*മുള്ളിന്മേലാണ് മൗദൂദിസ്റ്റുകളുടെ നില്‍പ് ;ഹാജി സാഹിബിന്റെ ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭവങ്ങള്‍*
പണ്ടും ഒരാള്‍ സ്വര്‍ഗരാജ്യം തേടി കേരളം വിട്ടിരുന്നു. അക്കാലത്ത് വാട്‌സാപ്പും മറ്റ് ഓണ്‍ലൈന്‍ സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ ആരോ തപാലില്‍ അയച്ചുകൊടുത്ത പുസ്തകം വായിച്ച് അതില്‍ ആകൃഷ്ടനായതായിരുന്നു. മെല്ലെമെല്ലെ സ്വര്‍ഗരാജ്യത്തിലെ ഖലീഫയുമായി നേരിട്ട് എഴുത്തുകുത്തുകള്‍ നടത്തുന്നിടത്തെത്തി. അങ്ങനെ ഖലീഫയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനം നേടാനായി കണ്ണൂരിലെ പഴയങ്ങാടിയില്‍ നിന്ന് പത്താന്‍കോട്ടിലെ ‘ദാറുല്‍ ഇസ്‌ലാം’ ലക്ഷ്യമാക്കി യാത്ര. അവിടം കേന്ദ്രമാക്കിയാണ് ഖലീഫ തന്റെ വിപ്ലവശ്രമങ്ങള്‍ കരുപ്പിടിപ്പിച്ചുകൊണ്ടിരുന്നത്. ഇന്നത്തെപ്പോലെ ചാവേറും ബോംബിംഗുമൊന്നും പ്രചാരത്തിലില്ലാത്ത കാലമല്ലേ? ഉത്തരേന്ത്യയില്‍ കത്തിക്ക് നല്ല പ്രിയവും വിലയുമുണ്ടെന്ന് മനസ്സിലാക്കി കണ്ണൂരില്‍ നിന്ന് (കണ്ണൂരില്‍ നിന്നാണേ! )കുറേ കത്തികള്‍ വാങ്ങിയിരുന്നു കേരളം വിടുമ്പോള്‍.
പണ്ടും ഒരാള്‍ സ്വര്‍ഗരാജ്യം തേടി കേരളം വിട്ടിരുന്നു. അക്കാലത്ത് വാട്‌സാപ്പും മറ്റ് ഓണ്‍ലൈന്‍ സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ ആരോ തപാലില്‍ അയച്ചുകൊടുത്ത പുസ്തകം വായിച്ച് അതില്‍ ആകൃഷ്ടനായതായിരുന്നു. മെല്ലെമെല്ലെ സ്വര്‍ഗരാജ്യത്തിലെ ഖലീഫയുമായി നേരിട്ട് എഴുത്തുകുത്തുകള്‍ നടത്തുന്നിടത്തെത്തി. അങ്ങനെ ഖലീഫയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനം നേടാനായി കണ്ണൂരിലെ പഴയങ്ങാടിയില്‍ നിന്ന് പത്താന്‍കോട്ടിലെ ‘ദാറുല്‍ ഇസ്‌ലാം’ ലക്ഷ്യമാക്കി യാത്ര. അവിടം കേന്ദ്രമാക്കിയാണ് ഖലീഫ തന്റെ വിപ്ലവശ്രമങ്ങള്‍ കരുപ്പിടിപ്പിച്ചുകൊണ്ടിരുന്നത്. ഇന്നത്തെപ്പോലെ ചാവേറും ബോംബിംഗുമൊന്നും പ്രചാരത്തിലില്ലാത്ത കാലമല്ലേ? ഉത്തരേന്ത്യയില്‍ കത്തിക്ക് നല്ല പ്രിയവും വിലയുമുണ്ടെന്ന് മനസ്സിലാക്കി കണ്ണൂരില്‍ നിന്ന് (കണ്ണൂരില്‍ നിന്നാണേ! )കുറേ കത്തികള്‍ വാങ്ങിയിരുന്നു കേരളം വിടുമ്പോള്‍.
