ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 15 February 2018

സഹാബികൾ ബർകത്തെടുത്തിരുന്നെന്ന് മുജാഹിദ് മൗലവി ബാലുശേരി!

*മുജാഹിദിന്റെ തൗഹീദീ സെൻസർ ബോർഡ് പ്രവർത്തനം തുടങ്ങി.സഹാബികൾ ബർകത്തെടുത്തിരുന്നെന്ന് മുജാഹിദ് മൗലവി ബാലുശേരി!...ഇനിയൊരു വഹാബിയുമവരെ മുശ്രിക്കാക്കരുത്...*

ബർകത്തെടുക്കലും അദൃശ്യവും അഭൗതികവും വിശദീകരിച്ച് വിശദീകരിച്ച്-അവസാനം സഹാബികൾ വിശുദ്ധമതത്തിന് പുറത്ത്...!... ഒട്ടും വൈകാതെ ,കൃത്യ സമയത്ത് തന്നെ മുജാഹിദ് തൗഹീദിന് കൃതിക വീണു... ഓടിക്കൊണ്ടിരുന്ന സലഫീ തൗഹീദിന്റെ പ്രമുഖ ഭാഗം വഹാബീ മൗലവിമാർ വെട്ടിമാറ്റി കൂട്ടി ഒട്ടിച്ചു... തൗഹീദ് വെട്ടാനും വെട്ടിമുറിച്ച് കൂട്ടി ഒട്ടിക്കാനും മുജാഹിദുകൾക്ക് മൗലവിമാരുടെ നേതൃത്വത്തിൽ സെൻസർ ബോർഡുള്ളതുകൊണ്ട് കാര്യങ്ങൾ ഭയങ്കര എളുപ്പമാണ്.നവോത്ഥാനത്തിന്റെ ഓരോ ഗുണങ്ങളേ... സഹാബികൾ ബർകത്തെടുത്ത സംഭവം അംഗീകരിച്ച് ബർകത്തുമായി ബന്ധപ്പെട്ട - ഇതു വരെയുള്ള നയം തിരുത്തുന്ന ,മുജാഹിദ് നേതാവ് ബാലുശേരി മൗലവി❗😋 മറു വിശ്വാസം മുജാഹിദുകൾ തിരുത്തണമത്രെ!ഒപ്പം- മുജാഹിദുകൾ നിശേധിച്ചിട്ടില്ലെന്ന പെരും നുണയും!!!വഹാബിസത്തിൽ മുജാഹിദ് പാരമ്പര്യത്തിനു പോലും സ്ഥാനമില്ലെന്ന് ഇപ്പ മനസിലായി!😀😀😀
👇👇👇👁👁👁
https://youtu.be/6TNj1K60iG0

പക്ഷേ, ബർകത്തെടുക്കൽ ശിർക്കാക്കിയ പഴയ തൗഹീദ് മുജാഹിദുകളെ തിരിഞ്ഞ് കൊത്തുന്നു. അതിങ്ങിനെ വായിക്കാം...
‘അല്ലാഹുവിനു പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടികൊണ്ടോ, വസ്ത്രം കൊണ്ടോ, വിയർപ്പുകൊണ്ടോ മറ്റോ അഭൗതികമായ നിലക്ക് നന്മ ആഗ്രഹിച്ചുകൊണ്ട് ബറക്കത്ത് എടുക്കൽ ഈ വകുപ്പിൽപെട്ടതാണ്’ (ശബാബ് 2011 ഏപ്രിൽ 1 പേജ് 22).
ചുരുക്കത്തിൽ പുതിയ തൗഹീദനുസരിച്ച്-സഹാബകൾ ബർക്കത്തെടുത്തിരുന്നു...
പഴയ തൗഹീദനുസരിച്ച് സഹാബികൾ[റ]മുശ്രിക്കുകളും കാഫിറുകളും... ശെരിക്കും ഈ വഹാബികൾ ഇസ്ലാമിന്റെ ശത്രുക്കൾ തന്നെയല്ലേ... പഴയ വഹാബീ തൗഹീദനുസരിച്ച് ,ബർക്കത്തെടുത്ത സഹാബികളെ മുശ്രിക്കാക്കി മരണപ്പെട്ട വഹാബികളുടെ കാര്യം ഏത് വഹാബീ മൗലവി ഏറ്റെടുക്കും...
ചോദ്യം എല്ലാ വഹാബികൾക്കും മനസിലായി. ഉത്തരം മാത്രമില്ല...എങ്ങിനെ ഉത്തരം നൽകും...സഹാബികളുടെ  ബർകത്തെടുക്കലംഗീകരിച്ചപ്പോൾ അദൃശ്യവും അഭൗതികവും ലോക കീറാമുട്ടിയായി മാറി... ഇനി അതെങ്ങിനെ വിശദീകരിക്കുമെന്നൊരു മൗലവിക്കുമറിയില്ല. കഥ മൊത്തം മാറിയ സ്ഥിതിക്ക് ഇനി,ബർക്കത്തെടുത്ത സഹാബികളെ മതത്തിനുള്ളിലാക്കി- പുതിയ തൗഹീദ് തുന്നിക്കൂട്ടുക തന്നെ ...!... നജ്ദിയൻ സെൻസർ ബോർഡ് സജീവമായതുകൊണ്ട് ആരും പേടിക്കേണ്ടതില്ല... എല്ലാ സംവിദാനങ്ങളുമുള്ളതുകൊണ്ട് ,അദൃശ്യവും അഭൗതികവുമൊക്കെ-ദൃശ്യവും ഭൗതികവുമായ മാർഗത്തിൽ ,മൗലവിമാർ-ദേ ഇപ്പ ശെരിയാക്കിത്തരും...😆
                   ✍ *ഖുദ്സി*