*ഉറൂസ് കമ്മിറ്റിക്കാർ അറിയേണ്ടത് ....*
👇👇👇👁️👁️👁️
*മഖ്‌ബറകളിലെ* *അനാചാരങ്ങൾ*
- *ഫാറൂഖ് നഈമി* & *പേരോട് ഉസ്താദ്*
👇👇👇👁️👁️👇
*മഖ്‌ബറ , ഉറൂസ് , മന്ത്രവാദം -ഡോക്ടർ ഫാറൂഖ് നഈമി*
👇👇👇👁️👁️👁️
*കൊണ്ടോട്ടി ഉറൂസ് പോലുളള അനാചാരങ്ങൾക്കെതിരെ പേരോട് ഉസ്താദ്*
👇👇👇👁️👁️👁️
✍️ ആണ്ട് നേർച്ച [ഉറൂസ്] എന്ന് പറഞ്ഞാൽ വർഷാ വർഷം മഹാന്മാരെ സ്മരിക്കുക എന്നതാണ് .അവരെ സിയാറത്ത് ചെയ്യുക , അവരുടെ പേരിൽ സത്കർമ്മങ്ങൾ ചെയ്യുക തുടങ്ങിയ ധാരാളം പുണ്യകർമങ്ങൾ അതിലുൾപ്പെടുന്നു. അവർക്കുള്ള നേർച്ച എന്ന് പറഞ്ഞാൽ നാം അവരുടെ പേര് പറഞ്ഞ് സ്വദഖ ചെയ്യുകയും അതിന്റെ പ്രതിഭലം അവർക്ക് കിട്ടട്ടെ എന്നനിലക്കും ചെയ്യുന്ന കാര്യമാണ്. ചിലർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ- അവർക്ക് ചെയ്യുന്ന ആരാധനയല്ല!.
നബി ( സ ) എല്ലാ വർഷാരംഭത്തിലും ശുഹദാക്കളുടെ ഖബറിനരികിൽ പോകുകയും നിങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ നിങ്ങള്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ 'നിങ്ങളുടെ അഭയ കേന്ദ്രം എത്രയോ മേന്മയേറിയാതാകുന്നു എന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്യുമായിരുന്നു .ഇത് അബൂബക്കർ ( റ ) ഉമർ ( റ ) ഉസ്‌മാൻ ( റ ) ഇവരുടെയും പതിവായിരുന്നു .ത്വബ്റാനി (2/241)
ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ മണ്‍മറഞ്ഞു പോയ ഔലിയാക്കളുടെയും .മഹാന്മാരുടെയും പേരിൽ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും ഉറൂസ് നടക്കാറുണ്ട് ഖുർആൻ ഓതിയും, മൗലീദ് ചൊല്ലിയും, ഭക്ഷണം വിതരണം നടത്തിയും തീർത്തും മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് കടക്കാത്ത വിധത്തിൽ അവർ അത് ചെയ്യുന്നു ...
എന്നാൽ ഖേധകരമെന്ന് പറയട്ടെ. ചില നാടുകളിൽ ക്ലബ്ബുകൾ സംഘടനകൾ കമ്മറ്റികൾ തുടങ്ങി പലരുടേയും നേതൃത്വത്തിൽ നടക്കുന്ന -ഉറൂസ് എന്ന പേരിലുള്ള പരിപാടികൾ മതത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചു കൊണ്ടാണെന്ന് പറഞ്ഞാൽ നിഷേധിക്കാനാവില്ല ...
മഹത്തുക്കളുടെ പേരിൽ നടക്കുന്ന ഉറൂസ് ഇസ്ലാമികമല്ലാത്ത രീതിയിൽ മാത്രമല്ല .ഇസ്ലാമിനെ പറയിപ്പിക്കുന്ന രീതിയിലാണ് ചിലയിടങ്ങളിൽ നടക്കുന്നത് ..
അന്യ സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് ഒരു നിയന്ത്രണവുമില്ലാതെ പരിശുദ്ധ ഇസ്ലാം കൽപിച്ച -ഇസ്ലാം വിരോധിച്ച കാര്യങ്ങള്ക്ക് യാതൊരു നിലയുംവിലയും നൽകാതെ കാട്ടി കൂട്ടുന്ന കോപ്രായങ്ങളെ ഉറൂസ് എന്ന് പറയുന്നത് തന്നെ ശരിയല്ല ... ചെണ്ട ,മദ്ധളം, ബാന്റുമേളം..... തുടങ്ങിയ എത്രയോ ഹറാമുകൾ!!!
