ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ഇസ്തിഗാസ-സുയൂഥി ഇമാമിനെ റാഞ്ചാനെത്തിയ മുജാഹിദ് മൗലവി മൂക്കുകുത്തി വീണു. Show all posts
Showing posts with label ഇസ്തിഗാസ-സുയൂഥി ഇമാമിനെ റാഞ്ചാനെത്തിയ മുജാഹിദ് മൗലവി മൂക്കുകുത്തി വീണു. Show all posts

Saturday, 11 August 2018

സുയൂഥി ഇമാമിനെ റാഞ്ചാനെത്തിയ മുജാഹിദ് മൗലവി മൂക്കുകുത്തി നിലത്തു വീണു

*സുയൂഥി ഇമാമിനെ റാഞ്ചാനെത്തിയ, 'ഇറക്കുമതി' മൗലവി മൂക്കുകുത്തി നിലത്ത് വീണു!*
👇👇👇👁👁👁
https://youtu.be/tUdBpoRc8Yk
🌷സുയൂഥി ഇമാമിനെ വഹാബീ പോക്കറ്റിലാക്കാൻ മൗലവിമാർക്കെന്തോ ബല്ലാത്ത പൂതി ...മുമ്പൊക്കെ സുയൂഥി ഇമാമെന്നു കേട്ടാൽ 'ഖുറാഫി'എന്ന് പറഞ്ഞ് ഓടി രക്ഷപെട്ടിരുന്ന മൗലവിമാർക്ക്-ഇത്തരത്തിലോടിയാൽ ഒരുപാടെത്തുന്നതിന് മുമ്പ് ''തെക്കോട്ടെടുക്കേണ്ടി വരുമെന്ന'' പഴയ ഡയലോഗ് ഓർമ്മ വന്നപ്പോൾ സംഭവിച്ചതാണ്... സാരമില്ല... ഏതു കുട്ടിക്കുമുണ്ടാകുമല്ലോ ആഗ്രഹങ്ങളും അഭിലാഷങ്ങളും... കൂടെയുള്ളവരെല്ലാം ജിന്നും സിഹ്റും എലസുമായി പരസ്പരം പട വെട്ടുന്ന നേതൃനിരയിലേക്ക് നാലാളുടെ മുമ്പിൽ പറയാൻ പറ്റുന്ന ഒരാളെ വേണമെന്ന ആഗ്രഹം ആർക്കും സ്വാഭാവികം...

വഹാബി ആയി എന്നു കരുതി ആഗ്രഹങ്ങൾ പാടില്ല എന്ന് നിയമമില്ലാത്തതു കൊണ്ട് സംഘടനാ തലത്തിൽ പ്രശ്നങ്ങളില്ല... മുസ്ലിംകളെ എങ്ങിനെയെങ്കിലും മുശ്രിക്കാക്കണമെന്ന ആഗ്രഹത്തിന് മുൻഗണന വേണമെന്ന് മാത്രം...

എതായാലും എട്ടും പത്തുമായി തകർത്താടുന്ന വഹാബീ ഊഞ്ഞാലിന് അഡ്രസുണ്ടാക്കാനായി സ്വന്തംആഗ്രഹങ്ങൾ പലതും ബലി പെരുന്നാളിനെക്കാളും വലിയ ബലി കൊടുത്തിട്ടാണ് സുയൂഥി ഇമാമിനെ വട്ടമിട്ടത്... കുട്ടിയുണ്ടാകുന്നതിന് മുന്നേ കുട്ടിയുടുപ്പ് വാങ്ങിച്ചിട്ടത് പാകമാകുന്നില്ലെന്ന അവസ്ഥയിൽ നിന്ന് തലയൂരാനായി ഇത്തരം ചെറിയ തരികിടകളൊക്കെ സ്വാഭാവികം... അതിനി ജനങ്ങളോട് ,പ്രത്യേകിച്ച് കിളി പോയ അണികളോട് പറഞ്ഞ് പഠിപ്പിക്കലാണ് ഏറ്റവും വലിയ സാഹസം...പണ്ടൊക്കെയായിരുന്നെങ്കിൽ ഖുബൂരി-ഖുറാഫി-ഷിയ തുടങ്ങിയ സാധാ നമ്പറുകളോ, ലോകത്തിലെ ഏതെങ്കിലും മഖ്ബറകളിൽ ആരെങ്കിലും വരുന്ന ഫോട്ടോ കംപ്യൂട്ടറിൽ കയറ്റി കുട്ടപ്പനാക്കി എടുത്തതിന്റെ കോപ്പിയോ മതിയായിരുന്നു- എന്തും വിളിച്ചു പറയാൻ... തൗഹീദിന്റെ പേരിലുള്ള ഗ്രൂപ്പ് പോരും ശിർക്ക് വാരി ചെളിയാക്കി എറിയലും തുടങ്ങിയതിൽപിന്നെ മൗലവിമാരെ അണികൾക്കത്ര വിശ്വാസം പോരാ... ജിന്നുകളെയും മറ്റും കൂട്ടി കാര്യമായി കൂടിയാലോചിച്ചപ്പോൾ തോന്നിയ ഐഡിയയാണ് ഗൾഫിൽ നിന്ന് മൗലവിമാരെ ഇറക്കുമതി ചെയ്യുക എന്നത്... സംഗതി ഉസാറെന്നു തോന്നിയപ്പോൾ പിന്നെ വെച്ചു താമസിപ്പിച്ചില്ല... കിട്ടാവുന്നതിലേറ്റവും വിവരമുള്ള സലഫീ പ്രമാണിമാർ കൂടും കുടുക്കയുമെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ,നേരെ കൊച്ചു കേരളത്തിലേക്ക്... സലഫീ ഫെസ്റ്റിന്റെ താളമേളങ്ങളോടെയുള്ള സ്വീകരണവും മറ്റും അന്തപുരം കഥകൾ... അദൃശ്യമറിയുന്നവനല്ലാഹു ആകുമെന്ന വഹാബിയൻ ഉസൂലുള്ളതുകൊണ്ട്- മറ്റൊരു പടച്ചോനെ രംഗത്തെത്തിച്ച് 'ആ ഫ്ളോ'കളയാൻ ഉദ്ധേശമില്ലാത്തതിനാൽ അത്തരം രഹസ്യങ്ങളവിടെ നിൽക്കട്ടെ...

