*ലൈലത്തുൽ ബറാഅ: സംശയ നിവാരണം*
======================
ചോദ്യം ...1…❓
-------------------------
ബറാ അത്ത് രാവിന്ന് വല്ല പ്രത്യേകതയും ഉണ്ടൊ ????❓
ജവാബ്..1….✅
-------------------------
🔺
തീർച്ചയായും ഉണ്ട്
പ്രാമാണിക മറുപടിക്ക് മുംബ് ഒരല്പം
“”
പരിഷുദ്ധമാക്കപ്പെട്ട അനുഗ്രഹീത രാവുകളും അതുമായി ബന്ധപ്പെട്ട സൽകർമ്മങ്ങളും സലഫുസ്വാലിഹീങ്ങലിലൂടെ പാരംബര്യമായി നമുക്ക് കിട്ടിയതിനെ ആധുനിക നവ മുബ്തദിഉകൾ മുസ്ലിമീങ്ങളെ ആത്മീയതയിൽ നിന്നും അകറ്റി നിർത്താൻ കടിനാധ്വാനം ചെയ്ത് കൊണ്ടിരിക്കുന്ന ജൂതായിസത്തിൻ റ്റെ അച്ചാരവും വാങ്ങി മുസ്ലിം സമൂഹത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് …
🔺
ഇവർ നടത്തുന്ന ആശയ വ്യതിയാനംവും പാരംബര്യത്തെ പാടെ തള്ളിക്കളയുന്നതുമായ സമീപനത്തെ നാം വക വെച്ച് നൽകരുത് ഇതുമായി ഒരുപാട് വിഷയത്തിൽ വിശകലനം നടത്താനുണ്ടെങ്കിലും ആദ്യമായി ഇവർ ഇല്ലാതാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന പരിശുദ്ധമാക്കപ്പെട്ട ലൈലതുൽ ബറാ അയുടെ ( ശ അബാൻ പതിനഞ്ച്) നമുക്ക് പ്രാമാണിക പ്രയാണം നടത്താം
🔺 ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്(മോചന രാത്രി) ലൈലതുസ്സ്വക്ക് (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങനെ പല പേരുകളിലും ഈ പുണ്യരാവ് അറിയപ്പെടുന്നു……
👇🏻
ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രാമാണിക വിശകലനം നടത്താനുണ്ടെങ്കിലും ഏതാനും ചില കാര്യങ്ങൾ മാത്രം ഖുർ ആനിൽ നിന്നും തെളിയിക്കുന്നു ...
🔺
ലൈലതുൽ ബറാ അ ഖുർ ആനിലൂടെ
____________________________
🔺
ആദ്യമായി ബറാ അത്ത് രാവ് എന്ന പേര് ഖുർ ആൻ തഫ്സീറിൽ നിന്ന് തന്നെ വായിക്കാം
وقال عكرمة: كان ابن عباس يسمي ليلة القدر ليلة التعظيم , وليلة النصف من شعبان ليلة البراءة , وليلتي العيدين ليلة الجائزة.
Thafseer mavardi ….👆🏻
🔺
سورة الدخان
بسم الله الرحمن الرحيم
{حم والكتاب المبين إنا أنزلناه في ليلة مباركة إنا كنا منذرين فيها يفرق كل أمر حكيم أمرا من عندنا إنا كنا مرسلين رحمة من ربك إنه هو السميع العليم رب السماوات والأرض وما بينهما إن كنتم موقنين لا إله إلا هو يحيي ويميت ربكم ورب آبائكم الأولين}...
🔺
അല്ലാഹു പറയുന്നു: “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍) വേര്‍തിരിച്ചെഴുതപ്പെടുന്നു” (ദുഖാന് 1-4).👆🏻
🔺
ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആയത്തുകളിലൂടെയും നിരവധി ഹദീസുകളിലൂടെ യും ഈ രാവിന്റെ മഹത്വം ഖണ്ഡിതമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.
{إنَّا أَنْزَلْنَاهُ فِي لَيْلَة مُبَارَكَة} هِيَ لَيْلَة الْقَدْر أَوْ لَيْلَة النِّصْف مِنْ شَعْبَان نَزَلَ فِيهَا مِنْ أُمّ الْكِتَاب مِنْ السَّمَاء السَّابِعَة إلَى سَمَاء الدُّنْيَا
Thafseer jalalaini👆🏻
🔺
ഇമാം മഹല്ലി(റ) തന്റെ തഫ്സീറില്‍ പറയുന്നതിങ്ങനെയാണ്: “അത് (ലൈലതുന്‍ മുബാറക) ലൈലതുല്‍ ഖദ്റ് ആണ്. അല്ലങ്കില്‍ ശഅബാന്‍ പതിനഞ്ചാം രാവാണ്”(തഫ്സീറുല്‍ ജലാലൈനി 2/238( 👆🏻
തഫ്സീര്‍ ബൈളാവി, റൂഹുല്‍ബയാന്‍ അബുസ്സുഊദ്, ലുബാബുത്തഅ്വീല്‍, മദാരിക്കുത്തന്‍സീല്‍ തുടങ്ങിയ തഫ്സീറുകളിലും ഇങ്ങനെ രണ്ട ഭിപ്രായം രേഖപ്പെടുത്തിയതായിക്കാണാം.👆🏻👆🏻👆🏻
🔺
എന്നാല്‍ താബിഈങ്ങളില്‍പെട്ട പ്രമുഖരായ നാലു പണ്ഢിതന്മാരിലൊരാളും ഇബ്നു ‘അബ്ബാസ്(റ), ‘അബ്ദുല്ലാഹിബ്നു ‘ഉമര്‍(റ) തുടങ്ങിയ വിശ്വവിജ്ഞാനികളുടെ ശിഷ്യനും, ഇബ്റാഹീമുന്നഖ’ഈ(റ) തുടങ്ങിയ മുന്നൂറോളം പ്രഗത്ഭ പണ്ഢിതന്മാരുടെ ഉസ്താദുമായ ഇക്രിമ(റ) വ്യക്തമാക്കുന്നത് ലൈലതുൽ മുബാറക എന്നത് ശഹ്ബാൻ 15 ലൈലത്തുൽ ബറാ അയെ പ്പറ്റിയാകുന്നു …
👇🏻
ഇക് രിമ റ തന്നെ പറയുന്നത്
🔺
ഖുര്‍ആനിനെ സംബന്ധിച്ചു ഞാന്‍ പറയുന്നത് മുഴുവനും ഇബ്നു’അബ്ബാസ്(റ)വില്‍ നിന്നും പഠിച്ചതാണ് (അല്‍ ഇത്ഖാന്‍ 2/189).
🔺
ഇത് ഒരുപാട് മുഫസ്സിറുകൾ കൊണ്ട് വരുന്നുണ്ട് ഒന്നിവിടെ ഉദ്ധരിക്കുന്നു
{إِنَّآ أَنزَلْنَاهُ} يعني القرآن أنزله الله من اللوح المحفوظ إلى سماء الدنيا. {فِي لَيلَةِ مُّبَارَكَةٍ} فيها قولان: أحدهما: أنها ليلة النصف من شعبان؛ قاله
عكرمة. الثاني: أنها ليلة القدر.
🔺
തഫ്സീർ മാവർദ്ദി
(ഇമാം മാവർദ്ധി റ കാലഘട്ടം ഹിജ് റ 400 ൽ)
🔺
റമളാനിലെ ലൈലതുല്‍ഖദ്റില്‍ ഖുര്‍ആന്‍ ഇറക്കി എന്നു പറയുന്നതിന്റെ വിവക്ഷ ആ പുണ്യരാത്രിയില്‍ ഭൂമിയിലേക്ക് ഖുര്‍ആന്റെ അവതരണം ആരംഭിച്ചു എന്നും ബറാഅത് രാവില്‍ അത് ഇറക്കി എന്നു പറയുന്നതിന്റെ അര്‍ഥം മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂള്വില് നിന്ന് ഒന്നാം ആകാശത്തിലേക്കിറക്കി എന്നും വ്യാഖ്യാനിക്കാം….
🔺
അങ്ങനെയായാല്‍ ഇക്രിമ(റ)യും ഒരു വിഭാഗം മുഫസ്സിരീങ്ങളും പറഞ്ഞത് ഖുര്‍ആനിന് വിരുദ്ധമാവുകയില്ല. അനുഗ്രഹീത രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നതിന് ലൌഹില് മഹ്ഫൂള്വില് നിന്നും ഒന്നാം ആകാശത്തിലേക്ക് അവതരിപ്പിച്ചുവെന്നാണ് വിവക്ഷിക്കേണ്ടതെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമമാക്കിയിട്ടുമുണ്ട്.
