ബ്ളോഗിനെക്കുറിച്ച് ,
Tuesday, 22 December 2020
ദേശീയ പതാകയും സുരയ്യ ത്വയ്യിബ്ജിയും
Friday, 18 December 2020
അരീക്കാട് പള്ളിയും കാന്തപുരവും എം സി മായിൻ ഹാജിയും !
Thursday, 10 December 2020
തബ്ലീഗുകാർ അലവി മാലിക്കിക്കെതിരെ !
അറബ് ലോകത്തെ കാന്തപുര സാന്നിധ്യം- മൗദൂദീ ചാനലിനും ചിലത് പറയാനുണ്ട്❗
*അറബ് ലോകത്തെ കാന്തപുര സാന്നിധ്യം- മൗദൂദീ ചാനലിനും ചിലത് പറയാനുണ്ട്...❗*
👇👇👇👁️👁️👁️
✍️...ന്നാലും ഇതൊരു മാതിരി പണിയായിപ്പോയെന്ന് കുഞ്ഞാടുകൾ... മൗദൂദി ഭക്തർക്ക് ഭക്തി മൂത്തപ്പോൾ കാന്തപുരത്തെ സൗദീന്ന് പടി കടത്തിയതാണൊരിക്കൽ... ആരുമറിയാതെ... അതും ''ചെരിഞ്ഞ'' കുഞ്ഞാടുകളുടെ സ്വന്തം ചിലവിൽ...സൗദീ ഗവൺമെൻ്റു പോലുമറിയാതെ കേരളത്തിൻ്റെ ഇട്ടാവട്ടത്തിരുന്ന് സാറ്റലൈറ്റ് സംവിധാനം വഴി കാന്തപുരത്തെ പുറത്താക്കിയതറിഞ്ഞ് വൈറ്റ് ഹൗസു പോലും കയ്യടിച്ചു... അമ്മാതിരി തള്ളല്ലേ തള്ളിയത്... കണ്ണ് കെട്ടപ്പെട്ട അണികളെ ഏതാണ്ടൊക്കെ വിശ്വസിപ്പിച്ച് വന്നപ്പോളേക്കും മ്മടെ ശ്വന്തം ചാനൽ തന്നെ - ദേ ,അടുത്ത വെടി പൊട്ടിച്ചു... അതോടെ ,ദാണ്ടെ കെടക്കണു- ചെരിഞ്ഞ ഇസത്തിൻ്റെ മറ്റൊരു നുണ സമുഛയം... ആ കുന്നുമ്മേന്ന് പൊത്തോന്ന് താഴോട്ട്...
...ങ്ങളെന്ത് പണിയാണ് കാണിച്ചതെന്നൊന്നും ചോദിക്കാൻ നിൽക്കണ്ട... പട്ടാപ്പകൽ സൂര്യനെ മറച്ചു പിടിക്കാൻ ആർക്കും കഴിയില്ല... ഇടയിലൂടെ കുത്തി നോവിക്കാൻ പല പ്രാവശ്യം ശ്രമിച്ച് എടങ്ങേറായ കുഞ്ഞാടുകൾ വയർ നിറച്ച് കണ്ടോളൂ... സ്വന്തം ചാനലായതു കൊണ്ട് സനദന്വേഷിച്ചൊന്നും വഷളാകാൻ നിൽക്കണ്ട...ഏതായാലും 1989 ൽ മാധ്യമം കുറിച്ചിട്ട രണ്ട് വരി കൂടി ഇരിക്കട്ടെ ഈ ചേരുവയിൽ... ''ഏപി ഒരു സാധാരണ മുസ്ല്യാരാണെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി... കിരീടം വക്കാത്ത രാജാവാണ് കാന്തപുരം...''.... അതേ ,മൗദൂദികളേ...പകരം വക്കാനില്ലാത്ത അമരക്കാരൻ... ദി അൺബീറ്റബിൾ ലീഡർ ഓഫ് സെഞ്ച്വറി... നൂറ്റാണ്ടിൻ്റെ ഇതിഹാസ താരകം...കാന്തപുര വൈഭവത്തിൻ്റെ മികച്ച ഉദാഹരണമായി മൗദൂദികളന്നെണ്ണിയത് കാരന്തൂർ മർകസിനെയാണെങ്കിൽ ഇന്ന് ... എണ്ണി എണ്ണി മൗദൂദികൾ മടുക്കും... എണ്ണിക്കോളൂ... 3500ലധികം കോടിയുടെ നോളജ് സിറ്റിയിൽ നിന്ന് തുടങ്ങി... അല്ലെങ്കിൽ വേണ്ട... എണ്ണണ്ട... എണ്ണി എണ്ണി നിങ്ങൾ മടുക്കുന്നതും കിതക്കുന്നതുമൊന്നും കാണാനുള്ള കരുത്ത് ഞമ്മക്കില്ല...
*ഖുദ്സി*
10-12-2020
ശിർക്ക്-പരസ്പരം മുശ്രിക്കാക്കുന്ന വഹാബിസം !
വഹാബി പ്രസ്ഥാനം ആധികാരികമായി പുറത്തിറക്കിയ NEW GENERATION മുശ്രിക്കീങ്ങളുടെ പുതുക്കിയ ഏറ്റവും പുതിയ പട്ടിക (വീഡിയോ സഹിതം)
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
FIRST
1- സകരിയ്യ സ്വലാഹി മുശ്രിക്കാണെന്ന് KNM ന്റെ സെക്രട്ടറി കുപ്പായമിട്ട് നടക്കുന്ന അബ്ദുറഹ്മാൻ സലഫി
2- അബ്ദുറഹ്മാൻ സലഫി ശിർക്ക് ആരോപകനണെന്ന് (മുശ്രിക്ക്) സകരിയ്യ സ്വലാഹി
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
SECOND
3- ഫൈസൽ മൗലവി തനി മുശ്രിക്കാണെന്ന് അനസ് മൗലവി 🙆♂
4- അനസ് മൗലവി മുശ്രിക്കാണെന്ന് ബാലുശ്ശേരി മൗലവിയും
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
THIRD
5- അനസിന്റെയും ഹനീഫയുടെയും ഗുരുനാഥൻ ജബ്ബാർ മൗലവി മുശ്രിക്കാണെന്ന്
ശിഷ്യനായ ഹനീഫ കായക്കൊടി
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
FORT
6- KNM മൊത്തം മുശ്രിക്കുകളാണെന്ന് മർക്കസുദ്ധഅ'വ (OLD മടവൂരികൾ)
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
FIFT
7- മർക്കസുദ്ധഅ'ക്കാർ കാഫിറുകളും മുർതദ്ധുമാണെന്ന് WISDOM വിഭാഗം
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
ഇങ്ങനെ പരസ്പരം മുർതദ്ധും കാഫിറും മുശ്രിക്കുമാക്കുക എന്നതാണ് വഹാബി പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട സൽകർമം.!!!!
തബ്ലിഗ് ജമാഅത്ത്- ആദം ഹസ്റത്തുമായുള്ള സംവാദം
Wednesday, 9 December 2020
തബ്ലീഗ് ജമാഅത്തും ശബീറലി ഹസ്റത്തും ആദം ഹസ്റത്തിൻ്റെ ഫത്വകളും
Tuesday, 8 December 2020
സമസ്തയും രാഷ്ട്രീയവും-കാസിം ഇരിക്കൂർ
കാസിം ഇരിക്കൂർ എഴുതുന്നു:
ജിഫ്രി മുത്തുക്കോയ തങ്ങളിലൂടെ
‘സമസ്ത’ വീണ്ടെടുക്കുന്ന
അസ്തിത്വവും അന്തസ്സും
പരാന്നഭോജികളെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് വിനിൻ പെരീരയും ജെറമി സീബ്രൂക്കും മറ്റു ജീവികളുടെ ഉള്ളിൽ മുട്ടയിടുന്ന നിറപ്പകിട്ടാർന്ന ചിലയിനം കടന്നലുകളെ കുറിച്ച് പറയുന്നുണ്ട്. മുട്ടയിടുന്നതോടൊപ്പം ആ ജീവികളുടെ ശരീരത്തിലേക്ക് ഒരു തരം വിഷം കുത്തിവെച്ച് അവയെ മരവിപ്പിക്കുമത്രെ. എന്നാൽ കൊല്ലില്ല. കടന്നൽ മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കൾ ആ ജീവികളുടെ ഉൾഭാഗം ഭക്ഷിക്കാൻ തുടങ്ങും. ഹൃദയം, നാഡീവ്യൂഹം തുടങ്ങിയ സുപ്രധാന ഭാഗങ്ങൾ ഒടുവിലേ അകത്താക്കുകയുള്ളൂ. അങ്ങനെ അവസാനം വരെ ജീവനുള്ളവയുടെ ഇറച്ചി ലഭ്യമാകുമല്ലൊ. ഇത്തരം പരാന്നഭോജികളെ കുറിച്ച് ഇപ്പോൾ ഓർത്തുപോയത് മുസ്ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും തമ്മിലുള്ള ബന്ധം ചർച്ചാവിഷയമാകുന്ന സാഹചര്യം വന്നപ്പോഴാണ്. പരാന്ന ഭോജികളായ ലീഗ് നേതൃത്വത്തിന് സമസ്ത മുട്ടിയിട്ട് വിരിയിക്കാനും ആന്തരാവയവങ്ങൾ മെല്ലെ മെല്ലെ കാർന്നുതിന്നാനുമുള്ള ഒരു നിസ്സഹായ ജീവിയാണ്! അണികളെ വിധേയരായി നിറുത്താനും വോട്ട് ബാങ്കിന് ഊനം തട്ടാതിരിക്കാനും സമസ്തയെ മുസ്ലിം ലീഗിന് എന്നും ആവശ്യമാണ്. ‘സമസ്തക്ക് ‘ പകരം കിട്ടുന്നതെന്ത് എന്ന ചോദ്യത്തിന് പ്രസ്ക്തിയില്ല. അടുത്തകാലം വരെ നാട്ടിലെ പ്രമാണിയും ‘ജാഹിലു’മായ ലീഗ് നേതാവിന്റെ ആട്ടും ചവിട്ടും സഹിക്കുകയായിരുന്നല്ലോ പണ്ഡിത ശിരോമണികൾ പോലും. അധികാരത്തിന്റെയും ജനസ്വാധീനത്തിന്റെയും ഹുങ്കിൽ പാവം മുസ്ല്യാന്മാർ എണ്ണമറ്റ അവഹേളനങ്ങൾക്കും നിന്ദകൾക്കും ഇരകളായി. അതിനെല്ലാം ഒരു മാറ്റമുണ്ടായത്, മുസ്ലിം ലീഗിന്റെ നെറികെട്ട ആശ്രിതവലയത്തിൽനിന്ന് 1980കളുടെ രണ്ടാം പാദത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ ഒരുവിഭാഗം പണ്ഡിതന്മാർ അന്തസ്സാർന്ന അസ്തിത്വവും സ്വതന്ത്രമായ കർമപഥവുമായി മറ്റൊരു ദിശയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ്.