ഏറെ താമസിയാതെ ആ വിപ്ലവകാരി പത്താന്‍കോട്ടിലെ ‘ദാറുല്‍ ഇസ്‌ലാമി’ലെത്തി. അവിടെ ഖലീഫയുടെ ശിക്ഷണത്തില്‍ ഒമ്പതുമാസം(രണ്ടുമാസം എന്നും അഭിപ്രായമുണ്ട്) താമസിച്ചു. അവിടുത്തെ പരിശീലനത്തിനിടക്ക് ഇങ്ങോട്ട് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. മഞ്ചേരിയിലെ സുഹൃത്തിന് എഴുതിയത് ഇങ്ങനെ:
‘ഇതൊരു കൊച്ചു ഇസ്‌ലാമിക രാഷ്ട്രമാണ്. ഇവിടെ പള്ളിയുണ്ട്. പഠനമുറിയും ഓഫീസും പ്രസിദ്ധീകരണശാലയും ഗ്രന്ഥശാലയും അശുപത്രിയുമെല്ലാമുണ്ട്. സകലതും നിയന്ത്രിക്കുന്നത് ജമാഅത്ത് പ്രവര്‍ത്തകരാണ്. വിശാലമായൊരു പ്രദേശമാണിത്. വിവിധ ഭാഷക്കാരും വ്യത്യസ്ത വേഷക്കാരും ഇവിടെ ഒത്തുകൂടിയിരിക്കുന്നു. ചിലരെല്ലാം കുടുംബസമേതം ആണ് താമസം. ഈ രാഷ്ട്രത്തിലെ ഖലീഫ മൗലാനാ മൗദൂദി സാഹിബാണ്.’
അന്ന് എന്‍ ഐ എയും കരിനിയമവുമൊന്നുമില്ലല്ലോ. തിരിച്ചെത്തിയാലും ഒന്നും വരാനില്ല. കേരളത്തില്‍ മടങ്ങിയെത്തിയ ആള്‍ 1946ല്‍ ‘ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍’ രൂപവത്കരിച്ചു. സംഘടനയുടെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ പില്‍ക്കാലത്ത് സലഫീ ആചാര്യനായി രംഗത്തുവന്ന ഉമര്‍ മൗലവിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിന്ത പോയത് ഇങ്ങനെ:
‘ഈ നാട് മുഴുവന്‍ ദുഷിച്ചിരിക്കുന്നു. ഇവിടെ ശരിയായി ജീവിക്കാന്‍ കഴിയുകയില്ല. അതിനാല്‍ ഇസ്‌ലാമിനെ പൂര്‍ണമായും ഉള്‍ക്കൊള്ളണമെന്നാഗ്രഹിക്കുന്ന നമുക്കെല്ലാം ഹിജ്‌റ പോയി ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി കോളനിയുണ്ടാക്കി അവിടെ ജീവിക്കാം. എന്നാല്‍ അനിസ്‌ലാമികമായ സ്വാധീനങ്ങളില്‍ നിന്നും നിയന്ത്രണങ്ങളില്‍നിന്നും നമുക്ക് രക്ഷപ്പെടാമല്ലോ.’
അതിന് ‘ദാറുല്‍ ഇസ്‌ലാമി’ല്‍ നിന്ന് വന്ന ആള്‍ ഇങ്ങനെ മറുപടി നല്‍കി: ‘ഇന്ത്യ നജസ് കലര്‍ന്ന കുളമാണ്. നമുക്ക് ഒന്നിച്ച് നീന്താം. കരയിലെത്തുന്നതുവരെ ദാഹശമനത്തിന് ഇതിലെ വെള്ളം തന്നെ കുടിക്കാം. ഇവിടത്തെ വ്യവസ്ഥിതി അനിസ്‌ലാമികമാണ്. അത് മാറ്റാന്‍ നമുക്ക് കഠിനാധ്വാനം ചെയ്യാം.’
ഈ കഥയിലെ കേരളം വിട്ടയാള്‍ ഹാജി സാഹിബായിരുന്നു. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍. ഈ ഹാജി സാഹിബ് മരിച്ചപ്പോഴാണ് ആകാശവും ഭൂമിയും കരഞ്ഞത്!(പ്രബോധം നവോത്ഥാന പതിപ്പിനോട് കടപ്പാട്). അതൊക്കെ പഴയ കഥ.