എന്നാല്‍ ലൈലതുന്‍ മുബാറക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ലൈലതുല്ഖ്വദ്ര് ആണ് എന്ന് സമര്‍ഥിച്ചവരും ബറാഅത് രാവിന് പുണ്യം കല്പ്പിക്കുന്നവര് തന്നെയാണ്. ഈ ആയത്തില്‍ പറഞ്ഞ രാത്രിയെക്കുറിച്ചു മാത്രമേ അഭിപ്രായഭിന്നതയുള്ളൂ…
🔺
അഭിവൃദ്ധി, വളര്‍ച്ച, അനുഗൃഹം എന്നെല്ലാമാണ് ബറകത് എന്ന പദത്തിനര്‍ഥം. ഈ രാവില്‍ ഒട്ടേറെ നന്മകള് വര്‍ധിപ്പിക്കപ്പെടുമെന്നും അനുഗൃഹങ്ങള്‍ വര്‍ഷിക്കപ്പെടുമെന്നും കല്ബ് ഗോത്രക്കാരുടെ ആട്ടിന്പറ്റത്തിൻ റ്റെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും (അക്കാലത്ത് ഏറ്റവും കൂടുതല്‍ ആടുകള്‍ ഉണ്ടായിരുന്നത് അവര്‍ക്കായിരുന്നു) മറ്റു റിപ്പോർട്ടുകളിൽ
സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്ക്കും പാപമോചനം നല്‍കുകയും ചെയ്യും’
ഇങ്ങനെ ലൈലതുൽ ബറാ അയുടെ മഹത്വംവൽക്കരിക്കുന്ന ധാരാളം സ്വഹീഹായ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് , സംസം വെള്ളം ഈ രാത്രിയില്‍ വ്യക്തമാം വിധം വര്‍ധിക്കുമെന്ന് ചില തഫ്സീറുകളില്‍ കാണാൻ കഴിയും
🔺
റസൂല്‍(സ്വ)ക്ക് ശഫാ’അത്തിനുള്ള അധികാരം പൂര്‍ണമായും ലഭിച്ചത് ഈ രാത്രിയിലാകുന്നുവെന്ന് പണ്ടിതന്മാർ രേഖപ്പെടുത്തുന്നു
أَنَّهُ تَعَالَى أَعْطَى رَسُولَهُ فِي هَذِهِ اللَّيْلَةِ تَمَامَ الشَّفَاعَةِ، وَذَلِكَ أَنَّهُ سَأَلَ لَيْلَةَ الثَّالِثَ عَشَرَ مِنْ شَعْبَانَ فِي أُمَّتِهِ فَأُعْطِيَ الثُّلُثَ مِنْهَا، ثُمَّ سَأَلَ لَيْلَةَ الرَّابِعَ عَشَرَ، فَأُعْطِيَ الثُّلُثَيْنِ، ثُمَّ سَأَلَ لَيْلَةَ الْخَامِسَ عَشَرَ، فَأُعْطِيَ الْجَمِيعَ إِلَّا مَنْ شَرَدَ عَلَى اللَّهِ شِرَادَ الْبَعِيرِ، هَذَا الْفَصْلُ نَقَلْتُهُ مِنَ «الْكَشَّافِ»
🔺
അതായത് നബി(സ്വ) ശ’അബാന്‍ പതിമൂന്നാം രാവില്‍ അവിടുത്തെ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അവകാശം ലഭിക്കാനായി അല്ലാഹുവിനോട് പ്രാ ര്‍ഥിച്ചു. ആ രാവില്‍ അവിടുത്തേക്ക് ശിപാര്‍ശയുടെ മൂന്നിലൊന്നിനുള്ള അധികാരവും പതിനാലാവാം രാവില്‍ മൂന്നില്‍ രണ്ടിനുള്ള അധികാരവും പതിനഞ്ചാം രാവില്‍ മുഴുവന്‍ ഉമ്മത്തിനും ശിപാര്‍ശ ചെയ്യാനുള്ള പൂര്‍ണാധികാരവും നല്കപ്പെട്ടു’ (തഫ്സീര്‍ റാസി 27/238, ഗറാഇബുല്‍ ഖ്വുര്‍ആന്‍ 25/65, കശ്ശാഫ് 3/86, റൂഹുല്‍ബയാന്‍ 8/404)...
📝👇🏻
ഇങ്ങനെ എനിയും ഒരുപാട് മഹത്വമുള്ള പരിശുദ്ധമാക്കപ്പെട്ട രാത്രിയിൽ അല്ലാഹുവിനെസ്മരികുന്നത് ഇബ്ലീസിന്ന് സഹിക്കുകയില്ലല്ലൊ അത് കൊണ്ടാകുന്നു ഈ ഇബ്ലീസിൻ റ്റെ അനുയായികൾ ഇതൊക്കെ ബിദ് അത്ത് , ദുരാചാരം എന്നൊക്കെ പറഞ്ഞ് മുഹ്മിനീങ്ങളെ ഈമാൻ തെറ്റിക്കാൻ വരുന്നത് സൂക്ഷിക്കുക
അല്ലാഹു കാക്കട്ടെ
======================
⏳
ലൈലത്തുൽ ബറാ അ ചോദ്യം ..2.. ❓❓
---------------------------------------------
👉🏻ചില പണ്ടിതന്മാർ ബറാ അത്ത് ദിവസത്തിൽ പ്രത്യേകമായി നോമ്പ് സുന്നത്തില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ മറുപടി പ്രതീക്ഷിക്കുന്നു…. ( ഇത് കണ്ണിയത്ത് സ്മരണികയിലും കാണാമല്ലൊ)
✅
ജവാബ്…2
--------------
🔺പ്രസ്തുത ദിവസത്തിലെ നോമ്പിനെ പറ്റിയുള്ള ചോദ്യവും അതിനുള്ള ഫത് വയും ശാഫിഈ മദ് ഹബിലെ ഫുഖഹാക്കളിൽ നിന്നും നോക്കാം
المؤلف: شهاب الدين أحمد بن حمزة الأنصاري الرملي الشافعي
[كِتَابُ الصَّوْمِ]

(سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ «إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا» هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ؟ (فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ. .
🔺
ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ എന്ന് ചോദിച്ചതിന് മഹാനായ റം ലി ഇമാം നല്കിയ മറുപടി കാണുക.
🔺 ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’
📚 (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)
🔺
പ്രസ്തുത നോമ്പിനെ പറ്റി ഇബ്നു ഹജർ റ വിനെ പോലുള്ള ഇമാമീങ്ങൾ പടിപ്പിക്കുന്നത്
🔺
പ്രസ്തുത ദിവസത്തിലെ നോമ്പുമായി വന്ന ഹദീസിൻ റ്റെ സ്വിഹ്ഹത്തുമായി ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളത് കൊണ്ട് തന്നെ
ബറാ അത്ത് ദിനത്തിലെ നോമ്പ് അയ്യാമുൽ ബീള് എന്ന നിലയിൽ മാത്രമെ സുന്നത്തുള്ളൂ എന്ന അഭിപ്രായമാകുന്നു ( ഈ അഭിപ്രായമാകുന്നു മഹാനായ കണ്ണിയത്ത് ഉസ്താദ് സമരണികയിൽ കാണാൻ കഴിയുക ) ഇതും പൊക്കിപ്പിടിച്ച് കൊണ്ട് പുത്തൻ വാദികൾ ബല്യ ചർച്ചയാക്കാറുണ്ട്
🔺
എന്നാൽ ശാഫിഈ മദ് ഹബിലെ ഫിഖ് ഹിൻ റ്റെ കിതാബുകൾ കണ്ട ആർക്കും അത് മനസ്സിലാവും കാലങ്ങൾക്ക് മുംബ് തന്നെ ഇമാമീങ്ങൾ പടിപ്പിച്ച മസ് അലയാകുന്നു കണ്ണിയത്ത് സമരണികയിലും ഉള്ളത് അല്ലാതെ ബല്യ പുതുമയുള്ള ഒരു കാര്യവും ഇല്ല
🔺
ശാഫിഈ മദ് ഹബിലെപ്രമുഖ കർമ്മ ശാസ്ത്ര പണ്ടിതനായ ഇബ്നു ഹജർ റ ഫതാവയിലും , ഇത് ഹാഫിലും പടിപ്പിക്കുന്നത്
قال ابن حجر الهيتمي في الفتاوى عن صيام يوم النصف والحديث المذكور فقال : وَأَمَّا صَوْمُ يَوْمِهَا فَهُوَ سُنَّةٌ مِنْ حَيْثُ كَوْنُهُ مِنْ جُمْلَةِ الْأَيَّامِ الْبِيضِ لَا مِنْ حَيْثُ خُصُوصُهُ وَالْحَدِيثُ الْمَذْكُورُ عَنْ ابْنِ مَاجَهْ ضَعِيفٌ قَالَ بَعْضُ الْحُفَّاظِ : وَجَاءَ فِي هَذِهِ اللَّيْلَةِ أَحَادِيثُ مُتَعَدِّدَةٌ … اهـ. والضعيف يعمل به في فضائل الأعمال.
