നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരുഗാംഭീര്യവും നിങ്ങള്‍പ്രതീക്ഷിക്കുന്നില്ല.,നിങ്ങളെ അവന്‍ പലഘട്ടങ്ങളിലായിസൃഷ്ടിച്ചിരിക്കുകയാണല്ലോ.(നൂഹ്, 13-14)
മനുഷ്യന്‍ പ്രസ്താവ്യമായ ഒരുവസ്തുവേ ആയിരുന്നില്ലാത്ത ഒരുകാലഘട്ടം അവന്‍റെ മേല്‍കഴിഞ്ഞുപോയിട്ടുണ്ടോ? (ഇന്‍സാന്‍, 1)
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെസൃഷ്ടിച്ചിരിക്കുന്നു. നാം അവനെപരീക്ഷിക്കുവാനായിട്ട്. അങ്ങനെഅവനെ നാം കേള്‍വിയുള്ളവനുംകാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.(ഇന്‍സാന്‍,2)
അവന്‍റെ ചങ്ങാതി അവനുമായിസംവാദം നടത്തിക്കൊണ്ടിരിക്കെപറഞ്ഞു: മണ്ണില്‍ നിന്നും അനന്തരംബീജത്തില്‍ നിന്നും നിന്നെസൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരുപുരുഷനായി സംവിധാനിക്കുകയുംചെയ്തവനില്‍ നീഅവിശ്വസിച്ചിരിക്കുകയാണോ?(അല്‍കഹഫ്, 37)
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ( ആലോചിച്ച് നോക്കുക: ) തീര്‍ച്ചയായുംനാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട്‌ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതുംരൂപം നല്‍കപ്പെടാത്തതുമായമാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍വിശദമാക്കിത്തരാന്‍ വേണ്ടി ( പറയുകയാകുന്നു. ) നാംഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരുഅവധിവരെ നാം ഗര്‍ഭാശയങ്ങളില്‍താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാംശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുന്നതു വരെ ( നാംനിങ്ങളെ വളര്‍ത്തുന്നു. ) ( നേരത്തെ ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരുംനിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷംയാതൊന്നും അറിയാതാകും വിധംഏറ്റവും അവശമായ പ്രായത്തിലേക്ക്‌മടക്കപ്പെടുന്നവരും നിങ്ങളുടെകൂട്ടത്തിലുണ്ട്. ഭൂമി വരണ്ടുനിര്‍ജീവമായി കിടക്കുന്നതായി നിനക്ക്‌കാണാം. എന്നിട്ട് അതിന്‍മേല്‍ നാംവെള്ളം ചൊരിഞ്ഞാല്‍ അത്‌ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരംചെടികളേയും അത് മുളപ്പിക്കുകയുംചെയ്യുന്നു.(ഹജ്ജ്, 5)
മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നുംനിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍പുറത്തു കൊണ്ട് വരുന്നു. പിന്നീട്‌നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തിപ്രാപിക്കുവാനും പിന്നീട് നിങ്ങള്‍വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെമരണമടയുന്നു. നിര്‍ണിതമായ ഒരുഅവധിയില്‍ നിങ്ങള്‍എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേളചിന്തിക്കുന്നതിനും വേണ്ടി. (40:67)
ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍അതില്‍ നിന്ന് (53:46)
നിന്‍റെ രക്ഷിതാവ് മലക്കുകളോട്‌പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെസൃഷ്ടിക്കാന്‍ പോകുകയാണ്.(38:71)
ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെനിയോഗിക്കാന്‍ പോകുകയാണ് എന്ന്‌നിന്‍റെനാഥന്‍ മലക്കുകളോട് പറഞ്ഞസന്ദര്‍ഭം ( ശ്രദ്ധിക്കുക ). അവര്‍പറഞ്ഞു: അവിടെകുഴപ്പമുണ്ടാക്കുകയും രക്തംചിന്തുകയും ചെയ്യുന്നവരെയാണോ നീനിയോഗിക്കുന്നത്? ഞങ്ങളാകട്ടെനിന്‍റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്‍റെപരിശുദ്ധിയെ വാഴ്ത്തുകയുംചെയ്യുന്നവരല്ലോ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌എനിക്കറിയാം.(02-30)
ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് അവന്‍നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് അതില്‍നിന്ന് അതിന്‍റെ ഇണയെയും അവന്‍ഉണ്ടാക്കി. കന്നുകാലികളില്‍ നിന്ന് എട്ടുജോഡികളെയും അവന്‍ നിങ്ങള്‍ക്ക്‌ഇറക്കിതന്നു. നിങ്ങളുടെ മാതാക്കളുടെവയറുകളില്‍ നിങ്ങളെ അവന്‍സൃഷ്ടിക്കുന്നു. മൂന്ന് തരംഅന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെഒരു ഘട്ടത്തിന് ശേഷം മറ്റൊരുഘട്ടമായിക്കൊണ്ട്. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെരക്ഷിതാവായ അല്ലാഹു. അവന്നാണ്‌ആധിപത്യം. അവനല്ലാതെ യാതൊരുദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍എങ്ങനെയാണ് ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെടുന്നത്? (39-6)
പറയുക: അവനാണ് നിങ്ങളെസൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക്‌കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളുംഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍നന്ദികാണിക്കുന്നുള്ളൂ.(67-23)
ചന്ദ്രനെ അവിടെ ഒരുപ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരുവിളക്കുമാക്കിയിരിക്കുന്നു.(71:16)
അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു(71:19)
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌അവന്‍ ( പ്രാര്‍ത്ഥനയ്ക്ക് ) ഉത്തരംനല്‍കുകയും, തന്‍റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്ക് കൂടുതല്‍ നല്‍കുകയുംചെയ്യും. സത്യനിഷേധികളാവട്ടെകഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്.(42-26)
അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയുംമരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെരക്ഷിതാവും നിങ്ങളുടെപൂര്‍വ്വപിതാക്കളുടെ രക്ഷിതാവുംആയിട്ടുള്ളവന്‍.(44:8)
എനിക്ക് ശേഷം ഏതൊരുദൈവത്തെയാണ് നിങ്ങള്‍ആരാധിക്കുക ? എന്ന് യഅ്ഖൂബ്‌മരണം ആസന്നമായ സന്ദര്‍ഭത്തില്‍തന്‍റെസന്തതികളോട് ചോദിച്ചപ്പോള്‍നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെആരാധ്യനായ, താങ്കളുടെ പിതാക്കളായഇബ്രാഹീമിന്‍റെയുംഇസ്മാഈലിന്‍റെയും ഇഷാഖിന്‍റെയുംആരാധ്യനായ ഏകദൈവത്തെ മാത്രംഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍അവന്ന് കീഴ്പെട്ട്‌ജീവിക്കുന്നവരുമായിരിക്കും (2:133)
അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരുമുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു.പിന്നെഅതില്‍ തന്നെ നിങ്ങളെ അവന്‍മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍പുറത്തു കൊണ്ട് വരികയുംചെയ്യുന്നതാണ് (71`:17,18)
നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത്‌സൃഷ്ടിക്കുകയും, ( ഇഷ്ടമുള്ളത് ) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍അര്‍ഹതയില്ല. അല്ലാഹു എത്രയോപരിശുദ്ധനും, അവര്‍പങ്കുചേര്‍ക്കുന്നതിനെല്ലാംഅതീതനുമായിരിക്കുന്നു.(28:68)
ആകാശങ്ങളും ഭൂമിയുംസൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നുംനാലും ചിറകുകളുള്ള മലക്കുകളെദൂതന്‍മാരായി നിയോഗിച്ചവനുമായഅല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍താന്‍ ഉദ്ദേശിക്കുന്നത് അവന്‍അധികമാക്കുന്നു. തീര്‍ച്ചയായുംഅല്ലാഹു ഏത് കാര്യത്തിനുംകഴിവുള്ളവനാകുന്നു.(35:1)
നിങ്ങളില്‍ നിന്ന് സബ്ത്ത് (ശബ്ബത്ത് ) ദിനത്തില്‍ അതിക്രമം കാണിച്ചവരെപറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍നാം അവരോട് പറഞ്ഞു: നിങ്ങള്‍നിന്ദ്യരായകുരങ്ങന്‍മാരായിത്തീരുക.അങ്ങനെനാം അതിനെ ( ആ ശിക്ഷയെ ) അക്കാലത്തുംപില്‍ക്കാലത്തുമുള്ളവര്‍ക്ക് ഒരുഗുണപാഠവും, സൂക്ഷ്മതപാലിക്കുന്നവര്‍ക്ക് ഒരുതത്വോപദേശവുമാക്കി.(2:65-66)
പറയുക: എന്നാല്‍ അല്ലാഹുവിന്‍റെഅടുക്കല്‍ അതിനെക്കാള്‍ മോശമായപ്രതിഫലമുള്ളവരെ പറ്റി ഞാന്‍നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹുശപിക്കുകയും അവരോടവന്‍കോപിക്കുകയും ചെയ്തുവോ, ഏത്‌വിഭാഗത്തില്‍ പെട്ടവരെ അല്ലാഹുകുരങ്ങുകളുംപന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെആരാധിച്ചുവോ അവരത്രെ ഏറ്റവുംമോശമായ സ്ഥാനമുള്ളവരുംനേര്‍മാര്‍ഗത്തില്‍ നിന്ന് ഏറെ പിഴച്ച്‌പോയവരും. (5:60)