മനുഷ്യരുടെ സാംസ്‌കാരിക വളര്‍ച്ചക്കു വേണ്ടി ഭൂമുഖത്ത് ആദ്യമായി സ്ഥാപിച്ച മന്ദിരമായ കഅ്ബാ ശരീഫിന്റെ ചുമരില്‍ തെക്കുകിഴക്കേ മൂലയില്‍ സ്ഥാപിച്ച ഒരു പ്രത്യേക കല്ലായ ഹജറുല്‍ അസ്‌വദിന്റെ മഹത്വത്തെ കുറിച്ചൊരു ഹ്രസ്വപഠനമാണിവിടെ ഉദ്ദേശിക്കുന്നത്. ഹജറുല്‍ അസ്‌വദിന്റെ കാര്യത്തില്‍ രണ്ടു അഭിപ്രായങ്ങള്‍ കാണുന്നുണ്ട്. ഒന്ന്, അതു ആദ്യമേ ഒരു കല്ലായിരുന്നുവെന്ന്. രണ്ട്, ആദ്യം ഒരു മലക്ക് ആയിരുന്നുവെന്നും പിന്നെ ആ മലക്ക് കല്ലായി മാറിയെന്നും.
സ്വര്‍ഗത്തില്‍ വെച്ച് ആദം നബിയെ സൃഷ്ടിച്ച് ഒരു മരമൊഴിച്ച് മറ്റുള്ളതിലെല്ലാം സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തപ്പോള്‍ ഈ മരത്തില്‍ ആദം നബി(അ) അടുക്കാതിരിക്കാന്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിച്ചിരുന്നു. പക്ഷേ, ആദം നബി(അ) പഴം തിന്നുമ്പോള്‍ മലക്ക് അവിടെ ഇല്ലായിരുന്നു. ഇതിനിടയില്‍ റബ്ബിന്റെ കോപം മൂലം ഈ മലക്ക് കല്ലായി മാറുകയാണുണ്ടായത്. ഖിയാമത്ത് നാളില്‍ കൈ, നാവ്, ചെവി, കണ്ണ് എന്നിവയുള്ള ഹജറുല്‍ അസ്‌വദിനെ കൊണ്ടുവരുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. (ബഹ്ജതുല്‍ അന്‍വാര്‍)
ഹജറുല്‍ അസ്‌വദും റുക്‌നുല്‍ യമാനിയും സ്വര്‍ഗീയ മാണിക്യങ്ങളില്‍പ്പെട്ട രണ്ടു മാണിക്യങ്ങളാണ്. അവ രണ്ടിന്റെയും പ്രകാശം കെടുത്തിക്കളഞ്ഞതാണ്. അല്ലായിരുന്നുവെങ്കില്‍ കിഴക്കു പടിഞ്ഞാറിന് ഇടയിലുളള്ളത് മുഴുവനും പ്രകാശിക്കുമായിരുന്നു. (അഹ്മദ്).
ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്നും ഇറക്കപ്പെട്ടതാണ്. അതു പാലിനേക്കാള്‍ ശക്തമായ വെളുപ്പുള്ളതായിരുന്നു. മനുഷ്യരുടെ പാപങ്ങള്‍ അതിനെ കറുപ്പിച്ചു. (തുര്‍മുദി)
പ്രമുഖ ചരിത്രപണ്ഡിതന്‍ വഹബുബ്‌നു മുനബ്ബഹി (റ)നെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു: ആദം നബി (അ)യോടു സ്വര്‍ഗത്തില്‍നിന്നു പുറപ്പെടാന്‍ അല്ലാഹു കല്‍പ്പിച്ചപ്പോള്‍ തന്റെ കണ്ണുനീര്‍ തുടക്കുവാന്‍ വേണ്ടി സ്വര്‍ഗത്തില്‍നിന്നു ഹജറുല്‍ അസ്‌വദിനെ കൂടി ആദം നബി(അ) എടുത്തു ഭൂമിയിലേക്കു ഇറക്കിയപ്പോഴും ആദം നബി(അ) കരയുകയും പാപമോചനം തേടുകയും സ്വര്‍ഗത്തില്‍ നിന്നെടുത്ത കല്ലുകൊണ്ട് കണ്ണുനീര്‍ തുടക്കുകയും ചെയ്തു. ആദം നബി(അ) കണ്ണുനീര്‍ തുടച്ചു അതു കറുത്തുപോയി. പിന്നീട് കഅ്ബാ നിര്‍മാണ വേളയില്‍ കഅ്ബയുടെ മൂലയില്‍ അതു വയ്ക്കാന്‍ ജിബ്‌രീല്‍(അ) നിര്‍ദേശിക്കുകയും അതവിടെ സ്ഥാപിക്കുകയും ചെയ്തു.
സ്വര്‍ഗത്തില്‍നിന്നും ആദം നബിക്കൊപ്പം അഞ്ചു വസ്തുക്കള്‍ ഭൂമിയിലെത്തിയിട്ടുണ്ട്. ഒന്ന് ഊദ്, രണ്ട് മൂസാ നബിയുടെ വടി. മൂന്ന് ആദം നബി നാണം മറച്ച അത്തിമരത്തിന്റെ ഇല. നാല്, ഹജറുല്‍ അസ്‌വദ്. അഞ്ച് സുലൈമാന്‍ നബിയുടെ മോതിരം. (ഈആനത്ത് : 2/288)
വെളത്ത ഈ കല്ല് കറുത്തുപോയതിന്റെ കാരണങ്ങള്‍ മുമ്പു വിവരിച്ചതിന്റെ പുറമെ രേഖപ്പെടുത്തപ്പെട്ടു കാണുന്നുണ്ട്. ജാഹിലിയ്യാ യുഗത്തിലെ ആര്‍ത്തവകാരികള്‍ സ്പര്‍ശിച്ചതിനാലാണു അതു കറുത്തുപോയതെന്നും എന്നാല്‍ കറുപ്പ് വര്‍ദ്ധിച്ചതിന്റെ കാരണം ഖുറൈശികളുടെ കാലത്തുണ്ടായ തീപിടിത്തവും പിന്നീട് അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്റെ കാലത്തുണ്ടായ തീപിടിത്തവുമാണെന്നും ചില പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (സീറത്തുല്‍ ഹലബി 1/128)
കഅ്ബ നിര്‍മിച്ചപ്പോള്‍ കഅ്ബയുടെ മൂലയില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ ജലപ്രളയത്തില്‍ ഭൂമി മുഴുവന്‍ വെള്ളത്തിനടിയിലായപ്പോള്‍ കഅ്ബാ ശരീഫിന്റെ അസ്ഥിവാരമൊഴിച്ച് മുഴുവനും അല്ലാഹു ഉയര്‍ത്തി. ആ അസ്ഥിവാരത്തില്‍ വെള്ളം കയറിയതുമില്ല. കൂട്ടത്തില്‍ ഹജറുല്‍ അസ്‌വദിനേയും അല്ലാഹു ഉയര്‍ത്തിയിരുന്നു. അബൂ ഖുബൈസ് പര്‍വ്വതത്തിലാണു ഹജറുല്‍ അസ്‌വദ് അല്ലാഹു സൂക്ഷിച്ചത്. കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഇബ്‌റാഹിം നബി(അ)യോട് അല്ലാഹു അനുമതിയോടെ അബൂ ഖുബൈസ് വിളിച്ചു പറഞ്ഞു: ഓ ഇബ്രാഹീം! താങ്കള്‍ക്കുള്ള ഒരു സ്വത്ത് എന്റെയടുക്കല്‍ സൂക്ഷിച്ചിട്ടുണ്ട്. അതെടുത്തോളൂ.”
ഇബ്രാഹീം നബി ചെന്നു നോക്കുമ്പോള്‍ അതാ സ്വര്‍ഗീയ മാണിക്യങ്ങളിലെ കല്ല്. സൂക്ഷിപ്പു മുതലുകള്‍ സംരക്ഷിക്കുന്നതുകൊണ്ട് അബൂ ഖുബൈസ് പര്‍വ്വതത്തിനു അല്‍അമീന്‍ എന്ന പേരും ഉണ്ടായിരുന്നുവത്രെ. മലക്കു ജിബ്‌രീല്‍(അ) ഇബ്രാഹീം നബിക്കു കല്ലു കൊണ്ടുവന്നു കൊടുത്തു എന്നാണു മറ്റൊരു രിവായത്തില്‍ കാണുന്നത്.
നബി(സ)യുടെ ചെറുപ്പത്തില്‍ കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് ആരു വയ്ക്കണമെന്നതില്‍ തര്‍ക്കമുണ്ടായി. കഅ്ബത്തിങ്കല്‍ ഇനി ആദ്യം വരുന്ന ആളുടെ തീരുമാനപ്രകാരം ചെയ്യാമെന്ന് ഖുറൈശികള്‍ തീരുമാനിച്ചു. പിന്നീട് ആദ്യം വന്നത് നബി(സ) തങ്ങളായിരുന്നു. നബി(സ) തന്റെ വസ്ത്രം വിരിച്ച് അതില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. തുടര്‍ന്ന് നാലു ഗോത്രപ്രമുഖരോട് നാലു ഭാഗങ്ങളില്‍ പിടിക്കുവാന്‍ കല്‍പിച്ചു. അങ്ങനെ അവര്‍ പിടിച്ചുയര്‍ത്തി. ഹജറുല്‍ അസ്‌വദിന്റെ സ്ഥാനമെത്തിയപ്പോള്‍ നബി(സ) തന്റെ സ്വന്തം കൈകൊണ്ടുയര്‍ത്തി യഥാസ്ഥാത്തു വെച്ചു.
