ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 27 August 2019

വഹാബികളുടെ പടച്ചോൻ ഒരു പoനം !

*മുജാഹിദുകൾ അല്ലാഹു എന്ന് വിളിക്കുന്ന അവരുടെ പടച്ചവനെ ഒരു പോസ്റ്റുമോർട്ടം*

1- കസേരയിൽ ഇരിക്കുന്ന മുജാഹിദിന്റെ പടച്ചോന്റെ ഭാരം താങ്ങാനാവാതെ കസേര ഞെരിയുന്ന ശബ്ദവും ഉണ്ടാക്കുന്നു എന്ന് മുജാഹിദീങ്ങൾ ഖുർആനിന് തുല്യമായി കാണുന്ന ഇബ്നു തൈമിയ്യയുടെ വാക്കുകൾ
https://youtu.be/FqAvHl3hl7w

2- അല്ലാഹുവിന് അവയവങ്ങളോ ഭാഗങ്ങളോ രൂപങ്ങളോ സ്ഥലങ്ങളോ ഉണ്ടെന്ന് വിശ്വസിച്ചാൽ കാഫിറാകും എന്ന് 1952 ലെ അൽ മനാറിൽ പൂർവീകരായ മൗലവിമാർ
https://youtu.be/Hwxp1mgbf9U

3- അല്ലാഹുവിന് കൈകളടക്കം പല അവയവങ്ങളുമുണ്ടെന്ന് വിശ്വസിക്കുന്ന ആധുനിക മുജാഹിദ് പ്രസ്ഥാനം

https://youtu.be/JnuD-A5dDfs

4- അല്ലാഹു രണ്ട് സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നു

https://youtu.be/wY78rgEbMLc

5- മുജാഹിദ് സെന്ററിലെ മീറ്റിങ്ങിലൂടെ അല്ലാഹുവിന്റെ രൂപങ്ങളിൽ മാറ്റം വരുത്തി തീരുമാനങ്ങൾ പ്രസിദ്ധീകരിക്കുന്നു
https://youtu.be/h3ySgOLDFDQ

6- പഴയ കാല മൗലവിമാരുടെ വിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് അല്ലാഹുവിലുള്ള പുതിയ വിശ്വാസം കൊണ്ട് വന്ന പുരോഹിതൻ
https://youtu.be/JNySoBjIJK8

7- പിഴച്ച കക്ഷികളായ റാഫിളിയ്യാക്കളുടെ വിശ്വാസമാണ് ഇന്നത്തെ മുജാഹിദ് പ്രസ്ഥാനം ഏറ്റെടുത്തത്
https://youtu.be/7GR5N7ZLksA

8- അല്ലാഹുവിന് അവയവങ്ങളുണ്ടെന്ന് വാദിക്കുന്ന വഹാബികൾ അല്ലാഹുവിനെ പരിഹസിക്കുന്നു
https://youtu.be/_nhbhSh5Y3k

10- പല സ്ഥലങ്ങളിലേക്കും നീങ്ങുകയും കയറുകയും ഇറങ്ങുകയും ചെയ്യുന്നവനായ മുശ്രിക്കുകളുടെ പടച്ചോനും മുജാഹിദുകളുടെ അല്ലാഹുവും

https://youtu.be/UnGs04LMFfk

11- അല്ലാഹുവിന് ശരീരമുണ്ടെന്ന് വിശ്വസിക്കുന്ന മുജാഹിദുകളും ഇസ്ലാമും തമ്മിൽ എന്താണ് ബന്ധം..?
https://youtu.be/nVW1qd1wsMA

12- അവസാനം ഊരയിൽ എത്തി നിൽക്കുന്ന അല്ലാഹുവിന്റെ അവയവങ്ങൾ
https://youtu.be/-II46FCxshE

Sunday, 4 August 2019

എസ്എസ്എഫ് വിളിക്കുന്നു, നെഞ്ചുറപ്പുള്ളവരെ...!


#എസ്_എസ്_എഫ്_വിളിക്കുന്നു_നെഞ്ചുറപ്പുള്ളവരെ...!

''ഏപ്രില്‍ 29 -SSF സ്ഥാപക ദിനം''
=========================

 ''എസ് എസ് എഫ് '' എന്ന മൂന്നക്ഷരം ദേശീയാടിസ്ഥാനത്തിൽ ഞാനാദ്യം പരിചയപ്പെടുന്നത് ,ഉത്തരേന്ത്യയിലെ കേരളാ ടച്ചുള്ള ഒരു നെയിംബോർഡിൽ നിന്നാണ്.മലയാളിയുടെ ടച്ച് കോർത്തിണക്കാൻ, കേരളത്തിൽ കോടികളുടെ ആസ്ഥിയുമായി സമ്പന്നതയുടെ പട്ടുമെത്തയിൽ അടയിരിക്കുന്ന   പല സംഘടകളും മനസിലേക്കോടി എത്തി... വൃത്തിഹീനമായ താമസ സ്ഥലങ്ങളിൽ ഒരു നേരത്തെ അന്നത്തിനായി കൈ നീട്ടുന്ന കുരുന്നുകളുടെ കൈ പിടിച്ച് നടന്ന്, അവർക്കന്നവും വിദ്യാഭ്യാസവും കൊടുക്കുന്നൊരു വിദ്യാർത്ഥി സംഘടനയുടെ പിന്നാമ്പുറങ്ങൾ കൈ കോർക്കുന്നത് കാന്തപുരമെന്ന നാലക്ഷരത്തിലാണെന്നറിഞ്ഞപ്പോൾ, ഒരു  മലയാളി ആയതിന്റെ പേരിൽ വല്ലാത്ത അഭിമാനം തോന്നി...

                വായിൽ നിന്ന് പുറത്തു വന്ന മുദ്രാവാക്യത്തിന്റെ രീതി മാറിയതിന്റെ പേരിൽ ,അടുത്തിരുന്ന സഹപാഠിയെ, ഇരിക്കുന്ന ബെഞ്ചിന്റെ കാലൂരി തലക്കടിച്ചിട്ട്- പുറത്തേക്ക് നിർഗളിക്കുന്ന രക്തത്തുള്ളികളിൽ വിരൽ മുക്കി- സ്വന്തം പ്രസ്ഥാനത്തിന്റെ പേരെഴുതി കലാലയ ക്യാമ്പസുകളലങ്കരിക്കുന്ന വിദ്യാർത്ഥിക്കൂട്ടത്തിലവരെ എണ്ണാൻ എനിക്ക് കഴിഞ്ഞില്ല. ഞാനറിഞ്ഞിടത്തോളം - കേവലമൊരു മുരിക്കിൻ പെട്ടിയിൽ നിന്ന് പടർന്ന് പന്തലിച്ച ആ പ്രസ്ഥാനം ധാർമ്മിക  രംഗത്ത് സജീവ സാന്നിധ്യമാണിന്ന്... ഇന്ത്യയുടെ അഷ്ടദിക്കുകൾക്കും സുപരിചിതമാണാ നാമം... മനസാക്ഷി മരവിക്കാത്ത മനുഷ്യ മനസുകളാൽ സഹജീവികളുടെ  നോവും നൊമ്പരവും നേരിട്ടറിഞ്ഞ് കർമ്മ രംഗത്ത് ഇതിഹാസം രചിക്കുകയാണാ നാമം... വിദേശ രാജ്യങ്ങളിൽ വരെ മുഴങ്ങുന്നുണ്ടാ ധാർമിക ശബ്ദം... മർമ്മമറിഞ്ഞ കർമമായി, കരുത്തുറ്റ കാഴ്ചപ്പാടുകളായി, തളരാത്ത വിശ്വാസമായി, തകരാത്ത സമർപ്പണമായി, വിറക്കാത്ത വൈവിധ്യമായി, അടങ്ങാത്ത ആവേശമായി... അവരുടെ ദാഇകൾ ,പ്രകൃതി ദുരന്തത്തിന്റെ്യും മനുഷ്യർ മനുഷ്യർക്ക് നേരെ നടത്തുന്ന മഹാ  ദുരന്തത്തി്ന്റെയും  ഇരകളുടെ കണ്ണീ്രൊപ്പുന്നതിൽ മത്സരിക്കുന്നതു കാണുമ്പോൾ വല്ലാത്തൊരാത്മ നിർവൃതി... അവരുടെ മുന്നിൽ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ല.

