ബ്ളോഗിനെക്കുറിച്ച് ,
അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി
Monday, 30 April 2018
ബറാഅത്ത് രാവ്- അൽബാനി സഹീഹാക്കുന്നു.
ബറാഅത്ത് രാവിന്റെ പ്രത്യേകത വിവരിക്കുന്നതും വഹാബികൾ തട്ടിക്കളിക്കുന്നതുമായ ഹദീസ് സ്വന്തം നേതാവ് അൽബാനി സഹീഹാക്കുന്നു....!!!വഹാബികളേ...... ഇനിയെങ്കിലും നിർത്തിക്കൂടേ ഈ കണ്ണുപൊത്തിക്കളി.....!!!
*ബറാഅത്ത് രാവ്- അൽബാനി സഹീഹാക്കുന്നു...!*
👇👇👇👁️👁️👁️
✍️ബറാഅത്ത് രാവിന്റെ പ്രത്യേകത വിവരിക്കുന്നതും വഹാബികൾ തട്ടിക്കളിക്കുന്നതുമായ ഹദീസ്... ''അത് തോട്ടിലെറിയണം ഖുദ്സീ''... ''അതെന്തിനാ മൗലവീ''... ''അത് സ്വഹീഹല്ലെന്നേ''... ''അടിപൊളി... വഹാബികളായ നിങ്ങളുടെ സ്വന്തം നേതാവ് അൽബാനി ഈ ഹദീസ് സഹീഹാണെന്ന് പ്രഖ്യാപിക്കുന്നുണ്ടല്ലോ''....?. ''പച്ച നുണ- അതും അല്ലാമാ അൽബാനിയുടെ പേരിൽ''... മൗലവി കത്തിക്കയറുകയാണ്... കൂടെ ഇടവും വലവുമിരിക്കുന്ന ശിങ്കിടികൾ ഊറിച്ചിരിക്കുന്നു... സാക്ഷാൽ അൽബാനിയുടെ പൊത്തകം മൗലവിയുടെ കയ്യിലേക്ക് കൊടുത്തപ്പോൾ... മൗലവിയുടെ കൈക്കൊരു വിറയൽ... പിന്നെ ബബബ ... മ്മടെ മൗലവി , ''ഫാസിസം അടുക്കളയിലെത്തി'' എന്ന സ്ഥിരം നമ്പറും മൊഴിഞ്ഞ് ,ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് സ്ഥലം വിട്ടു. കാര്യം തിരിഞ്ഞില്ലെങ്കിലും ''മൗലവിയോടു കളിച്ചാൽ ഇങ്ങിനെയിരിക്കു''മെന്ന് പറഞ്ഞ് അണികൾ മൗലവിയുടെ പിന്നാലെ...വഹാബികളേ...... ഇനിയെങ്കിലും നിർത്തിക്കൂടേ, സ്വന്തം അണികളെ പൊട്ടൻമാരാക്കുന്ന ഈ കണ്ണുപൊത്തിക്കളി.....!
*ഖുദ്സി*
16-03-2022
സുന്നികൾ മുശ്രിക്കുകളെന്ന് ജമാഅത്തെ ഇസ്ലാമി
ആശയപരമായ വിഷയങ്ങളിൽ മൃതു സമീപനം സ്വീകരിക്കുന്നവരും മുഴുവൻ മുസ്ലിംകളോടും സൗഹാർദത്തോടെ പോകന്നവരുമാണെന്നാണ് ജമാഅത്തെ ഇസ്മിയെക്കുറിച്ച് ചിലരുടെ പരിചയപ്പെടുത്തൽ!.പക്ഷേ, സുന്നികള്‍ മുശ്രിക്കുകളാണെന്ന ജമാഅത്ത് ഇസ്ലാമിയുടെ വിശ്വാസം
പുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്നതും ഇത്തരം വിശ്വാസങ്ങൾ അവർക്കുള്ളതും ചിലർ മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കുന്നു. ഇത്തരം വിശ്വാസങ്ങൾ മതപരമായ പ്രമാണങ്ങൾ നിരത്തി തെളിയിക്കാൻ ജമാഅത്തെ ഇസ്ലാമിക്കാകുന്നില്ലെന്നതാണേറ്റവും രസകരം!
✍സുന്നികള്‍ മുശ്രിക്കുകളാണെന്ന് ജമാഅത്ത് ഇസ്ലാമി......
Kc അബ്ദുള്ള
പുസ്തകം : പരലോകം ഖുർആനിൽ
പേജ് : 97
തറാവീഹ് എട്ടിൽ പൊട്ടിയ മുജാഹിദ് ചരിത്രം
നബി(സ്വ)യുടെ കാലം മുതല്‍ റമളാനില്‍ മാത്രം നിര്‍വഹിച്ചുവരുന്ന സുന്നത്ത് നിസ്കാരമാണ് തറാവീഹ്. മൂന്നോ നാലോ ദിവസം പള്ളിയില്‍ വെച്ച് നബി(സ്വ)യുടെ നേതൃത്വത്തില്‍ തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് പള്ളിയിലെ ജമാഅത്ത് പുനസംഘടിപ്പിച്ചത് രണ്ടാം ഖലീഫ ഉമര്‍(റ)വാണ്. ഉമര്‍(റ)ന്റെ കാലത്ത് സ്വഹാബികള്‍ ഇരുപത് റക്അത്താണ് തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് ഇമാം ബൈഹഖി സ്വഹീഹായ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഹദീസ് തെളിവ് പിടിച്ചു ഇമാം നവവി(റ)യെ പോലുള്ള പ്രശസ്ത പണ്ഡിതര്‍ തറാവീഹ് 20 റക്അത്താണ് നിസ്കരിക്കേണ്ടത് എന്ന് പഠിപ്പിച്ചു. മാത്രമല്ല നാലു മദ്ഹബിലെ പണ്ഡിതന്മാരും ഇരുപതില്‍ കുറഞ്ഞ തറാവീഹ് പഠിപ്പിച്ചിട്ടേയില്ല. മക്കയിലും മദീനയിലും ഇപ്പോഴും തറാവീഹ് 20 റക്അത്ത് തന്നെയാണ് നിസ്കരിച്ചുവരുന്നതെന്നുകൂടി ചേര്‍ത്തുവായിക്കുക. ഇക്കാര്യത്തില്‍ ലോക മുസ് ലിംകള്‍ക്ക് തര്‍ക്കമില്ല. കേരള മുജാഹിദുകള്‍ പോലും ഇത് തുറന്നു സമ്മതിച്ചിട്ടുണ്ട്. നാല് മദ്ഹബുകളുടെ ഇമാമീങ്ങളും ഖിയാമുറമളാന് വിത്റിനു പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ് (വിചിന്തനം വാരിക, കെഎന്‍എം, 2009 ജൂലൈ 3, പേ 4).
ഹറമില്‍ ജുമുഅക്കുള്ള രണ്ട് വാങ്കുണ്ട്. തറാവീഹിനു ഇരുപതു റക്അത്താണ് തിസ്കരിക്കുന്നത്… രണ്ടു ഹറമുകളിലെ വാങ്കുകളും തറാവീഹും പഴയതുപോലെ നില നിര്‍ത്തി (തീര്‍ത്ഥാടന ഭൂമിയിലൂടെ മങ്കട, അസീസ് മൗലവി. പേ:47).
മുജാഹിദിന്റെ ആഗോള നേതൃത്വവും തറാവീഹ് 20 റക്അത്താണെന്ന് പഠിപ്പിച്ചവരാണ്. ഇബ്നുതൈമിയ്യ ഫതാവയില് രേഖപ്പെടുത്തിയത് കാണുക: ഉബയ്യുബ്നു കഅ്ബ്(റ) ജനങ്ങളോടൊപ്പം റമളാന്‍ നിസ്കാരം ഇരുപത് റക്അത്തും മൂന്ന് വിത്റും നിര്‍വഹിച്ചതായി നിസ്സംശയം തെളിഞ്ഞിരിക്കുന്നു. അതിനാല്‍ അധിക പണ്ഡിതരും അതുതന്നെയാണ് സുന്നത്തെന്നു പറഞ്ഞു. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികള്‍ക്കിടയില്‍ വെച്ചാണ് ഉബയ്യുബ്നു കഅ്ബ്(റ) നിസ്കാരം നിര്‍വഹിച്ചത്. എന്നിട്ടും അവരിലൊരാളും അതിനെ എതിര്ക്കുകയുണ്ടായില്ല (മജ്മൂഉല്‍ ഫതാവാ, ഇബ്നുതൈമിയ്യ).
നബി(സ്വ)യും സ്വഹാബികളും താബിഉകളും നിര്‍വഹിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു പ്രധാന നിസ്കാരത്തിന്റെ റക്അത്ത് എത്രയാണെന്ന് ഇപ്പോഴും ഗവേഷണം ചെയ്തു മുസ്ലിംകള്ക്കിടയില് ഭിന്നിപ്പുണ്ടാക്കുകയാണ് മുജാഹിദുകള്‍.
1400 വര്‍ഷങ്ങള്‍ക്കുമുമ്പ് നബി(സ്വ) എത്ര റക്അത്താണ് തറാവീഹ് നിസ്കരിച്ചതെന്ന ചര്‍ച്ചക്ക് മുജാഹിദുകള്‍ തുടക്കം കുറിച്ചത് 1938- ലാണ്. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം രൂപംകൊണ്ടത് 1922-ലാണെന്നോര്‍ക്കണം. അഥവാ ജന്മംകൊണ്ട് 16 വര്‍ഷം കഴിഞ്ഞാണ് ഇങ്ങനെ ഒരു ഗവേഷണത്തിന് അവര്‍ തുടക്കം കുറിച്ചത്. ഏതാണ്ട് 77 കൊല്ലത്തിനുമുമ്പ് 20-ല്‍ കുറയാത്ത തറാവീഹ് ചര്‍ച്ചക്കുപോലും വന്നിട്ടില്ലെന്ന് ചുരുക്കം. എത്ര റക്അത്താണ് തറാവീഹ് നിസ്കരിക്കേണ്ടത് എന്ന വിഷയത്തില്‍ മൗലവിമാര്‍ക്കിടയില്‍ ചൂടേറിയ ഗവേഷണം തന്നെ ഇടക്കാലത്തു നടന്നു. ഒടുവില്‍ രണ്ട് തീരുമാനങ്ങളിലെത്തി. ഇപ്പോള്‍ സുന്നികളും മുജാഹിദുകളും റമളാനില്‍ നടത്തിവരുന്ന പള്ളിയിലെ തറാവീഹ് ജമാഅത്ത് തനിച്ച ബിദ്അത്താണ് അത് നിര്‍ത്തിവെക്കേണ്ടതാണ്, ഈ തീരുമാനം പുറത്തുവിട്ടത് മുജാഹിദ് 8-ാം ഗ്രൂപ്പ് മൗലവി അബ്ദു റഹ്മാന് ഇരിവേറ്റിയാണ്. അദ്ദേഹം എഴുതുന്നു: ഈ നമസ്കാരം (തറാവീഹ്) ജമാഅത്തായി നിര്‍വഹിക്കുന്നത് നബിചര്യയില്‍ പെട്ട കാര്യമാണോ. നബി(സ്വ) മൂന്ന് ദിവസം ഈ നിസ്കാരം ജമാഅത്തായി പള്ളിയില്‍ വെച്ച് സംഘടിപ്പിച്ചുവെന്ന വാദം ശരിയല്ല… നബി(സ്വ) ജമാഅത്ത് സംഘടിപ്പിച്ചിട്ടില്ല എന്ന്മാത്രമല്ല, ജനങ്ങള്‍ നബിയോടൊപ്പം ചേര്‍ന്നതിനെ അദ്ദേഹം വിലക്കുകയും ചെയ്തു. ഖണ്ഡിതമായ ഒരാജ്ഞയും നല്കി ‘മേലില്‍ ആ നിസ്കാരം വീട്ടില്‍ വെച്ച് നമസ്കരിച്ചാല്‍ മതി’ എന്ന് (അല്‍ ഫനാര്‍ ത്രൈമാസിക 2013 ആഗസ്റ്റ്, പേ 38).
ഇന്ന് റമസാന്‍ രാത്രികളില്‍ പതിവായി നിശ്ചിതവും പതിമിതവുമായ സമയത്ത് സാഘോഷം പള്ളികളില്‍ സംഘടിപ്പിക്കുന്ന രാത്രി നിസ്കാരം അടിസ്ഥാനരഹിതം മാത്രമല്ല പ്രവാചക ആജ്ഞക്ക് വിരുദ്ധവും പുണ്യകരമായതിന് എതിരുമാണല്ലോ (അതേ പുസ്തകം പേ 41).
മുജാഹിദാദര്ശത്തോട് തീര്‍ത്തും കൂറു പുലര്‍ത്തിയൊരു തീരുമാനമാണിത്. കാരണം, നബി(സ്വ)യുടെ മാതൃകയില്ലാത്തതിന്റെ പേരിലാണല്ലോ അവര്‍ നബിദിനാഘോഷം ബിദ്അത്താണെന്ന് പറഞ്ഞത്, കൂട്ടുപ്രാര്‍ത്ഥന നടത്താത്തത്, അങ്ങനെ പല നന്മകള്ക്കുമെതിരു നിന്നത്. അപ്പോള്‍ നബി(സ്വ)യുടെ മാതൃകയില്ലാത്ത റമളാന്‍ മുഴുവന്‍ പള്ളിയില്‍ ജമാഅത്തായി തറാവീഹ് നിസ്കരിക്കുക എന്നതും ബിദ്അത്താ വുകയല്ലേ വേണ്ടത്.
