വഹാബികളുടെ ആദർശ പാപ്പരത്തം തുറന്നു കാട്ടുന്ന സംവാദ വ്യവസ്ഥയായിരുന്നു 25/2/18 ഞായറാഴ്ച ചെറുവതത്തൂർ സി മൗണ്ട് ഹോട്ടലിൽ നടന്നത്.മുജാഹിദ് ഭാഗത്തു നിന്ന് വിസ്ഡം ജിന്ന് വിഭാഗം മുജാഹിദ് മൗലവിമാരായ സൽമാൻ മൗലവി,നൗഷാദ് മങ്കട, ഹൈദർ മൗലവി ,കോയ മൗലവി, ,മുഷ്താഖ് മംഗലാപുരം, തുടങ്ങിയവരും സുന്നി ഭാഗത്തു നിന്ന് ഷാഫി അഹ്‌സനി സ്വലാഹുദ്ദീൻ ഇർഫാനി സുലൈമാൻ ഇർഫാനി അബ്ദുസ്സലാം ഇർഫാനി നാസർ അർഷദി, ഷാഹിദ് അഹ്‌സനി സ്വിദ്ധീഖുൽ മിസ്ബാഹ് തുടങ്ങിയവരും പങ്കെടുത്തു...ആദ്യത്തിൽ തന്നെ ഫാതിഹ സുന്നികൾ വിളിച്ചപ്പോൾ വഹാബി മൗലവിമാർ ഇറങ്ങി പോയി. ശേഷം ആദ്യം സൽമാൻ മൗലവി മൈക്ക് എടുത്ത് ഇരു പേജ് വരുന്ന അവരുടെ വാദം വായിച്ചു ശേഷം സുന്നി ഭാഗത്തു നിന്ന് സുലൈമാൻ ഇർഫാനി സുന്നികളുടെ വാദവും വായിച്ചു അപ്പൊൾ സൽമാൻ വാദം ക്ലാരിഫൈ ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് സുന്നികളുടെ വാദത്തിൽ പിടിച്ചു തൂങ്ങി സുന്നികൾ വാദമായി എഴുതിയ
*തിരുപ്പിറവിയിൽ അനുവദനീയമായ കർമ്മങ്ങളിലൂടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് റബീഉൽ അവ്വൽ 12 നും അല്ലാതെയും സുന്നികൾ നടത്തുന്ന സന്തോഷ പ്രകടനം (നബിദിനാഘോഷം) പ്രതിഫലാർഹമായ ബിദ്അത്ത് ഹസനയാണ്*
എന്ന വാദത്തിൽ ചില സംശയങ്ങൾ ഉന്നയിച്ചു
*സംശയം ഒന്ന്*: റബീഉൽ അവ്വൽ 12 ന് പ്രത്യേകത കാണുന്നില്ലേ...ലൈലതുൽ ഖദ്റിനെക്കാൾ മഹത്തായ ദിവസമാണ് അന്ന് എന്ന് നിങ്ങൾ സുന്നി അഫ്കാറിർ എഴുതിയില്ലേ???
*മറുപടി* 12ന് പ്രത്യേകത ഉള്ളത് കൊണ്ടാണ് വാദത്തിൽ തന്നെ *റബീഉൽ അവ്വൽ 12 നും അല്ലാതെയും* എന്ന് ഞങ്ങൾ ചേർത്തത്....
*സംശയം 2*: നബിദിനാഘോഷത്തിന് തെളിവായി നിങ്ങൾ പല ആയതും ഹദീസും മഹാന്മാരുടെ ഉദ്ധരണികളും പറയാറുണ്ടല്ലോ.പിന്നെ എങ്ങനെ ബിദ്അത്ത് ഹസനത്ത് ആയി??
*മറുപടി* ബിദ്അത്ത് ഹസനാ എന്നതിന്റെ ഉദ്ദേശം മഹാനായ ഇമാം ശാഫിഈ (റ) അടക്കം എല്ലാ പണ്ഡിതരും പറഞ്ഞത് അതിന് പ്രമാണങ്ങളിൽ നിന്ന് അടിസ്ഥാന രൂപം ഉള്ളതാണ് എന്നാണ്...അതാണ് മുൻകാല പണ്ഡിതരുടെ ഉദ്ധാരണികളും ആയത്തുകളും സുന്നികൾ ഉദ്ധരിക്കുന്നത്
*സംശയം 3* : ഇത് വരെ തെളിവ് പറഞ്ഞ നിങ്ങൾ ഇപ്പോൾ ബിദ്അത്ത് ഹസനത്ത് ആണ് എന്ന് പറയുന്നത് എന്ത് കൊണ്ട്??
*മറുപടി* സുന്നികൾ അംഗീകരിക്കുന്ന ഇമാം സുയൂഥി, അസ്ഖലാനി, അബൂശാമ(റ), തുടങ്ങിയവർ എല്ലാം അവരുടെ കിതാബിൽ പറഞ്ഞത് ഇന്നത്തെ മൗലിദാഘോഷ രൂപം ബിദ്അത്ത് ഹസനത്ത് ആണ് എന്നാണ് അതാണ് കേരളത്തിൽ ഉടനീളം ഞങ്ങൾ പറയുന്നതും..ഈ രൂപം പിൽക്കാലത്തു വന്നതാണ് എന്നാൽ അടിസ്ഥാനം സുന്നത്തിൽ നിന്നാണ്
*സംശയം 4*: നിങ്ങൾ വാദത്തിൽ എഴുതിയ പ്രതിഫലാർഹം എന്നത് ശരിയല്ല കാരണം കാന്തപുരം പറയുന്നു നിർബന്ധമാണെന്ന് എന്നാൽ നിങ്ങൾക്കൊപ്പം വന്ന സിദ്ധീഖുൽ മിസ്ബാഹ് സുന്നത് ആണ് എന്ന് പറയുന്നു ഇതിൽ ഒന്ന് എഴുതണം???