            മൂക്കള'' ഒലിപ്പിച്ച് ,നിറയെ അഴുക്കുമായി ഉത്തരേന്ത്യയിലെ ഗില്ലികളിൽ നിന്നോടി എത്തുന്ന ,നിഷ്കളങ്ക ബാല്യങ്ങളുടെ കരളലിയിക്കുന്ന ചിത്രവും ,ആ കൈ പിടിച്ചവരെ ഒപ്പം നടത്തുന്ന ,ആത്മവിശ്വാസവും സഹായവും സേവനവും നൽകുന്ന എസ് എസ് എഫിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും  മാസ് എൻട്രിയും - ''പാവങ്ങളുടെ നേരെ പുഞ്ചിരിക്കാനും അവർക്ക് വേണ്ടത് ചെയ്യാനും'' ഈ പാവം ഫാതിമക്ക്  ഒരു പാട് പ്രചോദനമായിട്ടുണ്ട്. ഞാൻ വായിച്ചിടത്തോളം---ആരിഫ് മുസമ്മിലും ഹബീബ് നൂറാനിയും ഉസ്താദ് വെള്ളിലയും ഓ ഖാലിദുമൊക്കെ കർമ്മ രംഗത്തെ എസ് എസ് എഫിന്റെ പടക്കുതിരകളായിരുന്നു. ''ഓർമയിലെ ഓ ഖാലിദ് '' ഞാൻ വായിച്ചു തീർത്തപ്പോൾ എത്ര പ്രാവശ്യം കണ്ണു നിറഞ്ഞിട്ടുണ്ടെന്നതിന് കണക്കില്ല.സംഘടനയെ സ്നേഹിക്കുന്ന ,നൻമയുടെ പ്രചാരകനാകാനാഗ്രഹിക്കുന്ന ഓരോ വ്യക്തിയുമാ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. മരണപ്പെട്ട പ്രിയ നേതാക്കളുടെ തേനൂറുന്ന ഓർമ്മകൾ നെഞ്ചോട് ചേർത്ത് പിടിച്ച് ആർജവത്തോടെ നയിക്കാൻ ,പോരാട്ട വീഥികളിലെ ഇതിഹാസ താരകങ്ങൾ- ഡോക്ടർ ശൗക്കത്ത് ബുഖാരിയും ഡോക്ടർ ഫാറൂഖ് നഈമിയുമുൾപ്പെടെയുള്ള നേതാക്കൾ അരയും തലയും മുറുക്കി ,മാതൃകാ ജീവിതവുമായി, ഉറങ്ങുന്ന കണ്ണുകൾക്ക് ഉറങ്ങാത്ത  കാവലുമായി  മുന്നിലുണ്ടെന്നത് ഏറെ അഭിമാനകരമാണ്.

            എസ് എസ് എഫിന്റെ പ്രിയപ്പെട്ട ഇക്കാക്കമാരേ... ഖാലിദിക്കാക്കയെപ്പോലുള്ള നേതാക്കളൊക്കെ  ഈ ഭൂമി ലോകത്ത് നിന്ന് വിട പറഞ്ഞത്- പ്രവർത്തനം അവസാനിച്ചതുകൊണ്ടല്ല, അല്ലാഹു കൊടുത്ത അനുഗ്രഹീത ആയുസ് അവസാനിച്ചതുകൊണ്ടു മാത്രമാണ്. നിങ്ങളുടെയൊക്കെ മുഖം കണ്ടു കൊണ്ടും നിങ്ങളിൽ പ്രതീക്ഷയർപ്പിച്ചതു കൊണ്ടാവർ യാത്രയായത്.ആത്മീയ ലോകത്തിന്റെ ഏതോ കോണിലിരുന്നവർ നിങ്ങളെ വീക്ഷിക്കുന്നുണ്ടാകും. കാശ്മീരിലും ഗുജറാത്തിലും ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴവെള്ളപ്പാച്ചിലിൽ മുങ്ങിപ്പൊങ്ങുന്ന അസമിലുമെല്ലാം നിങ്ങൾ നടത്തിയ/ നടത്തുന്ന ധാർമികമായ ഇടപെടലുകൾ കണ്ട് അവരുടെ ആത്മാക്കൾ സന്തോഷിക്കുന്നുണ്ടാകും. കരഞ്ഞു തളർന്ന ,തണുത്തു വിറച്ച അസമിലെ കുട്ടികളെ നെഞ്ചോട് ചേർത്തു പിടിച്ച് നിങ്ങൾ കാട്ടുന്ന സ്നേഹ പ്രകടനങ്ങൾ ,അമ്മിഞ്ഞപ്പാലു നുകരുന്ന കുരുന്നുകളുൾപ്പെടെയുള്ളവരുടെ വിശപ്പകറ്റാനും അവരെ ഒരു കരക്കെത്തിക്കാനും നിങ്ങൾ കാണിക്കുന്ന ആവേശങ്ങൾ... ലോകം പകച്ച് നിന്ന ഈ കൊറോണക്കാലത്തും മാതൃസംഘടനകളുടെ തോളിലേറി ''സാന്ത്വന''ലേബലിൽ നിങ്ങൾ നടത്തിയ പോരാട്ടങ്ങൾ... പുണ്യകർമങ്ങളായവരുടെ സന്നിധിയിലെത്താതിരിക്കില്ല. അവരാണല്ലോ ഈ വഴിത്താരയിലെ നിങ്ങളുടെ മഹനീയ മാതൃകകൾ ... അവർ ബാക്കി വച്ച വഴിത്താരകൾ നിങ്ങൾ പൂർവ്വോപരി ധന്യമാക്കണം...

 ... നിങ്ങൾ തളരരുത്... തകരരുത്... ഒരു ആരിഫ് മുസമ്മിൽ വെള്ളുവനാട് പോയെങ്കിൽ-ഒരു ഹബീബ് നൂറാനി പോയെങ്കിൽ ,ഓ ഖാലിദ് പോയെങ്കിൽ ,ഉസ്താദ് വെള്ളില പോയെങ്കിൽ

...ഉത്തരേന്ത്യൻ കർമ്മ മണ്ഡലങ്ങളിലെ - ഗൾഫിന്റെ തീ പാറുന്ന മരുഭൂമികളിലെ - കേരളമാകുന്ന പച്ചത്തുരുത്തിലെ ...ഇന്നും മായാത്ത അവരുടെ പുഞ്ചിരികളിൽ നിന്നൂർജവും ആവേശവും ആർജവവുമുൾക്കൊണ്ട് ആയിരക്കണക്കിന് ആരിഫുമാരും ഹബീബ് നൂറാനിമാരും ഓ ഖാലിദുമാരും വെള്ളിലമാരും  നിങ്ങളിൽ നിന്ന്  പിറവിയെടുക്കട്ടെ... എസ് എസ് എഫിന്റെ ത്രിവർണ ധർമ ധ്വജം ധാർമ്മികതയുടെ ഒരായിരം മൂല്യങ്ങളുയർത്തി വാനിലിനിയും പാറിപ്പറക്കണം. സമുദായ രാഷ്ട്രീയത്തെ കൂട്ടിരുത്തി-വഹാബികൾ പാലപ്പറ്റ പള്ളി പിടിച്ചടക്കിയപ്പോൾ കർമ രംഗത്ത് സമരത്തിന്റെ  മാന്യ മാതൃകകളുമായി തിരികെ പിടിച്ചത് നിങ്ങളായിരുന്നു.കലാപ കലുശിതമായ കലാലയ ക്യാമ്പസുകളിൽ രാഷ്ടീയ ബേസില്ലാതെ കാലുറപ്പിച്ച് - ''നെഞ്ചുറപ്പുണ്ടോ നേരിൻ പക്ഷത്തണി ചേരാനെ''ന്ന് ചോദിച്ച് വൈജ്ഞാഞാനികതയുടെ പോർക്കളം തീർത്തതും നിങ്ങളായിരുന്നു. സമര രംഗത്ത് ഇതിഹാസങ്ങൾ രചിക്കുമ്പോളും പോലീസ് അകമ്പടി ഇല്ലാത്തത് നിങ്ങൾക്ക് മാത്രമായിരുന്നു. മയക്കുമരുന്നിനടിമപ്പെട്ട സഹപാഠിയുടെ തോളത്ത് കയ്യിട്ട് സ്നേഹത്തിന്റെ മാസ്മരികതയിലവനെ ചേർത്തു നിർത്തി - മയക്കുമരുന്നിനെതിരെ പോരാടുന്ന സ്വന്തം സംഘടനയിലവനെച്ചേർത്ത് മാതാപിതാക്കൾക്ക് തിരികെ നൽകിയത് നിങ്ങളായിരുന്നു. ഞാൻ കരുതിയിരുന്നത് നിങ്ങളുടെ കൂട്ടത്തിൽ ആളുകളില്ലെന്നാണ്. രാഷ്ടീയ പിന്തുണയില്ലാതെ ,പ്രവർത്തന ഫണ്ടില്ലാതെ ആർക്ക് പ്രവർത്തിക്കാനാകും ഇത്ര സംഭവ ബഹുലമായി... ആരുണ്ടാകും കൂടെ.. പക്ഷേ, നിങ്ങളുടെ നാല്പതാം വാർഷിക ചരിത്ര മാർച്ച്  എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. ഈയുള്ളവളുടെ കലാലയ ജീവിതത്തിനിടയിലെ മറക്കാനാകാത്ത ദൃശ്യങ്ങളായിരുന്നു അത്.കോളേജിൽ നിന്ന് സ്റ്റഡീ റ്റൂറിനെത്തിയ കൃത്യ ദിവസമായിരുന്നു- നിങ്ങളുടെ ആ  മഹാ സംഗമം... [അതിന്റെ ചില ദൃശ്യങ്ങൾ ഈ ലിങ്കിലുണ്ട്.https://youtu.be/Wc4djoVB-ZM]
ഇതിനെല്ലാം കാരണക്കാരായി-നിങ്ങളിൽ നിന്ന് മുന്നേ പറന്നവരുടെ പര ലോക ജീവിതം അല്ലാഹു  സന്തോഷത്താൽ‍ നിറക്കട്ടെ...