രണ്ടാമത്തെ തീരുമാനത്തില്‍ മുജാഹിദുകള്‍ സുന്നികളെ ചെറുതായി തലോടുന്നുണ്ട്. അതിങ്ങനെയാണ്: തറാവീഹ് നമസ്കാരം പതിനൊന്നില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ പാടില്ലെന്ന് ശഠിക്കുമ്പോള്‍ തന്നെ അതില്‍ കൂടുതലും ആകാമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര് ബിദ്അത്തിന്റെ വക്താക്കളാണെന്ന് നാം പറയില്ല. കാരണം സ്വഹീഹായ പരമ്പരയിലൂടെ ഹദീഥ് ലഭിക്കാത്തത് കൊണ്ടോ ലഭിച്ച ഹദീഥ് മനസ്സിലാക്കിയതില്‍ വന്ന അബദ്ധമോ ഇജ്തിഹാദില്‍ സംഭവിച്ച പിഴവോ കാരണമാണ് അവര്‍ ആ അഭിപ്രായം പ്രകടിപ്പിച്ചത് (അല്‍ ഇസ്ലാഹ്, 2015 ജൂണ്‍, പേ 25).
പതിനൊന്നില്‍ കൂടുതല്‍ നിസ്കരിക്കല്‍ ബിദ്അത്താണെങ്കിലും ആ ബിദ്അത്ത് ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ ഇനി മുതല്‍ ബിദ്അത്തിന്റെ വക്താക്കളെന്ന് പറയേണ്ടതില്ലത്രെ.
മൗലവിമാര്‍ എന്തുപറയുന്നുവെന്നല്ല സുന്നികള്‍ പരിഗണിക്കുന്നത്. നബി(സ്വ)യും സ്വഹാബത്തും ഇമാമീങ്ങളും എന്തു ചെയ്തു, പഠിപ്പിച്ചു എന്നാണ്. അവരൊക്കെയും ഇരുപത് റക്അത് തറാവീഹ് പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരാണ്. അത് സുന്നികള്‍ എന്നും തുടര്‍ന്നുകൊണ്ടേയിരിക്കും. മറ്റൊരു കാര്യം പറഞ്ഞത് 20 പഠിപ്പിച്ച ഇമാമുകള്‍ക്ക് ഹദീസ് മനസ്സിലാവാത്തതിനാലോ പിഴവ് സംഭവിച്ചതോ ആകാമെന്നാണ്. നബി(സ്വ)യുടെ കാലം മുതല്‍ സ്വഹാബത്ത്, താബിഉകള്‍, ഇമാമുകള്‍ 1938 വരെയുള്ള മുസ്ലിം സമൂഹം (അവരാണല്ലൊ 11-ല്‍ കൂടുതല്‍ തറാവീഹ് പഠിപ്പിച്ചത്) അവര്‍ക്കെല്ലാം പിഴച്ചു, ഹദീസ് മനസ്സിലായില്ല എന്ന് വിശ്വസിക്കാന്‍ ‘എന്റെ സമൂഹം പിഴവിന്മേല് ഏകോപിക്കില്ല’ എന്ന നബിവചനം പഠിച്ചവര്‍ക്കെങ്ങനെ സാധിക്കും? ഈ തിരുവചനം മൗലവിമാര്‍ക്കും അറിയാതിരിക്കില്ല. അമാനി മൗലവി ഖുര്‍ആന്‍ പരിഭാഷ (പേ:735-ല്‍) നോക്കിയാല്‍ ഇതുകാണും. ചിന്തിക്കുക, ആര്‍ക്കാണ് പിഴച്ചത്? നബി(സ്വ)യും സ്വഹാബത്തും ജമാഅത്തായി നിര്‍വഹിച്ച തറാവീഹ് നിസ്കാരം സ്വഹാബികള്‍ ഇതുപത് റക്അത്ത് നിസ്കരിച്ചു എന്ന് സ്വഹീഹായ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്യുകയും അതടിസ്ഥാനപ്പെടുത്തി ഇമാമീങ്ങള്‍ 20 റക്അത്ത് നിസ്കരിക്കുകയും അങ്ങനെയാണ് നിസ്കരിക്കേണ്ടത് എന്ന് പഠിപ്പിക്കുകയും ചെയ്തിട്ട് അത് സ്വീകരിക്കാതെ ഇമാമീങ്ങള്‍ക്ക് പിഴച്ചു, മനസിലായില്ല എന്ന് മൗലവിമാര്‍ ആരോപിക്കുമ്പോള്‍ പിഴച്ചത് ഇമാമുകള്ക്കല്ല ഇമാമുകളെ തള്ളിയ മൗലവിമാര്ക്കാണെന്നു ഗ്രഹിക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. മുജാഹിദാകാതിരുന്നാല് മതി.
റക്അത്ത് ഗവേഷണം മുന്നേറുമ്പോള്‍ തറാവീഹ് 20 റക്അത്താണ്, അത് സ്വഹീഹായ ഹദീസ്കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന തീരുമാനവും വന്നുകൂടായ്കയില്ല. കാരണം ഇത് മുജാഹിദ് മതമാണ്. മൗലവിമാരുടെ ഗവേഷണം അങ്ങനെയൊക്കെ ആകാറുണ്ട്. റമളാനിലെ പകുതിയിലെ വിത്റില്‍ ഖുനൂത്ത് അനാചാരമാണെന്ന് കൊട്ടിഘോഷിച്ചവരായിരുന്നല്ലോ മുമ്പ് കേരള വഹാബികള്‍. വിതറിലെ ഖുനൂതിന്റെ ഹദീസ് സ്വഹീഹല്ല, അത് തനിച്ച അനാചാരമാണെന്ന് ഫത്വ ഇറക്കിയവര്‍ തന്നെ ഇപ്പോള്‍ അതേ ഹദീസ് വെച്ച് വിത്റില്‍ ഖുനൂത്ത് സുന്നത്താണെന്ന് പഠിപ്പിക്കുന്നുണ്ട്. ഇതെല്ലാം കാണുമ്പോള്‍ ഒരു പ്രതീക്ഷ ബാക്കിനില്ക്കുന്നു. അടുത്ത ഭാവിയില്‍ തറാവീഹ് 20 റക്അത്താണ് എന്ന ഒരു തിരുത്ത് വന്നേക്കുമോ എന്ന്.
വിത്റിലെ ഖുനൂത്ത് നിഷേധിച്ചുകൊണ്ട് മൗലവിമാര്‍ ആദ്യം പഠിപ്പിച്ചതിങ്ങനെയാണ്: നബി(സ്വ) വിത്റില്‍ ഏതെങ്കിലും കാലത്ത് ഖുനൂത്ത് ഓതിയതായി സ്വഹീഹായ ഒരു ഹദീസിലും നിവേദനം ചെയ്യുന്നില്ല (മുസ്ലിംകളിലെ അനാചരങ്ങള്‍, കെഎന്‍എം, 173).
തുടര്‍ന്നു ഹസന്(റ)ന് നബി(സ്വ) ഖുനൂത്ത് പഠിപ്പിച്ച അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ദുര്‍ബലമാണ് എന്ന് വാദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അതേ ഹദീസ് തെളിവാക്കി ഖുനൂത്ത് പഠിപ്പിക്കുന്നത് നോക്കൂ: നബി(സ്വ) ഹസന്(റ)ന് വിത്റിലെ ഖുനൂത്ത് പഠിപ്പിച്ചു കൊടുത്തതായി ഹദീസികളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട് (അല്‍ ഇസ്വ്ലാഹ്, ജൂണ്‍ 2015, പേ 26).
അബൂദാവൂദിന്റെ ഖുനൂത്ത് പരാമര്‍ശിച്ച ഹദീസ് രോഖപ്പെടുത്തിയ ശേഷം എഴുതുന്നു: നബി(സ്വ) തന്റെ പേരമകന് ഹസന്(റ)വിനു പഠിപ്പിച്ചു നല്കിയ (സുന്നികള്‍ ഇപ്പോള്‍ ചൊല്ലി വരുന്ന ഖുനൂത്ത്-ലേഖ) മേല്‍ കൊടുത്ത പ്രാര്‍ത്ഥനയാണ് ചൊല്ലാന്‍ കൂടുതല്‍ ഉത്തമം. ഉദ്ദേശിക്കുന്നുവെങ്കില്‍ ചില ദുആകള്‍ അവന് വര്‍ധിപ്പിക്കാം എന്ന് മാത്രം (അല്‍ ഇസ്വ്ലാഹ്, 2015 ജൂണ്‍, പേ 2).
ഇതു സംബന്ധമായി സകരിയ്യ സ്വലാഹി എഴുതിയത് വായിക്കുമ്പോള്‍ മൗലവിയുടെ ഹദീസ് പരിജ്ഞാനം നമുക്കു ബോധ്യപ്പെടും: യഥാര്‍ത്ഥത്തില്‍ വിത്റിലെ ഖുനൂതിന്റെ ഹദീസ് ദഈഫ് (ദുര്‍ബലം) ആണെന്ന ചില പണ്ഡിതന്മാരുടെ നിഗമനം സത്യമാണെന്ന് കരുതിയതു കൊണ്ടാണ് വിത്റില്‍ ഖുനൂതില്ലെന്ന് നമ്മുടെ പണ്ഡിതന്മാര് പലരും വിശ്വസിച്ചത്. എന്നാല്‍ ലോകത്തിന്റെ നാനാഭാഗത്തുമുള്ള സലഫികള്‍ കരുതുന്നപോലെ ഈ വിഷയത്തിലുള്ള ഹദീസുകള്‍ സ്വഹീഹാണ് (ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനവും, പേ 172).
വിത്റിലെ ഖുനൂത്തിന്റെ ഹദീസ് ദുര്‍ബല മാണെന്ന് ഏതോ മൗലവി തട്ടിവിട്ടപ്പോള്‍ അത് ശരിയാണോ എന്നു പരിശോധിക്കാന്‍ പോലും കഴിയാത്ത ഇവരാണ് ഇമാമുകള്‍ക്ക് ഹദീസ് മനസ്സിലായില്ലെന്നും അവര്‍ക്ക് പിഴച്ചു എന്നും പറയുന്നത്.
ഏതായാലും സുന്നികള്‍ മുമ്പേ ചെയ്തുവരുന്നതും മൗലവിമാര്‍ ബിദ്അത്താണ് എന്ന് പണ്ടേ ‘തെളിയിച്ച’തുമായ വിത്റിലെ ഖുനൂത്ത് സുന്നത്താണെന്ന് ഇപ്പോള്‍ സ്ഥിരപ്പെട്ടല്ലോ. ഇത്പോലൊരു മാറ്റം തറാവീഹിലും മുസ്ലിംലോകം പ്രതീക്ഷിക്കുന്നു. തറാവീഹ് വിഷയത്തിലെ കേരളവഹാബി ചരിത്രം നമുക്കതിനു ധൈര്യം നല്‍കുന്നുണ്ട്. 1922-ല്‍ വഹാബികള്‍ പുതിയ മതവുമായി പ്രത്യക്ഷപ്പെട്ട ആദ്യഘട്ടത്തില്‍ തറാവീഹ് എട്ട് എന്നോ 11 എന്നോ അവരാരും പഠിപ്പിച്ചിട്ടില്ല. ചില പിഴവുകളില്‍ കുടുങ്ങി ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നതാണ്. അതിന്റെ നാള്‍വഴി മനസ്സിലാക്കുമ്പോള്‍ പരിണാമത്തിന്റെ അടുത്ത ഘട്ടം ഇരുപതിലെത്തുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കാം. അതിങ്ങനെയാണ്:
1922-ല്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
1936 വരെ തറാവീഹ് 20 റക്അത്തുണ്ടെന്ന് പഠിപ്പിച്ചു.
തറാവീഹ്. ഇത് റമളാനില്‍ മാത്രമേയുള്ളൂ. സമയം വിത്റിന്റെ സമയംതന്നെ. ഇത് 20 റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വാജിബുണ്ട് (അവ്വലു ഫില്‍ അമലിയ്യാത്ത് 1936 ആറാംപതിപ്പ്).
1938-ല്‍ അമലിയ്യാത്തിന്റെ ഏഴാം പതിപ്പ് റക്അതിന്റെ എണ്ണം ചേര്‍ക്കാതെയാണ് പുറത്തിറക്കിയത്. അതിങ്ങനെ: തറാവീഹ്, ഇത് റമളാനില്‍ മാത്രമേയുള്ളൂ. ഇതിന്റെ സമയം വിത്റിന്റെ സമയം തന്നെയാണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വീട്ടണം (അവ്വലു ഫില്‍ അമലിയ്യാത്ത് ഏഴാംപതിപ്പ് 1938) പരിണാമത്തിന്റെ സമാരംഭം നടന്നത് ഇവിടെ വെച്ചാണ്.
1941-നുശേഷം കൊല്ലം ചിന്നക്കടയില്‍ രൂപംകൊണ്ട ജമാഅത്തെ ഇസ്ലാമിസംഘം എന്ന പ്രാദേശിക മുജാഹിദ് സംഘടന യോഗം ചേര്‍ന്ന് ചിന്നക്കട ജുമുഅത്ത് പള്ളിയില്‍ എട്ട് റക്അത്ത് നിസ്കരിക്കാന്‍ തീരുമാനിച്ചു.
പക്ഷേ, സുന്നികള്‍ ഇടപെട്ട് പഴയരൂപത്തിലാക്കി. വക്കം മൗലവിയും നവോത്ഥാന നായകരും പേ 73,74 നോക്കുക.