1926ൽ മലബാർ കലാപാനന്തര കാലഘട്ടത്തിലെ സവിശേഷ സാഹചര്യത്തിൽ കോഴിക്കോട്ട് രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, മുഹമ്മദലി ജിന്നയുടെ മുസ്ലിം ലീഗ് കേരളത്തിൽ വേരുന്നുന്നതിന് മുമ്പേ പ്രവർത്തനക്ഷമമായ ഒരു പ്രസ്ഥാനമാണ്. എതിരാളികൾ ‘തനി യാഥാസ്ഥിതികരായി’ വിശേഷിപ്പിച്ചപ്പോഴും വ്യക്തമായ ലക്ഷ്യവും ദിശാബോധവും കൈമുതലായ ഒരു പണ്ഡിതനിര അതിന്റെ അമരത്തുണ്ടായിരുന്നു. രണ്ടു സഞ്ചാരവഴികഴികളിലൂടെ ചലിച്ച സമസ്തയും സർവേന്ത്യാ ലീഗും ഒരേ തുരുത്തിൽ എത്തിപ്പെടുന്നത് സ്വാതന്ത്ര്യാനന്തരം മുസ്ലിം ലീഗ് പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ്. അതോടൊപ്പം ചില ചരിത്ര സംഭവങ്ങളും ചേർത്തുപറയേണ്ടതുണ്ട്. പാകിസ്ഥാൻ നിലവിൽ വന്നതോടെ ഉത്തരേന്ത്യയിലെ പ്രമുഖ മുസ്ലിം ലീഗ് നേതാക്കൾ ലാഹോറിലേക്ക് വണ്ടി കയറിയ ഘട്ടത്തിൽ അന്നത്തെ മലബാർ ലീഗ് പ്രസിഡൻറ് മുഹമ്മദ് സത്താർ സേട്ട് സാഹിബും പച്ചപ്പ് തേടി പുണ്യഭൂമിയിലേക്ക് യാത്രയായി. അതോടെ, പുതിയ പ്രസിഡൻറിനെ തേടാൻ ലീഗ് നേതൃത്വം നിർബന്ധിതരായി. രാഷ്ട്രീയ അവഗാഹമുള്ള, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ കെ. കെ അബൂ പ്രസിഡൻറാവട്ടെയെന്ന് ഭൂരിഭാഗം നേതാക്കളും നിർദേശിച്ചതായി യശ്ശശരീരനായ സി.കെ.പി ചെറിയ മമ്മുക്കേയി ഈ ലേഖകനോട് അനുസ്മരിക്കുകയുണ്ടായി. ബി.വി അബ്ദുല്ലക്കോയയുടെ പേരും ചിലർ ഉയർത്തിക്കാട്ടിയത്രെ. എന്നാൽ സലഫി നേതാവായ കെ.എം മൗലവിയുടെ നാവിൽനിന്ന് അതുവരെ രാഷ്ട്രീയവേദികളിൽ കേൾക്കാത്ത ഒരു പേര് ഉതിർന്നുവീണു. കോഴിക്കോട് വലിയങ്ങാടിയിലെ അരിക്കച്ചവടക്കാരനായ മുഹമ്മദ് അബ്ദുറഹ്മാൻ ബാഫഖിതങ്ങളുടേതാണാ പേര്. കേരള മുസ്ലിംകളിലെ ഭൂരിപക്ഷം വരുന്ന സുന്നികളെ പാർട്ടിയോട് അടുപ്പിക്കാൻ അത് പ്രയോജനപ്പെടുമെന്ന് കെ.എം മൗലവി കണക്കുകൂട്ടിയിട്ടുണ്ടാവണം. മുജാഹിദ് നേതാവിന്റെ ഈ നീക്കം ‘ഗൂഢാലോചനയുടെ ഫലമാണെന്ന് പിന്നീടുള്ള സംഭവവികാസങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന്’’ സമസ്ത പണ്ഡിതനും ഒരുവേള മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന യശശ്ശരീരനായ പാറന്നൂർ പി.പി മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ അഭിപ്രായപ്പെട്ടത് 2004 കാലത്താണ്. എന്നാൽ, ബാഫഖി തങ്ങൾ മുസ്ലിം ലീഗിന്റെ പ്രസിഡൻറായതോടെയാണ് ബഹുജനങ്ങൾ ലീഗിലേക്ക് കടന്നുവരാൻ തുടങ്ങിയതെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. അതോടെ ലീഗ് എന്ന രാഷ്ട്രീയപാർട്ടിക്ക് ആത്മീയതയുടെ ഒരു പരിവേഷം നേടിയെടുക്കാനായി. എന്നാൽ സമസ്തയുടെ പ്രമുഖ നേതാക്കളായ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർ, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ല്യാർ, സദഖത്തുല്ല മൗലവി തുടങ്ങിയവർ ലീഗിനെ സമുദായത്തിന്റെ അംഗീകൃത രാഷ്ട്രീയ സംഘടനയായി കാണാൻ തയാറായിരുന്നില്ല.
അധികാരത്തിൽ മാത്രം കണ്ണ്വെച്ച് മുസ്ലിം ലീഗ് നേതൃത്വം, സുന്നികൾ ‘ഹറാമായി’ കാണുന്ന വിഷയങ്ങളിൽ അഴകൊഴമ്പൻ നയം സ്വീകരിച്ചത് പലപ്പോഴും ഇരുസംഘടനകളും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിച്ചു. ഉദാഹരണത്തിന് മദ്യനയം. മുസ്ലിം ലീഗ് ശക്തമായി എതിർത്തിരുന്നുവെങ്കിൽ യു.ഡി.എഫ് സർക്കാർ മദ്യനയവുമായി മുന്നോട്ടുപോവുമായിരുന്നില്ല എന്ന് കരുതുന്നവരായിരുന്നു സമസ്ത പണ്ഡിതന്മാർ. ഭൂപരിഷ്കരണ ബില്ലിന്റെ പരിധിയിൽനിന്ന് വഖഫ് സ്വത്തുക്കളെ ഒഴിവാക്കണമെന്ന് സമസ്ത പണ്ഡിതന്മാർ മുറവിളി കൂട്ടിയെങ്കിലും ലീഗ് മന്ത്രിമാർ ഈ വിഷയത്തിൽ താൽപര്യമൊട്ടും കാണിച്ചില്ല. നിങ്ങൾ വിചാരിക്കും പോലെ നടക്കാൻ ഇവിടെ ഇസ്ലാമിക ഭരണമല്ല എന്ന് വരെ ഉലമാക്കളോട് ലീഗ് മന്ത്രിമാർ തട്ടിക്കയറിയത്രെ. 51ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന സി.എച്ച് മുഹമ്മദ് കോയ ആ ഹൃസ്വകാലത്തിനിടയിൽ ഇഷ്ടദാന ബില്ല് പാസ്സാക്കിയെടുത്തു. അതിന്റെ ഗുണഫലം മുഴുവനും സമ്പന്നർക്കായിരുന്നു. ഭൂപരിഷ്കരണ നിയമത്തിൽനിന്ന് വഖഫ് സ്വത്തുക്കളെ രക്ഷിച്ചെടുക്കുന്നതിൽ ലീഗ് നേതൃത്വം കാണിച്ച ഉദാസീനതയാണ് പാർട്ടിയുടെ പിളർപ്പിലും അഖിലേന്ത്യാലീഗിന്റെ പിറവിക്കും കാരണമായയെന്നാണ് ഒരു ചരിത്ര ഭാഷ്യം. എന്നാൽ സമസ്തയുടെ വിഖ്യാത സ്ഥാപനങ്ങൾ പൂർണമായും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വരുതിയിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങളെ ഭൂരിഭാഗം വരുന്ന പണ്ഡിതന്മാർ ശക്തമായി എതിർത്തപ്പോൾ അത് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പണ്ഡിതസഭയെ പിളർപ്പിലേക്കാണ് നയിച്ചത്. ബാഫഖി തങ്ങളുടെ കാലശേഷം ലീഗ്സുന്നി നേതൃത്വത്തിൽ കെട്ടഴിഞ്ഞുവീണ സംഭവികാസങ്ങളാണ് പിളർപ്പ് അനിവാര്യമാക്കിയത്്. 1962ൽ സ്ഥാപിതമായ പട്ടിക്കാട് ജാമിഅ നുരിയ്യ എന്ന ഉന്നത പ~ന കേന്ദ്രത്തിന്റെ കടിഞ്ഞാൺ മുസ്ലിം ലീഗ് നേതൃത്വം പിടിച്ചടക്കിയ വേളയിൽ ജാമിഅ പ്രിൻസിപ്പൽ കൂടിയായ ശംസുൽ ഉലമക്ക് സ്ഥാപനത്തിൽനിന്ന് പടിയിറങ്ങേണ്ടിവന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്. 