ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 28 January 2020

സ്ത്രീ സമരവും ആഇശ ബീവിയും ജമൽ യുദ്ധവും !

സ്ത്രീകളെ സമരത്തിനിറക്കാൻ ആയിശ ബീവി (റ) ജമൽയുദ്ധത്തിൽ പങ്കെടുത്ത ചരിത്രം എടുത്തുകാട്ടി അച്ച് നിരത്തുന്നവരോട് അവരുടെ നേതാവ് ഇബ്നു തൈമിയ്യ തന്‍റെ മിന്‍ഹാജുസുന്നയിൽ എഴുതി വെച്ചിരിക്കുന്നത് കാണുക.

فَإِنَّ عَائِشَةَ لَمْ تُقَاتِلْ، وَلَمْ تَخْرُجْ لِقِتَالٍ، وَإِنَّمَا خَرَجَتْ لِقَصْدِ الإِصْلَاحِ بَيْنَ المُسْلِمِينَ، وَظَنَّتْ أَنَّ فِي خُرُوجِهَا مَصْلَحَةً لِلمُسْلِمِينَ، ثُمَّ تَبَيَّنَ لَهَا فِيمَا بَعْدُ أَنَّ تَرْكَ الخُرُوجِ كَانَ أَولَى، فَكَانَتْ إِذَا ذَكَرَتْ خُرُوجَهَا تَبْكِي حَتَّى تَبُلَّ خِمَارُهَا، وَهَكَذَا عَامَّةُ السَّابِقِينَ نَدِمُوا عَلَى مَا دَخَلُوا فِيهِ مِنَ القِتَالِ، فَنَدِمَ طَلْحَةُ، وَالزُّبَيْرُ، وَعَلِيٌّ، رَضِيَ اللهُ عَنْهُمْ أَجْمَعِينَ، وَلَمْ يَكُنْ "يَوْمَ الجَمَلِ" لِهَؤُلَاءِ قَصْدٌ فِي الاِقْتِتَالِ، وَلَكِنْ وَقَعَ الاِقْتِتَالُ بِغَيْرِ اخْتِيَارِهِمْ..

(ആയിശ(റ) അലിയുമായി യുദ്ധം ചെയ്യുകയോ യുദ്ധത്തിനു വേണ്ടി പുറപ്പെടുകയോ ചെയ്തിട്ടില്ല. മുസ്ലിംകള്‍ക്കിടയിൽ മസ്‌ലഹത്ത് ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ പുറപ്പെട്ടത്. തന്‍റെ ഈ പുറപ്പാട് അവര്‍ക്ക് ഗുണകരമായിരിക്കും എന്നവർ കരുതി. അതൊഴിവാക്കുകയിരുന്നു ഉചിതം എന്ന് പിന്നീടവര്‍ക്ക് ബോധ്യമാവുകയും ചെയ്തു. തന്‍റെ ആ പുറപ്പാടിന്‍റെ ഓര്‍ക്കുമ്പോഴെല്ലാം ഉത്തരീയം നനഞ്ഞു കുതിരുമാറ് അവർ കരയാറുണ്ടായിരുന്നു. ഇപ്രകാരം ജമല്‍ യുദ്ധത്തിൽ പങ്കുകൊണ്ട ആദ്യകാലക്കാരായ സ്വഹാബികള്‍ എല്ലാവരും ദുഖിക്കാറുണ്ടായിരുന്നു. ത്വല്‍ഹയും സുബൈറും അലിയുമെല്ലാം അങ്ങനെ ദു:ഖിച്ചവരാണ്. ജമല്‍ യുദ്ധം ഇവരുടെയൊന്നും ഉദ്ദേശ്യത്തോടെയായിരുന്നില്ല. ഇവര്‍ ഉദ്ദേശിക്കാത്ത വിധം യുദ്ധം സംഭവിക്കുകയായിരുന്നു.)

