ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label നബിദിനം-ബൾബിട്ട് പളളി അലങ്കരിക്കലല്ല. Show all posts
Showing posts with label നബിദിനം-ബൾബിട്ട് പളളി അലങ്കരിക്കലല്ല. Show all posts

Thursday, 6 October 2022

നബിദിനം-ബൾബിട്ട് പളളി അലങ്കരിക്കലല്ല,അതുക്കും മേലെ-അഗ്നി പുകക്കൽ-മസ്ജിദുൽ ഹറമിൽ

 


*ബൾബിട്ട് പളളി അലങ്കരിക്കലല്ല,അതുക്കും മേലെ-അഗ്നി  പുകക്കൽ-മസ്ജിദുൽ ഹറമിൽ...🤭*

👇👇👇👁️👁️👁️https://youtu.be/wxNcLFkLg4A

✍️പടച്ചോനേ...മുജാഹിദ് ഭാഷയിൽ ശിർക്കിന്റെ കൊടുങ്കാറ്റ്... ആ കാറ്റിലിപ്പോൾ ആ തീയും കെട്ടുപോകും... ശിർക്കോട് ശിർക്ക്...  ഇതെങ്ങാനും മമ്പുറത്തോ, പുത്തൻ പള്ളിയിലോ ആയിരുന്നെങ്കിൽ സുന്നികൾ മുഴുവൻ ഡബിൾ മുശ്രിക് ... നരകത്തിന്റെ വീതി ഇനിയും കൂട്ടാനാവശ്യപ്പെട്ട് ,സെൽഫീ ആപ്പീസിൽ നിന്ന് ഫാക്സും ഇ മെയിലും പടപടാന്ന് പാഞ്ഞേനെ...മ്മടെ ഉമർ മൗലവിയെ സ്വർഗത്തിലേക്ക് കുതിപ്പിച്ച അതേ ''എമർജൻസി vip വഴിയിലൂടെ''...😂😂😄മസ്ജിദുൽ ഹറമിൽ അല്ലായെന്ന് പറയാൻ മുജാഹിദ് ആപ്പീസിൽ  നിന്നങ്ങാനും പറയുമോ എന്തോ... എന്തു ചെയ്യാനാണ്... നിങ്ങളനങ്ങാതെ നിൽക്കുക... ഏതായാലും പെട്ടു പോയില്ലേ... തൗഹീദിന്റെ പേരിൽ ഏട്ടും ഒമ്പതുമായി തല്ലിപ്പിരിഞ്ഞ് പരസ്പരം ശിർക്കാരോപിക്കുന്ന-സ്വന്തം ഭാഷയിൽ- ഏറ്റവും കൂടുതൽ മുജ്തഹിദ് മുത്ലക്കുള്ള കേരളത്തിലെ മുറി മൗലവിമാരുടെ ആപ്പീസിൽ നിന്ന് തീരുമാനം വന്നിട്ടനങ്ങിയാൽ മതി....😂😄😂ങ്ങള് പേടിക്കണ്ട-തൗഹീദ് പറഞ്ഞ് വരുമ്പോൾ പരസ്പരം മുശ്രിക്കാക്കാനും ഏത് മുസ്ലിമിനെയും നരകത്തിൽ താഴ്ത്താനും അവർ ''സെൽഫികൾ''പണ്ടേ ഉസാറാണ്...😝 അവരുടെ തിരു നോട്ടമെത്തട്ടെ...കേരളത്തിൽ മാത്രമല്ല ലോകത്ത് പല സ്ഥലത്തും അഗ്നിദേവനെ ആരാധിക്കുന്നവരുണ്ടല്ലോ... ആ അഗ്നിയെ പൊക്കിയെടുത്ത് കഅബയിൽ കൊണ്ടുവന്ന് ഇങ്ങിനെ കാണിക്കുമ്പോൾ ഇതൊക്കെ അറിയാത്ത ഗൾഫ് സലഫികൾ... ശിർക്കിന്റെ ദൃശ്യരൂപമൊരുക്കുന്നു... അതും വിശുദ്ധ കഅബയിൽ...അഗ്നിദേവനെക്കൊണ്ടുള്ള കളിയേ.... ചുറ്റലായി- ചുറ്റിക്കലായി- തിരിക്കലായി- തിരിപ്പിക്കലായി...കേരളത്തിലെ മുജാഹിദ് മൗലവിമാരുടെ ഭാഷയിൽ,ഖബർ പൂജ പോലെ-സാക്ഷാൽ''അഗ്നി പൂജ''തന്നെ...!... തനി ശിർക്ക് .... 

എങ്ങിനെ ശിർക്കാകാതിരിക്കും.സാമ്യത നോക്കി ശിർക്ക് നിർണയിക്കുന്നവരാണല്ലോ മുജാഹിദ് ജമാഅത്ത് പുത്തൻ വാദികൾ... ഖബർ പൂജ ,ശവ പൂജ തുടങ്ങി ഒരുപാട് ''ആരോപണ പൂജകൾ'' വഹാബിസം മുസ്ലിംലിംകൾക്ക് സമ്മാനിച്ചിട്ടുണ്ട്. സുഗന്ധം കിട്ടാൻ തിരി കത്തിച്ചാലത് മറ്റൊരു പൂജ...ഇങ്ങിനെ ''ആരോപണ പൂജകളുടെ'' മഹാപ്രളയവുമായി മൗലവിമാർ അരങ്ങ് തകർക്കുന്നതിനിടയിലാണ് വഹാബീ ഭാഷയിൽ- വിശുദ്ധ കഅബയിലെ ''അഗ്നി പൂജ'' മൗലവിമാരെ തിരിഞ്ഞു കൊത്തിയത്...സുഗന്ധം പുകക്കൽ സുന്നത്താണ്, പുണ്യമാണ്, കൂലി കിട്ടും... ഇതെല്ലാം മുസ്ലിംലിംകൾക്കറിയാം... പക്ഷേ, മുസ്ലിംകളെ മുശ്രിക്കാക്കാൻ സലഫീ സെന്ററിനുള്ളിലിട്ട് മൗലവിമാർ ചവിട്ടിക്കുഴച്ചെടുത്ത വഹാബീ മാനിഫെസ്റ്റോയനുസരിച്ച് ഇതും തനി പൂജ തന്നെ.തീയാണ് കത്തുന്നത്- കത്തിയാണത് പുകയുന്നത്...ദേ കിടക്കുന്നു - വഹാബീ ഭാഷയിലെ തനി ''അഗ്നി പൂജ''...

ലോകത്ത് കോടിക്കണക്കിനാളുകൾ തീയെ ആരാധിക്കുന്നുണ്ട്. അഗ്നിദേവൻ എന്ന സങ്കല്പം തന്നെ അവർക്കുണ്ട്. അമ്പലങ്ങളിൽ അഗ്നി പൂജകൾ ധാരാളം... ഇതേ അഗ്നിയെ വിശുദ്ധ കഅബക്ക് ചുറ്റിലും പരിസരത്തും ചുറ്റിക്കുന്നതും അഗ്നിയെ വഹിച്ചുകൊണ്ട് ഉയർത്തിപ്പിടിച്ച് നടക്കുന്നതും തൗഹീദാണ്  എന്ന് പറയാൻ ''പൂജ ആരോപകരായ'' ഒരു മൗലവിക്കുമാകുന്നില്ല..... ചിലർ പൊക്കിപ്പിടിക്കുമ്പോളത് ശിർക്കും മുസ്ലിംകൾ പൊക്കിപ്പിടിക്കുമ്പോളത് തൗഹീദുമോ...പറയൂ മൗലവിമാരേ മറുപടി... ഇത് തൗഹീദും അത് ശിർക്കുമോ... മുസ്ലിംകളെ മുശ്രിക്കാക്കി കഴിവ് തെളിയിച്ച മുജായിദ് മൗലവിമാർ മറുപടിയില്ലാതെ വിറക്കുന്നു-വിയർക്കുന്നു.....!

തീയുടെ കൂടെ കുന്തിരിക്കമുണ്ട്-കരണ്ടിൽ കത്തുന്ന സംവിധാനമുണ്ട് എന്നൊക്കെ തട്ടി വിടുന്ന മൗലവിമാർ-കുന്തിരിക്കവും കരണ്ടുമുണ്ടെങ്കിൽ തൗഹീദാകുമോ എന്ന് ചോദിക്കുമ്പോൾ സലഫീ ഭിത്തിയും പൊളിച്ചോണ്ടോടുന്നു... വിശുദ്ധ കഅബയെ സുഗന്ധം പൂശുന്ന വാർത്ത കൂടി പുറത്തു വന്നതോടെ മറ്റൊരു ''ആരോപണപൂജ'' കൂടി മൗലവിമാർക്ക് കീറാമുട്ടിയായി മാറി...മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി- പ്രമാണങ്ങൾ മുഴുവൻ വലിച്ചെറിഞ്ഞ് ,സാമ്യത നോക്കി ശിർക്ക് തീരുമാനിക്കുന്ന ഏർപ്പാടുമായി രംഗത്തെത്തിയ സർവ്വ വഹാബീ പുത്തൻ വാദി മൗലവിമാരും എലിപ്പൊത്തിലൊളിക്കുന്ന ദയനീയ രംഗമാണെങ്ങും കാണുന്നത്...!!!

ഏതായാലും കേരളത്തിൽ നിന്ന് ഏതെങ്കിലും ഗ്രൂപ്പിലെ ശിർക്കോളജിസ്റ്റുകൾ വന്നൊരു തീരുമാനമാക്കട്ടെ... തിരക്കുണ്ടെങ്കിൽ ജർമനിയിൽ പോയി റിട്ടേൺ വരുന്ന ''മ്മടെ ജിന്നിനെ'' എങ്കിലുമൊന്ന് സമീപിക്കുക... അത്യാവശ്യം പറഞ്ഞാൽ മൂപ്പര് റൂട്ട് മാറ്റിപ്പറന്നോളും... ഇനി ഇപ്പേരിൽ മറ്റൊരു വഹാബീ ഗ്രൂപ്പുകൂടി പിറക്കാതിരുന്നാൽ മഹാ ഭാഗ്യം... ന്റെ സാറേ ... വിഷയം തൗഹീദായതു കൊണ്ട് പ്രയാസപ്പെട്ടാണ് ഒമ്പതിലൊപ്പിച്ചത്...ഒമ്പതും സിസേറിയനായിരുന്നു...സാറേ ഇനിയൊരു കീറിനു കൂടി സ്ഥലമുണ്ടോ ആവോ...ഇതെങ്കിലുമൊന്ന് പേറിലൊപ്പിക്കാമോന്ന് സാറൊന്ന് നോക്ക്...

ഏതായാലും ഞങ്ങൾ കാത്തിരിക്കാം...🤭

*ഖുദ്സി*

06-10 -2022