ഇപ്പോള്‍ പുതിയ പുറപ്പെടലുകള്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. ഒരു നിലക്ക് ആലോചിക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് നല്ല കോള് കിട്ടിയ സന്ദര്‍ഭം. ഇക്കാലമത്രയും മതരാഷ്ട്രവാദികളെന്നും ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ദാര്‍ശനിക അടിത്തറ ഒരുക്കിയവരെന്നും മൗദൂദിസത്തെ ആക്ഷേപിക്കാറുള്ള, ആചാരവെടി പോലെ മൗദൂദികളെ ഉന്നം വെച്ച് തീവ്രവാദ വിരുദ്ധ പ്രസ്താവന പുറപ്പെടുവിക്കാറുള്ള കേരളത്തിലെ സലഫി/വഹാബി/മുജാഹിദ് വിഭാഗങ്ങള്‍ ചരിത്രത്തിലെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലോകം ഭീതിയോടെ കാണുന്ന ഇസിലുമായി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ അവരെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മുജാഹിദുകളാണെന്ന് പറയാന്‍ മടിതോന്നുന്നെന്ന് പല പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്രകടനം നടത്തുന്നു. പലയിടത്തും മുജാഹിദുകളിലെ ‘മൂന്നാം ലിംഗ’ക്കാര്‍ പാര്‍ട്ടി ആപ്പീസിന്റെ ബോര്‍ഡ് മാറ്റിവെച്ച് കാരംബോഡ് കളിക്കാന്‍ തുടങ്ങുന്നു. കക്ഷിത്വകുതര്‍ക്കങ്ങളില്‍ എതിര്‍ചേരിയിലുള്ള മുജാഹിദുകള്‍ക്ക് ഇത്ര വലിയ പ്രതിസന്ധിയുണ്ടായിട്ടും എന്താണ് വെള്ളിമാട്കുന്നിലും ചേന്ദമംഗല്ലൂരുമൊക്കെ ഒരാവേശക്കുറവ്? എന്താണ് എല്ലാ സഹോദരന്മാരുടെ മുഖത്തും ഒരു വിഷാദച്ഛവി? അകാരണമായൊരു ഉദാസീനത.
അതോ; അതാര്‍ക്കാണറിഞ്ഞു കൂടാത്തത്? സമുദായത്തിലെ അവാന്തര വിഭാഗങ്ങളോട് സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം കാണിക്കുന്ന സന്മനോഭാവത്തിന്റെ അനുരണനല്ലാതെ മറ്റെന്ത്? സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം അത്രകണ്ട് സമഗ്രമല്ലാത്ത ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് ഗുണകാംക്ഷയിലല്ലാതെ എന്നാണ് പെരുമാറിയിട്ടുള്ളത്? കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പറയുമ്പോഴും എന്തോ ഒരിത്. അണികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന വാരികകളിലൂടെയും മാസികകളിലൂടെയും മറുപടിയും മറുപടിക്ക് മറുപടിയും എഴുതി പണ്ടു കാലം മുതല്‍ക്കേ മുജാഹിദുകളോട് പോരടിച്ചു നടന്ന ഒരു ഭൂതകാലമുണ്ടല്ലോ ജമാഅത്തെ ഇസ്‌ലാമിക്ക്. ഈയൊരു പശ്ചാത്തലത്തില്‍ ഇത്തരമൊരു സുവര്‍ണാവസരം ലഭിച്ചിട്ടും എന്താണ് ഒന്നും പറയാതെ ഇങ്ങനെ?
അത് മനസ്സിലാകണമെങ്കില്‍, താഴെ പറമ്പില്‍ എക്‌സൈസുകാര്‍ റെയ്ഡ് നടത്തുമ്പോള്‍ മേലെ തൊടുകയിലെ വാറ്റുകാരന്റെ അടുത്ത് പോയി നോക്കണം.
ഐ എസ് എന്നല്ല ഏത് തീവ്രവാദ ചര്‍ച്ചകളും നടപടികളും തങ്ങളുടെ തലക്കു മീതെ തൂങ്ങിക്കിടക്കുന്ന വാളാണെന്ന് മൗദൂദിസ്റ്റുകള്‍ക്ക് നന്നായറിയാം. ഏത് നേരവും അത് അനര്‍ഥം വരുത്താം. അത് ചിലപ്പോള്‍ ഹിറാ സെന്ററിലെ റെയ്ഡായി വരാം. സംഘടനാ നിരോധനമായി മാറാം. വിമര്‍ശനങ്ങളായി ഉയരാം. മുസ്‌ലിം സംഘടനാ കൂട്ടായ്മയില്‍ നിന്നുള്ള ഭ്രഷ്ടായിത്തീരാം. ഒരു കാലത്തും വിട്ടുമാറാത്ത ഒരു മൈഗ്രെയിന്‍!. ഒരുഘട്ടത്തില്‍ മൗദൂദിയെ വരെ തള്ളിപ്പറഞ്ഞ് ഈ ചെന്നിക്കുത്തില്‍ നിന്ന് സലാമത്താകാന്‍ തല വെട്ടിയതാണ്.