ഇബ്നു ഉമറിന്‍റെ അടുത്തുകൂടി കടന്നുപോകുമ്പോൾ 'അന്ന് ഞാന്‍ പുറപ്പെട്ടപ്പോൾ എന്തുകൊണ്ട് നീ എന്നെ തടഞ്ഞില്ല' എന്ന് ആയിശ(റ) ചോദിക്കാറുണ്ടായിരുന്നു എന്ന് ഇമാം ദഹബി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുപോലെ
وَلَا شَكَّ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا هِيَ المُخْطِئَةُ لِأَسْبَابٍ كَثِيرَةٍ، وَأَدِلَّةٍ وَاضِحَةٍ، وَمِنْهَا: نَدَمُهَا عَلَى خُرُوجِهَا
നിസ്സംശയം, പല കാരണങ്ങളാലും വ്യക്തമായ തെളിവുകള്‍ പ്രകാരവും ജമൽ സംഭവത്തില്‍ ആയിശ(റ) തെറ്റുകാരിയായിരുന്നു. അതില്‍ പെട്ടതാണ്, ആ പുറപ്പാടിന്‍റെ വിഷയത്തിലുള്ള അവരുടെ ഖേദപ്രകടനം) അല്‍ബാനിയും രേഖപ്പെടുത്തുന്നു.

വസ്തുത ഇതായിരിക്കെ, സ്വഹാബികളുടെ കാലത്തും ശേഷവും മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന നിര്‍ഭാഗ്യകരമായ സായുധ പോരാട്ടങ്ങളായ ജമൽ-സ്വിഫ്ഫീന്‍- മആരിബുല്‍ കുബ്റാ യുദ്ധങ്ങളെപ്പോലും തങ്ങളുടെ വൈകാരിക പ്രകടനങ്ങള്‍ക്ക് തെളിവാക്കുന്നവരുടെ കൂറ് ഇസ്‌ലാമിനോടോ അതോ കലാപങ്ങളോടും ഫിത്‌നകളോടുമോ എന്ന് വായനക്കാർക്ക് തീരുമാനിക്കാം.

ആയിശ ബീവിയുടെ യുദ്ധ നേതൃത്വമിങ്ങനെ...

#ആയിശ (റ) #യുദ്ധത്തിന് #നേതൃത്വം #നൽകിയില്ലേ എന്നാണ് ചിലരുടെ ചോദ്യം. ആ മാതൃകാമഹതിയെ കുറിച്ച് അപവാദം പറയരുത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു യുദ്ധത്തിന് ,മുഖവും മുൻകൈയും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ മുഴുവൻ മറച്ച അവർ ഒട്ടകക്കൂടാരത്തിനുള്ളിലിരുന്നാണ് യുദ്ധത്തിന് ''നേതൃത്വം'' നൽകിയത്.പുറത്തിറങ്ങിയല്ല. സ്ത്രീ ശരീരം മുഴുവൻ മറച്ചാലും വസ്ത്രത്തിനുമുണ്ടല്ലോ ഒരാകർഷണീയത. അതുപോലും പ്രകടമാകാതിരിക്കാനാണ് അവർ ഒട്ടകക്കട്ടിലിൽ തന്നെ ഇരുന്നത്. യുദ്ധത്തിൽ ഒട്ടകത്തിന്റെ കാലിന് വെട്ടേറ്റപ്പോൾ ഒട്ടകക്കൂടാരം എടുത്തുകൊണ്ടുപോയി അവർക്ക് പ്രത്യേക ടെന്റുണ്ടാക്കി  പൂർണ സംരക്ഷണം സ്വഹാബികൾ നൽകി. (അൽബിദായവന്നിഹായ: 7/292).

യുദ്ധത്തിൽ മഹതി ആയിശ (റ) പുരുഷന്മാർക്കിടയിൽ ഇറങ്ങി നേതൃത്വം നൽകിയതിന് തെളിവുണ്ടെങ്കിൽ പറയട്ടെ. 

