ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ഉള്ഹിയ്യത്ത്- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. Show all posts
Showing posts with label ഉള്ഹിയ്യത്ത്- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. Show all posts

Tuesday, 18 June 2024

ഉള്ഹിയ്യത്ത്- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


 *ഉള്ഹിയ്യത്തിൽ ശ്രദ്ധിക്കേണ്ട മര്യാദകൾ*


1️⃣: മൃഗത്തെ ഖിബ് ലയിലേക്ക് തിരിച്ച് കിടത്തൽ


2️⃣: അറവ് നടത്തുന്നവൻ ഖിബ് ലയിലേക്ക് മുന്നിടൽ


3️⃣: അറവ് സമയം ബിസ്മി ചൊല്ലൽ


4️⃣: ബിസ്മിയുടെ ഉടനെ നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലൽ


5️⃣: ബിസ്മിയുടെ മുമ്പും ശേഷവും മൂന്നു തവണ തക്ബീർ ചൊല്ലൽ


6️⃣: ഉള്ഹിയ്യത്ത് സ്വീകരിക്കുവാൻ പ്രത്യേകം പ്രാർത്ഥന നിർവ്വഹിക്കൽ


7️⃣: മൃഗം കാണാത്ത നിലയിൽ കത്തി മൂർച്ച കൂട്ടൽ


8️⃣: ഒന്നിലധികം മൃഗങ്ങളുണ്ടെങ്കിൽ മൃഗങ്ങൾ പരസ്പരം കാണാത്ത നിലയിൽ അറവിനു സ്ഥലം സജ്ജമാക്കൽ


9️⃣: ആടിനെയും മാടിനെയും ഇടതു ഭാഗത്തിൻ്റെ മേൽ ചെരിച്ച് കിടത്തൽ


1️⃣0️⃣: വലത്തെ കാൽ ഒഴിച്ചു ബാക്കിയുള്ള മൂന്നു കാലുകൾ തമ്മിൽ കെട്ടൽ


1️⃣1️⃣ അറവ് നടത്തിയ ഉടനെ ഉള്ഹിയ്യത്തിൻ്റെ ഉടമ രണ്ടു റക്അത്ത് നിസ്കരിക്കൽ


1️⃣2️⃣: വീടിൻ്റെ സമീപത്ത് വെച്ച് അറുക്കുക


1️⃣3️⃣: വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വെച്ച് അറുക്കുക


1️⃣4️⃣: അറവ് പകലിലാവുക 


1️⃣5️⃣ അറവ് മൃദുലമായ സ്ഥലത്തു വെച്ചാവുക


1️⃣6️⃣: അറവ് പെരുന്നാൾ  ദിവസമാകുക 


1️⃣7️⃣: അറവ് പെരുന്നാൾ നിസ്കാരത്തിന് ശേഷമാവുക


1️⃣8️⃣: കത്തി മൂർച്ച കൂട്ടുക


1️⃣9️⃣: മൃഗത്തിൻ്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാതിരിക്കുക


2️⃣0️⃣: മറ്റൊരു മൃഗം കാണുന നിലയിൽ അറുക്കാതിരിക്കുക 


2️⃣1️⃣: അറവിന് മുമ്പ് മൃഗത്തിന് വെള്ളം കൊടുക്കുക


2️⃣2️⃣: അറവിനു  കഴിവുള്ള, അറവ് പഠിച്ച പുരുഷൻ സ്വന്തമായി തന്നെ അറുക്കുക


2️⃣3️⃣: അറവ് അറിയാത്തവർ മറ്റൊരാളെ ഏൽപ്പിക്കുക


2️⃣4️⃣: അറവ് അറിഞ്ഞാലും  സ്ത്രീകൾ  അറവിന് പുരുഷനെ  ഏൽപ്പിക്കുക


2️⃣5️⃣: ഒട്ടകത്തെ നിറുത്തി കുത്തി അറുക്കുക


2️⃣6️⃣: ബിസ്മി, സ്വലാത്ത്, സലാം, തക്ബീർ എന്നിവക്കു ശേഷം

 *اَلَّلهُمَّ هٰذِهِ مِنْكَ وَإِلَيْكَ فَتَقَبَّلْ مِنِّي* 

എന്ന് ദുആ ചെയ്യുക


2️⃣7️⃣:അറവിനു  ശേഷം  ജീവൻ പോകുന്നത് വരെ പിടയാൻ മൃഗത്തിന് അവസരം നൽകുക 


2️⃣8️⃣: അറവ് പൂർത്തിയായ ശേഷം അപ്പോൾ തന്നെ കഴുത്തിൽ കുത്താതിരിക്കുക 


2️⃣9️⃣: ജീവൻ പോകും മുമ്പ് മൃഗത്തെ തോല് പൊളിക്കാതിരിക്കുക 


3️⃣0️⃣: തല വേർപ്പെട്ട് പോരുന്ന നിലയിൽ അറുക്കാതിരിക്കൽ


(തുഹ്ഫ: 9/325 , തർശീഹ്: പേജ്: 206, അൽ ബറക: പേജ്:411, ഹാശിയത്തുൽ ഈളാഹ് , കൻസുർറാഗിബീൻ, അസ്നൽ മത്വാലിബ് 1/541)