നാലു ഖലീഫമാരുടെ ശേഷം അബ്ദുല്ലാഹിബ്‌നു സുബൈറി (റ)ന്റെ കാലത്ത് മലവെള്ളം കുത്തിയൊഴുകി കഅ്ബക്കു കേടുപാടുകള്‍ സംഭവിച്ചു. കഅ്ബ പുതുക്കിപ്പണിതു. ഹജറുല്‍ അസ്‌വദ് വെള്ളി കൊണ്ട് കെട്ടി പട്ടില്‍ പൊതിഞ്ഞു പെട്ടിയിലാക്കി പൂട്ടി ദാറുന്നദ്‌വയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹജറിന്നടുത്തു പണിയെത്തിയപ്പോള്‍ തര്‍ക്കമില്ലാതിരിക്കാന്‍ വേണ്ടി അദ്ദേഹം പള്ളിയിലേക്കു നിസ്‌കരിക്കാന്‍ പോയി. തന്റെ മകന്‍ ഹംസയോടും മറ്റൊരാളോടും ഈ സമയത്ത് ഹജറുല്‍ അസ്‌വദ് സ്ഥാപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പിന്നീട് ഹിജ്‌റാബ്ദം 270-ല്‍ കൂഫയില്‍ പ്രത്യക്ഷപ്പെട്ട ശിയാക്കള്‍ ഹജറുല്‍ അസ്‌വദ് പിഴുതെടുത്തു കൊണ്ടുപോയി. ഇരുപതു വര്‍ഷത്തിനു ശേഷം ഇരുപത്തിനാലാം അബ്ബാസി ഖലീഫ അല്‍മുത്വീഅ് ആണ് അവരില്‍ നിന്നും അതു മടക്കിയെടുത്തത്. ഇരുപതു വര്‍ഷം കഅ്ബയില്‍ ഹജറുല്‍ അസ്‌വദ് ഇല്ലായിരുന്നു. മുവായിരത്തി എഴുന്നൂറ്റി തൊണ്ണൂറ് ദിര്‍ഹം വെള്ളിയിട്ട് അബ്ബാസി ഖലീഫ അതു കെട്ടിവെച്ചു. ശിയാക്കളില്‍പ്പെട്ട ഖറാമിത്വ വിഭാഗം ഹജറുല്‍ അസ്‌വദു പൊട്ടിച്ചതിന്റെ പുറമെ ഹിജ്‌റ 413-ല്‍ മറ്റൊരുത്തനും ഹജറുല്‍ അസ്‌വദ് പൊട്ടിച്ചിട്ടുണ്ട്. അന്നതു മൂന്നു പിളര്‍പ്പായി. ബനു ശൈബ വീണ്ടും ഹജറിന്റെ കഷ്ണങ്ങള്‍ ഒരുമിച്ചുകൂട്ടി അവിടെ തന്നെ വെച്ചു.
ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ സുന്നത്താണ്. അതിനു സാധിച്ചില്ലെങ്കില്‍ കൈക്കൊണ്ടു തൊട്ടു ആ കൈ ചുംബിക്കണം. അതിനും കഴിഞ്ഞില്ലെങ്കില്‍ കൈ കൊണ്ടു ആഗ്യം കാണിച്ചു കൈ മുത്തണം. (തുഹ്ഫ 4/85)
നബി(സ) പറഞ്ഞു: ഹജറുല്‍ അസ്‌വദിനെ നിങ്ങള്‍ ധാരാളം മുത്തുക. അതു നിങ്ങള്‍ക്കില്ലാതാക്കപ്പെട്ടേക്കാം. ഒരു രാത്രിയില്‍ ജനങ്ങള്‍ ത്വവാഫ് ചെയ്യുന്നതിനിടയില്‍ പ്രഭാതമാകുമ്പോഴേക്കും അതു ഇല്ലാതാക്കപ്പെടും. സ്വര്‍ഗത്തില്‍നിന്നു ഭൂമിയിലേക്കിറക്കിയ ഏതു വസ്തുവും അന്ത്യനാളിനു മുമ്പ് അല്ലാഹു സ്വര്‍ഗത്തിലേക്കു മടക്കുന്നതാണ്. ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നവന്റെ രോഗം സുഖപ്പെടുമെന്നും ഹദീസില്‍ കാണാം.
കോടാനുകോടി വിശ്വാസികളുടെ അധര സ്പര്‍ശനത്തിനും വദന സ്പര്‍ശനത്തിനുമായി ഹജറുല്‍ അസ്‌വദ് കഅ്ബയുടെ മൂലയില്‍ ഇന്നും സ്ഥിതി ചെയ്യുന്നു.