وقال أيضا في إتحاف أهل الإسلام بخصوصيات الصيام ص366 : (( روى ابن ماجه بسند ضعيف أنه صلى الله عليه وسلم قال : (إذا كانت ليلة النصف فقوموا ليلها وصوموا نهارها ….). وفي فضائلها أحاديث أُخر متعددة ، وقد اختلف فيها ، فضعفها الأكثرون ، وصحح ابن حبان بعضها ، وخرجه في صحيحه ….)). ثم ذكر جملة من هذه الأحاديث.
🔺
“ആ ദിവസത്തെ നോമ്പ് അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15) പെടുന്നു എന്ന നിലക്കല്ലാതെ പ്രത്യേകമായി സുന്നത്തില്ല.
📚 (ഫതാവല്‍ കുബ്റ 2/80).).....
🔺👇🏻
കണ്ണിയത്ത് സ്മരണിക സുന്നികൾ കാണാത്തവരല്ല ഈ പടിപ്പിച്ച ഇമാമീങ്ങളൊക്കെ കേരള പുത്തൻ വാദികൾ വാദിക്കും പോലെ ബറാ അത്തിന്ന് പുണ്യമില്ലെന്നും , അത് ബിദ് അത്തുമാണെന്നും വാദിക്കുന്നവരല്ലെന്ന് പ്രത്യേകം മനസ്സിലാക്കുക
👇🏻
അപ്പോൾ രണ്ട് നിലക്കും നോമ്പ് സുന്നത്തായി
👇🏻
എനി ഈ രണ്ട് അഭിപ്രായവും മതിയാവുകയില്ല എന്നാണെങ്കിൽ ഇബ്നു ഹജർ (റ) , നവവി ഇമാമിനെ പോലെ ധാരാളം ഇമാമീങ്ങൾ പടിപ്പിക്കുന്ന പണ്ടിതന്മാർക്കിടയിൽ ഇജ്മാഹ് ഉള്ള മറ്റൊരു കാര്യമുണ്ട്
അതായത് ഹദീസ് ളഈഫാണെങ്കിലും ഫളാ ഇലുൽ അഹ്മാൽ ( പുണ്യ കരമായ അമൽ) ചെയ്യുന്നതിന്ന് വേണ്ടി തെളിവിന്നെടുക്കാമെന്ന് ഇമാം നവവി റ ശറഹ് മുഹദ്ദബിൽ ഒരുപാട് സ്തലത്ത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്
🔺
ﻓﺼﻞ ] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ( 2 ) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنووي
🔺
മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത് പുണ്യകർമത്തിൽ ضعيفആയഹദീസുകൾ
നിർമിക്കപ്പെട്ടത് അല്ലെങ്കിൽ സ്വീകാര്യ മാണ്
അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ്
ഹറാം ഹലാലിൽ പറ്റില്ല
🔰അതിനു ഹസനായ ഹദീസ് അല്ലെങ്കിൽ സ്വഹീഹായ ഹദീസ് വേണം
🔰കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത് കൊണ്ടു ضعيف
പറ്റുന്നതാണ്
അത് കൊണ്ടാണു ഈ കിതാബിൽ ضعيف
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ കൊണ്ട് വരുന്നത്. (ഇമാം നവവി അദ്കാർ)
🔺
قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعمل شرح المهذب كتاب الطهلرة
🔺
ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ
🔹ضعيف🔹 موقوف 🔹 مرسل
ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട് എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു
شرح المهذب كتاب الطهارة
وقال الإمام إبن الهمام في كتاب الجنائز من فتح القدير”وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“
🔺
ഇബ്നുൽ ഹുമാം (റ) ഫത് ഹുൽ ഖദീരിലും
ഇബ്നു ഹജർ(റ) ഫത് ഹുൽ മുബീനിലും ഇതു പറഞ്ഞിട്ടുണ്ട്
മുകളിലെ ഉധരണി കാണുക
📝
എല്ലാനിലക്കും പ്രസ്തുത നോമ്പ് വളരെ മഹത്വമേറിയതാകുന്നു അതിനാൽ നാമൊക്കെ അതെടുക്കുവാൻ ശ്രമിക്കുക
പുത്തൻ വാദികളുടെ വലയിൽ കുടുങ്ങി നമ്മുടെ ആഖിറം നഷ്ടപ്പെടുത്താതിരിക്കുക
__________________________________________
⏳⏳
ലൈലതുൽ ബറാ അ ചോദ്യം ...3…❓❓❓

"""
ശ അ്ബാൻ മാസത്തിൽ നോമ്പ് എടുക്കാൻ പാടില്ലെന്ന് പുത്തൻ വാദികൾ ഹദീസ് കൊണ്ട് വാദിക്കാറുണ്ടല്ലൊ
ജവാബ്… 3...✅
-------------------
👇🏻പുത്തൻ വാദികൾ കൊണ്ടു വരാറുള്ള പ്രസ്തുത ഹദീസ് അത് മുൻ കറായ വെറുക്കപ്പെട്ട ഹദീസാകുന്നു , മാത്രവുമല്ല നബി (സ്വ) മറ്റു മാസങ്ങളെക്കാൾ ഏറ്റവും കൂടുതൽ സുന്നത്ത് നോമ്പ് അനുഷ്ടിച്ചിരുന്നത് ശഹ്ബാൻ മാസത്തിലാണെന്ന് സ്വഹീഹുൽ ബുഖാരിയിലും , മുസ്ലിമിലും കാണാവുന്നതാണ്
🔺
എനി പുത്തൻ വാദികൾ ഉദ്ധരിക്കുന്ന ഹദീസ് ഇമാം ബൈഹഖി റ യുടെ സുനനുൽ ഖുബ് റയിൽ നിന്നും ഞാൻ ഇവിടെ കൊടുക്കാം
الكتاب: السنن الكبرى
المؤلف: أحمد بن الحسين بن علي بن موسى الخُسْرَوْجِردي الخراساني، أبو بكر البيهقي (المتوفى: ٤٥٨هـ).....
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " إِذَا انْتَصَفَ شَعْبَانُ فَلَا تَصُومُوا ". فَقَالَ الْعَلَاءُ " اللهُمَّ إِنَّ أَبِي حَدَّثَنِي عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِذَلِكَ. رَوَاهُ أَبُو دَاوُدَ عَنْ قُتَيْبَةَ، ثُمَّ قَالَ أَبُو دَاوُدَ:
وَقَالَ أَحْمَدُ بْنُ حَنْبَلٍ:
هَذَا حَدِيثٌ مُنْكَرٌ، قَالَ: وَكَانَ عَبْدُ الرَّحْمَنِ لَا يُحَدِّثُ بِه
ِ🔺
ഇമാം ബൈഹഖി (റ) പ്രസ്തുത ഹദീസ് കൊണ്ട് വന്ന് പറയുന്നു മഹാനായ അഹ്മദുബ്നു ഹംബൽ റ ഈ ഹദീസ് മുൻ കറായ അതായത് വെറുക്കപ്പെട്ട ഹദീസാണെന്ന് രേഖപ്പെടുത്തുന്നു
🔺
എനി ബുഖാരി, മുസ്ലിമിൽ നിന്നും വായിക്കാം
🔺
ഇമാം മുസ്ലിം റ കൊടുത്ത ബാബ് നോക്കുക
٣٤ - بَابُ صِيَامِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي غَيْرِ رَمَضَانَ، وَاسْتِحْبَابِ أَنْ لَا يُخْلِيَ شَهْرًا عَنْ صَوْمٍ
____________________________
عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ: " كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ: لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لَا يَصُومُ، وَمَا رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ قَطُّ إِلَّا رَمَضَانَ وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَامًا فِي شَعْبَانَ "
സ്വഹീഹ് മുസ്ലിം👆🏻
، فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ "
സ്വഹീഹുൽ ബുഖാരി👆🏻
🔺 ആയിശ (റ) തൊട്ട് നിവേദനം ;
"നബി (സ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതലായി മറ്റൊരു മാസത്തിലും സുന്നത്ത് നോമ്പനുഷ്ടിച്ചിരുന്നില്ല. (ബുഖാരി,മുസ്ലിം.)
🔺
കൂടാതെ
എല്ലാ ചന്ദ്രമാസങ്ങളിലും 13,14,15,നോമ്പനുഷ്ടിക്കല്‍ സുന്നത്താണ്.( അയ്യാമുൽ ബീള് ) ഇതും ഫിഖ് ഹിൻ റ്റെ കിതാബുകളിൽ കാണാവുന്നതാണ്
🔺
👉 ശഅബാന്‍ പതിനെഞ്ചിന്റെ നോമ്പിനെ പ്രോല്‍സാഹിപ്പിക്കുന്ന ഹദീസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,
🔺
ഇമാം ബൈഹഖി റ പ്രസ്തുത ഹദീസ് കൊണ്ട് വരാൻ നൽകിയ ബാബ്
🔺
مَا جَاءَ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ
(ശഹ്ബാൻ 15 കടന്ന് വന്നാൽ )
____________________________
٢٦٢١- إذا كان ليلةُ النصفِ من شعبانَ فقومُوا ليلتَها وصومُوا يومَها فإنَّ اللهَ ينزلُ فيها لغروبِ الشمسِ إلى سماءِ الدنيا فيقولُ ألا مستغفرٌ فأغفرَ له ألا مسترزقٌ فأرزقَه ألا مُبْتلًى فأعافيَه ألا سائلٌ فأعطيَه ألا كذا ألا كذا حتى يطلعَ الفجرُ (ابن ماجه، والبيهقى فى شعب الإيمان عن على)
أخرجه ابن ماجه (١/٤٤٤، رقم ١٣٨٨) ، وأخرجه البيهقى فى شعب الإيمان (٣/٣٧٨ رقم ٣٨٢٢) . وأخرجه أيضًا: الديلمى (١/٢٥٩ رقم ١٠٠٧) .