ലോകം കണ്ട ഏറ്റവും വലിയ ധാർമ്മിക വിദ്ധ്യാർത്ഥി വിപ്ളവ പ്രസ്ഥാനമാണ് എസ് എസ് എഫ് എന്ന് ആരോ പറഞ്ഞത് കേട്ടപ്പോൾ എന്റെ നെറ്റിയും ചുളിഞ്ഞിരുന്നു.പക്ഷേ ഇന്ത്യയുടെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ ചുറ്റിത്തിരിയുന്ന ആ വിദ്ധ്യാർത്ഥി സംഘടനയുടെ ടാർജറ്റിൽ മുന്തിയ പങ്കും എട്ടും പൊട്ടും തിരിയാത്ത പട്ടിണിക്കോലങ്ങളുടെ കഴുത്തിൽ ഉന്നത വിദ്യയുടെ കിരീടമണിയിക്കലാണെന്ന് വർത്തമാന സാഹചര്യങ്ങളിൽ വായിച്ചറിഞ്ഞപ്പോൾ- സത്യം പറയാല്ലോ-എന്റെ കണ്ണുകളറിയാതെ നിറഞ്ഞു പോയി.എനിക്കുമുണ്ടായിരുന്നു  ബാല്യം... സുഖ ശീതളിമയിൽ മുങ്ങിയ ഇന്നലേകൾ... എസ് എസ് എഫിന്റെ ഏടുകൾ മറിച്ചപ്പോൾ- അനാഥ ബാല്യങ്ങളുടെ മുറിവുണക്കാനും  അവരുടെയിടയിൽ  വൈജ്ഞാനികതയുടെ ദീപശിഖ പരത്താനുമെവിടെ നിന്നോ ആവേശം കിട്ടിയ വല്ലാത്തൊരു പ്രതീതി...!

                      ധരിക്കാൻ നല്ലൊരു വസ്ത്രം പോലുമില്ലാത്ത പാവപ്പെട്ട കുഞ്ഞുങ്ങളെ, ,വൈജ്ഞാനിക വിപ്ളവത്തിന് തിരികൊളുത്താൻ-ഉന്നത വിദ്യയുടെ വിളക്കത്തിരുത്താൻ കൈ പിടിച്ച് കൂടെക്കൂട്ടുന്ന ആ സംഘടനയുടെ ദേശീയ അമരക്കാരൻ ഉസ്താദ് ,ഡോക്ടർ ഷൗക്കത്ത് നഈമിയുടെ   കർമ്മ പഥത്തിൽ നിന്നൊരു കൊച്ചു ദൃശ്യം കണ്ടപ്പോൾ വല്ലാത്ത ആവേശം തോന്നി. ആ കുരുന്നു നയനങ്ങളിൽ ഒത്തിരി പ്രതീക്ഷകളും കൊച്ചു കൊച്ചു സ്വപ്നങ്ങളുമുണ്ട്.അവ വിദ്യയുടെ വെള്ളമൊഴിച്ച് വളർത്തി എടുക്കാനാ കരങ്ങൾക്ക് നാഥൻ ശക്തി കൊടുക്കട്ടെ...ആ കരങ്ങൾ ഒറ്റക്കല്ല-ലക്ഷക്കണക്കിന് ധാർമ്മിക വിദ്ധ്യാർത്ഥികളുടെ മനസ്സറിഞ്ഞ  പിന്തുണയുണ്ടെന്നറിയുമ്പോൾ-ആ പ്രസ്ഥാനത്തിന് വിത്തെറിയപ്പെട്ടത് കൊച്ചു കേരളത്തിൽ നിന്നാണെന്നറിയുമ്പോൾ... ഇന്ത്യയുടെ ഒട്ടുമിക്ക സ്റ്റേറ്റുകളിലും ,വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുഗ്രാമങ്ങളിലും  വിദേശത്തും അവരുടെ സജീവ സാന്നിദ്ധ്യമുണ്ടെന്നറിയുമ്പോൾ...ഒരു മലയാളിയായതിൽ എനിക്ക് വല്ലാത്ത അഭിമാനം തോന്നുന്നു.

                       ഇല്ല... നിങ്ങളെ നിർത്തി ഞാൻ സമയം കളയുന്നില്ല... നിങ്ങളെക്കാത്ത് രാജ്യത്തിന്റെ മുക്ക് മൂലകളിൽ ആയിരക്കണക്കിനനാഥ ബാല്യങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.. വേഗം മുന്നേറൂ... ഒട്ടും വൈകരുത്... ഇനിയുമൊരുപാട് നല്ല നല്ല ലക്ഷ്യങ്ങൾ നിങ്ങളുടെ നേതാക്കളുടെ മനസിലുണ്ട്... വാന ലോകത്ത് നിന്ന് ലക്ഷക്കണക്കിന്, ,അനുഗ്രഹീത മാലാഖമാരുടെ തണൽ നിങ്ങൾക്കുണ്ട്...

       ഇനിയുമെത്രയോ മുന്നേറാനുണ്ട്... ജീവിതത്തിന്റെ പച്ചത്തുരുത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യക്കോലങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് നിങ്ങളെയാണ്. പതറരുത്... ചിതറരുത്... പിടയരുത്... മടിക്കണ്ട... സ്വർഗം നിങ്ങളെ മാടി വിളിക്കുന്നുണ്ട്... നിങ്ങളെപ്പോലുള്ള യുവത്വങ്ങൾക്ക് അർശിന്റെ തണലുണ്ടെന്ന് പഠിപ്പിച്ചത്- ജീവിതത്തിലൊരിക്കലും കളവ് പറയാത്ത തിരുനബി[സ]തങ്ങളാണ്. മറക്കരുത്- നാളേയുടെ ശോഭന ഭാവി നിങ്ങളുടെ കരങ്ങളിലാണ്. മറികടക്കുന്ന ലക്ഷ്യങ്ങൾ കാണുമ്പോൾ , കലാലയ ക്യാമ്പസുകളിൽ പിച്ചവെക്കുന്നൊരു വിദ്യാർത്ഥിക്കൂട്ടായ്മയാണ് നിങ്ങളെന്നു വിശ്വസിക്കാൻ ഇപ്പോളുമെനിക്കാകുന്നില്ല. ദുആകളിൽ ഇടം തരുമെന്ന പ്രതീക്ഷയോടെ...ഒത്തിരി ഇഷ്ടത്തോടെ... ധാർമിക വിപ്ളവാഭിവാദ്യങ്ങളോടെ ... കുഞ്ഞനുജത്തി...

                    ഫാതിമാ_റഷീദ്...[FB പോസ്റ്റ്]

Thursday, 1 August 2019

സകരിയ്യ സ്വലാഹി പറഞ്ഞ ചില സത്യങ്ങൾ !


🔳🔳🔳
*സകരിയ്യ സ്വലാഹി*
*പറഞ്ഞ് വെച്ച*
*ചില യാഥാർത്ഥ്യങ്ങൾ*
1⃣👇
മുജാഹിദ് നവോഥാനം:
മുസ്ലിംകളെ ശിർക്കൻ
കേന്ദ്രങ്ങളിലെത്തിച്ചു.
🔸🔸🔸🔸🔘🔸🔸🔸🔸

മനുഷ്യനുണ്ടാകുന്ന പ്രയാസങ്ങൾക്ക് ഭൗതികവും ആത്മീയവുമായ പരിഹാരം ഇസ്‌ലാമിൽ തന്നെയുണ്ട്.
ഇത്‌ രണ്ടും സുന്നികൾ സ്വീകരിച്ചുപോരുന്നുമുണ്ട്.

