ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label മുജാഹിദ് നവോത്ഥാനം മുസ്ലിംകളെ ശിർക്കൻ കേന്ദ്രങ്ങളിലെത്തിച്ചു.. Show all posts
Showing posts with label മുജാഹിദ് നവോത്ഥാനം മുസ്ലിംകളെ ശിർക്കൻ കേന്ദ്രങ്ങളിലെത്തിച്ചു.. Show all posts

Wednesday, 7 February 2018

മുജാഹിദ് നവോഥാനം മുസ്ലിംകളെ ശിർക്കൻ കേന്ദ്രങ്ങളിലെത്തിച്ചു.

*വഹാബികളാണ്  മുസ്ലിംകളെ ശിർക്കൻ കേന്ദ്രങ്ങളിലെത്തിച്ചതെന്ന് വഹാബീ നേതാവ്...❗*
👇👇👇👁️👁️👁️
✍️ഇടക്കാലത്ത്- അമുസ്‌ലിംകളുടെ ചില ആരാധനാ കേന്ദ്രങ്ങളിൽ ചില മുസ്ലിംകൾ പ്രശ്ന പരിഹാരങ്ങൾക്ക് എത്തിപ്പെട്ടതിന്റെ ദൃശ്യങ്ങൾ   പലരും കണ്ടിട്ടുണ്ടാകും.അതെങ്ങനെ സംഭവിച്ചു...?.
                 മനുഷ്യനുണ്ടാകുന്ന പ്രയാസങ്ങൾക്ക് ഭൗതികവും ആത്മീയവുമായ പരിഹാരം ഇസ്‌ലാമിൽ തന്നെയുണ്ട്.ഇത്‌ രണ്ടും മുസ്ലിംകൾ സ്വീകരിച്ചുപോരുന്നുമുണ്ട്.
                  എന്നാൽ, വഹാബീ മൗലവിമാർ ഭൗതിക പരിഹാരം മാത്രം അംഗീകരിക്കുകയും ആത്മീയ പരിഹാരം ശിർക്കാണെന്നു വാദിക്കുകയും ചെയ്തു.പാവം മുജാഹിദുകൾ എന്ത് ചെയ്യും...?.ഭൗതിക സംവിധാനങ്ങൾ കൈ മലർത്തുമ്പോൾ പോലും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഒരിടമില്ല. ഉള്ളതൊക്കെ ശിർക്കും....
അവസാനം അവർ ചെന്നുപെട്ടതാകട്ടെ ഇത്തരം കേന്ദ്രങ്ങളിലും.
ഈ യാഥാർഥ്യം തുറന്ന് പറയുകയാണ് വഹാബീ നേതാവ് സാക്ഷാൽ സകരിയ സ്വലാഹി...