🔺
തഫ്സീറിലും കാണാം
وَعَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:) إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَتَهَا وَصُومُوا نَهَارَهَا فَإِنَّ اللَّهَ يَنْزِلُ لِغُرُوبِ الشَّمْسِ إِلَى سَمَاءِ الدُّنْيَا يَقُولُ أَلَا مُسْتَغْفِرٌ فَأَغْفِرَ لَهُ أَلَا مُبْتَلًى فَأُعَافِيَهُ أَلَا مُسْتَرْزِقٌ فَأَرْزُقَهُ أَلَا كَذَا أَلَا كَذَا حَتَّى يَطْلُعَ الْفَجْرُ
تفسير القرطبي......
📝 നബി (സ)പറഞ്ഞു;
"ശഅബാന്‍ പകുതിയിലെ രാത്രിയായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്ക്കരിക്കുകയും അതിന്റെ പകലില്‍ നോമ്പനുഷ്ടിക്കുകയും ചെയ്യുക.
📚(മിശ്കാത്ത്.1-115,ഇബ്നു മാജ, ബൈഹഖി,ഖുർത്തുബി)
🔺
മറ്റൊരു റിപ്പോർട്ടിലൂടെ
ഇമാം ഇബ്നുമാജ(റ) മര്‍ഫൂ ആയി അലി(റ)വില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ്വ) പറയുന്നു:
📝
‘ശഅബാന്‍ പതിനഞ്ചാം രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്റെ പകലില്‍ നോ മ്പനുഷ്ഠിക്കുകയും ചെയ്യുവീന്‍. നിശ്ചയം അല്ലാഹു ആ രാത്രിയില്‍ അടുത്ത ആകാശത്തില്‍ സൂര്യാസ്തമയം മുതല്‍ ഇറങ്ങിനില്‍ക്കും (അല്ലാഹുവിന്റെ വിശാലമായ കരുണാകടാക്ഷം പ്രത്യക്ഷപ്പെടുമെന്നാണ് ഇതിനര്‍ഥം) എന്നിട്ട് മാപ്പപേക്ഷിക്കുന്നവരുണ്ടോ ഞാന്‍ പൊറുത്തുതരാം, ആഹാരം തേടുന്നവരുണ്ടോ ഞാന്‍ ആഹാരം നല്‍കാം, ആരോഗ്യം ആവശ്യപ്പെടുന്നവരുണ്ടോ, ഞാന്‍ ആരോഗ്യം നല്‍കാം, ഇന്നവനുണ്ടോ ഇന്നവനുണ്ടോ എന്നിങ്ങനെ പ്രഭാതം വരെ വിളിച്ചു ചോദിക്കും’. എന്നാല്‍ ഈ ഹദീസ് ബലഹീനമാണ്.
പക്ഷേ, ഇതിന്റെ നിവേദക പരമ്പരയില്‍ വ്യാജം പറയുന്നവരാരുമില്ല. ഇതിന്റെ അടിസ്ഥാനം സ്ഥിരപ്പെടുത്തുന്നതായി മറ്റു പല തെളിവുകളുമുണ്ട്താനും എന്നാണ് ഇമാം സുര്‍ഖ്വാനി(റ)
വ്യക്തമാക്കിയിരിക്കുന്നത്(സുര്‍ഖ്വാനി 7/412)
📝
എനി ഹദീസ് ളഈഫാണെങ്കിൽ പോലും
“” നിർമ്മിതമല്ലാത്ത ളഈഫ്, മുർസൽ, മുൻ ഖതി ആയ ഹദീസ് കൊണ്ട് ഫളാഇലുൽ അമൽ ചെയ്യാമെന്ന് ഉലമാക്കളുടെ ഇജ്മാഹ് ഉണ്ട് ( ഈ വിഷയം ഇബാറത്ത് സഹിതം മുൻ ചോദ്യങ്ങളിൽ വിവരിച്ചിട്ടുണ്ട്)
അപ്പൊ ഈ നിലക്കും അമൽ ചെയ്യാമെന്നായി
📝
------------------------------------------------------------------
⏳⌛⌛
ലൈലതുൽ ബറാ അ ചോദ്യം ..4..❓❓❓❓❓
======================
👇🏻
ബറാ അത്ത് ദിനവുമായി ബന്ധപ്പെട്ട ഹദീസുകൾ മുഴുവനും ളഈഫാണെന്ന് പുത്തൻ വാദികൾ പറയുന്നുണ്ടല്ലൊ ഒരു വിശകലനം????????
ജവാബ്….4….✅
--------------------------
👇🏻📝
അത് ശരിയല്ല ഹദീസ് വിജ്ഞാനത്തിലെ അജ്ഞത കൊണ്ടാകുന്നു ഇത്തരം ജൽപ്പനങ്ങൾ
🔺
ഹദീസ് … 1….
--------------------
١٢٩٦٠ - وَعَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ:
" «يَطَّلِعُ اللَّهُ إِلَى جَمِيعِ خَلْقِهِ لَيْلَةَ النِّصْفِ مِنْ شَعْبَانَ، فَيَغْفِرُ لِجَمِيعِ خَلْقِهِ، إِلَّا لِمُشْرِكٍ، أَوْ مُشَاحِنٍ» ".
🔺
: നബി(സ്വ) പറയുന്നു: ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു അവന്റെ കരുണാവിശേഷം കൊണ്ട് വെളിവാകയും അവന്റെ സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്ക്കും പാപമോചനം നല്‍കുകയും ചെയ്യും’.
🔺
ഈ ഹദീസ് എടുത്തുദ്ധരിച്ച് കൊണ്ട് മജ്മഹുസ്സവാഹിദിൽ നൂറുദ്ദീൻ ഹൈസമി റ രേഖപ്പെടുത്തുന്നു
رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ وَرِجَالُهُمَا ثِقَاتٌ
🔺
ഇമാം ത്വബ് റാനി മുഹ്ജമുൽ അൗസതിലും മുഹ്ജമുൽ കബീറിലും ഉദ്ധരിച്ചിട്ടുണ്ട് ഇതിൻ റ്റെ നിവേദകർ സിഖതിൽ പെട്ടവരാകുന്നു ….👆🏻👆🏻
🔺🔺👇🏻😃
കൂടാതെ പുത്തൻ വാദികളുടെ നേതാവായ അൽബാനി പോലും അദ്ദേഹത്തിൻ റ്റെ സ്വഹീഹുൽെ അഹാദീസ് എന്ന കിതാബിൽ പ്രസ്തുത ഹദീസ് ഉദ്ധരിച്ച സ്വഹീഹാണെന്ന് രേഖപ്പെടുത്തുന്നു
🔺
പ്രസ്തുത ഹദീസ് ധാരാളം നിവേദകരിലൂടെ ഒരുപാട് മുഹദ്ദിസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് അതിൽ ചില വഴിയിലൂടെ വന്ന റിപ്പോർട്ടുകൾ ദുർബ്ബലമാണെന്ന് അവർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് , അത് പൊക്കിപ്പിടിച്ച് കൊണ്ട് വിമർഷനം ഉന്നയിക്കാൻ വരണ്ട , ളഈഫായ റാ വിയിലൂടെ ഹദീസ് വന്നാൽ ആ വന്ന ഹദീസ് മാത്രം തെളിവിന്ന് പറ്റുകയില്ല പക്ഷെ പ്രബലമായ സിഖതായ റാവിമാരിൽ നിന്ന് സ്വിഹ്ഹത്തോടെ റിപ്പോർട്ട് ചെയ്ത ഹദീസിന്ന് ഒരു കോട്ടവും സംഭവിക്കുകയില്ല ...
🔺
മുസ്വന്നഫ് അബ്ദു റസാഖിൽ മറ്റൊരു വഴിലൂടെ പ്രത്യേകമായി ഷ അ്ബാൻ 15 എന്ന ബാബ് കൊടുത്ത് വന്നതായി തന്നെ കാണാം
🔺
بَابُ النِّصْفِ مِنْ شَعْبَانَ
٧٩٢٣ - عَنْ مُحَمَّدِ بْنِ رَاشِدٍ قَالَ: حَدَّثَنَا مَكْحُولٌ، عَنْ كَثِيرِ بْنِ مُرَّةَ «أَنَّ اللَّهَ يَطَّلِعُ لَيْلَةَ النِّصْفِ مِنْ شَعْبَانَ إِلَى الْعِبَادِ، فَيَغْفِرُ لِأَهْلِ الْأَرْضِ إِلَّا رَجُلًا مُشْرِكًا أَوْ مُشَاحِنًا»، عَبْدُ الرَّزَّاقِ،
[ص: ٣١٧]🔺
മറ്റു ചില നിവേദനങ്ങളില്‍ ജ്യോത്സ്യനും മാരണക്കാരനും മദ്യപാനിക്കും മാതാപിതാക്കളെ വെറുപ്പിക്കുന്നവനും നിത്യവ്യഭിചാരിക്കും ഒഴികെ എന്നും വന്നിട്ടുണ്ട്….