1974ൽ ലീഗ് പിളരുകയും സെയ്തുമ്മർ ബാഫഖി തങ്ങൾ അടക്കമുള്ള സുന്നി നേതാക്കൾ അഖിലേന്ത്യാ ലീഗിന്റെ മുൻനിരയിൽ വരികയും ചെയ്തപ്പോൾ ശംസുൽ ഉലമ അവരുമായി അടുപ്പം കാണിച്ചതാണ് ജാമിഅയുടെ കടിഞ്ഞാൺ കൈക്കലാക്കിയ ലീഗ് നേതാക്കളെകൊണ്ട് ഇ.കെയെ പുകച്ചുചാടിക്കാൻ പ്രേരിപ്പിച്ചത്. 1981ൽ അഖിലേന്ത്യാ ലീഗ് നേതാവ് പി.എം അബൂബക്കർ വഖഫ് മന്ത്രിയായിരുന്നപ്പോൾ പുനഃസംഘടിപ്പിക്കപ്പെട്ട വഖഫ് ബോർഡിൽ ശംസുൽ ഉലമയെയും ഉൾപ്പെടുത്തിയിരുന്നു. ‘ചന്ദ്രിക’യിൽ ആ വാർത്ത പ്രസിദ്ധീകരിച്ചത് ഇങ്ങനെ: ‘’ ലീഗ് വിരോധം മാത്രം കൈക്കലാക്കിയ ഒരു മുസ്ലിയാരും ഇതിൽപ്പെടും. ‘ഏതെങ്കിലും അണ്ടന്റെയും അടകോടന്റെയും പേരിനു മുന്നിൽ ചേർക്കേണ്ട പദമല്ല ശംസുൽ ഉലമ എന്നത്’ എന്നെഴുതിയതും ലീഗ് ജിഹ്വ തന്നെയാണെന്ന് ഇപ്പോൾ ആർക്കെങ്കിലും വിശ്വസിക്കാനാവുമോ?
1975ൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സുന്നി യുവജന സംഘം സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതോടെയാണ് സമസ്തക്ക് പുതിയൊരു അസ്തിത്വം നേടിയെടുക്കാനും ലീഗിന്റെ പ്രാമാണിത്വത്തെ ചോദ്യം ചെയ്യാനുമുള്ള അവസരം കൈവരുന്നത്. എസ്.വൈ.എസിന്റെ ചടുല നീക്കങ്ങളെ ചെറുക്കാൻ സുന്നി മഹല്ല് ഫെഡറേഷൻ എന്ന വേദിക്ക് രൂപം നൽകുന്നത് മലപ്പുറത്താണ്. 1985ൽ സമസ്തയുടെ അറുപതാം വാർഷികം കെങ്കേമമായി മൂന്നുനാൾ കോഴിക്കോട് വെച്ച് അരങ്ങേറിയപ്പോൾ ഇ.കെയും എ.പിയും ഒത്തുചേർന്നാൽ സംഭവിക്കുന്ന അദ്ഭുതം സുന്നീ കേരളം സാകൂതം നോക്കിക്കണ്ടു. 1985 ഫെബ്രുവരി ഒന്നു മുതൽ മൂന്നുവരെ മാനാഞ്ചിറയിലും ടൗൺഹാളിലും ടാഗോർ ഹാളിലും ബീച്ചിലുമായി നടന്ന മഹാ സമ്മേളനം മുസ്ലിം ലീഗിനെ വെല്ലുവിളിക്കാൻ കെൽപുള്ള അജയ്യ ശക്തിയാണ് തങ്ങളെന്ന് സമസ്തക്ക് തെളിയിക്കാൻ സാധിച്ചപ്പോൾ സമുദായ പാർട്ടി നേതൃത്വം ഞെട്ടി. കാന്തപുരത്തിന്റെ ഒരുമണിക്കൂർ നീണ്ട സ്വാഗത പ്രസംഗവും ഇ.കെയുടെ ഒന്നേമുക്കാൽ മണിക്കൂർ നീണ്ട ഉദ്ഘാടന പ്രസംഗവും സദസ്സിനെ കോരിത്തരിപ്പിച്ചു. ആവേശം കൊടുമുടിയോളമെത്തിച്ചു. കേട്ടിരുന്ന ലീഗ് നേതാക്കളുടെ മസ്തകത്തിലേറ്റ പ്രഹരങ്ങളായി അത് മാറി. എ.പി -ഇ.കെ കൂട്ടുകെട്ട് തങ്ങളുടെ കച്ചവട രാഷ്ട്രീയം പൂട്ടിക്കുമെന്ന് കണ്ട് അരിശം പൂണ്ട ലീഗ് നേതാക്കൾ പിന്നീട് കളിച്ച വൃത്തികെട്ട കളികളെല്ലാം ഈ രണ്ടു പണ്ഡിതന്മാരെ തമ്മിലടിപ്പിക്കാനായിരുന്നു. അതിൽ അവർ വിജയിച്ചതോടെയാണ് ശംസുൽ ഉലമയെ മുന്നിൽനിറുത്തി ഒരു വിഭാഗം സുന്നികളെ തങ്ങളുടെ വരുതിയിലേക്ക് ലീഗ് കൊണ്ടുവരുന്നത്. എറണാകുളത്ത് നടത്താൻ തീരുമാനിച്ച എസ്.വൈ.എസ് സമ്മേളനം പരാജയപ്പെടുത്താൻ അന്നത്തെ മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനത്തോടെ സമസ്തയുടെ പിളർപ്പിലേക്കുള്ള ഗതിവേഗത്തിന് ആക്കം കൂട്ടുകയും കേരളീയ മത-സാമൂഹികാന്തരീക്ഷം പുതിയൊരു വഴിത്തിരിവിലേക്ക് കുതിക്കുകയുമായിരുന്നു. കാന്തപുരം അബൂബക്കർ മുസ്ല്യാരും എം.എ അബ്ദുൽ ഖാദിർ മുസ്ല്യാർ അടക്കമുള്ള ഒരു പണ്ഡിതനിരയും സമസ്തക്ക് പുതിയൊരു ചരിത്രം കുറിച്ചിട്ടു. അതുവരെ സ്ഥലത്തെ പ്രധാന ദിവ്യന്റെ ശാസനകൾക്കനുസരിച്ച് ബാങ്ക് വിളിക്കുകയും മാസമുറപ്പിക്കുകയും വഅള് പറയുകയും ചെയ്ത സുന്നി പണ്ഡിതന്മാർ പുതുതായി സ്വന്തമായൊരു അസ്തിത്വം സ്വായത്തമാക്കി. മധ്യകാലഘട്ടത്തിലെ ബഗ്ദാദും കൊർദോവയും സമർഖന്ദും ബുഖാറയും കൈവരിച്ച വൈജ്ഞാനികവും ധൈഷണികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദി കുറിച്ച കുറെ വിജ്ഞാന കേന്ദ്രങ്ങളും ഗവേഷണാലയങ്ങളും കേരളക്കരയിൽ ഉയർന്നുപൊങ്ങി.മുസ്ലിം ലീഗിന്റെ വരുതിയിൽ കുടുങ്ങിപ്പോയ ഇ.കെ വിഭാഗത്തിന് തദനുസൃതമായ കാതലായ മുന്നേറ്റം പ്രാപ്യമാക്കുന്നതിനെ കുറിച്ച് മേലാളന്മാരായ ലീഗ് നേതാക്കൾ അശേഷം താൽപര്യം കാണിച്ചില്ല. പിൽക്കാലത്ത് ദാറുൽ ഹുദ പോലുള്ള മികച്ച സ്ഥാപനങ്ങൾ ഉയർന്നുപൊങ്ങിയെങ്കിലും. സമസ്തയെ ലീഗ് നേതൃത്വം വൈക്കോൽ കൂനയായാണ് എക്കാലത്തും കണ്ടത്. എത്രത്തോളമെന്നാൽ സുഊദി ഭരണകൂടം കേന്ദ്രമന്ത്രികൂടിയായ ലീഗ് നേതാവിന് ഒരു വർഷം കുറെ പാവങ്ങളെ അബ്ദുല്ലാ രാജാവിന്റെ അതിഥികളായി ഹജ്ജിനു കൊണ്ടുപോകുവാൻ അവസരം നൽകിയപ്പോൾ ഒരു വലിയ മലയാളി സംഘം ജിദ്ദയിൽ വന്നിറങ്ങി. മന്ത്രിയുടെ വെപ്പുകാരനും അയാളുടെ കെട്ടിയോളും കണ്ണൂർ ലീഗ് ഓഫിസിലെ അടിച്ചുവാരുന്നവനുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരൊറ്റ പണ്ഡിതനെ അക്കുട്ടത്തിൽ കണ്ടില്ല. ജീവിതത്തിലൊരിക്കലും ഹജ്ജിന് അവസരം കൈവരാത്ത, സാമ്പത്തികമായി ഞെരുക്കത്തിലുള്ള സമസ്തയുടെ ഏതാനും പണ്ഡിതന്മാരെ കൊണ്ടുവരാമായിരുന്നില്ലേ എന്ന് ഒരു മാധ്യമപ്രവർത്തകന്റെ സ്വാതന്ത്ര്യമെടുത്ത് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇവിടെ കുറിച്ചിടാത്തത് ബന്ധപ്പെട്ട നേതാക്കൾ ജീവിച്ചിരിപ്പില്ലാത്തത് കൊണ്ടാണ്.