എംടി അബ്ദുറഹ്മാന് മൗലവി തറാവീഹ് 20 റക്അത്ത് നിസ്കരിച്ചുവരുന്ന മഹല്ലില്‍ എട്ട് റക്അത്ത് നിസ്കരിച്ച ചരിത്രം (ശബാബ് 2009 മെയ് പേ 34) രേഖപ്പെടുത്തുന്നു.
1969 താനാളൂര്‍ സംവാദ വ്യവസ്ഥയില്‍ തറാവീഹ് 11 റക്അതാണെന്ന വാദം ഉന്നയിക്കുന്നു. തറാവീഹും വിത്റും ഒന്നാണെന്നും വാദിച്ചു.
പക്ഷേ, ഇത് വ്യവസ്ഥയിലൊതുങ്ങി. അണികള്‍ അറിഞ്ഞിരുന്നില്ല. വീണ്ടും എട്ടുവാദിച്ച മുജാഹിദുകളോട് തറാവീഹ് എട്ട് ആണെന്ന് തെളിയിച്ചാല്‍ 10 കോടി തരാമെന്ന് പേരോട് ഉസ്താദ് ലഘുലേഖയിലൂടെ അറിയിച്ചു 1996-ലായിരുന്നു ഇത്.
1996 സപ്തംബര്‍ മാസത്തില്‍ ഇസ്ലാഹില് തറാവീഹ് എട്ടാണെന്ന് സ്ഥാപിച്ചുകൊണ്ട് ഇങ്ങനെ മറുപടി എഴുതി: തറാവീഹ് എന്ന പേരില്‍ ഇന്ന് നമസ്കരിക്കാറുള്ള റമളാനിലെ രാത്രി നമസ്കാരം എട്ട് റക്അത്താണെന്നതിനു മുകളില്‍ പറഞ്ഞ തെളിവ് മതി.
എന്നാല്‍ എട്ടിനു ഒരു രേഖയുമില്ലെന്നായി 2006 സപ്തംബറിലെ ശബാബ് വാരിക.
വീണ്ടും 11-ല്‍ തന്നെ എത്തിയതും കൗതുകമായി. 11-ല്‍ കൂടുതല്‍ ആവാമെന്നും അത് നിഷിദ്ധമാണെന്നും അങ്ങനെ പലതും പറയാവുന്ന ഒരു ശൈലിയാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നത്.
ജിന്ന്ബാധിച്ചും മറ്റുമായി മുജാഹിദ് ഗവേഷണ ശാലകള്‍ അത്രയങ്ങ് സജീവമല്ല ഇപ്പോള്‍. ഗവേഷണം തുടങ്ങുന്നവരെല്ലാം ഗ്രൂപ്പുകളാവുന്നത് പ്രസ്ഥാനത്തെ ഗുരുതരമായി ബാധിച്ച രോഗമാണ്. എന്നാലും അന്വേഷണങ്ങള്‍ നടക്കാതിരിക്കില്ല. ഇടക്കൊക്കെ ഒരു പുതിയ കണ്ടെത്തലെങ്കിലും നടത്തിയില്ലെങ്കില്‍ ഉറക്ക് ലഭിക്കാത്തവര്‍ ഏറെയുണ്ടല്ലോ പ്രസ്ഥാനത്തില്‍. അതുകൊണ്ട് തന്നെ ഇനിയും മാറ്റം പ്രതീക്ഷിക്കാം- അതെത്രയായിരിക്കും
.
അസ്ലം സഖാഫി പയ്യോളി
കൈ കെട്ടൽ-ജൂതരെ പിൻ പറ്റി വഹാബികൾ !
ആരും നെഞ്ചത്ത് കൈ കെട്ടി നിസ്കരിക്കരുത്. നെഞ്ചത്ത് കൈ കെട്ടി നിസ്കരിക്കുന്നത് ജൂതൻമാർ❗മുജാഹിദിന്റെ അതേ ശൈലി❗വഹാബികളുടെ മാതൃക ജൂദരിൽ❗
ജൂതന്മാരുടെ നിസ്കാരത്തിന്റെ ഈ വീഡിയോ കണ്ടപ്പോഴാണ്, കേരളത്തിലെ മുജാഹിദുകൾ മാത്രമല്ല നെഞ്ചത്ത് കൈകെട്ടി നിസകരിക്കുന്നത് എന്ന സത്യം തിരിച്ചറിഞ്ഞത്. ജൂതന്മാരുടെ നിസ്കാരം കാണുക .ചാണോട് ചാണായി നടത്തുന്ന ഇത്തരം പിൻപറ്റലുകൾ ഇപ്പോൾ തന്നെ തിരിച്ചറിയുക ❗ അല്ലെങ്കിൽ നിങ്ങൾക്ക്, നിങ്ങളെത്തന്നെ തിരിച്ചറിയാൻ കഴിയാതെ വന്നേക്കാം❗
https://youtu.be/QHIAwTEKyaA
ജൂതന്മാരുടെ നിസ്കാരത്തിന്റെ ഈ വീഡിയോ കണ്ടപ്പോഴാണ്, കേരളത്തിലെ മുജാഹിദുകൾ മാത്രമല്ല നെഞ്ചത്ത് കൈകെട്ടി നിസകരിക്കുന്നത് എന്ന സത്യം തിരിച്ചറിഞ്ഞത്. ജൂതന്മാരുടെ നിസ്കാരം കാണുക .ചാണോട് ചാണായി നടത്തുന്ന ഇത്തരം പിൻപറ്റലുകൾ ഇപ്പോൾ തന്നെ തിരിച്ചറിയുക ❗ അല്ലെങ്കിൽ നിങ്ങൾക്ക്, നിങ്ങളെത്തന്നെ തിരിച്ചറിയാൻ കഴിയാതെ വന്നേക്കാം❗
https://youtu.be/QHIAwTEKyaA
Sunday, 29 April 2018
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്തും ബിദ്അത്തുമാക്കി വഹാബികൾ !
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ അനാചാരം - വഹാബീ മൗലവി സലാം സുല്ലമി !
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കാന്‍ പാടില്ലാ എന്ന് വഹാബി പുസ്തസകത്തില്
-----------------------------------------------------------------
ഒരു സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയുടെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുക്കുന്ന സമ്പ്രദായം ഇസ്ലാമിലെ ആചാരമെന്ന നിലക്ക് ചിലർ നടപ്പാക്കുന്നത് കാണാം .ഇതിനു പ്രവാചക ചര്യയുടെ പിന്‍ബലം ഇതിനില്ലാ- എന്ന് വഹാബികളുടെ പുസ്തകത്തില്‍ പച്ചയായി എഴുതി വെച്ചിരിക്കുന്നു.
( പുസ്തകം :- മുസ്ലിംകളിലെ അനാചാരങ്ങൾ
സലാം സുല്ലമി
പേജ് :- 16 )
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ പ്രവാചക ചര്യയെന്ന് മറ്റൊരു മൗലവി!
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുത്തു
-------------------------------------------------------------
നബി (സ) ഫാത്തിമ ബീവി പ്രസവിച്ചപ്പോൾ കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുത്തു.
പുസ്തകം :- പ്രവാചക ചര്യകൾ
പി.മൂസ മൗലവി
പേജ് :- 128
Saturday, 28 April 2018
തറാവീഹ് വെട്ടിനിരത്തി വഹാബികൾ !
1922-ല്‍ മുജാഹിദ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.തുടർന്ന്,1936 വരെ തറാവീഹ് 20 റക്അത്തുണ്ടെന്ന് പഠിപ്പിച്ചു.
തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്തു നിസ്കാരമാണെന്നും അത് 20 റക്അതാണെന്നും മുജാഹിദ് സ്ഥാപക നേതാക്കളായ ടി.കെ.മൗലവി,ഇ.കെ മൗലവി,എം.സി.സി മൗലവി എന്നിവർ ചേർന്നെഴുതിയ കർമശാസ്ത്ര പുസ്തകത്തിൽ പഠിപ്പിച്ചിട്ടുണ്ട്.അവ്വലു ഫിൽ അമലിയാത് എന്ന പ്രസ്തുത പുസ്തകത്തിന്റെ ആറാം പതിപ്പ് ഇറങ്ങിയത് 1936ൽ ആണ്. ആ പതിപ്പിലും ഒരു മാറ്റവും വരുത്താതെ ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്.അതായത്,
1922ൽ കേരളത്തിൽ മുജാഹിദ് 'ശരിയായ ഇസ്ലാം' പഠിപ്പിക്കാൻ വന്ന് പത്തു പതിനാറു കൊല്ലം കഴിഞ്ഞിട്ടാണ് തറാവീഹ് 8 റക് അതാണെന്ന് അവർക്കു തന്നെ മനസ്സിലായത്.
1941ന് ശേഷം കൊല്ലം ചിന്നക്കടയിൽ 8 റക്അത് നടപ്പിലാക്കാൻ മൗലവിമാർ വന്നപ്പോൾ അന്ന് മുസ്ലിംകൾ അതിന് സമ്മതിച്ചിരുന്നില്ല.[വക്കം മൗലവിയും നവോത്ഥാന നായകരും പേ 73,74 നോക്കുക]
എംടി അബ്ദുറഹ്മാന് മൗലവി തറാവീഹ് 20 റക്അത്ത് നിസ്കരിച്ചുവരുന്ന മഹല്ലില്‍ എട്ട് റക്അത്ത് നിസ്കരിച്ച ചരിത്രം (ശബാബ് 2009 മെയ് പേ 34) രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ ചില യിടങ്ങലിലൊക്കെ 8 നടപ്പിലാക്കി വരുമ്പോഴാണ് ഏതോ ഒരു മൗലവി തറാവീഹ് 11 റക്അതാണെന്ന് കണ്ടുപിടിച്ചത്.അതോടെ എട്ടിന് തൗഹീദിന്റെ പൂട്ട് വീണു!!! അതിങ്ങനെ വായിക്കാം---
'''തറാവീഹ് 8 ആണെന്ന ധാരണ ശരിയല്ല..... പതിനൊന്ന് റക്അത്തിന് മൊത്തമായി തറാവീഹ് എന്ന് പേര് പറയുന്നതു പോലെ വിത്ർ എന്നും പേര് പറയാം. (ശബാബ് 2006 സെപ്റ്റംബർ29)'''
അങ്ങനെ 1969കളിൽ 11 വാദിച്ചിരുന്നു.
വിത്റിന്റെ ഹദീസ് തറാവീഹിനും തെളിവാക്കാമെന്നു കരുതി അക്കാലം മുതൽ തറാവീഹും വിത്റും ഒരേ നിസ്കാരമാണെന്നും വാദിച്ചു തുടങ്ങി.
പിന്നെ ചില സാഹചര്യങ്ങൾ നോക്കി 8 എന്നും ചിലപ്പോൾ 11 എന്നും പറയാൻ തുടങ്ങി.
1996 സപ്തംബര്‍ മാസത്തില്‍ ഇസ്ലാഹില് തറാവീഹ് എട്ടാണെന്ന് സ്ഥാപിച്ചുകൊണ്ട് ഇങ്ങനെ മറുപടി എഴുതി: തറാവീഹ് എന്ന പേരില്‍ ഇന്ന് നമസ്കരിക്കാറുള്ള റമളാനിലെ രാത്രി നമസ്കാരം എട്ട് റക്അത്താണെന്നതിനു മുകളില്‍ പറഞ്ഞ തെളിവ് മതി.
എന്നാല്‍ എട്ടിനു ഒരു രേഖയുമില്ലെന്നായി 2006 സപ്തംബറിലെ ശബാബ് വാരിക.
അതായത് ,1996 സെപ്തബറിലെ അൽ ഇസ്ലാഹിൽ 8ന് തെളിവ് നിരത്തിയ മൗലവിമാർ 2006 സെപ്തബറിൽ ഇറങ്ങിയ ശബാബിൽ 8ന് തെളിവില്ല തറാവീഹ് 11 ആണെന്ന് എഴുതിച്ചേർത്തു!!!
പിന്നെ 8 റക്അത് ഒഴിവാക്കി 11ൽ ഉറപ്പിക്കുകയും അതിൽ കൂടുതൽ ബിദ് അതാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.
2007 ആയപ്പോൾ തറാവീഹ്11 ൽ കൂടുതൽ തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ പഠിപ്പിച്ചത് കണ്ടില്ലെന്ന് സലാം സുല്ലമിയും സമ്മതിക്കുന്നു. (അൽ ഇസ്ലാഹ് - ഫെബ്രുവരി 2007 പേജ് :16 )
പിന്നെ അവസാനമായി 2015ൽ 11ൽ കൂടുതൽ തറാവീഹ് ബിദ്അതാണെന്ന് സലഫുകൾ ആരും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിച്ചു അൽ ഇസ്ലാഹ് മാസികയിൽ തിരുത്തു കൊടുക്കുകയും ചെയ്തു.അതിങ്ങനെ ---
തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്തിൽ കൂടുതർ നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 ൽ കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .
( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )
തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ല -🙆♂
സലഫിപ്പള്ളിയിലെ തറാവീഹ് -നോട്ടീസ് ബോർഡിൽ യാത്ര പറഞ്ഞു!!
എറണാകുളം വൈറ്റിലയിലെ സലഫി പള്ളിയിലെ നോട്ടീസ് ബോർഡ്
വെള്ളി[18-07-2014] മുതൽ തറാവീഹ് ഉണ്ടായിരിക്കുന്നതല്ല.
