ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 19 February 2018

ജമാഅത്തെ ഇസ്ലാമിയും തിരഞ്ഞെടുപ്പ് ബഹിഷ്കരണവും

ജമാഅത്ത് ഈ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മുസ്ലികൾ മുഴുവനും അത് ബഹിഷ്ക്കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് അല്ലാഹുവിനെയും അവന്‍റെ നിർദ്ദേശത്തേയും തിരസ്കരിക്കുന്ന ഒരു ഭൗതിക രാഷ്ട്രത്തോട് സ്വയം സഹകരിക്കുക എന്നത് തങ്ങൾ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന്ന് തികച്ചും വിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്. (പ്രബോധനംപുസ്തകം4 ലക്കം 9 1952 ഫെബ്രുവരി)
1952 നു ശേഷം ഇന്ത്യയില്‍ അല്ലാഹുവിനെയും അവന്‍റെ നിർദ്ദേശത്തേയും അങ്ങീകരിക്കുന്ന വല്ല ഭരണമാറ്റവും ഉണ്ടായോ?
ഇസ് ലാമിക വിരുദ്ധമെങ്കിൽ ജമാഅത്തുകാർ പാർട്ടി ഉണ്ടാക്കിയതെന്തിനാണ് ?