എന്നാൽ മൗലവിമാർ ഭൗതിക പരിഹാരം മാത്രം അംഗീകരിക്കുകയും ആത്മീയ പരിഹാരം ശിർക്കാണെന്നു വാദിക്കുകയും ചെയ്തു.പാവം മുജാഹിദുകൾ എന്ത് ചെയ്യും.ഭൗതിക സംവിധാനങ്ങൾ കൈ മലർത്തുമ്പോൾ പോലും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഒരിടമില്ല. ഉള്ളതൊക്കെ ശിർക്കും!!
അവസാനം അവർ ചെന്നുപെട്ടതാവട്ടെ ശിർക്കൻ കേന്ദ്രങ്ങളിലും.
ഈ യാഥാർഥ്യം തുറന്ന് പറയുകയാണ് സകരിയ സ്വലാഹി.

"ഒരു മുജാഹിദ് പ്രവർത്തകന് ജിന്ന് ബാധയോ സിഹ്ർ ബാധയോ ഉണ്ടായാൽ എന്ത്ചെയ്യണം?.അതിനുള്ള ശറഇയ്യായ റുഖ് യ (മന്ത്രം)എപ്രകാരമാണെന്നു നാം ഇതുവരെയും ജനങ്ങൾക്ക് പറഞ്ഞുകൊടുത്തിട്ടില്ല.....
ഭൗതിക ചികിത്സകൾക്കൊപ്പം തന്നെ റസൂൽ(സ)പഠിപ്പിച്ച പ്രാർത്ഥനകളും മന്ത്രങ്ങളും വിശ്വാസികൾ പതിവാക്കേണ്ടതുണ്ട്.എന്നാൽ രോഗ കാരണം പിടികിട്ടാതെയും ഫലപ്രദമായ ചികിത്സ നിർദേശിക്കാൻ കഴിയാതെയും വൈദ്യശാസ്ത്രം കൈ മലർത്തുന്ന ഘട്ടത്തിൽ പോലും സുന്നതിൽ സ്ഥിരപ്പെട്ടതും ലോകത്തുടനീലമുള്ള സലഫികൾ അംഗീകരിക്കുന്നതുമായ ഈ ചികിത്സ റൂഖ്‌യ ശറഇയ്യ(ശറഇൽ അനുവദിച്ച മന്ത്രങ്ങൾ കൊണ്ടുള്ള ചികിത്സ)ക്ക് അനുവദിക്കാത്ത അവസ്ഥയാണ് ഇന്ന് നമുക്കിടയിൽ നില നിൽക്കുന്നത്.ഈ ചികിത്സ നമ്മുടെ പ്രവർത്തകരെ നാം വേണ്ടതുപോലെ പഠിപ്പിക്കാത്തതിനാൽ നമ്മുടെ ആളുകൾ തന്നെ മനസ്സുമുട്ടി വിഷമിക്കുമ്പോൾ പരപ്രേരണക്ക് വഴങ്ങി അവസാനം ശിർക്കൻ കേന്ദ്രങ്ങളിലേക്ക് പോകുന്ന അവസ്ഥവരെ കാര്യങ്ങൾ എതിനിൽക്കുകയാണ്!! ഈ അധ:പതനത്തിന് ഒരു പരിധിവരെ ഉത്തരവാദികൾ നാം തന്നെയാണ്.എന്ത് കൊണ്ടെന്നാൽ ശറഇയ്യായി അനുവാദമുള്ള ഒരു കാര്യത്തെ ഇടക്കാലത്ത് ചിലർ വിഷയങ്ങൾ പഠിക്കാതെ 'ഖുറാഫാത്'എന്ന് മൊത്തത്തിൽ മുദ്ര കുത്തി മാറ്റി വെച്ചത് കൊണ്ടാണ് ഈ ദുരവസ്ഥയിലേക്ക് നമ്മുടെ കുടുംബങ്ങളിൽ ചിലർ പോലും അറിഞ്ഞോ അറിയാതെയോ എത്തിപ്പെട്ടത്. ഒരാളെ ശിർക്കിലേക്ക് നയിക്കാൻ രോഗ സന്ദർഭത്തെ പിശാച് സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് എന്ന കാര്യം നാം മറന്ന് പോകരുത്."


       ജിന്ന്, സിഹ്ർ,കണ്ണേറ്
       റൂഖ്‌യ ശറഇയ്യ
       പ്രമാണങ്ങളുടെ 
       വെളിച്ചത്തിൽ.
       പേജ്.33,34

✍🏻aboohabeeb payyoli
🔲🔲🔲🔲🔲🔲🔲🔲

സകരിയ്യ സ്വലാഹി
പറഞ്ഞ് വെച്ച
യാഥാർത്ഥ്യങ്ങൾ.
2⃣
*ജിന്ന് ബാധ ചികിത്സ;*
*അബ്ദുറഹ്മാൻ സലഫിയുടെ*
*നാവടക്കിയ സ്വലാഹി*

കെ.എൻ.എം സംസ്ഥാന സാരഥി
അബ്ദുറഹ്മാൻ സലഫിയുടെ വെല്ലുവിളി
ഏറ്റെടുത്ത് കൊണ്ട് സ്വലാഹി എഴുതുന്നു:

"ബാധ ഒഴിവാക്കാനുള്ള 'റുക് യ'(മന്ത്രം)
നബി(സ)ക്ക് മാത്രമേ പാടുള്ളൂ എന്നും
അത് നബി (സ) യുടെ
മുഅ ജിസത്തുമാണ് എന്നതാണല്ലോ
അബ്ദു റഹ് മാൻ സലഫിയുടെ വാദം.
 ഈ വിഷയത്തിൽ അദ്ദേഹം പല സ്ഥലങ്ങളിലും
 വെല്ലുവിളികൾ നടത്തുന്നുണ്ട്. ഏതെങ്കിലും ഒരു
 സ്വഹാബി റുക് 'യ( മന്ത്രം) നടത്തി പിശാചിനെ
 പുറത്താക്കിയ സംഭവം ആർക്കെങ്കിലും
കാണിച്ചു തരാൻ പറ്റുമോ?.ഖിയാമത് നാൾ വരെ
 അതിനൊരാൾക്കും കഴിയില്ല;ആരെങ്കിലും
കാണിച്ചു തന്നാൽ എന്റെ പൊതുജീവിതം
ഞാൻ അവസാനിപ്പിക്കും.

ഞങ്ങൾ ആ വെല്ലുവിളി ഏറ്റെടുക്കുന്നു.
സ്വഹാബി പിശാചിനെ പുറത്താക്കിയ സംഭവം
ഇതാ കേട്ടോളൂ.!
ഇമാം അബൂദാവൂദ് (റ) ഉദ്ദരിക്കുന്നു.

ഖാരിജത് അസ്വൽത് അത്തമീമി(റ) തന്റെ
പിതൃവ്യനിൽ നിന്ന് ഉദ്ദരിക്കുന്നു :
അദ്ദേഹം പറഞ്ഞു. ഞങ്ങൾ നബി(സ) യുടെ
 അടുക്കൽ നിന്ന് മടങ്ങിപ്പോരുമ്പോൾ
ഒരു ഗോത്രക്കാരുടെ അടുക്കലെത്തി.
അപ്പോൾ അവർ പറഞ്ഞു: നിങ്ങളുടെ അടുക്കൽ
വല്ല മരുന്നോ മന്ത്രമോ ഉണ്ടോ? എന്തെന്നാൽ
ഞങ്ങളുടെ അടുക്കൽ ബാധയേറ്റ ചങ്ങലയിൽ
ബന്ധിക്കപ്പെട്ട ഒരു വ്യക്തിയുണ്ട്.
ഞങ്ങൾ (സ്വഹാബികൾ) പറഞ്ഞു: ഉണ്ട്.
അപ്പോൾ അവർ ചങ്ങലക്കിട്ട ആ ഭ്രാന്തനെ
കൊണ്ട് വന്നു.
അദ്ദേഹം ( ഖാരിജ യുടെ പിതൃവ്യൻ) പറയുന്നു: ഞാൻ
ആരോഗിയുടെ മേൽ മൂന്ന് ദിവസം രാവിലെയും
വൈകുന്നേരവും ഫാത്തിഹ ഓതി മന്ത്രിച്ചു.ഓരോ തവണ ഫാത്തിഹ ഓതിത്തീരുമ്പോഴും ഞാൻ എന്റെ ഉമിനീർ ഒരുമിച്ച് കൂട്ടുകയും പിന്നെ അൽപം തുപ്പൽ തെറിപ്പിച്ച് കൊണ്ട് രോഗിയെ അൽപം നനവോടെ ഊതുകയും ചെയ്യും. അങ്ങനെ അയാൾ ഊരാക്കുടുക്കിൽ നിന്നും മോചനം നേടിയ പോലെയായി. അഥവാ രോഗം സുഖപ്പെട്ടു.......(അബൂദാവൂദ്. 3901).
ഇതിൽ നിന്നും നബി (സ) അല്ലാത്തവർക്കും ബാധ തിരിച്ചറിയാനും തദടിസ്ഥാനത്തിൽ ചികിത്സിക്കാനും സാധ്യമാണെന്നും ചികിത്സിച്ചാൽ ബാധ ഒഴിവാകുമെന്നും അത് ശറഇൽ അംഗീകൃതമാണെന്നും വ്യക്തമായി.