ഐ എസിനെയും തീവ്രവാദത്തെയും എതിര്‍ത്ത് കാമ്പയിന്‍ വെച്ചു. അതും തിരിഞ്ഞ് മറിഞ്ഞ് ബൂമറാംഗായിവന്നു. ഒന്ന് മര്യാദക്ക് എതിര്‍ത്ത് നോക്കിയിട്ട് പോലും തിരിച്ചടിയാകുന്ന നിസ്സഹായത. ‘ഐ എസ് ഇസ്‌ലാമല്ലെ’ന്ന് ചാടിപ്പുറപ്പെട്ട് പറഞ്ഞതായിരുന്നു. മലയാളികളെ ഇസിലിനോട് ചേര്‍ത്ത് ആദ്യവാര്‍ത്ത വന്ന സന്ദര്‍ഭമായിരുന്നു അത്. ഐ എസ് പറയുന്ന ഇസ്‌ലാം ആരുടെ ഇസ്‌ലാമാണെന്ന അന്വേഷണം അസ്വസ്ഥത ഉണ്ടാക്കുമെന്ന് കണ്ടപ്പോള്‍ പൊടുന്നനെ ആ കാമ്പയിന്‍ കാറ്റ് പോയി. ‘ഐ എസ് മുസ്‌ലിംകളുടെ ഇസ്‌ലാമല്ല, മതരാഷ്ട്രവാദികളുടെ ഇസ്‌ലാമാണ്’ എന്നുകൂടി പ്രചാരണം വന്നതോടെ പിന്നെ പറയാനുണ്ടോ? ഒരു മുഴം മുമ്പേയുള്ള ഏറ് ഒരമളിയായി മാറിയതിന് പിന്നിലെ യഥാര്‍ഥ കാരണം ജമാഅത്തെ ഇസ്‌ലാമി സ്വയം വിമര്‍ശനപരമായി ആലോചിച്ചിട്ടുണ്ടോ? (കഴിഞ്ഞ ദിവസം പാലക്കാട്ട് ജമാഅത്തെ ഇസ്‌ലാമി ഒരു പരിപാടി വെച്ചു ‘ഐ എസ് എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു’ എന്ന പേരില്‍. എന്തു മൃദുലമായ സമീപനം? വിമര്‍ശിക്കപ്പെടുന്നു പോലും! അഴീക്കോട് വിമര്‍ശിക്കപ്പെടുന്നു എന്നു പറയും പോലെ. ഐ എസിനെ ഇതിലും നല്ലനിലയില്‍ എങ്ങനെയാണ് വെള്ളപൂശാനാകുക?)
ഐ എസിനെക്കുറിച്ചുള്ള ഏതൊരു ആലോചനയും അതിന്റെ ആശയസ്രോതസ്സായ വഹാബി/സലഫി കേന്ദ്രങ്ങളെ മാറ്റി നിര്‍ത്തി നടത്താന്‍ കഴിയില്ല. റാഡിക്കല്‍ വഹാബി/ സലഫി ധാരകളെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ ‘പിതാവൊത്ത സഹോദര’നാണ് മൗദൂദിസം എന്ന് അംഗീകരിക്കേണ്ടിവരും. അതുകൊണ്ട് സലഫിസത്തെയും വഹാബിസത്തെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമങ്ങളെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ്, അല്ലാതെ മുജാഹിദുകളോടുള്ള ഗുണകാംക്ഷയെന്ന നിലക്കല്ല കാണേണ്ടത്. സലഫിസത്തെക്കുറിച്ച് പറയേണ്ടതിന് പകരം ആടിനെപ്പറ്റിയും ആത്മീയതയെപ്പറ്റിയും പറയാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നിര്‍ബന്ധിതരാകുന്നതിന്റെ കള്ളിയും മറ്റൊന്നല്ല. ഈ അര്‍ഥത്തില്‍ ഒറ്റ ശരീരമാണ് വഹാബിസവും മൗദൂദിസവും. പരസ്പര പൂരകമായ ആശയസ്രോതസ്സുകളാണവക്കുള്ളത്. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് വഹാബി സ്ഥാപകനായ ഇബ്‌നു അബ്ദുല്‍വഹാബ് നവോത്ഥാന നായകനാകുന്നത് കേവലം യാദൃഛികമല്ല. റാഡിക്കല്‍ വഹാബിസത്തിന്റെയും മൗദൂദിസത്തിന്റെയും രാഷ്ട്രീയ ദൗത്യങ്ങള്‍ തമ്മിലുള്ള സാമ്യതകളുടെ ചരിത്ര പശ്ചാത്തലവും ഇവര്‍ എങ്ങനെയാണ് പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്നതെന്നതും മനസ്സിലാക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ സലഫി/ വഹാബി ധാരയെ വിമര്‍ശിക്കാതിരിക്കാന്‍ നിര്‍ബന്ധിതരാകുന്നതിന്റെ പൊരുള്‍ പിടികിട്ടും.
