ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 10 February 2018

തൻമാത്രകളുടെ അസ്തിത്വം

ജീവകോശത്തിൻടെ അടിസ്ഥാനമായ തന്മാത്രകളുടെ അസ്തിത്വത്തെക്കുറിച്ച് യുക്തിയുക്തമായ ഒരു വിശദീകരണം നൽകാൻ പരിണാമവാദികൾക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല, ജനിതകശാസ്ത്ര രംഗത്തുണ്ടായ പുരോഗതിയും ന്യൂക്ളിക് അമ്ലങ്ങളായ ഡി.എൻ.എ, ആർ,എൻ,എ എന്നിവയുടെ കണ്ടുപിടുത്തവും അവർക്ക് പുതിയ തലവേദനകൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. 1955ൽ ശാസ്ത്രജ്ഞന്മാരായ ജയിംസ് വാട്സണും, ഫ്രാൻസിസ് ക്രിക്കും ഡി.എൻ.എയെക്കുറിച്ച് നടത്തിയ പഠനങ്ങൾ ജീവശാസ്ത്രരംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുകയുണ്ടായി. ജനിതകശാസ്ത്ര രംഗത്ത് മറ്റനേകം ശാസ്ത്രജ്ഞരും തങ്ങളുടെ ശ്രദ്ധ പതിപ്പിക്കുകയുണ്ടായി. അനേക വർഷത്തെ ശ്രമഫലമായി അവർ ഡി.എൻ.എ യുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തിരിക്കുന്നു.
dna_500
ഡി.എൻ.എയുടെ ഘടന, പ്രവർത്തനം എന്നിവയെക്കുറിച്ച് ഒരേകദേശ ധാരണയുണ്ടാവുന്നത് നന്നായിരിക്കും. ഡി.എൻ.എയുടെ പൂർണ്ണരൂപം ഡി ഓക്സി റൈബോ ന്യൂക്ലിക് ആസിഡ് എന്നാണ്‌. ജീനുകളുടെ മുഖ്യ നിർമ്മാണ ഘടകമായ ഇവ ഒരിനം ജീവരാസ തന്മാത്രകളാണ്‌. നമ്മുടെ ശരീരത്തിലുള്ള 100 മില്ല്യൺ കോശങ്ങളുടെ മർമ്മങ്ങളിൽ ഇവ സ്ഥിതി ചെയ്യുന്നു. ഇത് മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച പൂർണ്ണവിവരം നമുക്ക് പ്രദാനം ചെയ്യുന്നു. ഒരു വ്യക്തിയുടെ സ്വഭാവത്തെ സംബന്ധിച്ച്, ശരീരാകാരം തൊട്ട് ആന്തരാവയവങ്ങളുടെ ഘടനയെ, സംബന്ധിച്ചു വരെയുള്ള വിവരങ്ങൾ പ്രത്യേക ഗൂഢാർഥ പദസഞ്ചയത്തിലൂടെ ഡി.എൻ,എ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. വിവരങ്ങൾ ഈ തന്മാത്രയുടെ നാലു മുഖ്യ അടിസ്ഥാനങളുടെ ശ്രേണിയിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. അവയുടെ പേരുകളുടെ ആദ്യാക്ഷങ്ങളിലൂടെ അവ അറിയപ്പെടുന്നു. എ: അഡിനൈൻ, ജി: ഗ്വാനൈൻ, സി: സൈറ്റോസിൻ, ടി:തൈമിൻ എന്നിങ്ങനെ. മനുഷ്യർക്കിടയിലുള്ള ഘടനാപരമായ എല്ലാ വൈവിധ്യങ്ങളും ഇവയുടെ പരമ്പരയിൽ വരുന്ന മാറ്റങ്ങൾക്കനുസൃതമായാണ്‌.ഏകദേശം 3.5 ബില്ല്യൺ ന്യൂക്ലിയോ ടൈഡുകളുണ്ട്. അതെ, 3.5 ബില്ല്യൺ പദസഞ്ചയങ്ങളുണ്ട് ഒരു ഡി.എൻ.എ തന്മാത്രയിൽ.
ഒരവയവം, അല്ലെങ്കിൽ പ്രോട്ടീൻ സംബന്ധിച്ച വസ്തുതകൾ ജീനുകൾ എന്നു വിളിക്കപ്പെടുന്ന ഘടകഭാഗങ്ങളിലടങിയിരിക്കുന്നു. അനേകം ജീനുകളടങ്ങിയതാണ്‌ ഒരു ഡി.എൻ.എ തന്മാത്ര.
