ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 7 February 2018

മക്കാമുശ്രിഖ് ഇസ്തിഗാസ നടത്തിയത് 360 വിഗ്രഹങ്ങളോട് !

____________________🔽🔽 🔽
*അള്ളാഹുവിന്റെ മഹാന്മാരോട് സഹായാഭ്യർത്ഥന നടത്തുന്ന സുന്നികളെ മുശ്രിഖാക്കാൻ വേണ്ടി വഹാബിയൻ ശപിക്കപ്പെട്ട വാദമാണ് മക്കയിലേ മുശ്രിഖുകൾ മഹാന്മാരോടാണ് ഇസ്തിഗാസ നടത്തിയതെന്നും അതിനാലാണ് അവർ മുശ്രിഖായതെന്നുമുള്ള വാദം !! നഊദുബില്ലാഹ് !!!!!!!!!*

360 വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന മക്കയിലേ മുശ്രിഖുകളോട് യഥാർത്ഥ സൃഷ്ടാവായ ദൈവം ഏകനായ അള്ളാഹുവാണെന്നും ആരാധനക്കർഹൻ അവൻ മാത്രമാണെന്ന തൗഹീദുമായിട്ടാണ് ഹബീബായ (സ്വ) അവർക്കിടയിൽ പ്രബോധനവുമായി വന്നത് അല്ലാതെ മഹാന്മാരോട് ഇസ്തിഗാസ ചെയ്യരുത് അത് ഷിർക്കാണെന്ന പ്രബോധനവുമായി വന്നതല്ല !!!!.
يَدْعُونَ، لا تدعوا، إن تدعوهم،
തുടങ്ങിയ ഖുർ ആനിൽ അള്ളാഹു മക്കാ മുശ്രിഖുകളോട് നടത്തിയ താഖീദുകൾ എടുത്ത് പറഞ്ഞ് അള്ളാഹുവല്ലാത്ത മഹാന്മാരോട് ഇസ്തിഗാസ നടത്തരുത് എന്നും പറഞ്ഞാണ് സുന്നികളെ മുശ്രിഖാക്കാൻ വഹാബികൾ വരാറുള്ളത് എന്നാൽ ഇത്തരം ആയത്തുകൾ അള്ളാഹുവിന്ന് പകരമായി വിഗ്രഹങ്ങളെ ഇലാഹും റബ്ബുമാക്കി ആരാധനയർപ്പിച്ചിരുന്ന മക്കാ കാഫിറുകളോടായിരുന്നു അള്ളാഹുവിന്റെ കൽപ്പന , തഫ്സീറ് നോക്കാം

وَقَوْلُهُ: {وَالَّذِينَ يَدْعُونَ مِنْ دُونِهِ} [الرعد: ١٤] يَقُولُ تَعَالَى ذِكْرُهُ: وَالْآلِهَةُ الَّتِي يَدْعُونَهَا الْمُشْرِكُونَ أَرْبَابًا وَآلِهَةً
(جامعالبيان 16/399)
റബ്ബുകളും ഇലാഹുകലുമാനെന്ന നിലയിൽ മുശ്രിക്കുകൾ വിളിക്കുന്ന ഇലാഹുകൾ എന്നാണ് ആയത്തിന്റെ വിവക്ഷ (ജാമുഹുൽ ബയാൻ :16/399)....

മക്കാമുശ്രിഖുകൾ ഇസ്തിഗാസ നടത്തിയത് അവർ തന്നെ ഉണ്ടാക്കി വെച്ച ദൈവങ്ങളോടാണെന്ന് ഖുർ ആനിൽ തന്നെ അള്ളാഹു പഠിപ്പിക്കുന്നു സൂറത്ത് യാസീനിൽ നോക്കാം

وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لَّعَلَّهُمْ يُنصَرُونَ

തങ്ങള്‍ക്കു സഹായം കിട്ടാൻ വേണ്ടി അല്ലാഹുവെവെടിഞ്ഞ് പല ദൈവങ്ങളെയും അവരാക്കിവെച്ചിരുന്നു.
(Sura 36 : Aya 74)
🔽
അത് പോലെ സൂറത്ത് ഇഖ്ലാസ് അവതരണ പശ്ചാത്തലം നോക്കൂ

قَالَ الضَّحَّاكُ: إِنَّ الْمُشْرِكِينَ أَرْسَلُوا عَامِرَ بْنَ الطُّفَيْلِ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَالُوا: شَقَقْتَ عَصَانَا وَسَبَبْتَ آلِهَتَنَا، وَخَالَفْتَ دِينَ آبَائِكَ، فَإِنْ كُنْتَ فَقِيرًا أَغْنَيْنَاكَ، وَإِنْ كُنْتَ مَجْنُونًا دَاوَيْنَاكَ، وَإِنْ هَوَيْتَ امْرَأَةً زَوَّجْنَاكَهَا، فَقَالَ عَلَيْهِ الصَّلَاةُ وَالسَّلَامُ: لَسْتُ بِفَقِيرٍ ولا مجنون ولا هويت المرأة، أَنَا رَسُولُ اللَّهِ أَدْعُوكُمْ مِنْ عِبَادَةِ الْأَصْنَامِ إِلَى عِبَادَتِهِ، فَأَرْسَلُوهُ ثَانِيَةً وَقَالُوا:
قُلْ لَهُ بَيِّنْ لَنَا جِنْسَ مَعْبُودِكَ، أَمِنْ ذَهَبٍ أَوْ فِضَّةٍ، فَأَنْزَلَ اللَّهُ هَذِهِ السُّورَةَ، فقالوا له: ثلاثمائة وَسِتُّونَ صَنَمًا لَا تَقُومُ بِحَوَائِجِنَا، فَكَيْفَ يَقُومُ الواحد بحوائج الخلق؟