ആത്മീയനേതൃത്വം എന്ന നിറപ്പകിട്ടാർന്ന തൊപ്പി വെച്ച്, കോണി സ്വർഗത്തിലേക്കുള്ള കുറുക്കുവഴിയാണെന്ന് നിർലജ്ജം സാമാന്യജനത്തെ കബളിപ്പിക്കുന്ന കുറെ പ്രൊഫഷനൽ പ്രസംഗകരെ സൃഷ്ടിച്ചെടുക്കാനാണ് പോയ കാൽ നൂറ്റാണ്ടിനിടയിൽ സമസ്തയുടെ നിയോഗമെങ്കിൽ അതിൽനിന്നുള്ള വലിയൊരു മാറ്റം സമീപകാലത്ത് പ്രകടമാണ് എന്നത് ശുഭപ്രതീക്ഷ നൽകുന്നു. ജിഫ്രിമുത്തുക്കോയ തങ്ങൾ എന്ന സമസ്തയുടെ പുതിയ അമരക്കാരന് രാഷ്ട്രീയം നന്നായി വഴങ്ങും എന്നതിനപ്പുറം രാഷ്ട്രീയക്കാരുടെ പിന്നിൽ അണിനിരക്കേണ്ടവരല്ല മതനേതൃത്വം എന്ന ഉറച്ച കാഴ്ചപ്പാടിന്റെ വക്താവാണെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചുകഴിഞ്ഞു. അതാണ് നാദാപുരത്ത് തന്റെ ആശീർവാദം വാങ്ങാനെത്തിയ മുസ്ലിം ലീഗ് സ്ഥാനാർഥികളോട് സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ ലീഗ് ജിഹ്വ പത്രപ്രസ്താവനയായി വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുകയും റിബലുകളെ പരാജയപ്പെടുത്തണമെന്ന ആഹ്വാനമായി വ്യാജ വാർത്ത സൃഷ്ടിക്കുകയും ചെയ്തതിനെതിരെ പരസ്യമായി രംഗത്തുവന്നതിൽനിന്ന് വായിച്ചെടുക്കാൻ കഴിയുന്നത്. പാണക്കാട് ഹൈദരലി തങ്ങൾ പറഞ്ഞാൽ അണികൾ അനുസരിക്കാത്തത് കൊണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തൽക്കാലം കടമെടുത്തിരിക്കയാണ് ലീഗ് ജിഹ്വ. ലീഗ് നേതൃത്വത്തിന്റെ കുനുട്ട് ബുദ്ധിയാവണം ഇതിനു പിന്നിൽ. പക്ഷേ, ജിഫ്രിതങ്ങളെ അങ്ങനെ കബളിപ്പിക്കാൻ വരട്ടെ. താൻ ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടി വോട്ട് പിടിക്കാറില്ലെന്നും നല്ലവർ ജയിച്ചുവരട്ടെ എന്ന് ആശീർവദിക്കാറേയുള്ളുവെന്നും വിശദീകരിക്കുമ്പോൾ, ആർജവമുള്ള ആ സ്വരത്തിൽ ലിനമായി കിടക്കുന്ന ആശയസ്പഷ്ടതയും സത്യസന്ധതയും സമസ്ത എന്നാൽ മുസ്ലിം ലീഗ് ആണ് എന്നും ലീഗ് എന്നാൽ സുവർക്കത്തിലെ പാർട്ടിയാണെന്നുമുള്ള വിശ്വാസ ആന്ധ്യത്തിന്റെ കടക്കാണ് കത്തിവീഴുന്നത്. ആഴത്തിൽ ഇതുപോലെ നാലഞ്ച് വെട്ട് വീണാൽ സമസ്തക്ക് നഷ്ടപ്പെട്ട ചൈതന്യവും അന്തസ്സും അസ്തിത്വവും തിരിച്ചുകിട്ടുമെന്നുറപ്പ്.
തബ്ലീഗ് ജമാഅത്തും ആദം ഹസ്റത്തും
വഹാബീ പ്രഭാഷണ ഫീസ് വെറും അമ്പതിനായിരം രൂപ മാത്രം...❗
*വഹാബീ പ്രഭാഷണ ഫീസ് വെറും അമ്പതിനായിരം രൂപ മാത്രം...❗*
👇👇👇👁️👁️👁️
https://youtu.be/frn0wZE6ifI
✍️ പത്തോ അമ്പതോ രൂപ ഉസ്താദിന് സദഖയായി കൊടുക്കുന്നത് ആത്മീയ കച്ചവടമാക്കുന്ന,അത്തരം ഏർപ്പാട് കണ്ടാണ് ഞാൻ വഹാബി ആയതെന്ന് തട്ടിവിടുന്ന കുഞ്ഞാടുകൾ ഇനി ഇസ്ലാമിൽ നിന്ന് തന്നെ പോകുമോ എന്തോ... കാരണം കേരളത്തിൽ നിന്ന് സ്വർഗത്തിലേക്കുള്ള ആകെയുള്ള മുതലുകളായിരുന്നു സെൽഫികൾ... ഉണ്ടും ഉറങ്ങിയും ഒപ്പമുണ്ടായിരുന്ന സകരിയ്യ സലാഹി സത്യം വിളിച്ചു പറഞ്ഞതോടെ ആ സ്വർഗച്ചീട്ട് ചീറ്റിപ്പോയി.കൂടെക്കിടന്നവർക്കല്ലേ രാപ്പനി അറിയൂ...ഖുർആനിന്റെ പേരിൽ ഇമ്മാതിരി സാമ്പത്തിക പണപ്പിരിവ്- അതും വെറും മൂന്ന് മണിക്കൂറിന് അമ്പതിനായിരം രൂപ-അതും ഉസ്താദിന് അമ്പത് രൂപ കൊടുത്തതിന്റെ പേരിൽ വഹാബിയായവരുടെ പോക്കറ്റിൽ നിന്ന്...
എട്ടിൽ പൊട്ടി പരഗതി മുട്ടിയ വഹാബിത്തൗഹീദ് പറയാൻ ഹുസൈൻ സലഫി
വരണമെങ്കിൽ അമ്പതിനായിരം രൂപ കൊടുക്കണമെന്ന് പറയുന്നത്
മറ്റൊരു നേതാവ് സകരിയ്യാ സ്വലാഹി മൗലവി...അതായത് മിനിറ്റിന് 277 രൂപ...സെക്കന്റിന് 4 രൂപ 61 പൈസ...സുന്നികൾ കാശ് കൊടുക്കുന്നവരും വാങ്ങുന്നവരുമാണെന്ന് കവലകളിൽ പോലും വിളിച്ച് കൂകി ആഘോഷിച്ച-ആ പേരിൽ വഹാബി മതത്തിലെത്തി എന്ന് വരെ പ്രചരിപ്പിച്ച പ്യാവം വഹാബികളുടെ ദയനീയ അവസ്ഥ...മുസ്ലിംകൾ ഉസ്താദിന് സ്വദഖയായി പൈസ കൊടുത്തതുപോലും സ്വീകരിക്കാൻ പടച്ചോനെ സമ്മതിക്കാത്ത,ഈ പേരിൽ മുസ്ലിംകളിൽ നിന്ന് സ്വർഗം പോലും കവല പ്രസംഗത്തിൽ പിടിച്ച് വാങ്ങിയ വഹാബികൾ ...വീണിതല്ലോ കിടക്കുന്നൂ...
വഹാബീ മൗലവിമാർ പൈസ വാങ്ങാറില്ല എന്ന കാപട്യം വഹാബീ മൗലവിമാർ തന്നെ പൊളിച്ചടുക്കുന്നു...മുസ്ലിംകൾ കാശ് കൊടുക്കും വാങ്ങും... അത് ലക്ഷങ്ങളല്ല കോടികളാണെങ്കിലും അവർക്ക് മതപരമായി വ്യക്തമായ കാഴ്ചപ്പാടുണ്ട്...പക്ഷേ പകലവരെ എതിർത്ത് ആരുമറിയാതെ തലയിൽ തുണിയിട്ട് അതേ പണി ചെയ്യുന്ന ചിലർ...എന്താല്ലേ... ഖുർആൻ കാണിച്ച് വമ്പൻ സാമ്പത്തിക-ആത്മീയ ചൂഷണം നടത്തി തടിച്ചു കൊഴുക്കുന്ന വഹാബീ പാതിരി വർഗം... സെക്കൻ്റിന് വെറും 4 രൂപ 61 പൈസ മാത്രം... സെക്കൻ്റ് കണക്കാക്കി മതം വിറ്റ് തിന്നുന്ന വഹാബീ ചൂഷകൻമാർ... പറ്റിക്കുന്നതോ വഹാബീ കുഞ്ഞാടുകളേയും... ഭാവുകങ്ങൾ നേരുന്നു...