*മറുപടി* ആ രണ്ട് ആളുകളുടെയും വാദങ്ങൾ ഉൾകൊള്ളുന്നതാണ് പ്രതിഫലർഹം എന്നത് (പ്രതിഫലാർഹം എന്നതിൽ സുന്നത്തും , വാജിബും പെടൂലെന്ന വാദം നിങ്ങൾക്കുണ്ടൊ?????)
*ഉടനെ സൽമാൻ അങ്ങനെ പ്രതിഫലർഹം എന്നതിൽ സുന്നത്തും വാജീബും പെടൂല എന്ന് എഴുതി ഒപ്പിട്ടു തന്നു*
അപ്പോൾ ഒപ്പം വന്ന നൗഷാദ് മങ്കട പറഞ്ഞു ഒന്നുകിൽ കാന്തപുരം പറഞ്ഞ നിർബന്ധത്തിലോ അല്ലെങ്കിൽ സിദ്ധീഖ് പറഞ്ഞ സുന്നത്തിലോ നിൽക്കുക
അപ്പോൾ സിദ്ധീഖ് മൈക്ക് എടുത്തു സുന്നത്താണ് എന്ന വാദം എഴുതി തരാം എന്ന് പറഞ്ഞു അങ്ങിനെ ആദ്യത്തെ വാദം ( സംവാദം നടക്കണം എന്ന നല്ല താത്പര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ) സുന്നികൾ മാറ്റി കൊടുത്തു
*തിരുപ്പിറവിയിൽ അനുവദനീയമായ കർമ്മങ്ങളിലൂടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് റബീഉൽ അവ്വൽ 12 നും അല്ലാതെയും സുന്നികൾ നടത്തുന്ന സന്തോഷ പ്രകടനം (നബിദിനാഘോഷം) സുന്നത്താണ്, ബിദ്അത്ത് ഹസനയാണ്* എന്ന് എഴുതി കൊടുത്തു..
സത്യത്തിൽ പ്രതിഫലാർഹം എന്നത് മനപ്പൂർവ്വം എഴുതിയതാണ്...കാരണം നബിദിനാഘോഷം വിഷയത്തിൽ വഹാബി അപ്പോസ്തലൻ സാക്ഷാൽ *ഇബ്നു തൈമിയ്യ:* തന്നെ നബിദിനാഘോഷിക്കുന്നവർക്ക് *അജ്‌റുൻ അളീം (മഹത്തായ പ്രതിഫലം)* ഉണ്ട് എന്ന് എഴുതി വെച്ചിട്ടുണ്ട് അത് കണ്ട് കൊണ്ടാണ് ഇങ്ങനെ എഴുതിയത്
അപ്പോൾ സൽമാൻ മൗലവിക്ക് പേടിതുടങ്ങി! ........ സ്വന്തം നേതാവിനെ പോലും പേടിക്കുന്ന അനുയായികൾ...........അവസാനം മൗലവി പറഞ്ഞു സുന്നികൾ എഴുതേണ്ട വാദം
*ബിദ്അത്ത് അല്ല* എന്നതാണ് അങ്ങനെ അതിൽ കടിച്ചു തൂങ്ങി മഹാന്മാർ പറഞ്ഞ ബിദ്അത്ത് ഹാസനയുടെ ഇബാറത്തുകൾ സുന്നികൾക്കെതിരിൽ ഓതാം എന്ന് കരുതി ......പാവം!!!!!
കൂടാതെ ബിദ് അത്ത് ഹസന എന്നത് ഷറ ഇൽ ഇല്ലാ എന്ന സലഫുകളുടെ വാദം പോലും മൗലവി തള്ളിപ്പറഞ്ഞു!!! സുബ് ഹാനള്ളാഹ്!!!!!!!
ഒടുവിൽ ഞങ്ങൾ തന്ന വാദത്തിൽ നിങ്ങൾ നിന്ന് സംസാരിക്കുന്നില്ലെങ്കിൽ ഞങ്ങൾ സംവാദത്തിന് തയ്യാറല്ല എന്ന രൂപത്തിൽ സൽമാൻ മാറിയപ്പോൾ മധ്യസ്ഥർ ഇടപെട്ട് സംവാദം നിർത്തി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു______________👍🏻🌸🌸🌸🌸🌸
✒ സലാം ഇർഫാനി ചിയ്യൂർ.
സ്വന്തം നേതാവ് ഇബ്നു തൈമിയ്യയുടെ വാക്ക്-പേടിച്ച് സംവാദത്തിൽ നിന്ന് പിൻമാറിയതിന്റെ ക്രെഡിറ്റ് വഹാബികൾക്ക് സ്വന്തം !!!