എവിടുന് കിട്ടിയതാണ് ഈ രീതിയിലുളള പരിപാടികൾ - എന്ന് വ്യക്തമാക്കേണ്ടത് അത് നടത്തുന്ന ആഘോഷ കമ്മിറ്റികൾ തന്നെയാണ് .ഒരു നാടിന്റെയോ നടക്കുന്ന സ്ഥലങ്ങളുടെയോ പേരെടുത്ത് പറയുന്നില്ല .ഈ ഒരു അനാചാരം നടത്തുന്നവർ അവസാനിപ്പിക്കുക തന്നെ വേണം .ഇസ്ലാം പുണ്യമാക്കിയ-സിയാറത്ത് പോലുള്ള കാര്യങ്ങൾക്ക് , സ്ത്രീകള്ക്കും പുരുഷന്മാർക്കും വെവ്വേറെ സ്ഥലങ്ങളും ,പ്രത്യേക വഴികളും സംവിദാനിക്കുകയും സ്ത്രീ പുരുഷ കൂടിക്കലരലും ഹറാമായ ദർശനം പോലും ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം ദൃശ്യങ്ങൾ നടത്തുന്നവരും ഇവ കാട്ടി വഹാബിസവും മറ്റ് പുത്തൻ പ്രസ്ഥാനങ്ങളും വളർത്താൻ ശ്രമിക്കുന്നവരും - ഒരേ ഫ്ളാറ്റ് ഫോമിലാണെന്ന് സമുദായം തിരിച്ചറിയേണ്ടിയിരിക്കുന്നു. പെണ്ണുങ്ങളുടെ കൂടിക്കലരലും മറ്റും പുരോഗമന വാദികളുടെ സമ്മേളനങ്ങളിൽ വേണ്ടുവോളമുണ്ടെന്നിരിക്കെ - ഇതിന്റെ പേരിലവർ ഉറഞ്ഞ് തുള്ളുന്നത് ,സമുദായ സ്ഹം കൊണ്ടല്ല - മഹത്തുക്കളോടുള്ള എതിർപ്പിന്റെ പേരിൽ മാത്രമാണെന്ന് വ്യക്തമാണ്. ഇസ്ലാമിന്റെ പേരിൽ -പുണ്യകർമ്മങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്ന രൂപത്തിൽ - അനിസ്ലാമികമായ കാര്യങ്ങൾ നടത്തുന്നവരും അതിന് കൂട്ടുനിൽക്കുന്നവരും റബ്ബിന്റെ മുന്നിൽ മറുപടി പറയേണ്ടി വരുമെന്നത് മറക്കരുത്. ഉറൂസ് പോലുള്ള പുണ്യകർമ്മങ്ങളുടെ മറവിൽ അനാചാരങ്ങൾ നടക്കുന്നുണ്ടെങ്കിൽ- അത്തരം സ്ഥലങ്ങളിൽ അതേ ദിവസം പോകാതെ നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. അതിനെതിരെ മാന്യമായി പ്രതികരിക്കാനും അത്തരം കാര്യങ്ങൾ അവസാനിപ്പിക്കാനും സുന്നത്ത് ജമാഅത്തിന്റെ ചുണക്കുട്ടികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഹറാമുകൾ കലരുന്ന പല പരിപാടികളും ഉറൂസിന്റെ പേരിൽ ചിലയിടത്ത് നടത്തപ്പെടുന്നുണ്ട്. അത്തരം ഹറാമുകൾ ഇസ്ലാമികമല്ലെന്ന് ആരോടും പറയേണ്ടതില്ലല്ലോ. ചില സ്ഥലത്ത് മത സാഹോദര്യത്തിന്റെ പേരിൽ നാനാജാതി മതസ്ഥർ പങ്കെടുത്തും ഇത്തരം പരിപാടികൾ നടത്താറുണ്ട്. ഹറാമായ സംഗതികൾ സുന്നികളുടെ തലയിൽ കെട്ടി വച്ച്-ഇത്തരം ദൃശ്യങ്ങൾ കാട്ടി സംഘടന വളർത്തുന്ന മുജാഹിദ്-ജമാഅത്ത് തുടങ്ങിയ പുത്തൻ വാദികളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്!.