*ഖുദ്സി*
07-12-2020
Friday, 4 December 2020
Thursday, 3 December 2020
ശൈഖ് ജീലാനി: കേൾവിയിൽ തട്ടി വഹാബിസം കട പുഴകി❗
*ശൈഖ് ജീലാനി: കേൾവിയിൽ തട്ടി വഹാബിസം കട പുഴകി...❗*
👇👇👇👁️👁️👁️
✍️ വഹാബികളുടെ മണ്ടൻ സിദ്ധാന്തങ്ങൾ വഹാബികൾക്ക് തന്നെ ദഹിക്കുന്നില്ല. ശിർക്കാക്കി മൗലവിമാർ... തെളിയിക്കാനാകാതെ കുഞ്ഞാടുകൾ... ഉത്തരം മുട്ടുന്ന മൗലവിമാരുടെ കാര്യം കട്ടപ്പൊക... തൊട്ടടുത്തുള്ള മലക്കുകൾ കേൾക്കുമോ എന്നതിൽ വ്യക്തതയില്ലാതെ വട്ടം കറങ്ങുന്ന വഹാബികളാണല്ലോ ശൈഖ് ജീലാനിയുടെ കേൾവിയിൽ ശിർക്ക് കണ്ടെത്തിയത് എന്നോർക്കുമ്പോൾ ബല്ലാത്ത സന്തോഷം... ആ ആരോപിത ശിർക്ക് തെളിയിക്കാനാകാതെ വഹാബിസം തലകുത്തി മറിയുന്നതു കാണുമ്പോൾ അതിലേറെ സന്തോഷം... ഏതായാലും ,സുന്നീ മുഖാമുഖ -സംവാദങ്ങൾ ഫലം കണ്ടു. വിശദീകരിക്കും തോറും ,ആശയമില്ലാത്ത കൂടാരമായി വഹാബിസം...!...ദുആ അല്ലാത്ത വിളി ഉണ്ടത്രെ... എല്ലാ വിളിയും ശിർക്കല്ലത്രെ... പ്രമാണത്തോടടുക്കുമ്പോൾ വഹാബികൾ- അവരറിയാതെ സുന്നത്ത് ജമാഅത്ത് പറയുന്നു... അടിപൊളി...ഭാവുകങ്ങൾ നേരുന്നു...
*ഖുദ്സി*
3-11-2020
Tuesday, 1 December 2020
പാളയം മുഹ്യിദ്ധീൻ പള്ളി വഹാബികൾ തട്ടിയെടുത്തതെങ്ങിനെ ?
മരണ വീട്ടിലെ കൂട്ടുപ്രാർത്ഥനയുമായി മൗദൂദികൾ !
Monday, 30 November 2020
ഔലിയാക്കളുടെ കഴിവുകളുടെ അർത്ഥ തലങ്ങൾ
*☘️ ഔലിയാക്കളുടെ ☘️*
*കഴിവുകൾ*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ قَالَ مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ وَبَصَرَهُ الَّذِي يُبْصِرُ بِهِ وَيَدَهُ الَّتِي يَبْطِشُ بِهَا وَرِجْلَهُ الَّتِي يَمْشِي بِهَا وَإِنْ سَأَلَنِي لَأُعْطِيَنَّهُ وَلَئِنْ اسْتَعَاذَنِي لَأُعِيذَنَّهُ ....(صحبح البخاري)
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം : തിരുനബി ﷺ പറഞ്ഞു : തീർച്ചയായും അല്ലാഹു ﷻ പറഞ്ഞു : എന്റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാനെന്റെ അടിമയ്ക്കു നിർബന്ധമാക്കിയ കാര്യത്തെക്കാൾ എനിക്കു പ്രിയപ്പെട്ട ഒന്നുകൊണ്ടും അവനെന്നോട് അടുക്കാനാവില്ല.
സുന്നത്തായ ആരാധനകളെ കൊണ്ട് എന്റെ അടിമ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും. അങ്ങനെ അവനെ ഞാന്‍ സ്നേഹിക്കും, അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന് കേള്‍ക്കുന്ന കാതും, അവന് കാണുന്ന കണ്ണും, പിടിക്കുന്ന കൈയും, നടക്കുന്ന കാലും ഞാനാവും, അവന് എന്നോട് വല്ലതും ചോദിച്ചാല്‍ ഞാനത് കൊടുക്കുക തന്നെ ചെയ്യും, അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും...
(സ്വഹീഹുൽ ബുഖാരി)
👉🏼 ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി (റ) എഴുതുന്നു:
ﻭَﻛَﺬَﻟِﻚَ اﻟْﻌَﺒْﺪُ ﺇِﺫَا ﻭَاﻇَﺐَ ﻋَﻠَﻰ اﻟﻄَّﺎﻋَﺎﺕِ ﺑَﻠَﻎَ ﺇِﻟَﻰ اﻟْﻤَﻘَﺎﻡِ اﻟَّﺬِﻱ ﻳَﻘُﻮﻝُ اﻟﻠَّﻪُ ﻛُﻨْﺖُ ﻟَﻪُ ﺳَﻤْﻌًﺎ ﻭَﺑَﺼَﺮًا ﻓَﺈِﺫَا ﺻَﺎﺭَ ﻧُﻮﺭُ ﺟَﻼَﻝِ اﻟﻠَّﻪِ ﺳَﻤْﻌًﺎ ﻟَﻪُ ﺳَﻤِﻊَ اﻟْﻘَﺮِﻳﺐَ ﻭَاﻟْﺒَﻌِﻴﺪَ ﻭَﺇِﺫَا ﺻَﺎﺭَ ﺫَﻟِﻚَ اﻟﻨُّﻮﺭُ ﺑَﺼَﺮًا ﻟَﻪُ ﺭَﺃَﻯ اﻟْﻘَﺮِﻳﺐَ ﻭَاﻟْﺒَﻌِﻴﺪَ ﻭَﺇِﺫَا ﺻَﺎﺭَ ﺫَﻟِﻚَ اﻟﻨُّﻮﺭُ ﻳَﺪًا ﻟَﻪُ ﻗَﺪَﺭَ ﻋَﻠَﻰ اﻟﺘَّﺼَﺮُّﻑِ ﻓِﻲ اﻟﺼَّﻌْﺐِ ﻭَاﻟﺴَّﻬْﻞِ ﻭَاﻟْﺒَﻌِﻴﺪِ ﻭَاﻟْﻘَﺮِﻳﺐِ. (التفسير الكبير: ٤٣٦/٢١)
അപ്രകാരം അടിമ ആരാധനകളിൽ വ്യാപൃതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു ﷻ പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. ആ പദവിയിൽ അവനെത്തിയാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയുന്നതാണ്...
(റാസി: 21/436)
● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●
Saturday, 28 November 2020
കുടുംബ ജീവിതം-സോഫ്റ്റ് വെയർ എൻജിനീയറായ പെണ്ണിനെ കല്യാണം കഴിച്ച മീൻകാരൻ
*സോഫ്റ്റ് വെയർ എൻജിനീയറായ പെണ്ണിനെ കല്യാണം കഴിച്ച മീൻകാരൻ*
🎙️ *Ibrahim Saqafi Thathoor*
👇👇👇👁️👁️👁️
മുഹ്യിദ്ധീൻ ശൈഖും 40 വട്ടം ജനാബത്തും
ഒരാള്‍ക്ക് ഒരു രാത്രി 40 വട്ടം ജനാബത്തുണ്ടാവുക അസംഭവൃമാണെന്ന് പറയാവതല്ല. 40 തവണ മാത്രമല്ല 70 തവണ ജനാബത്തുണ്ടാകാമെന്നതിന് വൃക്തമായതെളിവുണ്ട് .സഹീഹുൽ ബുഖാരിയോ സഹീഹ് മുസ്ലിമോ എടുത്ത് നോക്കി വായിക്കാനുള്ള ഭാഗ്യമെങ്കിലുമുണ്ടാകണമെന്നു മാത്രം...
3242 حدثنا خالد بن مخلد حدثنا مغيرة بن عبد الرحمن عن أبي الزناد عن الأعرج عن أبي هريرة عن النبي صلى الله عليه وسلم قال قال سليمان بن داود لأطوفن الليلة على سبعين امرأة تحمل كل امرأة فارسا يجاهد في سبيل الله فقال له صاحبه إن شاء الله فلم يقل ولم تحمل شيئا إلا واحدا ساقطا أحد شقيه فقال النبي صلى الله عليه وسلم لو قالها لجاهدوا في سبيل الله قال شعيب وابن أبي الزناد تسعين وهو أصح
അബൂഹുറൈറ (റ)ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു സുലൈമാന്‍ (അ) ഇങ്ങനെ ശപഥം ചെയ്തു ഇന്ന് രാത്രി 70 ഭാര്യമാരെയുംഞാന് സമീപിക്കും .അവര്‍ മുഴുവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നയോദ്ധാക്കളെ പ്രസവിക്കും. ഇത്കേട്ട് മലക്ക് അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ ഇന്‍ശാ അല്ലാഹ്, എന്ന് പറയുക എന്നാല്‍ സുലൈമാന്‍ നബി അതുപറഞ്ഞില്ല.മറന്നു.ശപഥംചെയ്തപോലെ അദ്ദേഹം മുഴുവന്ഭാര്യമാരേയും സമീപിച്ചു.പക്ഷേ ഒരുവൾ മാത്രമേ ഗര്‍ഭംധരിച്ചുളളൂ.അത് തന്നെ അപൂര്‍ണ ശിശുവും. നബി(സ്വ)തങ്ങൾ പറഞ്ഞു,അദ്ദേഹം ഇന്‍ശാ അല്ലാഹു,എന്ന് പറഞ്ഞിരുന്നെങ്കില്‍ എല്ലാകുട്ടികളും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നവരായിരുന്നു.