🔺
(. وَعَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:) إِذَا كَانَ لَيْلَةُ النِّصْفِ مِنْ شَعْبَانَ اطَّلَعَ اللَّهُ عَلَى أُمَّتِي فَغَفَرَ لِكُلِّ مُؤْمِنٍ لَا يُشْرِكُ بِاللَّهِ شَيْئًا إِلَّا خَمْسَةً سَاحِرًا وكاهنا وعاقا لوالديه ومدمن خمر ومصرا على الزنى (.
🔺
ഈ ഹദീസ് മൂ’അാദ്(റ) മുഖേന ഇബ്നുഹിബ്ബാന്‍, ത്വബ്റാനി, ബൈഹഖ്വി(റ.ഹും) എന്നിവരും അബൂമുസല്‍അശ്’അരി(റ)വിലൂടെ ഇബ്നുമാജ(റ)യും അബൂബക്ര്(റ)വഴി ബസ്സാര്‍, ബൈഹ ഖ്വി(റ.ഹും) എന്നിവരും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. ഈ ഹദീസ് സ്വഹീഹാണെന്ന് ഇബ്നുഹിബ്ബാന്‍(റ)വും ഹസാനാണെന്ന് ‘അല്ലാമാ സുര്‍ഖ്വാനിയും പറഞ്ഞിട്ടുണ്ട്. അല്‍ഹാഫിളുല്‍ മുന്ദിരി(റ) പറയുന്നത് ഇതിന്റെ സനദിന് (നിവേദകപരമ്പര) യാതൊരു ദോഷവുമില്ല എന്നാണ്……...........
♦♦
ഹദീസ്...2
---------------
وَالْبَيْهَقِيُّ وَقَالَ مُرْسَلٌ جَيِّدٌ عَنْ عَائِشَةَ - رَضِيَ اللَّهُ عَنْهَا - قَالَتْ: «قَامَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مِنْ اللَّيْلِ فَصَلَّى فَأَطَالَ السُّجُودَ حَتَّى ظَنَنْت أَنَّهُ قَدْ قُبِضَ، فَلَمَّا رَأَيْت ذَلِكَ قُمْت حَتَّى حَرَّكْت إبْهَامَهُ فَتَحَرَّكَ فَرَجَعْت، فَلَمَّا رَفَعَ رَأْسَهُ مِنْ السُّجُودِ وَفَرَغَ مِنْ صَلَاتِهِ قَالَ: يَا عَائِشَةُ أَوْ يَا حُمَيْرَاءُ ظَنَنْت أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَدْ خَاسَ - أَيْ بِمُعْجَمَةٍ ثُمَّ مُهْمَلَةٍ: أَيْ غَدَرَ بِك فَلَمْ يُوَفِّكِ حَقَّك - قُلْت: لَا وَاَللَّهِ يَا رَسُولَ اللَّهِ وَلَكِنِّي ظَنَنْت أَنَّك قَدْ قُبِضْت لِطُولِ سُجُودِك، فَقَالَ: أَتَدْرِينَ أَيُّ لَيْلَةٍ هَذِهِ؟ قُلْت: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: هَذِهِ لَيْلَةُ النِّصْفِ مِنْ شَعْبَانَ، إنَّ اللَّهَ عَزَّ وَجَلَّ يَطَّلِعُ عَلَى عِبَادِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ
فَيَغْفِرُ لِلْمُسْتَغْفِرَيْنِ وَيَرْحَمُ الْمُسْتَرْحِمِينَ وَيُؤَخِّرُ أَهْلَ الْحِقْدِ كَمَا هُمْ» .
🔺
ആഇശ(റ) പറയുന്നു: നബി(സ്വ) ഒരു രാത്രിയില്‍ എഴുന്നേറ്റു നിസ്കരിച്ചു. വളരെ ദീര്‍ഘമായ സുജൂദായിരുന്നു അവിടുന്ന് ചെയ്തത്. നബി(സ്വ) വഫാത്തായിപ്പോയിരിക്കുമോ എന്നോര്‍ത്ത് ഞാന്‍ അടുത്തുചെന്നു. അവിടുന്ന് സുജൂദില്‍ നിന്ന് തല ഉയര്‍ത്തുകയും നിസ്കാരം അവസാനിപ്പിക്കുകയും ചെയ്ത ശേഷം എന്നോട് ചോദിച്ചു: ‘ആഇശാ! നബി നിന്നെ വഞ്ചിച്ചു എന്ന് നീ വിചാരിച്ചുവോ’ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ, ഞാനങ്ങനെ വിചാരിച്ചിട്ടില്ല. പക്ഷേ, അങ്ങയുടെ സുജൂദിന്റെ ദൈര്‍ഘ്യം കാരണം അവിടുന്ന് വഫാത്തായിപ്പോയിരിക്കുമോ എന്ന് ഞാന്‍ ഊഹിക്കുകയുണ്ടായി’.
അവിടുന്ന് ചോദിച്ചു: ‘ഈ രാവ് എത്ര മഹത്വമുള്ളതാണെന്ന് നിനക്കറിയാമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതര്‍ക്കും കൂടുതലായറിയാം’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇത് ശഅബാന്‍ പതിനഞ്ചാം രാവാണ്. നിശ്ചയം ഈ രാവില്‍ അല്ലാഹു അവന്റെ അടിമകളില്‍ കരുണാകടാക്ഷം കൊണ്ട് പ്രത്യക്ഷപ്പെടുകയും അനന്തരം പാപമോചനത്തിനര്‍ഥിക്കുന്നവര്‍ക്ക് മോചനം നല്‍കുകയും കരുണാര്‍ഥികള്‍ക്ക് കരുണ ചെയ്യുകയും മനസില്‍ ശത്രുതവെച്ചു നടക്കുന്നവരെ അതേ നിലയില്‍ത്തന്നെ വിട്ടുകളയുകയും ചെയ്യും (അവര്‍ പശ്ചാതപിച്ചു മടങ്ങുന്നതുവരെ പൊറുക്കുകയില്ല എന്നു സാരം) (ബൈഹഖ്വി, ‘അലാഇബുനു ഹാരിസ്)
🔺
ഈ ഹദീസ് മുർസലായ ഹദീസാണെന്ന് അഭിപ്രായമാണെങ്കിൽ മദ് ഹബിലെ മൂന്ന് ഇമാമീങ്ങളുടെ അടുത്തുംമുർസലായ ഹദീസ് തെളിവിന്ന് പറ്റുന്നതാകുന്നു എന്നാൽ ഇമാം ശാഫിഈ റ യുടെ അടുത്ത് മുർസലായ ഹദീസ് സ്വീകാര്യമാവണമെങ്കിൽ ചില മാനദണ്ഡങ്ങൾ ഉണ്ട് അതിൽ ഒന്ന് മറ്റു വഴിയിലൂടെ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെടുക അതിൽ ഏതെങ്കിലും ഒരു സ്വഹാബി വര്യനിലൂടെ നിവേദനം ആയിരിക്കുക
🔺
ഈ ഹദീസിന്റെ സനദില്‍ കാണുന്ന അല്‍’അലാഅ്(റ), ആഇശാ(റ)വില്‍ നിന്ന് ഈ ഹദീസ് കേട്ടിട്ടില്ല. പക്ഷേ, അദ്ദേഹം സത്യവാനും പയണ്ഢിതനുമാണ്.
🔺
ഇമാം മുസ്ലിം(റ)വും നാല് സുനനുകളുടെ കര്‍ത്താക്കളായ അബൂദാവൂദ്(റ), തിര്‍മുദി(റ), നസാഇ(റ), ഇബ്നുമാജ(റ) എന്നിവരും അദ്ദേഹത്തിന്റെ ഹദീസ് സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇമാം ബൈഹഖ്വി(റ) ഈ ഹദീസിനെക്കുറിച്ച് സ്വീകാര്യയോഗ്യമായ മുര്സല് അഥവാ മുന്‍ഖത്വി’അ് (ഒരാള്‍ വിട്ടുപോയ നിവേദകപരമ്പര) ആണെന്ന് പ്രസ്താവിച്ചത്.
അലാഅ് മക്ഹൂല് (റ)ല്‍ നിന്ന് കേട്ടതാവാനും സാധ്യതയുണ്ടെന്ന് ബൈഹഖ്വി(റ) പറയുന്നു (സുര്‍ഖ്വാനി 7/411). അങ്ങനെയാകുമ്പോള്‍ ഈ ഹദീസ് മുത്തസ്വിലുസ്സനദും (പൂര്‍ണ നിവേദക പരമ്പര) സംശയത്തിനവകാശമില്ലാത്തതുമായിത്തീരുന്നു.....
