ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 9 August 2017

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ


وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا


Qur'an states:
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا
Translation: We sent not the Messenger, but to be obeyed, in accordance with the will of Allah. If they had only, when they were unjust to themselves, come to the Messenger and asked Allah's forgiveness, and the Messenger had (also) asked forgiveness for them, they would have found Allah indeed Oft-returning, Most Merciful.(Al-Qur'an, Surah an-Nisa, 4:64)

“നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ് താല്‍, തൌബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കും” (അന്നിസാഅ് 64)
മുജാഹിദുകൾ പോലും അംഗീകരിക്കുന്ന ഹാഫിള് ഇബ്നു കസീർ ഈ ആയത്തിന്റെ തഫ്സീറിൽ കെണ്ടുവന്ന സംഭവം കാണുക
1. Imam Ibn Kathir (rah) endorsing Tawassul in tafsir of above verse:
وقد ذكر جماعة منهم الشيخ أبو منصور الصباغ في كتابه الشامل الحكاية المشهورة عن العتبي قال : كنت جالسا عند قبر النبي صلى الله عليه وسلم فجاء أعرابي فقال : السلام عليك يا رسول الله سمعت الله يقول " ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما " وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول : يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم نفسي الفداء لقبر أنت ساكنه فيه العفاف وفيه الجود والكرم ثم انصرف الأعرابي فغلبتني عيني فرأيت النبي صلى الله عليه وآله وسلم في النوم فقال : يا عتبي الحق الأعرابي فبشره أن الله قد غفر له " .
ഷൈഖ് അബുമൻസൂർ അസ്സ്വബ്ബാഗ്(റ) ഉൾപടെയുള്ള ഒരു കൂട്ടം  പണ്ഡിതന്മാർ ഉത്ബി(റ) വിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു.  "ഞാൻ നബി(സ) യുടെ ഖബറിനു  സമീപം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു അഹ്രാബ് അവിടെ വന്നു ഇപ്രകാരം പറഞ്ഞു.( السّلام عليك يا رسول الله) 'അല്ലാഹുവിന്റെ തിരു ദൂതരെ! അങ്ങയിക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. "അവർ സ്വശരീരങ്ങളെ അക്രമിച്ച അവസരത്തിൽ  അവർ താങ്കളുടെ  സന്നിധിയിൽ വന്നു അല്ലാഹുവോട് പൊറുക്കലിനെ  തേടുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അവർ അല്ലാഹുവെ എത്തിക്കുന്നതാണ്." അതിനാല എന്റെ പാപത്തിനു മോചനം തേടിയും അങ്ങയുടെ അടുത്ത ഞാനിതാ വന്നിരിക്കുന്നു. തുടർന്ന് അദ്ദേഹം ചില വരികൾ പാടി.അതിന്റെ സാരമിതാനു.
"സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകലുമെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വച്ച് ഏറ്റവും ഉത്തമാമാരായ നബിയേ! അങ്ങ് താമസിക്കുന്ന  ഈ ഖബറിന്  വേണ്ടി ഞാൻ ജീവാർപ്പണം ചെയ്യാൻ തയ്യാറാണ്. അങ്ങയുടെ ഈ ഖബറിലാണല്ലോ പവിത്രതയും ധര്മ്മവും ബഹുമാനവും നിലകൊള്ളുന്നത്.ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. ഉത്ബീ (റ) പറയുന്നു: അന്നേരം എനിക്ക് ഉറക്കം വന്നു.
ഞാൻ നബി(സ) യെ ഉറക്കത്തിൽ കണ്ടു.നബി(സ) എന്നോട് പറഞ്ഞു: "ഓ ഉത്ബീ താങ്കൾ ചെന്ന് അദ്ദേഹത്തിന്റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു കൊടുത്തതായി ആ അഹ്രാബിക്ക് സന്തോഷ വാർത്ത അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ)