ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 4 February 2018

ജമാഅത്തെ ഇസ്ലാമിയും നബിദിനവും മൗലിദും നേർച്ചയും

നബിദിനാഘോഷം

``ചോ. നബിദിനം, മൗലൂദ്‌ പോലുള്ള ചടങ്ങുകള്‍ നബിയുടെയോ ഖലീഫമാരുടെയോ കാലത്തു നടന്നിരുന്നതായി വല്ല തെളിവുമുണ്ടോ? ഇത്തരം പരിപാടികള്‍ നടത്തുന്നതിന്‌ തെറ്റുണ്ടോ? ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വീക്ഷണമെന്താണ്‌?

ഉത്തരം: നമ്മുടെ ഈ ദീനില്‍ അതിലില്ലാത്തതു വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അതു തള്ളിക്കളയേണ്ടതാണ്‌ എന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഇങ്ങനെ നവനിര്‍മിതമായതൊക്കെ ബിദ്‌അത്തുകള്‍ ആണെന്നും ബിദ്‌അത്തുകളെല്ലാം ദുര്‍മാര്‍ഗമാണെന്നും ഓരോ ജുമുഅ പ്രസംഗത്തിലും ഖതീബ്‌ ആവര്‍ത്തിച്ച്‌ ഉദ്‌ബോധിപ്പിക്കുന്നു. നബി(സ) തനിക്കു മുമ്പ്‌ കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനം ആഘോഷിച്ചില്ല. ആഘോഷിക്കാന്‍ കല്‌പിച്ചതുമില്ല. തന്റെ ജന്മദിനം കൊണ്ടാടാനും തിരുമേനി നിര്‍ദേശിച്ചില്ല. അദ്ദേഹത്തിന്റെ ജീവിതകാലത്തോ വിയോഗശേഷമോ സഹാബികള്‍ തിരുമേനിയുടെ ജന്മദിനം കൊണ്ടാടിയില്ല. മൗലിദ്‌ എന്ന പേരില്‍ ഗദ്യമായോ പദ്യമായോ ഒരു സാധനവും അന്നുണ്ടായിരുന്നില്ല. അപ്പോള്‍ പിന്നെ മതാചാരമായി നബിദിനാഘോഷവും മൗലിദുമൊക്കെ പിന്നീട്‌ ഉണ്ടാക്കപ്പെട്ടതാണെന്ന്‌ വ്യക്തമായി. അതിനാല്‍ തന്നെ അവ തള്ളപ്പെടേണ്ട ബിദ്‌അത്തുകളുമായി....... ഈ വക വിഷയങ്ങളില്‍ പ്രവാചകന്‍ പഠിപ്പിച്ചതെന്തോ അതാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെയും വീക്ഷണം''. (പ്രബോധനം വാരിക, വാള്യം 47, ലക്കം 10, ചോദ്യോത്തരം, പേജ്‌ 10) 

``ചോ: വിവിധ മതക്കാരും കക്ഷിക്കാരുമായ മലയാളികള്‍ ഇവിടെ കമ്പനികളില്‍ ജോലിയെടുക്കുകയും ഒരുമിച്ച്‌ താമസിക്കുകയും ചെയ്യുന്നു. സുന്നികള്‍ നടത്തുന്ന മൗലിദ്‌, നേര്‍ച്ച മുതലായ പരിപാടികളില്‍ മറ്റുള്ളവരെ ക്ഷണിക്കാറും അവര്‍ പങ്കെടുക്കാറുമുണ്ട്‌. ജമാഅത്തുകാരനായ ഒരു സഹോദരന്‍ മാത്രം വിട്ടുനില്‍ക്കുന്നു. ഇതൊക്കെ ശിര്‍ക്കാണെന്നാണ്‌ അയാള്‍ പറയുന്നത്‌. അതേയവസരത്തില്‍ ക്രിസ്‌തുമസ്സ്‌, ഓണം മുതലായ ആഘോഷങ്ങളില്‍ ഇയാള്‍ പങ്കെടുക്കാറും പലഹാരങ്ങള്‍ കഴിക്കാറും ഉണ്ട്‌. ഇതു ശരിയാണോ?

ഉ: മൗലിദ്‌, നേര്‍ച്ച മുതലായ അനാചാരങ്ങളില്‍ പങ്കെടുത്താല്‍ താന്‍ അവയെ പ്രോത്സാഹിപ്പിക്കുന്നവനാണ്‌ എന്നു മറ്റുള്ളവര്‍ ധരിക്കുമെന്ന ആശങ്കയാവണം വിട്ടുനില്‍ക്കാന്‍ ജമാഅത്തു പ്രവര്‍ത്തകനെ പ്രേരിപ്പിക്കുന്നത്‌. ഇത്‌ തെറ്റാണെന്നു പറഞ്ഞുകൂടാ. അയാള്‍ എതിര്‍ക്കുന്ന ഒരു കാര്യത്തെ പരോക്ഷമായി പിന്താങ്ങുന്നുവെന്ന ധാരണയുളവാക്കുന്നതു ശരിയല്ലല്ലോ.'' (പ്രബോധനം വാരിക, 1997, മെയ്‌ 16, പേജ്‌ 25, ചോദ്യോത്തരം)