം മറ്റും നമുക്കെതിരെ തിരിയുന്നു, നാം ഒന്നിക്കണമെന്നൊക്കെ സോഷ്യൽ മീഡികളിൽ തട്ടി വിടുന്നതോ......? പൊതുസമൂഹത്തിൽ പിടിച്ച് നിൽക്കാനുള്ള മ്മടെ നമ്പറല്ലേ അതെല്ലാം.....! അല്ല പിന്നെ ....!😀..... അതു ശെരി..... അപ്പോൾ RSS ഫാസിസം എന്നൊക്കെ പറഞ്ഞ് ജോറാക്കുന്നത് സുന്നികളുടെ വിശ്വാസം തെറ്റിക്കാനുള്ള അഭ്യാസങ്ങളായിരുന്നല്ലേ.....?

എം എം അക്ബർ മത പണ്ഡിതനോ?അല്ലാഹുവിനെ മാറ്റിയതെന്തിന് ?

♦♦♦♦♦♦♦♦
എം.എം അക്ബർ
മത പണ്ഡിതനോ?
2002ലാണ്
എം.എം അക്ബർ
അല്ലാഹുവിനെ മാറ്റിയത്!!
_________________________

2002ന് മുമ്പ് അക്ബർ അല്ലാഹുവിനെ കുറിച്ച് ഇങ്ങനെ എഴുതി: "പ്രപഞ്ചാ തീതനായ ദൈവം പ്രപഞ്ചത്തിന് പുറത്ത് ഏഴാനാകാശത്തിന് മുകളിൽ സിംഹാസനാരൂഢനായിരിക്കുന്ന സ്വേച്ഛാധിപതിയായ ഒരു ചക്രവർത്തിയാണെന്ന ധാരണ ഇസ്‌ലാം വളർത്തുന്നില്ല."
 
ദൈവ വിശ്വാസം പേജ് 22.
ഇസ്ലാം വിശ്വാസ ദർശനം
                  പേജ്:109.

അല്ലാഹുവിനെ കുറിച്ചുള്ള ഈ വിശ്വാസം 2002ൽ അക്ബർ മാറ്റിയെഴുതി

2002 മെയ് 16ലെ വിചിന്തനത്തിലും 2002 ജൂൺ ലക്കം അൽമനാറിലും എം.എം അക്ബർ അല്ലാഹുവിലുള്ള വിശ്വാസം തിരുത്തി
ഇങ്ങനെ എഴുതി:
മേൽ പറഞ്ഞ എന്റെ പരാമർശം അബദ്ധമാകുന്നു.യഥാർത്ഥത്തിൽ അല്ലാഹു പ്രപഞ്ചാതീതനും ഏഴാ നാകാശത്തിന് മുകളിൽ സിംഹാസനസ്ഥനും സ്വേച്ഛാധിപതിയായ ചക്രവർത്ഥിയുമാവുന്നു എന്നത് ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവ വിശ്വാസത്തിന്റെ ഭാഗമാവുന്നു."
         
      വിചിന്തനം
     2002 മെയ് 16
   
മേലുദ്ധരണികൾ ഒന്നാവർത്തിച്ചു വായിക്കുക.

അല്ലാഹുവിലുള്ള വിശ്വാസത്തിൽ തന്നെ ഇത്തരം അറിവില്ലായ്മകൾ ഇദ്ദേഹത്തിൽ കടന്നുവരാൻ കാരണം മതത്തെ കുറിച്ചുള്ള അറിവില്ലായ്മയാണെന്നു അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്.

അല്ലാഹുവിനെ അറിയുക എന്ന പുസ്തകത്തിൽ അക്ബർ എഴുതുന്നു:"അല്ലാഹുവിനെ അറിയുക-കുറേ കാലം മനസ്സിൽ കൊണ്ടു നടന്ന ആശയമായിരുന്നു.ഇവ്വിഷയകമായി എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ മിക്കതും അറബിയിലായത് കൊണ്ടുതന്നെ നിരവധി പണ്ഡിതൻമാരുടെ സഹായം ആവശ്യമായി.ഭാഷാ പരിജ്ഞാനമോ വിഷയങ്ങളിൽ അഗാധ അവബോധമോ ഇല്ലെന്ന് സ്വയം ബോധ്യമുണ്ടായിട്ടും ഇത്തരമൊരു സാഹസത്തിന് മുതിർന്നത് ഇവ്വിഷയകമായ രചനയുടെ അനിവാര്യതയെ കുറിച്ച ബോധത്തിൽ നിന്നുയർകൊണ്ട ആഗ്രഹത്തിന്റെ തീവ്ര തയാലും പണ്ഡിതൻമാരുടെ നിസ്സീമമായ  സഹകരണമുണ്ടാവുമെന്ന പ്രതീക്ഷയാലുമായിരുന്നു"

 (അല്ലാഹുവിനെ അറിയുക.പേജ്:23)

ഖുർആൻ മനസിലാക്കാൻ ചെറിയമുണ്ടം ഹമീദ് മൗലവിയുടെ പരിഭാഷയും ഹദീസിന് മറ്റൊരാളുടെ ഹദീസ് പരിഭാഷയും സഹായകമായി എന്നും അദ്ദേഹം പറയുന്നുണ്ട്.
ഇക്കാര്യം മുജാഹിദ് മൗലവിമാർക്കെല്ലാം അറിയാവുന്ന വസ്തുതയാണ്. സകരിയ സ്വലാഹി എഴുതുന്നു: "അറബി ഭാഷയിലൂടെ അഖീദ സംബന്ധമായ വിഷയങ്ങളിൽ അഗാധജ്ഞാനം നേടിയ വ്യക്തിയല്ല അക്ബർ എന്ന കാര്യം യുവത മാനേജ് മെന്റിന് അറിയാവുന്നതാണ്"

ഗൾഫ് സലഫികളും
കേരളത്തിലെ
ഇസ്‌ലാഹി പ്രസ്ഥാനവും പേജ്:115
2002ൽ പ്രസിദ്ധീകരണം.


അല്ലാഹുവിലുള്ള വിശ്വാസത്തിൽ മാത്രമല്ല നബി(സ)യുടെ ബാല്യ കാലത്തെ പ്രത്യേകതകളെല്ലാം നിഷേധിച്ചുകൊണ്ട് അദ്ദേഹം എഴുതി:"ഒരു സാധാരണ അറബി ബാലനായി അദ്ദേഹം വളർന്നു."
   
     തൗഹീദിലേക്ക്
     സുന്നത്തിലേക്ക്
     പേജ്:72

എന്നിട്ടും അക്ബറിനെ ഒരു മഹാപണ്ഡിതനായി സോഷ്യൽ മീഡിയയിൽ അവരോധിക്കപ്പെടുമ്പോൾ മുജാഹിദ് മൗലവിമാരും അക്ബറും ഊറിച്ചിരിക്കുന്നുണ്ടാവും.
അക്ബർ ഒരു സാധാരണ മലയാളി മുജാഹിദ്. ബസ് അത്രമാത്രം.

മടവൂരികളോട്;
നിങ്ങളുടെ അഖീദ പ്രകാരം അക്ബറിന്റെ അല്ലാഹുവിലുള്ള വിശ്വാസം പിഴച്ചതാകുന്നു.
അതിനാൽ പ്രതികരിക്കുമ്പോൾ ശ്രദ്ധിക്കുക.
അക്കാര്യം വിശദമായി പിന്നെ പറയാം...

✍🏻 aboohabeeb payyoli
⏺⏺⏺⏺⏺⏺⏺⏺

Monday, 26 February 2018

ചെറുവത്തൂർ സംവാദം-ഇബ്നു തൈമിയ്യയെയും മുജാഹിദുകൾ ഭയക്കുന്നു!





*ചെറുവത്തൂർ സംവാദ വ്യവസ്‌ഥ*________🔽

വഹാബികളുടെ ആദർശ പാപ്പരത്തം തുറന്നു കാട്ടുന്ന സംവാദ വ്യവസ്ഥയായിരുന്നു 25/2/18 ഞായറാഴ്ച ചെറുവതത്തൂർ സി മൗണ്ട് ഹോട്ടലിൽ നടന്നത്.മുജാഹിദ് ഭാഗത്തു നിന്ന് വിസ്ഡം ജിന്ന് വിഭാഗം മുജാഹിദ് മൗലവിമാരായ സൽമാൻ മൗലവി,നൗഷാദ് മങ്കട, ഹൈദർ മൗലവി ,കോയ മൗലവി, ,മുഷ്താഖ് മംഗലാപുരം, തുടങ്ങിയവരും സുന്നി ഭാഗത്തു നിന്ന് ഷാഫി അഹ്‌സനി സ്വലാഹുദ്ദീൻ ഇർഫാനി സുലൈമാൻ ഇർഫാനി അബ്ദുസ്സലാം ഇർഫാനി  നാസർ അർഷദി, ഷാഹിദ് അഹ്‌സനി സ്വിദ്ധീഖുൽ മിസ്ബാഹ് തുടങ്ങിയവരും പങ്കെടുത്തു...ആദ്യത്തിൽ തന്നെ ഫാതിഹ സുന്നികൾ വിളിച്ചപ്പോൾ വഹാബി മൗലവിമാർ ഇറങ്ങി പോയി. ശേഷം ആദ്യം സൽമാൻ മൗലവി മൈക്ക് എടുത്ത് ഇരു പേജ് വരുന്ന അവരുടെ വാദം വായിച്ചു ശേഷം സുന്നി ഭാഗത്തു നിന്ന് സുലൈമാൻ ഇർഫാനി സുന്നികളുടെ വാദവും വായിച്ചു അപ്പൊൾ സൽമാൻ വാദം ക്ലാരിഫൈ ചെയ്യണം എന്ന്  പറഞ്ഞു കൊണ്ട് സുന്നികളുടെ വാദത്തിൽ പിടിച്ചു തൂങ്ങി സുന്നികൾ വാദമായി എഴുതിയ
*തിരുപ്പിറവിയിൽ അനുവദനീയമായ കർമ്മങ്ങളിലൂടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് റബീഉൽ അവ്വൽ 12 നും അല്ലാതെയും സുന്നികൾ നടത്തുന്ന സന്തോഷ പ്രകടനം (നബിദിനാഘോഷം) പ്രതിഫലാർഹമായ ബിദ്അത്ത് ഹസനയാണ്*

എന്ന വാദത്തിൽ  ചില സംശയങ്ങൾ ഉന്നയിച്ചു

*സംശയം ഒന്ന്*: റബീഉൽ അവ്വൽ 12 ന് പ്രത്യേകത കാണുന്നില്ലേ...ലൈലതുൽ ഖദ്റിനെക്കാൾ മഹത്തായ ദിവസമാണ് അന്ന് എന്ന് നിങ്ങൾ സുന്നി അഫ്കാറിർ എഴുതിയില്ലേ???


*മറുപടി* 12ന് പ്രത്യേകത ഉള്ളത് കൊണ്ടാണ് വാദത്തിൽ തന്നെ  *റബീഉൽ അവ്വൽ 12 നും അല്ലാതെയും* എന്ന് ഞങ്ങൾ ചേർത്തത്....


*സംശയം 2*: നബിദിനാഘോഷത്തിന് തെളിവായി നിങ്ങൾ പല ആയതും ഹദീസും മഹാന്മാരുടെ ഉദ്ധരണികളും പറയാറുണ്ടല്ലോ.പിന്നെ എങ്ങനെ ബിദ്അത്ത് ഹസനത്ത് ആയി??

*മറുപടി* ബിദ്അത്ത് ഹസനാ എന്നതിന്റെ ഉദ്ദേശം മഹാനായ ഇമാം ശാഫിഈ (റ) അടക്കം എല്ലാ പണ്ഡിതരും പറഞ്ഞത് അതിന് പ്രമാണങ്ങളിൽ നിന്ന് അടിസ്ഥാന രൂപം ഉള്ളതാണ് എന്നാണ്...അതാണ് മുൻകാല പണ്ഡിതരുടെ ഉദ്ധാരണികളും ആയത്തുകളും സുന്നികൾ ഉദ്ധരിക്കുന്നത്

*സംശയം 3* : ഇത് വരെ തെളിവ്‌ പറഞ്ഞ നിങ്ങൾ ഇപ്പോൾ ബിദ്അത്ത് ഹസനത്ത് ആണ് എന്ന് പറയുന്നത്  എന്ത് കൊണ്ട്??

*മറുപടി*  സുന്നികൾ അംഗീകരിക്കുന്ന ഇമാം സുയൂഥി, അസ്ഖലാനി, അബൂശാമ(റ), തുടങ്ങിയവർ എല്ലാം അവരുടെ കിതാബിൽ പറഞ്ഞത് ഇന്നത്തെ മൗലിദാഘോഷ രൂപം ബിദ്അത്ത് ഹസനത്ത് ആണ് എന്നാണ് അതാണ് കേരളത്തിൽ ഉടനീളം ഞങ്ങൾ പറയുന്നതും..ഈ രൂപം പിൽക്കാലത്തു വന്നതാണ് എന്നാൽ അടിസ്ഥാനം സുന്നത്തിൽ നിന്നാണ്

*സംശയം 4*: നിങ്ങൾ വാദത്തിൽ എഴുതിയ പ്രതിഫലാർഹം എന്നത് ശരിയല്ല കാരണം കാന്തപുരം പറയുന്നു നിർബന്ധമാണെന്ന് എന്നാൽ നിങ്ങൾക്കൊപ്പം വന്ന സിദ്ധീഖുൽ മിസ്ബാഹ് സുന്നത്  ആണ് എന്ന് പറയുന്നു ഇതിൽ ഒന്ന് എഴുതണം???

*മറുപടി* ആ രണ്ട് ആളുകളുടെയും വാദങ്ങൾ ഉൾകൊള്ളുന്നതാണ് പ്രതിഫലർഹം എന്നത് (പ്രതിഫലാർഹം എന്നതിൽ സുന്നത്തും , വാജിബും പെടൂലെന്ന വാദം നിങ്ങൾക്കുണ്ടൊ?????)


*ഉടനെ സൽമാൻ അങ്ങനെ പ്രതിഫലർഹം എന്നതിൽ സുന്നത്തും വാജീബും പെടൂല എന്ന് എഴുതി ഒപ്പിട്ടു തന്നു*

അപ്പോൾ ഒപ്പം വന്ന നൗഷാദ് മങ്കട പറഞ്ഞു ഒന്നുകിൽ കാന്തപുരം പറഞ്ഞ നിർബന്ധത്തിലോ അല്ലെങ്കിൽ സിദ്ധീഖ് പറഞ്ഞ സുന്നത്തിലോ നിൽക്കുക

അപ്പോൾ സിദ്ധീഖ് മൈക്ക് എടുത്തു സുന്നത്താണ് എന്ന വാദം എഴുതി തരാം എന്ന് പറഞ്ഞു അങ്ങിനെ ആദ്യത്തെ വാദം ( സംവാദം നടക്കണം എന്ന നല്ല താത്പര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ) സുന്നികൾ മാറ്റി കൊടുത്തു

*തിരുപ്പിറവിയിൽ അനുവദനീയമായ കർമ്മങ്ങളിലൂടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് റബീഉൽ അവ്വൽ 12 നും അല്ലാതെയും സുന്നികൾ നടത്തുന്ന സന്തോഷ പ്രകടനം (നബിദിനാഘോഷം) സുന്നത്താണ്, ബിദ്അത്ത് ഹസനയാണ്* എന്ന് എഴുതി കൊടുത്തു..

സത്യത്തിൽ പ്രതിഫലാർഹം എന്നത് മനപ്പൂർവ്വം എഴുതിയതാണ്...കാരണം നബിദിനാഘോഷം വിഷയത്തിൽ വഹാബി അപ്പോസ്തലൻ സാക്ഷാൽ *ഇബ്നു തൈമിയ്യ:* തന്നെ നബിദിനാഘോഷിക്കുന്നവർക്ക് *അജ്‌റുൻ അളീം (മഹത്തായ പ്രതിഫലം)* ഉണ്ട് എന്ന് എഴുതി വെച്ചിട്ടുണ്ട് അത് കണ്ട് കൊണ്ടാണ് ഇങ്ങനെ എഴുതിയത്

അപ്പോൾ സൽമാൻ മൗലവിക്ക് പേടിതുടങ്ങി! ........ സ്വന്തം നേതാവിനെ പോലും പേടിക്കുന്ന അനുയായികൾ...........അവസാനം മൗലവി പറഞ്ഞു സുന്നികൾ എഴുതേണ്ട വാദം
*ബിദ്അത്ത് അല്ല* എന്നതാണ് അങ്ങനെ അതിൽ കടിച്ചു തൂങ്ങി മഹാന്മാർ പറഞ്ഞ ബിദ്അത്ത് ഹാസനയുടെ ഇബാറത്തുകൾ സുന്നികൾക്കെതിരിൽ ഓതാം എന്ന് കരുതി ......പാവം!!!!!
കൂടാതെ ബിദ് അത്ത് ഹസന എന്നത് ഷറ ഇൽ ഇല്ലാ എന്ന സലഫുകളുടെ വാദം പോലും മൗലവി തള്ളിപ്പറഞ്ഞു!!! സുബ് ഹാനള്ളാഹ്!!!!!!!


ഒടുവിൽ ഞങ്ങൾ തന്ന വാദത്തിൽ നിങ്ങൾ നിന്ന് സംസാരിക്കുന്നില്ലെങ്കിൽ ഞങ്ങൾ സംവാദത്തിന് തയ്യാറല്ല എന്ന രൂപത്തിൽ സൽമാൻ മാറിയപ്പോൾ മധ്യസ്ഥർ ഇടപെട്ട് സംവാദം നിർത്തി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു______________👍🏻🌸🌸🌸🌸🌸
✒ സലാം ഇർഫാനി ചിയ്യൂർ.

സ്വന്തം നേതാവ് ഇബ്നു തൈമിയ്യയുടെ വാക്ക്-പേടിച്ച് സംവാദത്തിൽ നിന്ന് പിൻമാറിയതിന്റെ ക്രെഡിറ്റ് വഹാബികൾക്ക് സ്വന്തം !!!

ചെറുവത്തൂർ സംവാദ വ്യവസ്ഥയും മതം തിരിയാത്ത മുജാഹിദ് മൗലവിമാരും !



https://m.facebook.com/story.php?story_fbid=1954730118077650&id=100006220419770
🔽________________✒
*സുന്നി മുജാഹിദ് സംവാദ വ്യവസ്ഥ - 25/02/2018 - ഞായർ C MOUNT HALL ചെറുവത്തൂർ*

*വിഷയം - നബിദിനാഘോഷം*
👇
*സുന്നികൾ എത്ര വിട്ട് വീഴ്ച ചെയ്ത് കൊടുത്തിട്ടും മുജാഹിദുകൾ സംവാദത്തിൽ നിന്നും പിന്മാറി*

*പ്രതിഫലാർഹം എന്നതിൽ വാജിബും സുന്നത്തും പെടൂലത്രേ !!!! എന്ന വിചിത്രമായ പൊട്ടത്തരം പറഞ്ഞിട്ടാണ് മൗലവിമാർ തടി സലാമത്താക്കിയത്*

*മുജാഹിദുകളേ !!!! ഇനിയെന്ത് ചെയ്യും മൗലവി എഴുതി ഒപ്പിട്ട് തന്നിരിക്കുകയാ* 😃😃

👇ലോകത്ത് ഇന്നേ വരെ ആരും പറയാത്ത തനി വിഡ്ഡിത്തം പറഞ്ഞ് ചെറുവത്തൂരിൽ വെച്ച് നടന്ന സംവാദ വ്യവസ്ഥയിൽ മുജാഹിദുകൾ പിന്മാറി !!!

