ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 26 February 2018

തഫ്സീറുകൾ മനുഷ്യരുണ്ടാക്കിയതിനാൽ അവലംബിക്കരുതെന്ന് മൗലവിമാർ!

🌐📖🌐
മദ്രസയുടെ മീമും
ജഹന്നമിന്റെ മീമും
🔸🔸🔸🔸🔸🔸🔸🔸
സുന്നികൾ മദ്രസക്കെതിരായിരുന്നു,
മദ്റസയുടെ തുടക്കത്തിലേ 'മീം'
ജഹന്നമി(നരകം)ന്റെ ഒടുവിലത്തെ മീമാണ് എന്ന് സുന്നികൾ പറയാറുണ്ട്, മൗലവിമാർ ഖുർആൻ ക്ലാസ്സ് തുടങ്ങിയപ്പോൾ സുന്നികൾ എതിർത്തിരുന്നു.പിന്നെ അതെല്ലാം അവർ തുടങ്ങി മുജാഹിതിനെപോലെയായി... ചില മൗലവിമാർ അണികൾക്ക് സമാധാനം ലഭിക്കാൻ പറയുന്ന വാക്കുകളാണിത്.

എന്താണ് വസ്തുത
സത്യത്തിൽ മദ്രസ തുടങ്ങിയത് മുജാഹിദ് ജനിക്കുന്നതിന് മുമ്പ് വഫാതാ(1919)മൗലാനാ ചാലിലകത് കുഞ്ഞഹമ്മദ് ഹാജി എന്ന മഹാ പണ്ഡിതനാണ് (ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ ഉസ്താദ്)അദ്ദേഹം സുന്നിയാണ് എന്നതിൽ മൗലവിമാർക്ക് പോലും സംശയമില്ലാത്ത കാര്യം.പിന്നെ,ഖുർആൻ ക്ലാസ്സ്; അതും മുജാഹിദിന്റെ ജന്മത്തിന് മുമ്പേ പള്ളി ദർസുകളിൽ ആരംഭം കുറിച്ചിരുന്നു എന്നതിൽ ആർക്കും സശയമില്ലല്ലോ.

പിന്നെ സുന്നികൾ എതിർത്തു എന്ന് പറയപ്പെടുന്ന മദ്‌റസയും ഖുർആൻ ക്ലാസും ഏതാണ്?

തഫ്സീർ അവലംബിക്കാതെ
സ്വന്തം ബുദ്ധിക്കും യുക്തിക്കുമനുസരിച്ച് മൗലവിമാർ ഖുർആൻ ക്ലാസ്/മദ്റസ തുടങ്ങിയപ്പോൾ അതിനെ സുന്നികൾ എതിർത്തിട്ടുണ്ട്, ഇന്നും എതിർത്ത് പോരുന്നുമുണ്ട്.കാരണം തഫ്സീർ അവലംബിക്കാതെ അവനവന്റെ യുക്തിക്ക് തോന്നിയത് ഖുർ ആനികാശയമായി പഠിപ്പിക്കപ്പെടുന്നു എന്നത് കൊണ്ട്.

തഫ്സീർ മനുഷ്യരുണ്ടാക്കിയതാണെന്നും അതൊഴിവാക്കണമെന്നുമാണ് മൗലവിമാരുടെ കണ്ടെത്തൽ.
ഒരു മൗലവിയുടെ നിർദ്ദേശം നോക്കൂ..
"ചില പണ്ഡിതന്മാർ പോലും സാക്ഷാൽ പ്രമാണങ്ങൾ നേർക്കുനേരെ പഠിപ്പിക്കുന്നതിന് പകരം ഏതെങ്കിലും തഫ്സീറോ അഖീദ കിതബോ അന്യൂനമായ പ്രമാണങ്ങളെന്നോണം ഉദ്ധരിക്കുകയും ആ ഗ്രന്ഥങ്ങളുടെ പ്രാമാണികത ജന മനസ്സുകളിൽ ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും മാർഗ ദർശനം ഉൾക്കൊണ്ട സ്വഹാബികളുടെ മാതൃകയുമായി യോജിക്കുന്നതല്ല ഇത്.
.... ..അബൂബക്കർ സിദ്ധീഖിനെ പോലുള്ളവർ അവർ സത്യമാർഗം ഗ്രഹിച്ചത് മനുഷ്യരാരും രചിച്ച ഗ്രന്ഥ ങ്ങളിൽ നിന്നല്ല."
 
       ശബാബ് വരിക
   2009 മെയ് 15 പേജ് 9

സ്വഹാബികൾ നബി(സ)യിൽ നിന്ന് നേരിട്ട് ഖുർആൻ പഠിച്ചവരാണ്.നബി(സ)യിൽ നിന്ന് നേരിട്ട് ഖുർആൻ പഠിച്ചവർ അവരുടെ ശിഷ്യന്മാർക്ക് പകർന്നു. നബി(സ)പഠിപ്പിച്ച കാര്യങ്ങൾ പിൽക്കാല ക്കാർക്ക് മനസിലാക്കികൊടുക്കാനാണ് സ്വഹാബികളും താബിഉകളും പിന്നീട് തഫ്സീർ രചിച്ചത് എന്നുപോലും മനസ്സിലാക്കാതെയാണ് മൗലവിമാർ തഫ്സീർ നിഷേധവുമായി രംഗത്ത് വന്നത്.
പിന്നെ,സൃഷ്ടികൾ രചിച്ച ഗ്രന്ഥങ്ങളിൽ നിന്ന് സ്വഹാബികൾ മതം പഠിച്ചിട്ടില്ല അതിനാൽ തഫ്സീർ സ്വീകരിക്കില്ല എങ്കിൽ മൗലവിമാർ രചിക്കുന്ന വാരിക,മാസിക,പുസ്തകങ്ങൾ....ഒന്നും സ്വീകരിക്കരുതല്ലോ.

വിവരക്കേടിന് കയ്യും കാലും മുളച്ചാൽ എന്ത് ചെയ്യും?🤔

ചിന്തിക്കുക, തഫ്സീർ അവലംബിക്കാതെ സ്വന്തം യുക്തിക്കനുസരിച്ചുള്ള ഖുർആൻ ക്ലാസ് തടയപ്പെടേണ്ടതല്ലേ?അത്തരം മദ്റസകളുടെ 'മീം' ജഹന്നമിന്റെ മീം തന്നെയല്ലേ?

✍🏻 aboohabeeb payyoli