ക്വിയാമുല്ലൈൽ: 2 :AM
സുബ്ഹി:5:10:AM
ഫിത്ർ സക്കാത്ത്: 90 രൂപ
🙆♂വ്യാഴാഴ്ച രാത്രി വരെ ഉണ്ടായിരുന്ന- റമളാൻ മാസത്തിലെ പ്രത്യേക നിസ്ക്കാരം ഒന്നിരുട്ടിവെളുത്തപ്പോൾ അപ്രത്യക്ഷമായ മറിമായം ഭയങ്കരം തന്നെ .... !.... പകരം ഖിയാമുല്ലൈലെന്നയാൾ ചാർജെടുക്കുകയും ചെയ്തു. രണ്ടും ഒന്നാണെന്നൊരു പാവം മൗലവി....!..... എന്നാൽ പിന്നെ - പ്രത്യേക ഓർഡിനൻസിറക്കി ഒന്നിനെ ഒഴിവാക്കിയതെന്തിനാണെന്ന് ചോദിച്ചിട്ട് തിരിഞ്ഞു നോക്കിയപ്പോൾ മൂപ്പരെ കാണാനില്ല😀
ഇതേ..... മോളീന്നുള്ള, മ്മടെ പടച്ചോന്റെ സ്വന്തം ഉത്തരവാ....😀 നിങ്ങളതിങ്ങിനെ വായിച്ചാളീ.........
റമളാനിൽ തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലെന്ന കാര്യം പടച്ചോന്റെ ഇടക്കാല ഉത്തരവിലൂടെ 18-07-2014 മുതൽ, മുൻ കാല പ്രാബല്യത്തിലൂടെ നിലവിൽ വന്നു...... !!!.......ഇനി ഒരുത്തരവുണ്ടാകുന്നതുവരെ തത് സ്ഥിതി തുടരുന്നതായിരിക്കും.....!!!🙆♂🙆♂🙆♂
തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലെന്ന പുതിയ നിയമത്തിന്റെ സാധുകരണത്തിന് തടസം നിന്ന ,സംസാരിക്കുന്ന തെളിവുകൾ വെട്ടി നിരത്തുന്നതിന്റെ ഭാഗമായിരുന്നു - നോട്ടീസ് ബോർഡിലെ തറാവീഹിന്റെ തിരോധാനം എന്ന് ,വഹാബീ ആസ്ഥാനത്ത് നിന്നിറങ്ങിയ പുതിയ നിയമം ,ലിഖിത രൂപത്തിൽ മുജാഹിദ് മാസികയിലൂടെ വായിച്ചപ്പോഴാണ് മനസിലായത്.....!!!....🙆♂🙆♂🙆♂
സുന്നികൾക്കുണ്ടോ ഇത് വല്ലതും മനസിലാകുന്നു.....?..... ലോകം തിരിയാത്തവർ....?.....😀😀😀
വെള്ളി[18-07-2014] മുതൽ തറാവീഹ് ഉണ്ടായിരിക്കുന്നതല്ല.
ക്വിയാമുല്ലൈൽ: 2 :AM
സുബ്ഹി:5:10:AM
ഫിത്ർ സക്കാത്ത്: 90 രൂപ
🙆♂വ്യാഴാഴ്ച രാത്രി വരെ ഉണ്ടായിരുന്ന- റമളാൻ മാസത്തിലെ പ്രത്യേക നിസ്ക്കാരം ഒന്നിരുട്ടിവെളുത്തപ്പോൾ അപ്രത്യക്ഷമായ മറിമായം ഭയങ്കരം തന്നെ .... !.... പകരം ഖിയാമുല്ലൈലെന്നയാൾ ചാർജെടുക്കുകയും ചെയ്തു. രണ്ടും ഒന്നാണെന്നൊരു പാവം മൗലവി....!..... എന്നാൽ പിന്നെ - പ്രത്യേക ഓർഡിനൻസിറക്കി ഒന്നിനെ ഒഴിവാക്കിയതെന്തിനാണെന്ന് ചോദിച്ചിട്ട് തിരിഞ്ഞു നോക്കിയപ്പോൾ മൂപ്പരെ കാണാനില്ല😀
ഇതേ..... മോളീന്നുള്ള, മ്മടെ പടച്ചോന്റെ സ്വന്തം ഉത്തരവാ....😀 നിങ്ങളതിങ്ങിനെ വായിച്ചാളീ.........
റമളാനിൽ തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലെന്ന കാര്യം പടച്ചോന്റെ ഇടക്കാല ഉത്തരവിലൂടെ 18-07-2014 മുതൽ, മുൻ കാല പ്രാബല്യത്തിലൂടെ നിലവിൽ വന്നു...... !!!.......ഇനി ഒരുത്തരവുണ്ടാകുന്നതുവരെ തത് സ്ഥിതി തുടരുന്നതായിരിക്കും.....!!!🙆♂🙆♂🙆♂
തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലെന്ന പുതിയ നിയമത്തിന്റെ സാധുകരണത്തിന് തടസം നിന്ന ,സംസാരിക്കുന്ന തെളിവുകൾ വെട്ടി നിരത്തുന്നതിന്റെ ഭാഗമായിരുന്നു - നോട്ടീസ് ബോർഡിലെ തറാവീഹിന്റെ തിരോധാനം എന്ന് ,വഹാബീ ആസ്ഥാനത്ത് നിന്നിറങ്ങിയ പുതിയ നിയമം ,ലിഖിത രൂപത്തിൽ മുജാഹിദ് മാസികയിലൂടെ വായിച്ചപ്പോഴാണ് മനസിലായത്.....!!!....🙆♂🙆♂🙆♂
സുന്നികൾക്കുണ്ടോ ഇത് വല്ലതും മനസിലാകുന്നു.....?..... ലോകം തിരിയാത്തവർ....?.....😀😀😀
ഇതാണ്
കേരള വഹാബികളുടെ തറാവീഹ് ചരിത്രം.
ചരിത്രമറിയുന്നവർ/പരലോക ചിന്തയുള്ളവർക്കെങ്ങിനെ മുജാഹിദാവാൻ കഴിയും..!
🔵കുറഞ്ഞ കാലയളവിൽ ഒരു നിസ്കാരത്തിന്റെ റക് അത് 20ആണ്,അല്ല 8 ആണ്,11ആണ്, അല്ല 8തന്നെയാണ്,അല്ല 8ന് തെളിവില്ല 11തന്നെയാണ്..ഇങ്ങനെ മൗലമാർക്ക് പറയേണ്ടി വന്നത് എന്ത് കൊണ്ടായിരിക്കും?🤔
🔵ഇപ്പോൾ 11ന് പറയുന്ന തെളിവുകൾ 1941 വരെ ഒരു മൗലവിക്കും കാണാൻ കഴിഞ്ഞില്ലെന്നോ?🤔
🔵1941 വരെയുള്ള മൗലവിമാർ കണ്ട ബുഖാരി അല്ലെ ഇന്നുമുള്ളത്?🤔
🔵കാലംകഴിയുന്നതിനനുസരിച്ചു ഹദീസുകൾ മാറി വരുമോ?🤔
🔵അല്ലങ്കിൽ കുറച്ചു കാലം 20,പിന്നെ 8,പിന്നെ11, പിന്നെയും 8, പിന്നെയും 11,..ഇങ്ങനെ ഹദീസിലങ്ങാനും മൗലവിമാർ കണ്ടോ?..🤔
🔵ഇങ്ങനെയൊക്കെ ഒരു നിസ്കാരത്തിന്റെ വിഷയത്തിൽ പച്ച വൈരുധ്യങ്ങൾ എഴുതി വെച്ചിട്ടും അണികൾ അന്ധമാ യി പിന്‍പറ്റുന്നത് എന്തിന്റെ അടിസ്ഥാനത്തിലാകും?🤔
ഗർഭവും നുണയും ഒരുപാട് കാലം മറച്ചുവെക്കാൻ കഴിയില്ലെന്ന് മ്മടെ സ്വലാഹി മൗലവി ഓർമ്മപ്പെടുത്തിയതനുസരിച്ച് ഇത് കൂടി നാം അറിഞ്ഞിരിക്കുക...... അതിങ്ങനെ.....
നാല് മദ്ഹബുകളുടെ ഇമാമീങ്ങളും ഖിയാമുറമളാന് വിത്റിനു പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ് (വിചിന്തനം വാരിക, കെഎന്‍എം, 2009 ജൂലൈ 3, പേ 4).
ഹറമില്‍ ജുമുഅക്കുള്ള രണ്ട് വാങ്കുണ്ട്. തറാവീഹിനു ഇരുപതു റക്അത്താണ് തിസ്കരിക്കുന്നത്… രണ്ടു ഹറമുകളിലെ വാങ്കുകളും തറാവീഹും പഴയതുപോലെ നില നിര്‍ത്തി (തീര്‍ത്ഥാടന ഭൂമിയിലൂടെ മങ്കട, അസീസ് മൗലവി. പേ:47).
മുജാഹിദിന്റെ ആഗോള നേതൃത്വവും തറാവീഹ് 20 റക്അത്താണെന്ന് പഠിപ്പിച്ചവരാണ്. ഇബ്നുതൈമിയ്യ ഫതാവയില് രേഖപ്പെടുത്തിയത് കാണുക: ഉബയ്യുബ്നു കഅ്ബ്(റ) ജനങ്ങളോടൊപ്പം റമളാന്‍ നിസ്കാരം ഇരുപത് റക്അത്തും മൂന്ന് വിത്റും നിര്‍വഹിച്ചതായി നിസ്സംശയം തെളിഞ്ഞിരിക്കുന്നു. അതിനാല്‍ അധിക പണ്ഡിതരും അതുതന്നെയാണ് സുന്നത്തെന്നു പറഞ്ഞു. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികള്‍ക്കിടയില്‍ വെച്ചാണ് ഉബയ്യുബ്നു കഅ്ബ്(റ) നിസ്കാരം നിര്‍വഹിച്ചത്. എന്നിട്ടും അവരിലൊരാളും അതിനെ എതിര്ക്കുകയുണ്ടായില്ല (മജ്മൂഉല്‍ ഫതാവാ, ഇബ്നുതൈമിയ്യ).
വാൽകക്ഷണം:>
കോയ :ഹലോ, മുജായിദ് ആപ്പീസല്ലേ ?....... തറാവീഹിലെ റക്അത്തിന്റെ വിഷയത്തിൽ പുതിയ ഗവേഷണ ഫലം പുറത്തു വന്നോ?
മൗലവി :20-8-11-8- കണക്കില്ല തുടങ്ങി ഒരു പാട് റിസൾട്ടുകൾ വന്നു. പക്ഷേ ഒന്നുമങ്ങ് ഒക്കണില്ല.
കോയ :ഏറ്റവും ലാസ്റ്റ് എന്ത് തീരുമാനിച്ചു?
മൗലവി :അത് ഫൈനൽ തീരുമാനമല്ല.ഗവേഷണം മാത്രം!.
കോയ :1922ൽ തുടങ്ങിയതല്ലേ ഈ ഗവേഷണം? നൂറാം വാർഷികമാഘോഷിക്കുമ്പോഴെങ്കിലും തീരുമാനമാകുമോ?
മൗലവി :നോക്കാം!
കോയ :ഈ റമളാനിലെങ്കിലും മനസുറപ്പിച്ച് നിസ്കരിക്കാനാകുമോ? ഏകദേശം ഉറപ്പുള്ള ഒരു എണ്ണം പറയീൻ...?
മൗലവി :മ്മളെല്ലാം മുജ്തഹിദുകളാണ്.ഓരോരുത്തർക്കും ഓരോ ഗവേഷണവും എണ്ണവുമാണ്.കൃത്യമായിട്ടൊരു തീരുമാനം ഇതുവരെ ആപ്പീസീന്ന് കിട്ടിയിട്ടില്ല!
കോയ: ആയിരം കോഴിക്ക് അരക്കാട എന്ന് കേട്ട്ക്ക്ണ് ..... ഇവിടെ ആയിരം മുജായിദിന് ആയിരം തീരുമാനമോ?
മൗലവി: അയിനെന്താ കൊയപ്പം!. അനക്ക് മതനിയമവും ഗവേഷണവും അറിയാത്തോണ്ടാണിത്തരം സംശയങ്ങൾ!
കോയ :ഇസ്ലാം ഒന്നേയുള്ളു - 4 ൽ ഒരു മദ്ഹബ് എന്നത് മതത്തെ നാലാക്കലാണ്- മ്മക്ക് ഒന്നു മതീന്നും പറഞ്ഞ് എന്നെ മുജായിദാക്കിയത് നിങ്ങളല്ലേ.....?.... ഇവിടെ ഇപ്പോൾ ഓരോരുത്തർക്ക് ഓരോ അഭിപ്രായമോ ....?.... നല്ല ചേലായി.'.......!.....
മൗലവി :അത്..... അത്..... മ്.....
കോയ :ഞാനിപ്പോൾ തറാവീഹ് നിക്കരിക്കാൻ ആരെ പിൻപറ്റണം...?...'
മൗലവി :ആരെയും പിൻപറ്റിക്കോളൂ......
കോയ: എത്ര നിക്കരിക്കണം....?
മൗലവി :ആപ്പീസീന്ന് ഫൈനൽ തീരുമാനമൊന്നും വന്നിട്ടില്ല..... അതു കൊണ്ട് ആരെ വേണേലും പിൻ പറ്റിക്കോളൂ....
കോയ :ഈ പേട്ട് മൗലവിമാരെ പിൻ പറ്റുന്നതിലും നല്ലത് മദ്ഹബിന്റെ ഇമാമുമാരെ പിൻപറ്റലല്ലേ?
