ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 12 February 2018

ഉയർന്നു നിൽക്കുന്ന ഖബറും അലി[റ]ന്റെ തട്ടി നിരത്തലും

*നബി (സ)അലി (റ) വിനെ പറഞ്ഞയച്ചു ഉയർന്നു നിൽക്കുന്ന ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം എന്ന് പറഞ്ഞതു കൊണ്ട്,ഇതിൽ നിന്നും*
*ഖബറുകൾക് മുകളിൽ ബിൽഡിങ് നിർമിക്കുന്നത് പാടില്ല എന്ന് വരികയില്ലേ?*



*✅ഉത്തരം👇🏻*





   *ഇത് ജൂത ക്രിസ്ത്യാനികൾ അവരുടെ മഹാന്മാരുടെ ഖബറുകൾക് മുകളിൽ ചർച്ചുകൾ ഉണ്ടാക്കുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ആ ഖബറുകൾക് സുജ്ജൂദ് ചെയ്യുകയും ചെയ്തു അവരെ ആരാധിച്ചിരുന്നു .അങ്ങനെയുള്ള ചർച്ചുകളും വിഗ്രഹങ്ങളും തച്ചുടച്ചു നിരപ്പാക്കണം എന്നാണു നബി (സ) പറയുന്നത് എന്ന വിവരണം ഇബ്നു തയ്മിയ്യ അടക്കമുള്ള ധാരാളം ആളുകൾ പറഞ്ഞിട്ടുണ്ട്* .

*ഇബ്നു തയ്മിയ്യ മജ്മൂഉ ഫതാവയിൽ24/150 പറയുന്നത് കാണുക,*

മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*
*രാജാക്കാന്മാരിലേക്ക് അവരുടെ പ്രത്യേകക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാക്കുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*



🔰*രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ശക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.
അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
തുടങ്ങീ ധാരാളം ആയത്തുകൾ അതിന്നു  തെളിവാണ്.(മജ്മൂഉ ഫതാവാ ഇബ്നു തയ്മിയ്യ). 

يظنونأن للخلق عند الله من القدر أن يشفعوا عنده بغير إذنه كما يشفع الناس بعضهم عند بعض فيقبل المشفوع إليه شفاعة شافع لحاجته إليه رغبة ورهبة وكما يعامل المخلوق المخلوق بالمعاوضة . فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون { وقال تعالى : } ولا يملك الذين يدعون من دونه الشفاعة إلا من شهد بالحق وهم يعلمون { وقال تعالى : } ولقد جئتمونا فرادى كما خلقناكم أول مرة وتركتم ما خولناكم وراء ظهوركم وما نرى معكم شفعاءكم الذين زعمتم أنهم فيكم شركاء لقد تقطع بينكم وضل عنكم ما كنتمتزعمون { وقال تعالى : } أم اتخذوا من دون الله شفعاء قل أولو كانوا لا يملكون شيئا ولا يعقلون{ } قل لله الشفاعة جميعا له ملك السماوات والأرض ثم إليه ترجعون { } وإذا ذكر الله وحده اشمأزت قلوب الذين لا يؤمنون بالآخرة وإذا ذكر الذين من دونه إذا هم يستبشرون { وقال تعالى : } وخشعت الأصوات للرحمن فلا تسمع إلا همسا { }يومئذ لا تنفع الشفاعة إلا من أذن له الرحمن ورضي له قولا { وقال صاحب يس : } وما لي لا أعبد الذي فطرني وإليه ترجعون { } أأتخذ من دونه آلهة إن يردن الرحمن بضر لا تغن عني شفاعتهمشيئا ولا ينقذون { } إني إذا لفي ضلال مبين { } إني آمنت بربكم
ഇബ്നു തയ്മിയ്യ തുടരുന്നു..മലക്കുകൾ അമ്പിയാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരെ ആരാധിക്കാൻ അവരുടെ രൂപമുണ്ടാക്കുക വരെ ചെയ്തു. മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയ ശുപാർശ മേൽ പറഞ്ഞതാണ്..
ഇപ്രകാരം അവരുടെ ഖബറിങ്കൽ അവരുടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും മരണശേഷം അവർ ശുപാർശ ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ശുപാർശ ചോദിക്കുന്നത് എന്ന്‌ അവർ പറഞ്ഞു.*

*വുദ്ദ്,സുവാഹ്,യഉക്,യഗൂസ് നസ്ർ തുടങ്ങീ ഖുർആനിൽ പറഞ്ഞവരെ പറ്റി ഇബ്നു അബ്ബാസ്(റ)പറയുന്നു ; ഇവർ നൂഹ് നബിയുടെ.കാലത്തുള്ള നല്ല ജനതയായിരുന്നു.അവർ മരിച്ചപ്പോൾ അവരുടെ ഖബറിന്മേൽ ഭജനമിരിക്കുകയും അവരുടെ രൂപമുണ്ടാക്കി അവരെ ആരാധിക്കുകയും ചെയ്തു . മേൽ പറഞ്ഞതിനെയാണ് നബി(സ)ഇല്ലാതാക്കിയത്.*


*ഇത് ബുഖാരി പോലുള്ള ഹദീസ് ഗ്രന്ധങ്ങളിലും തഫ്സീറുകളിലും പ്രശസ്തമാണ്.അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്നു മുകളിൽ അതിൽ നിസ്കരിച്ചു (സുജൂദ് ചെയ്യുന്ന സ്ഥലം) ചർച്ചുകൾ ഉണ്ടാക്കിയവരെ ശപിക്കുകയും അതിന്റെ വാതിലടക്കുകയും ചെയ്തു.സുപാർശ തേടിയില്ലങ്കിലും ഖബറിലേക് നിസ്കരിക്കുന്നതിനെ പ്രവാചകര്‍ സ്വ വിരോധിച്ചു.*




*ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും വിഗ്രഹങ്ങളെ തച്ചുടക്കണമെന്നും അത് മായ്ച്ചു കളയണമെന്നും പറഞ്ഞു നബി(സ) അലിയാരെ(റ) പറഞ്ഞയച്ചു,രൂപമുണ്ടാക്കുന്നവരെ ശപിച്ചു.*

*അലി(റ) നോട് വിഗ്രഹങ്ങൾ തച്ചുടക്കണമെന്നും ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും  പറഞ്ഞു കൊണ്ട് ഇതിനു വേണ്ടി എന്നെ നബി (സ)നിയോഗിച്ചിരുന്നു എന്ന് അബുൽ ഹയ്യാജിനോട് പറഞ്ഞതും ഇതു പോലെയാണ്. *(മജ്‌മുഅ ഫതവാ ഇബ്നു തയ്മിയ്യ24/150)*
. فهذه الشفاعة التي أثبتها المشركون للملائكة والأنبياء والصالحين حتى صوروا تماثيلهم وقالوا : استشفاعنا بتماثيلهم استشفاع بهم وكذلك قصدوا قبورهم وقالوا : نحن نستشفع بهم بعد مماتهم ليشفعوا لنا إلى الله وصوروا تماثيلهم فعبدوهم كذلك وهذه الشفاعة أبطلها الله ورسوله وذم المشركين عليها وكفرهم بها . قال الله تعالى عن قوم نوح : } وقالوا لا تذرن آلهتكم ولا تذرن ودا ولا سواعا ولا يغوث ويعوق ونسرا { } وقد أضلوا كثيرا { . قال ابن عباس وغيره : هؤلاء قوم صالحون كانوا في قوم نوح فلما ماتوا عكفوا على قبورهم ثم صوروا تماثيلهم فعبدوهم وهذا مشهور في كتب التفسير والحديث وغيرها كالبخاري وغيره وهذه أبطلها النبي صلى الله عليه وسلم وحسم مادتها وسد ذريعتها حتى لعن من اتخذ قبور الأنبياء والصالحين مساجد يصلى فيها وإن كان المصلي فيها لا يستشفع بهم ونهى عن الصلاة إلى القبور وأرسل علي بن أبي طالب فأمره أن لا يدع قبرا مشرفا إلا سواه ولا تمثالا إلا طمسه ومحاه ولعن المصورين . وعن }أبي الهياج الأسدي : قال لي علي بن أبي طالب : لأبعثك على ما بعثني رسول الله صلى الله عليه وسلم ألا تدع تمثالا إلا طمسته ولا قبرا مشرفا إلا سويته وفي لفظ : ولا صورة إلا طمستها { . أخرجه مسلم .
  *ഇബ്നു തയ്മിയ്യയുടെ മേൽ വിവരണത്തിൽ നിന്നും അല്ലാഹു ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ സൃഷ്ടാവിന്റെ അനുമതിയില്ലാതെ ശുപാർശ ചെയ്യുമെന്നും ശുപാര്‍ശകരായ ഇവരെ ഭയന്നതിനു വേണ്ടിയും ഇവരിലേക്ക് സൃഷ്ടാവിന് ആവശ്യമുള്ളത് കൊണ്ട് ശുപാർശ സ്വീകരിക്കൽ സൃഷ്ടാവിന് അത്യാവശ്യമാണ് എന്ന വിശ്വാസത്തിൽ ചില നബിമാരുടെയും വ്യക്തികളുടെയും ഖബറുകൾക്ക് സുജൂദ് ചെയ്യുകയും  വിഗ്രഹങ്ങൾ സ്ഥാപിച്ചു ചർച്ചുകൾ നിർമിച്ചു അവരെ ആരാധിച്ചിരുന്നവർ ,മേൽ ഖബറുകൾക് മുകളിൽ സ്ഥാപിച്ചവ  തട്ടിനിരപ്പാക്കാനും വിഗ്രഹങ്ങൾ തച്ചുടക്കാനുമാണ് നബി (സ) തങ്ങൾ അലിയാരോട് കല്പിച്ചതു എന്ന് മനസ്സിലാക്കാം...*



*അത് തന്നെയാണ് മറ്റൊരു ഹദീസിൽ ജൂത ക്രിസ്ത്യാനികൾ  അവരുടെ മഹത്തുക്കളുടെ ഖബറുകൾ സുജൂദിന്റെയും ആരാധനയുടെയും കേന്ദ്രങ്ങളാക്കി, അവരെ അള്ളാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസും മേൽ പറഞ്ഞ പ്രകാരമാണ് അതിന്റെ വിവരണം.ഇക്കാര്യം ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്..*


لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(

فتح الباري ٢/٢٧٥)


         ജൂത-നസ്വറാക്കൾ അവരുടെ അൻബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൾക്ക് സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും ചെയ്തു. അതിനാൽ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല.
 📘 (ഫത് ഹുൽബാരി: 2/275)

 🔹🔹🔹🔹🔹🔹🔹