" മഹാത്മാക്കളുടെ ഖബറിനരികിൽ സിയാറത്തിനെത്തുന്ന വ്യക്തി ഖബറിങ്കൽ
അല്പസമയം നിൽക്കണം.
താൻ നിൽക്കുന്ന മണ്ണിൽ നിന്ന് അവന്റെ
മനസ്സ് സ്വാധീനം നേടുകയും വേണം.
ഈ മഹാത്മാവ് അന്ത്യവിശ്രമം കൊള്ളുന്ന
മണ്ണിലാണ് താൻ നിൽക്കുന്നതെന്ന വിചാരമുണ്ടാവുമ്പോൾ ആ ഖബറിലുള്ളവരും , സിയാറത്തിനെത്തിയവരും തമ്മിൽ
ആത്മീയമായിത്തന്നെ ബന്ധങ്ങളുണ്ടാവുന്നു .
ഖബറടക്കപ്പെട്ട വ്യക്തിക്കുള്ള പൂർണത , ശക്തമായ സ്വാധീനം , പ്രഭ ഇവയിൽ നിന്ന് ജീവിച്ചിരിക്കുന്ന സന്ദർശകന്റ ആത്മാവിലേക്കും തിരിച്ചു ലഭിക്കുന്നതാണ് .
അത് മുഖേന ഈ സന്ദർശകന് ഏറ്റവും വലിയ ഉപകാരവും ,ഔന്നിത്യവും കരസ്ഥമാക്കാൻ
കാരണമാവുന്നതുമാണ്.
സിയാറത്തിനെ
അടിസ്ഥാനപരമായി ശർആക്കാനുള്ള കാരണവും ഇതാണ്.
[ഇമാം റാസി(റ)യുടെ
അൽ മത്വാലിബുൽ ആലിയ 7/276 , 277 ]