ആദ്യം മുജാഹിദ് മൗലവിമാർ വാദമെന്ന് പറഞ്ഞ് ഒരു പേജ് മുഴുവനും കുറേ കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ച് പ്രബന്ധവുമായിട്ട് വന്ന് ഇതാണ് ഞങ്ങളുടെ വാദമാണെന്ന് പറയുകയും , ഇത് ശരിയല്ലെന്നും സംവാദത്തിന്റെ ബെയ്സിക്കായ കാര്യത്തിൽ പെട്ടതാണ് വാദമെന്നതും വാദം എപ്പോഴും  വളരെ ഷോർടായി എഴുതണമെന്നതും, തെളിവുകൾ വാദത്തിലല്ല സംവാദത്തിലാണ് പറയേണ്ടതെന്നും സുന്നി പണ്ഡിതർ ഉണർത്തിയപ്പോളാണ് മൗലവിമാർ തങ്ങളുടെ വാദത്തിന്ന് പറ്റിയ അമളി മനസ്സിലായത് തന്നെ !!!! അങ്ങനെയാണ് സുന്നികൾ വാദം എഴുതിക്കൊടുക്കുന്നത്

സുന്നികൾ എഴുതിക്കൊടുത്ത വാദം

👇👇

*തിരുപ്പിറവിയിൽ അനുവദനീയമായ കർമങ്ങളിലൂടെ സന്തോഷവും , നന്ദിയും പ്രകടിപ്പിച്ച് റബീഉൽ അവ്വൽ 12 ന്നും അല്ലാതെയും സുന്നികൾ നടത്തുന്ന സന്തോഷപ്രകടനം (നബിദിനാഘോഷം) പ്രതിഫലാർഹമായ__ബിദ്അത്തുൻ ഹസനയാണ്*  __✒

ഈ വാദമുന്നയിച്ചപ്പോൾ മുജാഹിദ് പക്ഷം പറഞ്ഞത് സുന്നത്താണെന്ന വാട്സപ്പ് ഗ്രൂപ്പിൽ പറഞ്ഞ വാദമോ അല്ലെങ്കിൽ കാന്തപുരമുസ്താദ് പറഞ്ഞ വാജിബാണെന്നോ എഴുതണം പോൽ !!!!! ഇവിടെയാണ് സുന്നികൾ കൃത്യമായി പറഞ്ഞത് , പ്രതിഫലമാണെന്നതിൽ വാജിബും സുന്നത്തുമെല്ലാം പെടും ഇനിയങ്ങനെ പെടൂലെന്ന വാദമുണ്ടൊ ഉണ്ടെങ്കിൽ അതെഴുതിത്തരണമെന്ന് ആവർത്തിച്ച് ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ലോക ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ പൊട്ട വാദം നമ്മുടെ ജിന്ന് വിഭാഗം വിസ്ഡം മൗലവിയായ സൽമാൻ മൗലവി എഴുതി ഒപ്പിട്ട് തരുന്നത്

*"പ്രതിഫലത്തിൽ സുന്നത്തും വാജിബും പെടൂലത്രേ !!!!!!! സൽമാൻ - ഒപ്പ് !!!!!!*😂

ഇതിനിടയിലാണ് മുജാഹിദ് പക്ഷം മോഡറേറ്ററുടെ സഫാഹത്ത് പ്രതിഫലാർഹമെന്നത് സുന്നത്തിൽ പെടൂലത്രേ !! ഹ ഹ ഹ അപ്പോൾ ഏതിലാ പെടുക ഹറാമിലോ ??? നല്ല കഥ !!!!! അത് പോലെ മുജാഹിദ് പക്ഷം വ്യവസ്ഥയിൽ ഇരുന്ന മറ്റൊരു മൗലവി നൗഷാദ് മങ്കടയുടെ വാദം നബിദിനാഘോഷം സുന്നത്തോ ഫർളോ ഏതാണെന്ന് ഒന്നുറപ്പിച്ച് എഴുതണമെന്ന് ആവശ്യപ്പെട്ടു.
👇👇
പ്രതിഫലാർഹമെന്നത് സുന്നത്തിന്റെ മലയാളമാണെന്നത് പോലും അറിയാത്ത പൊട്ട മൗലവിമാരായത് കൊണ്ട് ഇതാ  സുന്നികൾ വിട്ട് വീഴ്ച ചെയ്യുന്നു ആയ്ക്കോട്ടെ സുന്നത്താണ് ബിദ് അത്ത് ഹസനയാണ് എന്ന് എഴുതിത്തരുന്നു സംവാദത്തിലേക്ക് വരൂ ?????????????

ഈ വാദത്തിലും മുജായിദ് പക്ഷം സൽമാൻ മൗലവി കൂടെയിരുന്ന നൗഷാദിനെ പോലും തള്ളിപ്പറഞ്ഞ് കൊണ്ട് സംവാദത്തിന്ന് തയ്യാറാവുന്നില്ല !!!! എന്ത് കൊണ്ട് ???? മൗലവി ഭയക്കുന്നു ????

സുന്നത്താണ് , ബിദ് അത്തുൻ ഹസനയാണ് എന്ന് പറഞ്ഞാൽ സുന്നത്ത് ഇല്ലാതാകുമോ ???? മൗലവിമാർ എന്ത് കൊണ്ട് ബിദ് അത്ത് ഹസനയെ ഭയക്കുന്നു ?????

എല്ലാവരും പഠിച്ചോളൂട്ടൊ ബിദ് അത്ത് ഹസനയെന്നത് യഥാർത്ഥ സലഫുകൾ പഠിപ്പിച്ചതാണ്

قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.

"""ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസറ്, ഇജ്മാ'അ് തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു. (അഥവാ നല്ല ബിദ്അത്ത്""""" (മനാഖിബ് ശാഫി ഈ ഇമാം ബൈഹഖി - 01/469)__________

യഥാർത്ഥ സലഫുകൾ പറഞ്ഞവാദമാണ് സുന്നികൾക്ക് ! അല്ലാതെ ഡ്യൂപ്ലിക്കേറ്റ് നാമധാരികളായ സലഫിയെന്ന പേരും പറഞ്ഞ് വരുന്ന വഹാബികളുടെ വാദമല്ലാട്ടൊ!!!!!!________________

🔽
*മുജാഹിദുകൾ അപ്ലോഡ് ചെയ്ത വ്യവസ്ഥ വീഡിയോ പ്രധാന ഭാഗം കട്ട് മുറിച്ച് ചെയ്തത് കൊണ്ട് മുഴുവനായും സുന്നി വിഭാഗം  ഉടൻ പ്രസിദ്ധീകരിക്കും  പ്രതീക്ഷിക്കുക*

*👇👇👇👇👇സംവാദ വ്യവസ്ഥയിൽ നിന്നും പിന്മാറിയ മൗലവിമാർ തിരിച്ച് പോകു മ്പോൾ ഹാളിന് പുറത്ത് മൗലവിമാരെ സാക്ഷി നിർത്തി വ്യവസ്ഥയിൽ പങ്കെടുത്ത  സുന്നി പണ്ഡിതരായ സലാം ഇർഫാനി ചിയ്യൂർ , സ്വലാഹുദ്ദീൻ ശാമിൽ ഇർഫാനി മഞ്ചേരി അവലോകനം നടത്തുന്നു*
https://youtu.be/OSWz9-jjmWo

👆സലാം ഇർഫാനി ചിയ്യൂർ 🔍
https://youtu.be/I58oAN4rowY

സ്വലാഹുദ്ദീൻ ശാമിൽ ഇർഫാനി മഞ്ചേരി👆🔍

പ്രതിഫലത്തിൽ സുന്നത്തും വാജിബും പെടൂലാ എന്ന ലോകചരിത്രത്തിലെ വിചിത്രമായ വാദം മുജായിദ് പക്ഷം സൽമാൻ മൗലവി എഴുതി ഒപ്പിട്ട് തന്നത് മുകളിൽ കൊടുത്ത ഫോട്ടോയിലോ എഫ് ബി ലിങ്കിലോ കാണുക!
___________________
ഞങ്ങൾ[മുജാഹിദ് ] പറയുന്നത് നിങ്ങളുടെ [സുന്നികളുടെ]വാദമായിട്ട് എഴുതിത്തരണമെന്ന് പറഞ്ഞ്- ഇളിഭ്യരായി സ്ഥലം വിടേണ്ടി വന്ന മൗലവിമാർ നവോത്ഥാനത്തിന്റെ പൊട്ടത്തരങ്ങൾ വഹാബിസത്തിൽ അടിച്ച് കയറ്റി അലങ്കരിക്കുന്നു.പാവം അബ്ദുൽ വഹാബ് ! ഇത്തരം മണ്ടത്തരങ്ങൾ കേൾക്കാനായിരുന്നോ - ഒരു പുരുഷായുസ്
മുഴുവനും വാളും ചുഴറ്റി   അങ്ങേര് നടന്നത്! ഇതങ്ങാനും അയാളറിഞ്ഞിരുന്നെങ്കിൽ ഖബറും പൊളിച്ച് എഴുന്നേറ്റ് വന്നേനേ.... മഴ തടഞ്ഞ് നിർത്തിയ - വഹാബി ഔലിയ ഏപി അബ്ദുൽ ഖാദർ മൗലവിയുടെ മർതബയിലേക്കങ്ങേര് എത്താത്തത് നന്നായി !
✒ -

പ്രതിഫലത്തിൽ സുന്നത്തും വാജിബും പെടില്ലെന്ന - പുതിയ മുജാഹിദ് ഉസൂൽ പ്രകാരം , സുന്നത്ത് നിസ്കാരത്തിനും വാജിബായ ഹജ്ജിനും പ്രതിഫലം കിട്ടില്ലെന്ന്  ആപ്പീസിൽ നിന്ന് അറിയിച്ചു!.... ദാണ്ടെ കെടക്കണു പഴയ തൗഹീദ്😀😀😀

തഫ്സീറുകൾ മനുഷ്യരുണ്ടാക്കിയതിനാൽ അവലംബിക്കരുതെന്ന് മൗലവിമാർ!

🌐📖🌐
മദ്രസയുടെ മീമും
ജഹന്നമിന്റെ മീമും
🔸🔸🔸🔸🔸🔸🔸🔸
സുന്നികൾ മദ്രസക്കെതിരായിരുന്നു,
മദ്റസയുടെ തുടക്കത്തിലേ 'മീം'
ജഹന്നമി(നരകം)ന്റെ ഒടുവിലത്തെ മീമാണ് എന്ന് സുന്നികൾ പറയാറുണ്ട്, മൗലവിമാർ ഖുർആൻ ക്ലാസ്സ് തുടങ്ങിയപ്പോൾ സുന്നികൾ എതിർത്തിരുന്നു.പിന്നെ അതെല്ലാം അവർ തുടങ്ങി മുജാഹിതിനെപോലെയായി... ചില മൗലവിമാർ അണികൾക്ക് സമാധാനം ലഭിക്കാൻ പറയുന്ന വാക്കുകളാണിത്.

എന്താണ് വസ്തുത
സത്യത്തിൽ മദ്രസ തുടങ്ങിയത് മുജാഹിദ് ജനിക്കുന്നതിന് മുമ്പ് വഫാതാ(1919)മൗലാനാ ചാലിലകത് കുഞ്ഞഹമ്മദ് ഹാജി എന്ന മഹാ പണ്ഡിതനാണ് (ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ ഉസ്താദ്)അദ്ദേഹം സുന്നിയാണ് എന്നതിൽ മൗലവിമാർക്ക് പോലും സംശയമില്ലാത്ത കാര്യം.പിന്നെ,ഖുർആൻ ക്ലാസ്സ്; അതും മുജാഹിദിന്റെ ജന്മത്തിന് മുമ്പേ പള്ളി ദർസുകളിൽ ആരംഭം കുറിച്ചിരുന്നു എന്നതിൽ ആർക്കും സശയമില്ലല്ലോ.

പിന്നെ സുന്നികൾ എതിർത്തു എന്ന് പറയപ്പെടുന്ന മദ്‌റസയും ഖുർആൻ ക്ലാസും ഏതാണ്?

തഫ്സീർ അവലംബിക്കാതെ
സ്വന്തം ബുദ്ധിക്കും യുക്തിക്കുമനുസരിച്ച് മൗലവിമാർ ഖുർആൻ ക്ലാസ്/മദ്റസ തുടങ്ങിയപ്പോൾ അതിനെ സുന്നികൾ എതിർത്തിട്ടുണ്ട്, ഇന്നും എതിർത്ത് പോരുന്നുമുണ്ട്.കാരണം തഫ്സീർ അവലംബിക്കാതെ അവനവന്റെ യുക്തിക്ക് തോന്നിയത് ഖുർ ആനികാശയമായി പഠിപ്പിക്കപ്പെടുന്നു എന്നത് കൊണ്ട്.

തഫ്സീർ മനുഷ്യരുണ്ടാക്കിയതാണെന്നും അതൊഴിവാക്കണമെന്നുമാണ് മൗലവിമാരുടെ കണ്ടെത്തൽ.
ഒരു മൗലവിയുടെ നിർദ്ദേശം നോക്കൂ..
"ചില പണ്ഡിതന്മാർ പോലും സാക്ഷാൽ പ്രമാണങ്ങൾ നേർക്കുനേരെ പഠിപ്പിക്കുന്നതിന് പകരം ഏതെങ്കിലും തഫ്സീറോ അഖീദ കിതബോ അന്യൂനമായ പ്രമാണങ്ങളെന്നോണം ഉദ്ധരിക്കുകയും ആ ഗ്രന്ഥങ്ങളുടെ പ്രാമാണികത ജന മനസ്സുകളിൽ ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും മാർഗ ദർശനം ഉൾക്കൊണ്ട സ്വഹാബികളുടെ മാതൃകയുമായി യോജിക്കുന്നതല്ല ഇത്.
.... ..അബൂബക്കർ സിദ്ധീഖിനെ പോലുള്ളവർ അവർ സത്യമാർഗം ഗ്രഹിച്ചത് മനുഷ്യരാരും രചിച്ച ഗ്രന്ഥ ങ്ങളിൽ നിന്നല്ല."
 
       ശബാബ് വരിക
   2009 മെയ് 15 പേജ് 9

സ്വഹാബികൾ നബി(സ)യിൽ നിന്ന് നേരിട്ട് ഖുർആൻ പഠിച്ചവരാണ്.നബി(സ)യിൽ നിന്ന് നേരിട്ട് ഖുർആൻ പഠിച്ചവർ അവരുടെ ശിഷ്യന്മാർക്ക് പകർന്നു. നബി(സ)പഠിപ്പിച്ച കാര്യങ്ങൾ പിൽക്കാല ക്കാർക്ക് മനസിലാക്കികൊടുക്കാനാണ് സ്വഹാബികളും താബിഉകളും പിന്നീട് തഫ്സീർ രചിച്ചത് എന്നുപോലും മനസ്സിലാക്കാതെയാണ് മൗലവിമാർ തഫ്സീർ നിഷേധവുമായി രംഗത്ത് വന്നത്.
പിന്നെ,സൃഷ്ടികൾ രചിച്ച ഗ്രന്ഥങ്ങളിൽ നിന്ന് സ്വഹാബികൾ മതം പഠിച്ചിട്ടില്ല അതിനാൽ തഫ്സീർ സ്വീകരിക്കില്ല എങ്കിൽ മൗലവിമാർ രചിക്കുന്ന വാരിക,മാസിക,പുസ്തകങ്ങൾ....ഒന്നും സ്വീകരിക്കരുതല്ലോ.

വിവരക്കേടിന് കയ്യും കാലും മുളച്ചാൽ എന്ത് ചെയ്യും?🤔

ചിന്തിക്കുക, തഫ്സീർ അവലംബിക്കാതെ സ്വന്തം യുക്തിക്കനുസരിച്ചുള്ള ഖുർആൻ ക്ലാസ് തടയപ്പെടേണ്ടതല്ലേ?അത്തരം മദ്റസകളുടെ 'മീം' ജഹന്നമിന്റെ മീം തന്നെയല്ലേ?

✍🏻 aboohabeeb payyoli

നുണ പറയൽ മത്സരം നടത്തി മുജാഹിദ് മൗലവിമാർ!

🔵🔴⚫
മൗലവിമാർ ശ്രദ്ധിക്കുക;
നുണ പറയൽ മത്സരം
വേദി ഒന്നിൽ നടക്കുന്നു.
➖➖➖➖➖➖➖➖

നുണ,മിമിക്രി മത്സരങ്ങൾക്ക് ക്യാമ്പ് സംഘടിപ്പിച്ച ഒരു മത സംഘടനയേ ലോകത്തുള്ളൂ. അത് മുജാഹിദാണ്.

മാറി മാറി വരുന്ന തൗഹീദും ശിർക്കും പിന്നെ നൂറുകൂട്ടം വൈരുദ്യങ്ങളും ഈ പരിശീലനക്കളരിയിലെ ഉത്പന്നങ്ങളിൽ ചിലത് മാത്രമാണ്.

നുണപറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എടത്താനാട്ടുകര അബ്ദുറഹ്മാൻ മൗലവിയുടെ അഭിമുഖത്തിൽ നിന്ന്:

"ഞങ്ങളുടെ ക്യാമ്പുകളിൽ നുണ പറയൽ മത്സരങ്ങൾ തന്നെ നടന്നിരുന്നു.1996 ഡിസംബറിൽ മേപ്പയൂർ സ്കൂളിൽ അസ്ഗറലി,പി. ടി ബീരാൻകുട്ടി,അലി പത്തനാപുരം,എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വി സി(വളണ്ടിയർ കോറം) പ്രവർത്തകരുടെ രഹസ്യ യോഗം നടന്നു. അതിൽ എടത്താനാട്ടുകാര മഹല്ലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലിലൊരാളായിരുന്നു ഞാൻ.പ്രച്ഛന്ന വേഷം,മിമിക്രി,കയറിൽ തൂങ്ങിയുള്ള കയറ്റം,നുണ പറയൽ മത്സരം മുതലായവ ആ ക്യാമ്പിൽ നടന്നു.അത് ഇസ്ലാമികമാണോ?നമുക്ക് ചേർന്നതാണോ എന്ന ചോദ്യങ്ങൾക്ക് ആവശ്യമായി വരും എന്നാണ് അസ്ഗറലി മറുപടി പറഞ്ഞത്.. ഏതായാലും അന്നത്തെ നുണ പറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം എനിക്കും രണ്ടാം സ്ഥാനം പിരിച്ചുവിടപ്പെട്ട ഐ.സ്.എം ന്റെ ഇന്നത്തെ സ്റ്റേറ്റ് ട്രഷറർ എൻ.എം ജലീൽ മാസ്റ്റർക്കുമാണ് ലഭിച്ചത്.മത്സരവിജയി എന്ന നിലക്ക് അഞ്ച് റെക്‌സോണ സോപ്പും സോപ്പു പെട്ടികളും കിട്ടി.സ്വരം മാറ്റി ഫോണിലൂടെ സംസാരിച്ചു തെറ്റിധാരണയുണ്ടാക്കാൻ  തക്കപാകത്തിൽ മിമിക്രി പരിശീലനവും നടന്നു.അതിലും എനിക്ക് സമ്മാനം കിട്ടിയിരുന്നു.ആ ക്യാമ്പിൽ സി.പി ഉമർ സുല്ലമി ജിഹാദ് എന്ന വിഷയ സംബദ്ധമായി ക്ലാസെടുത്തിരുന്നു എന്നാണെന്റെ ബാലമായ ഓർമ."
     
      ഇസ്‌ലാഹ് മാസിക
      സമ്മേളന പതിപ്പ്
        2003 ജനുവരി.


✍🏻 aboohabeeb payyoli
🔺🔺🔺🔺🔺🔺🔺🔺

Sunday, 25 February 2018

കാന്തപുരത്തെ തുറുങ്കിലടക്കാൻ മുജാഹിദ് നേതാവിന്റെ വിഫല ശ്രമം

🌐🌐🌐🌐💠💠💠💠
കാന്തപുരത്തെ
ഷാർജയിൽ
'അകത്താ'ക്കാൻ
ഉമർ മൗലവിയുടെ
വിഫല ശ്രമം.
🔹🔹🔹🔹🔹🔹🔹🔹

പണ്ട് കാന്തപുരം ഉസ്താദിനെ മുശ് രി  ക്കാണെന്ന് അറബികൾക്കിടയിൽ പ്രചരിപ്പിച്ചു  'അകത്താ'ക്കാൻ ഉമർ മൗലവി ശ്രമിച്ചു പരാജയപ്പെട്ട കഥ കേട്ടിട്ടുണ്ടോ നിങ്ങൾ?
ഉസ്താദ് ഷാർജയിൽ ഇറങ്ങിയപ്പോൾ മുജാഹിദുകൾക്ക് ഉസ്താദിനെ ഒന്ന് അറസ്റ്റു ചെയ്യിപ്പിക്കണം.അതിനവർ ഉമർ മൗലവിയെ സമീപിച്ചു അന്ന് അദ്ദേഹവും ഷാർജയിലുണ്ടായിരുന്നു.