♦♦
ഹദീസ്..3…
----------------
مَا جَاءَ فِي لَيْلَةِ النِّصْفِ مِنْ شَعْبَان
__________________َ
٣٥٤٤ - كَمَا أَخْبَرَنَا أَبُو عَبْدِ اللهِ الْحَافِظُ، حَدَّثَنَا أَحْمَدُ بْنُ إِسْحَاقَ الْفَقِيهُ، حَدَّثَنَا مُحَمَّدُ بْنُ رُبْحٍ، حَدَّثَنَا يَزِيدُ بْنُ هَارُونَ، أَخْبَرَنَا الْحَجَّاجُ بْنُ أَرْطَاةَ، عَنْ يَحْيَى بْنِ أَبِي كَثِيرٍ، قَالَ: خَرَجَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ لَيْلَةٍ وَخَرَجَتْ عَائِشَةُ تَطْلُبُهُ فِي الْبَقِيعِ، فَرَأَتْهُ رَافِعًا رَأْسَهُ إِلَى السَّمَاءِ، فَقَالَ: " أَكُنْتِ تَخَافِينَ أَنْ يَحِيفَ اللهُ عَلَيْكِ وَرَسُولُهُ؟ "، قَالَتْ: فقُلْتُ: يَا رَسُولَ اللهِ ظَنَنْتُ أَنَّكَ أَتَيْتَ بَعْضَ نِسَائِكَ، فَقَالَ: " إِنَّ اللهَ يَغْفِرُ لَيْلَةَ النِّصْفِ مِنْ شَعْبَانَ أَكْثَرَ مِنْ عَدَدِ شَعْرِ غَنَمِ كَلْبٍ ".
وَلِهَذَا الْحَدِيثِ شَوَاهِدٌ مِنْ حَدِيثِ عَائِشَةَ، وَأَبِي بَكْرٍ الصِّدِّيقِ، وَأَبِي مُوسَى الْأَشْعَرِيِّ، وَاسْتَثْنَى فِي بَعْضِهَا الْمُشْرِكَ وَالْمُشَاحِنَ، وَفِي بَعْضِهَا الْمُشْرِكَ، وَقَاطِعَ الطَّرِيقِ، وَالْعَاقِّ، وَالْمُشَاحِنُ، [ص: ٣٥٦] وَقَدْ رَوَاهُ مُحَمَّدُ بْنُ مَسْلَمَةَ الْوَاسِطِيُّ، عَنْ يَزِيدَ بْنِ هَارُونَ مَوْصُولًا كَمَا
)ശുഅബുൽ ഈമാൻ , ഇമാംബൈഹഖി(....👆🏻
“”🔺
ആഇശ(റ) പറയുന്നു: ‘ഒരു രാത്രിയില്‍ നബി(സ്വ)യെ ഞാന്‍ ശയ്യയില്‍ കണ്ടില്ല. അപ്പോള്‍ നബിയെ അന്വേഷിച്ചു ഞാന്‍ പുറപ്പെട്ടു. മിഴികള്‍ ആകാശത്തേക്കുയര്‍ത്തിയതായി മദീനയിലെ ഖ്വബര്‍സ്ഥാനായ ബഖ്വീ’ഇല് നബി(സ്വ) നില്‍ക്കുന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ‘ആ ഇശാ, അല്ലാഹുവും അവന്റെ റസൂലും നിന്നോട് നീതികേട് ചെയ്യുമെന്ന് നീ ഭയപ്പെടുന്നുവോ’ നബി(സ്വ) ചോദിച്ചു. ഞാന്‍ പ്രതിവചിച്ചു. ‘അല്ലാഹുവിന്റെ റസൂലേ, മറ്റേതെങ്കിലും ഭാര്യമാരു ടെ അടുത്തേക്ക് അങ്ങ് പോയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. അപ്പോള്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും ശ’അബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു (അവന്റെ കരുണാധി രേകത്താല്‍) ഒന്നാം ആകാശത്തിലേക്കിറങ്ങും. എന്നിട്ട് കല്ബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും (അക്കാലത്ത് ഏറ്റവും കൂടുതല്‍ ആടുകള്‍ ഉണ്ടായിരുന്നത് അവര്‍ക്കായിരുന്നു).
🔺
ശ’അബാന്‍ പതിനഞ്ചാം രാത്രിയായിരുന്നു ഈ സംഭവമെന്നും അന്ന് തന്റെ ഊഴത്തില്‍പെട്ട രാത്രിയായിരുന്നുവെന്നും ആ’ഇശ(റ) പ്രസ്താവിച്ചതായി അഹ്മദ് ഇബ്നു അബീശൈബ, തിര്‍മുദി, ഇബ്നുമാജ, ബൈഹഖി, ഹജ്ജാജുബ്നു അര്‍ത്വ, യഹ്യബ്നു അബീകസീര്‍ വഴി ഉര്‍വ(റ) വഴി ആഇശ(റ)യില്‍ നിന്ന് ബൈഹഖിയും ദാറഖ്വുത്വ്നിയും ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്.
🔺
قَالَتْ عَائِشَةُ: دَخَلَ عَلَيَّ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَوَضَعَ عَنْهُ ثَوْبَيْهِ ثُمَّ لَمْ يَسْتَتِمَّ أَنْ قَامَ فَلَبِسَهُمَا فَأَخَذَتْنِي غَيْرَةٌ شَدِيدَةٌ ظَنَنْتُ أَنَّهُ يَأْتِي بَعْضَ صُوَيْحِباتِي فَخَرَجْتُ أَتْبَعَهُ فَأَدْرَكْتُهُ بِالْبَقِيعِ بَقِيعِ الْغَرْقَدِ يَسْتَغْفِرُ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَالشُّهَدَاءِ، فَقُلْتُ: بِأَبِي وَأُمِّي أَنْتَ فِي حَاجَةِ رَبِّكَ، وَأَنَا فِي حَاجَةِ الدُّنْيَا فَانْصَرَفْتُ، فَدَخَلْتُ حُجْرَتِي وَلِي نَفَسٌ عَالٍ، وَلَحِقَنِي رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: " مَا هَذَا النَّفَسُ يَا عَائِشَةُ؟ "، فَقُلْتُ: بِأَبِي وَأُمِّي أَتَيْتَنِي فَوَضَعْتَ عَنْكَ ثَوْبَيْكَ ثُمَّ لَمْ تَسْتَتِمَّ أَنْ قُمْتَ فَلَبِسْتَهُمَا فَأَخَذَتْنِي غَيْرَةٌ شَدِيدَةٌ، ظَنَنْتُ أَنَّكَ تَأْتِي بَعْضَ صُوَيْحِباتِي حَتَّى رَأَيْتُكَ بِالْبَقِيعِ تَصْنَعُ مَا تَصْنَعُ، قَالَ: " يَا عَائِشَةُ أَكُنْتِ تَخَافِينَ أَنْ يَحِيفَ اللهُ عَلَيْكِ وَرَسُولُهُ، بَلْ أَتَانِي جِبْرِيلُ عَلَيْهِ السَّلَامُ، فَقَالَ: هَذِهِ اللَّيْلَةُ لَيْلَةُ النِّصْفِ مِنْ شَعْبَانَ وَلِلَّهِ فِيهَا عُتَقَاءُ مِنَ النَّارِ بِعَدَدِ شُعُورِ غَنَمِ كَلْبٍ، لَا يَنْظُرُ اللهُ فِيهَا إِلَى مُشْرِكٍ، وَلَا إِلَى مُشَاحِنٍ، وَلَا إِلَى قَاطِعِ رَحِمٍ، وَلَا إِلَى مُسْبِلٍ، وَلَا إِلَى عَاقٍّ لِوَالِدَيْهِ، وَلَا إِلَى مُدْمِنِ خَمْرٍ " قَالَ: ثُمَّ وَضْعَ عَنْهُ ثَوْبَيْهِ، [ص: ٣٦٤] فَقَالَ لِي: " يَا عَائِشَةُ تَأْذَنِينَ لِي فِي قِيَامِ هَذِهِ اللَّيْلَةِ؟ "، فَقُلْتُ: نَعَمْ بِأَبِي وَأُمِّي، فَقَامَ فَسَجَدَ لَيْلًا طَوِيلًا حَتَّى ظَنَنْتُ أَنَّهُ قُبِضَ فَقُمْتُ أَلْتَمِسْهُ، وَوَضَعْتُ يَدِي عَلَى بَاطِنِ قَدَمَيْهِ فَتَحَرَّكَ فَفَرِحْتُ وَسَمِعْتُهُ يَقُولُ فِي سُجُودِهِ: " أَعُوذُ بِعَفْوِكَ مِنْ عِقَابِكَ، وَأَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَأَعُوذُ بِكَ مِنْكَ، جَلَّ وَجْهُكَ، لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ "، فَلَمَّا أَصْبَحَ ذَكَرْتُهُنَّ لَهُ فَقَالَ: " يَا عَائِشَةُ تَعَلَّمْتِهُنَّ؟ "، فَقُلْتُ: نَعَمْ، فَقَالَ: " تَعَلَّمِيهِنَّ وَعَلِّمِيهِنَّ، فَإِنَّ جِبْرِيلَ عَلَيْهِ السَّلَامُ عَلَّمَنِيهِنَّ وَأَمَرَنِي أَنْ أُرَدِّدَهُنَّ فِي السُّجُودِ
(ശുഅബുൽ ഈമാൻ , ബൈഹഖി)....👆🏻
🔺
ഇനി ഈ ഹദീസിന്റെ സനദിനെപ്പറ്റി പരിശോധിക്കാം. നാം ഇവിടെ ഉദ്ധരിച്ച നിവേദക പരമ്പര ക്ക് പുറമെ വേറെ മൂന്ന് വഴികളില്‍ക്കൂടിയും ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടതായി അല്‍ഹാഫിള്വ് സൈനുദ്ദീന്‍ ഇറാഖ്വി(റ) വ്യക്തമാക്കിയിട്ടുണ്ട്. അവ ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാണുതാനും. ആകയാല്‍ ഈ ഹദീസ് ഹസനുല്‍ ലിഗ്വൈരിഹി(മറ്റൊന്നിന്റെ പിന്‍ബലത്തോടെ സ്വഹീഹിന്റെ അടുത്തപടി) എന്ന ഡിഗ്രി പ്രാപിച്ചിരിക്കുന്നു (സുര്‍ഖ്വാനി 7/412)..