*""ളഹ്ഹാക്(റ) പറയുന്നു: ഇനിപ്പറയുന്ന സന്ദേശവുമായി ആമിറുബ്നുത്ത്വുഫൈൽ എന്നയാളെ മുശ്‌രിക്കുകൾ നബി(സ)യുടെ അടുത്തേക്കയച്ചു. "നീ ഞങ്ങളുടെ ഐക്യം തകർത്തു, ഞങ്ങളുടെ ഇലാഹുകളെ ചീത്തവിളിച്ചു, നിന്റെ പൂർവ്വിക പിതാക്കളുടെ മതത്തോട് എതിരായി, അതിനാൽ നീ ദരിദ്രനാണെങ്കിൽ നിന്നെ ഞങ്ങൾ സമ്പന്നനാക്കാം, നീ ഭ്രാന്തനാണെങ്കിൽ നിന്നെ ചികിൽസിക്കാൻ, നീ വല്ല സ്ത്രീയെയും സ്നേഹിക്കുന്നുവെങ്കിൽ അവളെ ഞങ്ങൾ നിനക്ക് വിവാഹം കഴിച്ചുതരാം". ഇതുകേട്ട നബി(സ) പ്രതികരിച്ചതിങ്ങനെ: "ഞാൻ ദരിദ്രനോ ഭ്രാന്തനോ അല്ല, ഒരു പെണ്ണിനേയും ഞാൻ സ്നേഹിച്ചിട്ടില്ല, ഞാൻ അല്ലാഹുവിന്റെ റസൂലാണ്. വിഗ്രഹാരാധന വിട്ട് അവനെ മാത്രം ആരാധിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു". ഈ മറുപടി ലഭിച്ചപ്പോൾ ആമിറിനെ ഒന്നുകൂടി അവർ പറഞ്ഞയച്ചു. "നിന്റെ ആരാധ്യൻ വർഗ്ഗം ഏതാണെന്ന്‌ നീ ഞങ്ങൾക്ക് വിവരിച്ചതാ. അത് സ്വർണ്ണമാണോ വെള്ളിയാണോ?". അപ്പോഴാണ് സൂറത്തുൽ ഇഖ്‌ലാസ്വ് അവതരിച്ചത്. അപ്പോൾ നബി(സ)യാടവർ പറഞ്ഞു: 360 വിഗ്രഹങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. എങ്കിൽ പിന്നെ ഒരു ദൈവം സൃഷ്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതെങ്ങനെ?". (റാസി: 32/293)""*
🔽
മക്കാ മുശ്രിഖുകൾ ചോദിക്കുന്ന നിന്റെ ദൈവമായ അള്ളാഹു സ്വർണ്ണത്തിന്റേതോ വെള്ളിയുടേതോ എന്നതിൽ നിന്നും വളരെ വ്യക്തമാണ് അവർ മനസ്സിലാക്കിയ ദൈവം എന്താണെന്നും, അത് പോലെ 360 വിഗ്രഹങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരുന്നില്ല എന്നതിൽ നിന്നും അവർ സഹായം തേടിയിരുന്നത് ആരോടാണെന്നും കൃത്യമായി മനസ്സിലാക്കാം.
🔽
ഇത്ര കൃത്യമായി ഖുർ ആനിലൂടെ മനസ്സിലായ വിഗ്രഹാരാധകരായ മക്കാ മുശ്രിഖുകൾക്ക് വേണ്ടി വഹാബികൾ എന്തിന്ന് തൗഹീദ് വാദം ഉന്നയിക്കുന്നു. വിഗ്രഹാരാധകർക്ക് തൗഹീദിന്റെ പട്ടം ചമയ്ക്കുന്നത് എന്തിന്ന് വേണ്ടി ?? സമുദായത്തിന്ന് എന്ത് നേട്ടമാണ് അബൂജഹലിനെ വിശ്വാസിയാക്കിയത് കൊണ്ട് !???? ഇസ്ലാമിനെ നശിപ്പിക്കാനല്ലേ ഇവർ ഇപ്പണി ചെയ്യുന്നത് നഊദുബില്ലാഹ്!!!!!???????!!!! അള്ളാഹു കാക്കട്ടെ.മുത്ത് നബിയുടെ ശത്രുക്കളെ തൗഹീദിന്റെ വളയത്തിലേക്ക് കൈപിടിച്ചും ലോക മുസ്ലിമീംഗളെ അതേ തൗഹീദിൽ നിന്ന് പുറത്താക്കിയും പുത്തൻ വാദികൾ നടത്തുന്ന ഞാണിൻമേൽ കളി എന്തിനാണെന്ന് - ഇത്തരം പ്രസ്ഥാനത്തിൽ പെട്ടു പോയവർ പോലും തിരിച്ചറിഞ്ഞു തുടങ്ങി! അറിയുക !അകറ്റുക ഇവരെ !
_________________________🖋
___________🌸🌸🌸