ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label കുടുംബ ജീവിതത്തിൽ വഴക്കില്ലാതാക്കാൻ. Show all posts
Showing posts with label കുടുംബ ജീവിതത്തിൽ വഴക്കില്ലാതാക്കാൻ. Show all posts

Sunday, 11 February 2018

കുടുംബ ജീവിതത്തിൽ വഴക്കില്ലാതാക്കാൻ

*നമ്മുടെ വീട്*🏛 :-

അല്ലാഹു നൽകിയ അനുഗ്രഹമാണ് *കുടുംബം*. മതാപിതാക്കളാണ് കുടുംബത്തിന്റെ നെടും തൂണ്.കുടുംബത്തിന്റെ *ഐക്യ*മാണ് ആ കുടുംബത്തിന്റെ ഉയർച്ച.

*നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?*

ഈ കുറഞ്ഞ കാലത്തെ ജിവിതം പരസ്പരം വിമർശിച്ചിട്ട് ഏന്ത് കാര്യം?
വിമർശിക്കു തോറും കുടുംബങ്ങളിൽ *വാശിയും വൈരാഗ്യവും* കൂടി വരുന്നു. തിരിച്ച് വരാത്ത ഈ ലോകത്ത് വിഡ്ഡികളാകാതെ ഉള്ള ജിവിതം *സന്തോഷ*ത്തിലാകണം. ഒരു ദിവസത്തെ  ജീവിതം  പോയാൽ അത് നഷ്ടം   തന്നെയാണ്.
പരസ്പരം *സ്നേഹ*മില്ലാത്ത വീടുകളിൽ *ഐശ്വര്യം* ഉണ്ടാകില്ല.അനുജൻ/ ജേഷ്ടൻ / പെങ്ങൾ / മതാപിതാക്കൾ / അതൊക്കെ ഓരോ ബന്ധങ്ങളാണ്... ഒരുമിച്ച് നിന്ന് ഒരു കുടുംബത്തെ ഏങ്ങനെ ഉയർത്താം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്....🤔

എല്ലാവരേയും ഒരുമിപ്പിക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്..👍

ഒരു *വാക്ക്* മതിയാകും ഒരു കുടുംബം ചിന്നിച്ചിതറാൻ.. അയൽവാസികളുടെ ഇടയിൽ *കോമാളി*  ജീവിതം നയിക്കാൻ... മറ്റുള്ളവരുടെ മുൻപിൽ ചിരിപ്പിക്കാൻ അവസരം കൊടുക്കാതിരിക്കുക.. ഒരു കുടുംബത്തെ ഉന്നതിയിലേക്കു എത്തിക്കുന്നതും / താഴ്ത്തുന്നതും ആ കുടുംബ *വ്യക്തികളുടെ സ്വാഭാവ*മനുസരിച്ചായിരിക്കും.
നമ്മൾ കുടുംബത്തിലെ വ്യക്തികളെ കുറ്റപ്പെടുത്തുന്നതിന് പകരം  *സമാധാനിപ്പിക്കുക*...

അനുജന്റെ ഭാഗത്ത് നിന്ന് ചിന്തിയ്ക്കുക
ജേഷ്ടന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുക
പെങ്ങൾ / മതാപിതാക്കൾ / ഇവരെയൊക്കെ കുറ്റപ്പെടുത്തുന്നതിന് പകരം *അവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കുക*..

 കുടുംബത്തിലെ ഒരോ വ്യക്തികളെ കുറിച്ച് പഠിക്കുക. മനസിലാക്കുക.
*പുഞ്ചിരിച്ച്കൊണ്ട് മാത്രമേ പെരുമാറാവൂ*.....

 ഞനാണ് ശരി/എന്റെ ചിന്തയാണ് ശരി/ എന്ന മനോഭാവം പൂർണ്ണമായി മാറ്റിയെടുക്കണം....
ആരെയും ഒറ്റപ്പെടുത്തി *കുറ്റപ്പെടുത്തരുത്* ....

എല്ലാവരും ആഗ്രഹിക്കുന്നത് *കുടുംബങ്ങളിൽ സമാധാനമാണ്.*...

എന്തെങ്കിലും കുറച്ച് ലാഭങ്ങൾക്ക് വേണ്ടി *കുടുംബ ബന്ധം തകർക്കരുത്*.....
കുടുംബങ്ങൾ ചിന്നിച്ചിതറാനുള്ള *അവസരങ്ങൾ ഉണ്ടാവരുത്*...
ഒരോർത്തർക്കും ഒരോ പദവികളുണ്ട്

*മാതാവ്*  ഒരു പദവിയാണ്
*പിതാവ്*ഒരു പദവിയാണ്
*ജേഷ്ഠൻ* ഒരു പദവിയാണ്
*അനിയൻ* ഒരു പദവിയാണ്...
*ഭാര്യ* ഒരു പദവിയാണ്
*പെങ്ങൾ* ഒരു പദവിയാണ്
ജേഷ്ഠന്റെ ഭാര്യ *അമ്മയുടെ  സ്ഥനത്താണ്*..

മൂത്തവരെ മൂത്തവരായും
ഇളയവരെ ഇളയവരായി തന്നെ കാണണം...

കുംടുംബ ബന്ധം തകരുന്ന *ഒരു സംസാരവും* അണിയറയിൽ *നടക്കരുത്*..
വീട്ടിലെ മരുമക്കളെ *സ്വന്തം മക്കളായി* ഭാർത്താവിന്റെ മതാപിതാക്കൾ കാണണം.
കാരണം  അവരുടെ പെൺമക്കളെയും മറ്റു വിടുകളിലേക്ക് കെട്ടിച്ച് വിട്ടിട്ടുണ്ടാകും... എല്ലാവരും സ്ത്രീകളാണെന്ന ബഹുമാനം നൽകുക...

അയൽവാസികളെ പരിഗണിക്കുക... അവർ ചിലപ്പോൾ മിണ്ടിയിലെങ്കിലും നമ്മൾ മിണ്ടി തുടങ്ങണം നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന എല്ലാ സന്തോഷങ്ങളിലും *അവരെകൂടി ഉൾകൊള്ളിക്കണം*..👍

*നല്ല മാറ്റങ്ങളും* / *നല്ല ചിന്തകളും* /
പഴകി ദ്രവിച്ച ചിന്തകളെ ഒഴിവാക്കൂ...
*പുതിയ ചിന്തയുള്ള പുതിയ മനുഷ്യനാകുക*...
എല്ലാത്തിലുമുപരി - കുടുംബത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന- അയൽവക്കത്തോ ബന്ധത്തിൽ [സ്വന്തത്തിൽ ] തന്നെയോ ഉള്ള ,ചിരിച്ച് കൊല്ലുന്ന/പ്രശ്നങ്ങൾക്ക് തിരികൊളുത്തുന്ന - കീടങ്ങളെ അറിയുക! അകറ്റുക!
*മാറ്റങ്ങൾ നല്ലചിന്തകളിൽ നിന്നും കടന്ന് വരട്ടെ*.....