മൗലവി അറബികളോട് പറഞ്ഞു കാന്തപുരം ശിർക്കിന്റെ നേതാവാണെന്ന്.അപ്പോൾ അവിടെ അറബികളുമായി ഉസ്താദിന് ഒരു ആദർശ സംവാദം തന്നെ നടത്തേണ്ടി വന്ന കഥ ഉമർ മൗലവി തന്നെ പറയട്ടെ:

"ഞാൻ ഷാർജയിൽ എത്തിയ ഉടനെ എന്നെ സുഹൃത്തുക്കൾ വളഞ്ഞു.കാന്തപുരത്തിന്റെ യഥാർത്ഥ രൂപം ശൈഖിനെ അറിയിക്കണമെന്ന് അവർ നിർബന്ധിച്ചു.ഒരു തക്കതായ സന്ദർഭം ഉണ്ടാവുകയോ ശൈഖ് അവകൾ മുസ്ലിയാരെ കുറിച്ചു എന്നോട് അന്വേഷിക്കുകയോ ചെയ്യാത്ത സ്ഥിതിയിൽ മുൻകടന്നു ഞാനതിന് ഒരുങ്ങുകയില്ലെന്നു അവരോട് തീർത്തു പറഞ്ഞു....അങ്ങനെയിരിക്കെ ഒരുനാൾ ശൈഖിന്റെ ബംഗ്ലാവിൽ ഒരു ഉച്ച വിരുന്നു സജ്ജമായി...ഷാർജാ ചീഫ് ജസ്റ്റിസിന്റെ വിരുന്ന് സദസ്സിലേക്ക് അദ്ദേഹത്തിന്റെ പ്രിയം സമ്പാദിച്ചു കഴിഞ്ഞ കാന്തപുരവും കൂട്ടുകാരനും ക്ഷണിക്കപ്പെട്ടു.ഞങ്ങളും അവിടെയുണ്ട്....ഞങ്ങൾ സഭയിൽ പലതും സംസാരിച്ചു കൊണ്ടിരിക്കുന്ന കൂട്ടത്തിൽ ശൈഖ് ഒരു ചരിത്ര സംഭവം അനുസ്മരിക്കുകയും വിശദീകരിക്കുകയും ചെയ്തു.(മക്ക മുശ്രിക്കുകളുടെ ശിർക്കിന്റെ കഥ.)...ഞാൻ ആഗ്രഹിച്ചിരുന്ന അവസരം എന്നെ തേടിയെത്തിയെന്നു എനിക്ക് ബോധ്യമായി.ഞാൻ പറഞ്ഞു:ഈ ദുരവസ്ഥ ലോകമാകെ വ്യാപിച്ചിരിക്കുന്നു.ഞങ്ങളുടെ നാട്ടിലും ഇതേറെയുണ്ട്‌.കുറേ പണ്ഡിതന്മാർ ഇത്തരം ശിർക്കുപരമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിരന്തരം വ്യാപൃതരാണ്.അത്തരത്തിലുള്ള ഒരു പണ്ഡിത സംഘടന തന്നെ ഞങ്ങളുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്.ആ സംഘത്തിന്റെ ഒരു പ്രധാന പ്രചാരകനാണ് എന്റെ അടുത്തിരിക്കുന്ന ഈ അബൂബക്കർ മുസ്‌ലിയാർ.കാന്തപുരം സ്വാഭാവികമായും പൊട്ടിത്തെറിച്ചു.ഉമർ മൗലവി പറയുന്നത് അപ്പാടെ കാളവാണ് എന്ന് ക്ഷോഭത്തോടെ പ്രതിവചിച്ചു.ഞാൻ ഒരിക്കലും ശിർക്കിന്റെ  പ്രചാരകനല്ലെന്നും തൗഹീദിന്റെ സന്നദ്ധ ഭടനാണെന്നും വിശ്വസിപ്പിക്കാൻ ആ സദസ്സിൽ അദ്ദേഹം കിണഞ് ശ്രമിച്ചു.പക്ഷെ,മനസ്സിൽ ഉറച്ചുകിടക്കുന്നതും പറഞ്ഞുശീലിച്ചതുമായ ശിർക്ക് അറിയാതെ നാവിൽ നിന്ന് പുറത്തു ചാടി.കാന്തപുരം മുസ്ലിയാരുടെ മനസ്സ് സമ്മതം കൊടുത്തില്ലെങ്കിലും നാവ് മൊഴിഞ്ഞ വാചകമിതായിരുന്നു:ഞങ്ങൾ ഔലിയാക്കളെ വിളിക്കുന്നത് രക്ഷിക്കാൻ പ്രാപ്തരാണെന്ന വിശ്വാസത്തിലല്ല.ഞങ്ങൾക്ക് വേണ്ടി അവർ റബ്ബിനോട് ശുപാർശ ചെയ്യുമെന്ന ആശയിൽ മാത്രമാണ്."

      കെ.ഉമർ മൗലവി
      ഓർമകളുടെ
      തീരത്ത്.പേജ് 485

സുന്നി പണ്ഡിതന്മാരെ വിദേശത്തു കുടുക്കാനുള്ള ശ്രമവും ആവേശവും മുജാഹിദ് മൗലവിമാർക്ക് മുമ്പേ ഉള്ളതാണെന്നും സുന്നി പണ്ഡിതർ ആരുടെ മുന്നിലും ആദർശം തുറന്ന് പറയുമെന്നും ഈ സംഭവം, വഹാബി മൗലവിയുടെ വകയായ വരികൾക്കിടയിലൂടെ പോലും നമ്മെ ബോധ്യപ്പെടുത്തുന്നു.!
ഏപി ഉസ്താദിന്റെ യഥാർത്ഥ മറുപടി ഏതായാലും മൗലവി പുറത്ത് വിടാൻ സാധ്യത തീരെയില്ലല്ലോ! കട്ട് മുറിച്ചും വെട്ടി ഒട്ടിച്ചും ശീലിച്ച മൗലവി മാരിൽ നിന്ന് [വളച്ച് കെട്ടിയാണെങ്കിലും!] കുറച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞല്ലോ! കെടക്കട്ടേ മൗലവിക്കൊരു ചിന്ന സല്യൂട്ട്! എം എം അക്ബറിന്റെയും സാക്കിർ നായിക്കിന്റെയും കേസുകളുടെ പേരിൽ- ഇവർ മുശ്രിക്കാക്കിയ മുസ് ലിംകളുടെ പോലും സഹതാപ വോട്ട് നേടാൻ - കള്ളക്കണ്ണീരുമായി കലിതുള്ളുന്ന മുജാഹിദ് മൗലവിമാർ ,സ്വന്തം നേതാക്കളുടെ പഴയ കാല ചതികൾ ഇടക്കിടക്ക് അയവിറക്കുന്നത് നല്ലതാണ്.....!വാളെടുത്തവൻ വാളാലെ........!!!

എം എം അക്ബറിനും സാക്കിർ നായ്ക്കിനു മെതിരെയുള്ള കേസുകൾ - ഫാസിസത്തിന്റെ പക വീട്ടലാണെന്ന മൗലവിമാരുടെ അഡാർ ന്യായീകരണം ബുദ്ധിയുള്ളവർക്ക് അംഗീകരിക്കാനാകില്ല. ഭൂരിപക്ഷം വരുന്ന മുസ്ലിമീംഗളെയും മുശ്രിക്കാക്കി- സമുദായത്തിൽ ഭിന്നതയും ഛിദ്രതയും അനൈക്യവും വളർത്തി-ഇസ് ലാമിന്റെ ശത്രുക്കളെ സഹായിക്കുന്നവരും  ഫാസിസവും ഒരേ ലക്ഷ്യത്തിലേക്കാണെന്ന് ചരിത്രം പഠിച്ചവർക്കറിയാം......! മൗലവിമാരി നി ഉരുളുക തന്നെ !!!
✍🏻 ▪▪▪▪▪▪▪▪

ആയത്തിന്റെ പരിഭാഷ പോലുമറിയാതെ അടികൂടുന്ന വഹാബീ മൗലവിമാർ❗

ആയത്തിന്റെ പരിഭാഷ പോലുമറിയാതെ അടികൂടുന്ന വഹാബീ മൗലവിമാർ❗
https://youtu.be/SkUTSj5WnS4

Saturday, 24 February 2018

മുജാഹിദ് ഭിന്നിപ്പ്-മൗലവി ഗ്രൂപ്പും മടവൂർ ഗ്രൂപ്പും തമ്മിലുള്ള ഭിന്നതകൾ!

*മൗലവി വിഭാഗവും മടവൂർ വിഭാഗവും തമ്മിൽ ഉള്ള കൗതുകമായ അന്തരം ആരെയും വിസ്മയിപ്പിക്കും. ഇത് സംബന്ധമായി ഇരു വിഭാഗവും ഇറക്കിയ സിഡികൾ ലഖു ലേഖകൾ പുസ്തകങ്ങൾ എന്നിവ പരിശോധിക്കുമ്പോൾ ഏത് സാധാരണക്കാരനും പിടികിട്ടുന്ന വൈരുധ്യങ്ങളുടെ പട്ടിക ഇതാണ്.  .കാഫിറാക്കൽ കലാകാരന്മാരോട് കാലം എങ്ങിനെ കണക്ക് ചോദിക്കുന്നു എന്നു കണ്ടറിയുക*

*മൗലവി വിഭാഗം*

1.👉🏻നല്ല ജിന്നുകളെ സുഹൃത്തുക്കളായി കിട്ടിയാൽ അവർ നമ്മെ നേർവഴിയിലേക്ക് നയിക്കും

2.👉🏻അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തും

3.👉🏻തിന്മകളിൽ നിന്നു മോചിപ്പിക്കും

4.👉🏻അദൃശ്യകാര്യങ്ങൾ ജിന്നുകൾ അറിയും ജിന്ന് വഴി അദൃശ്യകാര്യങ്ങൾ ജിന്ന് സേവകരും അറിയും

5.👉🏻തേങ്ങ ഇടുമ്പോഴും മേശ വലിച്ചു നീക്കുമ്പോഴും ചൂടുവെള്ളം ഒഴിക്കുമ്പോഴും ജിന്നുകളുടെ ശരീരത്തിൽ ഏൽക്കാൻ ഇടയുണ്ട് അപ്പോൾ ജിന്നുകൾ നമ്മെ ഉപദ്രവിക്കും

6.👉🏻പിശാച് വസ് വാസ് ഉണ്ടാക്കുക മാത്രമല്ല ചെയ്യുന്നത് ശാരീരിക രോഗങ്ങളുമുണ്ടാക്കും അയ്യൂബ് നബിക്ക് രോഗം ഉണ്ടാക്കിയതിൽ  പിശാചിന് പങ്കുണ്ട് ജലദോഷം പനി തുടങ്ങിയ എല്ലാ രോഗങ്ങൾക്കും ഒരു കാരണം പിഷാജ് ആണ്

7.👉🏻ജിന്നുകൾക്ക് ദൂരെ ദിക്കിൽ നിന്നു സാധനങ്ങൾ എത്തിക്കാനും മറ്റു അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാനും സാധിക്കും

8.👉🏻സുലൈമാൻ നബി ( അ)ഇഫ്രീത്ത് ജിന്നിനോട് സഹായം തേടിയതും ജിന്ന് സഹായിച്ചതും ഖുർആനിൽ ഉണ്ട്

9.👉🏻പിശാചിന് ധന നഷ്ടം ഉണ്ടാക്കാൻ സാധിക്കും

10.👉🏻പിശാചിനെ പൂജിച്ചാൽ പിശാച് തന്റെ പൂജകർക്ക് ചില ഉപകാരങ്ങൾ ചെയ്ത് കൊടുക്കും ജർമനിയിൽ നിന്നു സായിബാബ വച്ച് കൊണ്ടെത്തിക്കുന്നത് പിശാചിന്റെ സഹായത്തോട് കൂടിയാണ്

11.👉🏻പിശാച് വിഗ്രഹങ്ങളിൽ ആവാഹിക്കും വിഗ്രഹം പാല് കുടിച്ചു എന്ന വാർത്ത ശരിയാണ് വിഗ്രഹത്തിന് ആർത്തവം ഉണ്ടായതും തതൈവ അതൊക്കെ പിശാച് ഒപ്പിച്ച വേലയാണ്

12.👉🏻സിഹ്ർ ഫലിക്കും അതാണ് യഥാർത്ത അഹ്ലുസുന്നത്തിന്റെ വിശ്വാസം ഫലിക്കില്ല എന്നു മുഅതസലി വിശ്വാസമാണ്

13.👉🏻നബിക്ക് (സ)ക്ക് സിഹ്ർ ബാധിച്ചു എന്നത് ബുഖാരി മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട് ഇല്ലെന്ന വാദം ഹദീസ് നിഷേധമാണ്

14.👉🏻ഈസബ്‌നു മറിയം അല്ലാത്ത ഏത് കുഞ്ഞു പ്രസവിക്കപ്പെടുമ്പോഴും പിശാച് അവനെ കുത്തും  അത് കൊണ്ടാണ് കുഞ്ഞു കരയുന്നത് ഇതിനെ നിഷേധിക്കുന്നത് ഹദീസ് നിഷേധം ആണ്

15.👉🏻വീട്ടിൽ പാമ്പിനെ കണ്ടാൽ മൂന്നു ദിവസം പോ പോ പോ എന്നു പറയണം എന്നിട്ടും പോയില്ല എങ്കിൽ മാത്രമേ ഉപദ്രവിക്കാവൂ കാരണം അത് ജിന്നുകളായിരിക്കും അത് നിഷേധിക്കുന്നവൻ ഹദീസ് നിഷേധിയാണ്

16.👉🏻ജിന്ന് മനുഷ്യ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തും അത്കൊണ്ട് ബർത്താക്കൻമാർ നേരെത്തെ വീട്ടിൽ എത്തണം

17.👉🏻കാവൽ ചോദിക്കാനായി ഹദീസുകളിൽ പറഞ്ഞിട്ടുള്ള മുഴുവൻ ജിന്നും പിശാചും ഒർജിനൽ ആണ്

18.👉🏻ജിന്നുകളും മലക്കുകളും നമ്മെ സഹായിക്കും എന്നു ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്

19.👉🏻മലക്കുകൾ ജിന്നുകൾ എന്നിവരോട് അവരുടെ കഴിവിൽ പെട്ട കാര്യങ്ങൾ സാധിച്ചു തരാൻ തേടിയാൽ അത് പ്രാർത്ഥനയല്ല ശിർക്കും അല്ല

20.👉🏻ജിന്ന് പിശാച് ബാധകളിൽ നിന്ന് മോചനം നേടാൻ മന്ത്രിച്ചു ഊതുക തടവുക വെള്ളത്തിൽ മന്ത്രിച്ചു കുടിക്കുക  കുടയുക തുടങ്ങിയ ചികിത്സകൾ സ്വീകരിക്കാം

*മടവൂർ വിഭാഗം*


1.👉🏻അദൃശ്യമായ രൂപത്തിൽ നേർവഴിലേക്ക് നയിക്കുന്നവൻ അല്ലാഹുവാണ് ജിന്നുകൾ നേർ വഴിയിലേക്ക്  നയിക്കും എന്നു വിശ്വസിച്ചാൽ ശിർക് ആണ്

2.👉🏻അദൃശ്യമായ അബൗധികമായ മാർഗത്തിൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ അല്ലാഹുവിനെ കഴിയൂ ജിന്നിന് കഴിയും എന്ന് വിശ്വസിക്കുന്നത് കടുത്ത ശിർക്ക് ആണ്

3.👉🏻തിന്മകളിൽ നിന്നു മോചിപ്പിക്കുന്നത് അല്ലാഹുവാണ് മരിച്ചു വിശ്വസിക്കുന്നത് ശിർക്ക് ആണ്

4.👉🏻അല്ലാഹുവിന് മാത്രമേ അദൃശ്യം അറിയൂ ചിലപ്പോൾ പ്രവാചകന്മാർക്ക് അള്ളാഹു അറിയിച്ചു കൊടുക്കും മറ്റുള്ളവർക്ക് ഗയ്ബ് അറിയും എന്ന വിശ്വാസം ശിർക്ക് ആണ്

5.👉🏻അജ്ഞാത ശക്തത്തികളുടെ ഉപദ്രവം ഭയപ്പെടരുത് അങ്ങനെ ഭയപ്പെടുന്നത് ശിർക്കാണ്

6. 👉🏻രോഗം ഉണ്ടാക്കുന്നവൻ അല്ലാഹുവാണ് അതിൽ മറ്റുള്ളവർക്ക് പങ്കുണ്ടെന്ന വിശ്വാസം ശിർക് ആയി

7.👉🏻ജിന്നുകൾക്ക് മനുഷ്യരുടെ ഒരു ബൗദിക കാര്യത്തിലും ഇടപെടാൻ കഴിയില്ല അങ്ങനെ ഖുർആൻ പഠിപ്പിക്കുന്നില്ല

8.👉🏻ഇഫ്രീത്ത് ജിന്നിനോട് സഹായം തേടാം എന്നും മമ്പുറം തങ്ങളോട് പാടില്ലന്നുമാണോ നിങ്ങളുടെ വാദം എവിടെപ്പോയി നിങ്ങളുടെ തൗഹീദ്

9.👉🏻പിശാച് ധനത്തിൽ നഷ്ടമുണ്ടാക്കും എന്നു വിശ്വസിച്ചാൽ അപ്പോൾ തന്നെ കാഫിർ ആയി

10. 👉🏻പിശാച് മലക്ക് പ്രവാചകന്മാർ എനിവയെ ആരാധിക്കുന്നവർക്ക് അവൻ ഉപകാരം ചെയ്ത് കൊടുക്കില്ല എന്നാണ് ഖുർആൻ പറയുന്നത് സംവാദത്തിൽ സുന്നികൾക്ക് എതിരെ ഈ ആയത്ത് ഓതി ഖുർത്തുബി വായിക്കുന്നവർ അതേ ആയത്ത് കൊണ്ട് തന്നെ കാഫിർ ആയിരിക്കുന്നു

11. 👉🏻പിശാച് വിഗ്രഹങ്ങളിൽ ആവാഹിക്കും എന്ന വാദം പച്ചയായ ഖുർആൻ നിഷേധം ആണ്

12.👉🏻സിഹ്ർ ഫലിക്കില്ല സിഹ്‌റിൽ ഫലം പ്രദീക്ഷിക്കുന്നത് അബൗദ്ധികമായിട്ടാണ് അതിനാൽ സിഹ്ർ ഫലിക്കും എന്ന വിശ്വാസം ശിർക്ക് ആണ്

13.👉🏻നബി(സ)സിഹ്ർ ഫലച്ചു എന്ന വാദം ഖുർആൻ നിഷേധം ആണ് ഉണ്ടെന്നു പറയുന്ന ഹദീസുകൾ യുക്തിക്കും ഖുർആനിനും എതിരായതിനാൽ തള്ളപ്പെടേണ്ടതാണ്

14.👉🏻കുഞ്ഞിനെ പിശാച് കുത്തും എന്നു പറയുന്നത് വിഡഡിത്തമാണ്  ഖുർആനിനും ഹദീസിനും എതിരാണ്

15.👉🏻ജിന്നിന് പാമ്പിന്റെ രൂപത്തിൽ വരാൻ കഴിയില്ല വീട്ടിലെ പാമ്പിനെ ഉപദ്രവിക്കരുദ് എന്ന വാതം ഇസ്‌ലാമിനെ അവഹേളിക്കലാണ്  ഹദീസിന്റെ ഉദ്ദേശം തിരിയാത്തത് കൊണ്ടാണ് ഇങ്ങിനെ ജല്പിക്കുന്നത്.  ശറഹ് മുസ്ലിം ഒന്നു തുറന്ന് നോക്കിക്കൂടെ

16.👉🏻ജിന്നിന് മനുഷ്യ സ്ത്രീകലുമായി ബന്ധം പുലർത്താൻ കഴിയുമെന്ന വാദം വെഭിചാരത്തിന് അനുമതി നൽകൽ ആണ് അവിഹിദ ഗർബങ്ങളെ നിയമവൽക്കരിക്കലാണ്

17.👉🏻ഹദീസുകളിൽ പരാമർഷിക്കപ്പെട്ട ജിന്നുകളും പിഷാജുകളും അധികവും ബാക്ടറ്റീരിയ ഫംഗസ് പോക്കിരി കൊതുക് വൈറസ് എന്നിവയാണ്


18.👉🏻ജിന്നുകൾക്കും മലക്കുകൾകും ഒരു പ്രാവശ്യമെങ്കിലും നമ്മെ സഹായിക്കാൻ ഉള്ള കഴിവ് നല്കപ്പെട്ടിട്ടുണ്ട് എന്നു ആരെങ്കിലും വിശ്വസിച്ചാൽ അവൻ മുശ്രിക്കായി

19.👉🏻മലക്കുകളുടെയും ജിന്നുകളുടെയും സഹായം അബൗധികം തന്നെയാണ് അബൗദികമല്ല എങ്കിൽ അവരോടു തേടാമെന്നാണ് അതിനർത്തംഎങ്കിൽ തേടിയാൽ കാഫിറാകുമെന്നു അവതർക്കിതമാണ്


20.👉🏻ഖുർആൻ ശാരീരിക രോഗങ്ങൾക്കുള്ള ശമനമല്ല ആത്മീയ ദാരി ദ്ര്യത്തിനുള്ള ചികിത്സയാണ് ഇത്തരം ഖുറാഫാത്തിൽ നിന്ന് സമൂഹത്തെ രക്ഷിച്ച ഇസ്‌ലാഹി പ്രസ്ഥാനത്തെ വീണ്ടും അന്ധകാരത്തിലേക്ക് നായിക്കുകയോ? ഊത്തും തടവും മാത്രമല്ല ജിന്ന് ചികിത്സ കേന്ദ്രങ്ങളും ഇവർ തുടങ്ങിട്ടുണ്ട് അവിടെ വെച്ചു മാനസിക രോഗം ബാധിച്ച പെണ്കുട്ടികളെ മതവും ബൗദികവും അറിയാത്ത മണ്ടന്മാർ അടിച്ചിറക്കൽ ചികിത്സ നടത്തിയതായും ശരീരത്തിൽ കയറി ഇരുന്നതായും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞിട്ടുണ്ട്

*Dr. *അബ്ദുൽ നാസർ അൽ അർശദി കൊണ്ടോട്ടി*✍🏼✍🏼✍🏼✍🏼

ഈ തട്ടിക്കൂട്ട് സംഘടനയാണ് യഥാർത്ഥ ഇസ്ലാമെന്ന് പൊതു സമൂഹം തെറ്റിദ്ധരിച്ചാൽ- ആരെങ്കിലും ഇസ്ലാമിലേക്ക് വരാൻ തയ്യാറാകുമോ? ഇവരുടെ ആശയം പരിശുദ്ധ ഇസ്ലാമിന്റെ ആശയമല്ലെന്ന് പൊതുസമൂഹത്തെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്!

Friday, 23 February 2018

നിസ്കാരശേഷമുള്ള ദുആകൾ

*❇🕋1⃣ സുബ്ഹിയുടെ ദുആ*

🕋❇اَللَّهُمَّ اجْعَلْ صَبَاحَنَا هَذَا صَبَاحًا مُبَارَكًا إلَى الْخَيْرِ قَرِيبًا وَعَنِ الشَّرِّ بَعِيدًا لَا خَاسِئًا وَلاَخَاسِرًا☪،
🕋❇اَللَّهُمَّ إِنَّا نَسْأَلُكَ خَيْرَالصَّبَاحِ وَخَيْرَالْمَسَاِء وَخَيْرَالْقَدْرِ وَخَيْرَاللَّيْلِ وَخيْرَالنَّهَارِ وَخَيْرَمَا جَرَىٰ بِهِ الْقَلَم☪ُ
،🕋❇اَللَّهُمَّ إِنَّا نَعُوذُ بِكَ مِنْ شَرِّ الصَّبَاحِ وَشَرِّ الْمَسَاءِ وَشَرِّ الْقَدْرِوَشَرِّ اللَّيْلِ وَشَرِّ النَّهَاِر وَشَرِّ مَاجَرَىٰ بِهِ الْقَلَم☪ُ،
 ❇🕋اَللَّهُمَّ اجْعَلْ صَبَاحَنَا هَذَا صَبَاحَ الصَّالِحِينَ،وَألْسِنَتَنَا ألْسِنَةَ الذَّاكِرِينَ، وَقُلُوبَنَا قُلُوبَ الْخَاشِعِينَ،وَأبْدَانَنَا أبْدَانَ الْمُطِعِينَ،وَأعْمَالَنَا أعْمَالَ الْمُتَّقِينَ،وَنَبِّهْنَا عَنْ نَوْمَةِ الْغَافِلِينَ،اَللَّهُمَّ شَارِكْنَا فِي دُعَاِء الْمُؤْمِنِين☪َ

🕋❇رَبَّنَا اغْفِرْلَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ ، وَلَاتَجْعَلْ فِي قُلُوبِنَا غِلاًّ لِلَّذِينَ أمَنُوا رَبَّنَا إنَّكَ رَؤُفٌ رَّحِيم☪ٌ


🕋❇അര്‍ത്ഥം: അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതത്തെ അനുഗ്രഹീത പ്രഭാതമാക്കേണമേ... നന്‍മയിലേക്കു അടുത്തതും തിന്‍മയില്‍ നിന്നു വിദൂരമായതും ആക്കേണമേ... ഏറ്റവും അനുഗ്രഹീതമായ പ്രഭാതവും സന്ധ്യയും രാവും പകലും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു. ഖലമിനാല്‍ കുറിക്കപ്പെട്ടതില്‍ നിന്നും ഉത്തമമായതിനെയും ഞങ്ങള്‍ ചോദിക്കുന്നു. അല്ലാഹുവേ, ഇവയുടെയെല്ലാം തിന്മയില്‍ നിന്ന് നിന്നോട് കാവൽ ‍ചോദിക്കുന്നു.
അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതത്തെ സജ്ജനങ്ങളുടെ പ്രഭാതമാക്കേണമേ... ഞങ്ങളുടെ നാവുകളെ നിന്നെ പ്രകീര്‍ത്തിക്കുന്ന നാവുകളാക്കേണമേ... ഞങ്ങളുടെ ഹൃദയങ്ങള്‍ വിനയമുള്ളവരുടെ ഹൃദയങ്ങളാക്കേണമേ... ഞങ്ങളുടെ ശരീരങ്ങളെ വഴിപ്പെടുന്നവരുടെ ശരീരമാക്കേണമേ... ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭക്തിയുള്ളവരുടെ പ്രവര്‍ത്തനങ്ങളാക്കേണമേ... നിന്നെ ഓര്‍ക്കാത്ത അശ്രദ്ധക്കാരുടെ ഉറക്കത്തില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തേണമേ... സത്യവിശ്വാസികളുടെയും സജ്ജനങ്ങളുടെയും പ്രാര്‍ത്ഥനകളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ...
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരന്മാരും മുന്‍ഗാമികളുമായ സത്യവിശ്വാസികള്‍ക്കും മാപ്പു നല്‍കേണമേ... ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോട് പോരുണ്ടാക്കരുതേ, അല്ലാഹുവേ, നീ കരുണാനിധിയും കാരുണ്യവാനുമാണെന്ന കാര്യം സുനിശ്ചിതമാണ്...

*🕋❇2⃣ ളുഹ്റിന്‍റെ ദുആ*

🕋❇اَللَّهُمَّ اكْتُبْ لِكُلِّ وَاحِدٍ مِنَّا بَرَاءَةً مِّنَ النَّارِ،وأمَانًا مِنَ الْعَذَابِ،وَخَلَاصًا مِنْ الْحِسَابِ ،وَجَوَازًاعَلَى الصِّرَاطِ وَنَصِيبًامِنَ الْجَنَّةِ، وَالْفَوْزَبِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ.☪

❇അര്‍ത്ഥം : അല്ലാഹുവേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും നരകമോചനവും ശിക്ഷകളില്‍ നിന്നുള്ള രക്ഷയും, വിചാരണയില്‍ നിന്നു മോക്ഷവും, സ്വിറാത്ത് വേഗം വിട്ടു കടക്കാനുള്ള കഴിവും, സ്വര്‍ഗ്ഗം ലഭിക്കാനുള്ള ഭാഗ്യവും, സ്വര്‍ഗ്ഗം കൊണ്ടുള്ള വിജയവും, നരകമുക്തിയും പ്രദാനം ചെയ്യേണമേ...

*🕋❇3⃣ അസറിനുള്ള ദുആ*

🕋❇اَللَّهُمَّ إِنَّا نَسْأَلُكَ سَلَامَةً فِي الدِّينِ وَعَافِيةً فِي الْجَسَديِ، وَزِيَاَدةً فِي الْعِلْمي،ِ وَ بَركَةً فِي الْرِّزْقي،ِ وِصِحَّةً فِي الْجِسْميِ،إِلَهَنَا ارْزُقْنَا تَوْبَةً قَبْلَ الْمَوْتِ وَرَاحَةً عِنْدَ الْمَوْتِ  وَمَغْفِرَةً بَعْدَ الْمَوْتِ،يَا سَاِمعَ كُلِّ صَوْتٍ هَوِّنْ عَلَيْنَا سَكَرَاتِ الْمَوْتِ،اَللَّهُمَّ ارْحَمْ عَلَيْنَا بِإِلْإِيمَانِ عِنْدَ الْمَوْتِ،

رَبَّنَا اغْفِرْلَنَا وَلِإخْوَانِنَا الَّذِينَ سَبَقُونَا بِإِلْإِيمَانِ،وَلَا تَجْعَلْ فِي قُلُوبِنَا غِلًّاللَّذِينَ آمَنُوا رَبَّنَا إنَّكَ رَؤُفٌ رَّحِيمٌ☪. 

❇അര്‍ത്ഥം : അല്ലാഹുവേ, ദീനിലുള്ള രക്ഷയും ശരീര സുഖവും വിജ്ഞാനത്തിലുള്ള വര്‍ദ്ധനവും ഭക്ഷണത്തില്‍ ബര്‍ക്കത്തും ശരീരാരോഗ്യവും നിന്നോട് ചോദിക്കുന്നു. നാഥാ, മരിക്കുന്നതിനു മുമ്പ് തൌബ ചെയ്യാനും മരണസമയത്ത് സംതൃപ്തിയോടെ മരിക്കാനും തുണക്കേണമേ. മരണശേഷം മഗ്ഫിറത്തും നീ പ്രദാനം ചെയ്യണേ. എല്ലാ ശബ്ദങ്ങളും  കേള്‍ക്കുന്നവനെ മരണവേളയില്‍ സകറാത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. അല്ലാഹുവേ, മരിക്കുമ്പോള്‍ ഈമാന്‍ കിട്ടി മരിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ മുന്‍ഗാമികളായ മുഅ്മിനുകള്‍ക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോടുള്ള അസൂയയെ ഉണ്ടാക്കരുതേ. രക്ഷിതാവേ, നീ പരമകാരുണികനും കരുണാനിധിയുമാണ്...

*🕋❇4⃣ മഗ് രിബിനുള്ള ദുആ*

🕋❇اَللَّهُمَّ لَا تَقْتُلْنَا بِغَضَبِكَ وَلَا تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ،
اَللَّهُمَّ لَاتُؤَاخِذْنَا بِسُوءِ أَعْمَالِنَا،وَلَا تُسَلِّطْ عَلَيْنَا مَنْ لَا يَخَافُكَ وَلَا يَرْحَمُنَا،وَكُفَّ أَيْدِيَ الْكَافِرِينَ عَنَّا يَا خَفِيَّ الْأَلْطَافِ،ونَجِّنَا مِمَّا نَخَافُ،
اَللَّهُمَّ يَا غَنِيُّ يَا حَمِيدُ  يَا مُبْدِئُ يَا رَحِيمُ  يَا وَدُودُ،أَغْنِنَا بِحَلَالِكَ عَنْ حَرَامِكَ وَبِطَاعتِكَ عَنْ مَعْصِيَتِكَ وَبِفَضْلِكَ عَمَّنْ سِوَاكَ.☪


❇അര്‍ത്ഥം : അല്ലാഹുവേ, നിന്റെ കോപം കൊണ്ട് ഞങ്ങളെ നീ നശിപ്പിക്കരുതേ, നിന്റെ ശിക്ഷ കൊണ്ട് നശിപ്പിക്കരുതേ. അതിനു മുമ്പ് എന്നെ സുഖത്തിലാക്കേണമേ.

അല്ലാഹുവേ, പ്രവര്‍ത്തനത്തിലെ ദൂഷ്യം കൊണ്ട് ഞങ്ങളെ ശിക്ഷിക്കല്ലെ. ഞങ്ങളോട് കരുണ കാണിക്കാത്തവരെ ഞങ്ങളുടേ മേല്‍ അധികാരം നല്‍കല്ലെ. അക്രമികളുടെയും കപടന്മാരുടെയും സത്യനിഷേധികളുടെയും കപടന്മാരുടെയും കരങ്ങളില്‍ നിന്നും തട്ടിയകറ്റേണമേ. കരുണാനിധിയായ തമ്പുരാനെ. ഞങ്ങള്‍ ഭയപ്പെടുന്നതില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.
അല്ലാഹുവേ, അന്യാശ്രയം ആവശ്യമില്ലാത്തവനെ, സ്തുതികള്‍ക്ക് അര്‍ഹനാവയവനേ, സൃഷ്ടാവേ, പുനരുദ്ധാരകനെ, കരുണാനിധിയെ, കൃപകടാക്ഷങ്ങള്‍ ചൊരിയുന്നവനെ, നീ അനുവദിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക വഴി നിരോധിക്കപ്പെട്ടതില്‍ നിന്നും എന്നെ അകറ്റേണമേ. നിനക്കു വഴിപ്പെടുക വഴി നിനക്ക് എതിരു പ്രവര്‍ത്തിക്കുന്നതില്‍ നിന്നും എന്നെ തടയേണമേ. നിന്റെ ഔദാര്യം കൊണ്ട് നിയൊഴികെയുള്ളവരില്‍ നിന്ന് എന്നെ ഐശ്വര്യവാനാക്കേണമേ.☪

*🕋❇5⃣ ഇശാഇന്‍റെ ദുആ*

🕋❇للَّهُمَّ احْفَظْنَا فِي ظُلْمَةِ اللَّيْلِ كَمَا حَفِظْتَنَا فِي ضَوْءِ النَّهَارِ، وَاصْرِفْ عَنَّا بَلاَءَ اللَّيْلِ كَمَا صَرَفْتَ عَنَّا بَلَاءَ النَّهَارِ،وَاحْشُرْنَا مَعَ الْأَبْرَارِ،وَاجْعَلْ مُنْقَلَبَنَا إلَى دَارِ الْقَرَارِ،وَنَجِّنَا مِنَ النَّاِر بِحَقِّ النَّبِيِّ المُصْطَفَى الْمُخْتَاِروَاعْفُ عَنَّا يَا غَفَّارُ.☪

❇അര്‍ത്ഥം : പകല്‍ വെളിച്ചത്തില്‍ ഞങ്ങളെ നീ സംരക്ഷിച്ചതു പോലെ, രാത്രിയുടെ ഇരുളില്‍ നിന്നും കാത്തു രക്ഷിക്കേണമേ... പകല്‍സമയത്തെ ആപത്തുകള്‍ ഞങ്ങളില്‍ നിന്നു നീക്കിയതു പോലെ, രാത്രിയിലെ വിപത്തുകളും ഞങ്ങളില്‍ നിന്നു നീക്കേണമേ... ഞങ്ങളെ നല്ലവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണമേ... ഞങ്ങളുടെ മടക്കം സ്വര്‍ഗത്തിലേക്കാക്കേണമേ... നരകത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ... ഞങ്ങള്‍ക്ക് പൊറുത്ത് തരേണമെ, ഉന്നതരായി തിരഞ്ഞെടുക്കപ്പെട്ട നബി (സ) യുടെ ബഹുമതികൊണ്ട് ഞാന്‍ ചോദിക്കുന്നു ...

        *''☝️അള്ളാഹു അഅ്ലം☝️''*

ജീവിച്ചിരുന്ന പ്രസിഡന്റിന്റെ കറാമത്ത് പ്രചരിപ്പിച്ച് മുജാഹിദുകൾ

മഹാന്മാരുടെ കറാമത്തുകൾ ചോദ്യം ചെയ്യുക/നിഷേധിക്കുക -അതിലൂടെ മഹാന്മാരോടുള്ള ആദരവ് ഇല്ലാതാക്കുക -കേരള വഹാബികളുടെ ഒരു പ്രധാന പ്രവർത്തനമാണ്. 

അതെങ്ങിനെയാ ഉണ്ടാകുക?അള്ളാഹു ഒരുകാര്യം തീരുമാനിച്ചാൽ അത് വേണ്ടെന്ന് വക്കാൻ ഔലിയക്ക് കഴിയുമോ? അല്ലാഹുവിനെ ചെറുതാക്കി ഔലിയാനെ വലുതാക്കുകയാണോ?......ഇങ്ങനെ അവനവന്റെ അറിവില്ലായ്മക്കനുസരിച്ചു ചോദ്യപട്ടികക്ക് വലുപ്പം കൂടാറുണ്ട്.

എന്നാൽ സ്വന്തം മൗലവിമാരുടെ 'കറാമത്' പ്രചരിപ്പിക്കുമ്പോൾ ഈ ജാതി ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ലതാനും! ഈ അടുത്ത കാലത്തു മരണപ്പെട്ട എ പി അബ്ദുൽഖാദിർ മൗലവിയുടെ ഒരു കറാമത്   അയാളുടെ ജീവിത കാലത്തു തന്നെ ഇവർ പ്രചരിപ്പിച്ചത് നോക്കൂ..
മാനാഞ്ചിറ മുജാഹിദ് സമ്മേളനം നടക്കുമ്പോൾ മഴ പെയ്തത്രെ.അപ്പോൾ മൗലവി പറഞ്ഞത്രെ ചുറ്റും മഴ പെയ്തോട്ടെ ഞങ്ങളെ ഒഴിവാക്കിത്തരണമെന്നു.അപ്പോഴേക്കും മഴ നിന്നു പെയ്തില്ല... (ഇസ്‌ലാഹി പ്രസ്ഥാനം പേജ് 141. കെ ൻ എം പ്രസിദ്ധീകരണം.)
അല്ല മുജാഹിദുകളെ നിങ്ങളെ ഭാഷയിൽ ചോദിക്കട്ടെ,മഴ വർഷിപ്പിക്കാൻ അള്ളാഹു മീകാഈലിനെ ഏൽപ്പിക്കുക 'എന്നിട്ട് മലക്ക് ആ പ്രവർത്തനം ചെയ്യുപ്പോൾ മൗലവി അത് വേണ്ടാന്ന് പറയുക ,എന്നിട്ട്   അല്ലാഹു തീരുമാനിച്ച സംഗതി നടക്കാതെ ആവുക! ഇതെങ്ങനെയാ ഉണ്ടാവുക? അല്ലാഹുവിനെ കൊച്ചാക്കുകയാണോ?
സുന്നികൾ, വലിയ്യിന്റെ കറാമത്ത് മരണ ശേഷം പറഞ്ഞാൽ പോലും ,വഹാബികളിവിടെ ശിർക്കിന്റെ പെരു മഴ പെയ്യിക്കും! സാധാരണക്കാരനായ സ്വന്തം പ്രസിഡന്റിന്റ കറാമത്ത് മുജാഹിദുകൾ അച്ചടിച്ച് വിതരണം ചെയ്തു....! ശിർക്കു പോയിട്ട് ഒരു ബിദ് അത്തു പോലുമില്ല! ഇത് വായിച്ച വഹാബി ഔലിയക്ക് പോലും യാതൊരു കുലുക്കവുമുണ്ടായില്ല.....!കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ലെന്ന പോലെ....... 





കറാമത്ത് മരണത്തോടെ മുറിയില്ലെന്ന് വഹാബീ മൗലവിമാർ

ആസിം(റ)ന്റെ സംഭവം 
വിശദീകരിച്ച് കൊണ്ട്

കുഞ്ഞീത് മദനിയുടെ

"അല്ലാഹുവിന്റെ ഔലിയാക്കൾ;
എന്ന പുസ്തകത്തിലൂടെ 

കേരള നദ്വത്തുൽ മുജാഹിദീൻ
പഠിപ്പിക്കുന്നു.

" ആസിം  (റ)ന്റ മരണശേഷം 
അല്ലാഹു അദ്ദേഹത്തെ ആദരിച്ച് കൊണ്ട് പ്രകടമാക്കിയ ഒരു
കറാമത്തായിട്ടാണ്
ഈ സംഭവം വ്യാഖ്യാനിക്കപ്പെടേണ്ടത്.

അപ്പോൾ ഒരു സത്യവിശ്വാസിയുടെ മരണശേഷവും അദ്ദേഹത്തോട് ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയത്തിൽ അല്ലാഹുവിന്റെ
ഒരാദരവ് പ്രകടമാക്കാനുള്ള സാദ്ധ്യത
തള്ളികളയാവതല്ല."

[പേജ്: 43]



കെ. എൻ .എം. പുറത്തിറക്കിയ

കുഞ്ഞീത് മദനിയുടെ

"അല്ലാഹുവിന്റെ ഔലിയാക്കൾ;

എന്ന പുസ്തകത്തിലൂടെ പഠിപ്പിക്കുന്നു.

" സത്യവിശ്വാസികൾക്ക്  നേരെയുള്ള അല്ലാഹു വിന്റെ ആദരവ് അവരുടെ മരണത്തോടെ അവസാനിക്കുന്നില്ലല്ലോ .

അത് കൊണ്ട് ഒരു സത്യവിശ്വാസിയുടെ ജീവിതകാലത്ത് അദ്ദേഹത്തെ ആദരിച്ച്  കൊണ്ട് വല്ല അത്ഭുത സംഭവവും അല്ലാഹു വെളിപ്പെടുത്താനുള്ള ഈ സാദ്ധ്യത
 അദ്ദേഹത്തിന്റ  മരണത്തോട് കൂടി അവസാനിക്കുന്നില്ല. എന്നാണ് ഭൂരിപക്ഷാഭിപ്രായം

[ അല്ലാഹുവിന്റെ ഔലിയാക്കൾ
   കുഞ്ഞീത് മദനി
   കെ.എൻ.എം പ്രസിദ്ധീകരണം 
   പേജ്: 42 ]




കറാമത്ത് മരണശേഷവും ഉണ്ടാകുമെന്ന് മുജാഹിദ് നേതാവ് ഫൈസൽ മൗലവി!
👇👇👇👁👁👁
...എന്താല്ലേ.....!!!