സലഫീ, ഇനി താങ്കൾ വാക്ക് പാലിക്കുക !
എത്രയും പെട്ടെന്ന് പൊതുജീവിതം അവസാനിപ്പിച്ച് തന്നെയും സംഘടനയെയും രക്ഷപ്പെടുത്തുക !
 ആദർശത്തോടും വാക്കിനോടും കൂറുണ്ടെങ്കിൽ
 അതല്ലേ ചെയ്യേണ്ടത്. "

    *ഡോ: കെ.കെ സകരിയ്യ സ്വലാഹി*
ജിന്ന്, സിഹ്റ്, കണ്ണേറ്, റുക് യ ശറഇയ്യ
പ്രമാണങ്ങളുടെ വെളിച്ചത്തിൽ.
        (പേജ്:  185)

*✍Aboohabeeb payyoIi*
➖➖▪➖➖▪➖➖▪➖➖

⚫🔘⚫
സകരിയ്യ സ്വലാഹി
പറഞ്ഞ് വെച്ച
ചില യാഥാർത്ഥ്യങ്ങൾ.
3⃣👇
*പിശാച്*
*ശാരീരികമായി*
*ഉപദ്രവിക്കും,*
*രോഗങ്ങളുണ്ടാക്കും.*
▪➖▪➖▪➖➖▪➖▪

പിശാച് ന് മനുഷ്യരിൽ വസ് വാസ്
ഉണ്ടാക്കുക മാത്രമേ നടക്കൂ,
ശാരീരിക ഉപദ്രവങ്ങളുണ്ടാക്കൽ
പിശാചിനു സാധ്യമല്ല.
ഇതാണ് മുജാഹിദ് വിശ്വാസം.

സ്വലാഹി ഇതിനെയും
പൊളിച്ചെഴുതി,
ഇത് മുഅതസലിയാക്കളെ പോലുള്ള
പിഴച്ച കക്ഷികളുടെ വാദമാണെന്നാണ്
സ്വലാഹിയുടെ ഗവേഷണം.
ഉസ്താദായ സലാം സുല്ലമിയെ തിരുത്താൻ
അദ്ദേഹം നന്നായി ശ്രമിക്കുകയും സുല്ലമിയുടെ പ്രമാണങ്ങളുടെ നിജസ്ഥിതി തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്.

സ്വലാഹി എഴുതുന്നു:
"മനുഷ്യ മനസ്സുകളിൽ ദുർബോധനം നടത്തി വഴിതെറ്റിക്കുവാനല്ലാതെ ശാരീരികമായ ഉപദ്രവങ്ങളോ രോഗങ്ങളോ വരുത്താൻ പിശാചിന് കഴിയില്ലെന്നാണ് പലരുടെയും ഉറച്ച ധാരണ. മനുഷ്യനെ നരകത്തിലെത്തിക്കുന്ന പിശാചിന്റെ ദുർബോധനമാണ് വിശ്വാസികൾക്ക് ഏറ്റവും വലിയ ഉപദ്രവം എന്നതിൽ ആർക്കും സംശയമില്ല.എന്നാൽ അതിനേക്കാൾ താഴെയുള്ള ശാരീരിക ഉപദ്രവങ്ങളും ചിലപ്പോഴൊക്കെ ശൈത്വാനിൽ നിന്ന് മനുഷ്യന് അനുഭവപ്പെട്ടേക്കാം എന്നാണ് വിശുദ്ധ ഖുർആനും തിരുസുന്നത്തും നൽകുന്ന വെളിച്ചം. അതാണ് അഹ് ലുസ്സുന്നത്തിന്റെ വീക്ഷണം.

 വസ് വാസ് മാത്രമാണ് പിശാചിന്റെ ഉപദ്രവമെന്നത് പിഴച്ച കക്ഷികളുടെ പുത്തൻ വാദമത്രെ. സ്വഹീഹായ ധാരാളം ഹദീസുകളെ തള്ളുകയൊ ദുർവ്യാഖ്യാനിക്കുകയോ ചെയ്ത് കൊണ്ടല്ലാതെ ഈ വാദം സ്ഥാപിക്കാൻ ഇക്കൂട്ടർക്ക് കഴിയില്ല.
നബി(സ) പറഞ്ഞു: "ജനന സമയത്തുള്ള കുട്ടിയുടെ കരച്ചിൽ പിശാചിൽ നിന്നുള്ള ഒരു കുത്താണ്.''
ബുഖാരിയും മുസ്ലിമും സംയുക്തമായി രിവായത്ത് ചെയ്ത ഈ ഹദീസ് നവജാത ശിശുവിന് പിശാചിന്റെ ഭൗതികമായ ഉപദ്രവം തന്നെയുണ്ടാകുമെന്ന് വ്യക്തമായി തെളിയിക്കുന്നുണ്ട്.ഇത് വസ് വാസിനപ്പുറമുള്ള ഉപദ്രവമാണെന്ന് പറയേണ്ടതില്ല. ഇതുകൊണ്ടാണ് മടവൂർ വിഭാഗം നേതാവായ അബ്ദുസ്സലാം സുല്ലമി മുത്തഫഖുൻ അലൈഹി ആയ ഈ ഹദീസിനെ ബുദ്ധിക്കും ശാസ്ത്രത്തിനുമെതിരാണെന്നും കൃസ്ത്യാനികളുടെ ദൈവപുത്രവാദത്തിനനുകൂലമാണെന്നുമൊക്കെ ജൽപ്പിച്ചു കൊണ്ട് തള്ളിക്കളഞ്ഞത്. മുഅതസലീ നേതാക്കളായ ക്വാളി അബ്ദുൽ ജബ്ബാറിന്റേയും തഫ്സീർ കശ്ശാഫിന്റെ കർത്താവായ സമഖ്ശരിയെയുമാണ് സുല്ലമി ഈ ഹദീസിനെ തള്ളാൻ കൂട്ടുപിടിച്ചിട്ടുള്ളത് ! "

*സകരിയ്യ സ്വലാഹി*
ജിന്ന് , സിഹ്റ്, കണ്ണേറ്
റുഖ് യ പ്രമാണങ്ങളുടെ
വെളിച്ചത്തിൽ.
പേജ്: 46,47.

*✍Aboobabeeb Payyoli*

🔵🔘🔵
സകരിയ്യ സ്വലാഹി
പറഞ്ഞ് വെച്ച
യാഥാർത്ഥ്യങ്ങൾ.
4⃣
*മന്ത്രം ചികിത്സ തന്നെ.*

മന്ത്രം അതൊരു രോഗശമന പ്രാർത്ഥനയാണ്, ചികിത്സയല്ല എന്നായിരുന്നു മുജാഹിദ് പണ്ഡിതസഭ (കെ.ജെ.യു)അവസാനമായി പറഞ്ഞ് വെച്ചത്.
സ്വലാഹി പ്രമാണം കൊണ്ടും ബുദ്ധി കൊണ്ടും
അതിനെ നേരിട്ടു.
പണ്ഡിതസഭ ഇറക്കിയ ജിന്ന് പിശാച് പുസ്തകം
ഉദ്ദരിച്ചുകൊണ്ട് സ്വലാഹി എഴുതുന്നു:

" 'റുഖ് യ' കേവലം രോഗശമന പ്രാർത്ഥനയാണെന്ന പുത്തൻവാദമാണ് ഈ വാചകത്തിലൂടെ ഈ പുസ്തകത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. അത് പ്രമാണങ്ങൾക്ക് വിരുദ്ധമാണ്.
റുഖ് യ എന്നതിന് മന്ത്രം എന്നാണർത്ഥം. 'റുഖ് യ ശറഇയ്യ'
എന്നാൽ ശറഇൽ അംഗീകരിക്കപ്പെട്ട മന്ത്രം എന്നായി. അമാനി മൗലവിയും കെ.എം മൗലവിയുമൊക്കെ മന്ത്രം എന്ന് തന്നെയാണ് പ്രയോഗിച്ചത്.എന്നാൽ റുഖ് യ എന്നത് രോഗശമന പ്രാർത്ഥന മാത്രമാണ് എന്നാണ്  മുമ്പേ നമ്മൾ പറഞ്ഞിരുന്നത് എന്ന് പറഞ്ഞു കൊണ്ട് പ്രസ്ഥാനത്തിനെതിരെ ഒരു കളവും തട്ടിവിട്ടു.
....... ഹദീസിലെ ' തേൾ വിഷത്തിന് മന്ത്രിക്കുന്ന
അമ്മാവൻ '  എന്ന പ്രയോഗം ശ്രദ്ധേയമാണ്. റുഖ് യ എന്നത് കേവലം രോഗശമന പ്രാർത്ഥനയാണെങ്കിൽ എല്ലാ സ്വഹാബിമാർക്കും രോഗശമന പ്രാർത്ഥന അറിയുമെന്നിരിക്കെ ' തേൾ വിഷത്തിനു മന്ത്രിക്കുന്ന അമ്മാവൻ എനിക്കുണ്ട് ' എന്ന് ജാബിർ(റ) പ്രത്യേകമായി പറഞ്ഞതിന്റെ പ്രസക്തിയെന്ത്?.....
റുഖ് യ നടത്തുമ്പോൾ റുഖ് യ ചെയ്യുന്ന വ്യക്തി രോഗിയുടെ മേൽ അൽപം ഉമിനീർ കലർത്തിക്കൊണ്ട് ഊതുക, രോഗിയെ തടവി കൊടുക്കുക, പിശാചിനോട് രോഗിയുടെ ശരീരത്തിൽ നിന്നും പുറത്ത് പോകാൻ പറയുക, വേദനയുള്ള ഭാഗത്ത് കൈവെക്കുക എന്നിങ്ങനെ യൊക്കെ ചെയ്തത് ഹദീസുകളിൽ കാണാം.എന്നാൽ രോഗശമന പ്രാർത്ഥനയാകാൻ ഇതൊന്നും ഉണ്ടാവേണ്ടതില്ല.
രോഗശമന പ്രാർത്ഥന രോഗിയുടെ അടുത്ത് വരാതെ എവിടെ വെച്ചും നിർവ്വഹിക്കാം. എന്നാൽ റുഖ് യ രോഗിയുടെ അടുത്ത് വെച്ച് നേർക്ക് നേർനിർവ്വഹിക്കേണ്ടതാണ്......
ഇതിൽ നിന്നല്ലാം റുഖ്‌ യ വെറും രോഗശമന പ്രാർത്ഥന മാത്രമല്ലെന്നും ഖുർആൻ വാക്യങ്ങൾ, അല്ലാഹു വിന്റെ നാമ - വിശേഷണങ്ങൾ, ശിർക്കില്ലാത്ത പ്രാർത്ഥനകൾ, മന്ത്രങ്ങൾ എന്നിവ അടിസ്ഥാനമാക്കി കൊണ്ടുള്ള ഒരു ചികിത്സാ രീതിയാണെന്നും മനസ്സിലാക്കാം."

*സകരിയ്യ സ്വലാഹി*
ജിന്ന്, സിഹ്റ്, കണ്ണേറ്....
പേജ്: 169, 170

*✍ Aboohabeeb payyoli*
➖➖➖➖➖➖➖➖➖➖➖


⚪🔘⚪
സകരിയ്യ സ്വലാഹി
പറഞ്ഞ് വെച്ച
യാഥാർത്ഥ്യങ്ങൾ
5⃣👇
*കുട്ടികളെ പുറത്ത് വിടരുത്,*
*ശൈത്താൻ കൂടും.*

പഴയ കാലത്ത് ഉമ്മമാർ പറയും
കരിച്ചക്ക് (സന്ധ്യാസമയത്ത്) കുട്ടികളെ പുറത്ത് വിടരുത് ശൈത്താൻ കൂടും. മുജാഹിദുകൾ ഇതൊക്കെ അന്ധവിശ്വാസങ്ങളാണെന്ന് മുദ്രകുത്തി സുന്നികളെ പരിഹസിച്ചു , പഴഞ്ചന്മാരാക്കി.

സ്വലാഹി ഇതിനെയും
പൊളിച്ചെഴുതിയിരുന്നു.

"നബി(സ) പറഞ്ഞു: രാത്രിയായിക്കഴിഞ്ഞാൽ നിങ്ങൾ കുട്ടികളെ (പുറത്ത് വിടാതെ ) പിടിച്ചു വെക്കുക. എന്തെന്നാൽ ആ സമയത്ത് പിശാചുക്കൾ വ്യാപിക്കുന്നതാണ്...... (ബുഖാരി -3280)
സന്ധ്യാസമയത്ത് സൂര്യൻ അസ്തമിക്കാറടുത്തായാൽ ചെറിയ കുഞ്ഞുങ്ങളെ വീടിന് പുറത്ത് വിടരുതെന്നും ബിസ്മി ചൊല്ലി വാതിൽ അടക്കണമെന്നും അത് പിശാചുക്കൾ വ്യാപരിക്കുന്ന സമയമായത് കൊണ്ടാണെന്നും നബി(സ) ഇവിടെ പഠിപ്പിക്കുന്നു.
കൊച്ചു കുട്ടികളിൽ വേഗത്തിൽ പിശാച് ബാധിക്കാനിടയുള്ളത് കൊണ്ടാണ് റസൂൽ (സ) ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നത്. "

*സകരിയ്യ സ്വലാഹി*
ജിന്ന് സിഹ്ർ കണ്ണേർ....
പേജ്: 63.

*✍Aboohabeeb.payyoli*


🔵
സകരിയ്യ സ്വലാഹിക്ക്
അംഗീകരിക്കേണ്ടി വന്ന
യാഥാർത്ഥ്യങ്ങൾ6⃣👇
➖➖➖➖➖➖➖➖➖
*സലാം സുല്ലമി*
*ഞങ്ങളെ പഠിപ്പിച്ചത്*
*പിഴച്ച വിശ്വാസം*
▪▪▪▪▪▪▪▪▪▪▪▪▪
മുജാഹിദ് പ്രസ്ഥാനത്തിൽ തൗഹീദ് വിഷയ
ത്തിൽ ഏറ്റവും കൂടുതൽ രചന നടത്തിയത്
അബ്ദുസലാം സുല്ലമിയാണ്.
അയാളാണ് സ്വലാഹിയുടെ പ്രധാന ഗുരു.
അയാളുടെ തൗഹീദ് ശരിയല്ലന്നും
സ്വലാഹിക്ക് നന്നായി ബോധ്യപ്പെട്ടിരുന്നു.

സ്വലാഹി എഴുതുന്നു:

"സലാം സുല്ലമി ഞങ്ങളെ പഠിപ്പിച്ചിരുന്നത്
ജിന്നുകൾ അഭൗതിക  സൃഷ്ടികൾ ആണെന്നും
സാഹിറിന്റെ നിർദ്ദേശപ്രകാരം പിശാചുക്കൾ
മനുഷ്യരെ ഉപദ്രവിക്കുന്നത് മറഞ്ഞ മാർഗ്ഗത്തിലൂടെയാണ്
എന്നുമാണ്.അതുകൊണ്ട് തന്നെ സിഹ്റിൽ യാഥാർത്ഥ്യ
 മുണ്ടെന്ന വിശ്വാസം  അന്ധവിശ്വാസമാകുമത്രേ.
 ഈ വിഷയം കൂടുതലായി പഠിക്കാൻ അവസരം
 കിട്ടിയപ്പോൾ നമ്മുടെ മുൻകാലനേതാക്കൾ എല്ലാവരും
 സിഹ്റിൽ യാഥാർത്ഥ്യമുണ്ടെന്നും അത് ഫലിക്കാൻ
 ഇടയുണ്ടെന്നും വിശ്വസിച്ചവർ ആയിരുന്നു എന്ന് എനിക്ക്
 മനസ്സിലായി. സലാം സുല്ലമി പഠിപ്പിച്ചത് പ്രമാണങ്ങൾക്ക്
 വിരുദ്ധമാണെന്നും അത് പിഴച്ച കക്ഷികളിൽ പെട്ട
 മുഅതസില വിഭാഗത്തിൽ നിന്നും കടംകൊണ്ട
 അഭിപ്രായം മാത്രമാണെന്നും എനിക്ക് ബോധ്യപ്പെട്ടു."
 
