ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 13 February 2018

കൈ കെട്ടലിന്റെ വഹാബീ പരിണാമങ്ങളും സുന്നത്ത് കിട്ടാത്ത മൗലവിമാരും !

♦♦♦♦♦♦♦♦
വക്കം മൗലവിക്ക്
കിട്ടാത്ത സുന്നത്ത്.
➖➖➖➖➖➖➖➖

മൗലവിമാരുടെ ജമാഅത് നിസ്കാര ഫോട്ടോ ശ്രദ്ധിച്ചാൽ ബോധ്യപ്പെടും
തൗഹീദിൽ മാത്രമല്ല
ആളുകൾ കാണുന്ന/ ശ്രദ്ധിക്കുന്ന
'നിസ്കാരത്തിൽ കൈ കെട്ടുന്ന' വിഷയത്തിൽ  പോലും അവർക്കിടയിൽ ഒരു യോജിപ്പില്ലെന്ന്.

ഈ വിഷയത്തിൽ മൗലവിമാർ സുന്നതിനെതിരെ വന്നത് 1938ലാണ്.

1936ൽ മൗലവിമാർ  പുറത്തിറക്കിയ അമലിയ്യാത്തിൽ പഠിപ്പിച്ചത് ഇന്ന് സുന്നികൾ കൈ കെട്ടുന്നത് പോലെയാണ് നിസ്കാരത്തിൽ കൈ കെട്ടേണ്ടത് എന്നാണ്.

"അല്ലാഹു അക്ബർ എന്ന് പറയുമ്പോൾ വിരലുകൾ തമ്മിൽ തൊടാതെ നിവർത്തിയും കൊണ്ട് കൈപ്പടങ്ങൾ ചുമലിന്റെ നേരെ ഉയർത്തുന്നതും പിന്നെ അവയെ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ വെക്കുന്നതും വലത്തേത് കൊണ്ട് ഇടത്തേതിന്റെ കെണിപ്പിൽ പിടിച്ചുകൊണ്ടിരിക്കുന്നതും സുന്നത്താണ്."
     
         അമലിയാത്ത്
    1936 ആറാം പതിപ്പ്
                         പേജ്18
   രചന:ഇ.കെ.മൗലവി
     എം.സി.സി മൗലവി
              ടി.കെ മൗലവി

1938ൽ ഇതേ അമലിയ്യാത്ത് ഏഴാം പതിപ്പിലൂടെയാണ് മുജാഹിദുകൾ അറിയുന്നത് കൈ കെട്ടേണ്ടത് നെഞ്ചിലാണെന്ന്!!!

"കൈപ്പടങ്ങൾ ചുമലിന്റെ നേരെ ഉയർത്തുന്നതും പിന്നെ അവയെ നെഞ്ചിന്റെ മേൽ വെക്കുന്നതും ...സുന്നതാകുന്നു."
   
      അമലിയാത്ത്
        1938 edi:7
          പേജ്:20


എല്ലാ ദിവസവും എല്ലാ നിസ്കാരത്തിലും ആവശ്യമുള്ള
ഈ സുന്നത്ത് മൗലവിമാർ കണ്ടെത്തിയത് 1938ൽ.
അതായത്,
മുജാഹിദ് പ്രസ്ഥാനം നിലവിൽ വന്ന്
17 വർഷം കഴിഞ്ഞിട്ട്.
അപ്പോഴേക്കുംസ്ഥാപകൻ
വക്കം മൗലവി മരിച്ച്
6 വർഷം കഴിഞ്ഞുകാണും.

'നെഞ്ചത്തു കൈ കെട്ടൽ'
വക്കം മൗലവിക്ക് ജീവിതത്തിൽ കിട്ടാത്ത ഒരു സുന്നത്ത്.!!!!

(1932ലാണ്
വക്കം മൗലവി മരിച്ചത്.)

✍🏻aboohabeeb payyoli
🔹🔹🔹🔹🔹🔹🔹🔹