ആശയപരമായി ഒരു സാമൂഹ്യ ഉന്നതിക്കോ നിലവാരത്തിനോ ലക്ഷ്യം വെയ്ക്കുന്ന ഒന്നും തന്നെ മുന്നോട്ട് വെയ്ക്കാൻ നിരീശ്വര-ഭൗധികവാദ ആശയങ്ങൾക്കില്ല എന്നതാണ് അവയെ മതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.എന്തുകൊണ്ട് പല നിരീശ്വര ദർശനങ്ങളും ഒരു സാമൂഹ്യ തോല്വിയായെന്നതിന് ഈ ആശയ ശൂന്യത തന്നെ മറുപടി പറയുന്നുണ്ട്.ഇൻസെസ്റ് ബന്ധങ്ങളിൽ പ്രശ്നമുള്ളതായി താൻ കരുതുന്നില്ലെന്നും പരസ്പര സമ്മദത്തോടെ അത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ തെറ്റില്ലെന്നും പറഞ്ഞുവെച്ച പ്രമുഖ നിരീശ്വരവാദി ലൗറെൻസ് ക്രൂസ് മുതൽ കേരളത്തിൽ ചുമ്പനസമരത്തിൻറെ മറവിൽ തൻറെ പെൺവാണിഭ കച്ചവടത്തിന് വേദിയുണ്ടാക്കാൻ ശ്രമിച്ച പശുപാലൻ വരെ ഈ നാസ്തിക- ശൂന്യതാ വാദത്തിൻറെ ഇരകളും പ്രയോജകരുമൊക്കെയാണ്.യാദൃഗ്ചികതയുടെ മൂർധന്യാവസ്ഥയിൽ അത്യപൂർവമായി ലഭിച്ചത് മാത്രമാണ് ഈ ജീവിതമെന്ന് സിദ്ധാന്തിക്കുന്നു ഭൗതികവാദം അതിനെ സ്വാർത്ഥമായി സുഖിച്ചുതീർക്കുക എന്ന വീക്ഷണമല്ലാതെ വേറെയെന്താണ് നൽകുന്നത്?ഈ കാഴ്ചപ്പാട് അനുസരിച്ച് പശുപാലൻ ചെയ്തതിലും ലൗറെൻസ് ക്രൂസ് പറഞ്ഞതിലുമൊന്നും തെറ്റെന്ന് പറയാൻ യാതൊന്നുമില്ല.അതല്ലെങ്കിൽ അവരുടെ യുക്തിക്ക് അതൊന്നും തെറ്റായിക്കാണുവാനുള്ള യുക്തിസിദ്ദമായ കാരണം ഭൗതികവാദം നൽകുന്നില്ല എന്നതാണ് പ്രശ്നം!ഇതിനൊരു പരിഹാരമായി ആകെയുള്ളതാവട്ടെ മതങ്ങൾ മാത്രമാണ്.അതുകൊണ്ടാണ് സമൂഹത്തിൻറെ പൊതുസമ്മതി മതങ്ങൾക്ക് അനുകൂലമായിരിക്കുന്നതും. എന്നാലും നാസ്തികവാദത്തിൻറെ അടിസ്ഥാനപരമായ ഈ ആശയശൂന്യതയെ വ്യാഖ്യാനിച്ചൊതുക്കാനുള്ള പാഴ്ശ്രമങ്ങൾ വിവിധ ജബ്രമാമന്മാരുടെ വകയായി നടന്നു വരുന്നുണ്ട്.ശ്രീ രവിചന്ദ്രൻ സി ഇൻസെസ്റ് നിരീശ്വരവാദപരമായി തെറ്റാണോ എന്ന ചോദ്യത്തിന് മറുപടിയെന്നവണ്ണം തയ്യാറാക്കിയ ബ്ലോഗിൽ മറുപടിയായി ആകെപ്പാടെ പറയുന്നതിങ്ങനെയാണ്-
“രക്തബന്ധുക്കളുമായുള്ള ലൈംഗികബന്ധം കുടുംബവ്യവസ്ഥയ്ക്കും സാമൂഹികഭദ്രതയ്ക്കും ഹാനികരമാണെന്നാണ് കണ്ടെത്തിയ മനുഷ്യന് ക്രമേണ അതിനോട് വിടപറയുകയാണുണ്ടായത്.”