🔺
ഈ വിഷയകമായിവന്ന ഹദീസുകളില്‍ ഏറ്റവും സ്വീകാര്യമായത് ഈ ഹദീസാണെന്ന് ഇമാം ഇബ്നുറജബ്(റ) പറഞ്ഞതായി ഇമാം സുര്‍ഖ്വാനി(റ) പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.
🔺 ഒന്നാമതായി പറഞ്ഞ ഹദീസും അങ്ങനെ തന്നെ.
സംശയരഹിതവും നിവേദകപരമ്പര (ഇസ്നാദ്)ക്ക് യാതൊരു ദൂഷ്യവുമില്ലാത്തതും ഹസനുല്‍ ലിഗ്വൈരിഹി എന്ന സ്ഥാനത്ത് നിലകൊള്ളുന്നതുമായ ഹദീസുകളാണ് മേലുദ്ധരിച്ചവയെല്ലാം. നിവേദക പരമ്പരയെക്കുറിച്ച് ഇത്രയും വിശദമായി പ്രസ്താവിച്ചത് ചില ദീനിവിരുദ്ധ പ്രചാരകര്‍ ഈ വിഷയത്തെക്കുറിച്ചു വന്ന ഹദീസുകള്‍ അസ്വീകാര്യമെന്നും നിവേദകപരമ്പര അപ്രസക്തമാണെന്നും, പ്രസംഗങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും ഈ പുണ്യരാവിന്റെ മഹത്വത്തിന് കളങ്കം ചാര്‍ത്താനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. പ്രസ്തുത വിഷയത്തെ പ്രതിപാദിക്കുന്ന ഹദീസുകള്‍ വേറെയും ധാ രാളമുണ്ട്. ദൈര്‍ഘ്യം ഭയന്ന് അവ മുഴുവനും ഇവിടെ ഉദ്ധരിക്കുന്നില്ല. മൂന്നാമതായി പറഞ്ഞ ഹദീസുമാത്രം ഇവ്വിഷയകമായി മതിയായ തെളിവാണ്
🔺. എന്തുകൊണ്ടെന്നാല്‍ ഹസനുല്‍ ലിഗ്വൈരിഹി എന്ന സ്ഥാനമുള്ള ഹദീസാണത്. അത്തരം ഹദീസുകള്‍ അഹ്കാമില്‍ (മതനിയമങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാവുന്നതില്‍) രേഖയായി സ്വീകരിക്കാമെന്ന വസ്തുത തര്ക്കമറ്റതാണല്ലോ.
ശൈഖ് അബ്ദുല്‍ഹഖുദ്ദഹ്ലവി പറയുന്നത് കാണുക:
🔺“സ്വഹീഹായ ഹദീസ് അഹ്കാമുകള്‍ ക്ക് തെളിവായി എടുക്കാമെന്ന് ഇജ്മാ’അ് ഉണ്ട്. അതുപോലെ വിവിധ നിവേദക പരമ്പരകളിലൂടെ ഹസനുല്‍ ലിഗ്വൈരിഹി എന്ന പദവി ലഭിച്ച ഹദീസും തെളിവാണെന്നുള്ളത് ഇജ്മാ’അ് ആണ്. ബലഹീനമായ ഹദീസ് പുണ്യകര്‍മ്മങ്ങളില്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് പ്രസിദ്ധമായത് കൊണ്ടുള്ള വിവക്ഷ അവയെ ഓരോന്നായി എടുക്കുമ്പോള്‍ എന്നാണ്. എല്ലാം ഒന്നായി എടുക്കുമ്പോള്‍ എന്നല്ല. എന്തുകൊണ്ടെന്നാല്‍ അത് ഹസനില്‍ പ്രവേശിച്ചതാണ്. ബലഹീനമായതില്‍പ്പെട്ടതല്ല. നമ്മുടെ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത് ഇപ്രകാരമാണ് (അല്‍മുഖ്വദ്ദിമ, പേജ് 6).
_________________________________________
⌛⏳
ലൈലതുൽ ബറാ അ ചോദ്യം ..5..❓❓❓❓❓
======================
👇🏻“” ബറാ അത്ത് ദിനത്തിൽ മൂന്ന് യാസീൻ ഓതാറുണ്ടല്ലൊ അതിൻ റ്റെ പ്രാമാണികത ഒന്ന് പറഞ്ഞ് തരാമൊ?????
ജവാബ്...5…✅
============
🔺
ഖുര്‍ആനില്‍ നിന്ന് ഏതു ഭാഗം ഓതിയും ദിക്റ് ദുആകളില്‍ നിന്ന് ഏത് ചൊല്ലിയും ഈ രാത്രിയെ ഹയാത്താക്കാം. എന്നാല്‍ ചില പ്രത്യേക സൂറത്തുകളും ദിക്റുകളും ദു’ആകളും ഈ രാത്രിയില്‍ സുന്നത്താണെന്ന് ‘ഉലമാക്കളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്.
🔺ശൈഖ് അബ്ദുല്‍റഹ്മാനുബ്നു ഇബ്രാഹിം തരീമി(റ) ന്റെ രിസാലയില്‍ ഒരു വിഭാഗം ‘ആരിഫീങ്ങള്‍ പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “
🔺
“‘ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ഇശാ മഗ്രിബിന്റെ ഇടയില്‍ യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം തുടര്‍ച്ചയായി അവക്കിടയില്‍ മറ്റു സംസാരങ്ങളൊന്നും കൂടാതെ ഓതല്‍ അത്യാവശ്യമാണ്. അവയില്‍ ഒന്നാമത്തേത് തന്റെയും താന്‍ സ്നേഹിക്കുന്നവരുടെയും ദീര്‍ഘായുസ്സിനും രണ്ടാമത്തേത് അന്നപാനീയാദികളില്‍ ബറകതും വിശാലതയും ലഭിക്കുവാനും മൂന്നാമത്തേത് അല്ലാഹു തന്നെ വിജയികളുടെ ഗണത്തില്‍ പെടുത്താനുമുള്ള കരുത്തോട് കൂടിയായിരിക്കണം.
🔺
മഹാനായ ഗസ്സാലി ഇമാമിൻ റ്റെ ഇഹ്യാ ഉലൂമുദ്ദീൻ എന്ന കിതാബിൻ റ്റെ പ്രശസ്തമായ ഷറഹ് കിതാബായ ഇത് ഹാഫു സ്സാദതിൽ മുത്തഖീൻ എന്ന കിതാബിൽ
പടിപ്പിക്കുന്നത് കാണാം
الكتاب: اتحاف السادة المتقين بشرح إحياء علوم الدين المؤلف: محمد بن محمد بن الحسيني الزبيدي
🔺 ആയുസ്സില്‍ ബറകത്ത് ലഭിക്കുവാനും ഭക്ഷണത്തില്‍ അഭിവൃദ്ധി ഉണ്ടാകാനും സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല്‍ ഖാതിമ) ലഭിക്കാനും ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ ഓരോ യാസീന്‍ ഓതുകയെന്നുള്ളത് മുന്ഗാമികളില് നിന്ന് അനന്തരമായി ലഭിച്ചതാണ്.
