പാരമ്പര്യ മുസ്‌ലിംകൾ ഇതിനെ മൗലിദ് മജ്‌ലിസ് എന്നും
നവീനവാദികൾ അനുസ്മരണ സദസ്സ് എന്നും പറയും !.
മൗലിദ് എന്നാണെങ്കിൽ ശിർക്കും ബിദ്‌അത്തുമാകും!
അനുസ്മരണ സദസ്സ് എന്ന് പേരിട്ടാൽ എല്ലാം ശുഭം!
സലാം സുല്ലമിയുടെ മൗലിദ് സദസ് തൗഹീദ് ! മുത്ത് നബിയുടേതാണെങ്കിൽ ശിർക്കും ബിദ്അത്തും! പെട്ടു പോയവർ ചിന്തിക്കുക! മഹ്ഷറയിൽ ഒറ്റപ്പെടുന്നതിന് മുമ്പ് രക്ഷപ്പെടുക ! മൗലവിമാർക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യാൻ പലരുമുണ്ട്. മൗലവിമാരുടെ വാക്ക് വിശ്വസിച്ച്- മരിച്ച് പോയ സ്വന്തം പിതാവിന് വേണ്ടി ഒരു പ്രാർത്ഥനാ സദസ് പോലും സംഘടിപ്പിക്കാൻ കഴിയാത്ത പുരോഗമന വാദിയായ നീയെന്ന മകൻ എത്ര നിർഭാഗ്യൻ! നിനക്ക് വേണ്ടി പട്ടിണി കിടന്ന് നിന്നെ വളർത്തിയ ഉപ്പയോടായിരുന്നില്ല - ഇത്തരം മൗലവിമാരോടായിരുന്നു നിനക്ക് സ്നേഹം! എന്നിട്ടെന്തായി.... ഇവരുടെ അവസ്ഥയും നിന്റെ പിതാവിന്റെ അവസ്ഥയും കമ്പയർ ചെയ്ത് നോക്ക്! രാത്രിയുടെ യാമങ്ങളിൽ മനസിലേക്കെത്തട്ടെ ഇതെല്ലാം. സ്വന്തം പിതാവ് മരിച്ചപ്പോൾ ഇരുകരങ്ങളുമുയർത്തി ദുആ നടത്തിയ പ്രശസ്ത മൗലവിയെ കേരളം മറന്നിട്ടില്ല. എന്നിട്ടും നീ മാത്രം നിന്റെ പിതാവിനെ മറന്നു.............. മൗലവിമാർ സമ്മാനിച്ച ശിർക്ക് ബിദ്അത്തിന്റെ കമ്പിത്തിരിയുമേന്തി............
ഇസ് ലാമിലെ പ്രമാണങ്ങളോ നവവി ഇമാമിനെയും ശാഫി ഇമാമിനെയും പോലുള്ള പണ്ഡിതരോ നിനക്കിന്നൊന്നുമല്ല .നിനക്കെന്നും വലുത് ഇത്തരം മൗലവിമാരായിരുന്നു. നവവി ഇമാമിനെ തള്ളിക്കളഞ്ഞ മൗലവിയുടെ പ്രസംഗം കേട്ട് നീ ആവേശം കൊണ്ടതോർമ്മയുണ്ടോ ?....... ഓർക്കാനിനിയുമൊരുപാടുണ്ട്. ......... ആ തോളത്ത് നീ എത്ര രാത്രി കരഞ്ഞ് തളർന്നുറങ്ങി......... നിന്നെ കുഞ്ഞിക്കാലുകൾ പിച്ച വെക്കുന്നത് കണ്ട് സ്വയം മറന്ന........ നിന്റെ സന്തോഷത്തിന് വേണ്ടി പട്ടിണി കിടന്ന ......... ആ ഉപ്പയേയും ഉമ്മയേയും എല്ലാം മുശ്രിക്കാക്കിയുള്ള ഈ പടയോട്ടം ....... നീ പറ്റിക്കപ്പെടുകയായിരുന്നെന്ന് ഒരിക്കൽ നിനക്ക് മനസിലാകും! പക്ഷേ അന്ന് നിനക്കൊന്നിനുമാവില്ല...... നിന്റെ മക്കളന്ന് നീ തെളിയിച്ച വഴിയിലൂടെ നിന്നെക്കാളേറെ വ്യഗ്രതയോടെ നീങ്ങാനുള്ള നീക്കത്തിലായിരിക്കുമന്ന്! കേരളത്തിലെ മുസ്ലിംകളെ മുഴുവൻ മുശ്രിക്കാക്കി പടയോട്ടം നടത്തിയവർ ,അവസാനം ഗ്രൂപ്പ് പോരാട്ടത്തിൽ പരസ്പരം മുശ്രിക്കാക്കി- പടച്ചോന്റെ സ്വർഗത്തിൽ ഒരു മെമ്പർ പോലും കേരളത്തിൽ നിന്നില്ലാത്ത വിധം നവോത്ഥാനം പുരോഗമിച്ചിട്ടും ഒന്നും മനസിലാകാതിരുന്ന നീ.......... ഇനിയെന്ന് മനസിലാക്കും!......... വീണത് വിദ്യയാക്കി വീണ്ടും ഇഴയാൻ നിർബന്ധിക്കുന്നവരെ പിൻപറ്റാനും -പിന്നിലണി നിരക്കാനും/ ഒരു പുനർവിചിന്തനത്തിന് ശ്രമിക്കാനും ...... രണ്ടിനും നിനക്ക് മാത്രമാണവകാശം! നിന്റെ ഭാവി നിന്റെ തീരുമാനത്തിലാണ്.സ്വയം ഒരു മാറ്റത്തിന് ശ്രമിക്കുമ്പോൾ മാത്രമേ അല്ലാഹു നമുക്ക് മാറ്റം തരുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു !
✍ ഖുദ്സി