മുസ്ലിം സ്ഥാപനങ്ങളെയും മതപ്രഭാഷകരെയും വേട്ടയാടുന്നു ഈ ആവശ്യം ഉന്നയിച്ച് ഒരു സംഘം മുഖ്യമന്ത്രിയെ കണ്ടതായും വാര്‍ത്തയുണ്ട്. സത്യത്തില്‍ പറയുന്നതു പോലെ വ്യാപകമായ ഒരു മുസ്ലിം വേട്ട കേരളത്തില്‍ നടക്കുന്നുണ്ടോ? നാലു സുന്നി വിഭാഗങ്ങളിലായി പതിനായിരക്കണക്കിനു പ്രഭാഷകരുണ്ട്. ഇതില്‍ ഒരാളെപ്പോലും ഇന്നോളം ഒരു പൊലീസ് കാരനും അന്യേഷിച്ചു വന്നിട്ടില്ല. സുന്നി വിഭാഗങ്ങള്‍ക്ക് പതിനായിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഒരു സ്ഥാപനത്തിനു നേരെയും ഒരു കേസും ഇന്നോളം ഉത്ഭവിച്ചിട്ടില്ല. കേരളത്തിലാണെങ്കില്‍ 95 ശതമാനത്തോളം സുന്നികളാണു താനും.
സുന്നി സംഘടനകള്‍ക്കു പുറമേ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ സമുദായത്തില്‍ വേറെയുമുണ്ട് -MES ,MSS , PDP, 1NL തുടങ്ങിയവ. ഇവര്‍ക്കാര്‍ക്കും തങ്ങള്‍ക്കെതിരെ ഒരു പൊലീസ് വേട്ട നടക്കുന്നതായി ആക്ഷേപമില്ല. തങ്ങളുടെ പ്രഭാഷകരെയും സ്ഥാപനങ്ങളെയും ഭരണകൂടം ഉന്നം വയ്ക്കുന്നു എന്ന പരാതി ജമാഅത്തെ ഇസ്ലാമിക്കും ഇല്ല. എവിടെ ആര്‍ക്കെതിരെ എന്തു കാരണത്താലാണ് പൊലീസ് നടപടി എന്നു തുറന്നു പറയണം, എന്നിട്ടു കാമ്ബയിന്‍ നടത്തണം, മുഖ്യമന്ത്രിയെ മാത്രല്ല; ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയേയും കാണണം. സമുദായം വേട്ടയാടപ്പെടുമ്ബോള്‍ അതിനെതിരെ ശബ്ദിക്കേണ്ട ചുമതലണ്ട്. അത് പക്ഷേ, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാകരുത്.
സത്യം എല്ലാവര്‍ക്കും അറിയാം; രാജ്യത്ത് സലഫികള്‍ക്ക് എതിരെയാണ് പൊലിസ് നടപടി. ഈ നടപടികള്‍ കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ പരിമിതവുമല്ല, ആഗോളതലത്തില്‍ തന്നെ സലഫിസം കുറ്റവിചാരണയെ നേരിടുകയാണ്. അറബ് -ഇസ് ലാമിക രാജ്യങ്ങളില്‍ ഇപ്പോള്‍ സലഫികള്‍ നിരീക്ഷണത്തിലോ അഴിക്കകത്തോ ആണ്. സലഫിസം അതിന്റെ പോറ്റില്ലത്തില്‍ നിന്നും ഈറ്റില്ലത്തില്‍ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു.
ഇതിന്റെ കാരണവും പകല്‍ പോലെ വ്യക്തമാണ്. കൊന്നും ചത്തും പിടിച്ചടക്കിയ റാഡിക്കല്‍ സലഫിസത്തിന്റെ സംഹാരാത്മക തൗഹീദില്‍ നിന്നാണ് ഇന്നു ലോകം കണ്ടു കൊണ്ടിരിക്കുന്ന വിനാശകരമായ Isls,അല്‍ ഖാഇദ, താലിബാനിസം തുടങ്ങിയ ഭീകര സംഘങ്ങള്‍ ഉണ്ടായിരിക്കന്നത്. കേരളത്തിലെ സലഫി സംഘടനകളും ആഗോള നിരീക്ഷണത്തിന്റെയും നടപടികളുടെയും ഭാഗമാകൂന്നത് തീര്‍ത്തും സ്വാഭാവികം മാത്രം. ഒരു രാജ്യം അതിന്റെ ആഭ്യന്തര സുരക്ഷയെക്കുറിച്ചു ആശങ്കപ്പെട്ടന്നതില്‍ അര്‍ത്ഥമുണ്ട്.
കേരളത്തിലെ സലഫികള്‍ക്ക് സ്വന്തമായി സംഘടനയുണ്ട്, മേല്‍വിലാസമുണ്ട്, നേതൃത്വമുണ്ട്. അധികാരതലങ്ങളില്‍ സ്വാധീനമുണ്ട്, വേണ്ടത്ര വിഭവശേഷിയുണ്ട്, അര്‍ഹിക്കുന്നതിലും ഏറെ മീഡിയാ സപ്പോര്‍ട്ടുണ്ട്. തങ്ങളകപ്പെട്ട ആ പത്തില്‍ നിന്നു തലയൂരാനുള്ള പ്രാപ്തി അവര്‍ക്ക് തന്നെയുണ്ട്. എന്നാല്‍ സലഫി പ്രശ്നം സമുദായത്തിന്റെ മൊത്തം പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്തിന്? അതു സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ കയറ്റുന്ന ഏര്‍പ്പാടാണ്. ഇസില്‍ ഭീകരത സമുദായത്തിന്റെ പൊതു ആശയമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള സലഫികളുടെ ശ്രമം ചെറുക്കുക തന്നെ വേണം.
Tuesday, 27 Feb, 12.03 pm
അബു ഫിദാ ബാഖവി
ഡെയ്ലി ഹണ്ട് ന്യൂസ്
http://dhunt.in/3COQ4?s=a&ss=wsp