( ജൈവഗുണങ്ങളുടെ, മുൻ തലമുറകളിൽ നിന്ന് പിൻ തലമുറകളിലേക്കുള്ള സംക്രമണത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജനിതകം. പാരമ്പര്യ ഗുണങ്ങളുടെ തലമുറകളിലൂടെയുള്ള രഹസ്യ സംക്രമണങ്ങളിലേക്കും അവയിലുണ്ടാവുന്ന വ്യതിയാനങ്ങളിലേക്കും വെളിച്ചം വീശുന്ന ശാസ്ത്രശാഖ. സന്താനങ്ങൾക്ക് മാതാപിതാക്കളോട് പല കാര്യങ്ങളിലും സാദൃശ്യങ്ങളുണ്ടാവാം. എങ്കിലും സന്താനങൾ എല്ലാ കാര്യത്തിലും മാതാപിതാക്കളുടെ തനി പകർപ്പാവുകയില്ല. ഒരേ മാതാപിതാക്കൾക്കുണ്ടാകുന്ന സന്താനങ്ങൾ പോലും പല കാര്യത്തിലും വ്യത്യസ്തരാകാം. സാദൃശ്യത്തിൻടെയും വൈവിധ്യത്തിൻടെയും രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ്‌ ജനിതകത്തിൻടെ ധർമം. ജൈവകോശങ്ങളിലെ കോശമർമത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്രോംസോമുകളാണ്‌ ജീനുകളുടെ മുഖ്യ വാഹകർ)

കണ്ണിനെ കുറിച്ചുള്ള വിവരങ്ങൾ പ്രത്യേക ജീനുകളുടെ ശ്രേണിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. മറ്റു അവയവങ്ങളുടേത് അതാത് ജീനുകളിലും. ജീനുകൾ നൽകുന്ന വിവരങ്ങൾക്കനുസരിച്ച് ജീവകോശങ്ങൾ പ്രോട്ടീൻ നിർമിക്കുന്നു. പ്രോട്ടീനിലെ മൂലഘടകമായ അമിനോ അമ്ലങ്ങൾ ഡി.എൻ.എ യിലെ മൂന്നു ന്യൂക്ലിയോഡുകളുടെ ക്രമീകരണത്തിലൂടെ നിർവചിക്കപ്പെട്ടിരിക്കുന്നു.
dna
ഇവിടെ നാം ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമുണ്ട്. ഒരു ജീനിലടങ്ങിയിരിക്കുന്ന ന്യൂക്ലിയോ ടൈഡുകളുടെ ക്രമീകരണത്തിൽ വരുന്ന അത്യന്തം ലഘുവായ ഒരു പിശകുപോലും ജീനുകളെ ഉപയോഗശൂന്യമാക്കുന്നു. മനുഷ്യ ശരീരത്തിൽ 200 ആയിരം ജീനുകളുണ്ടെന്നു കണക്കാക്കിയാൽ ദശലക്ഷക്കണക്കിൽ ന്യൂക്ലിയോ ടൈഡുകൾ കണിശമായ ക്രമത്തിൽ യാദൃഛികമായി വന്നുപെട്ടുവെന്ന് പറയുന്നത് തികച്ചും അവിശ്വസിനീയമാണ്‌.
പരിണാമവാദത്തിൻടെ ശക്തനായ വക്താവ് ജീവശാസ്ത്രജ്ഞൻ സാലിസ് ബറി പറയുന്നത് കാണുക: ഒരിടത്തും പ്രോട്ടീനിൽ 300 അമിനോ അമ്ലങ്ങളുണ്ട്. ഇതിനെ നിയന്ത്രിക്കുന്ന ഡി.എൻ.എ ജീനുകളുടെ ശൃംഗലയിൽ 10,000 ന്യൂക്ലിയോ ടൈഡുകളുണ്ട്. ഒരു ഡി.എൻ.എ ശൃംഗലയിൽ നാലു തരം ന്യൂക്ലിയോ ടൈഡുകളുണ്ട്. 1000 കണ്ണികളുണ്ടെങ്കിൽ ഒരു കണ്ണി 4 രീതികളിൽ സജ്ജീകരിക്കാം. ഗണിത ശാസ്ത്ര സിദ്ധാന്തമനുസരിച്ച് 41000=10600.
അതായത് ഒന്നിന്‌ പുറകെ 600 പൂജ്യങ്ങളുള്ള ഒരു വമ്പൻ സംഖ്യ. 10ന്‌ ശേഷം 11 പൂജ്യമിട്ടാൽ ഒരു ട്രില്ല്യനായി. 600 പൂജ്യങ്ങളടങ്ങിയ സംഖ്യ നമ്മുടെയൊക്കെ ഭാവനകൾക്കപ്പുറത്താണ്‌. ഡോ. അലി ഡെമിർ സോയി പ്രസ്താവിക്കുന്നത് കൂടി കാണുക: " ഒരു പ്രോട്ടീൻ അല്ലെങ്കിൽ ഒരു ന്യൂക്ലിയർ അമ്ലം ആകസ്മികമായി രൂപം കൊള്ളാനുള്ള സാധ്യത മനുഷ്യബുദ്ധിക്ക് നിരക്കുന്നതല്ല. ഒരു പ്രോട്ടീൻ രൂപമെടുക്കുക എന്നതു തന്നെ ജ്യോതി ശാസ്ത്ര സമസ്യകൾ പോലെയാണ്‌."
ഈ സാധ്യതയില്ലയ്മകൾക്ക് പുറമെ, ഒരു പിരിയൻ കോണിയോട് സാദൃശ്യംതോന്നുന്ന വിധം ഇരട്ട ഇഴകൾ ഒരിരട്ട വളയത്തിൽ ചുറ്റിയ രീതിയിലുള്ള ഡി.എൻ.എക്ക് പ്രതികരിക്കാനുള്ള കഴിവില്ല. അതു കൊണ്ടു തന്നെ അത് ജീവൻടെ അടിസ്ഥാനമെന്ന് കരുതുന്നത് ശുദ്ധഭോഷ്കാണ്‌. പ്രോട്ടീനുകളായ ചില എൻസൈമുകളുടെ സഹായത്തോടെ, അതിൽ മുദ്രണം ചെയ്യപ്പെട്ട വിവരങ്ങൾക്കനുസരിച്ചു മാത്രമേ ഡി.എൻ എയുടെ പകർപ്പെടുക്കൽ പോലും സാധ്യമാവൂ,
തന്മാത്രാതലത്തിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പരിണാമവാദികൾക്കറിഞുകൂടാ. അമിനോ അമ്ലങ്ങലോ അവയുടെ ഉല്പന്നങ്ങളോ കോശങ്ങൾക്ക് രൂപം നൽകുന്ന പ്രോട്ടീനുകളോ ഇന്ന് സൃഷ്ടിച്ചെടുക്കാൻ സാധ്യമല്ല, പ്രോട്ടീനുകളുടെ അത്യന്തം സങ്കീർണ്ണമായ രൂപകല്പന, ഇടതുകൈയ്യൻ- വലതു കൈയ്യൻ സ്വഭാവങൾ, പെപ്റ്റൈഡ് ബന്ധനത്തിലുള്ള പ്രയാസം എന്നിവയാണ്‌ അതിനുള്ള കാരണങ്ങൾ. യാദൃച്ഛികമായി ഒരു പ്രോട്ടീൻ രൂപമെടുത്തുവെന്നു പറഞ്ഞാൽ വാദത്തിന്‌ വേണ്ടി സമ്മതിച്ചാൽ പോലും അതിന്നു സ്വയം പുനരുല്പാദനത്തിനു കഴിവില്ല. ഡി.എൻ.എ യുടെ രേഖപ്പെടുത്തപ്പെട്ട വിവരങ്ങൾക്കനുസരിച്ചു മാത്രമേ അതിനു പ്രവർത്തിക്കനാവൂ.
വിശുദ്ധ ഖുർആൻ അഅ്‌റാഫ് 172-ആം സൂക്തം കാണുക:" നിൻടെ രക്ഷിതാവ് ആദം സന്തതികളിൽ നിന്ന്, അവരുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ടുവരികയും അവരുടെ കാര്യത്തിൽ അവരെ തന്നെ അവൻ സാക്ഷിനിർത്തുകയും ചെയ്ത സന്ദർഭം (ഓർക്കുക). അവൻ ചോദിച്ചു: ഞാൻ നിങ്ങളുടെ രക്ഷിതാവല്ലയോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീർച്ചയായും, ഞങ്ങൾ ഇതിനെപ്പറ്റി അശ്രദ്ധരായിരുന്നുവെന്ന് ഉയിർത്തെഴുന്നേല്പ്പ് നാളിൽ നിങ്ങൾ പറഞ്ഞേക്കും എന്നതിനാണ്‌(അങ്ങനെ ചെയ്തത്)".
വിഭജിക്കുകയും നശിക്കുകയും പുനർനിർമിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യനിലുള്ള ദശലക്ഷക്കണക്കിൽ കോശങ്ങൾ. അവയിൽ അല്ലാഹു നിഗൂഢമായി മുദ്രണംചെയ്ത ഏകദൈവ വിശ്വാസം. മനുഷ്യൻടെ മുതുകുകൾക്കകത്ത് വെറും കോശമായി ഇരിക്കുമ്പോഴും അതിൽ മനുഷ്യൻടെ വൈയക്തിക വിശേഷങ്ങൾ അടങ്ങിയിട്ടുണ്ടെന്നു ശാസ്ത്രം സമ്മതിക്കുന്നു.