''ഹൈ ക്വാളിറ്റിയോടെ'' ഇറക്കുമതി ചെയ്യപ്പെട്ട ''മുതൽ'' സുന്നികളുടെ മുന്നിൽ നേർക്കുനേരെത്തിയതോടെ ആകെ കുടുങ്ങി... ഏതെങ്കിലും കുടുസു മുറിയിലിരുന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ ഓൺലൈൻ മുഫ്തിമാരാകുന്നതു പോലെയല്ല കാര്യങ്ങളെന്ന് ബോധ്യപ്പെടണമെങ്കിൽ- മൗലവിമാരിതു പോലത്തെ കുടുക്കിൽ പെടണം...!...

ഏതാണ്ട് എലിക്കെണിയിൽ പെട്ട പ്രതീതി...സുയൂഥി ഇമാമിനെ റാഞ്ചാനായി z കാറ്റഗറി നജ്ദിയൻ സുരക്ഷയുമായവതരിച്ച മൗലവി-സുഹൈൽ യൂസുഫ് ,സുയൂഥി ഇമാമിന്റെ കിതാബിന്റെ പേര് പോലും വ്യക്തമായിട്ട് പറയാനറിയാതെ വെള്ളം കുടിക്കുന്നു... വല്ലാത്ത കഷ്ടം തന്നെ ... അവസാനം സുയൂഥി ഇമാമും വേണ്ട- ഒന്നും വേണ്ട- ഇതൊന്നവസാനിപ്പിച്ച് എങ്ങിനെയെങ്കിലും തടി എടുത്താൽ മതി എന്ന് കരുതി- അവസാനമൊരു ''അവസാനത്തിൽ'' കയറിപ്പിടിച്ചു... അതാകട്ടെ, പിടിച്ചതിലും വലുത് മാളത്തിലെന്ന പോലെ അവസാനത്തെ കുടുക്കുമായി-പാവം മൗലവിയുടെ കഴുത്തിൽ തന്നെ വീണു...ഉസ്താദ് അഹമ്മദ് സഖാഫി മമ്പീതി മൗലവിയെ കയ്യോടെ പിടികൂടി... '' ഫീ ആഹിരി കിതാബിഹി'' എന്ന ഉദ്ധരണിയുടെ അർത്ഥം'' അവസാന കിതാബിൽ'' എന്നാണത്രെ... ഇത്തരം മണ്ടത്തരം പറയാനാണോ മൗലവീ ഇത്രയും സാഹസപ്പെട്ടിങ്ങോട് വണ്ടി കയറിയത്...ഏതായാലും 'കടല് കൊണ്ടുപോകാനെത്തിയിട്ടൊരു കൊഞ്ചിനെപ്പോലും കൊണ്ടു പോകാനാകാത്ത ഗതികേടിലായി വഹാബിസം'... മാത്രവുമല്ല, ഇനി എന്തു ചെയ്യുമെന്ന് ഒരു വഹാബികൾക്കും ഒരു പിടുത്തവുമില്ല... സുയൂഥി ഇമാമിനെ സുന്നികൾക്ക് തീറെഴുതിക്കൊടുത്ത് ഖുബൂരി-ഖുറാഫി-ഷിയാ വിളിയുമായി എവിടെയെങ്കിലുമിരുന്നാൽ മതിയായിരുന്നു...ഇതിപ്പോൾ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേല്പിച്ച് അത്താഴമില്ലെന്നു പറഞ്ഞ പ്രതീതി... സുയൂഥി ഇമാമിനെ ഒന്നാം നമ്പർ മഹാനാക്കി തർളിയത്തിന്റെ അടിപൊളി  സല്യൂട്ടും കൊടുത്തു വഹാബികൾ...!...ഇനി എന്ത് ചെയ്യും... ആ ഇമാം ഇസ്തിഗാസ നടത്തിയ ജീവിച്ചിരിക്കുന്ന നൂറുകണക്കിനു തെളിവുകളെന്തു ചെയ്യും... വഹാബികൾ പേടിക്കുന്നതവിടെയാണ്... അതേ... മരണപ്പെട്ട മഹത്തുക്കളെ വഹാബികൾ വല്ലാതെ ഭയപ്പെടുന്നു... മരിച്ചു പോയി - ഇനി എന്താണെന്ന് ചോദിച്ചിരുന്നവർ ,ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരെ ഭയപ്പെടുന്നു...വഹാബീ നവോത്ഥാനം മരണപ്പെട്ടവരെ പേടിക്കുന്ന കോലത്തിലേക്ക് തേര് തെളിക്കുകയാണ്... ജിന്നും ഇൻസും ഉൾപ്പെടെ-പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ബിഗ് സല്യൂട്ട്....
                    ✍ *ഖുദ്സി*