(ബുഖാരി,മുസ്ലിം )
ഒറ്റരാത്രി കൊണ്ട് സുലൈമാന്‍ നബി 70ഭാര്യമാരെ സമീപിക്കുകയും എന്നാല്‍ ഇന്‍ശാ അല്ലാ പറയാത്തതിനാല്‍ ഒരു ഭാര്യ മാത്രംഗര്ഭിണിയാവുകയുംചെയ്തെന്ന് ഹദീസില്‍നിന്ന് വൃക്തമാകുന്നു.ഇതിനര്‍ത്ഥം അദ്ദേഹം 70ഭാര്യമാരേയും സംയോഗം ചെയ്യുകവഴി 70തവണ ജനാബത്തുണ്ടായെന്നര്ത്ഥം. ഇന്‍ശാഅല്ല പറയാത്തതിനാല്‍ 69 ഭാര്യമാര്‍ ഗര്‍ഭംധരിച്ചില്ലെന്ന് നബി (സ)പറഞ്ഞത്.
എങ്കില്‍ ശൈഖവര്‍കള്‍ക്ക് സ്ഖലനം കൊണ്ട് മാത്രം നാല്പത് തവണ ജനാബത്തുണ്ടാകുന്നത് നമുക്ക് ചോദൃം ചെയ്യാനാകില്ല. നാല്പത് തവണ ജനാബത്തുണ്ടായെന്ന് പറയുന്നത് അദ്ദേഹത്തെ വഷളാക്കലല്ലേ- ഇതാണ് വഹാബീ പരിഹാസ്യം ...അല്ല വഹാബീ ...സുലൈമാന്‍ നബി (അ)മിന് 70തവണസ്ഖലനവും 70തവണ ജനാബതുണ്ടായ സംഭവവും നബി (സ)പറഞ്ഞത് അദ്ദേഹത്തെ വഷളാക്കലാണോ !!! സുലൈമാന്‍ നബി (അ)മിന്റെ കിടപ്പറ രഹസൃമല്ലേ നബിതങ്ങള് പറഞ്ഞത് ! ഇമാമുകള്‍ ഉദ്ധരിച്ചത് ... ജന ലക്ഷങ്ങൾ പഠിക്കുന്നത്...
വഷളന്‍ വഹാബിക്കെന്തറിയാം. യുക്തിവാദമല്ലേ തലക്ക് പിടിച്ചത്. പിന്നെ എങ്ങനെ തിരിയാനാണ്
ഹവാരിജുകളും വഹാബികളും !
ഖവാരിജുകളും വഹാബികളും
അന്ന് ഖവാരിജുകൾ ചെയ്തത്:
സ്വഹാബികൾക്ക് ഖുർആൻ ഉയർത്തിക്കാണിക്കപ്പെട്ടപ്പോൾ സ്വഹാബത്തിനെ ഖുർആനിലേക്ക് ക്ഷണിച്ചു.
ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:
സുന്നികൾക്ക് ഖുർആൻ ഉയർത്തിക്കാണിച്ച് ഖുർആനിലേക്ക് ക്ഷണിക്കുന്നു.
അന്ന് ഖവാരിജുകൾ ചെയ്തത്:
അല്ലാഹുവിന്റെ മാത്രം അധികാരത്തിൽ സ്വഹാബത്ത് പങ്കു ചേർത്തു എന്ന് വാദിച്ചു.
ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:
അല്ലാഹുവിന്റെ മാത്രം അവകാശത്തിൽ സുന്നികൾ പങ്കു ചേർത്തു എന്ന് വാദിക്കുന്നു.
അന്ന് ഖവാരിജുകൾ ചെയ്തത്:
കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ സ്വഹാബത്തിന്റെ മേൽ കെട്ടിവെച്ച് സ്വഹാബത്തിൽ കുഫ്റാരോപിച്ചു.
ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:
കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ സുന്നികളുടെ മേൽ കെട്ടിവെച്ച് സുന്നികളിൽ ശിർക്കാരോപിക്കുന്നു.
അന്ന് ഖവാരിജുകൾ ചെയ്തത്:
'വിധികർതൃത്വം അല്ലാഹുവിനു മാത്രം' എന്നവർ മുദ്രാവാക്യം മുഴക്കി തക്ഫീർ നടത്തി.
ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:
പ്രാർത്ഥനക്ക് സ്വന്തം നിർവചനം പടച്ചുണ്ടാക്കി- ,'പ്രാർത്ഥന അല്ലാഹുവിന് മാത്രം' എന്നിവർ മുദ്രാവാക്യം മുഴക്കി തക്ഫീർ നടത്തുന്നു.
അന്ന് ഖവാരിജുകൾ ചെയ്തത്:
അല്ലാഹുവിന്റെ അധികാരത്തിൽ സ്വഹാബത്ത് പങ്കുചേർത്തു എന്ന വ്യാജേന രിദ്ദത്താരോപിച്ച് സ്വഹാബത്തിന്റെ രക്തം ഹലാലാക്കി, ചിലരെ വധിച്ചു.
ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:
സൗദിയിൽ വഹ്ഹാബിസം തുടങ്ങുന്ന കാലത്ത് ഖബറാരാധകർ എന്ന് മുദ്രകുത്തി രിദ്ദത്താരോപിച്ച് സുന്നികളുടെ രക്തം ഹലാലാക്കി - ആയിരങ്ങളെ വധിച്ചു.
അന്ന് ഖവാരിജുകൾ ചെയ്തത്:
മുഖ്യധാരാ മുസ്ലിമീങ്ങളായ സ്വഹാബത്തിൽ കുഫ്രാരോപിക്കുകയും സ്വയം വിഘടിച്ച് പല വിഭാഗങ്ങളായി പിരിഞ്ഞു പരസ്പരം തങ്ങളല്ലാത്ത വിഭാഗങ്ങളുടെ മേൽ കുഫ്രാരോപിക്കുകയും ചെയ്തു.
ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:
മുഖ്യധാരാ മുസ്ലിമീങ്ങളായ സുന്നികളിൽ ശിർക്കാരോപിക്കുകയും തൗഹീദിന്റെ പേരിൽ പരസ്പരം ഭിന്നിച്ച് തങ്ങളല്ലാത്ത സംഘങ്ങളുടെ തൗഹീദ് പിഴച്ചുവെന്ന് പറഞ്ഞ് അവരുടെ മേൽ കുഫ്രാരോപിക്കുന്നു.
അന്ന് ഖവാരിജുകൾ ചെയ്തത്:
മുഴുസമയം അല്ലാഹുവിനുള്ള ഇബാദത്തുകളിൽ മുഴുകി, നിസ്കരിച്ച് സുജൂദ് ചെയ്ത് മുട്ടുകളും നെറ്റിയും പൊട്ടി, ഉറങ്ങാതെ ഖുർആൻ ഓതി കണ്ണുകൾ വരണ്ടു..
ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:
മുഴുസമയം ഇബാദത്തിലായി, ഖുർആൻ ഓത്തുകാരായ നോമ്പുകാരായ, ഉറക്കമിളച്ച് നിസ്കരിക്കുന്ന ഒട്ടനവധി പേരെ കാണാം ഇക്കൂട്ടത്തിലും.
അന്ന് ഖവാരിജുകൾ ചെയ്തത്:
സ്വിഫ്ഫീൻ യുദ്ധസമയത്ത് യുദ്ധതന്ത്രം തിരിച്ചറിഞ്ഞ് പോരാട്ടം തുടരാൻ പറഞ്ഞപ്പോൾ
"അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് ക്ഷണിച്ചിട്ട് നിങ്ങളത് നിരസിക്കുകയാണോ?" എന്നവർ അലിയാർ(റ) വിനോട് ചോദിച്ചു.
ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:
ദുരുദ്ദേശം തിരിച്ചറിഞ്ഞത് കൊണ്ട് വഹ്ഹാബികളോട് അടുക്കരുതെന്നും അവർക്കെതിരെയുള്ള പ്രവർത്തനം നിർത്തരുതെന്നും പറയുന്ന സുന്നികളോട് "അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് ക്ഷണിക്കുകയാണു ഞങ്ങൾ - നിങ്ങളത് തള്ളുകയാണോ?" എന്ന് ചോദിക്കുന്നു.!
ഇനിയും പല പല സാമ്യതകളും നമുക്ക് കാണാൻ കഴിയും ഈ രണ്ട് വിഭാഗവും തമ്മിൽ. പ്രത്യക്ഷത്തിൽ ഇതിൽ പലതും നല്ലതെന്ന് നമുക്ക് തോന്നാം..
ഇവരുടെ വാക്കുകൾ ബാഹ്യമായി സത്യമെന്ന് വിവരദോഷികളായ പാവങ്ങൾക്ക് തോന്നാറുണ്ട്.