മന്ത്രിച്ചൂത്തും ഉമിനീർ തെറിപ്പിക്കലും തൗഹീദാക്കി വഹാബികൾ !

◻◼◻◾
മൗലവിമാരും
മന്ത്രിച്ചൂത്തും
ശ്ശ്ശ് ശ് .... ഫൂ.....
🔹🔹🔹🔹🔹🔹🔹🔹
മന്ത്രിക്കുമ്പോൾ ഉമിനീർ പാറ്റി ഊതുന്നതിനെ എങ്ങനെയൊക്കെയായിരുന്നു മൗലവിമാർ പരിഹസിച്ചിരുന്നത് ?
ലോകം തിരിയാത്തവർ,ഖുറാഫികൾ
അന്ധവിശ്വസികൾ,
തനി യാഥാസ്ഥിതികർ,ഹോസ്പിറ്റൽ വേണ്ടല്ലോ ഊതിയാൽ പോരെ....അങ്ങനെ സുന്നികളെ ,പൊതു സമൂഹത്തിനു മുമ്പിൽ പരിഹസിക്കാൻ ഇതൊക്കെ എത്രമാത്രം ഉപയോഗപ്പെടുത്തിയിരുന്നു എന്നൊന്നാലോചിച്ച് നോക്കൂ...

എന്നാലിപ്പോൾ ,ഇതിനെല്ലാം സ്വഹീഹായ ഹദീസുകൾ തന്നെ തെളിവുണ്ടെന്നംഗീകരിച്,  അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് മൗലവിമാർ!

പ്രമുഖ മുജാഹിദ് നേതാവ് , അബ്ദുൽ ഹഖ് സുല്ലമിയുടെ മകൻ ഫള്ലുൽ ഹഖ് ഉമരി എഴുതുന്നു:
"പ്രവാചകന്റെ അനുചരന്മാരിൽ ചിലർ ഒരു അറബി ഗോത്രത്തിനടുത്തുകൂടെ ചെന്നു.പക്ഷെ ആ ഗോത്രം ഇവരെ സൽകരിച്ചില്ല. അങ്ങനെയിരിക്കേ ഗോത്രത്തലവനെ തേൾ കുത്തി.അവർ ചോദിച്ചു -നിങ്ങളുടെ കൂടെ വല്ല മറന്നോ മന്ത്രിക്കുന്നവനോ ഉണ്ടോ? സ്വഹാബികൾ പറഞ്ഞു:നിങ്ങൾ ഞങ്ങളെ സൽകരിച്ചില്ലല്ലോ?അതിനാൽ കൂലി നിശ്ചയിച്ചാലല്ലാതെ ഞങ്ങളത് ചെയ്യുകയില്ല.അങ്ങനെ ആട് പ്രതിഫലമായി നിശ്ചയിച്ചു.ഫാതിഹ ഓതുകയും ഉമിനീർ പാറ്റി തുപ്പുകയും രോഗശമനമാവുകയും ചെയ്തു.(ബുഖാരി 5736)

ഉസ്മാനുബിന് അബിൽ ആസ്(റ)പറയുന്നു:
നബി(സ)എന്നെ ത്വാഇഫിലെ ഗവർണ്ണറായി നിയമിച്ചപ്പോൾ എന്റെ നമസ്കാരത്തിൽ ചില തടസ്സ പ്രശ്നങ്ങൾ ഉണ്ടായി.ഞാനെത്ര നമസ്കരിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല
ഇത് നബി(സ)യോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു അത് പിശാചാണ്. ഇങ്ങോട്ടടുത്തിരിക്ക് ഞാൻ പ്രവാചകന്റെ അടുത്തേക്കിരുന്നു.എന്റെ നെഞ്ചത്തടിക്കുകയും എന്റെ വായയിൽ പാറ്റി തുപ്പുകയും ചെയ്തു.എന്നിട്ട് പറഞ്ഞു:അല്ലാഹു വിന്റെ ശത്രുവേ ഇറങ്ങിപ്പോകൂ.ഇത്‌ മൂന്ന് തവണ ആവർത്തിച്ചു.എന്നിട്ട് പറഞ്ഞു ഇനി നിന്റെ ജോലി തുടങ്ങുക.
         സ്വഹീഹ് ഇബ്നുമാജ
                     2/273,:2858
   
ഇത്തരം ഹദീസുകളെ കണ്ടില്ലെന്ന് നടിക്കാനും, നമുക്ക് പറ്റില്ലെന്ന് പറഞ് അവഗണിക്കാനും ഹദീസ് നിഷേധികൾക്ക് മാത്രമേ കഴിയൂ."

      ജിന്ന്,പിശാച്,സിഹ്ർ
പ്രശ്നങ്ങളും പരിഹാരങ്ങളും.
    ഫള്ലുൽ ഹഖ് ഉമരി.
           പേജ്:57

✍🏻 ഒരു കാലത്ത്- മന്ത്രിച്ചൂതിയ ഹദീസുകൾക്കെതിരെ ഹാലിളക്കിയതും ,മന്ത്രിക്കുന്നവരെ ശിർക്കൻ ചാപ്പയടിച്ച് നരകത്തിലേക്ക് തള്ളിയതും ,ഇത്തരം ഹദീസുകൾ കാരണം -സഹീഹുൽ ബുഖാരിക്കെതിരെ പടക്കിറങ്ങിയതും-അതു മൂലം മറ്റ് മതക്കാർക്കിടയിൽ ഇസ്ലാമിനെ പരിഹാസപാത്രമാക്കിയതും എന്തിനായിരുന്നെന്ന് ആരോട് ചോദിക്കും? .....ഇതിന്റെ പേരിൽ മൗലവിമാർ മുശ്രിക്കാക്കിയ സുന്നികൾ[മരിച്ച് പോയവർ] ഈ നിലപാടു മാറ്റത്തിലൂടെ ഓട്ടോമാറ്റിക്കായി മുസ്ലിമാകുമോ?............... അങ്ങിനെയെങ്കിൽ ,മുശ്രിക്കായി [?] മരിച്ചവർ - മരണ ശേഷം മുസ്ലിമാകുന്ന ഗുട്ടൻസ് എന്താണ് ?....ഏതായാലും പ്രസ്തുത ഗുട്ടൻസ് ഫിർഔനും അബൂജഹലുമൊന്നുമറിയണ്ട !...... അവരും- ഇതു പോലെ മുസ്ലിമായാലോ?..........
◾◾◾◾◾◾◾◾😀😀😀

Thursday, 22 February 2018

മാണിക്യ മലരായ പൂവി-വിവാദങ്ങളും വസ്തുതകളും!

മഹതിയാം ഖദീജ ബീവി[റ]

ഖുറൈശീ പ്രമുഖന്‍ ഖുവൈലിദിന്റെ ഓമനപുത്രിയാണ് ബീവി ഖദീജ(റ). ജാഹിലിയ്യാ കാലത്തെ ഒരു തിന്മയിലും അകപ്പെടാതെ വിശുദ്ധ ജീവിതം നയിച്ചതു കാരണം ത്വാഹിറ- പവിത്രതയുള്ളവള്‍- എന്നായിരുന്നു നാട്ടുകാര്‍ അവരെ വിളിച്ചിരുന്നത്. അതി സുന്ദരിയും സമ്പന്നയും ഖുറൈശീ സ്ത്രീ ജനങ്ങളുടെ നേതാവുമായിരുന്ന മഹതിയെ ആദ്യം വിവാഹം ചെയ്യുന്നത് ഉതയ്യഖ്ബ്‌നു ആബിദ് എന്നയാളാണ്. ഹിന്ദ് എന്ന ഒരു പെണ്‍കുട്ടി പിറന്നതിന് ശേഷം ഉതയ്യഖ് മരണപ്പെട്ടു.
പിന്നീട് അബൂ ഹാലയുമായി വിവാഹിതയായെങ്കിലും സിന്ധ്, ഹാല എന്നീ രണ്ടാണ്‍കുട്ടികള്‍ പിറന്ന ശേഷം അദ്ദേഹവും മരണപ്പെടുകയായിരുന്നു. വലിയ കച്ചവടം നിയന്ത്രിച്ചിരുന്ന ഖദീജ(റ)യെ പിന്നീട് പലരും വിവാഹാലോചനകള്‍ നടത്തിയെങ്കിലും അവര്‍ അതിന് സമ്മതം കൊടുക്കാതെ മക്കളെ വളര്‍ത്തുന്നതിലും തന്റെ കച്ചവട കാര്യങ്ങള്‍ നടത്തുന്നതിലും മാത്രം ശ്രദ്ധിക്കാന്‍ തീരുമാനിച്ചതായിരുന്നു.
സമൂഹത്തില്‍ നടമാടിയിരുന്ന തിന്മകളോടെല്ലാം കടുത്ത പ്രതിഷേധം ആ മനസ്സില്‍ കത്തിനിന്നിരുന്നു. തന്റെ എളാപ്പയായ വറഖത്തുബ്‌നു നൗഫല്‍ പകര്‍ന്നുനല്‍കിയ വേദങ്ങളെ സംബന്ധിച്ചും പ്രവാചകന്മാരെ സംബന്ധിച്ചുമുള്ള ചിന്തകള്‍ അവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആയിടക്കാണ് ഒരു കല്യാണ വീട്ടില്‍ മറ്റു സ്ത്രീകളോടൊപ്പം ഒത്താശകള്‍ ചെയ്യുന്നതിനിടയില്‍ അപരിചിതനായ ഒരാള്‍ വന്ന് സ്ത്രീകളോട് പറയുന്നത്: നിങ്ങളിലാരെങ്കിലും, അന്ത്യ ദൈവദൂതരുടെ ഇണയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് പരിശ്രമിക്കുക. ഇത് കേട്ട സ്ത്രീകള്‍ അയാളെ തമാശയാക്കി. ചിലര്‍ കല്ലുകള്‍ വാരിയെറിയുകയും ചെയ്തു. എന്നാല്‍, ബീവി ഖദീജ കല്ലെറിയാനൊന്നും പോകാതെ ചിന്തയിലാണ്ടു. ഏളാപ്പയില്‍ നിന്നും നേരത്തെ കേട്ടതാണ് ഈ ദൈവദൂതരെ സംബന്ധിച്ച വിവരം. മക്കയിലാണ് ആ ദൂതരുടെ ആഗമനമുണ്ടാകുക. എന്നാല്‍, ആരായിരിക്കും ആ സമുന്നത പദവി അലങ്കരിച്ചിരിക്കുക?
മഹതിയുടെ ചിന്ത അല്‍ അമീന്‍ എന്ന ചെറുപ്പക്കാരനിലെത്തി. ഇന്ന് മക്കയില്‍ ദൈവദൂതരാകാന്‍ സാധ്യതയും യോഗ്യതയുമുള്ള ഒരേ ഒരു വ്യക്തിത്വം അബ്ദുല്ല എന്നവരുടെ ഓമന പുത്രന്‍, മക്കക്കാരുടെ കണ്ണിലുണ്ണി അല്‍ അമീന്‍ മുഹമ്മദ്(സ) മാത്രമാണ്. അവരെ സംബന്ധിച്ച് ഒന്നു പഠിക്കണം. അങ്ങനെയാണ് തന്റെ കച്ചവടം നിയന്ത്രിക്കാനുള്ള ജോലിയിലേക്ക് അല്‍ അമീനെ ക്ഷണിക്കുന്നത്. നല്ലൊരു ജോലി തേടുകയായിരുന്ന നബി(സ) ആ തൊഴില്‍ സ്വീകരിച്ചു. സിറിയയിലേക്കാണ് ആദ്യ വാണിജ്യയാത്ര. ഖദീജ(റ) തികഞ്ഞ ആസൂത്രണം നടത്തി. അല്‍ അമീന്റെ വ്യക്തിത്വത്തെ കുറിച്ച് പഠിക്കാന്‍ മൈസറത്ത് എന്നയാളെ ഏല്‍പ്പിച്ചു.
യാത്ര കഴിഞ്ഞു. മൈസറത്ത് തന്റെ യജമാനത്തിക്ക് വിവരങ്ങള്‍ കൈമാറി. ഞങ്ങളുടെ യാത്രാ സംഘം മക്കയില്‍ നിന്ന് പുറപ്പെട്ട് തിരിച്ചെത്തുന്നത് വരെ മേഘം ഞങ്ങള്‍ക്ക് തണലിട്ടുകൊണ്ട് കൂടെ സഞ്ചരിച്ചു. വിശ്രമിക്കാനിരുന്നാല്‍ അവിടെയും മേഘം തണലിട്ട് നില്‍ക്കും. മറ്റൊരത്ഭുതമുണ്ടായി. ബുസ്‌റാ നഗരത്തിനടുത്ത് ഒരു മരച്ചുവട്ടില്‍ അല്‍ അമീന്‍ വിശ്രമിക്കുമ്പോള്‍ നസ്തൂറാ എന്ന ക്രൈസ്തവ പുരോഹിതന്‍ വന്നുകൊണ്ട് എന്നോട് പറഞ്ഞു: ഈ മരത്തിന് ചുവട്ടില്‍ അല്ലാഹുവിന്റെ പ്രാവചകന്മാരല്ലാതെ വിശ്രമിച്ചിട്ടില്ല. (ഇബ്‌നു ഹിശാം).
ഇതോടെ ബീവി ഖദീജ ഉറപ്പിച്ചു. അന്ത്യദൈവദൂതരാകാന്‍ പോകുന്ന വ്യക്തിത്വം ഇദ്ദേഹം തന്നെയാണ്. ആ മഹാന്റെ ഇണയാകാന്‍ സാധിച്ചാല്‍ അതൊരു മഹാ ഭാഗ്യം തന്നെയായിരിക്കും. അങ്ങനെയാണ് ബീവി തന്റെ ആഗ്രഹം അബൂതാലിബിനെ അറിയിക്കുന്നത്.
ഇപ്പോള്‍ വിവാദമായ, ‘മാണിക്യ മലരായ’ എന്ന പാട്ടില്‍ മുത്ത് നബി(സ)യെയും ബീവി ഖദീജ(റ)യെയും കേവലം പ്രേമവിവാഹിതരായി എന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് പരിചയപ്പെടുത്തുന്നത്. ഇത് ചരിത്രവിരുദ്ധമാണ്. അതിലെ വരികള്‍ ഇങ്ങനെയാണ്.
”ഖാതിമുന്നബിയെ വിളിച്ച്,
കച്ചവടത്തിന്നയച്ച്
കണ്ട നേരം ഖല്‍ബിനുള്ളില്‍
മോഹമുദിച്ച്….”
തിരുനബിയുടെ ശരീര സൗന്ദര്യം കണ്ട് കൊതി പൂണ്ടാണ് ഖദീജ ബീവി(റ) വിവാഹാലോചനക്ക് മുതിര്‍ന്നത് എന്നത് സത്യവിരുദ്ധമാണ്. മഹതിക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അന്ത്യപ്രവാചകരുടെ പ്രിയ പത്‌നിയാകുക. അതിന് വേണ്ടി എന്തും ത്യജിക്കാന്‍ അവര്‍ ഒരുക്കമായിരുന്നു. വിവാഹ ദിവസം തന്നെ ഖുറൈശീ പ്രമുഖരെ സാക്ഷിയാക്കി തന്റെ സമ്പത്ത് മുഴുവന്‍ അവര്‍ നബി(സ)യെ ഏല്‍പ്പിച്ചു. നബി(സ) ആ ധനം പാവപ്പെട്ടവര്‍ക്ക് വേണ്ടി യഥേഷ്ടം ചെലവഴിച്ചു. ഒരിക്കലും മഹതി ആ സമ്പത്തുക്കളെ കുറിച്ച് പിന്നീട് ചോദിച്ചില്ല. നാല്‍പത് വയസ്സോടടുത്തപ്പോള്‍ ഹിറാ പര്‍വതത്തില്‍ ധ്യാനനിരതനായപ്പോള്‍ ഭക്ഷണമടക്കം എത്തിച്ചുകൊണ്ട് അതിനെ പ്രോത്സാഹിപ്പിച്ചതും അല്‍ അമീന്‍ അന്ത്യ പ്രവാചകരായി പ്രഖ്യപിക്കപ്പെടുന്നതിലെ പ്രതീക്ഷ തന്നെയായിരുന്നു. നാല്‍പത് തികഞ്ഞപ്പോള്‍ ജബലുന്നൂറില്‍ വെച്ച് ആദ്യത്തെ ദിവ്യ സന്ദേശം സ്വീകരിച്ച്, ഏല്‍പ്പിക്കപ്പെട്ട ദൗത്യത്തിന്റെ ഭാരം പങ്കുവെച്ചപ്പോള്‍ തിരുദൂതരെ ആശ്വസിപ്പിക്കാന്‍ മഹതി മുതിര്‍ന്നതും ഈ മുന്നറിവ് കൊണ്ടായിരുന്നു.
ചുരുക്കത്തില്‍ ബീവി ഖദീജയെ തന്റെ പ്രബോധന ദൗത്യം പൂര്‍ത്തീകരിക്കുന്നതിനും സുഗമമാക്കുന്നതിനും മുത്ത് നബി(സ)ക്ക് വേണ്ടി അല്ലാഹു ഒരുക്കി നിര്‍ത്തിയ ഇണയായിരുന്നു. ഇത് ആ ചരിത്രത്തിന്റെ ഓരോ അടരുകളും വ്യക്തമാക്കിത്തരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യം നിര്‍വഹിക്കാന്‍ നബി(സ)യെ സഹായിക്കാന്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. പിതാവിന്റെ സ്ഥാനത്ത് നിന്ന് സമ്പത്ത് ചെലവഴിക്കാനും ഒരു മാതാവിന്റെ തന്മയത്വത്തോടെ ആശ്വാസം പകരാനും ഒരു ഭാര്യ എന്ന നിലക്ക് സന്തോഷകരമായ ജീവിതം നല്‍കാനും ഒരേ സമയത്ത് ശേഷിയുള്ള ഒരപൂര്‍വ സ്ത്രീ രത്‌നമായിരുന്നു ബീവി ഖദീജ(റ).
ഈ വിശുദ്ധ വ്യക്തിത്വങ്ങളെ ഒരു ഇക്കിളി സിനിമയുടെ വഴിവിട്ട പ്രേമരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് പശ്ചാത്തലമാക്കുന്നത് വില കുറഞ്ഞ കച്ചവട തന്ത്രം മാത്രമാണ്. സിനിമാ രംഗം ഒരു ‘കല’ എന്നതിനപ്പുറം കോടികള്‍ മറിയുന്ന ഒരു വ്യവസായമാണ്. മാഫിയകളുടെ ഒളിത്താവളവുമാണല്ലോ അത്. സംരംഭങ്ങളുടെ പരസ്യത്തിനായി നിര്‍മാണത്തിന്റെ അത്ര തന്നെ പണം ചെലവഴിക്കുന്ന ഇക്കാലത്ത് ചുളുവില്‍ പരസ്യം ഒപ്പിച്ചെടുക്കാന്‍ കുറുക്കുവഴികള്‍ അന്വേഷിക്കുകയായിരുന്നു എന്ന് മനസ്സിലാക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞ് ഇതിനെ പിന്തുണക്കാനെത്തുന്നവരാണ് ഇത്തരക്കാര്‍ക്ക് കരുത്ത് പകരുന്നത്. നീചമായ വിപണന തന്ത്രമാണിതെന്ന് പറയാതെ വയ്യ.

റഹ്മമത്തുല്ല സഖാഫി എളമരം

SirajDaily  

ഇബ്നുതൈമിയ്യയും തൽഖീനും

വഹാബികളുടെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യഃ എഴുതുന്നു: “തല്‍ഖീന്‍ സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരി ക്കുന്നു. അവര്‍ തല്‍ഖീന്‍ കൊണ്ട് കല്‍പ്പിക്കുന്നവരായിരുന്നു. ഖബ്റിലുള്ള വ്യക്തി ചോദ്യം ചെയ്യപ്പെടുമെന്നും പരീക്ഷിക്കപ്പെടുമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടി ദുആ ചെയ്യാന്‍ കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍ തല്‍ഖീന്‍ ഉപകരിക്കു മെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും മരണപ്പെട്ടവന്‍ വിളി കേള്‍ക്കുന്നവനാണ്. സ്വഹീഹായ ഹദീസിലൂടെ നബി (സ്വ) യില്‍ നിന്ന് അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നബി (സ്വ) പറയുന്നു: ‘തീര്‍ച്ചയായും മയ്യിത്ത് ജനങ്ങളുടെ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍ക്കുന്നതാണ്.’ വീണ്ടും നബി (സ്വ) പറയുന്നു: (ജീവിച്ചിരിക്കുന്നവര്‍) ഞാന്‍ പറയുന്ന കാര്യങ്ങളെ മരണപ്പെട്ടവരേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല. മാത്രമല്ല മരണപ്പെട്ടവരോട് സലാം പറയാനും നാം കല്‍പ്പി ക്കപ്പെട്ടിരിക്കുന്നു” (ഫതാവാ ഇബ്നുതൈമിയ്യ. 12/165).