          അൽ ഇസ് ലാഹ്
          2012 ഫെ: പേ: 30

*ഗുരു സലാം സുല്ലമി*
 *തൗബ ചെയ്യണമെന്ന്*
*ശിഷ്യന്റെ അപേക്ഷ*

സ്വലാഹി തുടരുന്നു:
"സിഹ്റിന്റെ വിഷയത്തിൽ സലാം സുല്ലമിയും
അദ്ദേഹത്തിന്റെ പിഴച്ച വാദങ്ങൾ പ്രചരിപ്പിക്കുന്ന
മടവൂരികളും തെറ്റ് തിരുത്തി തൗബ ചെയ്യണമെന്നാണ്
എനിക്ക് അപേക്ഷിക്കാനുള്ളത് "

    അൽ ഇസ് ലാഹ് മാസിക
     2012 ഫെബ്രു: പേ: 30


✍ Aboohabeeb payyoli
🔼🔽🔼🔽🔼🔽🔼🔽🔼🔽


⚫⚪⚫
സകരിയ്യ സ്വലാഹിക്ക്
അംഗീകരിക്കേണ്ടി വന്ന
യാഥാർത്ഥ്യങ്ങൾ7⃣👇

*കണ്ണേറ് യാഥാർത്ഥ്യമാണ്*
*തെളിവ് ഖുർആൻ*
♾♾♾♾♾♾♾♾♾♾♾

കണ്ണേറ്; കേരള വഹാബികൾക്ക്
ശിർക്ക് വന്നു ചേരുന്ന വഴിയാണ്.
മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ
പലയിടത്തും ഇക്കാര്യം രേഖപ്പെട്ടത് കാണാം.

എന്നാൽ സ്വലാഹിക്ക് കണ്ണേറ്
യാഥാർഥ്യമാണെന്ന് സമ്മതിക്കേണ്ടി
വന്നിട്ടുണ്ട്.

സ്വലാഹി എഴുതുന്നു:

" ആദ്യമായി നമുക്ക് സൂറത്തു യൂസുഫിലെ
67 ആം വചനം പരിശോധിക്കാം.
യഅക്കൂബ് നബി (അ) തന്റെ 11 ആൺമക്കളെയും
 ഒരുമിച്ച് ഈജിപ്തിലെ യൂസഫ് നബിയുടെ അടുക്കലേക്ക്
 അയക്കുമ്പോൾ നൽകിയ ഉപദേശമാണ്
 ഈ ആയത്തിലെ പ്രതിപാദ്യം.
 "അദ്ദേഹം പറയുകയും ചെയ്തു. എന്റെ മക്കളെ !
 നിങ്ങൾ ഒരേ വാതിലിൽ (കവാടത്തിൽ) കൂടി
പ്രവേശിക്കരുത്. ഭിന്നമായ (പല) വാതിലുകളിലൂടെ
പ്രവേശിക്കുവീൻ. അല്ലാഹുവിങ്കൽ നിന്ന് ഉണ്ടാകുന്ന
യാതൊന്നിനെയും നിങ്ങളിൽ നിന്ന് ഞാൻ
തടുക്കുകയില്ല താനും."
എന്തിനാണ് യഅക്കൂബ് നബി (അ) ഇപ്രകാരം മക്കളെ
ഉപദേശിച്ചതെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.
ഇമാം ഇബ്നു കസീർ എഴുതിയത് അവർ കണ്ണേറിൽ നിന്ന്
രക്ഷപ്പെടാൻ വേണ്ടി ആയിരുന്നു അത് എന്നാണ്.
ഇബ്നു കസീർ പറഞ്ഞതു നോക്കൂ:
അത് (വ്യത്യസ്ത വാതിലിലൂടെ പ്രവേശിക്കണമെന്ന്
 പറഞ്ഞത്) അദ്ദേഹം മക്കളുടെ മേൽ കണ്ണേറ് ബാധിക്കുന്നതിനെ ഭയപ്പെട്ടതുകൊണ്ടാണ്.
എന്തെന്നാൽ, അവർ (മക്കൾ) സൗന്ദര്യവും
ആകാരഭംഗിയും പ്രഭാവവും ഉള്ളവരായിരുന്നു. അതിനാൽ ജനങ്ങൾ അവർക്ക് കണ്ണേറ് ഏൽപ്പിക്കും
എന്ന് അദ്ദേഹം ഭയപ്പെട്ടു. കാരണമെന്തെന്നാൽ
കണ്ണേറ് യാഥാർത്ഥ്യമാണ്.
 ഇബ്നുഅബ്ബാസ്, മുഹമ്മദ് ബ്നു കഅബ് ,
 മുജാഹിദ്, ദ്വഹ്ഹാഖ്, ക്വത്വാദ മുതലായ മുഫസ്സിറുകൾ
ഈ അഭിപ്രായക്കാരാണ്.
(ഇബ്നു കസീർ 4/502) "

സകരിയ്യ സ്വലാഹി
ജിന്ന്, സിഹ്റ്, കണ്ണേറ്.....
പേജ്: 103, 104.

*✍ Aboohabeeb payyoli*
▪➖▪➖▪➖▪➖▪➖▪➖




🔵⚪🔵
സകരിയ്യ സ്വലാഹിക്ക്
അംഗീകരിക്കേണ്ടി വന്ന
യാഥാർത്ഥ്യങ്ങൾ 8⃣👇
♾♾♾♾♾♾♾♾♾

*കണ്ണേറ് ഫലിക്കും*
*തെളിവ് ഹദീസ്*
➖➖➖➖➖➖➖➖➖➖
കണ്ണേർ യാഥാത്ഥ്യമാണെന്നതിന്
ഖുർആനിൽ മാത്രമല്ല ഹദീസിലും
രേഖയുണ്ടെന്ന് സ്വലാഹിക്ക്
സമ്മതിക്കേണ്ടിവന്നു.

സ്വലാഹി എഴുതുന്നു:

"കണ്ണേറ് യാഥാർഥ്യമാണെന്നും
ജിന്നുകളുടെയും മനുഷ്യരുടെയും കണ്ണേറിൽ
നിന്ന് രക്ഷ കിട്ടാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണം
എന്നും കണ്ണേറ് ബാധിച്ചവർക്ക് മന്ത്രം നടത്തണമെന്നും
 പഠിപ്പിച്ചതായി സ്വഹീഹായ ഹദീസുകളിൽ ഉണ്ട്.

 ഇബ്നു അബ്ബാസ്(റ) നിവേദനം: റസൂൽ (സ) പറഞ്ഞു:
 കണ്ണേറ് (കരിങ്കണ്ണ്) സത്യമാകുന്നു. ഖദ്റിനെ
 (അല്ലാഹുവിന്റെ വിധിയെ) മറികടക്കാൻ വല്ല
 കാര്യത്തിനും കഴിയുമായിരുന്നെങ്കിൽ കണ്ണേറ്
 അതിനെ മറികടക്കുമായിരുന്നു.(അഥവാ അത്ര
 പ്രതിഫലന സാധ്യതയുണ്ടെന്നർത്ഥം.)

 ആയിഷ (റ )പറഞ്ഞു: റസൂൽ(സ) പറഞ്ഞു:
 നിങ്ങൾ അല്ലാഹുവിൽ അഭയം തേടുവീൻ.
 എന്തെന്നാൽ കണ്ണേറ് സത്യമാണ്.( ഇബ്നുമാജ 2508)

 കണ്ണേറ് അന്ധവിശ്വാസം അല്ലെന്നും
 യാഥാർഥ്യമാണെന്നും വളരെയേറെ
പ്രതിഫല സാധ്യത ഉള്ളതാണെന്നും ഈ ഹദീസുകൾ
 വളരെ വ്യക്തമായി പഠിപ്പിക്കുന്നു.
 കണ്ണേറു സത്യമാണ് എന്നത് ഇമാം ബുഖാരിയും
5740 ആം നമ്പറായി ഉദ്ധരിച്ചിട്ടുണ്ട്.
(കണ്ണേറുമായി ബന്ധപ്പെട്ട നിരവധി
ഹദീസുകൾ ഉദ്ദരിച്ച ശേഷം സ്വലാഹി എഴുതുന്നു:)
കണ്ണേറ് അന്ധവിശ്വാസം അല്ലെന്നും
അത് ബാധിച്ചാലുള്ള ചികിത്സ സ്വഹീഹായ ഹദീസുകൾ
 കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും മേൽ വചനങ്ങളിൽ
 നിന്നും വ്യക്തമായി മനസ്സിലാക്കാൻ കഴിയും."

സകരിയ്യ സ്വലാഹി
ജിന്ന്, സിഹ്റ്, കണ്ണേറ് ......
പേജ്: 103, 105,

*✍ Aboohabeeb Payyoli*
⏺⏺⏺⏺⏺⏺⏺⏺⏺⏺⏺



🔴
സകരിയ്യ സ്വലാഹിക്ക്
അംഗീകരിക്കേണ്ടി വന്ന
യാഥാർത്ഥ്യങ്ങൾ. 👇9⃣

*മുജാഹിദിന്റെ ഉത്ഭവം*
*യുക്തിവാദികളിൽ നിന്ന്*

ഈജിപ്തിലെ റഷീദു രിളയുടെയും അദ്ദേഹത്തിന്റെ
ഗുരു മുഹമ്മദ് അബ്ദ: യുടെയും ഗ്രന്ഥങ്ങളായിരുന്നു 
മുജാഹിദ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനം ശില.

മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളന
സോവനീറിൽരേഖപ്പെടുത്തുന്നു:


"റഷീദുരിളയുടെ തഫ്സീറുൽ മനാറും അൽ മനാർ
 മാസികയും മുഹമ്മദ് അബ്ദ യുടെ അൽ ഉർവത്തുൽ
വുസ് ഖായും ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം നവോത്ഥാന
പാതയിലെ ശക്തമായ സ്വാധീന ശക്തികളായിരുന്നു.
കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാന പണ്ഡിതർക്ക്
 ഈജിപ്തിൽ ഉദയം ചെയ്ത പ്രസ്തുത നവോത്ഥാന
 സംരംഭവുമായുള്ള വൈജ്ഞാനിക ബന്ധമാണ്
 ഇവിടെയും ഒരു അൽമനാർ മാസിക തുടങ്ങാൻ
 കാരണമായത്. തഫ്സീറുൽ മനാറും രിസാലതു തൗഹീദും
എല്ലാം നമ്മുടെ അറബിക്കോളേജ് സിലബസിൽ
ഉൾപ്പെടുന്നതും അങ്ങനെയാണ്. "

മുജാഹിദ് ഒമ്പതാം സംസ്ഥാന
സമ്മേളനസോവനീർ 2017
പേജ്: 72

കെ.എൻ.എമ്മിന്റെ മുഖപത്രത്തിന്
നൽകിയ പേര് പോലും റശീദ് രിളയുടെ
മാസികയുടെ പേരായ അൽമനാർ ആണെന്നത്
സ്വാധീനത്തിന്റെ ആഴമാണsയാളപ്പെടുത്തുന്നത്.

എന്നാൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ
ആദർശ കേന്ദ്രങ്ങളായ റശീദ് രിളയും,
അദ്ദേഹത്തിന്റെ ഗുരുവായ അബ്ദ രണ്ട് പേരും
ഹദീസ് നിഷേധികളും പ്രമാണങ്ങളെക്കാൾ
ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്നവരാണെന്ന
സത്യം മൗലവിമാരിൽ ആധ്യമായി വെളിപ്പെടുത്തിയത്
സകരിയ്യ സ്വലാഹിയാണ്.

സകരിയ്യ സ്വലാഹി എഴുതുന്നു:


ശൈഖ് മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായി അറിയപ്പെട്ട
റഷീദു രിള ആദ്യകാലത്ത് അബ്ദുവിന്റെ അഖ്ലാനി
 ചിന്താഗതി (ബുദ്ധിക്ക് അമിതപ്രാധാന്യം കല്പ്പിക്കുന്ന
 പ്രവണത ) യിൽ ആകൃഷ്ടനായിരുന്നെങ്കിലും
മരണശേഷം തന്റെപഠനത്തിലൂടെ അഹ് ലുൽ ഹദീസിന്റെ
മാർഗ്ഗത്തിലേക്ക് മടങ്ങുകയും സംഭവിച്ച പല തെറ്റുകളും
തിരുത്തുകയും ചെയ്തിട്ടുണ്ട്. അൽപ്പകാലം കൂടി സയ്യിദ്
റഷീദ് രിളാക്ക് അല്ലാഹു ആയുസ്സ് നൽകിയിരുന്നെങ്കിൽ
സൻമാർഗത്തിലേക്ക് പൂർണമായും തിരിച്ചുവരാൻ
അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു. പക്ഷേ
വിധിയെ തടുക്കാനാവില്ലല്ലോ."

സകരിയ്യ സ്വലാഹി
മുജാഹിദ് സംസ്ഥാന സമ്മേളന
സുവനീർ. പേ: 255

മുജാഹിദിന്റെ ആശയ കേന്ദ്രവും
അവരുടെ സ്ഥാപനങ്ങളിൽ ആദർശ
പoനത്തിന് തെരഞ്ഞെടുക്കപ്പെട്ട
ഗ്രന്ഥത്തിന്റെ രചയിതാവുമായ
ശൈഖ് മുഹമ്മദ് അബ്ദു മരിക്കുന്നത്
വരെ സത്യമാർഗത്തിലല്ലെന്നും അയാളുടെ
ശിഷ്യനും മൗലവിമാരെ സ്വാധീനിച്ചവരുമായ
 റശീദ്  രിള പൂർണ്ണമായി അഹ് ലേ ഹദീസിലേക്ക്
( അഹ് ലേ ഹദീസ് എന്നത് മുജാഹിദിന്റെ
പല പേരുകളിൽ ഒന്നാണ് ) വന്നിട്ടില്ല എന്നും
സ്വലാഹി തുറന്നു സമ്മതിക്കുന്നു.

സത്യത്തിൽ ഈ ഹദീസ് നിഷേധികളുടെ
(അഥവാ അവനവന്റെ യുക്തിക്ക് യോജിക്കാത്ത
ഹദീസ് തള്ളുന്നവരുടെ) സ്വാധീനമാണ് കേരള വഹാബി
കളെ ഇത്രമേൽയുക്തിവാദത്തിലേക്ക് തള്ളിവിട്ടത്.

*✍ Aboohabeeb Payyoli*


🔵💠🔵
*സകരിയ്യ സ്വലാഹിക്ക്*
*അംഗീകരിക്കേണ്ടി വന്ന*
*യാഥാർത്ഥ്യങ്ങൾ  🔟👇*
➖➖➖➖➖➖➖➖➖➖➖➖
*തറാവീഹ് റക്അത്ത് വിവാദം;*
*മുജാഹിദ് വാദം പിഴച്ചത്*

1938 ന് ശേഷമാണ്  തറാവീഹ് റക്അത്
വിവാദമാരംഭിക്കുന്നത്. 11റക് അതിൽ കൂടിയാൽ ബിദ്അതാണെന്നായിരുന്നു മുജാഹിദ് വാദം.

നീണ്ട 30 വർഷക്കാലം ഇത് 'സമർത്ഥിച്ച' സ്വലാഹിക്ക്
അവസാനകാലം അത് തെറ്റാണെന്ന് ബോധ്യപ്പെടുകയും
അത് പിൻവലിക്കുകയും ചെയ്തു.

സ്വലാഹി എഴുതുന്നു:

"മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച നീണ്ട മുപ്പതു
 വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിലെ
 വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബി
 ചര്യയെന്നും അതിലപ്പുറമുള്ളത് നബിചര്യക്ക്
വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും
ചെയ്ത ആളാണ് ഈ ലേഖകൻ.
മുജാഹിദ് കുടുംബത്തിൽ ജനിച്ചുവളർന്ന ഒരാളെന്ന
നിലയിൽ 11ലധികം തറാവീഹി നെ കുറിച്ച് വളരെ
വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ.
ഗൾഫ് സലഫി പണ്ഡിതന്മാരുടെയും ശൈഖുൽ
ഇസ്‌ലാം ഇബ്നു തൈമിയ്യ യുടെയും ഉദ്ധരണികൾ
എടുത്തുകൊണ്ട് തറാവീഹിന്റെ കാര്യത്തിൽ കേരള
സലഫികളെ എതിരാളികൾ പരിഹസിക്കാറുണ്ടായിരുന്നു.
അപ്പോഴൊക്കെയും നാം തെളിവിന്റെയും നബിചര്യയുടെ
യും പിന്തുണയുള്ളവരാണെന്ന സമാധാനത്തിൽ എതിർ
വാദങ്ങളെ പ്രതിരോധിക്കുകയുമായിരുന്നുചെയ്തിരുന്നത്.

എന്നാൽ തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ്
സംഘടനകൾ തുടർന്നു വരുന്ന കടുംപിടുത്ത നിലപാട്
പൂർണ്ണമായും സലഫി നിലപാടിനൊപ്പമല്ലെന്ന തിരിച്ചറിവ്
ഉണ്ടാവുകയും ഒരുവർഷംമുമ്പ് വാട്സാപ്പിലൂടെ ആറ്
ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം
ജനങ്ങളോട് തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്.
അതിനാൽ തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ
മുമ്പെഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ
സലഫുകളുടെയും ലോക സലഫി ഉലമാക്കളുടെയും
നിലപാടിന് വിരുദ്ധമായി വന്ന എന്റെ അഭിപ്രായങ്ങൾ
ഇതോടെ ദുർബലപ്പെടുത്തുകയാണ്."

*സകരിയ്യ സ്വലാഹി*
*അൽ ഇസ് ലാഹ് മാസിക.*
*2018 ജൂൺ പേ:36*

*✍Aboohabeeb payyoli*