ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 25 October 2022

മദ്രസകളിൽ പഠിപ്പിക്കുന്നത്


 

മദ്രസ്സയില്‍ കുട്ടികള്‍ക്ക് പഠിപ്പിക്കുന്നത് ഇതൊക്കെയാണോ....?


2  ാം ക്ലാസിലെ ഒരു പാഠം നോക്കാം...


ആദ്യമായി കുട്ടിയെ ബോദ്യപെടുത്തുന്നത് ഞാനൊരു മുസ്ലിമാണെന്നും ഞാനതില്‍ അഭിമാനിക്കുന്നുവെന്നുമാണ്...


പിന്നെ പഠിപ്പിക്കുന്നത് മാതാപിതക്കളേയും ഗുരുനാഥന്മാരേയും ബഹുമാനിക്കാനും അനുസരിക്കിനുമാണ്....


അടുത്തതായി  മുതിര്‍ന്നവരേയും ബഹുമാനിക്കണമെന്നുമാണ്......


പിന്നെ തന്‍റെ രാജ്യത്തെ സ്നേഹിക്കാനും അവിടത്തെ ജനങള്‍ക്ക് വേണ്ടിയും രാജ്യപുരോഗതിക്ക് വേണ്ടിയും പരിശ്രമിക്കുന്നവനുമാകണമെന്നാണ്...


കൂടാതെ എല്ലാ ജീവജാലങളോടും കരുണയുളളവരാകണമെന്നാണ്...


ആശ്രയമറ്റവര്‍ക്കും അംഗസ്വാദീനമില്ലാത്തവര്‍ക്കൂം തുണയാകണമെന്നാണ്...കരുതലുളളവരാകണമെന്നാണ്.്..


കൂടാതെ അനീതിയേയും അക്രമത്തേയും അംഗീകരിക്കില്ലായെന്നും ബോദ്യപെടുത്തുന്നു...


ഒരു കുട്ടിയുടെയുളളില്‍ എങെനെ സ്നേഹവും ദയയുമുണ്ടാകണമെന്ന് ഇവിടന്നങോട്ട്  ഘട്ടം ഘട്ടമായി പഠിപ്പിക്കുകയാണ് മദ്രസ്സകളിലൂടെ ചെയ്യുന്നത്...

Thursday, 13 October 2022

നരബലി-മത രക്തത്തിനായി ദാഹിക്കുന്നവരോട്

 നരബലിക്കിടയിലും 'മതരക്ത'ത്തിന് ദാഹിക്കുന്നവരോട്...

---------------------------

പത്തനംതിട്ട ഇലന്തൂരിനടുത്ത് കാരംവേലിയില്‍ കഴിഞ്ഞ ദിവസം പുറത്തറിഞ്ഞ നരബലിയോര്‍ത്ത് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. പ്രബുദ്ധ(?) കേരളത്തിലെ അന്ധവിശ്വാസത്തിന്റെ ആഴവും പരപ്പും ഉത്തരേന്ത്യയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല എന്ന് വേണം മനസ്സിലാക്കാന്‍. പണത്തിനും സുഖജീവിതത്തിനും വേണ്ടി മനുഷ്യര്‍ എത്ര മാത്രം തരം താഴുമെന്നതിന്റെ ഉദാഹരണവും കൂടിയാണ് ഈ സംഭവം. പുറത്ത് വന്ന വാര്‍ത്ത അനുസരിച്ച് മുഹമ്മദ് ശാഫി എന്ന കൊടും കുറ്റവാളി കുറുക്കുവഴിക്ക് പണം കൊയ്യാന്‍ ചിലരുടെ അന്ധവിശ്വാസങ്ങളെയും മറ്റു ചിലരുടെ പണക്കൊതിയെയും ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. പാരമ്പര്യ തിരുമ്മു ചികിത്സക്കാരനായ ഭഗവല്‍ സിംഗ് എന്ന ഇലത്തൂര്‍ കടകമ്പള്ളി സ്വദേശിയെ ഫേസ്ബുക്ക് വഴി ശ്രീദേവി എന്ന വ്യാജ പേരില്‍ സൗഹൃദം നടിച്ച് വശത്താക്കിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. തുടര്‍ന്ന് പണവും ഐശ്വര്യവും വരാന്‍ പെരുമ്പാവൂരിലുള്ള സിദ്ധനെ തൃപ്തിപ്പെടുത്തിയാല്‍ മതി എന്ന് വിശ്വസിപ്പിക്കുകയും അങ്ങനെ മുഹമ്മദ് ശാഫി തന്നെ റശീദ് എന്ന പേരില്‍ സിദ്ധനായി ചമഞ്ഞ് ആഭിചാര ക്രിയകള്‍ക്കായി ഭഗവല്‍ സിംഗിന്റെ കേന്ദ്രത്തില്‍ എത്തിച്ചേരുകയുമായിരുന്നു. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി വ്യാജ സിദ്ധന്‍ ഭഗവല്‍ സിംഗിന്റെ മുമ്പില്‍ വെച്ച് അയാളുടെ ഭാര്യ ലൈലയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ആഭിചാര ക്രിയയുടെ വിജയത്തിനായി നരബലി നടത്തണമെന്നും സ്ത്രീയെ താന്‍ തന്നെ എത്തിക്കാമെന്നും അതിന് വരുന്ന പണച്ചെലവ് ഭഗവല്‍ സിംഗ് വഹിക്കണം എന്നുമാണത്രെ സിദ്ധന്‍ പറഞ്ഞു ധരിപ്പിച്ചത്. 


ഇതനുസരിച്ച് തമിഴ്‌നാട് സ്വദേശിനി പത്മ എന്ന സ്ത്രീയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നും അതുവഴി പത്ത് ലക്ഷം രൂപ ലഭിക്കുമെന്നും പ്രലോഭിപ്പിച്ച് കൊണ്ട് കൂട്ടിക്കൊണ്ടു വന്നു. തുടര്‍ന്ന് സിദ്ധനും ഭഗവല്‍ സിംഗും ഭാര്യ ലൈലയും ചേര്‍ന്ന് അവരെ കഴുത്തറുക്കുകയായിരുന്നു. അതിന് ശേഷവും വേണ്ട സാമ്പത്തിക പുരോഗതി ലഭിക്കാതിരുന്നപ്പോള്‍ വടക്കാഞ്ചേരി സ്വദേശിനി റോസിലിന്‍ എന്ന സ്ത്രീയെ കൂടി ഇതേ രീതിയില്‍ പ്രലോഭിപ്പിച്ചു കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നുവത്രെ.


വില്ലനായത് പണക്കൊതി;-

സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളും കൊല്ലപ്പെട്ടവരും ലഭ്യമായ വാര്‍ത്തയനുസരിച്ച് വിലയിരുത്തുമ്പോള്‍ ചുളുവില്‍ പണം കൊയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഈ കൊടും ക്രൂരകൃത്യത്തിലൂടെ ലക്ഷക്കണക്കിന് രൂപയാണ് മുഹമ്മദ് ശാഫി എന്ന വ്യാജ സിദ്ധന്‍ തട്ടിയെടുത്തത്. നാട്ടിലെ പൗരപ്രമുഖനും ഒരു പ്രധാന പാര്‍ട്ടി പ്രവര്‍ത്തകനുമായ ഭഗവല്‍ സിംഗ് പണവും അഭിവൃദ്ധിയും മോഹിച്ച് തന്നെയാണ് സ്വന്തം ഭാര്യയെ പോലും കൂട്ടിക്കൊടുക്കുകയും ഈ നരഹത്യയില്‍ പങ്കാളിയാകുകയും ചെയ്യുന്നത്. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ഇതുപോലെ കുറുക്കുവഴിക്ക് പണം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഈ ചതിയില്‍ പെട്ടത്. ചുരുക്കത്തില്‍ ഒരു കൊടുംകുറ്റവാളി ചിലരുടെ അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു. അന്ധവിശ്വാസത്തിന്റെ അന്ധതയില്‍ ഭഗവല്‍ സിംഗ്- ലൈല ദമ്പതികള്‍ ഇയാളോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളികളായി. പാവപ്പെട്ട രണ്ട് സ്ത്രീകള്‍ ഈ ചൂഷണത്തിന്റെ ഭാഗമായി കൊടും ചതിയിലകപ്പെടുകയും അവരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുകയും ചെയ്തു. 


മതവും നരബലിയും;-

ഇന്ത്യയുടെ പല ഭാഗങ്ങളിലും ചില വിഭാഗങ്ങള്‍ക്കിടയില്‍ നരബലി പതിവുണ്ടായിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയുമാണ് അന്ധവിശ്വാസത്തിന്റെ പേരിലുള്ള ഈ ബലിക്ക് ഇരകളാക്കിയിരുന്നത്. ഈയടുത്ത കാലത്തും ഇത്തരം ബലി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പത്തനംതിട്ട സംഭവത്തെ കൂട്ടുപിടിച്ച് ചില യുക്തിവാദികള്‍ വിശുദ്ധ ഇസ്‌ലാമിലും നരഹത്യയുണ്ടെന്നും ബലി പെരുന്നാള്‍ അത്തരത്തിലുള്ള ഒരു നരഹത്യയുടെ ഓര്‍മപ്പെരുന്നാളാണെന്നും തട്ടിവിടുന്നത് കണ്ടു. ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ) എത്ര മാത്രം തന്റെ കല്‍പ്പനകള്‍ പാലിക്കുന്നുണ്ടെന്ന് പരീക്ഷിക്കുന്നതിന്റെ ഭാഗമായി തന്റെ മകനെ അറുക്കാന്‍ കല്‍പ്പിക്കുകയായിരുന്നു അല്ലാഹു. അനുസരണയുള്ള പ്രവാചകനും കുടുംബവും അല്ലാഹുവിന്റെ നിര്‍ദേശത്തിന് പൂര്‍ണമായും വഴങ്ങാന്‍ തയ്യാറായപ്പോള്‍ അല്ലാഹു തന്നെ പ്രവാചകരോട് പറഞ്ഞത് "ഇതൊരു പരീക്ഷണം മാത്രമായിരുന്നു എന്നും മനുഷ്യനെ അറുക്കാനല്ല മറിച്ച് നിങ്ങളുടെ ത്യാഗസന്നദ്ധത പരീക്ഷിക്കുക മാത്രമാണ് ലക്ഷ്യം" എന്നുമാണ്. നിങ്ങള്‍ അറുക്കേണ്ടത് ഈ മൃഗത്തെയാണെന്നും പറഞ്ഞ് ഒരാടിനെ നല്‍കുകയും ചെയ്തു. ഈ ചരിത്രം ഖുര്‍ആനിലും ബൈബിളിലുമെല്ലാം ഉദ്ധരിച്ചിട്ടുള്ളതാണ്. അറുക്കപ്പെടാന്‍ കല്‍പ്പിക്കപ്പെട്ട മകന്‍ ഇസ്ഹാഖ് ആണോ അതോ ഇസ്മാഈല്‍ ആണോ എന്നതിലാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത്.

ഈ സംഭവത്തില്‍ എവിടെയാണ് നരബലിയെ പ്രോത്സാഹിപ്പിക്കുന്നത്? യുക്തിബോധമില്ലാത്ത മതനിരാസ രോഗം ബാധിച്ചവരുടെ മഞ്ഞക്കണ്ണടക്ക് മാത്രമേ അങ്ങനെ നോക്കിക്കാണാന്‍ കഴിയുകയുള്ളൂ. ബലി പെരുന്നാളിന് മുസ്‌ലിംകള്‍ യുക്തിവാദികളുടെ വീക്ഷണമനുസരിച്ച് മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെയല്ലേ ബലി നല്‍കേണ്ടിയിരുന്നത്?


ആഭിചാരക്രിയ;-

ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും മതങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ഈ സംഭവത്തിന്റെ പിന്‍ബലത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ആഭിചാരക്രിയ ചെയ്യലും ചെയ്യിപ്പിക്കലും സബ്ഉല്‍ മൂബിഖാത്ത് (നശിപ്പിച്ചുകളയുന്ന ഏഴ് വന്‍ പാപങ്ങള്‍) ആണ് (ബുഖാരി മുസ്‌ലിം). അത്തരം സിദ്ധന്‍മാരെ സമീപിക്കുന്നതിനെ സംബന്ധിച്ച് തിരുനബി(സ) പറയുന്നത് കാണുക. ആരെങ്കിലും ഗണിച്ചുകൂട്ടി പറയുന്നവനെ സമീപിച്ചു; അവന്‍ പറയുന്നത് വിശ്വസിച്ചാല്‍ അവന്റെ നാല്‍പ്പത് ദിവസത്തെ നിസ്‌കാരം സ്വീകരിക്കപ്പെടുകയില്ല (മുസ്‌ലിം). പക്ഷിലക്ഷണം നോക്കുന്ന പതിവ് അക്കാലത്തെ അറബികള്‍ക്കിടയില്‍ പതിവുണ്ടായിരുന്നു. തത്തയെ കൊണ്ട് ചീട്ട് എടുപ്പിച്ച് ലക്ഷണം പറയുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. അത്തരം അന്ധവിശ്വാസങ്ങളെ അവഗണിച്ചു തള്ളിയ മതമാണ് വിശുദ്ധ ഇസ്‌ലാം. അബൂ ബുര്‍ദ(റ) പറയുന്നു, നബി(സ) പക്ഷിലക്ഷണം നോക്കാറുണ്ടായിരുന്നില്ല (അബൂദാവൂദ്). ഉര്‍വതുബ്‌നു ആമിര്‍(റ) പറയുന്നു, പക്ഷി ലക്ഷണത്തെ സംബന്ധിച്ച് നബി(സ)യുടെ സമീപത്ത് വെച്ച് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: ഒരു മുസ്‌ലിമിനെ അത് (ഒരു നല്ല കാര്യത്തെ തൊട്ടും) തടയാന്‍ പാടില്ല (അബൂദാവൂദ്).

മൂങ്ങയെ സംബന്ധിച്ചും അത്തരം ചില അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ടായിരുന്നു. മൂങ്ങ വീടിന് മുകളില്‍ വന്ന് മൂളിയാല്‍ അത് ആ വീട്ടുകാരില്‍ ഒരാളുടെ ചരമ വാര്‍ത്തയാണെന്നും കൊലയാളിയെ കൊല്ലാതിരുന്നാല്‍ കൊല്ലപ്പെട്ടയാളുടെ പ്രേതം മൂങ്ങയായി തിരിച്ചു വരുമെന്നും മറ്റും ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇതുസംബന്ധമായി തിരുനബി(സ) പറഞ്ഞു: രോഗ സംക്രമണമില്ല, അവലക്ഷണമില്ല, മൂങ്ങയില്ല....(ബുഖാരി).

ചുരുക്കത്തില്‍ എല്ലാവിധ അന്ധവിശ്വാസങ്ങളെയും നിരാകരിക്കുകയും കറകളഞ്ഞ ദൈവവിശ്വാസത്തിലധിഷ്ഠിതമായ അച്ചടക്കമുള്ള ജീവിത ക്രമത്തെ മുന്നോട്ടു വെക്കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചുള്ള പ്രാര്‍ഥനയും മന്ത്രങ്ങളുമാണ് ഇസ്‌ലാം അംഗീകരിച്ചിട്ടുള്ളത്. 


അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം;-

പത്തനംതിട്ട സംഭവത്തിന്റെ വെളിച്ചത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. അവരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പ്രശ്‌നം അവിടെയല്ല. സദ് വിശ്വാസമാണെങ്കിലും അന്ധവിശ്വാസമാണെങ്കിലും അത് വിശ്വാസമാണ്. അതിനെ എങ്ങനെ നിയമം മൂലം നിരോധിക്കാന്‍ സാധിക്കും?  ഒരാളുടെ മനസ്സിലെ വിശ്വാസത്തെ നിയമം കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയില്ല. ഇനി അന്ധവിശ്വാസത്തിനെതിരെ നിയമം കൊണ്ടുവരുമ്പോള്‍ അന്ധവിശ്വാസം എന്താണെന്ന് നിര്‍വചിക്കേണ്ടി വരും. നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം ദൈവവിശ്വാസം അന്ധവിശ്വാസമാണ്. ദൈവ വിശ്വാസികളുടെ കാഴ്ചപ്പാടില്‍ പ്രകൃതിവാദികളുടെ വാദമാണ് അന്ധവിശ്വാസം. അതുകൊണ്ട് ഇന്ത്യ പോലുള്ള ഒരു ബഹുസ്വര രാജ്യത്ത് നിയമം മൂലം നിരോധിക്കാനിറങ്ങിയാല്‍ പ്രശ്‌നം സങ്കീര്‍ണമാകുകയാണ് ചെയ്യുക. ഈ സംഭവത്തിലുള്ളത് പോലെ തന്നെ മിക്ക അന്ധവിശ്വാസങ്ങളും അനിയന്ത്രിതമായ സാമ്പത്തിക മോഹത്തിന്റെയും ചൂഷണത്തിന്റെയും ഭാഗമായി ഉണ്ടായിത്തീരുന്നതാണ്. ബോധവത്കരണത്തിലൂടെയും ഇത്തരം ചതിയില്‍ പെടാതിരിക്കാനുള്ള ജാഗ്രതയിലൂടെയും ഒരുപരിധി വരെ പരിഹരിക്കാനാകും. ഒപ്പം ഇത്തരം തട്ടിപ്പുകള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും വേണം.

-Rahmathullah Saqafi Elamaram

sirajlive.com

Monday, 10 October 2022

നബിദിനം-ഇനി ഹറമിലേക്കില്ലെന്ന് വഹാബികൾ

*നബിദിനം-ഇനി ഹറമിലേക്കില്ലെന്ന് വഹാബികൾ...🤭*
👇👇👇👁️👁️👁️
✍️നബിദിനമായിരുന്നു ചർച്ചാ വിഷയം. അങ്ങോട് ചെന്നതല്ല- ഇങ്ങോട് വലിഞ്ഞുകയറി വന്നതാണ് മൗലവിമാരും കുഞ്ഞാടുകളും...''നബി പഠിപ്പിച്ച മതത്തിൽ നബിദിനമില്ല''... കൂട്ടത്തിലെ മൂത്ത മൗലവിയുടെ ഒറ്റ വാക്കിൽ എല്ലാം തീർന്നു. ''അല്ല മൗലവീ... നബിയുടെ കാലത്ത് ജുമുഅക്ക് രണ്ട് ബാങ്കുണ്ടോ?''...'ഇ... ഇല്ല '.... ''നബി പഠിപ്പിച്ചോ ഈ രണ്ടാം ബാങ്ക്...?''. 'ഇല്ല'... ''ഇരു ഹറമിലും രണ്ട് ബാങ്കുണ്ടല്ലോ.ബിദ് അത്തല്ലേ ?. നരകത്തിൽ പോകില്ലേ...?.ജുമുഅ ശെരിയാകുമോ...?.ജുമുഅ നഷ്ടപ്പെടുത്തിയ ഹജ്ജ് എന്താകും...?''.
              ''ഇനി മുതൽ നബിദിനത്തിനില്ലാത്തതു പോലെ, ഹറമിലേക്കും മൗലവിമാരില്ല...'' കാര്യങ്ങൾ പെട്ടെന്ന് തീരുമാനമാക്കി മൗലവിമാർ തടിയൂരി...''ഹജ്ജും ഹറമുമില്ലാതെ എന്ത് ഇസ്ലാം മൗലവീ...''... കൂട്ടത്തിലുള്ള കുഞ്ഞാടുകളുടെ ചോദ്യം മൈൻ്റ് ചെയ്യാതെ ചവിട്ടിക്കുലുക്കി ഇറങ്ങിപ്പോയ മൗലവിമാർ... ഏതായാലും ഒന്നുറപ്പ്- നബി പഠിപ്പിക്കാത്ത രണ്ട് ബാങ്കുമായി നരകത്തിൽ പോകാൻ വഹാബികൾക്ക് സൗകര്യമില്ല... ഇനി ഹറമിലേക്കില്ല...😄 ഞങ്ങളില്ലാതെ ഒറ്റക്ക് പടച്ചോൻ എന്താക്കുമെന്ന് കാണട്ടെ... അല്ല പിന്നെ...🤭
*ഖുദ്സി*
10-10-2022


 

നബിദിനം-കരഞ്ഞു തളർന്ന വഹാബികളോട്

*നബിദിനം-കരഞ്ഞു തളർന്ന ഗഫൂർ മൗലവിക്ക്...🤭*
👇👇👇👁️👁️👁️

✍️എല്ലാ റബീഉൽ അവ്വൽ 12 നും നുമ്മടെ ഗഫൂർ മൗലവി എന്ന കൊടി മൂത്ത വഹാബീ സഹോദരൻ കരച്ചിലാണ്. വെറും കരച്ചിലല്ല... ഒരൊന്നൊന്നര കരച്ചിൽ... ന്നാലും ഇതെങ്ങിനെ ഒപ്പിക്കുന്നു മച്ചാനേ എന്നൊന്നും ചോദിക്കരുത്. നബി സ്നേഹമാണ് കാരണം.നബി തങ്ങൾ വഫാത്തായത്  റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ്.നബി സ്നേഹിയായ ഗഫൂർക്ക എങ്ങിനെ കരയാതിരിക്കും. ഹൊ... കൂട്ടക്കരച്ചില് തന്നെ... മൂപ്പരും മൂപ്പരെ സ്നേഹിക്കുന്നവരുമൊക്കെ കരച്ചില് തന്നെ... അക്കൂട്ടത്തിൽ സകല വഹാബികളും കരച്ചിലാണ്.കരച്ചിലോട് കരച്ചിൽ...കരഞ്ഞ് കരഞ്ഞ് ഒരു പരുവത്തിനായി...😄
                      വാർത്ത കേട്ട് ഗിന്നസ് ബുക്കുകാര് കേരളത്തിലോട്ട് വണ്ടി കേറീട്ടൊണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.അങ്ങിനെയെങ്കിൽ ഈ കരച്ചിൽ ഫെയ്മസാകും. സകല വഹാബികളും ഒപ്പം കരയും... ''ലോക വഹാബീ  കരച്ചിൽ യജ്ഞം''... അതിനിടയിൽ ശ്വാസം വിടാൻ കിട്ടിയ ചെറിയ സമയത്ത് മൂപ്പരുടെ ഞരങ്ങിയ ചോദ്യം... 'ഈ കരച്ചിലിനിടയിൽ നബിയാകുന്ന അനുഗ്രഹത്തിൻ്റെ പേരിൽ അല്ലാഹുവിന് നന്ദിയായി സന്തോഷം രേഖപ്പെടുത്തി വിശക്കുന്നവന് പായസം വിതരണം ചെയ്യാൻ നിങ്ങൾക്കെങ്ങിനെ തോന്നീ'ന്ന്... ല്ലേ... കൊടുക്കരുത്... വിശക്കുന്നവന് അന്നം കൊടുത്ത് ആ മനസിൽ സന്തോഷമുണ്ടാക്കേണ്ട ദിനമല്ലിത് വഹാബീസ്... സകലവനും കരയണം... കരയ്... അങ്ങിനെ നന്നായിക്കരയ്... കഴിയുമെങ്കിൽ ചങ്കത്തടിച്ച്...പാടവും പറമ്പും വരമ്പുമെല്ലാം വഹാബിക്കണ്ണീർത്തടങ്ങളാകട്ടെ...അടുത്ത വർഷവും   കരയാൻ തന്നെയാണ് നുമ്മടെ 'കണ്ണീർ മൗലവി'യുടെയും വഹാബികളുടെയും കൂട്ടായ തീരുമാനം.കരഞ്ഞ് തളർന്ന 'കണ്ണീർ മൗലവി'ക്ക് എൻ്റെ വക ഇരിക്കട്ടെ ഒരു കർച്ചീഫ്... ഇത്രയും കസ്തപ്പെട്ട് ഇമ്മാതിരി കരഞ്ഞിട്ടും ഒന്നും കൊടുക്കാതിരിക്കുന്നത് മോസമല്ലേ...😄
                                     ശിയാഇസത്തെ കേരളത്തിലേക്ക് പറിച്ചു നടാനുള്ള എളിയ ശ്രമങ്ങളാണ്...''മാറിച്ചിന്തിക്കണം സഹോദരങ്ങളേ''...😄...ന്നാലും ഏതു മുറി മൗലവിമാരാലും പറ്റിക്കപ്പെടാൻ മാത്രം വഹാബികളൊക്കെ ഇത്ര മണ്ടൻമാരായതെങ്ങിനെ എന്നതാണ് ഏറ്റവും രസകരമായ ചോദ്യം...🤭
*ഖുദ്സി*
10-10-2022


 

Saturday, 8 October 2022

നബിദിനം പുണ്യകർമമാണെന്ന് പഠിപ്പിച്ച ഇമാമുമാരെ പരിചയപ്പെടുത്തി ജമാഅത്തെ ഇസ്ലാമി


       അവസാനം ജമാഅത്തെ ഇസ്ലാമിയും ആ സത്യം പറഞ്ഞു.ദാ ഇങ്ങിനെ... ''റബീഉൽ അവ്വൽ മാസത്തിൽ മീലാദുന്നബി ഒരു നല്ല സമ്പ്രദായമാണെന്നും അത് ചെയ്യണമെന്നും ആവശ്യപ്പെടുന്ന അനേകം പണ്ഡിതൻമാരിൽ ഒരാൾ മാത്രമാണ് ഇബ്നു ഹജർ.ഇമാം ഇബ്നു ഹജറിൻ്റെ ഗുരു നാഥനും ഹദീസ് പണ്ഡിതനുമായ ഹാഫിദുൽ ഇറാഖീ, ഇമാം ഇബ്നു കസീർ, അബൂ ശാമ, ഇബ്നു ഹജറുൽ ഹൈതമി, ഇബ്നുൽ ജൗസി ,ഇമാം സുബ്കി, ഇമാം സുയൂത്വി, ഇമാം ശൗകാനി, ഇബ്നുൽ ആബിദീൻ ഇവരെല്ലാവരും നബിദിനത്തെ അനുകൂലിച്ചവരാണ്.'' [പ്രബോധനം മാർച്ച് 7 2014]
       *നെഞ്ചത്ത് കൈകെട്ടണമെന്ന് വഹാബികളെ പഠിപ്പിച്ച ശൗകാനി പോലും നബിദിനം പുണ്യകർമമാണെന്ന് വഹാബികളെ പഠിപ്പിച്ചെന്ന് ജമാഅത്തെ ഇസ്ലാമി തുറന്നു പറയുകയാണിവിടെ*... ശൗകാനി പറയുന്നതു കേട്ട് നെഞ്ചത്ത് കയ്യും കെട്ടി, അതേ ശൗകാനിയെ നരകത്തിലേക്ക് തള്ളിയിട്ടിട്ട് നബിദിന സന്തോഷത്തിനെതിരെ തിരിയാൻ ഇബ്ലീസിനൊപ്പം ചേർന്ന പാവം വഹാബികൾ... ഇസ്ലാം നമുക്ക് പഠിപ്പിച്ച് തന്ന ,ഖുർആനും ലക്ഷക്കണക്കിന് ഹദീസുകളും  നന്നായി മനസിലാക്കിയ ഇമാമീങ്ങൾ പറയുന്നു-നബിദിനാഘോഷത്തിന് പ്രതിഫലമുണ്ട്- പുണ്യകർമമാണെന്ന്...ഇബ്ലീസിനൊപ്പം ചേർന്ന് ഉറഞ്ഞു തുള്ളുന്ന അപശബ്ദങ്ങളെ നമുക്ക് അവഗണിക്കാം. ...സ്നേഹപൂർവ്വം...💚
*ഖുദ്സി*
08-10-2022




 

നബിദിനം- ചില തെളിവുകൾ തുറന്നു പറഞ്ഞ് ജമാഅത്തെ ഇസ്ലാമി



*നബിദിനം-ദുബൈ ഭരണാധികാരിയും  വഹാബികളെ ചതിച്ചു...🤭*
👇👇👇👁️👁️👁️

✍️നബിദിനം സമസ്ത ഉണ്ടാക്കിയത് ... മെയ്ഡ് in കേരള...😄 കേരളത്തിൽ മാത്രം ... എന്തൊരു വിടലായിരുന്നു വഹാബികൾ... സോഷ്യൽ മീഡിയ സജീവമായതോടെ സകല കള്ളങ്ങളും പൊളിഞ്ഞു.ദേ ,ദുബൈ ഭരണാധികാരിയും നബിദിനാശംസ നേർന്ന് ലോക മുസ്ലിം സന്തോഷങ്ങളിൽ ഭാഗമായി. തൊട്ടുപിറകെ UAE യുടെ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ആശംസ നേർന്നു...
            ഉടനെ ദാ കിടക്കണു ജമാഅത്തെ ഇസ്ലാമിയുടെ നരകം പൊത്തോന്ന്... ലോകത്തെ ഏറ്റവും വലിയ ജാറമായ മുത്തു നബിയുടെ റൗളയുടെ ഫോട്ടോയുമായി മെല്ലെ മെല്ലെ അവരും നബിദിന സന്തോഷത്തിലേക്ക് തല തിരിക്കുന്നു... അടിപൊളി... പിന്നെ നോക്കുമ്പോൾ ,മ്മടെ മാതൃഭൂമിയിൽ നുമ്മടെ വഹാബീ നേതാവ് ഹുസൈൻ മടവൂരിൻ്റെ- ഇന്ന് നബി ദിനം എന്ന പേരിൽ അടിപൊളി നബിദിന ലേഖനം... പിന്നെക്കണ്ടത് മീലാദ് പ്രഭാഷണങ്ങളുടെ നിരവധി വഹാബീ എപ്പിസോഡുകൾ... പലരും നബിദിന സന്തോഷം ഇരുളിൻ്റെ മറവിലെങ്കിലും  പ്രകടിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങൾ... അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നബി ജനനത്തിൽ സന്തോഷിച്ച മുൻകാല വഹാബീ നേതാക്കളെയോ, നബിദിനാഘോഷത്തിന് വലിയ പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ച സാക്ഷാൽ ഇബ്നു തൈമിയ്യയെയോ നരകത്തിൽ ഒറ്റക്കാക്കാൻ മനസ് സമ്മതിക്കാത്തതു കൊണ്ടാണ്. വിട്ടു കള മാഷേ...
       അവസാനം ജമാഅത്തെ ഇസ്ലാമിയും ആ സത്യം പറഞ്ഞു.ദാ ഇങ്ങിനെ... ''റബീഉൽ അവ്വൽ മാസത്തിൽ മീലാദുന്നബി ഒരു നല്ല സമ്പ്രദായമാണെന്നും അത് ചെയ്യണമെന്നും ആവശ്യപ്പെടുന്ന അനേകം പണ്ഡിതൻമാരിൽ ഒരാൾ മാത്രമാണ് ഇബ്നു ഹജർ.ഇമാം ഇബ്നു ഹജറിൻ്റെ ഗുരു നാഥനും ഹദീസ് പണ്ഡിതനുമായ ഹാഫിദുൽ ഇറാഖീ, ഇമാം ഇബ്നു കസീർ, അബൂ ശാമ, ഇബ്നു ഹജറുൽ ഹൈതമി, ഇബ്നുൽ ജൗസി ,ഇമാം സുബ്കി, ഇമാം സുയൂത്വി, ഇമാം ശൗകാനി, ഇബ്നുൽ ആബിദീൻ ഇവരെല്ലാവരും നബിദിനത്തെ അനുകൂലിച്ചവരാണ്.'' [പ്രബോധനം മാർച്ച് 7 2014]
       *നെഞ്ചത്ത് കൈകെട്ടണമെന്ന് വഹാബികളെ പഠിപ്പിച്ച ശൗകാനി പോലും നബിദിനം പുണ്യകർമമാണെന്ന് വഹാബികളെ പഠിപ്പിച്ചെന്ന് ജമാഅത്തെ ഇസ്ലാമി തുറന്നു പറയുകയാണിവിടെ*... ശൗകാനി പറയുന്നതു കേട്ട് നെഞ്ചത്ത് കയ്യും കെട്ടി, അതേ ശൗകാനിയെ നരകത്തിലേക്ക് തള്ളിയിട്ടിട്ട് നബിദിന സന്തോഷത്തിനെതിരെ തിരിയാൻ ഇബ്ലീസിനൊപ്പം ചേർന്ന പാവം വഹാബികൾ... ഇസ്ലാം നമുക്ക് പഠിപ്പിച്ച് തന്ന ,ഖുർആനും ലക്ഷക്കണക്കിന് ഹദീസുകളും  നന്നായി മനസിലാക്കിയ ഇമാമീങ്ങൾ പറയുന്നു-നബിദിനാഘോഷത്തിന് പ്രതിഫലമുണ്ട്- പുണ്യകർമമാണെന്ന്...ഇബ്ലീസിനൊപ്പം ചേർന്ന് ഉറഞ്ഞു തുള്ളുന്ന അപശബ്ദങ്ങളെ നമുക്ക് അവഗണിക്കാം. ഏവർക്കും ഹൃദ്യമായ നബിദിനാശംസകൾ...സ്നേഹപൂർവ്വം...💚
*ഖുദ്സി*
08-10-2022














 

Thursday, 6 October 2022

ലഹരിയും ക്രൈസ്തവ മതവും

 കഠിനദുഖത്തിൽ അകപ്പെട്ടിരിയ്ക്കുന്നവർക്ക്‌ വീഞ്ഞ്‌ കൊടുക്കുക. അവർ കുടിച്ച്‌ ദാരിദ്രവും ദുരിതവും വിസ്‌മരിയ്ക്കട്ടെ.... "

സുഭാ- 31:7


നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ #മദ്യമോ#ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.* 

(  ആവർത്തനപുസ്തകം 14 : 26 )


അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:

(  യോഹന്നാൻ  2 : 9 )

*എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.* 

(  യോഹന്നാൻ  2 : 10 )


"ആഹ്ലാദഭരിതനായ്‌ വീഞ്ഞ്‌ കുടിയ്ക്കുക. കാരണം നീ ചെയ്യുന്നത്‌ ദൈവം അംഗീകരിച്ച്‌ കഴിഞ്ഞതാണു"... 

സഭാപ്രസ- 9:7


വെള്ളം മാത്രമെ കുടിയ്ക്കൂ എന്ന നിർബന്ധം വിടുക. നിന്റെ ഉദരത്തേയും നിനക്ക്‌ കൂടെ കൂടെ ഉണ്ടാകാറുള്ള രോഗങ്ങളേയും പരിഗണിച്ച്‌ അൽപം വീഞ്ഞ്‌ ഉപയോഗിച്ചു കൊള്ളുക"... 

1 തിമോ- 5:23


ബൈബിളിൽ പറയുന്ന വീഞ്ഞ് ലഹരിയില്ലെന്ന് പറഞ്ഞ് വെളുപ്പിക്കാന്‍ വരുന്ന കുഞ്ഞാടുകള്‍ ഉല്‍പ്പത്തി19 : 31-36 പ്രകാരം ലോത്ത് പൂസായി മക്കളുടെ കൂടെ ശയിച്ചത് വായിക്കണം

നബിദിനം-ബൾബിട്ട് പളളി അലങ്കരിക്കലല്ല,അതുക്കും മേലെ-അഗ്നി പുകക്കൽ-മസ്ജിദുൽ ഹറമിൽ

 


*ബൾബിട്ട് പളളി അലങ്കരിക്കലല്ല,അതുക്കും മേലെ-അഗ്നി  പുകക്കൽ-മസ്ജിദുൽ ഹറമിൽ...🤭*

👇👇👇👁️👁️👁️https://youtu.be/wxNcLFkLg4A

✍️പടച്ചോനേ...മുജാഹിദ് ഭാഷയിൽ ശിർക്കിന്റെ കൊടുങ്കാറ്റ്... ആ കാറ്റിലിപ്പോൾ ആ തീയും കെട്ടുപോകും... ശിർക്കോട് ശിർക്ക്...  ഇതെങ്ങാനും മമ്പുറത്തോ, പുത്തൻ പള്ളിയിലോ ആയിരുന്നെങ്കിൽ സുന്നികൾ മുഴുവൻ ഡബിൾ മുശ്രിക് ... നരകത്തിന്റെ വീതി ഇനിയും കൂട്ടാനാവശ്യപ്പെട്ട് ,സെൽഫീ ആപ്പീസിൽ നിന്ന് ഫാക്സും ഇ മെയിലും പടപടാന്ന് പാഞ്ഞേനെ...മ്മടെ ഉമർ മൗലവിയെ സ്വർഗത്തിലേക്ക് കുതിപ്പിച്ച അതേ ''എമർജൻസി vip വഴിയിലൂടെ''...😂😂😄മസ്ജിദുൽ ഹറമിൽ അല്ലായെന്ന് പറയാൻ മുജാഹിദ് ആപ്പീസിൽ  നിന്നങ്ങാനും പറയുമോ എന്തോ... എന്തു ചെയ്യാനാണ്... നിങ്ങളനങ്ങാതെ നിൽക്കുക... ഏതായാലും പെട്ടു പോയില്ലേ... തൗഹീദിന്റെ പേരിൽ ഏട്ടും ഒമ്പതുമായി തല്ലിപ്പിരിഞ്ഞ് പരസ്പരം ശിർക്കാരോപിക്കുന്ന-സ്വന്തം ഭാഷയിൽ- ഏറ്റവും കൂടുതൽ മുജ്തഹിദ് മുത്ലക്കുള്ള കേരളത്തിലെ മുറി മൗലവിമാരുടെ ആപ്പീസിൽ നിന്ന് തീരുമാനം വന്നിട്ടനങ്ങിയാൽ മതി....😂😄😂ങ്ങള് പേടിക്കണ്ട-തൗഹീദ് പറഞ്ഞ് വരുമ്പോൾ പരസ്പരം മുശ്രിക്കാക്കാനും ഏത് മുസ്ലിമിനെയും നരകത്തിൽ താഴ്ത്താനും അവർ ''സെൽഫികൾ''പണ്ടേ ഉസാറാണ്...😝 അവരുടെ തിരു നോട്ടമെത്തട്ടെ...കേരളത്തിൽ മാത്രമല്ല ലോകത്ത് പല സ്ഥലത്തും അഗ്നിദേവനെ ആരാധിക്കുന്നവരുണ്ടല്ലോ... ആ അഗ്നിയെ പൊക്കിയെടുത്ത് കഅബയിൽ കൊണ്ടുവന്ന് ഇങ്ങിനെ കാണിക്കുമ്പോൾ ഇതൊക്കെ അറിയാത്ത ഗൾഫ് സലഫികൾ... ശിർക്കിന്റെ ദൃശ്യരൂപമൊരുക്കുന്നു... അതും വിശുദ്ധ കഅബയിൽ...അഗ്നിദേവനെക്കൊണ്ടുള്ള കളിയേ.... ചുറ്റലായി- ചുറ്റിക്കലായി- തിരിക്കലായി- തിരിപ്പിക്കലായി...കേരളത്തിലെ മുജാഹിദ് മൗലവിമാരുടെ ഭാഷയിൽ,ഖബർ പൂജ പോലെ-സാക്ഷാൽ''അഗ്നി പൂജ''തന്നെ...!... തനി ശിർക്ക് .... 

എങ്ങിനെ ശിർക്കാകാതിരിക്കും.സാമ്യത നോക്കി ശിർക്ക് നിർണയിക്കുന്നവരാണല്ലോ മുജാഹിദ് ജമാഅത്ത് പുത്തൻ വാദികൾ... ഖബർ പൂജ ,ശവ പൂജ തുടങ്ങി ഒരുപാട് ''ആരോപണ പൂജകൾ'' വഹാബിസം മുസ്ലിംലിംകൾക്ക് സമ്മാനിച്ചിട്ടുണ്ട്. സുഗന്ധം കിട്ടാൻ തിരി കത്തിച്ചാലത് മറ്റൊരു പൂജ...ഇങ്ങിനെ ''ആരോപണ പൂജകളുടെ'' മഹാപ്രളയവുമായി മൗലവിമാർ അരങ്ങ് തകർക്കുന്നതിനിടയിലാണ് വഹാബീ ഭാഷയിൽ- വിശുദ്ധ കഅബയിലെ ''അഗ്നി പൂജ'' മൗലവിമാരെ തിരിഞ്ഞു കൊത്തിയത്...സുഗന്ധം പുകക്കൽ സുന്നത്താണ്, പുണ്യമാണ്, കൂലി കിട്ടും... ഇതെല്ലാം മുസ്ലിംലിംകൾക്കറിയാം... പക്ഷേ, മുസ്ലിംകളെ മുശ്രിക്കാക്കാൻ സലഫീ സെന്ററിനുള്ളിലിട്ട് മൗലവിമാർ ചവിട്ടിക്കുഴച്ചെടുത്ത വഹാബീ മാനിഫെസ്റ്റോയനുസരിച്ച് ഇതും തനി പൂജ തന്നെ.തീയാണ് കത്തുന്നത്- കത്തിയാണത് പുകയുന്നത്...ദേ കിടക്കുന്നു - വഹാബീ ഭാഷയിലെ തനി ''അഗ്നി പൂജ''...

ലോകത്ത് കോടിക്കണക്കിനാളുകൾ തീയെ ആരാധിക്കുന്നുണ്ട്. അഗ്നിദേവൻ എന്ന സങ്കല്പം തന്നെ അവർക്കുണ്ട്. അമ്പലങ്ങളിൽ അഗ്നി പൂജകൾ ധാരാളം... ഇതേ അഗ്നിയെ വിശുദ്ധ കഅബക്ക് ചുറ്റിലും പരിസരത്തും ചുറ്റിക്കുന്നതും അഗ്നിയെ വഹിച്ചുകൊണ്ട് ഉയർത്തിപ്പിടിച്ച് നടക്കുന്നതും തൗഹീദാണ്  എന്ന് പറയാൻ ''പൂജ ആരോപകരായ'' ഒരു മൗലവിക്കുമാകുന്നില്ല..... ചിലർ പൊക്കിപ്പിടിക്കുമ്പോളത് ശിർക്കും മുസ്ലിംകൾ പൊക്കിപ്പിടിക്കുമ്പോളത് തൗഹീദുമോ...പറയൂ മൗലവിമാരേ മറുപടി... ഇത് തൗഹീദും അത് ശിർക്കുമോ... മുസ്ലിംകളെ മുശ്രിക്കാക്കി കഴിവ് തെളിയിച്ച മുജായിദ് മൗലവിമാർ മറുപടിയില്ലാതെ വിറക്കുന്നു-വിയർക്കുന്നു.....!

തീയുടെ കൂടെ കുന്തിരിക്കമുണ്ട്-കരണ്ടിൽ കത്തുന്ന സംവിധാനമുണ്ട് എന്നൊക്കെ തട്ടി വിടുന്ന മൗലവിമാർ-കുന്തിരിക്കവും കരണ്ടുമുണ്ടെങ്കിൽ തൗഹീദാകുമോ എന്ന് ചോദിക്കുമ്പോൾ സലഫീ ഭിത്തിയും പൊളിച്ചോണ്ടോടുന്നു... വിശുദ്ധ കഅബയെ സുഗന്ധം പൂശുന്ന വാർത്ത കൂടി പുറത്തു വന്നതോടെ മറ്റൊരു ''ആരോപണപൂജ'' കൂടി മൗലവിമാർക്ക് കീറാമുട്ടിയായി മാറി...മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി- പ്രമാണങ്ങൾ മുഴുവൻ വലിച്ചെറിഞ്ഞ് ,സാമ്യത നോക്കി ശിർക്ക് തീരുമാനിക്കുന്ന ഏർപ്പാടുമായി രംഗത്തെത്തിയ സർവ്വ വഹാബീ പുത്തൻ വാദി മൗലവിമാരും എലിപ്പൊത്തിലൊളിക്കുന്ന ദയനീയ രംഗമാണെങ്ങും കാണുന്നത്...!!!

ഏതായാലും കേരളത്തിൽ നിന്ന് ഏതെങ്കിലും ഗ്രൂപ്പിലെ ശിർക്കോളജിസ്റ്റുകൾ വന്നൊരു തീരുമാനമാക്കട്ടെ... തിരക്കുണ്ടെങ്കിൽ ജർമനിയിൽ പോയി റിട്ടേൺ വരുന്ന ''മ്മടെ ജിന്നിനെ'' എങ്കിലുമൊന്ന് സമീപിക്കുക... അത്യാവശ്യം പറഞ്ഞാൽ മൂപ്പര് റൂട്ട് മാറ്റിപ്പറന്നോളും... ഇനി ഇപ്പേരിൽ മറ്റൊരു വഹാബീ ഗ്രൂപ്പുകൂടി പിറക്കാതിരുന്നാൽ മഹാ ഭാഗ്യം... ന്റെ സാറേ ... വിഷയം തൗഹീദായതു കൊണ്ട് പ്രയാസപ്പെട്ടാണ് ഒമ്പതിലൊപ്പിച്ചത്...ഒമ്പതും സിസേറിയനായിരുന്നു...സാറേ ഇനിയൊരു കീറിനു കൂടി സ്ഥലമുണ്ടോ ആവോ...ഇതെങ്കിലുമൊന്ന് പേറിലൊപ്പിക്കാമോന്ന് സാറൊന്ന് നോക്ക്...

ഏതായാലും ഞങ്ങൾ കാത്തിരിക്കാം...🤭

*ഖുദ്സി*

06-10 -2022

Monday, 3 October 2022

മൻഖൂസ് മൗലിദും വൈലത്തൂർ ബാവ ഉസ്താദും

 *വൈലത്തൂർ ബാവ ഉസ്താദിന് അബദ്ധം സംഭവിച്ചുവോ.......?*

*---------------------------------------------*



*ചോദ്യം*❓❓❓


 മൻഖൂസ് മൗലിദിലുള്ള  

*أيا صنم العيد الذي صف حوله ..... ...فما أنت في الأوثان بالسيد الرب*

എന്ന നാലുവരി ബൈതിനെ കുറിച്ചു ബഹു , വൈലത്തൂർ ബാവ മുസ്ലിയാർ തൻ്റെ احتذاء النصوص على قراءة المنقوص എന്ന മൻഖൂസ് മൗലിദിൻ്റെ വ്യാഖ്യാനത്തിൽ (പേജ്: 55 ) 

ان هذه الابيات ليست من ابيات المولد الشريف

 (ഈ ബൈത്തുകൾ മൗലിദിൽ പെട്ടതല്ല ) എന്നു പറയുന്നു. അദ്ദേഹം ആ പറഞ്ഞത് ശരിയാണോ....?


*ഉത്തരം*


ശരിയല്ല. അതു അദ്ദേഹത്തിൽ നിന്നു സംഭവിച്ച മഹാ അബദ്ധമാണ്.  കാരണം , പ്രസ്തുത നാലു വരികൾ മൻഖൂസ് മൗലിദിൻ്റെ രചയിതാവ് മൗലിദിൽ ചേർക്കലോടു കൂടി അതു മൗലിദിൻ്റെ ഭാഗമായി മാറി . 

      മുശ് രിഖുകൾ ബിംബങ്ങളെ സംബോധനം ചെയ്തത് ഖുർആൻ ഉദ്ധരിക്കലോടുകൂടി അതു വിശുദ്ധ ഖുർആനിൻ്റെ ഭാഗമായി മാറിയല്ലോ. അതു ഖുർആനിൽ പെട്ടതല്ലന്നു പറയാവതല്ലല്ലോ. 

   മൗലിദിലെ പ്രസ്തുത നാലു വരികൾ മൗലിദിൽ പെട്ടതല്ലന്ന വാദം അപകടം നിറഞ്ഞതാണ്. മൻഖൂസ് മൗലിദിൽ കാണുന്ന വരികൾ മൻഖൂസ് മൗലിദിൽപ്പെടാതെ പിന്നെ ഏതിലാണ് പെടുക? 

   

(അല്ലാഹു അദ്ദേഹത്തിനു മഗ്ഫിറത്ത് നൽകട്ടെ, ആമീൻ )

   

*എം.എ.ജലീൽ സഖാഫി പുല്ലാര*


ബാവ ഉസ്താദിന്റെ ശിഷ്യനെന്ന നിലക്ക് ഈ മറുപടിയെ എങ്ങനെ കാണുന്നു...?


*മറുപടി*


 ബാവ ഉസ്താദിന് ഇവിടെ മഹാ അബദ്ധം സംഭവിച്ചു എന്ന് പറഞ്ഞവർക്ക്  ഉസ്താദിന്റെ ഇബാറത്ത് മനസ്സിലാക്കുന്നതിൽ മഹാ അബദ്ധം  സംഭവിച്ചിട്ടുണ്ടെന്നേ പറയാനുള്ളൂ.


കാരണം, ഉസ്താദ് അത് منقوص മൗലിദിൽ പെട്ടതല്ല എന്ന് പറഞ്ഞിട്ടില്ല, അവിടെയുള്ള ചർച്ച തന്നെ ആ വരികൾക്ക് ജവാബ് കൊണ്ട് വരണോ  വേണ്ടെയോ  എന്നതാണ്. അത് മങ്കൂസ് മൗലിദിൽ പെട്ടതു കൊണ്ടാണല്ലോ ആ ചർച്ച തന്നെ വന്നത്. ആ ബൈത്ത് മൻഖൂസ് മൗലിദിൽ പെട്ടതല്ല എന്ന ആശയമാണ് ബാവ ഉസ്താദ് ഉദ്ദേശിച്ചിരുന്നതെങ്കിൽ ഉസ്താദിന്


 لأن هذه الأبيات وجوابها ليست من المولد المنقوص 

എന്നു പറയാമായിരിന്നല്ലൊ...!ഇത്രയും എഴുതിയ ബാവ ഉസ്താദിന് അത് മാത്രം എഴുതാൻ പദം കിട്ടിയില്ല എന്നു പറയുന്നതിൽ അർത്ഥമില്ലല്ലോ...


അപ്പോൾ,  ബാവ ഉസ്താദ് തന്റെ പ്രസ്തുത ഗ്രന്ഥത്തിൽ പറഞ്ഞ

 لأن  هذه الابيات ليست من ابيات  المولد الشريف


 എന്നത് കൊണ്ട് ഉദ്ദേശിച്ചത്,  ആ ബൈത്തുകൾ സാധാരണ മൗലിദിന്റെ രചയിതാക്കൾ ഹിക്കായത്തുകളൊക്കെ കഴിഞ്ഞതിന് ശേഷം അവരുടെ ഭാഗത്തുനിന്ന് ജവാബ് ചൊല്ലണമെന്ന ഉദ്ദേശത്തോടെ  കൊണ്ടുവരുന്ന മദ്ഹു ഗാനങ്ങളിൽ പെട്ടതല്ല എന്നതാണ്. അത് മൗലിദ് രചയിതാക്കളുടെ പതിവുമാണ്. അതിന് ഉപോദ്ബലകമായ قرينة ആണ് മഹാനവറുകൾ ആ ബൈത്തുകളെ 

إن كنت أنت حظيت يوما..... 

ബൈത്തിനോട് തുലനം ചെയ്തത്.

 ان كنت أنت حظيت

എന്ന ബൈത്തിനെ പറ്റി അത് മൗലിദിൽ പെട്ടതല്ലെന്ന് ഉസ്താദ് പറയുന്നില്ലതാനും.

ആ ബൈത്തിന് നാം ജവാബ് ചൊല്ലാറില്ലല്ലോ. ബൈത്ത് വരുന്നിടത്തെല്ലാം ജവാബ് ചൊല്ലുകയാണെങ്കിൽ ان كنت യുടെ ഭാഗത്തും  ജവാബ് ചൊല്ലേണ്ടതല്ലേ..

 അതുകൊണ്ട് ആ വരികൾ ബൈത്തുകളാണെങ്കിലും حكاية ആയി കൊണ്ടു വന്നതാണ്.  حكاية  കൾ വായിക്കുമ്പോൾ ആരും

مولاي صل وسلم، صلاة وتسليم

 പോലോത്ത ജവാബുകൾ ചൊല്ലാറില്ലല്ലൊ.


ആ ബൈത്തുകൾ ഹിക്കായത്തിൽ പെട്ടതാണെന്നതിന്റ വ്യക്തമായ രേഖയാണ്

 وأنشد وقلبه يصلي بالنار

 എന്നത്. ഈ വിഷയത്തിൽ ഉസ്താദിന്റെ മൊത്തം ഇബാറത്ത് ഇങ്ങനെയാണ്.


 (صلاة وتسليم وأزكي) أي أنمي  (تحية علي المصطفي المختار خير البرية) أي الخلق فعيلة من برأبمعني خلق وهذالجواب موجود في جميع النسخ التي رأيناه والقياس تركه لأن هذه الأبيات ليست من أبيات المولد الشريف بل هو بيت لعثمان بن الحويرث فقياسه عدم الإجابة كما في إن كنت أنت حظيت الخ

(احتذاء النصوص علي قراءة المنقوص. 50) 

ഇവിടെ നടക്കുന്ന ചർച്ചയുടെ മർമ്മം തന്നെ ജവാബ് കൊണ്ടുവരുന്നതിനെ കുറിച്ചാണ് അതുകൊണ്ടാണ്

 وهذا الجواب موجود في جميع النسخ التي رايناها والقياس تركه.

എന്ന് പറഞ്ഞത്. കാരണം അത് മുസന്നിഫിന്റെ  വരികൾ അല്ല.

 عثمان بن الحويرث

 പറഞ്ഞതിനെ ഹികായത്ത് ചെയ്തതാണെന്ന് ഒരല്പം ബുദ്ധിയുള്ളവർക്ക് പോലും ആ ഇബാറത്തിൽ നിന്ന് മനസ്സിലാക്കാം...


 ഇതിനൊക്കെ പുറമേ  അദ്ദേഹം ബാവ ഉസ്താദിന്റെ അബദ്ധം വിവരിക്കാൻ കൊണ്ടു വന്ന "മുശ്രികീങ്ങൾ ബിംബങ്ങളെ സംബോധനം ചെയ്തത് ഖുർആൻ ഉദ്ധരിക്കലോടുകൂടി അത് ഖുർആനിന്റെ ഭാഗമായി മാറിയല്ലൊ.. അത് ഖുർആനിൽ പെട്ടതല്ലെന്ന് പറയാവതല്ലല്ലൊ" എന്നതിനെ അദ്ദേഹം വേണ്ട രൂപത്തിൽ മനസ്സിലാക്കിയിരുന്നങ്കിൽ ഈ അബദ്ധവൽക്കരിക്കൽ വരില്ലായിരുന്നു. ഉദാ: ഫിർഔൻ أناربكم الأعلي  (ഞാൻ ഏറ്റവും വലിയ റബ്ബാണ്) എന്ന് പറഞ്ഞത് അല്ലാഹു ഖുർആനിൽ കൊണ്ട് വരലോട് കൂടി ആത്യന്തികമായി  അല്ലാഹു പറഞ്ഞതല്ലങ്കിലും അത് ഖുർആനായി.   അപ്പോൾ അതിനെ പറ്റി അല്ലാഹു പറഞ്ഞതല്ല, ഖുർആനാണ് (ഹിക്കായത്തൻ നിലക്ക്) എന്ന് പറയാമല്ലൊ..

എന്നത് പോലെ മൻഖൂസിന്റെ രചയിതാവിന്റേതല്ല എങ്കിലും ഹിക്കായതെന്ന നിലക്ക് മൻഖൂസിൽ പെട്ടതാണ് എന്ന് പറയാമല്ലൊ..


ശരിയായ മനസ്സോടെ പ്രസ്തുത ശർഹിനെ മേൽപ്പറഞ്ഞ ടിയാൻ സമീപിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനും അത് മനസ്സിലാകുമായിരുന്നു.

അതിന് 

 وحيث امكن تنزيل كلام المصنفين على تصوير 

 صحيح لا يعدل الى تغليطهم

(تحفة/نهاية/مغنى )

(മസ്വന്നിഫീങ്ങളുടെ കലാമിനെ ശരിയായ രൂപത്തിൽ അവതരിപ്പിക്കാൻ സാധിക്കുന്നടത്ത് അവർക്ക് അബദ്ധം സംഭവിച്ചു എന്നു പറയരുത്) 

وحيث أمكن حمل العبارة على معنى صحيح ولو مع البعد كان أولى من حمله على كونه باطلا خصوصا من عظمت مرتبته في العلم(مغني) 

(വിദൂരമായ രൂപത്തിലെങ്കിലും ഒരു വാചകത്തെ ശരിയായ ആശയത്തിന്റെ മേൽ ചുമത്താൻ പറ്റുന്നിടത്ത് അങ്ങനെ ചുമത്തുകയാണ് അതിനെ അബദ്ധവത്കരിക്കുന്നതി

നെക്കാൾ നല്ലത്.  പ്രത്യേകിച്ച് ഇൽമ് കൊണ്ട് ഔന്നത്യം ഉള്ള ആളുകളെ)


ഇതുപോലോത്ത മഹാന്മാരുടെ വചനങ്ങൾ ഉൾകൊള്ളാനുള്ള മനസ്സ് വേണം. സാധരണക്കാരുടെ പ്രയോഗങ്ങൾ വരെ നല്ല രൂപത്തിൽ മനസ്സിലാക്കണമെന്ന് ഈ ഉദ്ധരണികൾ നമ്മെ ഉണർത്തുന്നു. എന്നിട്ട് ഉസ്താദിന്റെ ഇബാറത്തിൽ നിന്നു ظاهر ആകുന്ന ആശയത്തെ വളച്ചൊടിച്ച് അബദ്ധവത്കരിച്ചത് വലിയവരെ ചൊറിഞ്ഞ് വലിയവരാകാമെന്ന മിഥ്യാധാരണയിലാണന്നേ അതിനെ പറ്റി പറയാനുള്ളൂ..


 ഇത്തരക്കാരോട്  പറയാനുള്ളത് മാഹാനായ قطبي ഇമാമിനെ ചൊറിയാൻ വന്നവരെ പറ്റി مير قطبي യിൽ പരാമർശിച്ച ഒരു പരാമർശമാണ്.


"فمن شنع عليه في أمثال هذه المواضع فذلك من فرط جهله بعلو حاله أو طمعه من الجهلة إعتقاد رفعة شأنه بتزييف مقاله"


 അദ്ദേഹത്തിന്റെയും നമ്മുടെയും മനസ്സ് അള്ളാഹു നന്നാക്കട്ടെ.... ആമീൻ

وآخر دعوانا أن الحمد لله رب العالمين


*കുഞ്ഞിമുഹമ്മദ് അഹ്സനി പച്ചീരി*

നബിദിനം-വഹാബികൾ ചെയ്യുന്ന ബിദ്അത്തുകൾ

 🔵🌹🔵🌹🔵

*വഹാബികൾ ചെയ്യുന്ന*

🔟 *ബിദ്അത്തുകൾ*

=====================       

=====================

നബി(സ)ചെയ്യാത്തതെല്ലാം ബിദ്അതാണ്, അനാചാരമാണ് എന്നാണല്ലോ വഹാബി മതം. മൗലവിമാർ എഴുതുന്നു : അല്ലാഹുവും റസൂലും കൽപിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം."(അൽമനാർ 2015 ഡിസംബർ പേജ് :5)


എന്നാൽ വഹാബി വിശ്വാസ പ്രകാരം അവർ തന്നെ ചെയ്യുന്ന ബിദ്അതുകൾ നിരവധിയുണ്ട്. ചില ഉദാഹരണങ്ങൾ :


1️⃣ ഖുത്ബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുകയും നിർബന്ധ പൂർവ്വം സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നു.(അൽമനാർ 2022 ജൂൺ പേജ് 32)

എന്നാൽ ഇത് നബി(സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു.(ശബാബ് 2009 ജൂലൈ 10 പേജ്:21 )


2️⃣ നിക്കാഹിന്റെ മുമ്പ് മൗലവിമാർ വിശാലമായി പ്രസംഗിക്കുന്നു. ഇത് നബി (സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്   വാരിക 2009 ഒക്ടോബർ 16 പേജ് :21)


3️⃣ഇബ്റഹിമിയ്യ സ്വലാത്ത് അല്ലാത്ത ഒരു സ്വലാത്തും പാടില്ല,ബിദ്അതാണ് എന്ന് വാദിക്കുന്നു (വിചിന്തനം വാരിക 2009 മാർച്ച് 6 പേജ് : 4) അതോടൊപ്പം "സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്ന് മൗലവിമാർ ചൊല്ലുന്നു. ഇങ്ങനെ നബി(സ)യോ നബി(സ)പേര് കേൾക്കുമ്പോൾ സ്വാഹബാതോ ചൊല്ലിയിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്  2017 ഫെബ്രുവരി 3പേജ് : 31)


4️⃣'യതീംഖാന'  നബി(സ)യുടെ കാലത്തില്ലെന്നും എന്നാൽ നബി(സ)മാതൃക കാണിക്കാത്ത യതീംഖാന സുന്നത്തിന്റെ പരിധിയിൽ വരുമെന്നും പഠിപ്പിക്കുന്നു.

(വിചിന്തനം 2010

 ഫെബ്രുവരി 12 പേ :12)


5️⃣ നബി(സ)യോ സ്വഹാബികളോ ദഅവത്തിന് വേണ്ടി സംഘടന ഉണ്ടാക്കിയിട്ടില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 ജനു 30) എന്നാൽ ദഅവത്തിന് വേണ്ടി സ്ത്രീകൾക്കു വരെ(MGM, KNM, ISM,...)അവർ തന്നെ സംഘടന ഉണ്ടാക്കുന്നു. അതോടൊപ്പം നിസ്കാര ശേഷമോ മയ്യിത്ത് എടുക്കും മുമ്പോ സംഘടിച്ച് ദുആ പാടില്ലെന്നും ബിദ്അതാണെന്നും വാദിക്കുന്നു.കാരണം അത് നബി(സ)ചെയ്തിട്ടില്ലത്രേ.


6️⃣ ദിക്ർ, ദുആ നബി(സ)ചൊല്ലിയ രൂപത്തിൽ ആവണമെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (അൽമനാർ 2019 ഏപ്രിൽ പേജ് :8) എന്നാൽ തസ്ബീത് എന്ന പേരിൽ നബി(സ) പഠിപ്പിക്കാത്ത ദിക്ർ, ദുആ മൗലവിമാർ തന്നെ പഠിപ്പിക്കുന്നു. (മനഃശാന്തി പ്രാർത്ഥനയിലൂടെ.പേജ് 77,ഹുസൈൻ സലഫി.)


7️⃣ റമദാനിൽ നബി(സ)പ്രത്യേകകാലയളവ് നിശ്ചയിച്ചുകൊണ്ടോ അല്ലാതെയോ ഖുർആൻ കാമ്പയിൻ നടത്തിയിരുന്നില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു. (ശബാബ് 2013 ആഗസ്റ്റ്‌ 9പേജ് : 38)

എന്നാൽ സമയം നിശ്ചയിച്ചുകൊണ്ട് അവർ തന്നെ റമളാനിൽ ഖുർആൻ ക്യാമ്പയിൻ നടത്തുന്നു.


8️⃣ നബി(സ) പെരുന്നാൾ ദിവസം നാം ഇന്ന് ചൊല്ലിവരാറുള്ള തക്ബീർ അതേ രൂപത്തിൽ ചൊല്ലിയതിന് ഹദീസിൽ തെളിവില്ലെന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 നവംബർ 27പേജ് : 31) എന്നാൽ അവർ തന്നെ പെരുന്നാൾ ദിവസം ഈ മാതൃകയില്ലാത്ത രൂപം തക്ബീർ ചൊല്ലാൻ സ്വീകരിക്കുന്നു.


9️⃣നബി(സ)പഠിക്കാത്ത ദിക്ർ, ദുആ പാടില്ലെന്ന് വാദിക്കുന്ന(അൽമനാർ 2019 ഏപ്രിൽ പേജ് :8)മൗലവിമാർ അവരുടെ മരണമടഞ്ഞ നേതാക്കളുടെ പേരിന് പിറകിൽ (റ) ചേർക്കുന്നു. ഇങ്ങനെ നബി(സ)ചെയ്തതിന് തെളിവില്ല. 


🔟 ഹദ്ദാദ് റാത്തീബ് ബിദ്അത് ആവാനുള്ള കാരണം സമയം, എണ്ണം നിശ്ചയിച്ചത് കൊണ്ടാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (ഫാത്തിഹയുടെ തീരത്ത്,പേജ് :115 കെ.ഉമർ മൗലവി) എന്നാൽ ഇൽമ് പഠിപ്പിക്കാൻ മൗലവിമാർ സമയം നിശ്ചയിക്കുന്നു. (ശബാബ് 2008 നവംബർ 14 പേജ്: 33) ദഅവത്തിന് എണ്ണവും ദിവസവും സമയവും നിശ്ചയിക്കുന്നു. (ഉദാഹരണം 5 വർഷം കൂടുമ്പോൾ സമ്മേളനം, ക്യാമ്പുകൾ)


🔵⚪🔵⚪🔵⚪🔵⚪🔵

✍️aboohabeeb payyoli