(ഇത്ഹാഫു സ്സാദതിൽ മുത്തഖീൻ 3/427)
🔺
ഇമാം ദൈറബി(റ)യും ഇത് സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. ഉമര്‍(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്നിവരില്‍ നിന്നും അന്നേ രാത്രി നിര്‍വഹിക്കേണ്ട പ്രത്യേകം പ്രാര്‍ഥനകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
🔺 സൂറത്ത് യാസീനിന്റെ മഹത്വം വിഷദീകരിക്കേണ്ടതില്ലല്ലോ ..
ഉദ്ധേശങ്ങൾ നിറവേറാൻ യാസീൻ വലീയ കാരണമാണു.
🔺 നബി ﷺ പറഞ്ഞു;
നിങ്ങള്‍ കൂടുതലായി യാസീന്‍ പാരായണം ചെയ്യുക.
കാരണം അതില്‍ പത്ത് വിധം അനുഗ്രഹങ്ങളുണ്ട്. യാസീന്‍ വിശന്നവന് ഓതിയാല്‍ ഭക്ഷണം ലഭിക്കും, ദാഹിച്ചവന് ഓതിയാല്‍ ദാഹം ശമിക്കും. വസ്ത്രമില്ലാത്തവന് ഓതിയാല്‍ വസ്ത്രം ലഭിക്കും. ഇണയെത്തേടുന്നവന്‍ ഓതിയാല്‍ ഇണയെ ലഭിക്കും. ഭയന്നവന് ഓതിയാല്‍ നിര്‍ഭയത്വവും സമാധാനവും ലഭിക്കും. തടവുകാരന് ഓതിയാല്‍ മോചനം ലഭിക്കും. യാത്രക്കാരന് ഓതിയാല്‍ യാത്രയില്‍ അല്ലാഹുവിന്റെ സഹായമുണ്ടാവും. നഷ്ടപ്പെട്ട വസ്തു തിരിച്ച് കിട്ടാനാണെങ്കില്‍ അത് തിരിച്ചുകിട്ടും. മരണാസന്നനായവന്റെ സമീപത്ത് വെച്ചോതിയാല്‍ മയ്യിത്തിന് മരണവേദന കുറയും. രോഗി ഓതിയാല്‍ രോഗം സുഖപ്പെടും എന്നല്ല യാസീന്‍ ഏതൊരാവശ്യത്തിന് വേണ്ടിയാണോ ഓതിയത് ആ ആവശ്യം നിറവേറുക തന്നെ ചെയ്യും
🔺 (റൂഹുല്‍ ബയാന്‍)
👉 അതുകൊണ്ടുതന്നെ ഈ രാവിൽ സൂറത്ത് യാസീൻ ഓതി ദുആ ചെയ്യാൽ മഹാന്മാരായ ഇമാമുമാർ പ്രതേകം അഭിപ്പ്രായപ്പെട്ടിട്ടുണ്ട്. ധാരാളം ഗ്രന്തങ്ങളിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട് .
🔺 സൂറത്ത് ദുഖാനും ഓതൽ പതിവുള്ളതാണ്
🔺👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻📝
അത് പോലെ ഈ ദിവസത്തിലെ നമസ്ക്കാരത്തെ പറ്റി പണ്ടിതന്മാർ പടിപ്പിക്കുന്നു
🔺
ഈ നിസ്കാരത്തെപ്പറ്റി ഇമാം ഗസ്സാലി(റ) തന്റെ ഇഹ്യാ ‘ഉലൂമിദ്ദീനില്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ്:
🔺
وليلة النصف من شعبان ففيها مائة ركعة يقرأ في كل ركعة بعد الفاتحة سورة الإخلاص عشر مرات
وأما صلاة شعبان فليلة الخامس عشر منه يصلي مائة ركعة كل ركعتين بتسليمة يقرأ في كل ركعة بعد الفاتحة قل هو الله أحد إحدى عشرة مرة وإن شاء صلى عشر ركعات يقرأ في كل ركعة بعد الفاتحة مائة مرة قل هو الله أحد فهذا أيضاً مروي في جملة الصلوات كان السلف يصلون هذه الصلاة ويسمونها صلاة الخير ويجتمعون فيها وربما صلوها جماعة
روي عن الحسن أنه قال حدثني ثلاثون من أصحاب النبي صلى الله عليه وسلم إن من صلى هذه الصلاة في هذه الليلة نظر الله إليه سبعين نظرة وقضى له بكل نظرة سبعين حاجة أدناها المغفرة
🔺
“ആ രാത്രിയില്‍ ഈരണ്ടു റക്’അത്തായി നൂറു റക്’അത് നിസ്കരിക്കുക. ഓരോ റക്’അത്തിലും ഫാതിഹക്കുശേഷം പതിനൊന്നു പ്രാവശ്യം സൂറഃ ഇഖ്ലാസ്വ് ഓതുക. ഇനി ഒരാള്‍ പത്തു റക്അത് നിസ്കരിക്കുകയും ഓരോ റക്’അത്തി ലും സൂറഃ ഇഖ്ലാസ്വ് നൂറുവട്ടം ഓതുകയും ചെയ്താല്‍ അതിനും വിരോധമില്ല’ (ഇഹ്യ, 1/209).
🔺
ഈ നിസ്കാരത്തെക്കുറിച്ചുള്ള ഹദീസ് ബാത്വിലാണെന്ന് സൈനുല്‍ ഇറാഖ്വി(റ) തന്റെ തഖ്രീജുല്‍ ഇഹ്യാ (പേജ് 210) യില്‍ പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ ഇതിന് വേറെയും നിവേദക പരമ്പരകള്‍ ഉണ്ടെന്നും അവയെ ഒന്നായി വിലയിരുത്തി ചിന്തിക്കുമ്പോള്‍ പുണ്യകര്‍മ്മങ്ങളില്‍ സ്വീകാര്യമായി എടുക്കത്തക്കനിലയില്‍ ഇത് ശക്തിയാര്‍ജിച്ചിട്ടു ണ്ടെന്നുമാണ് മറ്റൊരു വിഭാഗം പണ്ഢിതന്മാര് പറയുന്നത്.
ശഅബാന്‍ പതിനഞ്ചാം രാവിനെ പുണ്യകര്‍മ്മങ്ങളാല്‍ ഹയാത്താക്കുന്നതില്‍ വിവിധ നിവേദക പരമ്പരകളില്‍ വന്നിട്ടുള്ള ഹദീസുകള്‍ നിരവധിയുണ്ട്’
(ഇത്ഹാഫുസ്സാദാത്ത് 3/325).
الكتاب: اتحاف السادة المتقين بشرح إحياء علوم الدين المؤلف: محمد بن محمد بن الحسيني الزبيدي 👆🏻👆🏻👆🏻👆🏻
♦♦♦♦♦
ഇത്രയും പ്രതിപാദിച്ചതില്‍ നിന്നും ബറാഅത് രാവിന്റെ മഹത്വത്തെപ്പറ്റി പണ്ഢിതലോകത്തിന് ഏകകണ്ഠമായ അഭിപ്രായമാണുള്ളതെന്നും വല്ല അഭിപ്രായഭിന്നതയുമുണ്ടെങ്കില്‍ അത് ആ രാ ത്രിയിലെ പ്രത്യേക എണ്ണത്തിലും ക്രമത്തിലുമുള്ള നിസ്കാരത്തെക്കുറിച്ച് മാത്രമാണെന്നും വ്യക്തമായി.
♦
ഉല്‍കൃഷ്ട സമയത്ത് ചെയ്യപ്പെടുന്ന സല്ക്കര്മ്മങ്ങള്ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ആകയാല്‍ ബറാഅത്ത് രാവില്‍ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആ രാത്രിയെ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത നാം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുമാണ്.
♦ പ്രത്യേക പാപമോചനവും പ്രാര്ത്ഥനക്കുത്തരവും കരുണാവര്‍ഷവും ഉണ്ടാകുന്ന ഈ മഹത്തായ രാത്രിയെ സുന്നത്ത് നിസ്കാരം, പ്രാര്‍ഥന, ഖുര്‍ആന്‍ പാരായണം, ദിക്റ്, ഖബര്‍ സന്ദര്‍ശനം, മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ദാനധര്‍മ്മം തുടങ്ങിയ പുണ്യകര്‍മ്മങ്ങളെക്കൊണ്ട് ധന്ന്യമാക്കാൻ ശ്രമിക്കുക.
♦
അല്ലാഹു നമ്മെ ഈ മഹത്തായ രാവിനെ അര്‍ഹമാംവിധം ആദരിക്കുകയും അതുവഴി വിജയം കൈവരിക്കുകയും ചെ യ്യുന്നവരുടെ കൂട്ടത്തില്‍ പെടുത്തട്ടെ. സുന്നത്തിനെ ബിദ്’അത്തായി ചിത്രീകരിച്ചു പല പുണ്യകര്‍മ്മങ്ങളുടെയും മഹത്വം കളഞ്ഞുകുളിക്കുന്ന നവീനവാദികളുടെ ഫിത്നയില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.
____________________________
ദുആ വസ്വിയ്യത്തോടെ
സിദ്ധീഖുൽ മിസ്ബാഹ്
(09447868666)
==================================================================