തൽഖീൻ

മരണാനന്തരം ഖബ്റില്‍ മനുഷ്യര്‍ ചോദ്യം ചെയ്യപ്പെടും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുസ്ലിംകളുടെ അറിവിലും വിശ്വാസത്തിലും ഉള്‍പ്പെടുന്നവ തന്നെയാണെ ങ്കിലും അവ ഓര്‍മിപ്പിച്ചു കൊടുക്കല്‍ സുന്നത്താണ്. ഇതിനാണ് തല്‍ഖീന്‍ എന്നു പറ യുന്നത്. ഖുര്‍ആനും സുന്നത്തും പഠിച്ച പ്രമുഖ പണ്ഢിതരെല്ലാം തല്‍ഖീന്‍ അംഗീകരി ക്കുന്നു. ഇബ്നു തൈമിയ്യഃ പോലും.
ഖുര്‍ആന്‍ പറയുന്നതു കാണുക: “നിങ്ങള്‍ ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ വിശ്വാസി കള്‍ക്ക് ഉപകരിക്കുന്നതാണ്” (ഖുര്‍ആന്‍). ഈ ആയത്തിന്റെ അടിസ്ഥാനത്തിലാണ് തല്‍ഖീന്‍ സുന്നത്താണെന്ന് പണ്ഢിതന്മാര്‍ പറയുന്നത്. മുഗ്നി എഴുതുന്നു: “മുകല്ല ഫായ മനുഷ്യന്റെ ജനാസ മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്. ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ സത്യവിശ്വാസികള്‍ക്ക് ഉപകരിക്കുമെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. മനുഷ്യന് ഉത്ബോധനത്തിന്റെ ആവശ്യം നേരിടുന്ന സന്ദര്‍ഭമാണിത്” (മുഗ്നി, 1/367).
വഹാബികളുടെ സ്വന്തം നേതാവ് ഇബ്നുതൈമിയ്യഃ എഴുതുന്നു: “തല്‍ഖീന്‍ സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരി ക്കുന്നു. അവര്‍ തല്‍ഖീന്‍ കൊണ്ട് കല്‍പ്പിക്കുന്നവരായിരുന്നു. ഖബ്റിലുള്ള വ്യക്തി ചോദ്യം ചെയ്യപ്പെടുമെന്നും പരീക്ഷിക്കപ്പെടുമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടി ദുആ ചെയ്യാന്‍ കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍ തല്‍ഖീന്‍ ഉപകരിക്കു മെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും മരണപ്പെട്ടവന്‍ വിളി കേള്‍ക്കുന്നവനാണ്. സ്വഹീഹായ ഹദീസിലൂടെ നബി (സ്വ) യില്‍ നിന്ന് അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നബി (സ്വ) പറയുന്നു: ‘തീര്‍ച്ചയായും മയ്യിത്ത് ജനങ്ങളുടെ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍ക്കുന്നതാണ്.’ വീണ്ടും നബി (സ്വ) പറയുന്നു: (ജീവിച്ചിരിക്കുന്നവര്‍) ഞാന്‍ പറയുന്ന കാര്യങ്ങളെ മരണപ്പെട്ടവരേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല. മാത്രമല്ല മരണപ്പെട്ടവരോട് സലാം പറയാനും നാം കല്‍പ്പി ക്കപ്പെട്ടിരിക്കുന്നു” (ഫതാവാ ഇബ്നുതൈമിയ്യ. 12/165).
തല്‍ഖീന്‍ സംബന്ധമായി പണ്ഢിതന്മാരുടെ വിശദീകരണം കാണുക: (1) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവരുടെ ജനാസക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്.” (തുഹ്ഫഃ, 3/207) (2) “പ്രായപൂര്‍ത്തി എത്തിയ വ്യക്തിക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്” (ഫത്ഹുല്‍ മുഈന്‍, പേ. 162). (3) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവന്റെ ജനാസക്കു തല്‍ഖീന്‍ സുന്നത്താണ്”(ഹാശിയതുല്‍ ജമല്‍, 2/204).
നിഹായഃ, ശര്‍ഹുല്‍മുഹദ്ദബ് തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലും തല്‍ഖീന്‍ സുന്നത്താണെന്ന് സമര്‍ഥിച്ചിരിക്കുന്നു. ‘നബി (സ്വ) തന്റെ മകന്‍ ഇബ്റാഹീമിന് തല്‍ ഖീന്‍ ചൊല്ലി എന്ന ഹദീസ് സ്വഹീഹായതല്ല.’ എന്ന ഇബ്നു ഹജര്‍ (റ) വിന്റെ പ്രസ്താ വന തല്‍ഖീന്‍ വിരോധികള്‍ തെളിവായി ഉദ്ധരിക്കാറുണ്ട്. നിരര്‍ഥകമായ വാദമാണത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ഇബ്നുഹജര്‍ (റ) നടത്തുന്ന ദീര്‍ഘമായ ചര്‍ച്ചയില്‍ നിന്ന് ഒരു കഷ്ണം അടര്‍ത്തിയെടുത്തുകൊണ്ടാണ് ഈ സുന്നത്തിനെ നിഷ്കാസനം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നത്. തല്‍ഖീന്റെ വിധി പറയുകയല്ല വാസ്തവത്തില്‍ ഇബ്നു ഹജര്‍ (റ) അവിടെ ചെയ്യുന്നത്. കുട്ടികള്‍ക്കു ഖബ്റില്‍ ചോദ്യമുണ്ടാകുമോ എന്ന പ്രശ്നത്തിന്, അവര്‍ക്ക് ചോദ്യമുണ്ടാവു കയില്ലെന്നും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് തല്‍ഖീന്‍ വേണ്ടെന്ന പണ്ഢിതന്മാരുടെ വാക്കുകളില്‍ നിന്ന് ഇത് മനസ്സി ലാക്കാമെന്നും വിശദീകരിക്കുകയാണവിടെ. എന്നാല്‍ ഹമ്പലി, മാലികി, ഹനഫി മദ്ഹബുകള്‍ കുട്ടികള്‍ക്കും ഖബറില്‍ ചോദ്യമുണ്ടെന്നാണ് വാദിക്കുന്നത്. നബി (സ്വ), ഇബ്റാഹിം എന്ന മകന് തല്‍ഖീന്‍ നടത്തിയതായി പറയുന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കപ്പെട്ടപ്പോള്‍ പ്രസ്തുത ഹദീസ് സ്വഹീഹല്ലെന്ന് മറുപടി പറയുക മാത്രമാണ് ഇബ്നുഹജര്‍ (റ) ചെയ്യുന്നത്. വാസ്തവത്തില്‍ ഈ പരാമര്‍ശം തല്‍ഖീന്‍ വിരോധികള്‍ ക്കുള്ള തിരിച്ചടിയാണ്. കുട്ടികള്‍, ഖബ്റില്‍ വിചാരണ ചെയ്യപ്പെടുകയില്ലെന്ന വാദത്തിന് അവര്‍ക്ക് തല്‍ഖീന്‍ ഇല്ല എന്നതാണ് പണ്ഢിതന്മാര്‍ തെളിവാക്കുന്നത്. കുട്ടികള്‍ വിചാരണ ചെയ്യപ്പെടുമെന്നു പറയുന്നവര്‍ ഇബ്റാഹിം എന്ന കുട്ടിക്ക് നബി (സ്വ) തല്‍ഖീന്‍ നിര്‍വഹിച്ചതായി പ്രസ്താവിക്കുന്ന ഹദീസ് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തി വന്നവര്‍ക്കുവേണ്ടി തല്‍ഖീന്‍ സുന്നത്തുണ്ടോ എന്ന പ്രശ്നം ചര്‍ച്ചചെയ്യാന്‍ പോലും പണ്ഢിതന്മാര്‍ മുതിരുന്നില്ല. അത് സുന്നത്താണെന്ന് എല്ലാ വരും സമ്മതിക്കുന്നു (ഫതാവല്‍ കുബ്റാ 1/30, 31).
ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് പരിഷ്കരണവാദികള്‍ അംഗീകരിക്കുന്ന, ഇബ്നു തൈമിയ്യഃ പോലും തല്‍ഖീന്‍ അനാചാരമാണെന്ന് പറയാന്‍ ധൈര്യപ്പെടാതിരുന്നത്. സ്വഹാബത് അത് ചെയ്തിരുന്നു എന്നദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു

ജുമുഅക്ക് മുമ്പുള്ള തറ പ്രസംഗം

ചോദ്യം: വെള്ളിയാഴ്ച ജുമുഅ സമയം കടന്നതിനുശേഷവും ഖുത്വുബക്ക് മുമ്പുമായി ഒരു തറപ്രസംഗം നടത്തുന്നതിന്റെ വിധിയെന്ത്? ശാഫിഈ, ഹനഫീ വീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ വ്യത്യാസമുണ്ടോ?

ഉത്തരം: നബി(സ്വ)യുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ശേഷം ഹി. 1300 വര്‍ഷം പിന്നിടുന്നത് വരെയോ അനറബി ഖുത്വുബ ലോകത്തെവിടെയും നടക്കാത്തതുപോലെ ഖുത്വുബക്ക് മുമ്പ് ഒരു തറപ്രസംഗവും നടന്നിട്ടില്ല. ഇതുതന്നെയാണ് ശാഫിഈ കര്‍മശാ സ്ത്ര പണ്ഢിതന്മാര്‍ ഖുത്വുബ അറബിയിലാകണമെന്നതിന് തെളിവായി ഇങ്ങനെ പറഞ്ഞത്. ‘ലിമാ ജറാ അലൈഹിന്നാസു’ (ജനങ്ങള്‍ ആചരിച്ചുപോന്ന ചര്യ അതായതിനു വേണ്ടി) സലഫുസ്സ്വാലിഹുകളും പിന്‍ഗാമികളുമടങ്ങുന്ന ജനങ്ങളാണ് വിവക്ഷ. ചിലരു ടെ വാക്കുകളില്‍ ഇങ്ങനെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ വാക്കുകള്‍ കാണുക: “ഇത്തിബാഅന്‍ ലിസ്സലഫി വല്‍ ഖലഫി” (സലഫുസ്സ്വാലിഹുകളോടും ശേഷമുള്ളവരോടും അനുകരിച്ചതിനുവേണ്ടി) സലഫ് കൊണ്ട് വിവക്ഷ സ്വഹാബാക്കളും ഖലഫ് കൊണ്ട് വിവക്ഷ താബിഉകളും താബിഉത്താബിഉകളുമടക്കമുള്ള പിന്‍ഗാമികളുമാണെന്ന് ഇമാം ശര്‍ഖാവി(റ) ഹാശിയതുത്തഹ്രീര്‍ 1/267ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖുത്വുബ സാധുതക്ക് അറബിയാകല്‍ നിബന്ധനയൊന്നുമില്ലെന്നു പറയുന്ന ഹനഫീ പ ണ്ഢിതര്‍ തന്നെ അനറബി ഭാഷയില്‍ ഖുത്വുബ നിര്‍വഹിക്കുന്നത് കുറ്റകരമാണെന്ന്
പഠിപ്പിക്കുന്നു. അറബിയാകല്‍ നിബന്ധനയാണെന്ന് പറയുന്ന ശാഫിഈ പണ്ഢിതന്മാര്‍ ഉന്നയിച്ച രേഖ തന്നെയാണ് ഹനഫീ പണ്ഢിതന്മാരുടെയും രേഖ.

ഹനഫീ കര്‍മശാസ്ത്ര പണ്ഢിതനായ അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ) പറയുന്നു: “ഖുത്വുബ അറബിയിലാകല്‍ നിബന്ധനയൊന്നുമില്ല. അപ്പോള്‍ പാര്‍സി ഭാഷ, മറ്റു ഭാഷകള്‍ തുടങ്ങിയവ കൊണ്ട് ഖുത്വുബ നിര്‍വഹിച്ചാലും ഇത് ജാഇസാകും. ഇപ്രകാരമാണ് അവര്‍ (ഹനഫി കര്‍മശാസ്ത്ര പണ്ഢിതര്‍) പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പറഞ്ഞ ജാഇസ് കൊണ്ട് വിവക്ഷ ജുമുഅ നിസ്കാരത്തിന്റെ സാധുത അപേക്ഷിച്ച് മാത്രമാണ്. (ജുമുഅയുടെ നിബന്ധനയായ) ഖുത്വുബ എന്ന ശര്‍ത്വ് വീടാനും ആ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടുള്ള ജുമുഅ സ്വഹീഹാകാനും ആ ഖുത്വുബ തന്നെ മതി എന്നര്‍ഥം. എന്നല്ലാതെ അത് നിരുപാധികം അനുവദനീയമാണെന്ന അര്‍ഥത്തിലല്ല. കാരണം അനറബി ഭാഷയിലുള്ള ഖുത്വുബ നബി(സ്വ)യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും പരമ്പരാഗത മായി വന്ന ചര്യക്കെതിരാണെന്നതില്‍ സന്ദേഹമില്ലെന്ന് തീര്‍ച്ച. അപ്പോള്‍  പിന്നെ അങ്ങനെ ഖുത്വുബ നിര്‍വഹിക്കുന്നത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു” (അന്‍സ്വാരിയുടെ ഉംദതുര്‍രിആയ ഫീ ഹല്ലി ശറഹില്‍ വിഖായ, 1/200).

മറ്റൊരു ഹനഫീ പണ്ഢിതനായ ശാഹ് വലിയ്യുല്ലാഹിദഹ്ലവി(റ) എഴുതുന്നു: “ഖുത്വുബ അറബിയില്‍ തന്നെയാകണമെന്ന് പറയുന്നത് ലോക മുസ്ലിംകളുടെ നിരന്തരമായ അമല്‍ അപ്രകാരമായി എന്ന അടിസ്ഥാനത്തിലാണ്” (ദഹ്ലവി(റ)യുടെ അല്‍ മുസ്വഫ് ഫാ 1/154).

അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ) തന്നെ പറയട്ടെ: “അനറബി ഖുത്വുബ കറാഹത്താണെന്ന് പറഞ്ഞത് നിശ്ചയം അത് സുന്നത്തിന് വിരുദ്ധമായതു കൊണ്ടാണ്. കാരണം നബി(സ്വ)യും സ്വഹാബത്തും എപ്പോഴും അറബിയില്‍ തന്നെയായിരുന്നു ഖുത്വുബ നിര്‍വഹിച്ചിരുന്നത്. ഇതര ഭാഷയില്‍ അവരാരെങ്കിലും ഖുത്വുബ നിര്‍വഹിച്ചതായി ഇതേവരെ ഉദ്ധരിക്കപ്പെട്ടിട്ടില്ല” (അന്‍സ്വാരി(റ)യുടെ ആകാമുന്നഫാഇസ് പേജ് 66).

നബി(സ്വ)യില്‍ നിന്നും  സ്വഹാബത്തില്‍ നിന്നും ശേഷമുള്ളവരില്‍ നിന്നും പരമ്പരാഗതമായി വന്നതും അവര്‍ നിരന്തരമായി ആചരിച്ചു പോന്നതും അറബി ഖുത്വുബ ആയതുകൊണ്ട് അതിന് വിരുദ്ധമായി അനറബി ഖുതുബ നിര്‍വഹിക്കുന്നത് അവരുടെ ചര്യക്ക് എതിരും അവരുടെ നേരായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കലുമായതിനാല്‍ തെറ്റും കുറ്റകരവുമാണെന്നതില്‍ ഇരു മദ്ഹബുകള്‍ക്കിടയിലും തര്‍ക്കമില്ലെന്ന് സംക്ഷിപ്തം.

എന്നാല്‍ ഇതേ മാനദണ്ഢത്തില്‍ വേണം ഖുത്വുബക്ക് മുമ്പുള്ള തറപ്രസംഗത്തെയും കാണാന്‍. ഉപര്യുക്ത കാരണങ്ങള്‍ കൊണ്ട് അനറബി ഖുത്വുബ അനുവദിച്ചുകൂടെന്ന് മനസ്സിലാക്കിയ ചിലര്‍ തന്നെ മസ്വ്ലഹത്തിന്റെ മറപിടിച്ച് തറപ്രസംഗത്തിന് അനുമതി നല്‍കിയത് ആശ്ചര്യം തന്നെ. പക്ഷേ, ഖുത്വുബ സാധുതക്ക് അറബി ഭാഷ നിബന്ധനയായത് കൊണ്ട് ആ നിബന്ധന കൂടാതെ അനറബി ഖുത്വുബ നിര്‍വഹിക്കുന്നത് ഹറാമും ഫാസിദുമാണെന്ന് ശാഫിഈ പണ്ഢിതന്മാര്‍ പ്രസ്താവിച്ചത് പോലെ ഈ തറപ്രസംഗം ഹറാമാണെന്നവര്‍ പ്രസ്താവിച്ചില്ല. കാരണം ഏതൊരു ഇബാദത്തും അതിന്റെ നിബന്ധന കൂടാതെ ചെയ്യുന്നത് ഫാസിദും ഹറാമുമാണെന്ന് പണ്ഢിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്” (ഇമാം ഇബ്നുദഖീഖി(റ)ന്റെ ഇഹ്കാമുല്‍ അഹ്കാം 2/10 നോക്കുക). ഇപ്പറഞ്ഞ ന്യായം തറപ്രസംഗത്തിലില്ലെന്ന് വ്യക്തം.

ഏതായാലും ഈ തറപ്രസംഗം നബി(സ്വ)യും സ്വഹാബത്തും തൊട്ട് പരമ്പരാഗതമായി പോന്ന സുന്നത്തിന് വിരുദ്ധമാണെന്നതില്‍ സന്ദേഹമില്ല. എന്നിരിക്കെ ഇത് സുന്നത്ത് വത്കരിക്കുന്നതിനുവേണ്ടി ചിലര്‍ ന്യായം കണ്ടെത്തുകയാണ്. അതിപ്രകാരമാണ്. ജനങ്ങള്‍ അറിഞ്ഞിരിക്കല്‍ ആവശ്യമായ പല കാര്യങ്ങളും അവരെ തെര്യപ്പെടുത്താനും ബോധവത്കരിക്കാനും നിസ്കാരശേഷത്തേക്ക് പിന്തിക്കുന്ന പക്ഷം ചുരുക്കം ചിലയാളുകളെയല്ലാതെ അതിന് കിട്ടില്ല. അതേസ്ഥാനത്ത് ജനങ്ങളെല്ലാം പള്ളിയില്‍ നിറഞ്ഞ് ഖുത്വുബ തുടങ്ങുന്നതിന് മുമ്പായി പ്രസംഗം നടത്തുന്ന പക്ഷം അവരെല്ലാവരും അത് ശ്രദ്ധിച്ചുകേള്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇതൊരു നല്ല കാര്യമാണെന്നതില്‍ സംശയമില്ലല്ലോ.

വളരെ ബാലിശമായ ന്യായമാണിതെന്നോര്‍ക്കുക. ഈ പറഞ്ഞ ന്യായം  മുന്‍കാലങ്ങളിലുമുണ്ടായിരുന്നു. എന്നിരിക്കെ മുന്‍ഗാമികളാരും ഈ നന്മ പരിഗണിച്ചതായി കാണുന്നില്ല. ബഹു. ഇബ്നുഹജര്‍(റ) പറയുന്നത് കാണുക. “എല്ലാ നന്മകൊണ്ടും ഏറ്റവും ബന്ധപ്പെട്ടവരും നിസ്തുലരുമായിരുന്നു സ്വഹാബാക്കള്‍. എന്നിരിക്കെ ഈ ഉമ്മത്തിലെ ഏറ്റ വും ഉല്‍കൃഷ്ടരും ശ്രേഷ്ഠരുമായ സ്വഹാബാക്കള്‍ക്ക് വിലക്കപ്പെട്ട ഒരു കാര്യം അപ്രകാരമല്ലാത്ത തലമുറക്കാര്‍ക്ക് അനുവദിക്കപ്പെടുമെന്ന് ആരെങ്കിലും ഊഹിക്കുന്നുണ്ടോ? ഒരിക്കലും അതില്ല” (അല്‍ ഫതാവല്‍ കുബ്റാ 3/161)

അതുകൊണ്ടുതന്നെ ഇത് വെറും ധാരണ മാത്രമാണ്. ഇമാം നവവി(റ)യുടെ ഉസ്താദു കൂടിയായ ഇമാം അബൂശാമ(റ) എഴുതുന്നു: “അല്ലാഹുവിലേക്കടുക്കാനുള്ള മാര്‍ഗവും ത്വാഅതുമായി ധാരാളമാളുകള്‍ ധരിക്കുന്ന കാര്യങ്ങളിലധികവും അങ്ങനെയാകില്ല.