സ്ത്രീകൾക്ക് ഇസ്‌ലാം യുദ്ധം നിശ്ചയിച്ചിട്ടില്ല. ആവശ്യമാണെങ്കിൽ യുദ്ധ സംഘത്തോടൊപ്പം അവർക്ക് പോകാം. മുറിവ് പറ്റിയ ഭടന്മാരെ ശുശ്രൂഷിക്കാനും, അവർക്ക് വെള്ളം നൽകാനും അതുപോലെയുള്ള സേവനം ചെയ്യാനും അവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും. അനസ് (റ) വിൽ നിന്ന് നിവേദനം: "നബി തിരുമേനി (സ) ഉമ്മുസുലൈം (റ) യെയും, മറ്റു ചില സ്ത്രീകളെയും യുദ്ധത്തിന് കൊണ്ടുപോയിരുന്നു. അവർ സൈനികർക്ക് വെള്ളം നൽകുകയും, പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു."
(മുസ്ലിം)

ഉമ്മു അതിയ്യ(റ) യിൽ നിന്ന് നിവേദനം: ഞാൻ പ്രവാചകരോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഞാൻ ഒട്ടകക്കൂടാരങ്ങൾക്ക് കാവൽ നിൽക്കുകയും പോരാളികൾക്ക് ഭക്ഷണമുണ്ടാക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും രോഗികളെ പരിചരിക്കുകയുമാണ് ചെയ്തിരുന്നത്.
(മുസ്ലിം)

ഉമ്മു അമ്മാറ [റ]യുടെ പോരാട്ടം...

ഉമ്മു അമ്മാറ [റ]എന്ന ധീരവനിത ഉഹ്ദ് യുദ്ധത്തിൽ നബി (സ )യെ സംരക്ഷിക്കാൻ പോരാടിയില്ലേ എന്നാണ് മറ്റൊരു ചോദ്യം. തീർച്ചയായും അതെ എന്നാണ് ഉത്തരം. സംഭവത്തിന്റെ പൂർണരൂപം ഇപ്രകാരമാണ്: മഹതി ഉമ്മു അമ്മാറ (റ) തന്റെ ഭർത്താവ് ഗസിയ്യ യോടൊപ്പം ഉഹ്ദ് യുദ്ധത്തിന് പോയി. ആദ്യഘട്ടം അവർ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ല.പ്രത്യുത, ഒരു തോൽപാത്രം വെള്ളവുമായി പരിക്കേറ്റവർക്കും മറ്റുമായി വെള്ളം നൽകാൻ സജ്ജമായി നിൽക്കുകയായിരുന്നു. പിന്നീട് യുദ്ധം തീവൃ മാവുകയും ഒരു ഘട്ടത്തിൽ പല സ്വഹാബികളും പ്രവാചകരെ വിട്ട് ഓടിപ്പോവുകയും ചെയ്തപ്പോൾ അവർ നേരിട്ട് പോർക്കളത്തിൽ ഇറങ്ങി ധീരധീരം പടവെട്ടി.             

മുസ്ലിംകൾക്ക് നേരെ ശത്രുക്കൾ ഇങ്ങോട്ട് വന്ന് ആക്രമിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുമ്പോൾ  സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ യുദ്ധം എല്ലാവർക്കും നിർബന്ധമാക്കുമെന്ന കർമശാസ്ത്ര നിയമമാണിവിടെ വ്യക്തമാകുന്നത്.

"മുസ്ലിം ജനവാസമുള്ള സ്ഥലത്തോ അവരുടെ പ്രദേശങ്ങളിലോ ശത്രു ഇങ്ങോട്ട് വന്ന് ആക്രമിച്ചാൽ അവരെ സാധ്യമായ എല്ലാ നിലയിലും പ്രതിരോധിക്കൽ മുസ്ലിങ്ങൾക്ക് നിർബന്ധമാകും.  യുദ്ധം നിർബന്ധമില്ലാത്ത ദരിദ്രൻ ,കുട്ടി, കടബാധ്യതയുള്ളവൻ, അടിമ, സ്ത്രീ, എന്നിവർക്കെല്ലാം ഈ ഘട്ടത്തിൽ പ്രതിരോധം നിർബന്ധമാകും "
[തുഹ്ഫ: 9/235]

പ്രവാചക തിരുമേനി [സ] യെ ശത്രുക്കൾ വളഞ്ഞിട്ടു അക്രമിക്കാൻ ശ്രമിച്ച ഈ ഘട്ടം ഉധൃത സാഹചര്യത്തേക്കാൾ ഗുരുതരമാണല്ലോ.