"ഒരു മുജാഹിദ് പ്രവർത്തകന് ജിന്ന് ബാധയോ സിഹ്ർ ബാധയോ ഉണ്ടായാൽ എന്ത്ചെയ്യണം?.അതിനുള്ള ശറഇയ്യായ റുഖ് യ (മന്ത്രം)എപ്രകാരമാണെന്നു നാം ഇതുവരെയും ജനങ്ങൾക്ക് പറഞ്ഞുകൊടുത്തിട്ടില്ല.....
ഭൗതിക ചികിത്സകൾക്കൊപ്പം തന്നെ റസൂൽ(സ)പഠിപ്പിച്ച പ്രാർത്ഥനകളും മന്ത്രങ്ങളും വിശ്വാസികൾ പതിവാക്കേണ്ടതുണ്ട്.എന്നാൽ രോഗ കാരണം പിടികിട്ടാതെയും ഫലപ്രദമായ ചികിത്സ നിർദേശിക്കാൻ കഴിയാതെയും വൈദ്യശാസ്ത്രം കൈ മലർത്തുന്ന ഘട്ടത്തിൽ പോലും സുന്നതിൽ സ്ഥിരപ്പെട്ടതും ലോകത്തുടനീലമുള്ള സലഫികൾ അംഗീകരിക്കുന്നതുമായ ഈ ചികിത്സ റൂഖ്‌യ ശറഇയ്യ(ശറഇൽ അനുവദിച്ച മന്ത്രങ്ങൾ കൊണ്ടുള്ള ചികിത്സ)ക്ക് അനുവദിക്കാത്ത അവസ്ഥയാണ് ഇന്ന് നമുക്കിടയിൽ നില നിൽക്കുന്നത്.ഈ ചികിത്സ നമ്മുടെ പ്രവർത്തകരെ നാം വേണ്ടതുപോലെ പഠിപ്പിക്കാത്തതിനാൽ നമ്മുടെ ആളുകൾ തന്നെ മനസ്സുമുട്ടി വിഷമിക്കുമ്പോൾ പരപ്രേരണക്ക് വഴങ്ങി അവസാനം ശിർക്കൻ കേന്ദ്രങ്ങളിലേക്ക് പോകുന്ന അവസ്ഥവരെ കാര്യങ്ങൾ എതിനിൽക്കുകയാണ്!! ഈ അധ:പതനത്തിന് ഒരു പരിധിവരെ ഉത്തരവാദികൾ നാം തന്നെയാണ്.എന്ത് കൊണ്ടെന്നാൽ ശറഇയ്യായി അനുവാദമുള്ള ഒരു കാര്യത്തെ ഇടക്കാലത്ത് ചിലർ വിഷയങ്ങൾ പഠിക്കാതെ 'ഖുറാഫാത്'എന്ന് മൊത്തത്തിൽ മുദ്ര കുത്തി മാറ്റി വെച്ചത് കൊണ്ടാണ് ഈ ദുരവസ്ഥയിലേക്ക് നമ്മുടെ കുടുംബങ്ങളിൽ ചിലർ പോലും അറിഞ്ഞോ അറിയാതെയോ എത്തിപ്പെട്ടത്. ഒരാളെ ശിർക്കിലേക്ക് നയിക്കാൻ രോഗ സന്ദർഭത്തെ പിശാച് സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് എന്ന കാര്യം നാം മറന്ന് പോകരുത്."[ജിന്ന്, സിഹ്ർ,കണ്ണേറ് റൂഖ്‌യ ശറഇയ്യ പ്രമാണങ്ങളുടെ  വെളിച്ചത്തിൽ.പേജ്.33,34]
                      കാര്യങ്ങൾ ഇത്രയും വ്യക്തമായിട്ടും [പോകുന്നതാരാണെന്നു വരെ...!]ഖുർആനും ഹദീസും മേമ്പൊടി ചേർത്ത് സുന്നികൾക്കെതിരെ ഖുറാഫാത്ത് പ്രയോഗവുമായി ,ഇസ്ലാമിക വിശ്വാസങ്ങൾക്കെതിരെ തെരുവിലിറങ്ങുന്നവരുടെ ലക്ഷ്യമെന്തെന്ന് -ഇത്തരം സംഘടനകളിൽ പെട്ടു പോയവർ ചിന്തിക്കുക.ഖുതുബ മലയാളത്തിലാക്കാത്തതു കൊണ്ടാണിതെന്ന് പറഞ്ഞ് അണികളെ പറ്റിച്ച് തടിയൂരാൻ ശ്രമിക്കുന്ന വഹാബീ മുറി മൗലവിമാരെ  ഭിത്തിയിൽ തേച്ചൊട്ടിച്ചിട്ടുണ്ട് സ്വന്തം സകരിയ്യ സ്വലാഹി...! . ദൃഷ്ടാന്തങ്ങളുള്ളത് ചിന്തിക്കുന്നവർക്കു മാത്രം...ഭാവുകങ്ങൾ നേരുന്നു.സ്നേഹപൂർവ്വം...
*ഖുദ്സി*
15-09-2022