لا حكم الا لله
(വിധിക്കാനുള്ള അവകാശം അല്ലാഹുവിനു മാത്രം) എന്ന ഖവാരിജുകളുടെ വാദത്തെ പറ്റി ഹസ്രത്ത് അലി(റ) പറഞ്ഞത്
كلمة حق أريد بها باطل
(ഹഖായ വചനം, അതു പറയുന്നത് കൊണ്ടുള്ള ഉദ്ദേശ്യം തിന്മയും!) എന്നാണ്.
ഈ സാമ്യതകൾ തന്നെ മതിയാകും. ഖവാരിജുകളുടെ അടയാളമായി പറഞ്ഞതിൽ ഒന്ന് അവർ കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകൾ മുസ്ലിമീങ്ങളുടെ മേൽ ആരോപിക്കുന്നവരാണ് എന്നാണ്.
ഖുർആനിലേക്ക് വിളിച്ചതിന്റെ പേരിൽ ഒരു വിഭാഗം ഹഖിലാകുമായിരുന്നു എങ്കിൽ വഹ്ഹാബികളേക്കാൾ എന്ത് കൊണ്ടും അതിനു യോഗ്യർ ഖവാരിജുകളായിരുന്നു. പക്ഷേ അവരുടെ ഖുർആൻ ഓത്ത് തൊണ്ടക്കുഴിയുടെ താഴേക്ക് ഇറങ്ങില്ല എന്ന് പ്രാവാചകർ പഠിപ്പിച്ചതിൽ പെട്ടതായിരുന്നു.
ഇബാദത്തിലും ത്വാഅത്തിലും അല്ലാഹുവിനുള്ള സമർപ്പണത്തിലുമെല്ലാം പൂർണ്ണമായും സമർപ്പിതരായിട്ടും അന്ന് തിരുനബി തങ്ങൾ(സ്വ) ഖവാരിജുകളെ കുറിച്ച് പറഞ്ഞ പ്രവചനം മറക്കാതിരിക്കുക:
"ഖവാരിജുകൾ നരകത്തിലെ പട്ടികളാണ്".
വഹ്ഹാബികളും ഖവാരിജുകളും തമ്മിൽ എന്തൊരു സാമ്യം!!! വിശ്വാസ വൈകല്യം പിടികൂടിക്കഴിഞ്ഞാൽ ബാഹ്യമായി എത്ര നന്നായി അഭിനയിച്ചതു കൊണ്ടും രക്ഷനേടാൻ കഴിയില്ല.
അമ്പ് വില്ലിൽ നിന്നും തെറിച്ചു പോകുമ്പോലെ ദീനിൽ നിന്നും പുറത്ത് പോകുമെന്ന് തിരുനബിതങ്ങൾ(സ്വ) പഠിപ്പിച്ച ഖവാരിജുകളുടെ അടയാളങ്ങൾ മിക്കതും സമ്മേളിച്ച വഹ്ഹാബിസത്തെ കരുതിയിരിക്കുക.
അവർ അല്ലാഹുവിന്റെ വചനങ്ങളെ സ്വേഛപ്രകാരം വളച്ചൊടിച്ച് മുഖ്യധാരാ മുസ്ലിമീങ്ങളുടെ മേൽ കുഫ്രും ശിർക്കും ആരോപിച്ചു കൊണ്ടേയിരിക്കും..
മുഹ്യിദ്ധീൻ മാല-നരകത്തിൽ നിൻ്റെ മുരീദാരുമില്ലെന്ന്...
കൺകുട വട്ടത്തിൽ നിന്റെ മുരീദുകൾ സ്വർഗ്ഗത്തിൽ പോവുമെന്ന് അല്ലാഹ് കൊടുത്തോവർ
നരകത്തിൽ നിന്റെ മുരീദാരും ഇല്ലെന്ന്
നരകത്തെ കാക്കും മലക്ക് പറഞ്ഞോവർ-
[ മുഹ്യിയിദ്ധീൻ മാല]
إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ
സൂറത്തുൽ ഫുസ്വിലാത്ത് (30)
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക.
ഇമാം തുർമിദി താരീഖിലും അബൂ നഈമും ബൈഹഖിയും ദലാഇലുന്നുബുവ്വയിലും ഗസാലത്തില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക:
ഗസാലത്ത് പറഞ്ഞു: ഇംറാനുബ്നു ഹുസൈന്(റ) ഞങ്ങളോട് വീട് അടിച്ചുവൃത്തിയാക്കാന്‍ നിർദ്ദേച്ചിരുന്നു. വീട്ടില്‍ നിന്ന് ഞങ്ങള്‍ സലാം കേൾക്കാ റുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ഒരാളെയും കണ്ടതുമില്ല.
തുർമിദി (റ) പറയുന്നു: അത് മലക്കുകളുടെ സലാമാകുന്നു’
(അല്‍ ഹാവിലില്‍ ഫതാവ 2/257).
ചുരുക്കത്തില്‍, ഈ ഹദീസുകളും ഖുർആന്‍ സൂക്തത്തിലെ അധ്യാപനങ്ങളും തെളിയിക്കുന്നത് മലക്കുകള്‍ മുഅ്മിനീങ്ങളായ മഹാന്മാരോട് സംവദിക്കുമെന്നും അഭിമുഖങ്ങളിലും കൂടിക്കാഴ്ചകളിലും പങ്കെടുക്കുമെന്നുമാണ്.
ആ രൂപത്തില്‍ ഔലിയാക്കളുടെ നേതാക്കളായ രിഫാഈ ശൈഖിനോടും മുഹ്യിദ്ദീന് ശൈഖിനോടും സംസാരിക്കുന്നതിനും ചർച്ചകളില്‍ പങ്കാളികളാകുന്നതിലും അസാംഗത്യമൊന്നുമില്ല. അതുകൊണ്ട് തന്നെയാണ് ശൈഖ് ജീലാനി(റ) മലക്കുകളോട് സംസാരിച്ചതും മുരീദുകളാരും നരകത്തിലില്ലെന്ന സന്തോഷ വാർത്ത അറിയിച്ചു കൊടുത്തതും.
മുരീദാവുകയെന്നാല്‍ കേവലം അങ്ങനെ അവകാശപ്പെടുന്നതല്ലെന്നും മറിച്ച് തികഞ്ഞ വിശ്വാസവും കർമുവും വച്ച് പുലർത്തു കയാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ.
വിവാഹത്തിനും നിശ്ചയത്തിനുമിടയിൽ ?
*🏠 കുടുംബ ജീവിതം 🏠*
*✿•••┈┈┈┈┈•✿ 💓 ✿•┈┈┈┈┈•••✿*
*📌 നിശ്ചയത്തിനും നികാഹിനുമിടയിൽ...💞*
✍🏼വിവാഹാലോചനയിലുള്ള സ്ത്രീ-പുരുഷന്മാര്ക്കിടയിലെ ബന്ധം ഏതുരൂപത്തിലായിരിക്കണം എന്നത് ഈയടുത്ത കാലത്തായി വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും സംശയങ്ങള്‍ ഉളവാക്കുകയും ചെയ്യുന്ന ഒന്നാണ്. ആധുനിക മാധ്യമങ്ങളും സംസ്കാരവുമാണ് അതിന് കാരണമായിരിക്കുന്നത്. അല്ലാഹു ﷻ അനുവദിച്ച കാര്യങ്ങളെ അവര്‍ നിഷിദ്ധവും നിഷിദ്ധമാക്കിയവയെ അനുവദനീയവുമാക്കി മാറ്റുന്നു. മതനിഷ്ഠ പുലര്‍ത്തുന്ന മുസ്ലിംകള് പോലും അതിന്റെ കെണിയില്‍പെട്ടു പോകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അല്ലാഹുﷻവിന്റെയും അവന്റെ ദൂതന്റെയും (ﷺ) കല്പനകള് ജീവിതത്തിലുടനീളം പാലിക്കേണ്ട മുസ്ലിംകള് ആ രംഗത്തും വിട്ടുവീഴ്ചക്ക് തയ്യാറാവരുത്...
ഒരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള തന്റെ താല്പര്യം അറിയിക്കുന്നതില്‍ കവിഞ്ഞ ഒന്നുമല്ല വിവാഹാലോചന എന്ന് നാം ആദ്യമായി തിരിച്ചറിയേണ്ടതുണ്ട്. നികാഹ് ശരിയാകുന്നതിനുള്ള ഒരു നിബന്ധനയല്ല അതെന്ന് നാം തിരിച്ചറിയണം. നികാഹിലേക്കുള്ള ഒരു മാര്‍ഗം എന്ന നിലക്ക് മാത്രമാണ് വിവാഹാലോചനയെ കാണേണ്ടത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം പണ്ഡിതന്മാരും അതിനെ അംഗീകരിക്കുന്നവരുമാണ്...
വിവാഹം അന്വേഷിക്കുന്ന സമയത്ത് പുരുഷന് രണ്ട് കാര്യങ്ങളാണ് അനുവദനീയമായത്. അതില്‍ ഒന്നാമത്തേത് അവളെ കാണലാണ്. 'നീ അവളിലേക്ക് നോക്കുക, നിങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കാന്‍ ഏറ്റവും നല്ലതാണത്' എന്ന പ്രവാചക (ﷺ) വചനമാണ് അതിനുള്ള തെളിവ്. അപ്രകാരം അനുവദനീയമായ മറ്റൊരു കാര്യം അവളെ സംബന്ധിച്ചുള്ള അനിവാര്യമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ്. അവളെകുറിച്ച് അറിഞ്ഞ് കൊണ്ടായിരിക്കണം വിവാഹത്തിലേക്ക് കാലെടുത്ത് വെക്കേണ്ടത് എന്നതിനാലാണത്.