മൗലവി :അത്......മ്.....മ്....
കോയ :എട്ടിൽ കൂടുതൽ നിസ്കരിക്കൽ ബിദ്അത്തും നരകത്തിലുമാണെന്ന വാദം തിരുത്തിയോ ?മ്മടെ തീരുമാനമനുസരിച്ച് പടച്ചോൻ നരകത്തിലിട്ടവരെ തിരിച്ച് സ്വർഗത്തിലാക്കിയോ? മ്മൾ ഫൈനൽ തീരുമാനമെത്താത്തതിനാൽ-ഈ വിഷയവുമായി ബന്ധപ്പെട്ട് ആരെയും നരകത്തിലോ സ്വർഗത്തിലോ ഇടാൻ പടച്ചോനൊക്കുമോ?[ബിദ് അത്ത് ചെയ്യുന്നവർ നരകത്തിലാണെന്നാണല്ലോ !]
മൗലവി :അത്......മ്.....മ്....
കോയ: മൗലവീ..... ജീവിതം ഒന്നേയുള്ളു. തന്റെ വാക്ക് കേട്ട് - പരീക്ഷണം നടത്തി ഈമാൻ ടെസ്റ്റ് ചെയ്യാൻ ഞാനില്ല.ഗവേഷണം നടത്തി നടത്തി മൗലവിമാരിപ്പോൾ എട്ടോളം ഗ്രൂപ്പായി' തറാവീഹ് വെട്ടി നിരത്തി ഒരു കോലവുമില്ലാത്ത കോലത്തിലാക്കി.ഞാനേതായാലും ഇനി മുതൽ ശാഫിഈ ഇമാമിനെ പിൻതുടർന്ന് ജീവിക്കാൻ തന്നെ തീരുമാനിച്ചു.ദയവ് ചെയ്ത് സാധുക്കളെ ഇതുപോലെ പറ്റിക്കരുത്...... മതത്തിന്റെ പേരിൽ പാവപ്പെട്ട ആളുകളെ-നുണ പറഞ്ഞും മഖ്ബറ പ്രാർത്ഥന ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങളിൽ തെറ്റിദ്ധരിപ്പിച്ചും മുജായിദാക്കി പരലോകം നഷ്ടപ്പെടുത്തുന്ന പണി ഇനിയെങ്കിലും നിർത്തണം...... നിങ്ങൾ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോന്ന് നെഞ്ചത്ത് കൈ വച്ച് സ്വയം ചിന്തിക്ക്......!തറാവീഹ് എട്ടാണെന്ന് സമർത്ഥിക്കാനും 20 നിസ്കരിക്കുന്നവരെ നരകത്തിലാക്കാനും എത്ര കെട്ട് നോട്ടീസുകളാണ് ഒരു കാലത്ത് നിങ്ങളൊക്കെ അടിച്ച് കൂട്ടിയത്!..... നിങ്ങൾ ഹദീസോതുമ്പോൾ ശെരിയെന്ന് കരുതിയ എതയോ ആളുകളെയാണ് നിങ്ങൾ പറ്റിച്ചത്!... നിങ്ങളോതിയ ഹദീസുകളോടുള്ള സ്നേഹത്താൽ- യാഥാർത്ഥ്യമറിയാതെ, ഉമ്മയെയും ഉപ്പയെയും ഉസ്താ ദുമാരെയും മുശ്രിക്കാക്കിയ എത്രയോ പച്ചപ്പാവങ്ങൾ.....!!!
മൗലവി :അത്.. പിന്നെ......
മൗലവി :അത്......മ്.....മ്....
കോയ: മൗലവീ..... ജീവിതം ഒന്നേയുള്ളു. തന്റെ വാക്ക് കേട്ട് - പരീക്ഷണം നടത്തി ഈമാൻ ടെസ്റ്റ് ചെയ്യാൻ ഞാനില്ല.ഗവേഷണം നടത്തി നടത്തി മൗലവിമാരിപ്പോൾ എട്ടോളം ഗ്രൂപ്പായി' തറാവീഹ് വെട്ടി നിരത്തി ഒരു കോലവുമില്ലാത്ത കോലത്തിലാക്കി.ഞാനേതായാലും ഇനി മുതൽ ശാഫിഈ ഇമാമിനെ പിൻതുടർന്ന് ജീവിക്കാൻ തന്നെ തീരുമാനിച്ചു.ദയവ് ചെയ്ത് സാധുക്കളെ ഇതുപോലെ പറ്റിക്കരുത്...... മതത്തിന്റെ പേരിൽ പാവപ്പെട്ട ആളുകളെ-നുണ പറഞ്ഞും മഖ്ബറ പ്രാർത്ഥന ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങളിൽ തെറ്റിദ്ധരിപ്പിച്ചും മുജായിദാക്കി പരലോകം നഷ്ടപ്പെടുത്തുന്ന പണി ഇനിയെങ്കിലും നിർത്തണം...... നിങ്ങൾ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോന്ന് നെഞ്ചത്ത് കൈ വച്ച് സ്വയം ചിന്തിക്ക്......!തറാവീഹ് എട്ടാണെന്ന് സമർത്ഥിക്കാനും 20 നിസ്കരിക്കുന്നവരെ നരകത്തിലാക്കാനും എത്ര കെട്ട് നോട്ടീസുകളാണ് ഒരു കാലത്ത് നിങ്ങളൊക്കെ അടിച്ച് കൂട്ടിയത്!..... നിങ്ങൾ ഹദീസോതുമ്പോൾ ശെരിയെന്ന് കരുതിയ എതയോ ആളുകളെയാണ് നിങ്ങൾ പറ്റിച്ചത്!... നിങ്ങളോതിയ ഹദീസുകളോടുള്ള സ്നേഹത്താൽ- യാഥാർത്ഥ്യമറിയാതെ, ഉമ്മയെയും ഉപ്പയെയും ഉസ്താ ദുമാരെയും മുശ്രിക്കാക്കിയ എത്രയോ പച്ചപ്പാവങ്ങൾ.....!!!
മൗലവി :അത്.. പിന്നെ......
✍ *ഖുദ്സി*
Friday, 27 April 2018
ബുദ്ധിയുള്ള ഭാര്യയും സുന്ദരമായ കുടുംബവും!
ബുദ്ധിയില്ലാത്ത സ്ത്രീ തന്റെ ഭർത്താവിനെ അടിമയാക്കി നിർത്തും....! എന്നിട്ടവൾ അടിമയുടെ ഭാര്യ യായി ജീവിക്കും....!
എന്നാൽ ബുദ്ധിയുള്ള സ്ത്രീ തന്റെ ഭർത്താവിന്റെ രാജാവിനെപ്പോലെ പരിഗണിക്കും...! എന്നിട്ടവൾ രാജ്ഞിയെപ്പോലെ ജീവിക്കും...!
എന്നാൽ ബുദ്ധിയുള്ള സ്ത്രീ തന്റെ ഭർത്താവിന്റെ രാജാവിനെപ്പോലെ പരിഗണിക്കും...! എന്നിട്ടവൾ രാജ്ഞിയെപ്പോലെ ജീവിക്കും...!
ശാഫിഈ മദ്ഹബും ഇമാം നവവി(റ)യുടെ സേവനങ്ങളും
ശരീഅത്തിന്റെ ജീവത്തായ ഫിഖ്ഹ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത പണ്ഡിത കുലപതികളുടെ സേവനം നിസ്തുലമാണ്. പ്രമാണങ്ങളില്‍ നിന്ന് അവര്‍ നിര്‍ധാരണം ചെയ്ത് വ്യക്തമാക്കിയതാണ് ഫിഖ്ഹിന്റെ ആകെത്തുക.
ശാഫിഈ കര്‍മശാസ്ത്ര സരണിയില്‍ ഈ മഹത്തായ ദൗത്യനിര്‍വഹണം നടത്തിയവരില്‍ പ്രമുഖനാണ് ശൈഖുല്‍ ഇസ്ലാം ഇമാം നവവി(റ). തന്റെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും അംഗീകാരമായാണ് രണ്ടാം ശാഫിഈ എന്ന പേരില്‍ മഹാന് അറിയപ്പെട്ടത്. ഒരു കര്‍മ പ്രശ്നത്തില്‍ ഇമാം ശാഫിഈ(റ) സ്വീകരിച്ച ന്യായങ്ങളെയും ലക്ഷ്യങ്ങളെയും കണ്ടെത്തുന്നതിന് അഗാധജ്ഞാനവും പരിശ്രമവും ആവശ്യമാണ്. ഇമാം നവവി(റ) തന്നെ പറയുന്നു: ‘ശാഫിഈ ഗ്രന്ഥത്തില്‍ പരന്ന് കിടക്കുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പണ്ഡിതന്മാര് അവയില്‍ നിന്ന് മതവിധി പുറത്തെടുത്തപ്പോള്‍ പ്രകടമായ അഭിപ്രായ ഭിന്നതകളും ആഴമുള്ള ജ്ഞാനിക്കേ മനസ്സിലാക്കാനാവൂ. ശാഫിഈ മദ്ഹബിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പരിശ്രമിക്കുന്ന അത്തരം വ്യക്തികള്‍ക്ക് ശാഫിഈ രചനകളില്‍ നല്ല നൈപുണ്യം ഉണ്ടായിരിക്കണം. അങ്ങനെ അവര്‍ നിര്‍ധാരണം ചെയ്ത് പുറത്തെടുക്കുന്നതാണ് ശാഫിഈ മദ്ഹബ്’ (തഹ്ഖീഖ് 26-28/1). ശാഖാപരം മാത്രമായ ഈ അഭിപ്രായ ഭിന്നതകളുടെ കാരണങ്ങളും അവ എന്തെല്ലാമാണെന്നുമെല്ലാം തഹ്ഖീഖിന്റെ ആമുഖത്തില്‍ ഇമാം നവവി(റ) വിശദീകരിക്കുന്നുണ്ട്.
ഹിജ്റ അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് കര്‍മശാസ്ര്ത വിശാരഥന്മാര് ശാഫിഈ മദ്ഹബിലെ വിപുലമായ ഗ്രന്ഥരചനകള്‍ നടക്കുന്നത്. ഇമാമുല്‍ ഹറമൈനി(റ)യുടെ നിഹായത്തുല്‍ മത്വ്ലബ്, ശിഷ്യന് ഇമാം ഗസ്സാലി(റ)യുടെ ബസീത്വ്, വസീത്വ്, വജീസ്, ഖുലാസ്വ, അബൂ ഇസ്ഹാഖുശ്ശീറാസി(റ)യുടെ തന്‍ബീഹ്, മുഹദ്ദബ് എന്നീ വിഖ്യാത രചനകള്‍ ഈ വഴിയില്‍ വലിയ സേവനമാണ് നല്‍കിയിട്ടുള്ളത്. ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഏഴാം നൂറ്റാണ്ടിലും വിപുലമായ നീക്കങ്ങള്‍ ഈ രംഗത്ത് നടന്നു. ശാഫിഈ മദ്ഹബിലെ ഓരോ കര്‍മപ്രശ്നത്തിന്റെയും ആധാരം, ലക്ഷ്യം, ലക്ഷ്യങ്ങളിലെ വൈജാത്യങ്ങള്‍, ഭിന്നതകള്‍, പശ്ചാത്തലങ്ങള്‍, ന്യായങ്ങളുടെ പ്രബലത, പ്രബലതയുടെ അടിസ്ഥാനവും ന്യായവും തുടങ്ങി വിശാല ലോകത്തേക്ക് കടന്നുചെന്ന് കൃത്യമായ ഉത്തരങ്ങളാണ് ഈ ഘട്ടത്തില്‍ ഇമാം നവവി(റ) ശാഫിഈ മദ്ഹബിന് സമര്‍പ്പിച്ചത്. ക്രോഡീകൃതമെങ്കിലും അവയെല്ലാം ഒന്നിച്ചു ലഭിക്കായ്ക എന്ന പരിമിതിയെ മറികടന്ന് ഫിഖ്ഹിന്റെ സമാഹൃത രൂപം അവതരിപ്പിക്കുകയായിരുന്നു ഇമാം നവവി(റ).