സലഫിസം ആഹ്വാനം ചെയ്യുന്ന ഏതാണ്ടെല്ലാ കാര്യങ്ങളും തന്നെയാണ് മൗദൂദിസവും മുന്നോട്ട് വെക്കുന്നത്. വഹാബിസത്തിന്റെ ചരിത്രം നോക്കുക. അധികാരം പിടിച്ചുകൊണ്ടാണല്ലോ അത് വ്യവസ്ഥാപിതമായത്. നിസ്‌കാരം പോലും അധികാരം പിടിക്കാനുള്ള യുദ്ധത്തിന്റെ പരിശീലനമാണെന്ന് പറഞ്ഞ് ഇസ്‌ലാമിനെ അടിമുടി അധികാര രാഷ്ട്രീയമാക്കി പൊളിച്ചെഴുതിയവരാണ് ജമൗദൂദിസ്റ്റുകള്‍.
ചരിത്രത്തില്‍ വഹാബിസം കൊന്നുതള്ളിയ മുസ്‌ലിംകളുടെ എണ്ണമെത്രയാണ്? അതിന്റെ സ്ഥാപക ചരിത്രം തന്നെ എതിരാളികളുടെ ചോരയിലാണ്. ചെറിയൊരു സ്വാധീനമുണ്ടായപ്പോള്‍ തന്നെ ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ കാണിക്കുന്ന ചോരക്കളികള്‍ നാട്ടുകാര്‍ കാണുന്നുണ്ടല്ലോ. കേരളത്തിലാണെങ്കില്‍ സമരഫുട്‌ബോള്‍, ഫിലിം ഫെസ്റ്റ്, ടോള്‍ വിരുദ്ധ സത്യാഗ്രഹം ആദിയായവയൊക്കെയാണെങ്കില്‍ അവിടെ ജഡ്ജിയുടെ തലയറുക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം നടത്തല്‍ തുടങ്ങിയ ഇടപെടലുകളാണ്. ആ ജമാഅത്തെ ഇസ്‌ലാമി അല്ല, ഈ ജമാഅത്തെ ഇസ്‌ലാമി എന്നാണ് അവര്‍ അതിന് നല്‍കുന്ന മറുപടി. എന്നാല്‍ ആ ജമാഅത്തുകാര്‍ ജയിലിലയക്കപ്പെടുമ്പോള്‍ ഇവിടുത്തെ ജമാഅത്തുകാര്‍ എരിപിരി കൊള്ളുന്നതെന്തിനാണ്? കേരളത്തിലെ പൊതുമണ്ഡലത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ എക്‌സ് നക്‌സലേറ്റുകളുടെ പിന്തുണ വേണമല്ലോ. അവിടെ അത് വേണ്ടതാനും. ഇന്ത്യയില്‍ പല വട്ടം നിരോധിക്കപ്പെട്ട ഒരു പ്രസ്ഥാനത്തിന് പിടിച്ചു നില്‍ക്കാന്‍ ചിലപ്പോള്‍ പന്തുകളിയും ഓണമുണ്ണലുമൊക്കെ വേണ്ടിവരും. വെജിറ്റേറിയന്‍ ഓണസദ്യ ഉണ്ണിയാലും നബിദിനത്തിലെ ബീഫ് ബിരിയാണി തിന്നാതിരുന്നാല്‍ മതിയല്ലോ (നല്ല അഴകുള്ള മുദ്രാവാക്യങ്ങള്‍ കേട്ട് ജമാഅത്ത് പ്രസിദ്ധീകരണങ്ങളില്‍ കയറിപ്പറ്റിയ ഇതര സമുദായക്കാര്‍ പലപ്പോഴും മൂക്കത്ത് വിരല്‍വെക്കാറുണ്ടത്രേ; ഉള്ളുകള്ളികള്‍ അനുഭവിച്ചറിയുമ്പോള്‍).
