മഹാന്മാരുടെ കറാമത്തുകൾ ചോദ്യം ചെയ്യുക/നിഷേധിക്കുക -അതിലൂടെ മഹാന്മാരോടുള്ള ആദരവ് ഇല്ലാതാക്കുക -കേരള വഹാബികളുടെ ഒരു പ്രധാന പ്രവർത്തനമാണ്.
അതെങ്ങിനെയാ ഉണ്ടാകുക?അള്ളാഹു ഒരുകാര്യം തീരുമാനിച്ചാൽ അത് വേണ്ടെന്ന് വക്കാൻ ഔലിയക്ക് കഴിയുമോ? അല്ലാഹുവിനെ ചെറുതാക്കി ഔലിയാനെ വലുതാക്കുകയാണോ?......ഇങ്ങനെ അവനവന്റെ അറിവില്ലായ്മക്കനുസരിച്ചു ചോദ്യപട്ടികക്ക് വലുപ്പം കൂടാറുണ്ട്.
എന്നാൽ സ്വന്തം മൗലവിമാരുടെ 'കറാമത്' പ്രചരിപ്പിക്കുമ്പോൾ ഈ ജാതി ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ലതാനും! ഈ അടുത്ത കാലത്തു മരണപ്പെട്ട എ പി അബ്ദുൽഖാദിർ മൗലവിയുടെ ഒരു കറാമത് അയാളുടെ ജീവിത കാലത്തു തന്നെ ഇവർ പ്രചരിപ്പിച്ചത് നോക്കൂ..
മാനാഞ്ചിറ മുജാഹിദ് സമ്മേളനം നടക്കുമ്പോൾ മഴ പെയ്തത്രെ.അപ്പോൾ മൗലവി പറഞ്ഞത്രെ ചുറ്റും മഴ പെയ്തോട്ടെ ഞങ്ങളെ ഒഴിവാക്കിത്തരണമെന്നു.അപ്പോഴേക്കും മഴ നിന്നു പെയ്തില്ല... (ഇസ്‌ലാഹി പ്രസ്ഥാനം പേജ് 141. കെ ൻ എം പ്രസിദ്ധീകരണം.)
അല്ല മുജാഹിദുകളെ നിങ്ങളെ ഭാഷയിൽ ചോദിക്കട്ടെ,മഴ വർഷിപ്പിക്കാൻ അള്ളാഹു മീകാഈലിനെ ഏൽപ്പിക്കുക 'എന്നിട്ട് മലക്ക് ആ പ്രവർത്തനം ചെയ്യുപ്പോൾ മൗലവി അത് വേണ്ടാന്ന് പറയുക ,എന്നിട്ട് അല്ലാഹു തീരുമാനിച്ച സംഗതി നടക്കാതെ ആവുക! ഇതെങ്ങനെയാ ഉണ്ടാവുക? അല്ലാഹുവിനെ കൊച്ചാക്കുകയാണോ?
സുന്നികൾ, വലിയ്യിന്റെ കറാമത്ത് മരണ ശേഷം പറഞ്ഞാൽ പോലും ,വഹാബികളിവിടെ ശിർക്കിന്റെ പെരു മഴ പെയ്യിക്കും! സാധാരണക്കാരനായ സ്വന്തം പ്രസിഡന്റിന്റ കറാമത്ത് മുജാഹിദുകൾ അച്ചടിച്ച് വിതരണം ചെയ്തു....! ശിർക്കു പോയിട്ട് ഒരു ബിദ് അത്തു പോലുമില്ല! ഇത് വായിച്ച വഹാബി ഔലിയക്ക് പോലും യാതൊരു കുലുക്കവുമുണ്ടായില്ല.....!കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ലെന്ന പോലെ.......