ഇമാം ശാഫിഈ(റ) സ്വീകരിച്ച നിലപാടുകള്‍ ഇമാം നവവി(റ) നന്നായി പഠിച്ചു. ഇമാം ശാഫിഈ(റ) കണ്ടെത്തിയ ന്യായങ്ങള്‍ പരിശോധിക്കുകയും മഹാന്റെ രചനകള്‍ ചുരുക്കിയെഴുതുകയും ഇമാം ശാഫിഈ നിരീക്ഷിച്ച കര്‍മലക്ഷ്യങ്ങളെ വ്യക്തമായവതരിപ്പിച്ചുകൊണ്ട് സുതാര്യമായൊരു പാത ഇമാം നവവി(റ) വെട്ടിത്തെളിയിച്ചു. അത് പോലെ ശാഫിഈ കര്‍മശാസ്ത്ര ലോകത്തെ അതിപ്രതിഭകളായ ഇമാം മാവര്‍ദി, ശീറാസി, ഗസ്സാലി(റ) തുടങ്ങിയവരുടെ രചനകളും അവരുടെ കാഴ്ചപ്പാടുകളും പഠിക്കുകയും വിശകലനം നടത്തുകയും ചെയ്ത ഇമാം നവവി(റ) അവരുടെ രചനകള്‍ വ്യാഖ്യാനിക്കുകയും സംഗ്രഹിക്കുകയും ലക്ഷ്യങ്ങളുടെ വൈജാത്യങ്ങള്‍ കണ്ടെത്തി കൃത്യത വരുത്തുകയും ചെയ്തു. ഇമാം നവവി(റ)യുടെ മിന്‍ഹാജ്, ഇമാം റാഫിഈ(റ)യുടെ മുഹര്‍ററിന്റെ സംഗ്രഹമാണ്. നവവി ഇമാമിന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ രചനയാണ് മിന്‍ഹാജ്. നിരവധി വ്യാഖ്യാനങ്ങളും ടിപ്പണികളും മിന്‍ഹാജിനുണ്ട്. റാഫിഈ(റ)യുടെ തന്നെ ഫത്ഹുല്‍ അസീസിന്റെ സംഗ്രഹമാണ് ഇമാം നവവി(റ)യുടെ റൗള. റൗളക്കും നിരവധി സംഗ്രഹങ്ങളും ടിപ്പണികളും വ്യാഖ്യാന കുറിപ്പുകളുമുണ്ട്. ശീറാസിയുടെ മുഹദ്ദബിന്റെ വ്യാഖ്യാനമാണ് ഇമാം നവവി(റ)യുടെ മജ്മൂഅ്. നവവി രചനകളില്‍ ഏറ്റവും സമ്പന്നമാണ് മജ്മൂഅ്. ഇബ്നു കസീറുദ്ദിമശ്ഖരി പറഞ്ഞു: ‘മജ്മൂഇന് തുല്യം വേറെ ഒന്നുമില്ല. ശാഫിഈ മദ്ഹബിനെ ഇത്രയധികം സമ്പന്നമാക്കിയ മജ്മൂഇന്റെ സൗന്ദര്യം ഒന്നുവേറെതന്നെയാണ്. ഹദീസുകളുടെ പിന്‍ബലങ്ങളോടെ കര്‍മപ്രശ്നങ്ങള്‍ക്ക് കൃത്യമായ വീക്ഷണങ്ങളാണ് മജ്മൂഅ് നല്‍കുന്നത്’ (അല്‍ ബിദായത്തു വന്നിഹായ 279/13). ഇമാം നവവി(റ)യുടെ തഹ്ഖീഖിന്റെ ആമുഖത്തില്‍ പറഞ്ഞു: ‘ഈ രചന പൂര്‍ത്തിയാവുമ്പോള്‍ എന്റെ ആഗ്രഹം ഇതാണ്. ഈ ഗ്രന്ഥം കര്‍മപ്രശ്നങ്ങളുടെ തിരിച്ചറിവില്‍ മുന്നിട്ട് നില്ക്കുന്നതാവണം. മദ്ഹബിന്റെ അസ്ഥിവാരത്തില്‍ നിന്ന് പുറത്ത് പോവാതെ കര്‍മങ്ങള്‍ ചെയ്യാനും ഈ രചന ഉപകാരപ്പെടണം’ (തഹ്ഖീഖ് 28-32).
ശാഫിഈ കര്‍മസരണിയെ സംശോധന ചെയ്യുന്നതിലും വിശദീകരിക്കുന്നതിലും ഇമാം നവവി(റ) സ്വീകരിച്ച കണിശതയും പരിശ്രമവും വളരെ വിലപ്പെട്ടതാണ്. നടേ സൂചിപ്പിച്ച പോലെ തന്റെ മുന്‍ഗാമികളുടെ രചനകളും അവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതില്‍ സ്വീകരിച്ച മാര്‍ഗവുമെല്ലാം ചികഞ്ഞ് പരിശോധിച്ചാണ് നവവി(റ) സാഹസികമായ ഈ ദൗത്യം നിര്‍വഹിച്ചു വിജയിച്ചത്.
മുഖ്തസ്വര്‍(ഇമാം മുസ്നി. വഫാത്ത്: ഹിജ്റ 264), ലുബാബ്(മഹാമിലി. വഫാത്ത്: ഹിജ്റ 415), ഹാവി(മാവറദി. വഫാത്ത്: ഹിജ്റ 450), ഇബാന(ഫൂറാനി. വഫാത്ത്: ഹിജ്റ 461), തഅ്ലീഖാത്ത്(ഖാളി ഹുസൈന്. വഫാത്ത്: ഹിജ്റ 462), തതിമ്മത്ത്(മുതവല്ലി. വഫാത്ത്: ഹിജ്റ 478), ബഹ്റുല്‍ മുഹദ്ദബ്(റുഅ്യാനി. വഫാത്ത്: ഹിജ്റ 502), തഹ്ദീബ്(ബഗ്വി. വഫാത്ത്: ഹിജ്റ 516) തുടങ്ങിയ ഒട്ടേറെ പ്രസിദ്ധ ശാഫിഈ കര്‍മശാസ്ത്ര രചനകള്‍ പഠനത്തിന് വേണ്ടി ഇമാം നവവി(റ) ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യങ്ങളുടെ ശക്തിയും ദുര്‍ബലതയും പരിശോധിച്ച് പ്രബലമായത് ഉദ്ധരിക്കുകയും അവയുടെ ന്യായങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ശൈലിയാണ് ഇമാം സ്വീകരിച്ചത്. അതോടൊപ്പം ശാഫിഈ കര്‍മസരണിയില്‍ സാങ്കേതിക പ്രയോഗങ്ങള്‍ വിശദീകരിക്കുകയും ഭിന്നതകളുടെ ഗതികള്‍ നിര്‍ണയിച്ച് നവോത്ഥാന പാതകള്‍ വെട്ടിത്തെളിക്കുകയും ചെയ്ത ഇമാമവര്‍കള്‍ ശാഫിഈ മദ്ഹബില്‍ അഗ്രഗണ്യനാണ്. അവിടുത്തെ അഭിപ്രായത്തിനാണ് മുന്‍ഗണനയും.
ഇമാം നവവി(റ) മിന്ഹാജില് കുറിച്ച സാങ്കേതിക പ്രയോഗങ്ങളെ കുറിച്ച് ഖത്വീബുശ്ശര്‍ബീനി എഴുതി. ഏറ്റവും നല്ല പ്രയോഗങ്ങളാണിവ (മുഗ്നി). അസ്വഹ്ഹ്, അള്ഹര്‍, സ്വഹീഹ് എന്നിങ്ങനെയുള്ള തിരിച്ചറിവില്‍ ഓരോ പ്രശ്നവും ലക്ഷ്യസഹിതം ഉള്‍വിരിയുന്നുണ്ട്. അതോടൊപ്പം ലക്ഷ്യങ്ങളുടെയും ന്യായങ്ങളുടെയും പ്രാമാണികതയും. മിന്‍ഹാജ്, റൗള, തഹ്ഖീഖ് അടക്കമുള്ള രചനകളുടെ ആമുഖത്തില്‍ ഇമാം നവവി(റ)യുടെ സാങ്കേതിക പ്രയോഗങ്ങളും അവയുടെ വിശകലനവും വിവരിച്ചത്.
നവവി(റ)ന് ശേഷം ശാഫിഈ സരണിയെ പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്ത കര്‍മശാസ്ത്ര വിജ്ഞാനത്തിലെ അതികായര്‍ സ്വീകരിച്ചത് ഇമാം നവവിയുടെ രചനകള്‍ക്കും കണ്ടെത്തലുകള്‍ക്കും പ്രയോഗങ്ങള്‍ക്കും വ്യാഖ്യാനം നല്കലായിരുന്നു. ഇമാമിന്റെ ഗവേഷണ-നിരീക്ഷണ തത്ത്വങ്ങളെ വികസിപ്പിക്കുകയും ആ അടിത്തറയില്‍ നിന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കുകയുമായിരുന്നു അവര്‍ ചെയ്തത്. അല്‍ ഇബ്തിഹാജ്(തഖിയുദ്ദീനു സ്സുബ്കി. വഫാത്ത്: ഹിജ്റ 772), കന്‍സുര്‍റാഗിബീന്‍ (ജലാലുദ്ദീന്‍ മഹല്ലി. വഫാത്ത്: ഹിജ്റ 864), കാഫില്‍ മുഹ്താജ്(ജമാലുദ്ദീന്‍ മസ്നവി. വഫാത്ത്: ഹിജ്റ 772), തുഹ്ഫ(ഇബ്നു ഹജര്‍ ഹൈത്തമി. വഫാത്ത്: ഹിജ്റ 973), ബിദായത്തുല്‍ മുഹ്താജ്(ഇബ്നു ഖാളി ശുഹ്ബ. വഫാത്ത്: ഹിജ്റ 874), മുഗ്നില്‍ മുഹ്താജ്(ഖത്വീബുശ്ശര്‍ബീനി. വഫാത്ത്: ഹിജ്റ 977), നിഹായത്തുല്‍ മുഹ്താജ്(ഇമാം റംലി. വഫാത്ത്: ഹിജ്റ 1004) തുടങ്ങി നിരവധി രചനകള്‍ പ്രസിദ്ധമാണ്. ഇബ്നു ഹജര്‍(റ)നോട് ഒരു ചോദ്യമുന്നയിക്കപ്പെട്ടു: ഇമാം നവവിയും റാഫിഈയും അഭിപ്രായ ഭിന്നതയുള്ള വിഷയത്തില്‍ ആരെയാണ് അവലംബിക്കേണ്ടത്. ഇമാം നവവി ബലപ്പെടുത്തിയതിനെയാണെന്നായിരുന്നു മറുപടി. അദ്ദേഹം തുടരുന്നു: നവവി(റ) കര്‍മശാസ്ത്രത്തിലെ മഹാശയനാണ്. ഈ വിഷയത്തില്‍ ഇമാമിന്റെ ശേഷം വന്നവര്‍ മുഴുവന്‍ ഏകാഭിപ്രായക്കാരാണ്. അതിനാല്‍ തന്നെ നവവി(റ) പ്രബലപ്പെടുത്തിയ വിഷയത്തില്‍ നിന്ന് മാറാവതല്ല (ഫതാവല്‍ ഫിഖ്ഹിയ്യ 403/2). ആറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇമാമുല്‍ ഹറമൈനി(റ) തുടങ്ങിവെച്ച ജ്ഞാന വിപ്ലവത്തിന്റെ സമ്പന്ന സമാപനമാണ് ഇമാം നവവി(റ) നടത്തിയതെന്ന് ചരിത്ര പരിശോധന ബോധ്യപ്പെടുത്തുന്നുണ്ട്. അതായത് ഇമാമുല്‍ ഹറമൈനി(റ)യുടെ നിഹായത്തുല്‍ മത്വ്ലബ് ഫീ ദിറാസത്തില്‍ മദ്ഹബ് എന്ന ശ്രേഷ്ഠ ഗ്രന്ഥം സംഗ്രഹിച്ച് കൊണ്ട് ബസീത്വ്, വസീത്വ്, വജീസ്, ഖുലാസ്വ എന്നീ രചനകളിലൂടെ ശാഫിഈ കര്‍മശാസ്ത്ര സരണിയെ ഇമാം ഗസ്സാലി(റ) സമ്പന്നമാക്കി. ഖുറാസാനി പണ്ഡിതനായ ഇമാമുല്‍ ഹറമൈനി(റ)യുടെ രചനയെ അനുകരിച്ച് ഇറാഖി പണ്ഡിതനായ ഇമാം ശീറാസി തന്‍ബീഹ്, മുഹദ്ദബ് എന്നിവ രചിച്ചു. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇമാം റാഫിഈ(റ) ശാഫിഈ മദ്ഹബിന്റെ ലക്ഷ്യങ്ങളിലും ന്യായങ്ങളിലും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തി ശാഫിഈ സരണിയെ ഒന്ന്കൂടി പരിപോഷിപ്പിച്ചു. ഹിജ്റ ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ശാഫിഈ മദ്ഹബിനെ വ്യക്തമായി മനസ്സിലാക്കാനും ഓരോ കര്‍മപ്രശ്നത്തിലും പ്രബലമായത് ഏതെന്ന് തിരിച്ചറിയാനും ഏറെ സുഗമമായി കഴിയുന്ന വിധത്തില്‍ ഇമാം നവവി(റ) പൂര്‍ണ സംശോധനയും സംസ്കരണവും നടത്തി ഗ്രന്ഥങ്ങള്‍ രചിച്ചു.
ഹദീസില്‍ നവവി(റ)യുടെ ആഴമുള്ള ജ്ഞാനമാണ് ഈ ഉയരത്തില്‍ ഇമാമവര്‍കള്‍ എത്തിയതിന്റെ കാരണങ്ങളിലൊന്ന്. ഒരു മസ്അലയില്‍ മുന്‍ഗാമികളുടെ അഭിപ്രായവും അവരുടെ ന്യായങ്ങളും അഭിപ്രായഭിന്നതയുമെല്ലാം പരിശോധിച്ച് പ്രസ്തുത വിഷയത്തില്‍ തീരുമാനം കാണാനാവുന്നതില്‍ ഹദീസ് വിജ്ഞാനത്തിനു പങ്കുണ്ട്. പ്രമാണ ബദ്ധമായി മസ്അലകള്‍ രേഖപ്പെടുത്തുന്ന രീതിയും ഇമാമവര്‍കള്‍ക്കുണ്ട്. അതിനാല്‍ തന്നെ ഇമാം നവവി(റ) ഒരു തീരുമാനം പറഞ്ഞാല്‍ അത് അന്തിമമായിരിക്കും. തന്റെ മജ്മൂഅ് അതിന് സാക്ഷ്യമാണ്.