ചിലപ്പോള്‍ അത് ചെയ്യുന്നതിലുപരി ഉപേക്ഷിക്കലാകും അഭികാമ്യം. ഈ വസ്തുത വ്യക്തമാക്കാനാണ് എന്റെ ഈ രചന തന്നെ. നിശ്ചിതമായൊരു സമയത്തോ സ്ഥലത്തോ അതല്ലെങ്കില്‍ ഒരു വ്യക്തിയോടോ ശറഅ് ആജ്ഞാപിച്ച ഒരു കാര്യം നിരുപാധികം നല്ലതാണെന്നുവെച്ച് പാമരന്‍ അതനുസരിച്ച് പ്രവര്‍ത്തിക്കും. യഥാര്‍ഥത്തില്‍ അവനത് വിലപ്പെട്ടതാകാം. ചിലതിനെ ചിലതിനോട് തുലനം നടത്തുകയാണവന്‍. സ്ഥലകാല  വ്യത്യാസങ്ങള്‍ അവന്‍ മനസ്സിലാക്കുന്നില്ല. അല്ലാഹുവിലേക്ക് അടുക്കാനുള്ള  മാര്‍ഗങ്ങളും ഇബാദത്തുകളും കൂടുതല്‍ ചെയ്യാനുള്ള അത്യാഗ്രഹമാണ് ശറഅ് വിലക്കിയ സ്ഥലങ്ങളിലും സമയങ്ങളിലും ആ ത്വാഅത്തുകള്‍ ചെയ്യാന്‍ അവര്‍ക്ക് പ്രചോദകമായത്. ഇവരും ഇ വരെ പോലുള്ളവരും അല്ലാഹു ശറആക്കാത്ത കാര്യങ്ങള്‍ കൊണ്ട് അല്ലാഹുവിലേക്കടുക്കാന്‍ വിഫലശ്രമം നടത്തുകയാണ്. എന്നല്ല, അല്ലാഹു വിലക്കിയവ കൊണ്ട്. നിങ്ങള്‍ ഭൂമിയില്‍ നാശമുണ്ടാക്കരുതെന്ന് അവരോട് പറയപ്പെട്ടാല്‍ നിശ്ചയം ഞങ്ങള്‍ നന്മ ചെ യ്യുന്നവര്‍ മാത്രമാണെന്നായിരിക്കും അവരുടെ പ്രതികരണം. അറിയുക, തീര്‍ച്ചയായും ഇവര്‍ തന്നെയാണ് നാശകാരികള്‍. പക്ഷേ, അവരത് ഗ്രഹിക്കുന്നില്ല” (ഇമാം അബൂശാമ(റ)യുടെ കിതാബുല്‍ ബാഹിസ്, പേജ് 25).

ചുരുക്കത്തില്‍ ജനങ്ങളെ ബോധവത്കരിക്കലും അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ അ വരെ പറഞ്ഞ് തെര്യപ്പെടുത്തലും കേവലം നല്ലതാണെങ്കിലും സ്ഥല-കാല- വ്യത്യാസമന്യേ നല്ലതാണെന്ന് പറഞ്ഞുകൂട. ജുമുഅക്കുവേണ്ടി ജനങ്ങള്‍ മേളിച്ച സമയത്ത് ഖു ത്വുബക്ക് മുമ്പായി അവരോട് പ്രസംഗം ചെയ്യുന്നത് പരമ്പരാഗതമായ ചര്യക്കെതിരായതിനു പുറമെ ജുമുഅയുടെ പ്രത്യേകമായ സുന്നത്തുകള്‍ക്ക് അത് വിഘാതം സൃഷ്ടിക്കുന്നതും അതുകൊണ്ടുതന്നെ ആ പ്രസംഗം ശ്രവിക്കല്‍ കൊണ്ട് പ്രസ്തുത സുന്നത്തുകളുപേക്ഷിക്കാന്‍ അവര്‍ വിധേയരാവുകയും ചെയ്യുന്നു.

ഖുത്വുബക്ക് മുമ്പായി ജുമുഅക്കെത്തുന്നവര്‍ പാലിക്കേണ്ട സുന്നത്തുകള്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ വിവരിക്കുന്നുണ്ട്. ഇമാം റാഫിഈ(റ) ശറഹുല്‍ കബീര്‍ 4/623, 624 ല്‍ പ റയുന്നു. “ഖുത്വുബക്ക് മുമ്പായി ഹാജരുള്ളവര്‍ ദിക്റ് കൊണ്ടും ഖുര്‍ആന്‍ ഓതല്‍ കൊണ്ടും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ കൊണ്ടും ജോലിയാകണം. വെ ള്ളിയാഴ്ച രാവിലും പകലിലും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് വര്‍ദ്ദിപ്പിക്കുക, സൂറതുല്‍ കഹ്ഫ് ഓതുക തുടങ്ങിയവ സുന്നത്തായ കാര്യങ്ങളാകുന്നു.”

ഇമാം നവവി(റ) പറയുന്നു: “ഖുത്വുബയുടെ മുമ്പ് ഹാജരാകുന്നവര്‍ ദിക്റ്, ഖുര്‍ആന്‍ പാരായണം, സ്വലാത് എന്നിവകൊണ്ട് ജോലിയാകല്‍ സുന്നത്താകുന്നു” (ശറഹുല്‍ മുഹദ്ദബ്, 4/548). ഇപ്രകാരം തന്നെ റൌള 1/551 ലും കാണാം).

ഖുത്വുബയുടെ മുമ്പ് ഉപര്യുക്ത പ്രസംഗം നടത്തുന്നതും അത് ശ്രവിക്കുന്നതും ആ സമയത്ത് ജനങ്ങള്‍ക്ക് സുന്നത്തായ കാര്യങ്ങള്‍ കൊണ്ട് ജോലിയാകുന്നതിന് തടസ്സം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ല. വെള്ളിയാഴ്ച ദിവസം നബി(സ്വ)യുടെ മിമ്പറിനരികില്‍ വെച്ച് ശബ്ദിച്ചവരോട് നിങ്ങള്‍ ഇവിടെവെച്ച് ശബ്ദിക്കരുതെന്നും ജുമുഅ നിസ് കാരാനന്തരം നബി(സ്വ)യെ സമീപിച്ച് നിങ്ങളുടെ അഭിപ്രായാന്തരങ്ങളില്‍ ഞാന്‍ തീര്‍പ്പ് കല്‍പ്പിക്കാമെന്നും ഉമര്‍(റ) പറഞ്ഞതായി നുഅ്മാനുബ്നു ബശീറി(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നത് കാണുക: “വെള്ളിയാഴ്ച ദിവസമാണെങ്കിലും അല്ലെങ്കിലും പള്ളിയില്‍ ശബ്ദമുയര്‍ത്തുന്നത് കറാഹത്താണെന്നതിനും നിസ്കാരത്തിനുവേണ്ടി ജനങ്ങള്‍ മേളിച്ച സമയത്ത് ഇല്‍മ് കൊണ്ടോ മറ്റോ ശബ്ദമുയര്‍ത്തിക്കൂടെന്നതിനും ഈ ഹദീസില്‍ രേഖയുണ്ട്. നിസ്കാരത്തില്‍ മേളിച്ചവര്‍ക്കും ദിക്റും സ്വലാത്തും ചൊല്ലിക്കൊണ്ടിരി ക്കുന്നവര്‍ക്കും അത് ശല്യമാകുമെന്നത് തന്നെ കാരണം” (ശറഹുമുസ്ലിം 13/277).

ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇമാംറാസി(റ) എഴുതുന്നു: “വെള്ളിയാഴ്ച ദിവസം നിസ്കാരത്തിന് മുമ്പ് വിജ്ഞാന ചര്‍ച്ചക്ക് വേണ്ടി സദസ്സ് സംഘടിപ്പിക്കുന്നതും വട്ടമിട്ട് ഇരിക്കുന്നതും കറാഹത്താണെന്ന് നാം ഉദ്ധരിച്ച ഹദീസ് അറിയിക്കുന്നുണ്ട്. ദിക്റ്, സ്വ ലാത്ത് എന്നിവ കൊണ്ട് ജോലിയാവുകയും പിന്നീട് ഖുത്വുബ ശ്രവിക്കുകയുമാണ് അവന്‍ വേണ്ടത്. നിസ്കാരാനന്തരം സദസ്സ് സംഘടിപ്പിക്കുന്നതിലും വട്ടമിട്ട് ഇരിക്കുന്നതിലും പന്തികേടൊന്നുമില്ല” (തഫ്സീറുല്‍ റാസി 4/15).

ഖത്ത്വാബി(റ)യുടെ വാക്കുകള്‍ കാണുക: “വിജ്ഞാനത്തിനും ചര്‍ച്ചക്കും നിസ്കാരത്തിന് മുമ്പ് വേദി സംഘടിപ്പിക്കുന്നത് കറാഹത്താണ്. ആ സമയത്ത് സ്വലാത് കൊണ്ട് ജോലിയാകാനും ശേഷം ഖുത്വുബ ശ്രവിക്കാനുമാണ് അവനോടുള്ള ആജ്ഞ. നിസ്കാരാനന്തരം സംഘടിക്കലും വട്ടമിട്ട് ഇരിക്കലും അനുവദനീയമാണ്” (ഇമാം സുയൂഥി(റ)യുടെ ശറഹുല്ലുംഅ, പേജ് 52).

മറ്റൊരു ശാഫിഈ പണ്ഢിതനായ ഇമാം ബഗ്വി(റ) ശറഹുസ്സുന്നയില്‍ എഴുതിയത്  കാണുക: “വിജ്ഞാന ചര്‍ച്ചക്ക് വേണ്ടി നിസ്കാരത്തിന് മുമ്പ് വെള്ളിയാഴ്ച സദസ്സ് സം ഘടിപ്പിക്കുന്നത് കറാഹത്താണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. സ്വലാത്ത്, ദിക്റ് എന്നിവ കൊണ്ട് ജോലിയാവുക, ശേഷം ഖുത്വുബ ശ്രവിക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. നിസ്കാരശേഷം ഇതില്‍ പന്തികേടൊന്നുമില്ല” (മിര്‍ഖാത് 1/468).

ശാഫിഈ മദ്ഹബിലെ പ്രധാന പണ്ഢിതനായ ഇമാം സര്‍കശി(റ) എഴുതുന്നു: “നിസ് കാരത്തിന് മുമ്പ് വിജ്ഞാന സദസ്സ് സംഘടിപ്പിക്കുന്നത് നിശ്ചയം കറാഹത്താകുന്നു. സ്വലാത്ത് കൊണ്ട് ജോലിയാകാനും ശേഷം ഖുത്വുബ ശ്രവിക്കാനുമാണ് ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്” (സര്‍ഖശിയുടെ ഇഅ്ലാമുസ്സാജിദ് ബി അഹ്കാമില്‍ മസാജിദ്, പേജ് 328, 329).

കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ മാത്രമേ തങ്ങള്‍ രേഖയായി സ്വീകരിക്കുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്ക് ഇഅ്ലാമുസ്സാജിദ് തിരിച്ചടിയാണ്. കാരണം അത് ശാഫിഈ മദ്ഹബിലെ പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥമാണ്. മാത്രമല്ല, കര്‍മശാസ്ത്ര പണ്ഢിതന്‍ പറഞ്ഞാലും മതിയാകില്ല. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ തന്നെ പറഞ്ഞെങ്കിലേ രേഖയായി ഗണിക്കാവൂ എന്ന വാദത്തിന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് വല്ല രേഖയും ഉദ്ധരിക്കാനാകില്ല. ഏതായാലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും അല്ലാത്തവയും ഉപര്യുക്ത തറപ്രസംഗത്തിന് കൂട്ടുനില്‍ക്കുന്നില്ല.

വെള്ളിയാഴ്ച ദിവസം  അധ്യാപനം വേണ്ടെന്ന് വെച്ചതിന്റെ രഹസ്യമെന്താണെന്ന ചോ ദ്യത്തിന് മറുപടിയായി ഇബ്നുഹജര്‍(റ)  പറയുന്നത് കാണുക: “വെള്ളിയാഴ്ച ദിവസം മുഅ്മിനുകളുടെ ആഘോഷ ദിവസമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അന്ന് അവ കൊ ണ്ട് ജോലിയാകല്‍ അനുയോജ്യമല്ല. ഇതാണ് അന്ന് അധ്യാപനവും മറ്റും വേണ്ടെന്ന് വെച്ചതിന്റെ രഹസ്യം” (അല്‍ഫതാവല്‍ കുബ്റ, 1/236).

എന്നാല്‍ ഇമാം ഗസ്സാലി(റ) ഇഹ്യാഇല്‍ പറഞ്ഞ ഒരു വാക്കാണ് ഈ പ്രസംഗവാദികള്‍ രേഖയാക്കുന്നത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വന്നതേ സ്വീകരിക്കൂ എന്ന് പറയുന്നവര്‍ ഇഹ്യാ കര്‍മശാസ്ത്ര ഗ്രന്ഥമല്ലെന്ന് ഓര്‍ക്കേണ്ടതാണ്. ഇഹ്യാഇന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “വെള്ളിയാഴ്ച ദിവസം നിസ്കാരത്തിന്റെ മുമ്പ് ഹല്‍ഖ സംഘടിപ്പിക്കുന്നത് നബി(സ്വ) വിരോധിച്ചത് കൊണ്ട് ആ ഹല്‍ഖയില്‍ ഹാജരാകല്‍ അനുയോജ്യമല്ല. പക്ഷേ, ഹല്‍ഖ സംഘടിപ്പിച്ചവന്‍ അല്ലാഹുവിനെ കൊണ്ടും അവന്റെ വിധിവിലക്കുകള്‍ കൊണ്ടും ജ്ഞാനിയാവുകയും അല്ലാഹുവിന്റെ ദീന്‍ സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെ പള്ളിയില്‍ വെച്ച് ഉത്ബോധനം നടത്തുകയും ചെയ്യുന്നുവെങ്കില്‍ ആ സദസ്സില്‍ പങ്കെടുക്കാവുന്നതാണ്.”

ഇഹ്യാഇന്റെ വാക്കുകള്‍ മുഴുക്കെയും പരിശോധിക്കുന്ന പക്ഷം ഇഹ്യാഅ് ഇക്കൂട്ട ര്‍ക്ക് കൂട്ടുനില്‍ക്കുന്നില്ലെന്ന് വ്യക്തമാകും. വെള്ളിയാഴ്ച പുലര്‍ച്ചയോ ജുമുഅ നിസ് കാര ശേഷമോ വിജ്ഞാന സദസ്സുകള്‍ സംഘടിപ്പിക്കുന്നുവെങ്കില്‍ അതില്‍ സംബന്ധിക്കാവുന്നതാണ്. ഇത് പറഞ്ഞ ശേഷമാണ് ഇഹ്യാഇന്റെ ഉപര്യുക്ത വാക്കുകള്‍. തുടര്‍ ന്നുള്ള വാക്കുകള്‍ കൂടി കാണുക:

“അല്ലാഹുവിന്റെ ദീന്‍ കാര്യങ്ങളെ കുറിച്ച് വെള്ളിയാഴ്ച രാവിലെ ഉത്ബോധനം നടത്തുന്നവന്റെ സദസ്സില്‍ പങ്കെടുത്താല്‍ പുലര്‍ച്ചെ പുറപ്പെടുക, വിജ്ഞാനങ്ങള്‍ ശ്രവിക്കുക, എന്നീ രണ്ട് സുന്നത്തുകള്‍ അവന് സമന്വയിപ്പിക്കാനാകും” (ഇഹ്യാഇന്റെ വ്യാ ഖ്യാന ഗ്രന്ഥമായ ഇത്ഹാഫ്, 3/373).

ചുരുക്കത്തില്‍ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന്റെ മുമ്പ് ഇഹ്യാ പറഞ്ഞ വിജ്ഞാ ന സദസ്സ് വെള്ളിയാഴ്ച പുലര്‍ച്ചെ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ്. ഇന്ന് ചിലര്‍ നടത്തുന്ന പോലെ ജുമുഅ സമയത്തോടടുത്തായി ബാങ്കിന് മുമ്പോ പിമ്പോ നടത്തുന്നത് സംബന്ധിച്ചല്ല. ജുമുഅക്ക് വേണ്ടി പുലര്‍ച്ചെ പുറപ്പെടുക, വിജ്ഞാനം ശ്രവിക്കുക എന്നീ രണ്ട് സുന്നത്തുകല്‍ അവന് സമന്വയിപ്പിക്കാനാകുമെന്ന പരാമര്‍ശം തന്നെ ഇതിന് വ്യക്തമായ തെളിവാണ്.

അബൂദാവൂദിന്റെ വ്യാഖ്യാനമായ ബദ്ലുല്‍ മജ്ഹൂദ് 6/769, 770ല്‍ എഴുതുന്നു: “നിസ്കാരത്തിന് മുമ്പ് സദസ്സ് സംഘടിപ്പിക്കുന്നത് വിരോധിക്കപ്പെടണമെന്ന് പറഞ്ഞത് സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നതിനോടടുത്ത സമയത്താണ്. പ്രത്യുത വെള്ളിയാഴ്ച പുലര്‍ ച്ചെയാണെങ്കില്‍ വിജ്ഞാനത്തിന് വേണ്ടിയും മറ്റു ദീനീ കാര്യങ്ങള്‍ക്കുവേണ്ടിയും സദസ്സ് സംഘടിപ്പിക്കാവുന്നതാണ്.”

ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥമായ ആകാമുന്നഫാഇസ് പേജ് 67ല്‍ എഴുതുന്നു: “(സ്ത്രീകള്‍ പെരുന്നാള്‍ നിസ്കാരത്തിന് പങ്കെടുത്തിരുന്ന കാലത്ത്) അവര്‍ സദസ്സില്‍ നിന്നകലെയായതുകൊണ്ട് ഖുത്വുബ ശ്രവിച്ചുകാണില്ലെന്നുവെച്ച് അതു കഴിഞ്ഞശേഷം നബി  (സ്വ) അവരുടെ അരികില്‍ ചെന്ന് അവര്‍ക്ക് സ്വന്തമായി ഉപദേശം നടത്തിയെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. എന്നാല്‍ അനറബികള്‍ പങ്കെടുത്ത ജുമുഅയില്‍ അവര്‍ ഖുത്വുബ ശ്രവിച്ച് കാണില്ലെന്നുവെച്ച് അവരുടെ ഭാഷയില്‍ അവര്‍ക്കുവേണ്ടി ഉത്ബോധനം നടത്തിയെന്ന് ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകളിലൂടെയെങ്കിലും ഉദ്ധരിക്കപ്പെട്ടിട്ടില്ല. നബി(സ്വ)ക്ക് അവരുടെ ഭാഷ അറിയില്ലായിരിക്കുമെന്ന ഊഹാപോഹം ശരിയല്ല.”

ഒരു മദ്ഹബിന്റെയും പിന്‍ബലം ഈ തറപ്രസംഗത്തിനില്ലെന്ന് ഉപര്യുക്ത വിശദീകരണത്തില്‍ നിന്ന് ഗ്രാഹ്യമാകും.

ഓകെ ഉസ്താദിനെക്കുറിച്ച് ഇ സുലൈമാൻ ഉസ്താദ്


സമസ്തയുടെ 25ാം വാര്‍ഷികം തിരുരങ്ങാടി കക്കാട് നടക്കുകയാണ്. വേദിയില്‍ ശംസുല്‍ ഉലമ ഖുത്ബി മുഹമ്മദ് മുസ്‌ലിയാര്‍, സ്വദഖത്തുള്ള മുസ്‌ലിയാര്‍ തുടങ്ങി കാര്യപ്പെട്ട പണ്ഡിതരുടെ നീണ്ടനിര. എനിക്ക് മുതഫര്‍രിദ് ഓതിത്തന്ന തോട്ടശ്ശേരിയറ ശംസുദ്ദീന്‍ മുസ്‌ലിയാരുടെ കൂടി ഉസ്താദായ ശൈഖുനയെ ഒന്ന് കാണണമെന്നത് വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നു. അതിനിടെ സദസ്സില്‍ നിന്നെല്ലാം വിട്ട് ഒരു നീളന്‍ കുപ്പായവും ധരിച്ച് മാറി നില്‍ക്കുന്ന ആ ആലിമിനെ നോക്കി ഒരാള്‍ പറഞ്ഞു: ദാ ആ നില്‍ക്കുന്നതാണ് ഏന്തീന്‍ കുട്ടി മൊയ്‌ല്യാര്‍. അന്നാണ് ശൈഖുനയുടെ മുഖം ആദ്യമായി കാണുന്നതും മനസ്സില്‍ പതിയുന്നതും. പരിചയപ്പെടുത്തലുകളോ മുഖവുരകളോ ആവശ്യമില്ല. ശൈഖുനയെക്കുറിച്ച് പറഞ്ഞാല്‍ മലബാറിലെ കുഴിപ്പുറം മുസ്‌ലിയാരകത്ത് ഓടക്കല്‍ തറവാട്ടില്‍ മഖ്ദൂം പരമ്പരയിലായ് ജനിച്ച ഏന്തീന്‍ കുട്ടിയില്‍ നിന്നും ഉദിച്ചുയര്‍ന്ന് ഉസ്താദുല്‍ അസാതീദായ് ഇന്ന് ബഹറുല്‍ ഉലൂം എന്ന് പണ്ഡിത ലോകം ആദരവ് നല്‍കിയ മഹാ പണ്ഡിതനാണ് ശൈഖുന ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍.