മൗദൂദീ താവഴിയില്‍ പെട്ട ഒരു കൂട്ടര്‍ കൈ വെട്ടുന്നതും മറ്റേ കൂട്ടര്‍ ഇരക്ക് ചോര നല്‍കാന്‍ ഓടിച്ചെല്ലുന്നതും തമ്മില്‍ വൈരുധ്യമുണ്ടെന്ന് തോന്നാം. മൗദൂദി കുടം തുറന്നുവിട്ട ആശയധാര തന്നെയാണല്ലോ ഇരുകൂട്ടരുടെയും ആശയപരമായ ഇന്ധനം. ഇതിന്റെ രാഷ്ട്രീയ രസതന്ത്രം അറിയണമെന്നാഗ്രഹിക്കുന്നവരെ, സ്വന്തം പേരില്‍ ബംഗ്ലാദേശില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ഇടപെടലുകള്‍ നിരാശപ്പെടുത്തുകയില്ല.
നിരവധി മനുഷ്യരെ നിഷ്‌കരുണം കൂട്ടക്കൊല ചെയ്തതിനോടൊപ്പം ഐ എസ്, അതേ ശൗര്യത്തോടെ ചെയ്ത മറ്റൊരു കാര്യം ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കലും സൂഫികളുടെയും ചരിത്രകാരന്മാരുടെയും ഖബറിടങ്ങള്‍ കുത്തിപ്പൊളിക്കലുമാണ്. ഐ എസ് ഇസ്‌ലാമല്ല എന്ന് പറയാന്‍ നിര്‍ബന്ധിതരായപ്പോള്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുന്നു തുടങ്ങിയ കാരണങ്ങള്‍ പറയാനാണ് ജമാഅത്തെ ഇസ്‌ലാമി തയ്യാറായത്. എന്നാല്‍, ഐ എസ് മരിച്ചവരോട് കാണിക്കുന്ന ക്രൂരതകളെ കുറിച്ചു ഇവര്‍ക്ക് ഒന്നും പറയാനില്ല. കാരണം, മരണപ്പെട്ട മഹാന്മാരോട് സ്വീകരിക്കേണ്ട നിന്ദയുടെ കാര്യത്തില്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെയും അബുല്‍ അഅ്‌ലാ മൗദൂദിയുടെയും ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ് ഒരു മുസ്‌ലിം ചെയ്യേണ്ടത് എന്നാണ് ഭീകരവാദികളുടെ ഏകകണ്ഠാഭിപ്രായം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഐ എസ്സിലേക്ക് നീങ്ങുന്ന വഹാബി/ സലഫി/ മൗദൂദിസ്റ്റ് വിഭാഗങ്ങളുടെ വലിയ സ്വപ്‌നങ്ങളിലൊന്ന് സൂഫികളുടെ ചരിത്ര സ്മാരകങ്ങള്‍ തട്ടിനിരപ്പാക്കലും ‘ശിര്‍ക്ക് ചെയ്യുന്ന’ സൂഫി മുസ്‌ലിംകളെയും അമുസ്‌ലിംകളെയും കഴുത്തറുത്ത് കൊന്ന് സ്വര്‍ഗം ഉറപ്പാക്കലും തന്നെയാണ്. ഭൂമിയില്‍ ദൈവത്തിന്റെ ഭരണം നടപ്പാക്കാന്‍ ദൈവത്താല്‍ ചുമതലപ്പെട്ട മിശിഹമാരാണല്ലോ ഇക്കൂട്ടര്‍. ഐ എസ്സിനെക്കുറിച്ച് ലോകമൊട്ടാകെ വഹാബിസത്തെയും മതരാഷ്ട്രവാദത്തെയും മുന്‍നിര്‍ത്തി സംസാരിക്കുമ്പോള്‍ ഐ എസിനോട് ആശയാഭിമുഖ്യമുള്ള കേരളീയ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ സൂഫികളെപ്പറ്റിയും ആത്മീയതയെപ്പറ്റിയും ഈറയോടെ പറയുന്നത് അത്ഭുതത്തോടെ കാണേണ്ടതില്ല.