ബന്ധിപ്പിക്കപ്പെട്ട മൃഗത്തിന്റെ മേല്‍ നിസ്കരിക്കുന്നതിന്റെ വിധി, ഫാത്തിഹയിലെ ഒരു ആയത്ത് രണ്ട് പ്രാവശ്യം നിസ്കാരത്തില്‍ ആവര്‍ത്തിക്കുന്നതിന്റെ വിധി, സുജൂദില്‍ നെറ്റിയും മൂക്കും നിലത്ത് വെക്കുന്നത്, അവസാന തശഹ്ഹുദില്‍ നബി കുടുംബത്തിന്റെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്റെ വിധി, നിസ്കാരത്തില്‍ നിന്ന് പുറത്ത് പോവുന്ന ഇമാം ഒരാളെ പകരക്കാരനാക്കുന്നതിന്റെ നിയമം, തല കൊണ്ട് ആംഗ്യം കാണിക്കാന്‍ കഴിയാത്ത രോഗിയുടെ നിസ്കാരം, ഫാത്തിഹ അറിയാത്തവനോട് തുടരുന്നതിന്റെ നിയമം, റക്അത്ത് ലഭിക്കുന്നതിന്റെ മാനദണ്ഡം തുടങ്ങിയ കര്‍മപ്രശ്നങ്ങളില്‍ ഇമാം നവവി(റ)യുടെ നിലപാടുകള്‍ വേറിട്ട നിരീക്ഷണങ്ങളും ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണവുമാണ്. ജമാഅത്തായി നിര്‍വഹിക്കുന്ന സുന്നത്ത് നിസ്കാരങ്ങള്‍ക്ക് അസ്സ്വലാത്തു ജാമിഅ എന്ന് പറയുന്നത്, സ്വുബ്ഹി വാങ്കിലെ അസ്സ്വലാത്തു ഖൈറുന്‍ മിനന്നൗം, ചൂട് കഠിനമാകുമ്പോള്‍ ളുഹ്റിനെ പിന്തിപ്പിക്കുന്നത്, ഖിബ്ല തിരിച്ചറിയാത്തവന് എന്ത് ചെയ്യണം, സ്വുബ്ഹിയില്‍ ഖുനൂത്തിന്റെ നിയമം, ഖസ്വ്റിന്റെ ദൂരപരിധി എന്നീ വിഷയങ്ങളില്‍ പ്രകടമായ വീക്ഷണങ്ങളില്‍ സുന്നത്തിന്റെ പിന്‍ബലത്തോടെ ശാഫിഈ മദ്ഹബിന്റെ പ്രബലാഭിപ്രായം ഇമാം നവവി(റ) സമര്‍പ്പിച്ചിട്ടുണ്ട്.
അങ്ങനെ എല്ലാ അര്‍ത്ഥത്തിലും കര്‍മശാസ്ത്ര സരണികള്‍ക്ക് ഊര്‍ജവും ഉത്തേജനവുമായിരുന്നു മഹാന്. അതുകൊണ്ടുതന്നെയാണ് പണ്ഡിതലോകം ഒന്നടങ്കം ഇമാം നവവി(റ)യെ രണ്ടാം ശാഫിഈ എന്ന് അദരിച്ചുവിളിച്ചത്.
ശാഫിഈ മദ്ഹബ് എന്ത്-നവവി ഇമാം പറയട്ടെ!
ശരീഅത്തിന്റെ ജീവത്തായ ഫിഖ്ഹ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത പണ്ഡിത കുലപതികളുടെ സേവനം നിസ്തുലമാണ്. പ്രമാണങ്ങളില്‍ നിന്ന് അവര്‍ നിര്‍ധാരണം ചെയ്ത് വ്യക്തമാക്കിയതാണ് ഫിഖ്ഹിന്റെ ആകെത്തുക.
ശാഫിഈ കര്‍മശാസ്ത്ര സരണിയില്‍ ഈ മഹത്തായ ദൗത്യനിര്‍വഹണം നടത്തിയവരില്‍ പ്രമുഖനാണ് ശൈഖുല്‍ ഇസ്ലാം ഇമാം നവവി(റ). തന്റെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും അംഗീകാരമായാണ് രണ്ടാം ശാഫിഈ എന്ന പേരില്‍ മഹാന് അറിയപ്പെട്ടത്. ഒരു കര്‍മ പ്രശ്നത്തില്‍ ഇമാം ശാഫിഈ(റ) സ്വീകരിച്ച ന്യായങ്ങളെയും ലക്ഷ്യങ്ങളെയും കണ്ടെത്തുന്നതിന് അഗാധജ്ഞാനവും പരിശ്രമവും ആവശ്യമാണ്. ഇമാം നവവി(റ) തന്നെ പറയുന്നു: ‘ശാഫിഈ ഗ്രന്ഥത്തില്‍ പരന്ന് കിടക്കുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പണ്ഡിതന്മാര് അവയില്‍ നിന്ന് മതവിധി പുറത്തെടുത്തപ്പോള്‍ പ്രകടമായ അഭിപ്രായ ഭിന്നതകളും ആഴമുള്ള ജ്ഞാനിക്കേ മനസ്സിലാക്കാനാവൂ. ശാഫിഈ മദ്ഹബിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പരിശ്രമിക്കുന്ന അത്തരം വ്യക്തികള്‍ക്ക് ശാഫിഈ രചനകളില്‍ നല്ല നൈപുണ്യം ഉണ്ടായിരിക്കണം. അങ്ങനെ അവര്‍ നിര്‍ധാരണം ചെയ്ത് പുറത്തെടുക്കുന്നതാണ് ശാഫിഈ മദ്ഹബ്’ (തഹ്ഖീഖ് 26-28/1)
മദ്ഹബ് - ചില സംശയങ്ങൾ
(1) ഓരോ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ സമുദായത്തിന്റെ മതകാര്യം പരിഷ്കരിക്കുന്ന ഒരു പരിഷ്കര്‍ത്താവ് വരുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ നൂറ്റാണ്ടിലും മുജ്തഹിദുണ്ടാകുമെന്നല്ലേ ഈ ഹദീസ് വ്യക്തമാക്കുന്നത്?
തേഞ്ഞു മാഞ്ഞു പൊയ്കൊണ്ടിരിക്കുന്ന മതനിയമങ്ങളും വിധികളും സ്ഥാപിച്ചു നടപ്പില്‍ വരുത്തുന്ന ആളാണ് ഇവിടെ പരിഷ്കര്‍ത്താവു കൊണ്ടുള്ള വിവക്ഷ. പ്രത്യുത സ്വതന്ത്ര മുജ്തഹിദല്ല
(2) ഹദീസ് സ്വഹീഹായി വന്നാല്‍ അതാണ് എന്റെ മദ്ഹബ് എന്ന് ഇമാം ശാഫി പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ പ്രഥമമായി ഹദീസുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ തദനുസാരം പ്രവര്‍ത്തിക്കുകയുമല്ലേ വേണ്ടത്?
ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മതവിധികള്‍ സ്വയം ആവിഷ്കരിക്കല്, പണ്ഢിതന്മാര് ഖണ്ഢിതമായി പറഞ്ഞതുപോലെ, ഇജ്തിഹാദിന്റെ സ്ഥാനത്തെത്തിയവര്‍ക്കു മാത്രമേ അനുവദനീയമാകുകയുള്ളൂ (ഫതാവല്‍ കുര്‍ദി പേ.257). ഹദീസു കൊണ്ടു പ്രവര്‍ത്തിക്കുകയെന്നതു അത്ര എളുപ്പമല്ല. എല്ലാ പണ്ഢിതര്‍ക്കും അതു അനുവദനീയവുമല്ല. കാരണം ഇമാം ശാഫി (റ) സ്വഹീഹാണെന്നറിഞ്ഞു കൊണ്ടു തന്നെ നിരവധി ഹദീസുകള്‍ അദ്ദേഹത്തിനറിയാവുന്നതും മറ്റുള്ളവര്‍ക്ക് അവ്യക്തവുമായ കാരണങ്ങളാല്‍ ഉപേക്ഷിച്ചിട്ടുണ്ട്. ശാഫിയുടെ പ്രധാന ശിഷ്യന്മാരിലൊരാളായ മൂസബ്നു അബില്‍ ജാറുദിനു പോലും ഇക്കാര്യത്തില്‍ അബദ്ധം പിണഞ്ഞിട്ടുണ്ട്. കൊമ്പ് വെച്ചവന്റെയും വെക്കപ്പെട്ടവന്റെയും നോമ്പ് മുറിച്ചു എന്ന ഹദീസ് ശാഫിയുടെ വിധിക്കെതിരായി അദ്ദേഹം കണ്ടു. അദ്ദേഹം ഹദീസ് പിടിച്ചു. എന്നാല്‍ നബി (സ്വ) നോമ്പു കാരനായിരിക്കെ കൊമ്പു വെച്ചു എന്ന ഹദീസു കൊണ്ട് പ്രസ്തുത ഹദീസ് മന്‍സൂഖാണെന്ന് ഇമാം ശാഫി തന്നെ പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിനറിയാന്‍ കഴിഞ്ഞില്ല. അതാണ് അബദ്ധം പിണയാന്‍ കാരണം. ഇമാം ശാഫിയുടെ പ്രസ്താവന ഭാഗികമായിട്ടെങ്കിലും ഇജ്തിഹാദിനു കഴിവുള്ളവരോടാണ് (മാദാ വളീഫതുല്‍ ഫുഖഹാ പേ 18). (ഇമാം ശാഫിഇയുടെ വസ്വിയ്യത്ത് എന്ന ശീര്‍ഷകവും കാണുക).
ശക്തമായ മറ്റു ഹദീസുണ്ടോ? അല്ലെങ്കില്‍ ബലാബല പരിശോധനാ മാര്‍ഗം എന്താണ്? അല്ലെങ്കില്‍ വിരുദ്ധങ്ങളുടെ സംയോജന മാര്‍ഗമെന്താണ്? എന്നൊന്നും ചിന്തിക്കാതെ അഭിപ്രായവ്യത്യാസമുള്ള പ്രശ്നങ്ങളില്‍ കിട്ടുന്ന ഒന്നാമത്തെ ഹദീസു തന്നെ കൈപറ്റാനുള്ള ചിലവിവര മില്ലാത്തവരുടെ എടുത്തുചാട്ടം അപകടകരമാണ്.ചിലപ്പോള്‍ തങ്ങള്‍ക്കു ലഭിക്കാത്ത ഹദീസുകളെ നിഷേധിക്കാന്‍ അവര്‍ ധൃതി കാണിക്കുന്നു. കാര്യങ്ങളിലെല്ലാം ഇമാമുകളുടെ ആഹ്വാനം സ്വീകരിച്ചിരിക്കുകയാണെന്നവര്‍ വാദിക്കുകയും ചെയ്യുന്നു. കാരണം ഓരോ ഇമാമില്‍ നിന്നും ഹദീസ് സ്വഹീഹായാല്‍ അതാണെന്റെ മദ്ഹബ് എന്നവര്‍ പറഞ്ഞതായി ഇക്കൂട്ടര്‍ ഉദ്ധരിക്കുന്നു. പക്ഷേ, അത് എതിര് തെളിവ് ഇല്ലാത്തേടത്താണ്. അത് ഉണ്ടോ എന്ന് ഇവര്‍ക്കെങ്ങനെ അറിയാന്‍ കഴിയും? (അതേ കൃതി പേജ്.13).
മാത്രമല്ല, ഹദീസ് ഗ്രന്ഥങ്ങളില്‍ ഒരു ഹദീസ് ദുര്‍ബ്ബലമായി കണ്ടാല്‍ അതു മദ്ഹബിന്റെ വീക്ഷണത്തില്‍ ദുര്‍ബലമായി കൊള്ളണമെന്നില്ല. ഹദീസ് ദുര്‍ബലം കണക്കാക്കുന്നതിനു ഹദീസ് ഗ്രന്ഥകാര?ാരും ഇമാമുകളും സ്വീകരിച്ചിട്ടുള്ള മാദണ്ഢങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. അവരുടെ പല മാനദണ്ഢങ്ങളും ഇമാമുകളുടെ അടുത്ത് പരിഗണനീയങ്ങളല്ല (കയശറ പേ 14).
(3) ദൃഷ്ടാന്തങ്ങള്‍ വന്നതിനു ശേഷം വിഭാഗീയതയും അഭിപ്രായ വ്യത്യാസവും പുലര്‍ത്തിയ (പൂര്‍വ്വ വേദക്കാരായ) വിഭാഗത്തെ പോലെ നിങ്ങളാകരുതെന്നു ഖുര്‍ആന്‍ പറഞ്ഞിരിക്കെ നാലു മദ്ഹബുകളിലായി സമുദായം ഭിന്നിക്കാന്‍ പറ്റുമോ?
ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൌലിക കാര്യങ്ങളിലല്ല, മൌലിക കാര്യങ്ങളില്‍ ഭിന്നിക്കരുത് എന്നു മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇജ്തിഹാദു ചെയ്ത് സത്യത്തിലെത്തിയാല്‍ രണ്ടു കൂലിയും പിഴച്ചാല്‍ ഒരു കൂലിയുമുണ്ടെന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1-225).
(4) തഖ്ലീദിനെ മദ്ഹബിന്റെ ഇമാമുകള്‍ തന്നെ വിരോധിച്ചിട്ടില്ലെ?
