നബി സ്വ യുടെ ഖബറിന്നരികിൽ ഇസ്തിഗാസ ശിർക്കല്ല -വഹാബികളുടെ ആശയ സ്റോതസ് ഇബ്നുതൈമിയ്യ !
ولا يدخل في هذا الباب ما يروى من أن قوما سمعوا رد السلام من قبر النبي  أو قبور غيره من الصالحين وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة ونحو ذلك
فهذا كله حق ليس مما نحن فيه والأمر أجل من ذلك وأعظم
وكذلك أيضا ما يروى أن رجلا جاء إلى قبر النبي  فشكا إليه الجدب عام الرمادة فرآه وهو يأمره أن يأتي عمر فيأمره أن يخرج فيستسقي الناس فإن هذا ليس من هذا الباب ومثل هذا يقع كثيرا لمن هو دون النبي  وأعرف من هذه الوقائع كثيرا
وكذلك سؤال بعضهم للنبي  أو لغيره من أمته حاجته فتقضى له فإن هذا قد وقع كثيرا وليس هو مما نحن فيه
وأكثر هؤلاء السائلين الملحين لما هم فيه من الحال لو لم يجابوا لاضطرب إيمانهم كما أن السائلين له في الحياة كانوا كذلك وفيهم من أجيب وأمر بالخروج من المدينة
فهذا القدر إذا وقع يكون كرامة لصاحب القبر
اقتضاء الصراط المستقيم٢٤٤
ഇബ്നു തൈമിയ്യ പറയുന്നു .
നബി സ്വയുടെ ഖബറിൽ നിന്നും മറ്റു മഹാൻമാരുടെ ഖബറിൽ നിന്നും ജനങ്ങൾ സലാമിനെ കേട്ടതും
ഖബറിൽ നിന്നും സഈദുബ്ന് ൽ മുസയ്യബ് വാങ്ക് കേട്ടതും അത്േപാലെയുള്ളതും റിപോർട്ട് ചെയ്തത് നമ്മുടെ അദ്യായത്തിൽ പെട്ടതല്ല.
അവയല്ലാം സത്യമാണ് കാര്യം അതിനേക്കാൾ മഹത്വമാണ് '
ഇത് പോലേയാണ് റമാദ് വർഷത്തിൽ ഒരാൾ നബി സ്വയുടെ ഖബറിന്നരികെ വരുകയും വരൾച്ചയേ പറ്റി പരാതി പറയുകയും ചെയ്തപ്പോൾ അയാൾ നബി സ്വയെ കാണുകയും അവിടന്ന് ഉമർ റയെ സമീപ്പിക്കാൻ പറയുകയും ച്ചെയ്തു
ഇതു പോലെയുള്ളത് നബി സ്വ യേക്കാൾ താഴെയുള്ളവർക്ക് വരെ ധാരാളം സംഭവിച്ചിട്ടുണ്ട്:
ഇത്തരം സംഭവങ്ങൾ ധാരാളം എനിക്കറിയാം.
ചിലർ നബി സ്വ യോടും ഉമ്മത്തിൽ നിന്നുള്ള മറ്റു മഹാൻമാരോടും ആവശ്യം ചോദിക്കുകയും അത് വിട്ടപെടുകയും ചെയ്യാറുണ്ട്. അത് ധാരാളം സംഭവിച്ചിട്ടുണ്ട് അതൊന്നും നമ്മുടെ ചർച്ചയല്ല -
ഇങ്ങനെ നബി സ്വ യോട് ചോദിക്കുന്ന അധികമാളുകൾക്കും ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടച്ചു പോവുന്നതാണ് - ( അത് കൊണ്ടാണ് ഉത്തരം ചെയ്യുന്നത് )
നബി സ്വയുടെ ജീവിതകാലത്ത് ചോദിക്കുന്നവർക്കും അപ്രകാരമായിരുന്നു.അവർക്ക് ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ട്
ഇങ്ങനെ സംഭവിക്കുന്നത് ഖബറാളിയുടെ കറാമത്താണ് -
(ഇഖ്തിളാ ഉസിറാത്ത് ഇബ്നു തൈമിയ244)
മുജാഹിദുകൾ മറുപടി പറയുമോ?
1.നബി സ്വയുടെയും മഹാത്മാക്കളുടെയും ഖബറിൽ നിന്നും സഹായം കിട്ടുമെന്ന ഇബ്ൻ തൈമിയയുടെ വാദം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
2 . നബി സ്വ യോട് ചോദിക്കുന്നവർക്ക് ഈമാൻ പിടക്കാതിരിക്കാൻ ഉത്തരം ലഭിക്കും എന്നും അത് ഖബറിലുള്ളവരുടെ കറാമത്താണ് എന്നും ഇബ്നുതൈമിയ പറഞ്ഞത് ശിർക്കാണോ?
3. ഇബ്തൈമിയ്യക്ക് ശിർക്ക് അറിയില്ലേ?
4. ഖബറിലുള്ളവരെ വിളിച്ചാൽ കേൾക്കില്ല കേട്ടാൽ തന്നെ ഉത്തരം ലഭിക്കില്ല എന്ന മുജാഹിദുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത് ഇബ്നു തൈമിയ്യക്ക് മനസ്സിലായില്ലേ?
5. നബി സ്വയുടെ ഖബറിൽ നിന്നും ഉത്തരം ചെയ്യുന്നത് ചോദിക്കുന്നവർക്ക് ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടക്കും അത് കൊണ്ടാണ് ഇത്തരം നൽകുന്നത് ' എന്ന് ഇബ്നു തൈമിയ പറഞ്ഞതിൽ നിന്ന് നബി സ്വ യോട് ശുപാർഷ തേടൽ ശിർക്കല്ല എന്ന് തൈമിക്ക് വാദമുണ്ട് എന്ന് മനസ്സിലാക്കാം അല്ലെ?
6. ചോദിക്കുന്നവരുടെ ഈമാൻ പിടക്കാതിരിക്കാൻ നൽകുന്ന ഉത്തരത്തിലെ ചോദ്യകർത്താവ് അനുയായികൾക്കു ശിർക്കും നേതാവിന് തൗഹീദുമായതെങ്ങിനെ ?
7.ശിർക്കൻ ഇബ്നുതൈമിയ്യ [ വഹാബീ വിശ്വാസ പ്രകാരം] എങ്ങിനെ നിങ്ങളുടെ നേതാവായി?
8. വന്ന് വന്ന് ഇബ്നു തൈമിയ്യയും മുശ്രിക്കായോ?
9. ഗ്രൂപ്പ് പോര് മൂത്തപ്പോൾ തൗഹീദ് ശെരിയുള്ള ഒരു ഗ്രൂപ്പുപോലുമില്ലെന്ന അവസ്ഥ - എന്നവസാനിക്കും?
10.പടച്ചോന്റെ വിശാലമായ സ്വർഗത്തിൽ പോകാൻ ഒരാളെ എങ്കിലും നിങ്ങൾ ബാക്കി വെക്കുമോ?
N:B- അജ്ഞനമെന്നത് ഞാനറിയും.മഞ്ഞൾ പോലെ വെളുത്തിരിക്കും!
✍അസ്ലം സഖാഫി പരപ്പനങ്ങാടി
✍ ഖുദ്സി