പാരമ്പര്യത്തെ തച്ചുടക്കുന്നതില്‍ ഇവര്‍ എല്ലാവരും ഒരേ ആവേശത്തിലാണ്. ചോരക്കളികള്‍ക്ക് മുസ്‌ലിം പാരമ്പര്യം ഒരു തടസ്സമാണെന്ന് ഇവര്‍ക്കറിയാം. വഹാബിസത്തെ സംബന്ധിച്ചിടത്തോളം ‘ശൂന്യമായ പൈതൃകം’ ഒരു മേന്മയാണ്. ആളുകളെ മതത്തില്‍ നിന്ന് പുറന്തള്ളാനും അതിന്റെ പേരില്‍ അവരെ കൊന്നൊടുക്കാനും സമാധാനത്തിന്റെ കഴുത്തറുക്കാനും പാരമ്പര്യത്തെ തള്ളുന്നതിലും നല്ല ഉപായം വേറെയില്ല. മൗദൂദിയാകട്ടെ, പാരമ്പര്യത്തിന്റെ മാല ഞാനിതാ പൊട്ടിച്ചെറിയുന്നു എന്നു പ്രഖ്യാപിച്ചാണല്ലോ പത്താന്‍കോട്ടിലെ വിശാല ഇസ്‌ലാമിക രാജ്യത്തെ പൗരനായും പിന്നെ അതേസ്റ്റേറ്റിന്റെ ഖലീഫയായും സ്വയം അവരോധിതനായത്. ഇസ്‌ലാമിക് സ്റ്റേറ്റ്(രാഷ്ട്രം) ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ ആ രാഷ്ട്രം സ്ഥാപിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പണിയെടുക്കും. കേരളത്തില്‍ ഹാജി സാഹിബും മാമൂലുകളെന്ന് പറഞ്ഞ് പാരമ്പര്യത്തിന്റെ പാശത്തെ വലിച്ചറുത്തുകൊണ്ടാണ് പത്താന്‍കോട്ടിലെ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ഹിജ്‌റ പോയത്.
സമുദായത്തിന് പുറത്ത് ദളിതനും സമുദായത്തിനകത്ത് ബ്രാഹ്മണനും ആയി ജീവിക്കുന്ന സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പോരാളികള്‍ക്ക് ഒരുതരം അസ്പര്‍ശ്യതയും പുച്ഛവും വിരോധവുമാണ് പരമ്പരാഗത മുസ്‌ലിംകളോട്. ഇവിടെ കുപ്രചാരണവും ശകാരവര്‍ഷവും മാത്രമേ നടക്കു എന്നതിനാല്‍ അവിടെ നിര്‍ത്തുന്നു എന്നുമാത്രം. യാഥാസ്ഥിതികര്‍, അന്ധവിശ്വാസികള്‍, ആത്മീയ തട്ടിപ്പുകാര്‍, പിന്തിരിപ്പന്മാര്‍, ബഹുദൈവത്വവാദികള്‍ എന്നൊക്കെ തെറി വിളിക്കും. ഈ സഹോദരന്മാരുടെ അസഹിഷ്ണുതയുടെ ആഴം നേരില്‍ കാണാന്‍ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ ശ്രദ്ധിച്ചാല്‍ മതി. പഴയ ജന്മിയെ പോലെ ഒന്നുകില്‍ തന്നോടൊപ്പം അല്ലെങ്കില്‍ തെമ്മാടിയോടൊപ്പം എന്ന നിലയിലാണ്. സമുദായത്തില്‍ ആരെയൊക്കെ പിന്തുണക്കണം, ശകാരവര്‍ഷം നടത്തേണ്ടത് ആരെക്കുറിച്ചാണ്, സമാന വിഷയങ്ങളില്‍ എങ്ങനെയൊക്കെ സമീപിക്കണം എന്നൊക്കെ ഈ മൗദൂദിസ്റ്റുകള്‍ തീരുമാനിക്കും.
അവര്‍ക്ക് സാക്കിര്‍ നായിക്കല്ല കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഫറൂഖ് കോളജിന് നല്‍കേണ്ട സംരക്ഷണം പാറക്കടവിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നല്‍കാന്‍ കഴിയില്ലല്ലോ. ആരോപണം പാണ്ടിക്കടവത്തുകാര്‍ക്കെതിരാകുമ്പോള്‍ ഒരു നിലപാടും പാളയത്തെ സ്വന്തം ഇമാമിനെതിരാകുമ്പോള്‍ മറ്റൊരു നിലപാടുമെന്നതാണല്ലോ സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന്.
ആര്‍ എസ് എസ് മേധാവി സംവരണത്തിനെതിരെ പറയുമ്പോള്‍ തന്നെ മൗദൂദിസ്റ്റ് സംവരണത്തിനെതിരെ തിരിയും. ഏകസിവില്‍ കോഡെന്ന ലക്ഷ്യത്തിലേക്ക് മോഡി സര്‍ക്കാര്‍ അടുക്കുമ്പോള്‍ അതൊന്ന് നടപ്പിലാക്കി നോക്കിയാലെന്താ കുഴപ്പമെന്ന് മൗദൂദിസ്റ്റ് ബുദ്ധീജീവികള്‍ ആവേശം കൊള്ളും. ഗള്‍ഫ് മാധ്യമം എഡിറ്റര്‍ മോഡിയെ വരവേല്‍ക്കുന്നതില്‍ ആവേശം കൊണ്ട് ലേഖനം എഴുതും. മൗദൂദിസത്തിന്ന് അജിത്‌ഡോവലിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് പറഞ്ഞ് അവര്‍ ആവേശഭരിതനാകും. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും സുന്നികളില്‍ സംഘ്പരിവാര്‍ ആഭിമുഖ്യം ആരോപിക്കാന്‍ പാരമ്പര്യത്തോടുള്ള ശാത്രവം മൂലം ഇവര്‍ ധൈര്യപ്പെടുകയും ചെയ്യും.
ആര്‍ എസ് എസ് മേധാവി സംവരണത്തിനെതിരെ പറയുമ്പോള്‍ തന്നെ മൗദൂദിസ്റ്റ് സംവരണത്തിനെതിരെ തിരിയും. ഏകസിവില്‍ കോഡെന്ന ലക്ഷ്യത്തിലേക്ക് മോഡി സര്‍ക്കാര്‍ അടുക്കുമ്പോള്‍ അതൊന്ന് നടപ്പിലാക്കി നോക്കിയാലെന്താ കുഴപ്പമെന്ന് മൗദൂദിസ്റ്റ് ബുദ്ധീജീവികള്‍ ആവേശം കൊള്ളും. ഗള്‍ഫ് മാധ്യമം എഡിറ്റര്‍ മോഡിയെ വരവേല്‍ക്കുന്നതില്‍ ആവേശം കൊണ്ട് ലേഖനം എഴുതും. മൗദൂദിസത്തിന്ന് അജിത്‌ഡോവലിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് പറഞ്ഞ് അവര്‍ ആവേശഭരിതനാകും. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും സുന്നികളില്‍ സംഘ്പരിവാര്‍ ആഭിമുഖ്യം ആരോപിക്കാന്‍ പാരമ്പര്യത്തോടുള്ള ശാത്രവം മൂലം ഇവര്‍ ധൈര്യപ്പെടുകയും ചെയ്യും.
മുമ്പ് നക്‌സലേറ്റുകള്‍ അനുഭവിച്ചതിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അനുഭവിക്കുന്നത്; എന്തുകൊണ്ട് ആത്മഹത്യകള്‍ ഉണ്ടാകുന്നില്ല എന്നതിലേ അതിശയമുള്ളൂ എന്നൊരു സുഹൃത്ത് കുറച്ച് മുമ്പ് പറഞ്ഞതോര്‍ക്കുന്നു. എന്തു ചെയ്യാം! കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ജമാഅത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാലും അല്ലെന്ന് പറഞ്ഞാലും കുടുങ്ങി. അല്ലെന്ന് പറഞ്ഞാല്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ നിങ്ങളെ വിചാരം എന്നാരെങ്കിലും ചോദിച്ചാലോ? ആണെന്ന് പറഞ്ഞാല്‍ അവരുടെ തീവ്രവാദ പ്രവര്‍ത്തനത്തിന്നാകെ ഇവിടെ മറുപടി കാണുകയും വേണം. സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഓരോ ദുര്യോഗങ്ങള്‍.
പി കെ എം അബ്ദുര്‍റഹ്മാന്‍
http://risalaonline.com/2016/08/23/7018
http://risalaonline.com/2016/08/23/7018
August 23, 2016