ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ജമാഅത്തെ ഇസ്ലാമിയും തൈപ്പൂയ കാവടിയാട്ടവും!. Show all posts
Showing posts with label ജമാഅത്തെ ഇസ്ലാമിയും തൈപ്പൂയ കാവടിയാട്ടവും!. Show all posts

Friday, 2 February 2018

ജമാഅത്തെ ഇസ്ലാമിയും തൈപ്പൂയ കാവടിയാട്ടവും!

ഹരിപ്പാട് ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ കാവടിയാട്ടം സോളിഡാരിറ്റി വക വെള്ളം വിതരണം നടത്തുന്ന ഫോട്ടോയാണ്  കാണുന്നത്.

 ആർക്കും ഭക്ഷണവും വെള്ളവും കൊടുക്കുന്നതിനു നാം എതിരല്ല, സന്തോഷമുള്ള കാര്യം തന്നെയാണ്. പക്ഷെ, തിരുനബി തങ്ങളുടെ ജന്മ ദിനവുമായി ബന്ധപ്പെട്ടു സന്തോഷിക്കുകയോ സന്തോഷം പങ്കുവെക്കുകയോ മധുരം വിതരണം ചെയ്യുകയോ ചെയ്യുന്നത് ജമാഅതെ ഇസ്‌ലാമിയുടെ വിശ്വാസപ്രകാരം  അനിസ്‌ലാമികവും നിഷിദ്ധവുമാകുന്നത് ഉൾകൊള്ളാൻ ഒരു മുസ്ലിം മനസ്സും  അനുവദിക്കില്ല. നിങ്ങളെ സംബന്ധിച്ച്അതൊക്കെ അനിസ്ലാമികമാണ്. നിങ്ങൾ അതൊക്കെ നിഷിദ്ധമാക്കുന്നവരുമാണ്.

എന്നാൽ, പിറന്ന നാടിനോടുള്ള പുച്ഛവും ഇസ്ലാമിക സ്റ്റേറ്റിനോടുള്ള അഭിവാഞ്ചയും പേറി ജന്മം കൊണ്ട ജമാഅത്തെ  ഇസ്‌ലാമി  മതേതരത്വം തെളിയിക്കാനുള്ള പുറപ്പാട് കാണുമ്പോൾ ജമാഅത്തുകാരെ..., നിങ്ങൾ സ്വയം പരിഹാസ്യരാവുകയാണ്. മുസ്ലിം സമൂഹം നിങ്ങളുടെ  ഈ കാപട്യം കണ്ട്, പൊതു സമൂഹത്തിൽ നിവർന്നു നിൽക്കാൻ നിങ്ങൾ പെടുന്ന പെടാപാടു  കണ്ട്  ചിരിക്കുകയാണ്.

നിങ്ങൾ ഇനിയും നിങ്ങളുടെ വിഷലിപ്ത  ബിദഈ ആശയങ്ങളിലൂടെ ജീവിച്ചാൽ  സമൂഹം അംഗീകരിക്കില്ലെന്നുള്ളത് നിങ്ങളുടെ നല്ലൊരു തിരിച്ചറിവാണ്, ജമാഅത്തുകാരെ....