ഉണ്ട്, അത് സ്വതന്ത്രമായോ ഭാഗികമായോ ഇജ്തിഹാദിനു കഴിവുള്ളവര്‍ക്കു മാത്രം ബാധകമാണ് (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1- 15). കഴിവില്ലാത്തവര്‍ക്ക് തഖ്ലീദ് അനുവദനീയമാണെന്നതില്‍ സ്വഹാബത്തും അനന്തര ഗാമികളും ഏകകണ്ഠമായി ഏകോപിച്ചിരിക്കെ ഇമാമുകള്‍ അതു നിരോധിക്കുമോ
മദ്ഹബ് സുന്നി വീക്ഷണം ….
പ്രവാചക വഫാതിനു ശേഷം ഉസ്മാന് [ റ]ന്റെ കാലത്താണ് ഖുർആന്‍ ക്രോഡീകരണം നടന്നത്. (ഖുര്‍ ആൻ മനപ്പാoമാക്കിയ സ്വഹാബാക്കള്‍ ശഹീദായി, ഖുര്‍ആന്‍ വരും തലമുറകള്‍ക്ക് നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ പശ്ചാത്തലം ) … പ്രവാചക ചര്യ അഥവാ സുന്നത്ത് - നബിയുടെ വാക്ക് , പ്രവര്‍ത്തി, ഉപദേശം, അനുവാദം , മൗനാനുവാദം, …. ഇവകളില്‍ നിന്നും പുതിയ പല സാഹചര്യങ്ങൾക്കുമുള്ള മറുപടി (ഉദാഹരണത്തിന് ക്ലോണിംഗ് islam അനുവദിക്കുന്നുണ്ടോ???) …. ഇസ്ലാമിന്റെ അനുഷ്ടനങ്ങളെ സംബന്ധിച്ചുള്ള വിജ്ഞാന ശാഖ യാണ് മദ്ഹബ് …
എന്തുകൊണ്ട് maduhab inte ഇമാമുകള്‍ ????
swahabikallk മദ്ഹബ് ആവശ്യമില്ലായിരുന്നു കാരണം അവര്‍ ക്ക് എല്ലാത്തിനും പ്രവാചകന് ജീവിച്ചിരിപ്പുണ്ടായിരുന്നു ….താബിഉകളുടെ കാലത്ത് ഒരുപാട് മദ്ഹബ് ഉണ്ടായിരുന്ന്നു … പലതും ക്രോദീകരിക്കപെട്ടില്ല …. ഓര്‍ക്കുക മദ്ഹബ് (ഖുര്‍ആന്‍ , ഹദീസ്, ഇജ്മായ് , ഖിയാസ് എന്നെ 4 ഘടകത്തിന് നിന്ന് കൊണ്ടാണ് )…. ഷഫീ , ഹനഫീ, ഹംബലി, & മാലികി എന്നി 4 മദ്ഹബ് കള്‍ വ്യക്തമായി ക്രോദീകരിക്കപെട്ടടും ലോക മുസ്ലിം പന്ധിതന് മാര്‍ക്ക് ഇജമായ് ആണ് (ഏകാഭിപ്രായം …
സലഫികള്‍ varunnath വരെ …. )
സലഫികള്‍ “ahle hadees” എന്നാണ് ഇന്നും കേരളത്തിന് പുറത്തു അറിയപ്പെടുന്നദ് ഈയടുത്താണ് കേരളത്തിലെ സലഫികള്‍ക്ക് “നിച് ഓഫ് ട്രുതിന്റെ വാദം എടുത്താല്‍ “മുജാഹിദുകള്‍ കരമ്മ ശാസ്ത്രത്തിലെ 4 മദ്ഹബിനെയും ഒരു പോലെ അങ്ഗീകരിക്കുന്നു” എന്നടില് എത്തിയാദ് ……….നല്ല മാറ്റമാണ് …
)
ആരാണ് മദ്ഹബ് ന്റെ ഇമാമുകള്‍ ….
(1 )ഇസ്ലാമിന് വേണ്ടി ജീവിടം അര്പിച്ച മഹാന്മാരായ “mujtha hidukal “ആണ് ( ഇന്നത്തെ ഏതെങ്കിലും വിഷയത്തിലെ “നോബല്‍ leurate ” നെ ക്കളും വലിയ പണ്ട്ടിതന് ….. evarekkalum വലിയ ഒരു പന്ധിതന് inu ഒരു സലഫി masjidilum… arabic collegilum illa…. avarkk kittiya hadeesine ക്കളും വലിയ ഒരു ഹദീസും ഒരു maulavikk kittiyittillla
(2 ) ഷഫീ ഇമാം ഹനഫീ ഇമാനിന്റെ ടുത്ത്പോയാppol സുബ്ഹി നിസ്കാരത്തില്‍ കുനൂത് ഒതിയില്ല …. അഥവാ ഹനഫി ഇമാമിനെയും shafi imam അന്ഗീകരിച്ചിരുന്നു എന്നര്‍ത്ഥം … അവിടെ ഹനഫി ഇമാം ഹദീസിനു വിപരീതമാണ് പ്രവര്തിക്കുന്നാദ് enn ഷഫീ ഇമാം വിശ്വസിച്ചിരുന്നില്ല …. അവര്‍ 2 പേരും നബി ചര്യയില്‍ നിന്ന് കൊണ്ടാണ് അവരുടെ വീക്ഷണം പറഞ്ഞാട് എന്നര്‍ത്ഥം …. (4 IMAMUMARUM MUJ THAHIDUKALAAN)
(3 ) പ്രബല അഭിപ്രായ പ്രകാരം ഇമാം ബുഖാരി, , ഇമാം നവവി (റിയാളിസാളിഹീന് രാജയിതവ്), ഇമാം ഗസ്സാലി , ഇമാം റാസി, etc . തുടങ്ങിയവര്‍ ഷാഫി മദ്ഹബ് കാരാണ് …. എന്ത് കൊണ്ട് ഈ പറയ പെട്ട മഹാ പണ്ഡിതന്മാര് ഷാഫി ഇമാമിനെ തകലീദ് ചെയ്തു???? എവെരെയെല്ലാം കവിച്ചു വെക്കുന്ന ഏത് പന്ധിതനന് സലഫികള്‍ക്ക് ഇന്ന കേരളത്തില്‍ ഉള്ളദ്? ….. അല്ലങ്കില്‍ കെട്ടുറപ്പും ആശയ ഉറപ്പുമുള്ള വരാനോ ഇന്നത്തെ മുജഹിടുകള്‍…. ഇപ്പോഴും ഹദീസ് നിഷേടികള് ഔദ്യോഗിക വിഭാഗത്തില്‍ ഇല്ലെ…. ?????? …. ഇവര്‍ തക ലീദ് ചെയ്യാന്‍ പറ്റുമോ??? സലഫികള്‍ക്ക് ഹദീസ് അള്ളാഹു direct അറിയിച്ചു കൊടുക്കൊമോ?
എന്ത് കൊണ്ട് തക് ലീദ്
(1 ) ഈ പറയപെട്ട 4 ഇമാമുമാര്‍ അവരുടെ ജീവിദ ശുദ്ടി കൊണ്ടും പാണ്ടിത്യം കൊണ്ടും മുസ്ലിം ലോകം അംഗീകരിച്ച വരാണ്.
(2 ) മുസ്ലിം ലോകം ഇവരെ ഇജ്തിഹാദ് ചെയ്യാന്‍ കഴി വുള്ള വരായി കാണുന്നു ….ഇമാമു മാര്‍ മുജ്തഹിടുകളാണ് …. salafi പ്രസ്തനുതുള്ള ഏത് പന്ധിതനാണ് മുജ്തഹിദ് ആയിട്ടുള്ളദ്????? അതിനു ശേഷമാണു തക ലീദ് വരുന്നദ് … തകലീദ് ചെയ്യടെ ഇവര്‍ക്ക് എവിടുന്നു ഹദീസ് ലഭിക്കും .
(3 ) ഷാഫി ഇമാം ഹനഫീ ഇമാമിനെ അന്ഗീകരിക്കുന്നദ് ഹനഫീ ഇമാമിന് ഹദീസ് കിട്ടതാദ് കൊണ്ടല്ല ……. ഒരു വിഷയത്തില്‍ രണ്ട അഭിപ്രായം വന്നാട് എന്ന മനസിലാക്കാം … അഥവാ രണ്ട പേരുടെയും അഭിപ്രായങ്ങള്‍ ഹദീസ് കൊണ്ട് സ്ഥിരപെട്ടതാണ് ….
(4 ) 4 ഒരു മദ്ഹബ് സ്വീകരിക്കളോടെ ഇസ്ലാമിലെ അനുഷ്ടനങ്ങളിലെ പണ്ഡിത ചര്‍ച്ചകള്‍ക്ക് ഒരു പരിഹാരം എന്നടാണ്…(ഈ ഇമാമുമാര്‍ പ്രവാചക കാല ഘട്ടടിനോദ് അടുത്ത ജീവിച്ചവരും ആണ് (ഖൈരുള്‍ കുരൂനെ ..കരനീ എന്നാ ഹദീസ് ഓര്‍ക്കുക ) ഇപ്പോള്‍ കേരളത്തില്‍ govt തലത്തില്‍ കോടതികളില്‍ ഷാഫി മദ്ഹബ് പ്രകാരമാണ് തുഹ്ഫ ഔദ്യോഗികമായി govt തലത്തില്‍ അന്ഗീകരിച്ചതാണ് …
5 ) ഈ മദ്ഹബ് ന്റെ ഇമാമുമാരെ അംഗീകരിച്ചു കൊണ്ട് പുതയ വിഷയങ്ങളില്‍ പന്ധിതന് പരിഹാരം കാണുന്നടതാണ് ഇസ്ലാമിക സമൂഹത്തിനു നല്ലടെന്നു മുള്ള കാഴ്ച പാടാണ് സുന്നികളുടെത്
തഫ്സീർ – പണ്ഡിതന്മാരെ അനുസരിക്കണം
അല്ലാഹു പറയുന്നു – വിവരമില്ലാത്ത നിങ്ങള്‍ പണ്ഡിതന്മാരില് നിന്നും അറിവ് കരസ്തമാക്കണമെന്നു. അതിന്റെ പ്രമാണവും ഇവിടെ കൊടുത്തതല്ലേ? നിങ്ങള്‍ വിവരമില്ലതവരാണെങ്കില് വിവരമുള്ളവരോട് ചോദിക്കൂ…(നഹ്ല്)
{ فَٱسْأَلُواْ أَهْلَ ٱلذِّكْرِ إِن كُنْتُم لاَ تَعْلَمُونَ }
[النحل: 43] وأجمعوا على أن الأعمى لا بدّ له من تقليد غيره ممن يثق بميزه بالقبلة إذا أشكلت عليه؛ فكذلك من لا علم له ولا بصر بمعنى ما يدين به لا بد له من تقليد عالمه، وكذلك لم يختلف العلماء أن العامة لا يجوز لها الفتيا؛ لجهلها بالمعاني التي منها يجوز التحليل والتحريم.
ഇമാം ഖുര്‍തുബി(റ) വ്യാഖ്യാനിക്കുന്നു – “പൊതുജനം പണ്ഡിതന്മാരെ പിന്തുടരണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര് ഏകോപിച്ചിരിക്കുന്നു. അതാണ് ഈ ആയതിന്റെ ഉദ്ദേശം. ദിശയറിയാതെ നട്ടം തിരിയുന്ന അന്ധന് തീര്‍ച്ചയായും കാഴ്ചയുള്ളവനെ ആശ്രയിച്ചേ തീരൂ. അതുപോലെ വിജ്ഞാനം ഇല്ലാത്തവനും ദീനിലെ പ്രയോഗങ്ങളുടെ അര്‍ഥം അറിയാത്തവനും തീര്‍ച്ചയായും പണ്ഡിതന്മാരെ അനുകരിച്ചേ തീരൂ. അപ്രകാരം തന്നെ, ഹലാലിന്റെയും ഹറാമിന്റെയും സാങ്കേതികതയെ കുറിച്ചുള്ള അജ്ഞത നിമിത്തം, പൊതുജനത്തിന്
മതകാര്യത്തില്‍ വിധി പറയുവാന്‍ അനുവാദമില്ല. “
ثم انا نستعين على فهم كتاب الله، بالتفاسير المتداولة، ومن أجلها لدينا تفسير ابن جرير، ومختصره لابن كثير الشافعي ، وكذلك البغوي والبيضاوي ، والخازن ، والحداد ، والجلالين وغيرهم . وعلى فهم الحديث بشروح الأئمة المبرزين ، كالعسقلاني ، والقسطلاني على البخاري ، والنووي على (مسلم) والمناوي على )الجامع الصغير) . (كتاب : الشيخ محمد بن عبد الوهاب – عقيدته السلفية ودعوته الإصلاحية ….)
ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ ആധികാരിക തഫ്സീറുകളായ ത്വിബ്രിയും അതിന്റെ സംഗ്രഹം ഇബ്നു കസീറും, അത് പോലെ, ബഗ്വി, ബൈളാവി, ഖാസിന്, ഹദ്ദാദ്, ജലാലൈനി എന്നിവയോടും സഹായം തേടുന്നു. ഹദീസ് മനസ്സിലാക്കാന്‍ ലോകപ്രശസ്ത ഇമാമുമാരെ ആശ്രയിക്കുന്നു – ബുഖാരിക്ക് വേണ്ടി ഇമാം അസ്ഖലാനിയെയും ഇമാം ഖസ്തല്ലാനിയെയും മുസ് ലിമിന് വേണ്ടി ഇമാം നവവിയെയും ആശ്രയിക്കുന്നു.(ഇബ്നു അബ്ദിൽ വഹാബ്)””
Subscribe to:
Posts (Atom)