പര പുരുഷൻമാർക്കിടയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതും സമ്മിശ്ര വേദികളിൽ പങ്കെടുക്കുന്നതും സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയിൽ പറയുന്നത് കാണുക"
"സ്ത്രീപുരുഷ സമ്മിശ്രമായ സദസ്സുകൾ ഇസ്ലാമിക പ്രകൃതിയുമായി എത്രമാത്രം വിയോജിക്കുന്നുവെന്ന് ഈ നിയമങ്ങളിൽ നിന്ന് സ്വയം വ്യക്തമാണ്. പ്രാർത്ഥനാവേളയിൽ ദിവ്യ മന്ദിരത്തിൽ വെച്ച് പോലും  സ്ത്രീപുരുഷന്മാർ ഇടകലരുന്നതനുവദിക്കാത്ത ഒരു മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസ്സുകളിലും അതനുവദിക്കുമെന്ന് എങ്ങിനെ സങ്കൽപ്പിക്കും?"
[തഫ്ഹീമുൽ ഖുർആൻ: 3/384 ] സൂറത്തു ന്നൂർ 31 ആം സൂക്തത്തിന്റെ വ്യാഖ്യാനത്തിലാണിത്   പറയുന്നത്.

ഇസ്ലാമിക നിയമം ആധുനികകാലത്തിനനുയോജ്യമല്ലെന്ന്  പറയുന്നവർ വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾക്ക് പ്രതിവിധിയു ണ്ടെങ്കിൽ നിർദ്ദേശിക്കട്ടെ. ഇസ്ലാമിക നിയമങ്ങൾ ഭാഗികമായെങ്കിലും നടപ്പാക്കുന്ന മുസ്ലിം രാജ്യങ്ങളിലെ സ്ത്രീ സുരക്ഷയും ഇതര രാജ്യങ്ങളിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങളും താരതമ്യം ചെയ്യട്ടെ.

Thursday, 16 January 2020

അസ്മാഉൽ ഹുസ്ന

۞ ﺍﻟﻠﻪ ۞ ﺍﻟﺮﺣﻤﻦ ۞ ﺍﻟﺮﺣﻴﻢ ۞ ﺍﻟﻤﻠﻚ ۞ ﺍﻟﻘﺪﻭﺱ ۞ ﺍﻟﺴﻼﻡ ۞ ﺍﻟﻤﺆﻣﻦ ۞ ﺍﻟﻤﻬﻴﻤﻦ ۞ ﺍﻟﻌﺰﻳﺰ ۞ ﺍﻟﺠﺒﺎﺭ ۞ ﺍﻟﻤﺘﻜﺒﺮ ۞ ﺍﻟﺨﺎﻟﻖ ۞ ﺍﻟﺒﺎﺭﺉ ۞ ﺍﻟﻤﺼﻮﺭ ۞ ﺍﻟﻐﻔﺎﺭ ۞ ﺍﻟﻘﻬﺎﺭ ۞ ﺍﻟﻮﻫﺎﺏ ۞ ﺍﻟﺮﺯﺍﻕ ۞ ﺍﻟﻔﺘﺎﺡ ۞ ﺍﻟﻌﻠﻴﻢ ۞ ﺍﻟﻘﺎﺑﺾ ۞ ﺍﻟﺒﺎﺳﻂ ۞ ﺍﻟﺨﺎﻓﺾ ۞ ﺍﻟﺮﺍﻓﻊ ۞ ﺍﻟﻤﻌﺰ ۞ ﺍﻟﻤﺬﻝ ۞ ﺍﻟﺴﻤﻴﻊ ۞ﺍﻟﺒﺼﻴﺮ ۞ ﺍﻟﺤﻜﻢ ۞ ﺍﻟﻌﺪﻝ ﺍﻟﻠﻄﻴﻒ ۞ﺍﻟﺨﺒﻴﺮ ۞ ﺍﻟﺤﻠﻴﻢ ۞ ﺍﻟﻌﻈﻴﻢ ۞ ﺍﻟﻐﻔﻮﺭ ۞ ﺍﻟﺸﻜﻮﺭ ۞ ﺍﻟﻌﻠﻲ ۞ ﺍﻟﻜﺒﻴﺮ ۞ ﺍﻟﺤﻔﻴﻆ ۞ ﺍﻟﻤﻘﻴﺖ ۞ ﺍﻟﺤﺴﻴﺐ ۞ ﺍﻟﺠﻠﻴﻞ ۞ ﺍﻟﻜﺮﻳﻢ ۞ ﺍﻟﺮﻗﻴﺐ ۞ ﺍﻟﻤﺠﻴﺐ ۞ ﺍﻟﻮﺍﺳﻊ ۞ ﺍﻟﺤﻜﻴﻢ ۞ ﺍﻟﻮﺩﻭﺩ۞ ﺍﻟﻤﺠﻴﺪ ۞ﺍﻟﺒﺎﻋﺚ ۞ ﺍﻟﺸﻬﻴﺪ ۞ ﺍﻟﺤﻖ ۞ ﺍﻟﻮﻛﻴﻞ ۞ ﺍﻟﻘﻮﻱ ۞ ﺍﻟﻤﺘﻴﻦ ۞ ﺍﻟﻮﻟﻲ ۞ ﺍﻟﺤﻤﻴﺪ ۞ ﺍﻟﻤﺤﺼﻲ ۞ ﺍﻟﻤﺒﺪﺉ۞ ﺍﻟﻤﻌﻴﺪ ۞ ﺍﻟﻤﺤﻴﻲ ۞ ﺍﻟﻤﻤﻴﺖ ۞ ﺍﻟﺤﻲ ۞ ﺍﻟﻘﻴﻮﻡ ۞ ﺍﻟﻮﺍﺟﺪ ۞ ﺍﻟﻤﺎﺟﺪ ۞ ﺍﻟﻮﺍﺣﺪ ۞ ﺍﻷﺣﺪ ۞ ﺍﻟﺼﻤﺪ ۞ ﺍﻟﻘﺎﺩﺭ ۞ ﺍﻟﻤﻘﺘﺪﺭ ۞ ﺍﻟﻤﻘﺪﻡ ۞ ﺍﻟﻤﺆﺧﺮ ۞ ﺍﻷﻭﻝ ۞ ﺍﻵﺧﺮ ۞ ﺍﻟﻈﺎﻫﺮ ۞ ﺍﻟﺒﺎﻃﻦ ۞ ﺍﻟﻮﺍﻟﻲ ﺍﻟﻤﺘﻌﺎﻟﻲ ۞ ﺍﻟﺒﺮ ۞ ﺍﻟﺘﻮﺍﺏ ۞ ﺍﻟﻤﻨﺘﻘﻢ ۞ ﺍﻟﻌﻔﻮ ۞ ﺍﻟﺮﺀﻭﻑ ۞ ﻣﺎﻟﻚ ۞ ﺍﻟﻤﻠﻚ ۞ ﺫﻭ ۞ ﺍﻟﺠﻼﻝ ۞ ﻭﺍﻹﻛﺮﺍﻡ ۞ ﺍﻟﻤﻘﺴﻂ ۞ ﺍﻟﺠﺎﻣﻊ ۞ ﺍﻟﻐﻨﻲ ۞ ﺍﻟﻤﻐﻨﻲ۞ ﺍﻟﻤﺎﻧﻊ ۞ ﺍﻟﻀﺎﺭ ۞ ﺍﻟﻨﺎﻓﻊ ۞ ﺍﻟﻨﻮﺭ ۞ ﺍﻟﻬﺎﺩﻱ ۞ ﺍﻟﺒﺪﻳﻊ ۞ ﺍﻟﺒﺎﻗﻲ ۞ ﺍﻟﻮﺍﺭﺙ ۞ ﺍﻟﺮﺷﻴﺪ ۞ ﺍﻟﺼﺒﻮﺭ

[ﺍﻟﻠﻬﻢ ﺍﺭﺯﻗﻤﻦ ﻧﺸﺮﻫﺎ ﺍﻟﻔﺮﺩﻭﺳﺊ ﺍﻻﻋﻠﻰ]