സത്യത്തിൽ സ്വന്തമായി തിരഞ്ഞെടുത്ത വിഷയത്തിൽ സ്വയം തന്നെ മറുപടി പറയാൻ കഴിയാത്ത നാസ്തിക ഗതികേടിന് ഉത്തമ ഉദാഹരണമാണ് ഒരു പ്രമുഖയുക്തിവാദി കൂടിയായ ഇദ്ദേഹത്തിൻറെ വാക്കുകൾ.മനുഷ്യനിൽ ഇൻസെസ്റ് വിരുദ്ധ പൊതുബോധം എങ്ങനെ ഉടലെടുത്തു എന്നതല്ല പ്രശ്നം.അതിന് പല ഘടകങ്ങളുടെയും സ്വാധീനമുണ്ടാവാം.എന്നാൽ ഒരു യുക്തിവാദി അവൻറെ യുക്തിക്ക് തോന്നി ഇൻസെസ്റ് ബന്ധത്തിന് മുതിർന്നാൽ അത് പാടില്ല എന്ന് പറയാൻ ഭൗതികവാദപരമായുള്ള കാരണമെന്താണ്?ലോകത്തിൻറെ ഇതരഭാഗങ്ങളിൽ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുണ്ടല്ലോ?ഇതൊരു അരുതായ്മയാണെന്ന് അവർക്കൊന്നും തോന്നാത്തതല്ലേ പ്രശ്നം?ഒരു യുക്തിവാദിയെ സംബന്ധിച്ച് ഇതിൽ അരുതായ്മയായികാണാൻ യുക്തിസിദ്ദമായ കാരണമില്ലെന്നതും പ്രശ്നം തന്നെയല്ലേ? നിരീശ്വര വാദത്തിൻറെ ഈ ആശയ ശൂന്യതയെ എത്ര വ്യാഖ്യാനിച്ചാലും ഒപ്പിക്കാൻ പറ്റൂലായെന്ന പൂർണ ബോധ്യം കൊണ്ടാണ് വിഖ്യാത യുക്തിവാദിയായ LAWRENCE krues പോലും ഭൗതികവാദ പരമായി ഇൻസെസ്റ് ബന്ധങ്ങളെ അരുതായ്മയാണെന്ന് പറയാൻ കഴിയില്ല എന്ന് സമ്മതിക്കുന്നത്.അഥവാ സാമൂഹ്യപരമായി നിരീശ്വരവാദം കട്ടത്തോൽവിയാണെന്ന് സാരം.
ശ്രീ രവിചന്ദ്രനുന്നയിക്കുന്ന ഇൻസെസ്റ് വിരുദ്ധതയുടെ പരിണാമമൊന്നും ഒരു യുക്തിവാദിക്ക് എന്തുകൊണ്ടതായിക്കൂടാ എന്ന ചോദ്യത്തിന് മറുപടിയാവുന്നില്ല.ഇനി അതൊരു വാദമായി അംഗീകരിച്ചാൽ തന്നെ പരിണാമപരമായി ബഹുഇണ തല്പരനായ (polygamous)പുരുഷൻ ഈ പരിണാമത്തിന്റെ അടിസ്ഥാനത്തിൽ വിത്തുകാള സ്റ്റൈൽ ജീവിതം നയിക്കണമെന്ന് കൂടെ ശ്രീ രവിചന്ദ്രന് പറയേണ്ടി വരും.നിരീശ്വരവാദം ഒരു സാമൂഹ്യ ദുരന്തമാണെന്നതിന് വേറെയെന്ത് ദൃഷ്ടാന്തമാണ് വേണ്ടത്?