ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കൽ ഉസ്മാനി(റ) ന്റെ കാലത്തുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അന്നുമുതൽ ഇന്നുവരെ മുസ്ലിം ലോകം നിരാക്ഷേപം അനുവർത്തിച്ചു വരുന്ന ഒരു സുന്നത്തുമാണ്. അതിനാല ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിംകളുടെ ഏകഖണ്ഡേനയുള്ള അഭിപ്രായത്തെയാണ് തള്ളിപറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെല്ലാം ഇന്നും ജുമുഅക്ക് രണ്ടു ബാങ്കുകൾ കൊടുക്കുന്നുണ്ട്.ഈ വിഷയം ചർച്ച ചെയ്യുമ്പോൾ - മക്കയിലുണ്ടോ/മ ദീനയിലുണ്ടോ എന്ന വഹാബിയൻ ഡയലോഗ് കേൾക്കാത്തതിന്റെ കാ രണമെന്തെന്ന് - അതേ ഡയലോഗ് കേട്ട് വഹാബിസത്തിൽ പെട്ടു പോയവരും അതുമായി നവ മീഡിയകളിൽ ഊരുചുറ്റുന്നവരും ചിന്തിക്കുന്നത് നന്നായിരിക്കും!
.സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:
إن الأذان يوم الجمعة كان أوله حين يجلس الإمام يوم الجمعة على المنبر في عهد رسول الله صلى الله عليه وسلم وأبي بكر وعمر رضى الله تعالى عنهما فلما كان في خلافة عثمان رضى الله تعالى عنه وكثروا أمر عثمان يوم الجمعة بالأذان الثالث فأذن به على الزوراء فثبت الأمر على ذلك((صحيح البخاري: ٨٦٥))
"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)
വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇകാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരികണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:
وموافقة سائر الصحابة له بالسكوت وعدم الإنكار؛ فصار إجماعا سكوتيا(عمدة القاري)
"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)
സുകുതിയായ ഇജ്മാഅ് പ്രമാണമാണെന്ന് 'ഇജ്മാഅ്" എന്നാ ബ്ലോഗിൽ പറഞ്ഞുപോയി.
ഇമാം ബുഖാരി(റ)യുടെ ഹദീസ് വിശദീകരിച്ച് ഇബ്നുറജബുൽ ഹമ്പലി(റ) എഴുതുന്നു:
'കാര്യം അങ്ങനെ സ്ഥിരപ്പെട്ടു' എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ(റ) പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി(റ)യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാല ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211)
അല്ലാഹുവിന്റെ പൊരുത്തം കരസ്തമാവാൻ മുഹാജിറുകളും അൻസാറുകളുമായ സ്വഹാബത്തിന്റെ നല്ലനിലയിൽ പിൻപറ്റാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു:
وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ(سورة التوبة:١٠٠)
മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.
നബി(സ) പറയുന്നു:
من يعش منكم بعدي فسيرى اختلافا كثيرا، فعليكم بسنتي وسنة الخلفاء المهديين الراشدين، تمسكوا بها، وعضوا عليها بالنواجذ(أبو داود: ٣٩٩١، ترمذي: ٢٦٠٠)
"എനിക്ക് ശേഷം നിങ്ങളിൽ നിന്ന് വല്ലവരും ജീവിച്ചാൽ ധാരാളം ഭിന്നതകൾ അവൻ കാണും. അപ്പോൾ എന്റെ ചര്യയും സമ്ന്മാർഗ്ഗം സിദ്ദിച്ചവരായ എന്റെ ഖുലഫാഉർറാഷിദുകളുടെ ചര്യയും നിങ്ങൾ മുറുകെ പിടിക്കുവീൻ. അത് നിങ്ങൾ അണപല്ലുകൊണ്ട് കടിച്ചു പിടിക്കുവീൻ". (അബൂദാവൂദ്: 3991- തുർമുദി:2600)
അപ്പോൾ സ്വഹാബത്തിനെ പിന്തുടരാനും നാല് ഖാലീഫമാരുടെ ചര്യ മുറുകെ പിടിക്കാനുമാണ് ഖുർആനും സുന്നത്തും നമ്മോടു ആഹ്വാനം നല്കുന്നത്. എല്ലാ മുസ്ലിംകളും നിര്ബന്ധമായും നിർവ്വഹിക്കുന്ന നിസ്കാരത്തിന്റെ ആത്മാവായ ഫാത്തിഹയിലൂടെ സ്വഹാബത്തിന്റെ മാർഗ്ഗത്തിൽ ചേര്ക്കാൻ അല്ലാഹുവോട് പ്രാർത്ഥിക്കാൻ നാം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ദിനം ദിനം അഞ്ച്നേരം ഈ പ്രാർത്ഥന ആവർത്തിക്കണമെന്നാണ് ഇസ്ലാമിന്റെ നിര്ദ്ദേശം. പ്രായപൂര്ത്തി വന്നതുമുതൽ ബുദ്ദി നിലനിൽക്കുന്നിടത്തോളം കാലം ഇത് തുടരണം. അപ്പോൾ ഖുർആനും സുന്നത്തുമാനുസരിച്ച് ജീവിക്കുക എന്നതിന്റെ വിവക്ഷ നബി(സ)യിൽ നിന്ന് നേരിട്ട ഇസ്ലാമിന്റെ മനസ്സിലാക്കിയ സ്വഹാബത്തിനെ മാത്രകയാക്കി ജീവിക്കുകയെന്നാണെന്നു വ്യക്തമാകുന്നു.
മൂന്നാം ഖലീഫ ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് സ്വഹാബകിറാമിന്റെ അംഗീകാരത്തോടെ നടപ്പില വന്നതും നാലാം ഖലീഫ അലി(റ)ന്റെയും നാളിതുവരെയുള്ള മുസ്ലിംകളും അനുവർത്തിച്ചുവന്നതുമാണ് രണ്ടാം ബാങ്ക്. മൂന്നും നാലും ഖലീഫമാരും ലക്ഷക്കണക്കിന് സ്വഹാബത്തും നടപ്പിലാക്കി അംഗീകരിച്ച ഈ ബാങ്ക് അംഗീകരിക്കാതിരിക്കുക മാത്രമല്ല അത് സ്വഹാബത്ത് ഇസ്ലാമിൽ കടത്തിക്കൂട്ടിയതാണെന്നും അതിനാല അനാചാരമാണെന്നും എല്ലാ അനാചാരവും അതുണ്ടാക്കിയവരും നരകത്തിലാണെന്നും പറയുന്നവര ഖുർആനും സുന്നത്തും അമ്ഗീകരിക്കുന്നവരാണോ?. ആണെങ്കില സ്വഹാബത്തിന്റെ പ്രവര്ത്തനം പിൻപറ്റാൻ ഖുർആനും സുന്നത്തും നൽകിയ ആഹ്വാനം ഇവര എന്തുചെയ്തു?.
ഇതൊക്കെ വായിച്ചിട്ടും ജുമുഅഃയുടെ രണ്ടാം ബാങ്ക് നോമ്പിന് വെടിപൊട്ടിക്കുന്ന പോലെയാണെന്നും മറ്റും വെടിപൊട്ടിക്കുന്ന ന്യായീകരണക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.., :