വിവാഹം അന്വേഷിക്കുന്ന സ്ത്രീയുമായുള്ള ബന്ധത്തിന്റെ പരിധി എത്രത്തോളമുണ്ടെന്ന് അത് നടത്തുന്നവര്‍ മനസിലാക്കല്‍ വളരെ പ്രധാനമാണ്. അവളുമായുള്ള നികാഹ് നടക്കുന്നതിന് മുമ്പ് നിഷിദ്ധമായ പല കാര്യങ്ങളും ചിലര്‍ അനുവദനീയമെന്ന് ധരിക്കുന്നുണ്ട്. അതില്‍പെട്ട ഒന്നാണ് ഹസ്തദാനം. നികാഹിന്റെ കരാര്‍ ഏര്‍പ്പെടുന്നത് വരെ അവള് അന്യതന്നെയാണ്. അതുകൊണ്ട് തന്നെ മറ്റേത് അന്യസ്ത്രീയോടും സ്വീകരിക്കേണ്ട നിലപാട് തന്നെയാണ് അവളോടും സ്വീകരിക്കേണ്ടത്...
പ്രവാചകന് ﷺ ഒരിക്കല്‍ പറഞ്ഞു: 'തനിക്ക് അന്യയായ ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത് തലയില്‍ ഇരുമ്പിന്റെ ആണി അടിച്ച് കയറ്റുന്നതാണ്.' ഇതുപോലെ നിഷിദ്ധമായതാണ് വിവാഹം അന്വേഷിക്കുന്ന സ്ത്രീയോടൊപ്പം ഒറ്റക്കാകുന്ന സന്ദര്‍ഭങ്ങള്‍. വിവാഹം അന്വേഷിക്കുന്ന കാലയളവില്‍ അവളുടെ രക്തബന്ധത്തിലുള്ള പ്രായപൂര്‍ത്തിയായ പുരുഷന്റെ സാന്നിദ്ധ്യത്തിലല്ലാതെ അവളോടൊപ്പമാകുന്നതും ഒരുമിച്ച് പുറത്ത് പോകുന്നതും അനുവദനീയമല്ല. ഇതിലും അന്യസ്ത്രീയോട് പാലിക്കേണ്ട നിലപാട് തന്നെയാണ് ഇസ്ലാമിന്റേത്.
ഇന്ന് വിവാഹാലോചിതര്‍ക്കിടയില്‍ തെറ്റായ പല പ്രവൃത്തികളും സംസാരങ്ങളും നമുക്ക് കാണാവുന്നതാണ്. യാതൊരു പരിധിയും നിബന്ധനയും പാലിക്കാതെ അവര്‍ പരസ്പരം ഇടപഴകുന്നു. പലപ്പോഴും ഒരാള്‍ തന്റെ ഭാര്യയോട് പെരുമാറുന്നതിന് സമാനമായ തലത്തിലേക്ക് വരെ അതെത്താറുണ്ട്. അവരുടെ വീട്ടുകാരും അവരുടെ നിലപാടിനെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ അപകടകരം. അവര്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ പലരും അവളുടെ ഉമ്മയെയോ, ചങ്ങാതിമാരെയോ, പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെയോ ആണ് കൂടെ കൂട്ടാറുള്ളത്. അതുകൊണ്ട് ഇസ്ലാം മുന്നോട്ട് വെക്കുന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള കൂടിക്കാഴ്ച്ചകളും ഒരുമിച്ചുള്ള പുറത്ത് പോക്കും ഇസ്ലാം അനുവദിക്കുന്നില്ല. അതുണ്ടാക്കുന്ന ദോഷങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.
സ്ത്രീയുടെ ആദരണീയതക്കും ശ്രേഷ്ഠതക്കും ലജ്ജക്കും അനുഗുണമല്ലാത്തതാണ് അവര്‍ ഇരുവരും ഒറ്റക്കാകുന്ന സന്ദര്‍ഭങ്ങള്‍. വിവാഹം അന്വേഷിക്കുന്ന സന്ദര്‍ഭമെന്നത് ഓരോരുത്തരും ഏറ്റവും കൂടുതല്‍ അണിഞ്ഞൊരുങ്ങാനും തന്റെ സൗന്ദര്യം പരമാവധി പ്രകടിപ്പിക്കാനും താല്പര്യം കാണിക്കുന്ന സമയമാണ്. വിവാഹാലോചന തുടരുന്നതിനായി അവര്‍ മറ്റേയാളുടെ വീഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുന്ന സന്ദര്‍ഭം കൂടിയാണത്. ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് ശേഷം എന്തെങ്കിലും കാരണത്താല്‍ വിവാഹം നടക്കാതിരുന്നാല്‍ ആളുകള്‍ക്ക് അവരില്‍ സംശയങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണത് ചെയ്യുന്നത്. ഈ സന്ദര്‍ഭത്തില്‍ തന്നെ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്നവര്‍ പോലും സമൂഹത്തിലുണ്ട്. ദാമ്പത്യത്തില്‍ സംശയങ്ങള്‍ക്കുള്ള കവാടം തുറന്ന് കൊടുക്കുകയാണ് അതിലൂടെ ചെയ്യുന്നത്. വിവാഹത്തിന് മുമ്പ് തന്നെ എന്നെ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്ത ആള് മറ്റൊരു സ്ത്രീയുമായി ഇത്തരത്തില്‍ ഇടപഴകുമെന്ന് ഭാര്യ സംശയിച്ചാല്‍ തികച്ചും ന്യായമാണത്. ഇത്തരത്തില്‍ ഒന്നിലധികം വിവാഹാലോചനകള്‍ എത്തിയിട്ടുള്ള ഒരു സ്ത്രീ എല്ലാവര്ക്കും രുചി നോക്കാവുന്ന ഭക്ഷണം പോലെയായി മാറുന്നു. സ്ത്രീക്ക് അലങ്കാരവും സംരക്ഷണവുമായ ലജ്ജയെന്ന ഗുണം ആദ്യ വിവാഹാലോചനയോടെ തന്നെ പിച്ചിചീന്തപ്പെടുന്നു.
വിവാഹം ആലോചിക്കുന്ന വേളയിലുള്ള സംസാരത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ സംസാരിച്ചു കൂടാ എന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ലൈംഗികമായ കാര്യങ്ങളെകുറിച്ച് സംസാരിക്കരുത്. അവര്‍ രണ്ട് പേരും അന്യര്‍ തന്നെയാണെന്നതാണ് അതിന് പ്രധാന കാരണം. ലൈംഗികചുവയുള്ള സംസാരം ഘട്ടംഘട്ടമായി ലൈംഗികമായ പ്രവര്‍ത്തനങ്ങളിലേക്കും വഴിമാറാനുള്ള സാധ്യത വളരെയേറെയാണ്. സംസാരത്തില്‍ ചില യുവതീ-യുവാക്കള്‍ തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങള്‍ പങ്കുവെക്കുന്നവരുണ്ട്. താന്‍ പരിചയപ്പെട്ടു തുടങ്ങുന്ന ഒരാളോട് അത്തരം കാര്യങ്ങള്‍ പറയുന്നതില്‍ ചില അപകടങ്ങളുമുണ്ട്. കുടുംബത്തില്‍ നിലനില്‍ക്കുന്ന നിസ്സാരവും പരിഹരിക്കാവുന്നതുമായ പ്രശ്നങ്ങള്‍ കേള്‍ക്കുന്ന ചിലര്‍ ആ വിവാഹത്തില്‍ നിന്ന് തന്നെ പിന്തിരിയുന്നതിന് കാരണമായേക്കാം. താന്‍ നേരിടാനിരിക്കുന്ന വലിയ പ്രശ്നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള സൂചനയായി അവരതിനെ കാണുന്നു എന്നതിനാലാണത്. അത്തരം പരാമര്‍ശങ്ങള്‍ വിവാഹത്തിന് മുമ്പും ശേഷവുമെല്ലാം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയും വളരെയേറെയാണ്. വിവാഹം ആലോചിക്കുന്നവരില്‍ നിയമവിധേയമായിട്ടോ അല്ലാതെയോ മുന്‍ബന്ധങ്ങള്‍ ഉള്ളവരുണ്ടാകാം. അത്തരം ബന്ധങ്ങളെയും അനുഭവങ്ങളെയുംകുറിച്ച് സംസാരിക്കരുത്. തികച്ചും അപ്രതീക്ഷിതമായ ഫലങ്ങളായിരിക്കും അതുണ്ടാക്കുക. സന്തുഷ്ടകരമായ ഒരു വൈവാഹിക ജീവിതമാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ വിവാഹാലോചന മുതല്‍ തന്നെ ദൈവികമായ എല്ലാ കല്പനകളും മുറുകെ പിടിക്കല്‍ അനിവാര്യമാണ്. മുന്‍കാലത്ത് നിഷിദ്ധമായതിന്റെ പേരില്‍ ഒഴിവാക്കിയ കാര്യങ്ങള്‍ വിവാഹത്തിന് ശേഷം നിങ്ങള്‍ക്ക് ആവോളം ആസ്വദിക്കാവുന്നതാണെന്ന് ഓര്‍ക്കുക.