ശൈഖുനായുടെ ജീവിതകാലത്തെ ഒരര്‍ഥത്തില്‍ 20ാം നൂറ്റാണ്ടിലെ പള്ളി ദര്‍സുകളുടെ പ്രശോഭിത കാലഘട്ടം എന്നും നമുക്ക് വിശേഷിപ്പിക്കാം. 1916 മുതല്‍ 2002 വരെ നീണ്ടുകിടക്കുന്ന എട്ട് പതിറ്റാണ്ട് കാലത്തെ ആ ജീവിതത്തിലെ ഓരോ നിമിഷവും നമുക്ക് ഇന്ന് പാഠമാണ്. അനാഥത്വത്തിന്റെ ബാല്യത്തില്‍ നിന്നും അദബും ഒതുക്കവുമുള്ള മുതഅല്ലിം ജീവിതത്തിലൂടെ ഇലാഹീ പ്രീതിയിലായ് നിറഞ്ഞ് നിന്ന യുവത്വം സുദീര്‍ഘമാണ്. 25 വര്‍ഷത്തെ പഠനം. പിതാവായ അലി ഹസന്‍ എന്ന കോയട്ടി മുസ്‌ലിയാര്‍ തന്നെയായിരുന്നു ആദ്യഗുരുനാഥന്‍. മക്കളെ സ്വന്തം ശിക്ഷണത്തില്‍ തന്നെ വളര്‍ത്തി കൊണ്ട് വരിക എന്നത് അക്കാലത്തെ മലബാറിലെ പണ്ഡിത കുടുംബങ്ങളുടെ പതിവ് രീതിയായിരുന്നു. കുഴിപ്പുറം പള്ളിയില്‍ അന്ന് മുദര്‍രിസായിരുന്ന അല്‍ഫിയക്കാരന്‍ അമ്പലവന്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരില്‍ നിന്നായിരുന്നു നഹ്‌വിന്റെ ആദ്യ പാഠങ്ങള്‍ കരസ്ഥമാക്കിയത്. തുടര്‍ന്ന് ഉമ്മയുടെ വഫാതിന് ശേഷം മറ്റത്തൂരില്‍ മമ്മുട്ടി മോല്യാര്‍പാപ്പ എന്ന് ശൈഖുന പറയാറുള്ള കൈപ്പറ്റ കരിമ്പനക്കല്‍ മമ്മുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. മമ്മുട്ടി മുസ്‌ലിയാരുടെ അടുത്ത് നിന്ന് അല്‍ഫിയ ഓതിയതിന്റെ തൃപ്തി പലപ്പോഴും ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. എല്ലാവരും അല്‍ഫിയയുടെ മത്‌ന് മാത്രം മനപ്പാഠമാക്കുമ്പോള്‍ ഞാന്‍ മത്‌നും ശറഹും മനപ്പാഠമാക്കിയിരുന്നു- ശൈഖുന പറയുകയാണ്.

1932ല്‍ മമ്മുട്ടി മുസ്‌ലിയാര്‍ വണ്ടൂരിലേക്ക് മാറിയപ്പോള്‍ കൂടെ പോകാന്‍ സാധിച്ചില്ല. അവസാനം അദ്ദേഹം തന്നെ ശൈഖുനയെ ചെമ്മങ്കടവ് ദര്‍സിലേക്ക് അയക്കുകയായിരുന്നു. വെല്ലൂരില്‍ വന്ന് സനദ് വാങ്ങി വന്ന സ്വദഖത്തുല്ല മുസ്‌ലിയാര്‍ അന്ന് അവിടെ മുദര്‍രിസാണ്. ചെമ്മങ്കടവിന് പുറമെ തലക്കടത്തൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളിലൊക്കെ സ്വദഖത്തുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം തുടര്‍ന്നു. സ്വദഖത്തുല്ല മുസ്‌ലിയാരുടെ സവിശേഷമായ അധ്യാപന ശൈലിയും വിശകലന പാഠവവും ശൈഖുനയെ നന്നായി സ്വാധീനിച്ചിരുന്നു. തലക്കടത്തൂരില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വല്ലപ്പോഴും നാട്ടില്‍ പോകാറുള്ളത് കാല്‍നടയായാണ്. അതും രണ്ടാം ദര്‍സ് കഴിഞ്ഞ് പാതിരാത്രിയില്‍.

തലക്കടത്തൂര്‍ ദര്‍സില്‍ വെച്ച് ശൈഖ് ഹസന്‍ ഹസ്രത്തുമായുള്ള കൂടിക്കാഴ്ചയിലാണ് കാപ്പാട് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരെ കുറിച്ചറിയുന്നതും തുടര്‍ന്ന് ആ ദര്‍സിലേക്കെത്തുന്നതും. കാപ്പാട് ദര്‍സിലെ രിസാലത്തുല്‍ മാറദീനിയുടെയും ഹിസാബിന്റെയും വിശേഷണങ്ങള്‍, ബുര്‍ഹാനുകളുടെ സമര്‍ഥനങ്ങള്‍ ഇതെല്ലാം കേട്ടപ്പോള്‍ ശൈഖുനാക്ക് ആ ഇല്‍മിനോടും കാപ്പാട് ഉസ്താദിനോടുമുള്ള താത്പര്യം പതിന്മടങ്ങ് വര്‍ധിച്ചു. സ്വദഖത്തുള്ള മുസ്‌ലിയാരുടെ അനുമതിയോടെ കാപ്പാട് ദര്‍സില്‍ ചേര്‍ന്നു. ഇവിടെയെല്ലാം ശ്രദ്ധേയമായ കാര്യം, പഠന തത്പരരായ വിദ്യര്‍ഥികള്‍ക്ക് അവരുടെ താത്പര്യമനുസരിച്ച് ഗുരുനാഥന്മാരെ തിരഞ്ഞെടുക്കാന്‍ തെളിമനസ്‌കരായ ഗതകാല ഉലമാഅ് പൂര്‍ണസ്വാതന്ത്ര്യവും പൊരുത്തവും നല്‍കിയിരുന്നു എന്നതാണ്. ഇരുമ്പ് ചോലയിലെ നാല് വര്‍ഷത്തെ പഠനത്തിന് ശേഷം ചാലിയത്ത് ഒ കെ ഉസ്താദിന്റെ ദര്‍സിലേക്ക് ഞാന്‍ അനുമതി ചോദിച്ചപ്പോള്‍ മഹാനായ കൈപ്പറ്റ ഉസ്താദിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ‘ഇല്‍മ് കൊണ്ടും നസബ കൊണ്ടും തികഞ്ഞ ആലിമാണ് അങ്ങോട്ട് തന്നെ പോകണം. അതിനാല്‍ തന്നെ വിജ്ഞാന ദാഹം പേറിയുള്ള അത്തരം യാത്രകളെല്ലാം വിജയസാഫല്യത്തില്‍ തന്നെയെത്തുകയും ചെയ്തിട്ടുണ്ട്.

കാപ്പാട് ഉസ്താദിന്റെ ആകര്‍ഷകമായ വിശകലന പാടവത്തില്‍ മതിമറന്ന് ശൈഖുന മുമ്പ് ഓതിയിരുന്ന മിക്ക കിതാബുകളും അവിടെ ആവര്‍ത്തിച്ച് പഠിച്ചു. ഗോളശാസ്ത്രത്തിലെ രിസാലത്തുല്‍ മാറദീനി മുഴുവനും ശൈഖുന സ്വന്തം കൈപ്പടയില്‍ എഴുതി നന്നാക്കിയാണ് ഓതിയിരുന്നത്. ഒതുന്ന ഫന്നിനോടും കിതാബിനോടുമുള്ള ഇത്തരം താത്പര്യവും സമീപനവും കൂടിയാണ് ശൈഖുനയെ പിഴവില്ലാത്ത ഇല്‍മിന്റെ ഉടമയാക്കിയത്.

1944ലാണ് ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തില്‍ ചേരുന്നത്. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, പന്നൂര്‍ സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നിവരൊക്കെ ബാഖിയാത്തില്‍ സഹപാഠികളായിരുന്നു. അന്ന് ബാഖിയാത്തിലെ റഈസുല്‍ ജാമിഅ ആയിരുന്ന അബ്ദുര്‍റഹീം ഹസ്രത്തിനെ കുറിച്ച് പറയുമ്പോഴൊക്കെ ശൈഖുന വികാരാധീതനാകാറുണ്ട്. ജീവിത സയാഹ്നത്തില്‍ ദര്‍സ് വിശേഷങ്ങള്‍ സംസാരിക്കുമ്പോള്‍ കൂട്ടത്തില്‍ പറയും: ‘ഇപ്പോ കോളജില്‍ പോകലുണ്ട്, സ്വഹീഹ് മുസ്‌ലിം മാത്രം ദര്‍സ് നടത്തും. വെല്ലൂരീന്ന് പോരുമ്പോള്‍ അബ്ദുര്‍റഹീം ഹസ്രത്ത് പറഞ്ഞതാ ഹദീസ് എപ്പോഴും ദര്‍സ് നടത്തണമെന്ന്. കയ്യിണത്രയും അത് വിടരുത്. ഇത് വരെ അത് മൊടങ്ങീട്ടില്ല’ ബാഖിയാത്ത് ജീവിതത്തില്‍ പഠനത്തിലല്ലാതെ ശ്രദ്ധിച്ചിരുന്നില്ല.

ബാഖി/ാത്തിലെ പഠനം കഴിഞ്ഞ് 1946 ലാണ് ശൈഖുനയുടെ ആദ്യ ദര്‍സ് ജന്മനാടായ കുഴിപ്പുറത്ത് ആരംഭിക്കുന്നത്. അധ്യാത്മിക ഗുരുക്കന്മാരില്‍ പ്രധാനികളായ അറക്കല്‍ മൂപ്പരുടെ നിര്‍ദേശപ്രകാരം അന്ന് ദര്‍സ് തുടങ്ങുമ്പോള്‍ ശമ്പളമായി ഒന്നും നിശ്ചയിച്ചിട്ടില്ലായിരുന്നു. പിന്നീട് നാട്ടുകാര്‍ വേതനമായി നിശ്ചയിച്ചു നല്‍കിയ 40 രൂപ നിരസിച്ചതുമില്ല. ശൈഖുനായുടെ ദര്‍സില്‍ ചേരാനായി ബാഖിയാത്തില്‍ നിന്ന് പഠനം നിര്‍ത്തിവന്ന പാപ്പിനിപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, കോയക്കുട്ടി മുസ്‌ലിയാര്‍, കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെട്ടവരായിരുന്നു ആദ്യ വിദ്യാര്‍ഥി സംഘം. മദ്‌റസ സിറാജുല്‍ ഉലൂം എന്ന് ശൈഖുന തന്നെ പേരിട്ട ആ ദര്‍സിലേക്ക് പിന്നീട് വിജ്ഞാന കുതുകികളായ വിദ്യാര്‍ഥികളുടെ പ്രവാഹമായിരുന്നു. കുഴിപ്പുറം പള്ളിയുടെ പരിമിത സൗകര്യത്തിന് താങ്ങാവുന്നതിനപ്പുറത്തേക്ക് ആദര്‍സ് വളര്‍ന്നു. പന്നീട് പല ഘട്ടങ്ങളിലായി തലക്കടത്തൂര്‍ കായംകുളം,ചെറുശ്ശോല, മാട്ടൂല്‍ വേദാമ്പ്രം, ചാലിയം, തിഴക്കേപ്പുറം, പൊടിയാട് തുടങ്ങിയ നാടുകളിലായി സേവനം. ദര്‍സ് മാറ്റങ്ങളിലധികവും തന്റെയടുക്കല്‍ ഓതാന്‍ വരുന്ന മുതഅല്ലിമുകളുടെ അസൗകര്യം മനസ്സിലാക്കിയായിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ട് കാലത്തെ ചാലിയത്തെ സേവനമാണ് ശൈഖുനയുടെ ദീര്‍ഘകാല ദര്‍സ്. അക്കാലത്ത് ചാലിയത്തെ മൊയ്‌ല്യാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ശിഷ്യന്മാരില്‍ മഹാ ഭൂരിഭാഗവും ചാലിയത്ത് ശൈഖുനയുടെ സന്നിധിയില്‍ പഠിച്ചവരാണ്. അത്ര മഹത്തരമായിരുന്നു ദര്‍സ്. ഞാനും ശൈഖുനയോടൊപ്പം ചേരുന്നത് ചാലിയത്ത് വെച്ച് തന്നെ. ആ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുമാറ് ഇന്നും ചാലിയം പള്ളിയകത്ത് ശൈഖുന ദര്‍സ് നടത്തിയ ഇടം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ചാലിയം ദര്‍സില്‍ വലിയ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല.

പരിമിത ബുദ്ധികളായ വിദ്യാര്‍ഥികളെ പോലും തൃപ്തിപ്പെടുത്തും വിധം ലളിതവും ക്ഷമാപൂര്‍ണവുമായിരുന്ന ശൈഖുനയുടെ അധ്യാപനരീതി ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത ദേശക്കാരായ പല പ്രായത്തിലുള്ള തരത്തിലുള്ള എണ്ണമറ്റ ശിഷ്യഗണങ്ങള്‍ക്കൊക്കെയും ശൈഖുന പ്രിയപ്പെട്ട ഗുരുവര്യരായിരുന്നു. ഒരാളോടും പക്ഷപാതം തോന്നിക്കാതെ എല്ലാവര്‍ക്കും ഓര്‍ത്തെടുക്കുമ്പോള്‍ ഈറനണിയിക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നമ്മുടെ ശൈഖുന.

ഹബീബായ നബി (സ) തങ്ങള്‍ കാണിച്ചു തന്ന ഏത് കഠിനഹൃദയരെയും ആകര്‍ഷിക്കും വിധം മനസ്സിനെയും സ്വഭാവത്തെയും പാകപ്പെടുത്തിയെടുത്തു സ്വന്തം മുതഅല്ലിമീങ്ങളുടെ സ്‌നേഹത്തിന് ശൈഖുന അതിയായ വില കല്‍പ്പിച്ചു. ശകാര വര്‍ഷങ്ങളോ ശിക്ഷാ നടപടികളോ ഒന്നും തന്നെ ആ ദര്‍സില്‍ വേണ്ടി വന്നില്ല. ഒരാള്‍ക്കും വേദനയോ വിഷമമോ ഉണ്ടാക്കുന്ന ഒന്നും ആ അധരങ്ങളില്‍ അല്ലാഹു വരുത്തിയില്ല. അതിനാല്‍ തന്നെ അവിടുന്ന് പറയുന്ന വാക്കുകള്‍ക്കെല്ലാം പുലര്‍ച്ചയുണ്ടായിരുന്നു. പത്ത് കൊല്ലം ഹബീബായ നബി (സ) യെ ഖിദ്മത്ത് ചെയ്ത അനസ്ബ്‌നു മാലിക്ക് (റ) പറയുന്ന അനുഭവം ഹദീസായി നമുക്ക് ഓതിത്തരുന്നതോടൊപ്പം അധ്യാപന ജീവിതത്തില്‍ ശൈഖുന പകര്‍ത്തുകയും ചെയ്തു.

അനിഷ്ടമായത് വല്ലതും ആരുടെയെങ്കിലും ഭാഗത്ത് നിന്ന് വന്നുപോയാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയാളുടെ മുഖത്തേക്ക് ശൈഖുന നോക്കില്ല. ഖുര്‍ആന്‍ ഉപമിച്ചത് പോലെ ഭൂമി വന്ന് ഞെരുക്കുന്ന പ്രതീതിയാവും ശൈഖുനായെ അകമറിഞ്ഞ് സ്‌നേഹിക്കുന്ന ശിഷ്യഗണങ്ങള്‍ക്ക് ആ നിമിഷങ്ങള്‍ അനുഭവപ്പെടുക. ആയതിനാല്‍ എല്ലാവരും സ്വയം നിയന്ത്രിതരായി ആ ദര്‍സില്‍ കഴിഞ്ഞ് പോന്നു. ഈ രീതിയിലൊക്കെ തിരു ചര്യയോടുള്ള ബഹുമാനവും അവപകര്‍ത്തുന്നതിലുള്ള ഉത്സാഹവും തിരുനബിയോടുള്ള സ്‌നേഹത്തില്‍ സത്യസന്ധതയും വെച്ച് പുലര്‍ത്തിയത് കൊണ്ടുള്ള ഗുണഫലമാണ് ഇഹ്‌യാഉസ്സുന്ന. തലക്കടത്തൂരില്‍ ശൈഖുന ദര്‍സ് നടത്തുമ്പോള്‍ അന്നവിടെ മുതഅല്ലിമായിരുന്ന എ പി ഉസ്താദിനെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നോക്കിവരാന്‍ അവിടുന്ന് അയക്കുമായിരുന്നു. 1958 മുതല്‍ 1990 വരെയും ശൈഖുന ആ സ്ഥാപനത്തിന്റെ സേവകന്‍ മാത്രമായിരുന്നു. ചാലിയത്ത് നിന്ന് വീട്ടിലെത്തുമ്പോള്‍ കോളജില്‍ കഞ്ഞിവെച്ചിട്ടില്ലെന്നറിഞ്ഞാല്‍ വീട്ടിലുള്ള അരി ഒരു മണി പോലും ബാക്കിവെക്കാതെ കൊടുത്തയച്ചിട്ടുണ്ട് ശൈഖുന. സ്വന്തം മകള്‍ മരണപ്പെട്ടപ്പോള്‍ പോലും ദൃഢചിത്തനായി നിന്ന ശൈഖുനയുടെ കവിള്‍തടം നനഞ്ഞത് കോളജ് പൂട്ടിയിടേണ്ടി വന്നപ്പോഴായിരിന്നു.

ഗുരുനാഥന്മാരും സമകാലിക പണ്ഡിതന്മാരൊക്കെയും ശൈഖുനയെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ശംസുല്‍ ഉലമ ഖുതുബി ഉസ്താദിന്റെ മകന്റെ വിവാഹ വേളയില്‍ ഇ കെ ഉസ്താദും സ്വദഖത്തുല്ല ഉസ്താദുമൊക്കെ ഇരിക്കുന്ന സദസ്സില്‍ ദൂരെ മാറി നിന്ന ശൈഖുനയെ വിളിച്ചിരുത്തി ഖുതുബി ഉസ്താദ് ദുആ ചെയ്യിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം സ്വദഖത്തുല്ല ഉസ്താദിന്റെ ഭാര്യ മരണപ്പെട്ട് ജനാസയെടുക്കുന്ന നേരത്ത് ദുആ ഇരക്കാന്‍ ആവശ്യപ്പെട്ടത് ശൈഖുനയോടായിരുന്നു. ഇതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ സ്വദഖത്തുല്ല ഉസ്താദിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘അത് ഓടക്കലാണ്, കൈ ഉയര്‍ത്തിയാല്‍ അല്ലാഹു മടക്കില്ല’. ശിഷ്യന്മാര്‍ക്കെല്ലാം അവിടുന്ന് ഗുരുത്തം മാത്രം നല്‍കി. അവരെല്ലാം ഇന്ന് നാടിനെയും സമൂഹത്തെയും നയിക്കുന്ന ഉന്നതന്‍മാരായി.

ശൈഖുന വിട പറഞ്ഞിട്ട് ഇന്നേക്ക് 16 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2002 ആഗസ്റ്റ് 15 ജമാദുല്‍ ആഖിര്‍ 6ന് ആ മഹാന്‍ ഈ ലോകത്തോട് വിടപറഞ്ഞു. ബഹ്‌റുല്‍ ഉലൂമായ നമ്മുടെ ശൈഖുനയുടെ ദറജ ഇനിയും അല്ലാഹു തആല ഉയര്‍ത്തട്ടെ. ആമീന്‍.
ഇ സുലൈമാൻ മുസ്‌ലിയാർ
22-02-2018
സിറാജ്