ഇത്തരം ഹറാമുകൾ മൂലമാണ് ഞാൻ മുജാഹിദായതെന്ന് വീമ്പിളക്കുന്നവരെ അല്പ ജ്ഞാനികൾ എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ... ഇസ്ലാമിന്റെ പേരിൽ ലോകത്ത് നടക്കുന്ന പേക്കൂത്തുകൾ കണ്ട്- കൃസ്ത്യാനിയായെന്ന് അവകാശപ്പെടുന്ന ആളുകൾ വഹാബികളുടെ പിൻഗാമികളായിട്ടുണ്ടെന്ന വസ്തുത ചിരിക്ക് വക നൽകുന്നുണ്ട്. ഹറാമുകൾക്കെതിരെ പ്രതികരിക്കുന്നതിന് പകരം കൂടും കുടുക്കയുമെടുത്ത് ആടുമേക്കാനിറങ്ങുന്നവർ ഒറ്റക്കല്ല, ഫാദർ അലവിയെപ്പോലുള്ളവർ കൂട്ടിനുണ്ടെന്ന് സാരം!
.ഇത് സുന്നികളുടെ മേൽ കെട്ടിവെക്കുന്നവരും അത് മുതലെടുക്കുന്നവരും - മോന്തായം കത്തുമ്പോൾ കഴുക്കോലൂരുന്ന സമീപനക്കാർ തന്നെയാണ്. സമുദായത്തെ ഒറ്റുകൊടുത്തവരുടെ ചരിത്രം പരിശോധിക്കുമ്പോൾ- ഒറ്റുകാരുടെ കൂടെ നിൽക്കാനുള്ള സകല യോഗ്യതയും മേളിച്ചവർ!!!
സുന്നത് ജമാഅത്തിന്റെ നിരവധി പണ്ഡിതന്മാർ തന്നെ പല സ്ഥലങ്ങളിലും നടക്കുന്ന ഇത്തരം അനാചാരങ്ങൾക്കെതിരെ ശബ്ക്കാറുണ്ട് .സുന്നി പണ്ഡിതന്മാരുടെ ചില പ്രഭാഷണങ്ങൾ ഈ കുറിപ്പിനൊപ്പമുള്ള ലിങ്കിൽ കയറി ഒന്ന് കേട്ടു നോക്കൂ. ..
ചുരുക്കി പറഞ്ഞാൽ അല്ലാഹുവും അവന്റെ റസൂലും പറഞ്ഞ വാക്കുകൾ അനുസരിക്കാതെ അവ ലംഘിച്ചുകൊണ്ട്
ഇത്തരത്തിലുള്ള ഇത്തരം പരിപാടികൾ നടത്തുന്നത് ഒരിക്കലും ഇസ്ലാമിൽ അനുവദനീയം അല്ല എന്ന് മാത്രമല്ല .വൻ കുറ്റകരവുമാണ് ..
അത്കൊണ്ട്തന്നെ ഉറൂസ് നടത്താൻ നേതൃത്വം നൽകുന്ന ആളുകളും അതാത് മഹല്ല് ഭാരവാഹികളും ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കി തീർത്തും ഇസ്ലാമികമായ രീതിയിൽ ഉറൂസുകൾ നടത്തണമെന്നും യുവാക്കൾ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശബ്ദം ഉയർത്തി അവ മാറ്റം വരുത്തണമെന്നും ബഹുമാന പൂർവ്വം ഉണർത്തുന്നു. ...
"അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ കുറിച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ വ്യക്തമായ നിലയിൽ വഴി പിഴച് പോയിരിക്കുന്നു.
( ഖുർആൻ 33 : 36 )
N: B- സലഫി ഫെസ്റ്റ് നടത്തിയും സിനിമ പിടിച്ചും മ്യൂസിക് ഹലാലാക്കിയും തൗഹീദ് നടത്തിയ വഹാബി മുക്കൂട്ടു മുന്നണി -ഈ കുറിപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് സ്നേഹത്തോടെ ഉണർത്തുന്നു!😀🤫
✍️ *ഖുദ്സി*